Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 47: സ്വർഗ്ഗത്തിലേക്കുള്ള ഗോവണി.
Transcript
- എപ്പിസോഡ് 47. 24/09/1987-ന് പരിശുദ്ധ മാതാവ് എന്റെ അടുത്ത് നിൽക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. വസൂല, ഇത് ഞാനാണ്, നിന്റെ അമ്മ. ഗർഭം ധാരണയിലെ എന്റെ മക്കൾക്ക് ഞാൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്; എന്നെ കാണുവാനും കേൾക്കുവാനും ഞാൻ അവരെ അനുവദിച്ചു. ഞാൻ അവർക്ക് പ്രത്യക്ഷപ്പെട്ടു, അവർ അത് അറിയുകയും ചെയ്യുന്നു. നീ അവരെ അനുഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ മാതാവേ, അവിടുത്തെ ഹിതം നിറവേറ്റുവാൻ എന്നെ സഹായിക്കണമേ. വസൂല, ഞാൻ നിന്നെ നയിക്കാം. അങ്ങേയ്ക്ക് നന്ദി. പിന്നീട് എനിക്ക് കുന്തിരിക്കത്തിന്റെ സുഗന്ധം അനുഭവപ്പെട്ടു; ഞാൻ വിസ്മയിച്ചുപോയി. ഇത് ഞാനാണ്, യേശു. ഞാൻ നിന്നെ അനുഗ്രഹിക്കുകയും എന്റെ കുന്തിരിക്കത്തിന്റെ സുഗന്ധത്താൽ നിന്നെ പരിമളപൂരിതയാക്കുകയും ചെയ്തു. പരിശുദ്ധ സഭ പുനരുദ്ധരിക്കപ്പെടും; നമ്മൾ ഒന്നാണ്. എന്റെ സഭയെ ഞാൻ ഒന്നാക്കും, പിന്നെ ഞാൻ ഒട്ടും കാത്തുനിൽക്കുകയില്ല. നിനക്കുവേണ്ടി ഞാൻ എത്രമാത്രം തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് നിനക്കറിയാമോ? ഞാൻ നിന്നെ എന്റെ സന്നിധിയിലേക്ക് എടുത്തുകൊള്ളാം; ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമുണ്ടായി. ഞാൻ ലോകത്തിന്റേതല്ല എന്ന് എനിക്ക് തോന്നി; ഈ ഭൂമി തീർച്ചയായും ഒരു പരദേശം തന്നെ. പ്രിയപ്പെട്ടവളേ, നീ ഈ പരദേശത്ത് വസിക്കുന്നത് കൊണ്ട് എനിക്ക് വളരെ സഹിക്കേണ്ടി വരുന്നുണ്ട്, എന്നാൽ അതൊന്നും വ്യർത്ഥമാവുകയില്ല. ഞാൻ എന്റെ സൃഷ്ടികളെ സ്നേഹിക്കുന്നു; നീ എന്റെ സൃഷ്ടികളെ എന്റെ അടുക്കലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതാണ്. ഈ ഭൂമിയിൽ നിന്നെ കാണുമ്പോൾ ഞാൻ വേദനിക്കുന്നു. ഞാൻ എപ്രകാരം എന്നെത്തന്നെ ബലികഴിച്ചു എന്ന് നീ ഓർക്കണം; നിന്റെ പിതാവായ എനിക്കുവേണ്ടി നീയും അപ്രകാരം ചെയ്യുകയില്ലേ? കർത്താവേ, അവിടത്തേക്ക് യോഗ്യമായ ഒരു ബലിയായി തീരുവാൻ എന്നെ പ്രാപ്തയാക്കണമേ. പ്രിയപ്പെട്ടവളേ, കർത്താവായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. വരൂ, യാതൊന്നും വ്യർത്ഥമാവുകയില്ല. 25/09/1987-ന് ഇന്ന് രാവിലെ എനിക്ക് കുന്തിരിക്കത്തിന്റെ സുഗന്ധം അനുഭവപ്പെട്ടു; ആ പ്രത്യേക സ്ഥലത്ത് യേശു നിൽക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്റെ സാക്ഷി, ഞാൻ നിന്നോട് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്; എന്നെ സ്നേഹിക്കുക. ഈ വാക്കുകൾ പ്രചരിപ്പിക്കുക: കർത്താവായ ഞാൻ ഗർഭം ധാരണയിലെ എന്റെ മക്കളെ അനുഗ്രഹിക്കുന്നു; ഞാൻ അവരെ സ്നേഹിക്കുന്നു. പ്രിയപ്പെട്ടവളേ, അവരെ ഒരുമിച്ച് കൂട്ടുക, അവരെ ഐക്യപ്പെടുത്തുക. എന്ത് സംഭവിച്ചാലും, സന്തോഷമായാലും സഹനമായാലും വരുന്നതെല്ലാം സ്വീകരിക്കുക; ഞാൻ നിന്റെ മുന്നിലുണ്ട്. ഓ കർത്താവേ, അങ്ങയുടെ ഹിതം നിറവേറട്ടെ; അങ്ങയുടെ അഭിലാഷങ്ങൾ യാഥാർത്ഥ്യമാവുകയും ചെയ്യട്ടെ. വരൂ, എന്റെ സാന്നിധ്യം അനുഭവിച്ചറിയുക; എല്ലാ കാര്യങ്ങളിലും നമുക്ക് പങ്കുചേരാം. 26/09/1987-ന് വസൂല, നമുക്ക് ഒരു വ്യക്തിയെ രക്ഷിക്കാം. എനിക്ക് വളരെ പ്രിയപ്പെട്ടവളായ ഇവൾ സാത്താന്റെ അഗ്നി ജ്വാലയ്ക്ക് അടുത്ത് തീയിരിക്കുന്നു. സാത്താൻ ഒളിച്ചുവെച്ചിരിക്കുന്ന വഞ്ചനാപരമായ ഗണിയെക്കുറിച്ച് അവൾ തിരിച്ചറിഞ്ഞിട്ടില്ല. കർത്താവേ, ഈ വ്യക്തി ആരാണ്? എന്റെ മണവാട്ടികളിൽ ഒരുവളാണ് അവൾ. ഒരു കന്യാസ്ത്രീയോ? അതെ, ഒരു കന്യാസ്ത്രീ തന്നെ. അവളുടെ അഹന്തയുടെ ആധിക്യത്താൽ അവൾ എന്നെ അവഗണിച്ചിരിക്കുന്നു. പ്രിയപ്പെട്ടവളേ, നിന്റെ സ്നേഹത്താൽ അവളെ എന്നിലേക്ക് തിരിച്ചു കൊണ്ടുവരിക. ഞാൻ അവളെ സ്നേഹിക്കുന്നു; നീ എന്നെ സ്നേഹിക്കുക, അപ്പോൾ അവൾ രക്ഷ പ്രാപിക്കും. വസൂല, ഈ പ്രവർത്തനങ്ങൾ നിനക്കും മറ്റു വളരെ പേർക്കും വിസ്മയകരമായിരിക്കും, എന്നാൽ എന്നിൽ വിശ്വസിക്കുക: ഞാൻ യേശുവാണ്, ജ്ഞാനമാണ്. ഇപ്പോൾ നീ എന്നെ മഹത്വപ്പെടുത്തുക, എന്നെ അനുഭവിച്ചറിയുക; അത് എന്നെ മഹത്വപ്പെടുത്തുന്നു. എന്റെ പദ്ധതി അനുസരിച്ച് തന്നെ സർവ്വതും സംഭവിക്കും. യേശുവേ, ഈ വിധത്തിൽ അങ്ങയോടുകൂടി ആയിരിക്കുന്നത് വളരെ അത്ഭുതകരമായിരിക്കുന്നു. വസൂല. ഇത് അതിശയകരമായിരിക്കുന്നു; അത്ഭുതകരമായിരിക്കുന്നു. വസൂല, ഞാൻ നിന്നെ എപ്പോഴെങ്കിലും ഉപേക്ഷിക്കുമോ? എന്നെ സ്നേഹിക്കുക. എന്റെ നേർക്ക് ഹൃദയം തണുത്തുറഞ്ഞുപോയിട്ടുള്ളവർക്ക് വേണ്ടി പരിഹാരം ചെയ്യുക. ബലിപീഠമേ, എനിക്കുവേണ്ടി ജീവിക്കുക. ബലിപീഠമേ, എന്നിൽ നിന്ന് സ്വീകരിച്ച് നിന്റെ ജ്വാലയെ ഉജ്ജ്വലിപ്പിക്കുക. ഞാൻ നിന്നെ എത്രയധികമായി സ്നേഹിക്കുന്നുണ്ടെന്നുള്ളത് നീ ഒരിക്കലും മറക്കരുത്. നിന്റെ ജ്വാലയെ ദീപ്തമാക്കി നിലകൊള്ളുക; ഹൃദയങ്ങളെ ജ്വലിപ്പിക്കുക; എന്റെ ദാഹം ശമിപ്പിക്കുക. പ്രിയപ്പെട്ട യേശുവേ, എന്നെ അങ്ങയുടെ സമീപം നിർത്തുക. അങ്ങ് എന്റെ കൂടെയില്ലെങ്കിൽ ഞാൻ നശിച്ചുപോകും. നീ എന്റെ അടുത്ത് തന്നെ നിവസിക്കും. നമ്മുടെ ബന്ധം നീ മറന്നുപോയോ? നിത്യമായ ബന്ധത്താൽ നീ എന്നോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. പൂജ്യങ്ങളിൽ പൂജ്യമായ എന്നെ അങ്ങ് ഇത്രത്തോളം ഉയർത്തിയതിന് കർത്താവേ, അങ്ങേയ്ക്ക് നന്ദി. അങ്ങയെ നിഷേധിച്ചിട്ടുള്ള ഒരുവളാണ് ഞാൻ. പത്രോസിനാൽ പോലും നിഷേധിക്കപ്പെട്ടവനാണ് ഞാൻ. എന്നാൽ എന്റെ സഭയുടെ ആദ്യത്തെ അടിസ്ഥാനം അവന്റെ മേലാണ് ഞാൻ സ്ഥാപിച്ചത്; നീ അത് മറന്നുപോയോ? വാക്കുകളാൽ വിവരിക്കാനാകാത്ത വിധം അനന്തമായി നിന്നെ സ്നേഹിക്കുന്ന കർത്താവാണ് ഞാൻ. നിന്റെ മേൽ എന്റെ വചനം ഞാൻ മുദ്രണം ചെയ്തിരിക്കുന്നു. ഞാനാണ് നിന്റെ ശക്തി; എന്നെ നിന്റെ ഹൃദയത്തിൽ ഇപ്പോഴും എപ്പോഴും സൂക്ഷിക്കുക. കർത്താവേ, ഞാൻ സൂക്ഷിച്ചുകൊള്ളാം; ഞാൻ വിശ്വസ്തയായിരുന്നുകൊള്ളാം. വരൂ, നമുക്ക് ഈ ദിവസം പങ്കുവയ്ക്കാം; എന്റെ സഹചാരിയായിരിക്കുക. 27/09/1987-ന് ഒരിക്കൽ കൂടി നരകത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടതായി കാണപ്പെട്ടു. പിശാച് എന്നെ വലിച്ചഴിച്ചു പീഡിപ്പിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. അപ്പോൾ എന്നെ കൂടാതെ പൊയ്ക്കൊള്ളുവാൻ ഞാൻ കർത്താവിനോട് പറയുന്നതായി എനിക്ക് തോന്നി. യേശുവിനെ ഞാൻ എപ്പോഴും വളരെയധികം സ്നേഹിച്ചിരുന്നു; എങ്കിലും തുടർന്നു പോകുവാനുള്ള കരുത്ത് എനിക്ക് തീരെ അവശേഷിച്ചിട്ടില്ലായിരുന്നു. പെട്ടെന്ന് തന്നെ കർത്താവ് എന്നെ വിട്ടുപോകുവാൻ ഞാൻ ആവശ്യപ്പെട്ടതിനെ ഓർത്ത് ഞാൻ പശ്ചാത്തപിച്ചു. അടുത്തതായി കുന്നും കുഴിയും നിറഞ്ഞ ഒരു വഴി ഞാൻ കണ്ടു; അടുത്തുതന്നെ യേശു നഗ്നപാദനായി നിൽക്കുന്നത് ഞാൻ കണ്ടു. യേശു കുനിഞ്ഞ് എന്നെ എടുത്തു പൊക്കി. പിന്നീട് എന്റെ മുമ്പിൽ നൂറു നടകൾ ഞാൻ കണ്ടു; അവ വളരെ വലുതായിരുന്നു. ഏറ്റവും മുകളിലായി വിശുദ്ധർ നിൽക്കുന്നതും ഞാൻ കണ്ടു. മുകളിലേക്ക് ഞാൻ കയറി ചെല്ലുവാൻ അവർ എന്നെ വിളിക്കുകയായിരുന്നു. ഞാൻ ചുറ്റുപാടും നോക്കിയപ്പോൾ പരിചിതമായ ഒരു രൂപം കണ്ടു: ഒരു പുരോഹിതൻ. അദ്ദേഹം ഇറ്റാലിയൻ ഭാഷയിൽ എന്നോട് സംസാരിച്ചു; ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. പാദ്രെ പിയോ. അദ്ദേഹത്തിന് സമീപം വിശുദ്ധ ഫ്രാൻസിസ് അസിസിയും നിന്നിരുന്നു; അദ്ദേഹം എന്നെ സമീപിച്ചു. എല്ലാവരും എന്നെ മുകളിലേക്ക് കയറുവാൻ പ്രോത്സാഹിപ്പിച്ചു. യേശുവേ. ഇത് ഞാനാണ്, വസൂല. നീ ഭയപ്പെടേണ്ട. യേശുവേ, ഞാൻ ബലഹീനയായി പോയതിൽ എന്നോട് ക്ഷമിക്കണമേ. നിന്റെ ബലഹീനത എന്റെ ശക്തിയാൽ നിർമാർജനം ചെയ്യപ്പെടും. ഞാൻ നിന്നോടൊപ്പമുണ്ട്. പാദ്രെ പിയോ. എന്റെ ദൈവമേ, ഇത് സംഭവിക്കുന്നത് തന്നെയാണോ? അതെ, ഞാൻ മഹത്വീകരിച്ച പാദ്രെ പിയോ എന്റെ കൂടെയുണ്ട്. ഞാൻ നിന്നോടുകൂടെയുണ്ട്; എന്റെ മാതാവും സകല വിശുദ്ധരും നിന്നോടുകൂടെയുണ്ട്. പിന്നീട് കരിസ്മാറ്റിക് കൂട്ടായ്മയിൽ എന്റെ അറിവില്ലായ്മ കൊണ്ട് എനിക്ക് സജീവമായി പങ്കെടുക്കാനായില്ല. കൂടാതെ ഞാൻ നിശബ്ദത ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്റെ അജ്ഞതയിൽ എനിക്ക് കുറ്റബോധം തോന്നി; വലിയ കുറ്റബോധം. വസൂല, നീ ആകുലപ്പെടേണ്ട. ഓരോ മനുഷ്യനും എന്നെ പ്രീതിപ്പെടുത്തുന്നതിനും സ്തുതിക്കുന്നതിനും അവനവന്റേതായ വഴികളാണ് കിട്ടിയിരിക്കുന്നത്. നിനക്ക് കിട്ടിയിരിക്കുന്നത് ഈ വഴിയാണ്: എന്റെ സന്ദേശം ശ്രവിച്ച് എഴുതിയെടുക്കുന്ന രീതി. ഞാനും നീയും, നീയും ഞാനും. നിശബ്ദതയിലാണ് നീ എന്നെ ആരാധിക്കേണ്ടത്. ഏതാനും മാസങ്ങൾക്കു മുമ്പ് തന്നെ ഞാൻ നിനക്ക് ഇതിന്റെ നിർദേശങ്ങൾ തന്നിട്ടുള്ളതാണ്. അത് ശരിയാണ്. 1987 മെയ് മാസം 31-ന് ലഭിച്ച സന്ദേശത്തിൽ. നിന്റെ സമീപത്ത് തന്നെ ഞാൻ നിൽക്കുന്നുണ്ട്. എനിക്ക് യേശുവിനെ നേരിട്ട് തൊടുവാൻ തക്കവണ്ണം സമീപത്ത്, യേശു എന്റെ സമീപത്ത് നിൽക്കുന്നതായി എനിക്ക് തോന്നി. എന്റെ അന്തരംഗത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞു. കുഞ്ഞേ, ഞാൻ നിന്റെ മണവാളനല്ലേ? അങ്ങനെയെങ്കിൽ നിനക്ക് ആശ്വാസം ആവശ്യമുള്ളപ്പോൾ ഞാൻ നിന്നെ ആശ്വസിപ്പിക്കുകയില്ലേ? എന്റെ അടുത്തേക്ക് വരിക; ഞാൻ നിന്റെ ഭാരം എടുത്തു മാറ്റാം. എന്റെ അടുത്തേക്ക് വരിക; ഞാൻ നിന്നെ സമാശ്വസിപ്പിക്കാം. മകളേ, എന്നിൽ വിശ്വാസം അർപ്പിക്കുക; ഞാൻ നിന്റെ ആത്മീയ നിയന്താവാണ്. ഞാൻ നിന്റെ മണവാളനാണ്; നിന്നെ ഏറ്റവുമധികം സ്നേഹിക്കുന്നവനാണ് ഞാൻ. ഞാൻ നിന്റെ സൃഷ്ടാവും ദൈവവുമാണ്. എന്റെ കരങ്ങളിലേക്ക് വീണ് എന്റെ സ്നേഹത്തിന്റെ ചൂട് അനുഭവിച്ചറിയുക. യേശു എന്റെ അന്തരംഗത്തിൽ ആഹ്ലാദവും സമാധാനവും നിറച്ചു. 28/09/1987-ന് യേശു എന്നെ വിളിക്കുകയായിരുന്നു. എനിക്ക് യേശുവിനെ കാണാൻ അത്യാഗാംക്ഷമായതുപോലെ തന്നെ അവിടത്തേക്ക് എന്നെ കാണുവാനും അത്യാഗാംക്ഷയായിരുന്നു. ഞങ്ങൾ തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞതുപോലെയുള്ള തോന്നലായിരുന്നു എനിക്ക്. പ്രിയപ്പെട്ടവളേ, വരൂ. ഈ വിധത്തിൽ നിന്നെ കണ്ടുമുട്ടുന്നതിന് ഈ നിമിഷത്തിനുവേണ്ടി ഞാൻ എത്രമാത്രം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വസൂല, ഞാനും നീയും ഒന്നിച്ചുചേർന്ന് ഗർഭം ധാളിനെ വിശുദ്ധീകരിക്കും. ഞാനും എന്റെ മാതാവും അവിടെ പ്രത്യക്ഷപ്പെട്ടതുകൊണ്ട് ആ സ്ഥലം വിശുദ്ധ സ്ഥലമായിരിക്കുകയാണ്. കർത്താവേ, അങ്ങയുടെ തിരുഹിതം നിറവേറട്ടെ. വസൂല, ഭീരുവായിരിക്കുന്നത് ഒരു പാപമല്ല; ഞാൻ ഇക്കാര്യം നിന്നോട് പറയുകയാണ്. ഭീരുത്വം ഒരു പാപമാണോ എന്ന് ഞാൻ ആശങ്കപ്പെട്ടിരിക്കുകയായിരുന്നു. ഇത് കേൾക്കുന്നത് എനിക്ക് വളരെ സന്തോഷമായിരുന്നു. പൊടുന്നനെ എന്റെ അന്തരംഗം യേശുവിനുവേണ്ടി ദാഹാർത്ഥമായി. കുഞ്ഞേ, എന്നെ നോക്കുക. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുന്നത് എന്നെ മഹത്വപ്പെടുത്തുന്നു. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുക; നിനക്കുവേണ്ടി എന്റെ രക്തത്തിന്റെ വില ഞാൻ കൊടുത്തു. വസൂല, നീ എന്തിനാണ് ഒരു ആത്മീയ ഗുരുവിനുവേണ്ടി അന്വേഷിക്കുന്നത്? എനിക്കറിയില്ല. നീ എന്നിൽ നിന്ന് പഠിക്കും; എന്തെന്നാൽ ഞാനാണ് സത്യവും ജ്ഞാനവും. എന്റെ അടുക്കലേക്ക് വരൂ; ഞാൻ നിന്നെ പഠിപ്പിക്കാം. വസൂല, ഞാൻ നിന്നെ സ്നേഹിക്കുന്നു. പുതിയതായി താമസം മാറി വന്ന ഒരു കരിസ്മാറ്റിക് വൈദികനെ സംബന്ധിച്ച്. അദ്ദേഹത്തോട് ഇപ്രകാരം പറയുക: എന്റെ സഭയെ ഞാൻ പുനരുദ്ധരിക്കുവാൻ പോകുന്നു. എന്റെ സഭയെ ഞാൻ നവീകരിക്കും. എന്നോടൊപ്പം പ്രവർത്തിക്കുന്നതിന് ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. വസൂല, നീ അദ്ദേഹത്തെ സന്ദർശിക്കണം; അദ്ദേഹത്തോട് സംസാരിക്കണം. എന്നെ എന്റെ തിരുക്കച്ചയിൽ പൊതിഞ്ഞ ചിത്രത്തിൽ തലോടുവാൻ നിന്നെ ഞാൻ പഠിപ്പിച്ച വിധം നീ അദ്ദേഹത്തോട് പറയുന്നത് വഴി നീ എന്നെ മഹത്വപ്പെടുത്തുകയാണ്. എന്നെ സ്നേഹിക്കുക. വസൂല, സ്നേഹം പാപികളുടെ മേൽ നിബന്ധിക്കുവാൻ പോകുന്ന ദൈവീക നീതിയെ ശമിപ്പിക്കുന്നു. പിന്നീട്. ഞാൻ നിന്നെ വിമോചിപ്പിച്ചതിൽ നീ സന്തുഷ്ടയാണോ? അതെ, എന്റെ ദൈവമേ, അവിടുത്തോടുകൂടി ആയിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്. അങ്ങുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു; ഞാൻ അതിൽ സന്തുഷ്ടയാണ്. നീയുമായി എനിക്ക് സ്നേഹത്തിന്റെ ബന്ധമുണ്ടെന്നുള്ളത് ഇപ്പോൾ നീ വിശ്വസിക്കുന്നുണ്ടോ? കർത്താവേ, ഇപ്പോൾ ഞാൻ അതു വിശ്വസിക്കുന്നു. കുഞ്ഞേ, എന്നെ മഹത്വപ്പെടുത്തുക. യേശുവേ, ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു. വസൂല, ഞാൻ നിങ്ങൾക്ക് നൽകിയിരിക്കുന്നതും ഇനിയും തരാനിരിക്കുന്നതുമായ അടയാളങ്ങൾ ഞാൻ നിങ്ങളിലും നിങ്ങൾ എന്നിലും ആയിരിക്കേണ്ടതിനും എന്റെ നാമം നിങ്ങളെല്ലാവരും അറിയുന്നതിനും എനിക്ക് നിങ്ങളെല്ലാവരോടുമുള്ള സ്നേഹം നിങ്ങൾ അറിയുന്നതിനും വേണ്ടിയിട്ടുള്ളതാണെന്ന് നിനക്കറിയാമോ? എന്നാൽ എന്റെ പുരോഹിതരിൽ അനേകർ എന്നെ മനുഷ്യരുടെ മുമ്പിൽ തള്ളിപ്പറഞ്ഞിരിക്കുന്നു. അതെങ്ങനെയാണ്, കർത്താവേ? എന്റെ അടയാളങ്ങളെ തള്ളിക്കളയുന്നതിലൂടെ തങ്ങളുടെ ദൈവമായ എന്നെ അവർ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യരുടെ മുന്നിൽ എന്നെ നിഷേധിക്കുന്നവനെ എന്റെ മാലാഖമാരുടെ മുമ്പിൽ വെച്ച് ഞാനും നിഷേധിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? എന്റെ നാമം നിങ്ങൾ ഇനിയും തുടർന്നറിയുന്നതിന് ഞാൻ ഇടവരുത്തുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? എങ്കിൽ പിന്നെ ഞാൻ നിങ്ങളുടെ മധ്യേ ഉണ്ടെന്നും എന്റെ കരുണയാലാണ് ഞാൻ നിങ്ങൾക്ക് അത്ഭുതങ്ങളും അടയാളങ്ങളും നൽകുന്നതെന്നും അവർ സംശയിക്കുന്നതും അവയെ ആദരിക്കാത്തതും എന്തുകൊണ്ട്? മകളേ, ഞാൻ നിന്നോട് പറയട്ടെ: അവർ അറിവിന്റെ താക്കോൽ കൈവശപ്പെടുത്തിയിരിക്കുന്നു. അവർ സ്വയം അതിൽ പ്രവേശിക്കുന്നില്ല; പ്രവേശിക്കാൻ ആഗ്രഹിക്കുന്ന മറ്റുള്ളവരെ അവർ അതിന് അനുവദിക്കുന്നുമില്ല. എന്റെ ദൈവമേ, കർത്താവേ, അങ്ങ് കോപിച്ചിരിക്കുന്നതായി തോന്നുന്നല്ലോ. വസൂല, എന്നെ മഹത്വപ്പെടുത്തുവാനുള്ള സമയം സമാഗതമായിരിക്കുന്നു. ജാഗ്രതയായിരിക്കുകയും എന്റെ സമീപം നിലകൊള്ളുകയും ചെയ്യുക. കുഞ്ഞേ, ഞാൻ നിന്നെ സ്നേഹിക്കുന്നു; എന്നോട് ഐക്യപ്പെട്ട് ഒന്നായി തീരുക. അതെ, കർത്താവേ. നമ്മൾ? നമുക്ക്? അതെ, നമുക്ക്. വരൂ. 29/09/1987-ന് എന്റെ ദൈവമേ, അങ്ങയുടെ കുറെ പുരോഹിതരെക്കുറിച്ച് അങ്ങേയ്ക്ക് അസന്തുഷ്ടിയുള്ളതായി തോന്നുന്നല്ലോ. വസൂല, അനേകം മനുഷ്യരുടെ ഉത്തരവാദിത്വമുള്ളവരാണ് അവർ. അവർ തനിയെ വീണുപോവുക മാത്രമല്ല, മറിച്ച് അനേകം മനുഷ്യരെ അവർ തങ്ങളോടുകൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്യുന്നു. കർത്താവേ, എന്നാലും നല്ലവരും അങ്ങയെ സ്നേഹിക്കുന്നവരും അങ്ങ് ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കുന്നവരുമായ അനേകം പുരോഹിതന്മാർ ഉണ്ടല്ലോ; കുറെ പേരെ എനിക്കറിയാം. അതെ, വസൂല, വളരെ പേർ എന്റെ പ്രബോധനങ്ങൾ അനുസരിച്ചുകൊണ്ട് സ്വയം ബലിയായി തീർന്നുകൊണ്ട് വിനീതരായി ജീവിച്ചുകൊണ്ട് എന്റെ ആടുകളെ പരിപോഷിപ്പിക്കുന്നു. എനിക്ക് പ്രിയപ്പെട്ടവരായ അവർ ലോകത്തിന്റെ പ്രകാശമാണ്; അവർ എന്റെ ആബേൽമാരാണ്. എന്റെ വേദന ശമിപ്പിക്കുന്ന, മുറിവുകൾ ഉണക്കുന്ന ലേപന ദ്രവ്യങ്ങളാണ് അവർ. എങ്കിലും അവരുടെ ഇടയിൽ കായന്മാരുമുണ്ട്; അവർ എന്റെ ശരീരത്തിൽ തറച്ചിരിക്കുന്ന അമ്പുകളാണ്. വഞ്ചകരായ അവർ അഹന്തകൊണ്ട് അന്ധരായിരിക്കുകയാണ്. ദുഷ്ടരായ അവർ നീചമായ താല്പര്യങ്ങളാകുന്ന ചാച്ചിലുകളാണ്. അവരാണ് എന്റെ തലയിലെ മുൽക്കിരീടം; അവരുടെ പാപങ്ങൾ അനവധിയാണ്. കാപട്യമാണ് അവരുടെ ഗുരു; അങ്ങനെയുള്ളവർക്കെതിരെയാണ് എന്റെ ദൈവീക നീതി ആളിക്കത്തുന്നത്. മകളേ, എന്റെ കരം പിടിക്കുക; എന്നോട് ചേർന്നിരിക്കുക. എന്റെ ശിരസ്സിലുള്ള ആ മുള്ളുകളെ ഞാൻ നിനക്ക് ചൂണ്ടിക്കാണിച്ചുതരാം. എന്റെ ദൈവീക ശക്തിയാൽ എന്റെ ശരീരമാകുന്ന എന്റെ സഭയുടെ ഉള്ളറകളിലേക്ക് ഞാൻ നിന്നെ നയിക്കാം. കുന്തത്തിന്റെ മുന ഏതെന്ന് ഞാൻ നിനക്ക് മനസ്സിലാക്കിത്തരാം. വസൂല, ഈ കായന്മാരെ ഞാൻ വെറുതെ വിടുകയില്ല; അവർക്കെന്താണ് എനിക്കുവേണ്ടി കാഴ്ച സമർപ്പിക്കുവാനുള്ളത്? അവരുടെ കരങ്ങൾ ശൂന്യമാണ്; എന്റെ ആടുകൾക്ക് കൊടുക്കുവാൻ അവരുടെ കൈവശം യാതൊന്നുമില്ല. പൊതുജനമധ്യത്തിൽ തങ്ങളെത്തന്നെ പ്രദർശിപ്പിക്കുവാൻ അവർ ഇഷ്ടപ്പെടുന്നു; മറ്റുള്ളവർ തങ്ങളെ ആദരപൂർവ്വം അഭിനന്ദിക്കുന്നത് അവർ ഇഷ്ടപ്പെടുന്നു. ഉറകെട്ടുപോയ ഉപ്പുപോലെയാണ് അവർ. മകളേ, സത്യമായി ഞാൻ നിന്നോട് പറയുന്നു: അവരാണ് ഇക്കാലത്തെ ഫരിസേയന്മാർ. എന്റെ ദൈവമേ, ഇത് ഭയങ്കരമാണ്. വസൂല, ഇക്കാരണത്താൽ മറഞ്ഞിരിക്കുന്നതെല്ലാം വെളിച്ചത്ത് വരികയും, മൂടപ്പെട്ടിരിക്കുന്നതെല്ലാം മറനയ്ക്ക് പുറത്തുവരികയും ചെയ്യും. എന്തെന്നാൽ ഇതെന്റെ നിശ്ചയമാണ്. വരൂ, എന്റെ സാന്നിധ്യം വിസ്മരിക്കരുത്. അല്ല, കർത്താവേ, അങ്ങയെ എന്റെ പരിശുദ്ധ പിതാവും പരിശുദ്ധ സ്നേഹിതനും പരിശുദ്ധ സഹോദരനുമായി കാണുന്നു; അതുപോലെ പരിശുദ്ധ മറിയത്തെ എന്റെ പരിശുദ്ധ മാതാവായി കണക്കാക്കുന്നു. നിങ്ങൾ എനിക്ക് തിരുകുടുംബമാണ്; ഞാൻ നിങ്ങളെ എങ്ങനെ മറക്കും? പ്രിയപ്പെട്ടവളേ, ഞാൻ നിന്റെ മണവാളനാണ്. ഇപ്രകാരം നീ എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളെ തീക്ഷ്ണമായി സ്നേഹിക്കുക; ഞങ്ങൾ പരിശുദ്ധരാണെന്ന കാര്യം മറക്കാതെ ഞങ്ങളെ സ്നേഹിക്കുക. ഞങ്ങൾ നിന്റെ തിരുകുടുംബമാണ്; ഞാനാണ് നിന്റെ ദൈവം. ജാഗ്രതയുള്ളവളായിരിക്കുക. ഓവോ, കർത്താവേ. നമുക്ക് പോകാം. ശരി, പോകാം.