Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 41: എന്റെ നിലവിളി മാറ്റൊലി കൊള്ളുന്നു, ആകാശങ്ങളെ മുഴുവൻ ഇളക്കുകയും ചെയ്യുന്നു!
Transcript
- എപ്പിസോഡ് 41. 21-07-1987. ഇന്ന് യഹോവ സാക്ഷികളായ രണ്ടു സ്ത്രീകൾ എന്നെ കാണുവാൻ വന്നു. ഞങ്ങൾക്കു തമ്മിൽ സംസാരിക്കുവാൻ ഭാഷയുടെ തടസ്സമുണ്ടായിരുന്നെങ്കിലും, അവർ കത്തോലിക്കാ സഭയെ രൂക്ഷമായി വിമർശിക്കണമെന്ന ഉദ്ദേശത്തോടെയാണ് വന്നത്. ഇംഗ്ലീഷിലുള്ള പുസ്തകവുമായി വരാമെന്നു പറഞ്ഞ് അവർ തിരിച്ചുപോയി. ഞാൻ സന്ദേശം എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് അവർ തിരിച്ചുവന്നു. എന്റെ മകനും ഏതാണ്ട് ഇതേ സമയത്തെത്തി. ദൈവിക സന്ദേശങ്ങൾ യഹോവ സാക്ഷികളായ സ്ത്രീകളെ കാണിച്ചു. അവർ പരിഹസിച്ചു ചിരിക്കുകയും പിശാച് എന്നു പറയുകയും ചെയ്തു. ഞാൻ എതിർത്തൊന്നും പറഞ്ഞില്ല. ഞാൻ താമസിയാതെ പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യും എന്ന ദൈവത്തിന്റെ മുന്നറിയിപ്പ് ഞാൻ ഓർത്തു. അവിടുത്തെ മുൾകിരിയടം എനിക്ക് ഈ അവസരത്തിൽ നൽകപ്പെട്ടു. നോട്ട്ബുക്ക് 11ലെ പ്രവചനം ഇങ്ങനെ പൂർത്തിയായി. ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്ക് മനസ്സിലായി. വസൂല, ഞാൻ നിന്റെ അടുത്തുണ്ട്. ഭയപ്പെടരുത്. 22-07-1987. വസൂല, നിനക്ക് മരണമടഞ്ഞ ഈ വ്യക്തികളെ കാണുവാൻ സാധിക്കുന്നുണ്ടോ? അവർ നിരനിരയായി കാത്തുനിൽക്കുകയാണ്. യേശുവിന്റെ പിന്നിലായി മരണമടഞ്ഞ ഒരു കൂട്ടം വ്യക്തികളെ ഞാൻ കണ്ടു. യേശുവേ. ഞാനാണ്. അവരെല്ലാം മരണമടഞ്ഞവരാണ്. മരണമടഞ്ഞ ഇവരെ കണ്ടുകഴിഞ്ഞ് ഉടനെ തന്നെ മറ്റൊരു ദർശനം ഞാൻ കണ്ടു. ഇത് വളരെ വർഷങ്ങൾക്കു മുമ്പ്, എനിക്ക് ഏതാണ്ട് 17-18 വയസ്സുള്ളപ്പോൾ ഞാൻ പലപ്പോഴും കണ്ടിട്ടുള്ള ഒരു ദർശനമാണ്. ഞാൻ വായനമുറിയിൽ ആയിരിക്കുമ്പോൾ തറയിലായി അനേകം മരണമടഞ്ഞ വ്യക്തികളെ ദർശനത്തിൽ കണ്ടിട്ടുണ്ട്. അവരുടെ ശ്രദ്ധാപൂർവ്വമുള്ള ഇരിപ്പ് കണ്ടാൽ എന്നിൽ നിന്ന് എന്തോ കേൾക്കുവാൻ അവർ ഇരിക്കുകയാണെന്നു തോന്നും. ആ നാളുകളിൽ ഈ ദർശനം കണ്ടിട്ട് ഞാൻ ഇപ്രകാരം ചിന്തിക്കാറുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഞാൻ മരണമടഞ്ഞ വ്യക്തികളെ ദർശനത്തിൽ കാണുന്നത്? അവർ എന്നെ ശല്യപ്പെടുത്തിയിരുന്നില്ല. അല്പസമയത്തിനുള്ളിൽ എന്റെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് മാറി പോവുകയും ചെയ്യുമായിരുന്നു. ഇത്തരത്തിലുള്ള ദർശനങ്ങൾ മിക്കവാറും പതിവായിരുന്നു. എന്നാൽ ഞാൻ അതിനു വലിയ പ്രാധാന്യം നൽകിയിരുന്നില്ല. അതെ, വസൂല, അവർ കാത്തുനിൽക്കുകയായിരുന്നു. കർത്താവേ, അവർ എന്തിനെയാണ് കാത്തുനിന്നത്? നീ വളരുന്നതിനു വേണ്ടി അവർ കാത്തുനിൽക്കുകയായിരുന്നു. അവർക്ക് ഇക്കാര്യം അറിയാമായിരുന്നോ? അതെ, അവർക്ക് ഇത് അറിയാമായിരുന്നു. അതെ, അവർക്കിത് അറിയാമായിരുന്നു. നീ എന്നെ സ്നേഹിച്ചുകൊണ്ട് നിന്റെ തെറ്റുകൾ പരിഹരിക്കുന്നതിനായി ഞാൻ നിനക്കുവേണ്ടി കാത്തുനിന്നു. നീ എന്നെ തീക്ഷ്ണതയോടെ സ്നേഹിക്കുന്നത് പരിഹാരമാവുകയും അതുവഴി ശുദ്ധീകരണ സ്ഥലത്തുള്ള മരണമടഞ്ഞവർ സൗഖ്യപ്പെടുകയും ചെയ്യും. ശുദ്ധീകരണ ആഗ്നിയിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് അവസാനം എന്റെ അടുക്കൽ എത്തുവാനും കഴിയും. വസൂല, ശുദ്ധീകരണ സ്ഥലത്ത് അവർ എത്രമാത്രം സഹിക്കുന്നുണ്ടെന്ന് നിനക്കറിയാമോ? അവർ എന്നെ കാണുവാൻ അതിയായി ആഗ്രഹിക്കുന്നു. പക്ഷേ അവർക്ക് അതിനു സാധിക്കുന്നില്ല. അവർ എത്രമാത്രം നിന്നെ ആശ്രയിക്കുന്നു. വസൂല, നീ അവരെ സഹായിക്കുമോ? കർത്താവേ, അവരെല്ലാവരും അവസാനം അങ്ങയുടെ അടുക്കൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ. അവരെ നീ എങ്ങനെ സഹായിക്കുമെന്ന് കർത്താവായ ഞാൻ നിനക്ക് കാണിച്ചുതരും. എപ്പോഴും എന്നെ അന്വേഷിക്കുക. പരിത്യാഗം ചെയ്യുക. ഒരിക്കലും പരാതിപ്പെടരുത്. ഒരിക്കലും പരാതിപ്പെടരുത്. പരാതിപ്പെടരുത്. പരിത്യാഗം ചെയ്യുക. ഒരിക്കലും പരാതിപ്പെടരുത്. എന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ ഞാൻ നിന്നെ സഹായിക്കും. പ്രിയപ്പെട്ടവളേ, എന്നെ സ്നേഹിക്കുക. എന്തെന്നാൽ നിന്റെ സ്നേഹം അവരെ സൗഖ്യമാക്കും. യേശുവേ, ഈ മരണമടഞ്ഞ വ്യക്തികൾ അങ്ങയുടെ പക്കൽ വന്നു ചേർന്നുവോ എന്ന് എന്നെ അറിയിക്കാമോ? ഞാൻ നിന്നെ അറിയിക്കാം. യേശുവേ, യഹോവ സാക്ഷികളെ സംബന്ധിച്ച് അങ്ങ് എന്തു പറയുന്നു? അവർ ആഗ്രഹിക്കുന്നതെല്ലാം അവർ നിനക്ക് നൽകട്ടെ. എന്നോടൊപ്പം അവരെ സ്വീകരിക്കുക. ഞാൻ അവരെ എന്തിനാണ് നിന്റെ അടുക്കൽ അയച്ചിരിക്കുന്നതെന്ന് നീ മനസ്സിലാക്കും. പ്രിയപ്പെട്ടവളേ, എന്നിൽ ആശ്രയിക്കുക. യേശുവേ, സ്വർഗ്ഗവാസികളെ ആരെയും എനിക്ക് കാണുവാൻ സാധിക്കുകയില്ലേ? ഞാൻ നിന്നോട് പറയട്ടെ. ഞാൻ നിന്നെ സ്വീകരിച്ച് എന്റെ സ്വർഗ്ഗവാസികളോടൊപ്പം നിന്നെ പാർപ്പിക്കുന്നതാണ്. മകളേ, എന്റെ ഏതെങ്കിലും കൃപാവരത്തിന് നിനക്ക് യോഗ്യത ഉണ്ടായിരുന്നെങ്കിൽ, കഷ്ടതകൾ കൂടാതെയും എല്ലാ നരകവാതിലുകളും തുറക്കാതെയും സ്നേഹം എങ്ങനെയാണ് വഴി നടത്തുന്നതെന്ന് ഞാൻ നിനക്ക് കാണിച്ചുതരുമായിരുന്നു. സാത്താനും അവന്റെ അനുയായികൾക്കും എന്നെ നിന്ദിക്കുവാനും സന്ദേശങ്ങൾക്കിടയിൽ തെറ്റായ വാക്കുകൾ തിരുകി കയറ്റുവാനും അനുവാദം നൽകിയിട്ടുണ്ട്. അതോടൊപ്പം സാത്താനെ തിരിച്ചറിയുവാനുള്ള മാർഗവും കർത്താവ് എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. സാത്താൻ ഒരിക്കലും മനുഷ്യരെ സമാധാനത്തിൽ വസിക്കുവാൻ അനുവദിക്കുകയില്ല. എന്താണ് ഇത് അർത്ഥമാക്കുന്നത്? ഇതിന്റെ അർത്ഥം നിനക്ക് ഞാൻ നൽകിയിരിക്കുന്ന ഈ കൃപാവരങ്ങൾക്കൊന്നും നിനക്ക് അർഹതയുണ്ടായിരുന്നില്ല. എന്റെ അനന്തമായ നന്മ ഒന്നുകൊണ്ട് മാത്രമാണ് ഞാൻ നിന്റെ നികൃഷ്ടതയിൽ നിന്നെ കടാക്ഷിച്ചത്. ഇപ്പോൾ മുതൽ എന്നത്തേക്കാളും അധികമായി എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുക. സ്നേഹപ്രവർത്തികൾ നീ എനിക്കുവേണ്ടി ചെയ്യുന്നതിലൂടെ നീ ഓരോ കൃപയും നേടിയെടുക്കും. ഓരോ സ്നേഹപ്രവർത്തിയും നീ നശിപ്പിച്ചു കളഞ്ഞിട്ടുള്ളതെല്ലാം തിരിച്ചുതരും. എന്റെ ദൈവമേ, ഞാൻ എന്താണ് നശിപ്പിച്ചു കളഞ്ഞിട്ടുള്ളത്? ഞാൻ നൽകിയിട്ടുള്ള നന്മകളെല്ലാം നീ തിന്മകളാക്കി മാറ്റി. എന്നെ ആദരിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. കർത്താവേ, ഈ സ്നേഹപ്രവർത്തികൾ ചെയ്യുവാൻ അവിടുന്ന് എന്നെ സഹായിക്കുമോ? ഞാൻ സഹായിക്കും. ഞാൻ നിനക്ക് നൽകിയതെല്ലാം നീയും സൗജന്യമായി നൽകേണ്ടിയിരിക്കുന്നു എന്ന കാര്യം ഓർക്കണം. എന്റെ ബലിപീഠം നിർമ്മലമായിരിക്കും. എന്റെ ബലിപീഠം നിർമ്മലമായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പിന്നീട്, കർത്താവേ. ഞാനാണ്. അങ്ങയുടെ പ്രകാശത്തിൽ വസിക്കുവാൻ എന്നെ അനുവദിക്കണമേ. എന്റെ പ്രകാശത്തിൽ ആയിരിക്കുക. എന്റെ പ്രകാശത്തിൽ വസിക്കുക. അങ്ങയിൽ ആശ്രയിക്കുവാൻ എന്നെ അനുവദിക്കണമേ. ഞാൻ നിന്നെ എപ്പോഴും അനുവദിക്കും. അനുവദിക്കുക എന്ന പ്രയോഗം കർത്താവ് എന്നെ പഠിപ്പിച്ചതാണ്. ദൈവവും സർവ്വശക്തനുമായ കർത്താവ് അവിടുത്തെ സൃഷ്ടിയായ എന്നോട് എപ്പോഴും ചോദിക്കുന്നത്, "എന്നെ അനുവദിക്കാമോ? " എന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ്. അങ്ങയുടെ കരം പിടിച്ചുകൊണ്ട് അങ്ങയോട് ചേർന്നിരിക്കുവാൻ എന്നെ അനുവദിക്കുമോ? നിന്റെ പിതാവിന്റെ കരങ്ങളിലേക്ക് വരിക. അങ്ങയോട് സംസാരിക്കാൻ എന്നെ അനുവദിക്കണമേ. എന്നോടൊന്നായി തീരുക. എന്നെ എപ്പോഴും നോക്കുക. എന്റെ പ്രതിബിംബമായി തീരുക. ഞാൻ നിനക്കുവേണ്ടി സംസാരിക്കട്ടെ. അങ്ങയാൽ ആശ്വസിപ്പിക്കപ്പെടുന്നതിന് എന്നെ അനുവദിക്കണമേ. കുഞ്ഞേ, ഞാൻ നിന്റെ ആശ്വാസകനായിരിക്കും. വരൂ, എന്നെ അനുഭവിച്ചറിയുക. എന്നോട് ഐക്യപ്പെടുക. എന്നോടൊന്നായി തീരുക. എന്നിൽ ലയിച്ചു ചേരുക. ഞാൻ നിന്നെ പൂർണമായി സ്വന്തമാക്കട്ടെ. ഞാൻ നിന്റെ മേൽ ഭരണം നടത്തട്ടെ. എന്നെ സമീപിക്കുക. ഞാൻ നിന്നെ എന്റെ ഹൃദയത്തിൽ പ്രവേശിപ്പിക്കട്ടെ. നീ എന്നിലും ഞാൻ നിന്നിലും വസിക്കട്ടെ. മകളേ, ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. കർത്താവിന്റെ സ്നേഹം എന്നെ പൂർണമായി ആവരണം ചെയ്യുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഇപ്പോൾ എന്നോടൊപ്പം ആയിരിക്കുക. ഇരിക്കൂ. ഞാൻ എഴുന്നേൽക്കുവാൻ തുടങ്ങുകയായിരുന്നു. വസൂല, എനിക്ക് യാതൊന്നും നിരസിക്കാതിരിക്കുക. ഞാൻ ഉച്ചത്തിൽ നിലവിളിക്കുന്നു. എന്റെ നിലവിളി സ്വർഗ്ഗം മുഴുവനിലും മാറ്റലുകൊള്ളുകയും സ്വർഗ്ഗത്തെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യുന്നു. എന്നെ സ്നേഹിക്കുന്നവർ എന്റെ നിലവിളി കേട്ടിരിക്കേണ്ടതായിരുന്നു. അവർക്കുണ്ടായ തോന്നലല്ല ഇതെന്ന്. അവർക്കുണ്ടായ തോന്നലല്ല ഇതെന്ന് അവരോട് പറയണം. ദൈവത്തിൻറെ പ്രിയപുത്രനായ യേശുവാണ് ഞാൻ. അവർ ഐക്യപ്പെട്ട ഒന്നായി ഐക്യവും സമാധാനവും സ്നേഹവും സ്ഥാപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ രക്ഷയുടെ ഒരു സൈന്യമായി തീർന്ന് നശിപ്പിക്കപ്പെട്ടതും വികലമാക്കപ്പെട്ടതുമായ എല്ലാത്തിനെയും പുനരുദ്ധരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മുറിവേറ്റ എന്റെ അന്തരാത്മാവിന്റെ ആഴങ്ങളിൽ നിന്നാണ് എന്റെ നിലവിളി ശബ്ദം വരുന്നത്. മകളേ, എന്നെ വാഴ്ത്തുക. എന്റെ ദൈവമേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു. അങ്ങയുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ. എന്നോട് വിശ്വസ്തയായി നിലകൊള്ളുക. എന്റെ ശരീരത്തിൽ ഒന്നായി തീരുക. എന്നെ മുറുകെ പിടിച്ചു കൊള്ളുക. 24-07-1987. ഞാൻ എന്റെ മേശയുടെ അരികെ വന്ന് മുട്ടുകുത്തി നിൽക്കുന്നു. എനിക്ക് എതിർവശത്തുള്ള സോഫായിൽ യേശു ഇരിക്കുന്നു. അവിടുത്തെ വാക്കുകൾക്കായി ഞാൻ പ്രത്യാശപൂർവ്വം അവിടുത്തെ നോക്കുന്നു. പ്രിയപ്പെട്ടവളേ, എന്നോടുള്ള നിന്റെ സ്നേഹം വർദ്ധിപ്പിച്ച് മരണമടഞ്ഞുപോയ വ്യക്തികളെ സൗഖ്യമാക്കുക. എന്നെ സ്നേഹിച്ചുകൊണ്ട് അവരെ അവരുടെ സഹനങ്ങളിൽ നിന്ന് മോചിപ്പിക്കുക. ഇപ്പോൾ നീ അഞ്ച് മരണമടഞ്ഞുപോയ വ്യക്തികളെ എന്റെ അടുക്കലേക്ക് കൊണ്ടുവന്നു കഴിഞ്ഞു. ശുദ്ധീകരണ സ്ഥലത്തിലെ വ്യക്തികളെ എനിക്ക് തിരിച്ചു നൽകിക്കൊണ്ട് എന്നെ തൃപ്തിപ്പെടുത്തുക. സാത്താന്റെ നരകവാതിലിനടുത്ത് കിടക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ വ്യക്തികളെയും വീണ്ടെടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു. പിന്നീട്, എന്നെ സ്നേഹിക്കുക. യേശുവേ, ഞാനാണ്. സിർക്കാലിസയോട് എന്നെ കൂടുതലായി സ്നേഹിക്കുവാൻ പറയുക. എന്തുകൊണ്ടാണ് അവൾ എന്റെ അടുക്കൽ വരാതിരിക്കുന്നത്? ഞാനാണ് അവളുടെ ഉപദേഷ്ടാവ്. എന്റെ ഹൃദയം സ്നേഹത്തിന്റെ അഗാത സമുദ്രമാണെന്നുള്ള കാര്യം അവൾക്ക് അറിയാമോ? വസൂല, ഞാൻ അവളെ സ്നേഹിക്കുന്നു. ഞാൻ അവൾക്കുവേണ്ടി കാത്തിരിക്കും. ഞാൻ അവളോട് ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കും: "മകളേ, എന്നോട് പ്രത്യുത്തരിക്കുക. എന്റെ നിലവിളി ശ്രവിക്കുക. നിന്റെ പ്രാർത്ഥനയിൽ എന്നെ വിളിക്കുക. നിന്നെ സ്നേഹിക്കുന്ന ഈ ഹൃദയത്തോട് സംസാരിക്കുക. ഞാൻ നിനക്കുവേണ്ടി കാത്തിരിക്കും." മുകളിൽ കൊടുത്തിരിക്കുന്ന ഈ സന്ദേശം എന്റെ സുഹൃത്തിനുവേണ്ടി യേശു നൽകിയതാണ്. 25-07-1987. ഞാൻ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ സ്വർഗ്ഗീയ പിതാവാണ്. നിങ്ങളുടെ സൃഷ്ടാവായ എന്നെ അല്ലാതെ മറ്റാരെയും പിതാവെന്ന് വിളിക്കരുത്. വസൂല, എന്നിൽ നിന്ന് പഠിക്കുക. ഞാൻ ഇപ്പോഴും നിങ്ങളുടെ മധ്യേ ഉണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളതല്ലേ? ഞാൻ സ്നേഹമാണ്. എന്റെ ആടുകളെ ഞാൻ വീണ്ടെടുത്ത് രക്ഷിക്കേണ്ടതിന് അവയെ സ്നേഹത്തിലേക്ക് കൂട്ടിക്കൊണ്ടുവരിക. യുക്തിവാദം അവസാനിപ്പിച്ച് സ്നേഹം നിവേശിപ്പിക്കുക. ഞാൻ നിനക്ക് നൽകിയ അതേ ഭക്ഷണം എന്റെ മക്കൾക്ക് നൽകിക്കൊണ്ട് അവരെ സഹായിക്കുക. അങ്ങയുടെ സഹായത്തോടെ ഞാൻ അങ്ങയുടെ അഭിലാഷങ്ങൾ നിറവേറ്റും. അങ്ങ് എന്നെ നയിക്കുന്ന പ്രകാശമാകട്ടെ. പിന്നീട്, യഹോവ സാക്ഷികൾ ഇനിയും വന്നാൽ ഞാൻ എന്ത് ചെയ്യുമെന്നറിയാതെ ഞാൻ വിഷമിച്ചു. അവരോട് എന്തു പറയും? എഴുതുക. സന്ദേശം എഴുതിയെടുക്കുന്ന നോട്ട്ബുക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് യേശു ഒരു ആംഗ്യം കാണിച്ചു. അവരെ സ്നേഹിക്കുക. ഞാൻ നിന്നോട് പറയുന്നത് ചെയ്യുക. അവരെ സ്നേഹിക്കുക. എല്ലാവരും എന്റെ മക്കളാണ്. എന്നാൽ അവർ തെറ്റായ ഉപദേശം എനിക്ക് നൽകുമെന്ന് ഞാൻ ഭയപ്പെടുന്നു. അവർ പറയുന്നു: "യഥാർത്ഥ മതം അവരുടേതാണ്." കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും മുസ്ലീങ്ങളും യഹൂദർ തുടങ്ങിയ എല്ലാ മതങ്ങളും 100% തെറ്റാണ്. അവരുടെ വിശ്വാസം വഴി മാത്രമേ ഒരാൾക്ക് സ്വർഗ്ഗത്തിൽ എത്തുവാൻ സാധിക്കുകയുള്ളൂ എന്നും യേശുവിൻറെ നിലപാടിൽ മാറ്റമില്ല. പ്രിയപ്പെട്ടവളേ, അവരെ സ്നേഹിക്കുക. ശരി, എന്നാൽ അവർ എന്നെ വഴിതെറ്റിക്കുവാൻ തുടങ്ങിയാലോ? അവർ നിന്നെ വഴിതെറ്റിക്കുന്നെങ്കിൽ ഞാൻ നിശബ്ദനായി നിൽക്കുമെന്ന് നീ കരുതുന്നുണ്ടോ? ഇല്ല, മകളെ, ഭയപ്പെടരുത്. ഞാൻ നിന്നെ നയിക്കും. എന്റെ ദൈവമേ, അങ്ങയോടൊപ്പം ആയിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. എന്തുകൊണ്ട്? കാരണം ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്തെന്നാൽ, അങ്ങാണ് എന്റെ സന്തോഷവും എന്റെ ആനന്ദവും എന്റെ പുഞ്ചിരിയും. അങ്ങാണ് എന്റെ ജീവിതത്തിന്റെ സന്തോഷം. വസൂല, എന്നെ സന്തോഷിപ്പിക്കുക. വസൂല, എന്നെ സ്നേഹിക്കുക. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുക. എന്റെ സമ്പൂർണ്ണ സ്നേഹം നിന്നെ ദഹിപ്പിച്ചുകൊണ്ട് നിന്നെ ജീവിക്കുന്ന ഒരു സ്നേഹജ്വാലയായി മാറ്റട്ടെ. പ്രിയപ്പെട്ടവളേ, എന്നിൽ വിശ്രമിക്കുക. നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കുക. നീ എന്റെ സ്വർഗ്ഗമായി തീരുക. 26-07-1987. എന്റെ ദൈവമേ, ഞാനാണ്. കുഞ്ഞേ, പ്രത്യേകമായ ഈ പാത ഞാൻ നിനക്കുവേണ്ടി തിരഞ്ഞെടുത്തു. ദൈവമല്ലാതെ മറ്റാർക്കാണ് നിന്നെ ഈ പ്രത്യേക പാതയിലൂടെ നയിക്കുവാൻ കഴിയുന്നത്? ആരംഭത്തിൽ ഈ സന്ദേശങ്ങൾ തിന്മയിൽ നിന്നുള്ളതാണെന്ന് കരുതി ഞാൻ വളരെയധികം സന്ദേഹിച്ചു. നീ എന്നെ ആരാധിച്ചപ്പോൾ പിശാച് ഓടിയൊളിച്ചിട്ടുണ്ടായിരിക്കും. അവൻ ഓടിയൊളിച്ചില്ലെങ്കിൽ അവൻറെ കപടമായ പദ്ധതികളെല്ലാം തുറന്നു കാട്ടപ്പെടും. അവൻ ഒരിക്കലും വിനയവും സ്നേഹവും ദൈവഭക്തിയും സഹിക്കുകയില്ല. ഇത് എപ്പോഴും മനസ്സിൽ സൂക്ഷിക്കുക. എന്റെ കരം പിടിച്ച് പുരോഗതി പ്രാപിക്കുക. മടുപ്പ് തോന്നരുത്. കൂടെ കൂടെ പശ്ചാത്തപിക്കുക. ഇനിയും നീ എങ്ങനെയാണ് മുന്നോട്ടു പോകുന്നത്? കർത്താവേ, അങ്ങ് എന്നോട് ഇക്കാര്യം ചോദിക്കുകയാണോ? അതെ, ഞാൻ അത് ചോദിക്കുന്നു. അങ്ങ് എന്നെ സഹായിക്കുന്നില്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല. കൊള്ളാം. എന്റെ ആഗ്രഹങ്ങൾക്കെതിരെ പോരാടുന്നവർ മുള്ളാണിയെ തൊഴിക്കുന്നത് പോലെയാണ്. 27-07-1987. ഇപ്പോഴും എനിക്കൊരു നിരാശയുടെ അനുഭവമാണ്. ദൈവം അടുത്തുണ്ടെന്ന അനുഭവം ലഭിക്കുന്നില്ല. എന്റെ വസൂല, ദുഃഖിക്കരുത്. ഞാൻ ഇതെല്ലാം നിനക്ക് ബോധ്യപ്പെടുത്തി തരും. ഞാൻ നിന്റെ അടുത്തുണ്ട്. 28-07-1987. ഇപ്പോഴും നിരാശ നിറഞ്ഞ അനുഭവമുണ്ട്. യേശുവേ, അങ്ങ് എന്നെ തലോടുന്നുണ്ടെന്ന് ഞാൻ മറ്റുള്ളവരോട് പറയുന്നത് അവരെ തെറ്റിദ്ധരിപ്പിക്കലാകുമോ? ചിലപ്പോൾ എനിക്ക് തെറ്റ് പറ്റിയതായിരിക്കും. അങ്ങനെയെങ്കിൽ അത് വലിയ തെറ്റ് തന്നെയാണല്ലോ. ദുഃഖിക്കരുത്. എന്റെ രക്ഷാകരമായ സ്നേഹത്തിൽ വിശ്വസിക്കുക. ഇപ്പോൾ എന്നതുപോലെ ഇതിനു മുമ്പും അനേകം തവണ നിന്നെ ഞാൻ തലോടിയിട്ടുണ്ട്. വസൂല, ഇത് നിന്റെ തോന്നലല്ല. ഇത് ഞാനാണ്. യേശു. 29-07-1987. ഇപ്പോഴും നിരാശ നിറഞ്ഞ അനുഭവമുണ്ട്. യേശുവേ, ഞാനാണ്. നീയുമായിട്ടുള്ള എന്റെ ബന്ധം നിത്യമാണെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ എന്താണ് നിനക്ക് ഭയപ്പെടാനുള്ളത്? ആദ്യമുണ്ടായിരുന്നതുപോലെ ഇപ്പോൾ നിന്നെ ഞാൻ ഒരു ഉപകരണമായി ഉപയോഗപ്പെടുത്തുന്നില്ല. ഞാൻ നിന്നോടുകൂടെ അല്പസമയം മാത്രമേ ഉള്ളൂ. ഞാൻ നിന്നെ ഉപേക്ഷിച്ചു. എനിക്ക് നിന്നോട് കോപമാണ് എന്നൊക്കെ നീ തെറ്റായി കരുതുന്നു. വസൂല, അല്ല, ഇതൊന്നുമല്ല കാരണം. എന്റെ സ്നേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാൻ നിന്നെ ഉപേക്ഷിച്ചിട്ടില്ല. ഞാൻ നിന്നെ തുടർന്നും പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. 30-07-1987. ഞാൻ ഇപ്പോഴും ആകലപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് മുമ്പിലത്തെ പോലെ എനിക്ക് ദൈവാനുഭവം ലഭിക്കുന്നില്ല? യേശുവേ, ഞാനാണ്. വരൂ, എന്നെ നോക്കുക. അതെ, എന്നെ നോക്കുക. ഞാൻ ദൈവത്തിൻറെ കണ്ണുകളിലേക്ക് നോക്കി എൻറെ മനസ്സലിഞ്ഞു. നീ എന്താണെന്ന് പരിഗണിക്കാതെ തന്നെ എൻറെ ഹൃദയത്തിനുള്ളിൽ നിന്നെ പ്രതിഷ്ഠിച്ചിട്ടില്ലേ? വസൂല, എൻറെ വസൂല, ഞാൻ നിന്നെ എപ്പോഴെങ്കിലും ഉപേക്ഷിക്കുമോ? ഞാൻ സ്നേഹമാണെന്നും ഞാൻ നിന്നെ നിത്യമായി എന്നിലേക്ക് ചേർക്കുവാൻ വരുന്നതുവരെ എൻറെ സ്നേഹം ഞാൻ നിന്നിലേക്ക് വർഷിച്ചു കൊണ്ടിരിക്കുമെന്നും നീ ഗ്രഹിക്കണം. എൻറെ അരികിലേക്ക് വരിക. ഞാൻ ക്രിസ്തുവാണ്. 31-07-1987. വസൂല, വരൂ. നിൻറെ ശൂന്യതാബോധത്തിന്റെ അടിസ്ഥാനമില്ലാത്ത ഭയത്തിന്റെ കാരണം ഞാൻ വ്യക്തമാക്കാം. ഇതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച ഞാൻ നിനക്ക് പറഞ്ഞു തരാം. ഞാൻ നിന്നെ പരിത്യജിച്ചതാണെന്ന് കരുതരുത്. എഴുതുക. ധ്യാനത്തിന്റെ ഉയർന്ന ഒരു തലത്തിലേക്ക് ഉയരുവാനുള്ള കൃപാപരം ഞാൻ നിനക്ക് നൽകുകയാണ്. അതേസമയം, ഈ പരമസിദ്ധി കൈവരിക്കുന്നതിനു വേണ്ടി നിൻറെ ആന്തരിക വ്യക്തിത്വത്തെ ഞാൻ ശുദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവളേ, ഞാൻ നിന്നോടൊപ്പം ഉണ്ടെന്നും ഞാൻ ഒരിക്കലും നിന്നിൽ നിന്ന് അകലെ അല്ലെന്നും നീ ഉറച്ചു വിശ്വസിക്കുക. എന്നോടുള്ള നിൻറെ സ്നേഹത്തെ ഞാൻ ഉദ്ദീപിപ്പിക്കുകയും നിന്നെ ശക്തിപ്പെടുത്തുകയും ആണ് ഞാൻ ചെയ്യുന്നത്. ഇതുമൂലം എന്നോടുള്ള ആഴമായ ഭക്തിയും പൂർണമായ സ്നേഹവും നിനക്ക് കൈവരും. വസൂല, ധ്യാനത്തിന്റെ ഈ ഉയർന്ന തലത്തിലേക്ക് നീ എത്തിച്ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ വളരണം. പ്രിയപ്പെട്ടവളെ, നിന്നെ തളർത്തുന്ന സംശയത്തിന്റെ എല്ലാ നിഴലുകളെയും നിൻറെ മനസ്സിൽ നിന്നും നീക്കി കളയുക. നീ അഭിവൃദ്ധിപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിൻറെ ആന്തരിക വ്യക്തിത്വം പൂർണതയും വിശുദ്ധിയും പ്രാപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഉന്നതവും ശ്രേഷ്ഠവുമായ ഈ ജ്ഞാനപ്രകാശത്തിലേക്ക് നിൻറെ ആന്തരിക വ്യക്തിത്വത്തെ ഉയർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുവഴി ശുദ്ധീകരിക്കപ്പെടുന്ന നിൻറെ ആന്തരിക വ്യക്തിത്വം പരിപൂർണ്ണവും വിശുദ്ധവുമായ നന്മകൾ എനിക്ക് അർപ്പിക്കുന്നതിന് പ്രാപ്തമാകും. ധ്യാനത്തിൽ നിന്ന് ഉന്നതമായ ചിന്തനത്തിലേക്ക് നീ പ്രവേശിക്കും. ഈ ഊഷരാവസ്ഥയും ശൂന്യതാബോധവും മൂലം എല്ലാം നഷ്ടപ്പെട്ടു എന്നുള്ള നിൻറെ തോന്നലിന് കാരണം എൻറെ പ്രകാശം ഭാഗികമായി ഞാൻ നിന്നിൽ നിന്ന് പിൻവലിക്കുന്നത് കൊണ്ടാണ്. എന്നിരുന്നാലും, നീ ഭയപ്പെടരുത്. നീ സന്തോഷിക്കുക. നിൻറെ അനുഭവങ്ങൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. എൻറെ പ്രകാശം ഭാഗികമായി നിന്നിൽ നിന്ന് പിൻവലിക്കുന്നത് വഴി എന്നെ അന്വേഷിക്കുവാനുള്ള നിൻറെ ആഗ്രഹത്തെ ഞാൻ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി നിൻറെ ബുദ്ധിയിലേക്ക് നേരിയ പ്രകാശം ഞാൻ കടത്തിവിടുകയാണ്. എന്നിരുന്നാലും, മുഴുവൻ പ്രകാശവും ഒരിക്കലും മൊത്തത്തിൽ പിൻവലിക്കപ്പെടുന്നില്ല. നിനക്ക് പാത കാണുവാനും ആ പാതയെ പിന്തുടരുവാനും താഴെ വീണുപോകാതിരിക്കുവാനുമുള്ള പ്രകാശം എപ്പോഴും ഞാൻ നിനക്ക് നൽകിക്കൊണ്ടിരിക്കും. പൂർവാധികം ശക്തിയോടെ എന്നെ തീക്ഷ്ണമായി അന്വേഷിക്കുവാനുള്ള കൃപയാണ് ഞാൻ നിനക്ക് നൽകുന്നത്. എൻറെ ആഗ്രഹങ്ങളെ എന്നിൽ അന്വേഷിക്കുക. വസൂല, ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. കാരണം നീ തഴച്ചു വളരണമെന്ന് ആഗ്രഹിക്കുന്ന എന്റെ സ്വർഗ്ഗീയ പിതാവാണ് ഞാൻ. ഇവയൊക്കെയാണ് എൻറെ വഴികൾ. ഭയപ്പെടരുത്. എന്നാൽ ജാഗ്രത പാലിക്കുക. ഒരിക്കലും നിദ്രാലസമാകരുത്. എപ്പോഴും എന്നിൽ നിന്നുള്ളവയെ അന്വേഷിക്കുക. ഞാനാണ് നിൻറെ ഗുരു എന്ന് നീ ഗ്രഹിക്കും. വസൂല, എന്നെ സ്നേഹിക്കുക. എന്നെ കാണുമ്പോൾ എൻറെ നേരെ പുഞ്ചിരിക്കുക. ഞാൻ നിനക്ക് എൻറെ കരം തരുമ്പോൾ അതിൽ പിടിച്ചു കൊള്ളുക. എൻറെ സമാധാനം അനുഭവിക്കുകയും എന്നിൽ ആശ്രയിക്കുകയും ചെയ്യുക. വരൂ, ഞാൻ നിന്നെ സ്നേഹിക്കുന്നു. അല്ലയോ, പിതാവേ, എനിക്ക് ആശ്വാസം നൽകിയതിനും ഇവയെല്ലാം എനിക്ക് വിശുദ്ധീകരിച്ചു തന്നതിനും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ പ്രബോധനങ്ങളെ പ്രതി ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നു.