Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 81: എന്റെ ദിനം വരുമ്പോൾ ഞാൻ തിന്മ നീക്കിക്കളയും
Transcript
- എപ്പിസോഡ് 81. 10. 11.1988. ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ. വിശുദ്ധ മിഖായേൽ മാലാഖ. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. പരിശുദ്ധ മറിയം. വിശുദ്ധ മിഖായേൽ മാലാഖയോടും പരിശുദ്ധ മറിയത്തോടുമുള്ള പ്രാർത്ഥനകൾ കഴിഞ്ഞപ്പോഴാണ് ഈ സന്ദേശങ്ങൾ ലഭിച്ചത്. എന്റെ ദൈവമേ. ഇത് ഞാനാണ്. ഈ നിമിഷത്തിനുവേണ്ടി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. യേശുവും ഞാനും വളരെ ആകാംക്ഷയോടെ ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ വസൂല, എന്നെ ശ്രവിക്കുക. വരൂ, എന്റെ തിരുഹൃദയത്തെ സ്പർശിക്കുക. എന്റെ തിരുഹൃദയത്തിലെ മുറിവുകൾ അനുഭവിച്ചറിയുക. തീവ്ര വേദനയാൽ എന്റെ തിരുഹൃദയം ക്ലേശിക്കുന്നു; തിരിച്ചറിയുവാൻ കഴിയാത്തവിധം അതിന് മുറിവേറ്റിരിക്കുന്നു. മനുഷ്യർ എന്നെ ശ്രവിക്കുന്നില്ല. നൂറുകണക്കിന് ആളുകൾ സാത്താന്റെ കെണികളിൽ നിപതിച്ചുകൊണ്ടിരിക്കുന്നു. പിന്നീട്. കുഞ്ഞേ, ഞാൻ നിന്നെ നിരാശപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല. എന്നെ ശ്രവിച്ചെഴുതുക. എന്റെ സഭ അനുഭവിക്കാനിരിക്കുന്ന മഹാ ദുരിതങ്ങൾക്ക് ശേഷം, ആകാശത്തിൽ നിങ്ങൾ ഒരു വലിയ അടയാളം കാണും. അപ്പോൾ എന്നെ സ്നേഹിക്കുന്ന എല്ലാവരും ആനന്ദിക്കുകയും എന്നെ സ്തുതിക്കുകയും ചെയ്യും. എന്നാൽ. എന്റെ പരിശുദ്ധ നാമത്തെ അശുദ്ധമാക്കിയവർ അഗാഥമായ അന്ധകാരത്തിലേക്കും പൂർണ്ണ അജ്ഞതയിലേക്കും നിപതിക്കും. എന്റെ കല്പനകൾ പാലിച്ചവർക്ക് എന്റെ അടയാളം അനുഗ്രഹമായിരിക്കും, കാരണം അവർ എന്റെ വചനം കാത്തു. അവർ എന്നെ ആദരിച്ചു, അവർ എന്നെ മഹത്വപ്പെടുത്തി. അവർ എന്റെ സഭയുടെ സ്വർണ്ണ സ്തംഭങ്ങളായിരുന്നു; അവർ ഇപ്പോഴും എന്റെ സഭയുടെ സ്വർണ്ണ സ്തംഭങ്ങളാണ്. അവരാണ് സഭയുടെ ഉറച്ച അടിത്തറയും ശക്തമായ ഘടനയും. സഭയുടെ ഉള്ളിലെ ശുദ്ധീകരണ ധൂപമാണ് അവർ. ഇത്തരത്തിലുള്ള വ്യക്തികളെ കർത്താവായ ഞാൻ ഉയർത്തി എന്റെ പുതിയ ജെറുസലേമിൽ എന്നേക്കുമായി പാർപ്പിക്കും. ഉന്നതങ്ങളിൽ നിന്ന് അവരുടെ പുതിയ ഭവനം അവർക്ക് നൽകപ്പെടും. ഉന്നതങ്ങളിൽ നിന്ന് അവർക്ക് എന്റെ പുതിയ നാമം നൽകപ്പെടും. അവരും ഞാനും ഒന്നായിത്തീരും. എന്റെ ജനമേ. എന്റെ പുതിയ നാമം ലഭിക്കുന്നതോടെ നിങ്ങളെ ആരും ദൈവരഹിതരായ അവിശ്വാസികൾ എന്ന് വിളിക്കുകയില്ല. എന്റെ നാമം ഞാൻ നിങ്ങൾക്ക് മടക്കി നൽകും. എന്റെ ദിവസം വന്നെത്തുമ്പോൾ ഞാൻ സകല ദുഷ്ടതയെയും നീക്കി ബന്ധിക്കും. സ്നേഹത്തിന്റെ കർത്താവായ ഞാൻ ഈ പുതിയ ഭൂമിയിൽ സ്നേഹത്തിന്റെ വിത്തുകൾ മുളപ്പിക്കും. ഞാൻ ഈ പുതിയ ഭൂമിയെ തുറന്ന് പാറകളിൽ നിന്ന് പോലും പുതിയ ഉറവകൾ പൊട്ടിയൊഴുകുവാൻ ഇടയാക്കും. ഞാൻ എന്റെ തോട്ടത്തെ പുഷ്പിപ്പിക്കും. നിങ്ങളെ പ്രതി നിങ്ങളെ പോഷിപ്പിക്കുവാനായി എന്റെ പരിശുദ്ധ മാലാഖമാർ നിങ്ങളുടെ മേൽ ഇറങ്ങി വരുവാൻ ഞാൻ ഇടയാക്കും. എന്റെ വിശുദ്ധന്മാരെ നിങ്ങളുടെ ഉപദേശകരാക്കും. അവർ നിങ്ങളെ എന്റെ പരിശുദ്ധ വചനം പഠിപ്പിക്കും. അവർ നിങ്ങളെ വഴി നയിക്കും. അവർ നിങ്ങളുടെ സുഹൃത്തുക്കൾ ആയിരിക്കുകയും ചെയ്യും. എല്ലാ ഹൃദയങ്ങളിലും സ്നേഹം വാഴും. സദ്ഗുണം എന്റെ പുതിയ ഭൂമിയിലെ എല്ലാ മനുഷ്യരുടെയും കിരീടമായിരിക്കും. ഈ പുതിയ ഭൂമിയെക്കുറിച്ച് പണ്ടേ ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്തതാണ്. ഞാൻ എന്റെ വാഗ്ദാനം പാലിക്കുന്നു. ഇത് താമസിയാതെ നിവൃത്തിയാക്കപ്പെടും. ഇതിനു മുമ്പ് തന്നെ നിങ്ങളെ ശുദ്ധീകരിക്കുന്നതിനു വേണ്ടി ഞാൻ ഇറങ്ങി വരും. അഗ്നിയിൽ സ്വർണം ശുദ്ധീകരിക്കുന്നതുപോലെ ഞാൻ നിങ്ങളെ ശുദ്ധീകരിക്കും. എല്ലാ അശുദ്ധികളും ആ അഗ്നിയിൽ നശിപ്പിക്കപ്പെടും. ഈ ഭൂമിയെ ശാപം പോലെ മൂടിയിരിക്കുന്ന അശുദ്ധിയെ കഴുകിക്കളയുന്നതിന് എനിക്ക് ഇതെല്ലാം ചെയ്യേണ്ടതുണ്ട്. ഇതുവരെ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതും പണ്ടേ തന്നെ നിങ്ങളെ അറിയിച്ചിട്ടുള്ളതാണെന്ന് ഞാൻ ഗൗരവത്തോടെ പറയുന്നു. എല്ലാം എന്റെ തിരുലിഖിതങ്ങളുടെ ചുരുളുകളിൽ എഴുതപ്പെട്ടിട്ടുണ്ട്. ആ ചുരുളുകൾ തുറക്കപ്പെടും, വായിക്കപ്പെടും, ഉൾക്കൊള്ളപ്പെടും. എന്റെ സ്വന്തം രക്തം കൊണ്ട് ആ ചുരുളുകളെ ഞാൻ ശുദ്ധീകരിച്ചിരിക്കുന്നു. അതിനാൽ അത് ഭക്ഷിക്കൂ, അത് വായിക്കൂ. സൃഷ്ടിയേ, ഞാനും നിന്നിലേക്ക് ഇറങ്ങി വരുവാൻ വേണ്ടി പ്രാർത്ഥിക്കുക. നിനക്ക് പോഷണം ലഭിക്കുവാനും എന്റെ ജ്ഞാനഗ്രന്ഥങ്ങളിൽ മറഞ്ഞിരിക്കുന്ന സത്യങ്ങളും രഹസ്യങ്ങളും നിനക്ക് വെളിപ്പെട്ടു കിട്ടുന്നതിനുമായി പ്രാർത്ഥിക്കുക. വിവേചനവരം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുക. കൂടെ കൂടെ പശ്ചാത്തപിക്കുക. ഞാൻ എപ്പോഴും നിന്നോട് ക്ഷമിക്കും. മകളേ, നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ. നിന്റെ ചെറിയ കൈ എന്റെ സന്ദേശം എഴുതുന്നതിനായി ഉപയോഗിക്കുവാൻ നൽകുന്നതിനെ പ്രതി ഞാൻ നിന്നെ സ്നേഹിക്കുന്നു. കേൾക്കുവാൻ ചെവിയുള്ളവർ കേൾക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് ഇന്നത്തെ എന്റെ സന്ദേശം അവസാനിപ്പിക്കുന്നു. വരൂ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. നമ്മൾ നമുക്ക്. കർത്താവേ, നിത്യതയോളം കർത്താവിന് സ്തുതി. ആമേൻ. 14. 11.1988. ഇന്ന് ഞാൻ പാദ്രെ പിയോയുടെ ചിത്രത്തിൽ നോക്കി. യേശുവിന്റെ വചനമനുസരിച്ച് അദ്ദേഹം ഒരു മഹാ വിശുദ്ധനാണ്. ചിത്രത്തിന് അടിവശത്തായി ഒരു സെല്ലോഫെയിൻ കവറിനുള്ളിലായി അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ ഒരു ചെറിയ ഭാഗം വെച്ചിരിക്കുന്നു. അദ്ദേഹം കപ്പി ഉച്ചിനായതിനാൽ അത് ഇരുണ്ട തവിട്ടുനിറത്തിലായിരുന്നു. അദ്ദേഹത്തെ നോക്കുമ്പോൾ തന്നെ ഈ ചിത്രം കൂടാതെ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ ഒരു ചെറിയ ഭാഗം എനിക്ക് ലഭിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രമാണെന്ന് എനിക്ക് ബോധ്യമായി. ഞാൻ അദ്ദേഹത്തോട് പ്രാർത്ഥിച്ചു. അദ്ദേഹം ഒരു മഹാ വിശുദ്ധനായതിനാൽ എന്റെ ഉള്ളിൽ ഏറ്റവും മോശമായിരിക്കുന്ന കാര്യങ്ങളിൽ എന്നെ മെച്ചപ്പെടുത്തണമെന്ന് ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. പിന്നീട് വീണ്ടും ചിന്തിച്ചപ്പോൾ ഞാൻ വളരെയധികം കുറ്റങ്ങൾ ഉള്ളവൾ ആയതിനാൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും അദ്ദേഹം എന്നിൽ നിന്ന് എടുത്തു കളയണമെന്ന് അപേക്ഷിച്ചു. പ്രത്യേകിച്ച് എന്റെ മുഴുവൻ അഹങ്കാരവും ഇല്ലാതാക്കുവാനും കർത്താവിലുള്ള എന്റെ വിശ്വാസം ശക്തിപ്പെടുത്താനും അദ്ദേഹം എന്നെ സഹായിക്കണമെന്ന് ഞാൻ പറഞ്ഞു. കർത്താവേ. ഇത് ഞാനാണ്. നിനക്കുവേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുവാൻ പാദ്രെ പിയോയോട് പ്രാർത്ഥിക്കുവാൻ നിന്നെ പ്രചോദിപ്പിച്ചത് ഞാനാണ്. വരൂ, ഇന്ന് നീ എന്റെ സ്വരം കേൾക്കാതെ തന്നെ എന്റെ സന്ദേശം എഴുതും. ഞാൻ നിന്റെ കൈവിരലുകളെ നയിക്കും. ഇപ്പോൾ യേശു എന്റെ ശ്രവണശേഷി മന്ദമാക്കി. കൂടെ കൂടെ പശ്ചാത്തപിക്കുക. ഞാൻ നിന്റെ തെറ്റുകൾ ക്ഷമിക്കേണ്ടതിന് നിന്റെ എല്ലാ തെറ്റുകളും എന്റെ അടുക്കൽ ഏറ്റുപറയുക. നീ ആയിരിക്കുന്നതുപോലെ തന്നെ എന്റെ അടുത്തേക്ക് വരിക. ഞാൻ നിന്നെ പരിപൂർണ്ണയാക്കാം. എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ മഹത്വപ്പെടുത്തുക. എപ്പോഴും എന്നെ സ്തുതിക്കുക. ഞാൻ കർത്താവാണ്. കർത്താവ് ആഗ്രഹിച്ചതുപോലെയാണ് ഇതെല്ലാം എഴുതപ്പെട്ടത്. ഞാൻ വിശുദ്ധീകരിച്ച എന്റെ പ്രിയപ്പെട്ടവളേ, എന്റെ കരം പിടിച്ച് മുന്നോട്ട് പോവുക. ഞാൻ നിന്നെ ജ്ഞാനത്തോടെ ഉപദേശിക്കും. പെട്ടെന്ന് കർത്താവിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. വസൂല, നീ എന്നിൽ പൂർണ്ണമായി വിശ്വസിക്കുമ്പോൾ എനിക്ക് എത്രമാത്രം ആനന്ദമുണ്ടെന്ന് നിനക്കറിയാമോ? യേശു അതീവ സന്തോഷത്തിലായിരുന്നു. ഞാനും അതുപോലെ സന്തോഷത്തിലായിരുന്നു. എന്നെ വിവേചിച്ചറിയുക. അത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. വരൂ, നമ്മൾ നമുക്ക്. അതെ, നമ്മൾ നമുക്ക്. 15.11.1988. ഇന്ന് യേശുവിന്റെ കുരിശ് എന്റെ തോളിൽ വച്ചിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. യേശുവിന്റെ ഹൃദയം എത്രയോ വലിയ വേദനയാൽ നിറഞ്ഞിരിക്കുന്നതായി ഞാൻ മനസ്സിലാക്കി. ലോകം അവിടുത്തെ തിരസ്കരിക്കുന്നതിനാൽ അവൻ എത്രയോ കഷ്ടപ്പെടുന്നു. കർത്താവേ. ഇത് ഞാനാണ്. എന്റെ കുരിശിനെ അനുഭവിച്ചറിയുക. പ്രകാശത്തിന്റെ എന്റെ കുഞ്ഞേ, എനിക്ക് വിശ്രമം നൽകൂ. ഞാൻ വളരെ ക്ഷീണിതനാണ്. എന്റെ സമീപം നിലകൊള്ളുക. ഈ ശൂന്യതയിൽ എനിക്ക് ആശ്വാസം ലഭിക്കണം. എന്റെ വസൂല, എന്നെ ശ്രവിച്ച് സന്ദേശം എഴുതിയെടുക്കുക. അല്ലയോ, സൃഷ്ടിയേ, എന്റെ സന്തതി, ഞാൻ നിങ്ങളുടെ പരിശുദ്ധനായ ദൈവമാണ്. എന്നാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നു. അനാദികാലം മുതൽ തന്നെ ഞാൻ നിങ്ങളെ സ്നേഹിച്ചു. എന്നാൽ നിങ്ങൾ എന്നെ വെറുക്കുന്നു. മരണത്തിൽ നിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചു. എന്നാൽ നിങ്ങൾ എന്നെ ആക്രമിക്കുന്നു. എന്റെ അപ്പം നൽകി ഞാൻ നിങ്ങളെ അനുദിനം പോഷിപ്പിച്ചു. എന്റെ വീഞ്ഞ് സമൃദ്ധമായി നിങ്ങൾക്ക് പാനം ചെയ്യുവാൻ നൽകി. എന്നാൽ നിങ്ങളുടെ ദുഷ്ടത വഴി നിങ്ങൾ എന്നെ ദ്രോഹിക്കുന്നു. ഞാൻ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു. എന്നാൽ ദാഹിച്ചിരിക്കുന്ന എന്നെ നിങ്ങൾ പരിത്യജിക്കുന്നു. നിങ്ങളെ ക്ഷീണിതരായി കാണുമ്പോൾ എന്റെ തിരുഹൃദയത്തിൽ നിങ്ങൾക്ക് വിശ്രമം നൽകുവാൻ ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഞാൻ ക്ഷീണിതനാകുമ്പോൾ നിങ്ങൾ എന്നെ തിരസ്കരിക്കുന്നു. നിങ്ങൾ എന്റെ തിരുഹൃദയത്തെ എപ്രകാരം മുറിവേൽപ്പിച്ചിരിക്കുന്നു എന്നത് നിങ്ങളെ കാണിച്ചുതരുന്നതിനു വേണ്ടി ഞാൻ എന്റെ തിരുഹൃദയം നിങ്ങളെ തുറന്നു കാണിക്കുന്നു. എന്നാൽ നിങ്ങളുടെ ആവർത്തിച്ചുള്ള കുത്തുകളാൽ നിങ്ങൾ എന്റെ തിരുഹൃദയത്തെ കുത്തിത്തുളയ്ക്കുന്നു. നിങ്ങളെ സ്വാഗതം ചെയ്ത് ആശ്ലേഷിക്കുന്നതിന് ഞാൻ എന്റെ കരങ്ങൾ തുറക്കുമ്പോൾ നിങ്ങൾ എനിക്ക് പുറം തിരിഞ്ഞു പോകുന്നു. അനന്തമായ വാത്സല്യത്താൽ നിങ്ങൾക്ക് ഊഷ്മളത നൽകുന്നതിന് ഞാൻ എന്റെ തിരുഹൃദയം തുറക്കുന്നു. എന്നാൽ ഞാൻ നിങ്ങളുടെ അടുക്കൽ എത്തുമ്പോൾ എന്നെ പുറത്തെ തണുപ്പിൽ നിർത്തിക്കൊണ്ട് നിങ്ങൾ എനിക്കെതിരെ വാതിൽ അടയ്ക്കുന്നു. നിങ്ങളെ ഉയർത്താനും സുഖപ്പെടുത്താനുമായി ദിവസം മുഴുവനും നിങ്ങളുടെ നേർക്ക് കരങ്ങൾ നീട്ടി പിടിച്ചുകൊണ്ട് ഒരു ഭിക്ഷാടകനെ പോലെ ഞാൻ നിങ്ങളെ വിളിക്കുന്നു. എന്നാൽ നിങ്ങൾ എന്നെ അവഗണിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നു. എന്റെ കണ്ണുകളും എന്റെ മാതാവിന്റെ കണ്ണുകളും ദുഃഖത്താൽ ക്ഷീണിച്ചു തളർന്നിരിക്കുന്നു. എന്റെ ശരീരം അതിന്റെ മുറിവുകളാൽ തിരിച്ചറിയാനാവാത്തവിധം ക്ഷതമേൽപ്പിക്കപ്പെട്ടിരിക്കുന്നു. ഞാൻ നിങ്ങളോട് ചോദിക്കുന്നത് സമാധാനവും സ്നേഹവും മാത്രമാണ്. എന്നാൽ നിങ്ങൾ എന്റെ അപേക്ഷ കേൾക്കുവാൻ പോലും തയ്യാറാകുന്നില്ല. ഞാൻ ആദ്യം എന്റെ സ്വന്തം ജനങ്ങളിലേക്കാണ് വന്നത്. എന്നാൽ വീണ്ടും അവർ എന്നെ തള്ളിപ്പറഞ്ഞു, നിന്ദിച്ചു, പീഡിപ്പിച്ചു. എന്നാൽ ഒരു പരിഹാസകനെ പോലെ നിങ്ങൾ എന്നെ വേട്ടയാടി. നിങ്ങൾ എന്നെ വഞ്ചിച്ചു. നിങ്ങളുടെ വഞ്ചന എന്റെ കണ്ണുകളിൽ അവശേഷിച്ചിരുന്ന അവസാന കണ്ണുനീരും എന്നിൽ നിന്ന് എടുത്തു. നിങ്ങളുടെ ദുഷ്ടത നിത്യത മുഴുവനെയും തുളച്ചുകീറി. അത് കാണുമ്പോൾ ദുഷ്ടാരൂപികൾ പോലും സ്തംഭിച്ചുപോകുന്നു. അല്ലയോ, വസൂല, നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുവാനും നിങ്ങളെ മരണത്തിൽ നിന്ന് രക്ഷിക്കുവാനുമായി വലിയ ദയയോടും കരുണയോടും കൂടി ഞാൻ വന്നിരിക്കുന്നു. എന്റെ സ്വന്തം ജനങ്ങളുടെ അടുക്കലേക്കാണ് ഞാൻ ആദ്യം നിങ്ങളെ അയച്ചത്. പ്രകാശത്തിലേക്ക് വരാനും തങ്ങളുടെ കുറ്റങ്ങൾ വെളിപ്പെടുത്തുവാനും. അവർ ഭയപ്പെടുന്നതിനാൽ അവർ എന്റെ സ്വരത്തെ നിശബ്ദമാക്കി. അവർ എന്റെ സ്വരത്തെ നിശബ്ദമാക്കുകയും എന്റെ സത്യാത്മാവിനെ സ്വാഗതം ചെയ്യാതിരിക്കുകയും ചെയ്യുന്നതിനാൽ അന്യർ അവരുടെ കുറ്റങ്ങൾ വെളിപ്പെടുത്തുവാൻ ഞാൻ ഇടവരുത്തും. എന്റെ സ്വരം കാഹളധ്വനി പോലെ നിങ്ങളുടെ ഭവനങ്ങളുടെ മേൽക്കൂരയുടെ മുകളിൽ മുഴങ്ങുവാൻ ഞാൻ ഇടയാക്കും. എന്നെ ഒരിക്കലും അറിയാതിരുന്ന അപരിചിതർ എന്നെ സ്വാഗതം ചെയ്തിരിക്കുന്നു. ഞാൻ അവരുടെ വാതിലുകളിൽ തട്ടിയപ്പോൾ അവർ എന്നെ അകത്ത് പ്രവേശിപ്പിച്ചു. അവർ ദരിദ്രരായിരുന്നിട്ടും അവർ അവരുടെ അപ്പം എനിക്ക് പങ്കുവെച്ച് തന്നു. അവരുടെ ദാരിദ്ര്യം നിമിത്തം അവർ എന്നെ അന്വേഷിച്ചിരുന്നില്ല. എങ്കിലും അവർ എന്നെ കണ്ടെത്തി. എന്റെ ഏറ്റവും സ്വന്തപ്പെട്ടവർ എന്റെ മേൽ ഏൽപ്പിച്ച മുറിവുകൾ ഞാൻ അവർക്ക് കാണിച്ചു കൊടുത്തു. അവർ എന്റെ മുറിവുകളുടെ മുമ്പിൽ മുട്ടുകുത്തി. എന്റെ ശരീരത്തിലെ മുറിവുകളുടെ ആഴവും അതിക്രൂരമായ രീതിയിൽ ഏൽപ്പിക്കപ്പെട്ട ആ മുറിവുകളുടെ സ്ഥിതിയും കണ്ടപ്പോൾ അവരുടെ ഹൃദയം മെഴുകുപോലെ ഉരുകിപ്പോയി. എന്റെ കുഞ്ഞേ, നീ കരയാതിരിക്കൂ. അപരിചിതർ എന്റെ സ്വരം സന്ദേശം വചനം പ്രഘോഷിക്കും. എന്റെ സ്വരത്തിന്റെ പ്രതിധ്വനി നീ കേൾക്കുമ്പോൾ അത് എന്റെ സ്വരം തന്നെയാണെന്ന് അറിഞ്ഞുകൊള്ളുക. എന്നെ ഒരിക്കലും അന്വേഷിച്ചിട്ടില്ലാത്തവർ എന്നെ മഹത്വപ്പെടുത്തും. എന്നെ ഒരിക്കലും അറിയാതിരുന്നവർ എന്നെ മഹത്വപ്പെടുത്തും. ഞാൻ അവരുടെ ഗുരുവാകും. അവരെ ഞാൻ പഠിപ്പിക്കും. അവരുടെ തെറ്റുകളെ ഞാൻ അവരിൽ നിന്ന് നീക്കി കളയും. ഞാൻ അവരോട് സംസാരിക്കും. അവർ എന്നെ ഗ്രഹിക്കും. അവർ എന്റെ മുറിവുകളെ സൗഖ്യമാക്കും. ഞാൻ നല്ല ഇടയനാണ്. തങ്ങളുടെ ഇടയന്മാർ നിമിത്തം മുറിവേറ്റ് ചിതറിപ്പോയ എന്റെ കുഞ്ഞാടുകളെ ഞാൻ ഒരുമിച്ചുകൂട്ടും. എന്റെ വസൂല, ഇതെല്ലാം ഉടൻ തന്നെ പൂർത്തിയാകും. വരൂ, എന്നിൽ വിശ്രമിക്കുക. നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കുക. സ്നേഹത്തിൽ ബന്ധിതരായ നമുക്ക് പരസ്പരം പങ്കുവയ്ക്കാം. അതെ, എന്റെ കർത്താവേ. നമ്മൾ നമുക്ക്. നിത്യതയോളം. ആമേൻ.