Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 17: ഞാൻ കന്യകാമറിയമാണ്, വ്യാകുലങ്ങളുടെ അമ്മ!
Transcript
- 13-12-1986. ശരിയാണ്, ഞാൻ വെട്ടിൽ വീഴ്ത്തപ്പെട്ടതായി തോന്നുന്നു എന്ന് എന്റെ സ്നേഹിതരോട് ഞാൻ സൂചിപ്പിച്ചിരുന്നു. അങ്ങ് ദേഷ്യപ്പെട്ടിരിക്കുകയാണോ? ഞാൻ ഉള്ളു തുറന്ന് സംസാരിക്കട്ടെ. ഞാൻ അങ്ങയെ സ്നേഹിക്കണമെന്ന് അങ്ങ് ആഗ്രഹിച്ചു. അങ്ങയുടെ ലക്ഷ്യം സാധിച്ചുവോ? അങ്ങ് എന്നെ സ്നേഹത്താൽ വശീകരിച്ചു, ഇത് ഞാൻ ഇഷ്ടപ്പെടുന്നു. വളരെയധികം. ഞാൻ ഇത്രയും തുറന്ന് സംസാരിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നു. എനിക്ക് അങ്ങയെയും അനുഗ്രഹിക്കുവാൻ കഴിയുമോ? അങ്ങനെയെങ്കിൽ യേശുവേ, ഞാൻ അങ്ങയെ അനുഗ്രഹിക്കുന്നു. അങ്ങേയ്ക്ക് കോപം വന്നുവോ? അങ്ങ് എന്നെ സ്നേഹിക്കുന്നതിനാൽ, അങ്ങ് ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കാൻ ഞാൻ ഒരുക്കമാണ്. 14-12-1986. യേശുവേ, ഈ സന്ദേശം എനിക്ക് നൽകപ്പെടുന്നത് എന്തിനാണെന്നും, ഇതുകൊണ്ടുള്ള പ്രയോജനം എന്താണെന്നും എനിക്ക് പറഞ്ഞുതന്നാലും. യേശുവേ, അവർ എന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അങ്ങ് അവരെ തടയുകയില്ലേ? 15-12-1986. ഓ കർത്താവേ. 16-12-1986. എനിക്ക് അങ്ങ് വാഗ്ദാനം ചെയ്തത് ഒരു ദിവസം കൊണ്ടേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ. അങ്ങ് വാഗ്ദാനം ചെയ്തതിന്റെ മഹത്വം വേണ്ടവണ്ണം മനസ്സിലാക്കാതെയാണ് ഞാൻ അത് സ്വീകരിച്ചത്. ദൈവമേ, ഞാൻ അങ്ങേയ്ക്ക് നന്ദി പറയുവാൻ ആഗ്രഹിക്കുന്നു. സാവധാനം. അതെ, എന്നാൽ ഈ കൃപയ്ക്ക് എനിക്ക് യോഗ്യതയില്ല. സങ്കടം വ്യക്തമായിരുന്നു. എന്തുകൊണ്ട് പീഡകൾ ഉണ്ടാകും? ഒരു ആഴ്ചക്കുള്ളിൽ ഇത് വാസ്തവമായി സംഭവിച്ചു. കർത്താവേ, എനിക്ക് എന്ത് ചെയ്യുവാൻ കഴിയും? അങ്ങയുടെ കരം എന്നെ സംരക്ഷിക്കുന്നില്ലെങ്കിൽ. 1987. 08-01-1987. യേശുവേ, എന്നെ അങ്ങേയ്ക്ക് ആവശ്യമുണ്ടോ? എനിക്ക് യാതൊരു യോഗ്യതയും ഇല്ലല്ലോ. അതെങ്ങനെ എനിക്ക് സാധിക്കും? യേശുവേ, എങ്ങനെയാണ് എനിക്ക് അങ്ങയുടെ മണവാട്ടിയായി തീരുവാൻ സാധിക്കുക എന്ന് എനിക്കറിയില്ല. കർത്താവേ, ഇതിനായി എന്തെങ്കിലും അടയാളം ഞാൻ ധരിക്കണമോ? യേശുവേ, അങ്ങയെ സന്തോഷിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിനെല്ലാം എനിക്ക് അങ്ങയുടെ ശക്തി ആവശ്യമാണ്, പ്രത്യേകിച്ച് അവസാനത്തെ ചുമതലയ്ക്ക്. ഞാൻ യേശുവിനെ നോക്കി, അവിടുന്ന് ശക്തിയാൽ പ്രോചലിച്ചു കൊണ്ടിരുന്നു. ഞാൻ ചെയ്യുന്ന പ്രവർത്തികളിൽ അങ്ങ് സന്തുഷ്ടനാണോ? എനിക്ക് അങ്ങയെ കാണണമെന്ന് ആഗ്രഹമുണ്ട്. ഇവിടെയുള്ള ഒരു കത്തോലിക്കാ പുരോഹിതനെ ഞാൻ ഈ സന്ദേശങ്ങൾ കാണിച്ചു. ഇത് സാത്താനിൽ നിന്ന് വരുന്നതാണെന്നും, ഞാൻ ഇതിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കുറിച്ച് എന്നോടുകൂടി വഹിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ എന്ന് യേശു അദ്ദേഹത്തോട് ചോദിക്കാൻ ആവശ്യപ്പെട്ടത് പ്രകാരം ഞാൻ അക്കാര്യം അദ്ദേഹത്തോട് പറഞ്ഞു. ഈ സന്ദേശങ്ങൾ സാത്താനിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എനിക്ക് ചൊല്ലുവാൻ വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന, വിശുദ്ധ ബെർണാർഡിന്റെ പരിശുദ്ധ മാതാവിനോടുള്ള എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന, യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പണം നടത്തുന്ന പ്രാർത്ഥന എന്നിവ എനിക്ക് നൽകി. ഈ പ്രാർത്ഥനകൾ തുടർന്നുള്ള ദിവസങ്ങളിൽ ചൊല്ലിയിട്ട് എന്ത് സംഭവിക്കുമെന്ന് ശ്രദ്ധിക്കാൻ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. ഞാൻ എഴുതുവാൻ ആരംഭിച്ചപ്പോൾ ഇപ്രകാരം എഴുതി തുടങ്ങി: "കർത്താവായ ഞാൻ നിന്നെ നയിക്കുന്നു." നാലു ദിവസം തുടർച്ചയായി ഇപ്രകാരം സംഭവിച്ചു. കർത്താവായ യേശുവേ, ഞാൻ ആ പുരോഹിതനെ അനുസരിച്ച് അങ്ങയിൽ നിന്നുള്ള സന്ദേശങ്ങൾ കേൾക്കുന്നത് നിർത്തിയപ്പോൾ, പ്രാർത്ഥനയ്ക്ക് ശേഷം ഈ അഞ്ചു വാക്കുകൾ മാത്രം എഴുതുവാൻ ലഭിച്ചു. പുരോഹിതനെ അനുസരിക്കുവാൻ വേണ്ടി ഞാൻ അങ്ങേയ്ക്ക് വേണ്ടിയുള്ള എഴുത്ത് നിർത്തി. കർത്താവേ, ഞാൻ അങ്ങയോട് ചോദിക്കുകയാണ്, ഇപ്രകാരമെല്ലാം സംഭവിക്കുമെന്ന് അവിടുന്ന് അറിഞ്ഞിട്ടും, അതുമൂലം ഞാൻ അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങൾ അറിഞ്ഞിട്ടും, എന്തുകൊണ്ട് അവിടുന്ന് ആ പുരോഹിതനോട് ഇപ്രകാരം എന്നോട് പ്രവർത്തിക്കുവാൻ ആവശ്യപ്പെട്ടു? ഈ പുരോഹിതനോട് യേശു സംസാരിക്കുന്നു സന്ദേശത്തിലൂടെ. പുരോഹിതൻ ഇതെല്ലാം വായിച്ചതിനു ശേഷം ഈ സന്ദേശങ്ങൾ സാത്താനിൽ നിന്നുള്ളതാണെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തി. 21-01-1987. കർത്താവ് പറഞ്ഞതുപോലെ ആ പുരോഹിതൻ എന്നെ വളരെയധികം ക്ലേശിപ്പിച്ചു. ഈ സന്ദേശങ്ങൾ തിന്മയിൽ നിന്നാണെന്ന് തെളിയിക്കുവാൻ തക്ക വാദമുഖങ്ങൾ അടങ്ങുന്ന ലഘുലേഖകൾ എനിക്ക് അയച്ചുതന്നു. ഉപബോധ മനസ്സ്, മന്ത്രവാദം, സാത്താൻ സേവ എന്നിവയെക്കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങൾ എനിക്ക് അയച്ചുതന്നു. കൂടാതെ എന്റെയും മറ്റുള്ളവരുടെയും നന്മയ്ക്ക് വേണ്ടി ഈ സന്ദേശങ്ങളെല്ലാം നശിപ്പിക്കുവാനും, ഇതെല്ലാം തിന്മയിൽ നിന്നാണെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുവാനും എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹം എന്നോട് നിർദ്ദേശിച്ച മൂന്ന് പ്രാർത്ഥനകൾ ഞാൻ പ്രാർത്ഥിച്ച കാര്യമെല്ലാം അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അദ്ദേഹം ഇക്കാര്യത്തിൽ എന്നെ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, ഈ സന്ദേശങ്ങൾ ദൈവത്തിൽ നിന്നാണെന്ന് ഉറപ്പായി വിശ്വസിച്ച മറ്റൊരു പുരോഹിതനോട് ഇതെല്ലാം സാത്താന്റെ പ്രവർത്തിയാണെന്ന് ആരോപിക്കുകയും ചെയ്തു. ഈ രണ്ടാമത്തെ പുരോഹിതൻ ഇതുമൂലം അല്പം ചഞ്ചലിതനാവുകയും, എൻറെ ഒടുവിലത്തെ രണ്ടു പുസ്തകങ്ങൾ വായിക്കുവാനായി എന്നിൽ നിന്ന് വാങ്ങുകയും ചെയ്തു. എന്നാൽ ഇത് വായിച്ചതിനുശേഷം തുടർന്നും സന്ദേശങ്ങൾ സ്വീകരിച്ച് എഴുതുവാൻ എന്നോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ഇതൊക്കെ ആണെങ്കിലും, സഭയെ സ്നേഹിക്കുന്നത് കൊണ്ടും, സഭയെ കാത്തുസൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നത് കൊണ്ടുമാണ് ആദ്യത്തെ പുരോഹിതൻ ഇപ്രകാരമെല്ലാം ചിന്തിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ഇതെല്ലാം വ്യക്തമായി കാണുവാൻ ഇടയാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന് സത്യാവസ്ഥ ഒരു ദിവസം മനസ്സിലാകും എന്ന് ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ മാതാവിനോട് ഞാൻ പ്രാർത്ഥിച്ചു: "ഞാൻ എന്ത് തെറ്റാണ് ചെയ്യുന്നത്? ഞാൻ ചെയ്യുന്നത് തെറ്റാണോ? മറ്റുള്ളവർ ദൈവത്തെ സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്നതും, ദൈവിക സന്ദേശം അവർക്ക് കാണിച്ചു കൊടുക്കുന്നതും തെറ്റാണോ?" തിരിച്ചറിയുവാൻ എനിക്ക് സാധിക്കുമോ? ഞാൻ ഇപ്രകാരം പ്രവർത്തിക്കുന്നുണ്ടോ? പരിശുദ്ധ മാതാവേ, അങ്ങേയ്ക്ക് നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. യേശുവേ, പിന്നീട്. യേശുവേ, ആഗ്രഹിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞാൽ എന്തായിരിക്കും ഫലം? ഒരിക്കലുമില്ല, യേശുവേ. ഞാൻ അങ്ങയോടുകൂടി പ്രവർത്തിക്കുവാൻ തയ്യാറാണെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്തിന് ഞാൻ വാക്ക് മാറ്റണം? യേശുവേ, ഞാൻ എപ്പോഴെങ്കിലും അങ്ങയെ വേദനിപ്പിച്ചിട്ടുണ്ടോ? പുരോഹിതനുമായി സംസാരിച്ചതിനു ശേഷമുള്ള സംശയങ്ങൾ. യേശു എന്നോടുകൂടെ പ്രാർത്ഥിച്ചു, മുകളിലേക്ക് ദൃഷ്ടി ഉറപ്പിച്ച് അവിടുന്ന് പ്രാർത്ഥിച്ചു: "യേശുവേ, ഞാൻ അങ്ങയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അവിടുന്ന് അറിയുന്നുണ്ടല്ലോ. അവിടുത്തെ കുരിശ് വഹിച്ചുകൊണ്ട് അവിടുത്തെ ഭാരം ലഘൂകരിക്കാൻ ഞാൻ സഹായിക്കാം. നമുക്ക് ആ ഭാരം പങ്കുവയ്ക്കാം." യേശു വളരെയധികം സന്തോഷവാനായിരുന്നു. അടുത്ത ദിവസം ഞാൻ എൻറെ പേര് ആരോ വിളിക്കുന്നത് കേട്ടു. യേശു എന്നെ തുടർച്ചയായി വിളിക്കുകയായിരുന്നു. ഞാൻ കിടക്കുകയായിരുന്നു. എൻറെ പ്രഷുകൾ മുകളിലേക്ക് എറിഞ്ഞുകൊണ്ട് ഞാൻ ഓടി മേശക്കരികെ ചെന്നു. ഓ, എൻറെ യേശുവേ, എനിക്ക് അസാധ്യമായ കാര്യമാണ് അങ്ങ് എന്നോട് ആവശ്യപ്പെടുന്നത്. അങ്ങ് എൻറെ ഗുരുവാണ്. ഞാൻ അങ്ങയിൽ പൂർണമായി ആശ്രയിക്കുകയും അങ്ങയോട് ഒട്ടിച്ചേർന്നിരിക്കുകയും ചെയ്യുന്നു.