Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 5: ദൈവത്തിലേക്കു നയിക്കുന്ന വഴി പിന്തുടരുക
Transcript
- എപ്പിസോഡ് അഞ്ച്. മൂന്നാം ഘട്ടം, 24/6/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. വർഷങ്ങൾ കടന്നുപോകും, യേശു സൗഖ്യപ്പെടുത്തിക്കൊണ്ടിരിക്കും. അവിടുത്തെ മഹത്വത്തെ വെളിപ്പെടുത്തിയ രോഗശാന്തികൾ യേശു പ്രവർത്തിച്ചിട്ടുണ്ട്. യേശു നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു, അവിടുന്ന് പറഞ്ഞത് ഓർക്കുക: "ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു, ഞാൻ എന്നെത്തന്നെ എന്നേക്കുമായി നിങ്ങൾക്ക് നൽകിയിരിക്കുന്നു." നിങ്ങളെ എല്ലാവരെയും രക്ഷിക്കുവാൻ യേശു മരിച്ചു. യേശു മരണത്തേക്ക് കിടക്കുകയും മഹത്വീകരിക്കപ്പെടുകയും ചെയ്തു. ദാനിയേൽ. 25/6/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നിന്നെ ശുദ്ധീകരിക്കുന്നത് വീണ്ടും നിന്നെ അഭിവൃദ്ധിപ്പെടുത്തും. ദൈവത്തിലേക്ക് നയിക്കുന്ന പാത സ്വീകരിക്കുക. നിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. യേശുവിനെ സ്നേഹിക്കുക. ദൈവത്തിലേക്ക് തിരിയുക. ദാനിയേൽ. 26/6/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നിന്റെ ജീവിതത്തിന്റെ ആരംഭം മുതൽ ആരാണ് നിനക്കൊപ്പം ഉണ്ടായിരുന്നത്? തീർച്ചയായും എന്റെ അമ്മ. പിന്നെ ഡോക്ടർമാരും. ഞാനും അവിടെ ഉണ്ടായിരുന്നു. എപ്പോഴും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. അടിക്കുറിപ്പ്: എന്റെ ജനനം മുതൽ എന്റെ കാവൽമാലാഖ എന്നോടൊപ്പം ഉണ്ടായിരുന്നു എന്ന് എന്നോട് പറയുവാൻ അവിടുന്ന് ആഗ്രഹിച്ചു. എപ്പോഴും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. പ്രാർത്ഥിക്കുവാൻ താല്പര്യപൂർവ്വം പോവുക. ദാനിയേൽ. 27/6/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നിന്റെ പിതാവ് ആരാണ്? അവിടുത്തെ ചോദ്യം എന്നെ വിസ്മയിപ്പിച്ചു. ദൈവമാണ് എന്റെ പിതാവ്. അവിടുത്തെ സ്തുതിക്കുവാൻ, അവിടുത്തെ സ്നേഹിക്കുകയും അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യുവാൻ. 1/7/1986. എന്റെ അമ്മയെ സന്ദർശിക്കുവാൻ ഞാൻ സ്വിറ്സർലൻഡിലേക്ക് പോയി. ആ വിധവയോട് നല്ലവളായിരിക്കുക. നമ്മുടെ പരിശുദ്ധ മാതാവാണ് നമ്മുടെ ഏക അമ്മയെന്ന് എന്നെ പഠിപ്പിക്കുന്നതിനു വേണ്ടി അവിടുന്ന് ബോധപൂർവ്വം എന്റെ അമ്മയെ വിധവയെന്ന് വിളിച്ചു. 2/7/1986. പ്രാർത്ഥിക്കുക. നല്ലവളായിരിക്കുക. ദൈവത്തിന് മഹത്വമുണ്ടായിരിക്കട്ടെ. സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിൽ നിന്നുമുള്ള അനുഗ്രഹങ്ങൾ നിനക്കുണ്ടാകട്ടെ. ദാനിയേൽ. 8/7/1986. ഈ സന്ദേശങ്ങളെല്ലാം നല്ലതല്ലെന്ന് ഞാൻ സംശയിച്ചു. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നിന്റെ പാപത്തിൽ നിന്ന് നീ എപ്രകാരം സൗഖ്യമാക്കപ്പെട്ടിരിക്കുന്നു എന്ന് അറിയുക. വസുലാ, എങ്ങനെ? ഈ സന്ദേശങ്ങൾ മുഖേന. അതെ, പിന്നെ എങ്ങനെയാണ് ഈ ധ്യാനങ്ങൾ മോശമാകുന്നത്? നിന്നെ സുഖപ്പെടുത്തിയതിനെ പ്രതി കർത്താവിനെ നന്ദിപൂർവ്വം സ്തുതിക്കുക. സൗഖ്യം ലഭിച്ച പുഷ്പങ്ങളെ കുറിച്ച് നീ കേട്ടിട്ടുണ്ടോ? പൂവ്. നിന്റെ കാവൽമാലാഖയായ ഞാൻ ദൈവം വഴി നിന്നെ രൂപപ്പെടുത്തി. ഞാൻ നിന്നെ പുഷ്ടിപ്പെടുത്തി. ഞാൻ നിനക്ക് പരിമളം നൽകി. ദൈവം വഴി ഞാൻ നിന്നെ സുഖപ്പെടുത്തി. യേശു നിന്നെ അനുഗ്രഹിച്ചു. യേശുവിനെ സ്തുതിക്കുവാൻ. ഞാൻ പ്രവർത്തിക്കണമെന്ന് ദൈവം ആഗ്രഹിച്ച സകല കാര്യങ്ങളും ഞാൻ ചെയ്തു കഴിഞ്ഞു. ഭയപ്പെടേണ്ട. എന്തെന്നാൽ ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ട്. വിശുദ്ധ ബൈബിളിൽ ആശ്രയിക്കുക. ഞാൻ രോഗികളെ സുഖപ്പെടുത്തുന്നു എന്ന് ജനങ്ങളോട് പറയുക. ഭയപ്പെടേണ്ട. ഞാൻ നിന്നെ സുഖപ്പെടുത്തും. പുഷ്പങ്ങൾ സുഖപ്പെടുന്നു. ഇത് യേശുവാണ് പറഞ്ഞത്. അതിനുശേഷം എന്റെ കാവൽമാലാഖ തിരിച്ചുവന്ന് ഇപ്രകാരം പറഞ്ഞു. യേശുവാണ് നിന്റെ സൗഖ്യദാതാവ്. നീ അവിടുത്തെ പ്രസാദിപ്പിക്കുക. നീ പുഷ്പിക്കുവാൻ യേശു ഇടയാക്കി. ദാനിയേൽ. 8/7/1986. പ്രാർത്ഥിച്ച് യഹോവയെ സ്നേഹിക്കുക. യേശുവിനെ സ്തുതിക്കുക. വിശുദ്ധ ബൈബിളിൽ ആശ്രയിക്കുക. തിരുവചനം ധ്യാനിക്കുക. ദാനിയേൽ. 9/7/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ഞാൻ വീണ്ടും സംശയിച്ചു. നീ യഹോവയെ എപ്പോഴും സ്നേഹിച്ചിട്ടുണ്ടോ? ഇല്ല. സന്ദേശങ്ങൾ ലഭിക്കുവാൻ തുടങ്ങിയതിനു ശേഷം മാത്രമാണ് ഞാൻ യഹോവയെ സ്നേഹിച്ചത്. യഹോവയോടുള്ള നിന്റെ സ്നേഹം ആരംഭിച്ചതിനു ശേഷം നിനക്ക് സമാധാനം ലഭിച്ചുവോ? ഉത്തരം പറയൂ. അടിക്കുറിപ്പ്: സമാധാനം എന്ന പദം കൊണ്ട് എന്റെ കാവൽമാലാഖ എന്താണ് അർത്ഥമാക്കിയതെന്ന് ഗ്രഹിക്കാൻ വേണ്ടി അല്പസമയത്തേക്ക് ഞാൻ നിശബ്ദത പാലിച്ചു. ഞാൻ സന്തോഷവതിയാണ്. ഒരിക്കലും രണ്ട് സ്നേഹങ്ങൾ പാടില്ല. എനിക്ക് ഒരു സ്നേഹമേ ഉള്ളൂ. എങ്കിൽ മറ്റുള്ളവരെയും പുഷ്ടിപ്പെടുത്തുക. ദൈവത്തിന്റെ ദാസനായ ദാനിയേൽ. 12/7/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. യേശുവിനെ അനുഗമിക്കുക. ദൈവത്തെ മഹത്വപ്പെടുത്തുക എന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്. സമാധാനത്തിൽ പോവുക. ദാനിയേൽ. 13/7/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. യേശു നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു. ഒരിക്കൽ മതം നശിച്ചുപോകുമോ? ഒരിക്കലുമില്ല. ഈ ദിവസങ്ങളിൽ സന്ദേശങ്ങൾ എഴുതിയെടുക്കുവാൻ എനിക്ക് സമയം കുറവാണ്. ഞാൻ അത് മനസ്സിലാക്കുന്നു. സമാധാനമായിരിക്കൂ. യേശുവിനെ നിന്റെ സമാധാനമായി സ്വീകരിക്കൂ. വൃദ്ധനായ ഗ്രന്ഥകാരനെ നീ കണ്ടുമുട്ടും. ദാനിയേൽ. അടിക്കുറിപ്പ്: ഫാദർ മൈക്കിൾ ഒ. കരോളിനെ കുറിച്ചാണ് എന്റെ കാവൽമാലാഖ വൃദ്ധനായ ആ ഗ്രന്ഥകാരൻ എന്ന് പറഞ്ഞത്. 1991-ന് ശേഷം ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടു. എന്റെ ആത്മീയ നീന്താതാവും വഴികാട്ടിയുമാണ് അദ്ദേഹം. അനവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. 14/7/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ആ വൃദ്ധനായ ഗ്രന്ഥകർത്താവ് നിന്നെ വഴികാണിക്കും. അടിക്കുറിപ്പ്: ഫാദർ മൈക്കിൾ ഒ. കരോൾ. ഒരു ഗ്രന്ഥകർത്താവിനെ ഞാൻ കണ്ടുമുട്ടുമോ? യഥാകാലം എല്ലാം സംഭവിക്കും. യേശു നിങ്ങളെ എല്ലാവരെയും വഴി നടത്തുന്നു. പ്രിയപ്പെട്ടവളേ, ഒരിക്കലും ഭയപ്പെടരുത്. ഞാൻ നിന്നെ കാത്തു രക്ഷിക്കും. സമാധാനത്തിൽ പോവുക. ദാനിയേൽ. 16/7/1986. ഓ ദൈവമേ, അവൾ അങ്ങയെ അനുഗമിക്കട്ടെ. അടിക്കുറിപ്പ്: എന്റെ കാവൽമാലാഖയാണ് ഇങ്ങനെ പ്രാർത്ഥിച്ചത്. ഒരു അപേക്ഷയെക്കാൾ ഒരു വിലാപത്തിന്റെ ധ്വനിയായിരുന്നു അതിനുണ്ടായിരുന്നത്. ദാനിയേലെ, അങ്ങ് എനിക്ക് വേണ്ടിയാണോ ഇപ്രകാരം അപേക്ഷിച്ചത്? അതെ, സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നല്ലൊരു ജീവിതം നയിക്കുക. ദൈവത്തിന്റെ അനുഗ്രഹങ്ങൾ നിനക്കുണ്ടാകട്ടെ. ഞാൻ നിന്നെ സ്നേഹിക്കുന്നു. യേശുവിനെ സ്നേഹിക്കുക. ദാനിയേൽ. 17/7/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവത്തിന് മഹത്വം. 18/7/1986. ഞാൻ ഇന്ന് ക്ഷീണിതയും അസ്വസ്ഥയുമാണ്. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. സമാധാനം ഉണ്ടാകട്ടെ. സമാധാനം, സമാധാനം, സമാധാനം, സമാധാനം, സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. സമാധാനം ഉണ്ടാകട്ടെ. എന്നാൽ ഞാൻ വീണ്ടും ആവലാതിപ്പെട്ടുകൊണ്ടിരുന്നു. അവിടുന്നാകട്ടെ എന്നെ ക്ഷമയോടെ ശ്രദ്ധിക്കുകയായിരുന്നു. എനിക്കറിയാം. സമാധാനം ഉണ്ടാകട്ടെ. നീ ക്ഷീണിച്ചിരിക്കുന്നു. ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചു. സമാധാനം ലഭിക്കുന്നതിനായി നീ സുവിശേഷങ്ങൾ വായിച്ചു. നീ യേശുവിന്റെ കരം പിടിക്കുന്നതിന് ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. ഇപ്പോൾ നിനക്ക് ആശ്വാസമായോ? പൂവ്. കൂടുതൽ ധ്യാനിക്കുക. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്റെ വാത്സല്യ ഭാജനമേ, വിശ്രമിക്കൂ. നിനക്ക് വിശ്രമം ലഭിക്കട്ടെ. ഞാൻ ഇപ്പോൾ നിന്നെ സന്തോഷവതിയാക്കിയിരിക്കുന്നു. ദാനിയേൽ. 20/7/1986. വിശുദ്ധ ബൈബിളിൽ ആശ്രയിക്കുക. പ്രാർത്ഥിക്കുവാൻ. നിന്റെ പ്രാർത്ഥനകളിൽ യേശു നാമം വിളിക്കുക. യേശുവിനെ നിനക്ക് ആവശ്യമുണ്ട്. എനിക്ക് ഇതെല്ലാം മനസ്സിലാകുന്നില്ലെന്ന് അങ്ങ് മനസ്സിലാക്കുന്നുണ്ടോ? പൂവ്. എന്നാൽ ഒരു ദിവസം നീ മനസ്സിലാക്കും. യേശുവിനെ ആശ്രയിക്കുക. ദാനിയേൽ. എന്റെ കാവൽമാലാഖ എന്നെ യഥാർത്ഥത്തിൽ സന്തോഷിപ്പിച്ചു. 22/7/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്താണ് യേശു ആഗ്രഹിക്കുന്നതെന്ന് ധ്യാനിക്കുക. ദൈവത്തെ സ്നേഹിക്കുക. സത്യമായി അവിടുത്തെ സ്നേഹിക്കുക. അവിടുത്തെ കല്പനകൾ അനുസരിക്കുക. അവിടുത്തെ ആരാധിക്കുക. നല്ലവളായിരിക്കുക. അതെ, നിന്നെ സ്വയം യേശുവിന് വിട്ടുകൊടുക്കുക. ധാരാളം പ്രാർത്ഥിക്കുക. കൂടുതൽ ധ്യാനിക്കുക. നിന്നെ സഹായിച്ച യേശുവിനെ നീ സ്തുതിക്കേണ്ടതുണ്ട്. ഇവയെപ്പറ്റി എനിക്ക് എന്തെങ്കിലും തെളിവുണ്ടോ? നീയാണ് ആ തെളിവ്. യേശു നിന്നെ പരിപുഷ്ടിപ്പെടുത്തി. ദൈവം പ്രവർത്തിക്കുന്ന വിധം ഇതല്ലെന്ന് ആ പുരോഹിതൻ പറഞ്ഞു. എങ്ങനെയാണ് നീ ദൈവത്തെ സ്നേഹിച്ചത്? ഈ സന്ദേശങ്ങൾ മുഖേന. അതിനാൽ സമാധാനമായിരിക്കുക. ദൈവം നിന്നെ അവിടുത്തെ പക്കലേക്ക് നയിച്ചു. അവസാനം വരെ ദൈവത്തെ സ്നേഹിക്കുക. പ്രാർത്ഥിക്കുക. ദൈവത്തെ മഹത്വപ്പെടുത്തുക. ദാനിയേൽ. 25/7/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവത്തെ മാത്രമേ ആവശ്യമുള്ളൂ. യഹോവയെ സ്നേഹിക്കുക. അവിടുത്തെ കൂടുതൽ സ്നേഹിക്കുക. നിനക്ക് സങ്കൽപ്പിക്കുവാൻ കഴിയുന്നതിനേക്കാൾ കൂടുതൽ യഹോവ നിന്നെ സ്നേഹിക്കുന്നു. മറ്റുള്ളവർക്കുകൂടി ഈ സന്ദേശങ്ങൾ കൊടുക്കുക. ദൈവത്തിന്റെ മേൽ ചാരിക്കൊള്ളുക. പ്രിയപ്പെട്ടവളേ, സമാധാനത്തിൽ പോവുക. പ്രാർത്ഥിക്കുക. ദാനിയേൽ. 29/7/1986. വീണ്ടും സംശയിക്കുന്നു. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. വിശുദ്ധ ബൈബിൾ വായിക്കുവാൻ എങ്ങനെയാണ് നിന്റെ സഹോദരിയെ നീ പ്രേരിപ്പിച്ചത്? ഇങ്ങനെയെല്ലാം പ്രവർത്തിക്കുവാൻ നിന്നെ പ്രേരിപ്പിച്ച കാരണങ്ങൾ എന്താണ്? ദൈവത്തെ സ്നേഹിക്കുന്നതിൽ എല്ലാവരും എന്നെപ്പോലെ സന്തോഷം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ സന്ദേശങ്ങളിലൂടെ ഞാൻ അനവധി കാര്യങ്ങൾ പഠിച്ചു. നിനക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിനേക്കാൾ എത്രയോ കൂടുതൽ ദൈവം നിന്നെ സ്നേഹിക്കുന്നു. ദൈവത്തെ സ്തുതിക്കുവാൻ. ദാനിയേൽ. 29/7/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ഈ കൃപാവരത്തിന് ചേർന്നതല്ല എന്റെ ആകാരരൂപം എന്ന് ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. എന്നാൽ ഇത് എന്നെ അസ്വസ്ഥപ്പെടുത്തുന്നു. നിന്റെ ആകാരരൂപത്തിന് യാതൊരു കുഴപ്പവുമില്ല. നിന്റെ ആകാരരൂപത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട. ബാഹ്യമായി നല്ലതായി കാണപ്പെടുകയും എന്നാൽ ആന്തരികമായി ദുഷിച്ചിരിക്കുകയും ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമാണ് നിർമ്മലമായ ഹൃദയങ്ങൾ എന്ന് യേശു അവിടുത്തെ ശിഷ്യന്മാരോട് അരുളി ചെയ്തിട്ടുണ്ട്. നിന്റെ പാപത്തിൽ നിന്ന് യേശു നിന്നെ സുഖപ്പെടുത്തി. ഒരു കപട ജീവിതം നയിക്കുന്നതിൽ നിന്ന് അവിടുന്ന് നിന്നെ സുഖപ്പെടുത്തി. യേശു നിന്നെ സുഖപ്പെടുത്തണമെന്ന് ഞാൻ വളരെയധികം ആഗ്രഹിച്ചു. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. നിനക്ക് എന്റെ അനുഗ്രഹങ്ങൾ. പ്രാർത്ഥിക്കുക. ദൈവത്തെ സ്നേഹിക്കുവാൻ. അവിടുന്ന് നിന്നെ സ്നേഹിക്കുന്നു. അവിടുന്ന് നിന്നെ സഹായിക്കും. നിന്റെ സമാധാനത്തിനായി യഹോവയെ സ്വീകരിക്കുക. ദാനിയേൽ. 31/7/1986. സംശയങ്ങളും ഭയവും വീണ്ടും. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവത്തിന് മഹത്വം. നീ സമാധാനം അനുഭവിക്കുന്നുണ്ടോ? പൂവ്. നീ സമാധാനം അനുഭവിക്കുന്നുണ്ടെങ്കിൽ പിന്നെ എങ്ങനെയാണ് ഇത് സാത്താനിൽ നിന്ന് വരാൻ കഴിയുന്നത്? നീ മുമ്പ് സ്നേഹിച്ചിരുന്നതിനേക്കാൾ കൂടുതൽ ദൈവത്തെ സ്നേഹിക്കുവാൻ നീ പഠിച്ചു. കൂടാതെ മറ്റുള്ളവരും ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവിടുത്തെ സ്നേഹിക്കണമെന്ന് നീ ആഗ്രഹിക്കുന്നു. ഇത് സാത്താൻ എതിരാണ്. സ്വയം നശിപ്പിക്കുവാൻ സാത്താൻ ശ്രമിക്കുമോ? ഞാൻ നിന്നെ വഴി നടത്തുകയും നിന്നെ കൂടുതൽ ദൈവത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യും. ഓരോ പ്രാവശ്യവും നീ സംശയിക്കുമ്പോഴും ഈ സന്ദേശങ്ങളിൽ നിന്ന് നീ നേടിയിട്ടുള്ളതിനെക്കുറിച്ച് ചിന്തിക്കുക. പിന്നീട്. ദാനിയേലെ, അങ്ങേയ്ക്ക് എന്ത് തോന്നുന്നു? എന്റെ മുഴുവൻ ശക്തിയോടും മുഴുവൻ കഴിവോടും കൂടി ഞാൻ യഹോവയെ സ്നേഹിക്കുന്നു. ഞാൻ യഹോവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു. എപ്പോഴും പ്രവർത്തിക്കുകയും ചെയ്യും. ദൈവത്തിന്റെ ദാസനായ ദാനിയേൽ. 5/8/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്തുകൊണ്ടാണ് എനിക്ക് ഈ കൃപാവരം നൽകപ്പെട്ടത്? ദൈവം ഇത് ആഗ്രഹിച്ചു. പ്രകാശം കണ്ടെത്തുവാൻ യേശു നിന്നെ സഹായിച്ചു. എന്തുകൊണ്ടാണ് അവിടുന്ന് നിനക്ക് പ്രകാശം നൽകുകയും ഞങ്ങൾക്ക് നൽകാതിരിക്കുകയും ചെയ്യുന്നതെന്ന് അവർ ചോദിക്കുകയാണെങ്കിൽ? യേശു നിങ്ങൾക്കെല്ലാവർക്കും പ്രകാശം നൽകുന്നുണ്ട്. നീ ആരാണെന്നാണ് നീ വിചാരിക്കുന്നത്? നീ ഒരു കന്യാസ്ത്രീ പോലുമല്ല എന്ന് അവർ പറഞ്ഞേക്കാം. നീ ദൈവത്തിന്റെ ദാസിയാണ്. നിന്നെയും മറ്റുള്ളവരെയും അവിടുത്തെ പക്കലേക്ക് ആനയിക്കുന്നതിനു വേണ്ടിയാണ് ദൈവം ഈ കൃപാവരം നിനക്ക് നൽകിയിട്ടുള്ളത്. ദൈവം നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾ എല്ലാവരും അവിടുത്തെ സമീപം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങളെ എല്ലാവരെയും അവിടുത്തെ പക്കലേക്ക് തിരികെ കൊണ്ടുവരുന്നതിന് അവിടുന്ന് ഉദ്ദേശിക്കുന്നു. ദൈവത്തിന് മഹത്വം. ദാനിയേൽ. 6/8/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. അത്യുന്നത ദൈവമായ യഹോവയെ സ്തുതിക്കുവാൻ. ഈ സന്ദേശങ്ങൾ മറ്റുള്ളവരെ കാണിക്കുവാൻ എനിക്ക് ഭയമാണ്. ഞാൻ ദൈവത്തെ അഗാതമായി സ്നേഹിക്കുന്നു. എന്നാൽ ഈ സന്ദേശങ്ങൾ മറ്റുള്ളവരെ കാണിക്കുവാൻ ഞാൻ ഭയപ്പെടുന്നു. രാപ്പകൽ ഞാൻ ഇതേക്കുറിച്ച് തന്നെ ചിന്തിക്കുകയാണ്. ഈ സന്ദേശങ്ങൾ മറ്റുള്ളവരെ കാണിക്കാൻ സമയമാകുമ്പോൾ ദൈവം അവിടുത്തെ സമാധാനവും അവിടുത്തെ ശക്തിയും നിനക്ക് നൽകും. എല്ലാവർക്കും ഈ സന്ദേശങ്ങൾ നൽകുവാൻ ദൈവം നിന്നോട് ആവശ്യപ്പെടും. പ്രാർത്ഥിക്കുക. സ്നേഹം അനുഭവിക്കുക. ദൈവം നിന്നെ സഹായിക്കും. ദാനിയേൽ. 7/8/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവത്തിന്റെ സന്ദേശം നീ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കണം. ഒരുപക്ഷേ ഇതെല്ലാം സത്യമായിരിക്കുകയില്ല. ഒരുപക്ഷേ ഇതൊരു തമാശ ആയിരിക്കാം. ഇതൊരു തമാശയാണ് എന്ന് ചിന്തിക്കുവാൻ നിന്നെ പ്രേരിപ്പിച്ചത് എന്താണ്? എന്തെന്നാൽ ഇത് അസാധാരണമായതാണ്. അങ്ങനെയല്ലേ? അതെ. ഇതൊരു സാധാരണ കാര്യമല്ലെന്ന് അങ്ങ് സമ്മതിക്കുന്നുണ്ടല്ലോ. ഇത് വളരെ സാധാരണമല്ല തന്നെ. ഈ സന്ദേശങ്ങൾ ലഭിക്കുന്നതിനു മുമ്പ് നീ ദൈവത്തിൽ വിശ്വസിച്ചിരുന്നു. ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ ഞാൻ അവിടുത്തെ സ്നേഹിച്ചില്ല. അവിടുത്തോട് എനിക്ക് യാതൊരു സ്നേഹവികാരവും ഇല്ലായിരുന്നു. ദൈവം എല്ലാം അനുഭവിച്ചറിയുന്നു. നമുക്ക് സംസാരിക്കുവാൻ സാധിക്കുമോ? പൂവ്. ഇതെല്ലാം ആരംഭിച്ചത് എന്തുകൊണ്ടാണ്? നീ അവിടുത്തെ സ്നേഹിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. ഈ വിധത്തിലുള്ള ആശയവിനിമയം സാധാരണമല്ല എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. അങ്ങും അത് സമ്മതിക്കുന്നില്ലേ? പൂവ്. അടിക്കുറിപ്പ്: എന്റെ കാവൽമാലാഖ ചിരിക്കുന്നതായി എനിക്ക് തോന്നി. അതേസമയം മക്കൾ തമാശ കാണിക്കുന്നത് കണ്ട് സ്നേഹനിർഭരരായി തീരുന്ന പിതാക്കളെ പോലെ ആയിരുന്നു അവിടുന്ന്. എന്തുകൊണ്ടാണ് അങ്ങ് ഒരു ഹൃദയം വരയ്ക്കുന്നത്? ഞാൻ ദേഷ്യത്തോടെയാണ് ഇത് പറഞ്ഞത്. കാരണം ഈ പ്രതിഭാസത്തെക്കുറിച്ച് എനിക്ക് ഭയമായിരുന്നു. നീ എന്നെ സന്തോഷിപ്പിക്കുന്നു. ചിലപ്പോൾ അങ്ങ് എന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന് അങ്ങേയ്ക്ക് അറിയാമോ? പൂവ്. നീ ഭയപ്പെടേണ്ടതില്ല. ആത്മീയമായി വളരുവാൻ നീ മറ്റുള്ളവരെയും സഹായിക്കും. അടിക്കുറിപ്പ്: ദൈവം ഇടപെട്ടു. ദൈവമായ ഞാൻ നിന്നെ എന്നോട് ബന്ധിക്കുന്നു. ഞാൻ ഭയപ്പെട്ടുപോയി. അങ്ങയുടെ നാമം എന്നോട് പറയൂ. യഹോവ. എന്നാൽ എനിക്ക് മനസ്സിലാകുന്നില്ല. ഞങ്ങൾക്ക് വിശുദ്ധ ബൈബിൾ ഉണ്ടല്ലോ. പിന്നെ എന്തിനാണ് ഞങ്ങൾക്ക് ഈ സന്ദേശങ്ങൾ? എന്റെ കാവൽമാലാഖ മറുപടി പറഞ്ഞു. വിശുദ്ധ ബൈബിളിൽ എല്ലാം നൽകപ്പെട്ടിട്ടുണ്ടെന്ന് നീ വിചാരിക്കുന്നുണ്ടോ? പൂവ്. അതുകൊണ്ടാണ് ഇതിന്റെ കാരണം എനിക്ക് മനസ്സിലാകാത്തത്. ഒന്നും പുതിയതല്ല എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ സന്ദേശങ്ങൾ നൽകപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നെ തിരഞ്ഞെടുത്തതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ? ഇല്ല. ദൈവം നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. നിങ്ങളുടെ അടിസ്ഥാനങ്ങൾ എങ്ങനെയാണ് ആരംഭിച്ചതെന്ന് നിങ്ങളെ അനുസ്മരിപ്പിക്കുവാനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ് ഈ സന്ദേശങ്ങൾ. എന്റെ സന്ദേശം പ്രചരിപ്പിക്കുക. ദാനിയേലെ, അങ്ങ് ആരാണ്? ദൈവത്തിന്റെ ദാസൻ. ദാനിയേൽ. 7/8/1986. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. യഹോവയെ സ്തുതിക്കുക. ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. വിശ്വസിക്കുക. യേശുക്രിസ്തു നിന്നെ ആത്മീയമായി സുഖപ്പെടുത്തിയതിൽ സന്തോഷിക്കുക. കൂടുതൽ പ്രാർത്ഥിക്കുക. ഈ സന്ദേശങ്ങൾ എന്തിനെപ്പറ്റിയാണെന്ന് ചിന്തിക്കുക. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുക. നൽകപ്പെട്ടിരിക്കുന്ന ഈ സന്ദേശങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് ദൈവത്തിന്റെ സന്നിധിയിൽ നിന്ന് യഹോവ എഴുതിയതാണെന്ന് മനസ്സിലാക്കുക. ഈ സന്ദേശങ്ങൾ സർവ്വശക്തനും സർവ്വാധിപതിയുമായ ദൈവം നൽകിയതാണെന്ന് നീ മനസ്സിലാക്കിയിട്ടുണ്ടോ? ദൈവം നിന്നോട് പ്രഘോഷിച്ചു. അവിടുന്ന് തന്നെയോ? അതെ. സമാധാനപൂർവ്വം എഴുതുക. ഞാൻ ചെയ്യണമെന്ന് ദൈവം ആഗ്രഹിച്ചതെല്ലാം ഞാൻ ചെയ്തിരിക്കുന്നു. യഹോവയെ മഹത്വപ്പെടുത്തുക. യേശുവിനെ അനുഗമിക്കുക. നിന്നെ പഠിപ്പിക്കുവാൻ ദൈവം ഒരു മാർഗം കണ്ടെത്തി. അവിടുത്തെ സ്തുതിക്കുവാൻ. ഇത് ദൈവത്തിന്റെ കൃപാവരമാണ്. ദൈവം നിന്നെ സഹായിച്ചിരിക്കുന്നു. അവിടുന്ന് എപ്പോഴും നിന്നെ സഹായിക്കും. ദാനിയേൽ.