Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 20: നിന്നെ ഒരിക്കലും ഉപേക്ഷിക്കാത്ത നിന്റെ ദൈവമാണ് ഞാൻ
Transcript
- എപ്പിസോഡ് 20. 9/2/1987. നിനക്ക് സമാധാനം ഉണ്ടായിരിക്കട്ടെ. കുഞ്ഞേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ യഹോവയാണ്. ഞാൻ നിന്നെ തിരഞ്ഞെടുത്തത് പ്രധാനമായും ഞാൻ ഇപ്രകാരം ആഗ്രഹിച്ചതുകൊണ്ടാണ്. എന്നാൽ അതോടൊപ്പം നിന്റെ നിസ്സഹായാവസ്ഥയും അതിനു കാരണമായിരുന്നു. പിതാവേ, ഞാൻ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു. എനിക്കറിയാം. ഞാനും നിന്നെ സ്നേഹിക്കുന്നു, മകളേ. എന്നെ ശ്രവിക്കുക. എന്നെ സ്നേഹിക്കുന്നതിനുമുമ്പ് നിനക്ക് ഇത്രയും സന്തോഷം ഉണ്ടായിരുന്നോ? ഇല്ല. ഒരിക്കലുമില്ല. വസൂല, എന്നെ സ്നേഹിക്കുക. എന്നെ സ്നേഹിക്കുവാൻ നിന്നെ പഠിപ്പിച്ചത് ഞാനാണ്. ഈ പാതയിൽ വളരുവാൻ നീ ആഗ്രഹിക്കുന്നുവോ? ഓ, പിതാവേ, ഇതുമൂലം അങ്ങയെ മഹത്വപ്പെടുത്തേണ്ടതിന്, അങ്ങയുടെ നാമം മഹത്വപ്പെടേണ്ടതിന്, അങ്ങ് ആവശ്യപ്പെടുന്നതെല്ലാം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. വസൂല, ഞാൻ നിന്നെ അഭിവൃദ്ധിപ്പെടുത്തും. പിശാചുക്കളെ കുറിച്ചും ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു. അവർ നിന്നെ വെറുക്കുകയും, നിരന്തരം നിനക്ക് ഗണികൾ വെക്കുകയും ചെയ്യുന്നു. എന്നാൽ ഞാൻ നിന്റെ അരികിൽ നിന്നെ സംരക്ഷിക്കുന്നത് കൊണ്ട് നീ ഭയപ്പെടേണ്ട. വസൂല, ഞാൻ നിന്നെയും എന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നു. നിരന്തരം കത്തി ജ്വലിച്ചു നിൽക്കുന്ന അഗ്നി പോലെയാണ് എന്റെ സ്നേഹം. എന്റെ സ്നേഹം തീക്ഷ്ണതയുള്ളതാണ്. ഞാൻ സ്നേഹത്തിനായി ദാഹിക്കുന്നു. ഭയപ്പെടേണ്ട, കുഞ്ഞേ. ഞാൻ സ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞാൻ നിന്നെ താങ്ങിപ്പിടിച്ചിരിക്കുന്നു. നിന്റെ ഒന്നുമില്ലായ്മ എന്നെ സന്തോഷിപ്പിക്കുന്നു. കുഞ്ഞേ, നിന്റെ ബലഹീനതയിൽ കൂടി സമാധാനത്തിനും സ്നേഹത്തിനും വേണ്ടിയുള്ള എന്റെ ആഹ്വാനം ഞാൻ പ്രകടമാക്കും. എന്റെ വചനങ്ങൾ കൊണ്ട് ഞാൻ നിന്നെ നിറയ്ക്കും. എന്റെ വെളിപാടുകളെ ഞാൻ നിന്നിലേക്ക് നിശ്വസിക്കും. കുഞ്ഞേ, എന്നോട് ഒട്ടിച്ചേർന്ന് നിൽക്കുക. എന്നിൽ ആശ്രയിക്കുകയും തീക്ഷ്ണതയോടെ എന്നെ സ്നേഹിക്കുകയും ചെയ്യുക. മറ്റുള്ളവർ എന്റെ സ്നേഹത്തെക്കുറിച്ച് അറിയട്ടെ. എനിക്ക് അവരോടുള്ള സ്നേഹം നീ അവരെ അറിയിക്കുക. 10/2/1987. വസൂല, ഇത് ഞാൻ യേശുക്രിസ്തുവാണ്. പ്രിയപ്പെട്ടവളേ, ഞാൻ നിന്നോടൊപ്പമുണ്ട്. ഞാൻ നിന്നെ ശുദ്ധീകരണ സ്ഥലത്തുകൂടെ നയിക്കുകയാണെന്ന് നിനക്കറിയാമോ? ഭയപ്പെടേണ്ട. തിന്മയിൽ പെടാതെ നിന്നെ സംരക്ഷിച്ചുകൊണ്ട് എന്റെ പ്രകാശം നിന്റെ മേലുണ്ട്. നിന്നെ ശുദ്ധീകരണ സ്ഥലത്തുകൂടി നയിച്ചുകൊണ്ട് ഞാൻ അനേകരെ സൗഖ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നെ സ്നേഹിക്കുവാൻ ഞാൻ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നെ സ്നേഹിക്കുക. എന്നോടുള്ള നിന്റെ സ്നേഹം കൊണ്ട് ഞാൻ അവരെ സൗഖ്യമാക്കുന്നു. അവരെ സൗഖ്യപ്പെടുത്തുന്നതിനുള്ള മരുന്നായി ഞാൻ നിന്റെ സ്നേഹത്തെ ഉപയോഗിക്കുന്നു. അവരെ സൗഖ്യമാക്കുക. വസൂല, അവരെ സൗഖ്യമാക്കുക. വസൂല, നീ എന്നോടുകൂടെ എന്റെ കുരിശു വഹിക്കുകയാണ്. എന്റെ പിതാവ് നിനക്ക് വെളിപ്പെടുത്തി തരുന്ന സ്വർഗ്ഗീയ പ്രവർത്തികളാണ് നിനക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനേകം സ്വർഗ്ഗീയ പ്രവർത്തികൾ ഇനിയും മറഞ്ഞിരിക്കുന്നു. അവ രഹസ്യങ്ങളായി നിലകൊള്ളുന്നു. അനേകരും ഇതൊന്നും തന്നെ അംഗീകരിക്കുന്നില്ല, യേശുവേ. എന്റെ മനസ്സിലെ ചില തോന്നലുകൾ മാത്രമായി അവർ ഇതിനെ ചിത്രീകരിക്കുന്നു. വസൂല, അവരിൽ എത്രപേർ എന്റെ പിതാവിന്റെ ഈ ലോകത്തിലെ പ്രവർത്തികൾ പൂർണമായി മനസ്സിലാക്കിയിട്ടുണ്ട്? പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അവ ഇന്നും രഹസ്യങ്ങളായി തന്നെ നിലകൊള്ളുന്നു. പിന്നെ സ്വർഗ്ഗീയമായവ അവർ എങ്ങനെ മനസ്സിലാക്കും? വസൂല, എല്ലാ ജ്ഞാനവും ശിശുക്കൾക്ക് മാത്രം നൽകപ്പെടുന്നു. എന്റെ പിതാവ് ശിശുക്കളിൽ പ്രസാദിക്കുന്നു. മകളേ, എന്റെ പിതാവ് നിന്നോട് നല്ലവനായിരിക്കുന്നതിനാൽ നീ സന്തോഷിക്കുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുക. മകളേ, അവിടുത്തെ സന്ദേശവാഹകയായിരിക്കുകയും അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യുക. ആകുലപ്പെടേണ്ട. ഞാനാണ് നിന്നെ നയിക്കുന്നത്. ഈ വിധത്തിൽ തന്നെ പ്രവർത്തിക്കുക. ഞാനാണ് നിന്റെ അധ്യാപകൻ. പ്രിയപ്പെട്ടവളേ, ഞാൻ ഇനിയും തുടർന്ന് നിന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കും. ഞാൻ നിന്നെയും എന്റെ എല്ലാ മക്കളെയും രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സമാധാനത്തിൽ വസിക്കുക. ഞാനാണ് നിന്നെ നയിക്കുന്നതെന്ന് എപ്പോഴും ഓർക്കുക. എന്നെ ശ്രദ്ധിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എപ്പോഴും എന്നോടുകൂടെ ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വസൂല, നീ വിശ്വാസത്തിൽ വളർന്നതിൽ ഞാൻ സന്തോഷിക്കുന്നു. എന്നെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിലൂടെ നീ നിന്നെ തന്നെ ശുദ്ധീകരിക്കുക. എന്നെ ശുദ്ധീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വിശുദ്ധ കുർബാന സ്വീകരിക്കാം. എന്റെ അടുക്കൽ വരിക. മകളേ, ഞാൻ എന്റെ സ്നേഹം കൊണ്ട് നിന്നെ പൊതിയുന്നു. യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ അങ്ങേയ്ക്ക് വേണ്ടി യുദ്ധം ചെയ്യും. യുദ്ധം എനിക്ക് ആവശ്യമില്ല. എന്തെന്നാൽ ഞാൻ സമാധാനമാകുന്നു. അതിനാൽ നീ സമാധാനത്തിനുവേണ്ടി സമാധാനത്തോടെ പ്രവർത്തിക്കൂ. സാധിക്കുന്നിടത്തോളം എന്നോട് അടുത്ത് വസിച്ചുകൊണ്ട് എന്നെ സന്തോഷിപ്പിക്കുക. എന്റെ പാദങ്ങൾ നീ ചുംബിക്കുമോ? ഞാൻ യേശുവിന്റെ ഒരു ചിത്രമെടുത്ത് പാദങ്ങൾ ചുംബിച്ചു. ഞാൻ നിന്നെ സ്നേഹിക്കുന്നു. സമാധാനത്തോടെ പോകുക. 11/2/1987. വസൂല, ഇത് ഞാനാണ് യേശുക്രിസ്തു. മകളേ, നിന്റെ സഹനങ്ങൾ എന്റേതും എന്റെ സഹനങ്ങൾ നിന്റേതും ആയിരിക്കും. എനിക്കുള്ളതെല്ലാം നീ പങ്കുവെക്കും. അതേ, എന്റെ കഷ്ടപ്പാടുകളും നിനക്ക് ആവശ്യമുള്ളപ്പോൾ നിന്നെ ആശ്വസിപ്പിക്കുവാനായി ഞാൻ നിന്റെ അരികിൽ ഉണ്ടായിരിക്കും. എന്നാൽ അതുപോലെ എന്റെ സഹനങ്ങളിൽ എന്നെ ആശ്വസിപ്പിക്കുവാൻ നീയും എന്റെ അടുക്കൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശുവേ, അങ്ങയെ ആശ്വസിപ്പിക്കുവാൻ അങ്ങേയ്ക്ക് ആരെയും ആവശ്യമില്ല. പ്രത്യേകിച്ച് എന്നെ. ഇല്ല, എനിക്ക് ആരെയും ആവശ്യമില്ല. ഞാൻ എനിക്ക് തന്നെ മതിയായവനാണ്. എന്നാൽ എനിക്കുള്ളതെല്ലാം ഞാൻ നീയുമായി പങ്കുവെക്കുന്നില്ലേ? ഞാൻ നിന്റെ രക്ഷകനാണ്. ഞാൻ നിന്റെ സൗഖ്യദായകനാണ്. ഞാൻ നിന്റെ പിതാവാണ്. ഞാൻ നിന്റെ മണവാളനാണ്. നിന്നെ ഒരിക്കലും ഉപേക്ഷിക്കാത്തത് നിന്റെ ദൈവമാണ്. ഞാൻ വൈകുന്നേരം ഞാൻ താഴത്തെ നിലയിലുള്ള ഹാളിൽ നിന്ന് കയ്യിൽ നിറയെ ഗ്ലാസുകളുമായി മുകളിലേക്കുള്ള പടികൾ കയറുവാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് പടികളുടെ മുകളിലായിട്ട് വലിയ ഒരു ഇരുണ്ട കുരിശു രൂപം ഞാൻ ദർശനത്തിൽ കാണുകയുണ്ടായി. ക്രൂശിതനായ യേശു വേദനകൊണ്ട് നിലവിളിച്ചും മുറിവുകളിൽ നിന്ന് രക്തം വാർന്നൊലിച്ചും കുരിശിൽ കിടന്നിരുന്നു. എനിക്ക് അതിനരികിലൂടെ കടന്നു പോകേണ്ടിയിരുന്നു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ക്രൂശിത രൂപത്തിന് സമീപം എത്തിയപ്പോൾ യേശു എന്നെ വിളിച്ചു, "എന്നെ സഹായിക്കൂ, വസൂല, എന്റെ അടുക്കലേക്ക് വരൂ." ഞാൻ ഗ്ലാസുകൾ മേശപ്പുറത്ത് വെച്ചതിനുശേഷം വേഗം എന്റെ നോട്ട്ബുക്ക് എടുത്ത് എഴുതുവാൻ തുടങ്ങി. എന്റെ വേദന വളരെ വലുതാണ്. എന്റെ സഹനം വളരെയാണ്. നിനക്കുവേണ്ടി മരിച്ച എന്നെ നീ സഹായിക്കുകയില്ലേ? ഞാൻ കുരിശിന്മേൽ തറക്കപ്പെട്ടിരിക്കുന്നതിനാൽ എനിക്ക് നിന്റെ അടുക്കലേക്ക് വരുവാൻ കഴിയില്ല. അതുകൊണ്ട് വരൂ, എനിക്ക് നിന്റെ സാമീപ്യം വേണം. വസൂല, ഞാൻ നിങ്ങളെ എല്ലാവരെയും എത്രമാത്രം സ്നേഹിക്കുന്നു. എന്റെ മക്കളെ സൗഖ്യമാക്കുക. നീ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. എന്റെ അരികെ നിലകൊള്ളുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ കേട്ട് എഴുതിയെടുത്തപ്പോൾ ഭയചകിതയായി. നിമിഷനേരങ്ങൾക്കുള്ളിൽ ഞാൻ വിയർത്തൊലിച്ചെന്ന കാര്യം ഞാൻ അറിഞ്ഞില്ല. വസൂല, ഞാൻ യേശു പീഡ അനുഭവിക്കുന്നു. ക്രൂശിതനായ എന്നെ നിനക്ക് മുഴുവനായി വിവേചിച്ചറിയുവാൻ കഴിഞ്ഞു. എന്റെ വേദന നീയും അനുഭവിച്ചറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മകളേ, എന്നോടുകൂടി സഹിക്കുക. എന്നിൽ വസിക്കുക. കുന്തം കൊണ്ട് കുത്തിത്തുടക്കപ്പെട്ടതും എന്റെ അനേകം പ്രിയപ്പെട്ടവരാൽ മുറിവേൽപ്പിക്കപ്പെട്ടതുമായ എന്റെ ഹൃദയത്തെ സ്പർശിച്ചറിയുവാൻ അപ്പോൾ ഞാൻ നിന്നെ അനുവദിക്കും. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്നെ നിഷേധിക്കുമോ? നിനക്കുവേണ്ടി പീഡ അനുഭവിക്കുകയും മരിക്കുകയും ചെയ്ത എന്നെ എതിർക്കുവാൻ നിന്റെ ഹൃദയത്തിന് ധൈര്യമുണ്ടാകുമോ? സ്നേഹത്തിനുവേണ്ടി ഞാൻ പീഡ അനുഭവിച്ചു. സ്നേഹം നിമിത്തം ഞാൻ നിന്നെ വിളിച്ചു. ഞാൻ നിന്നെ അനുഗ്രഹിച്ചു. ഞാൻ നിന്നെ പോഷിപ്പിച്ചു. ഞാൻ നിന്നെ തിരഞ്ഞെടുത്തതിനാൽ നീ എന്നെ സമാശ്വസിപ്പിക്കണമെന്നും എന്നെ തീക്ഷ്ണമായി സ്നേഹിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. നീ എന്നോട് പ്രത്യുത്തരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വസൂല, ഭയപ്പെടേണ്ട. നിന്നെ തന്നെ പൂർണമായി എനിക്ക് വിട്ടുതരിക. അതെ, നിന്നെ തന്നെ പൂർണമായി എനിക്ക് വിട്ടുതരിക. എന്റെ ഇഷ്ടംപോലെ നിന്നിൽ പ്രവർത്തിക്കുവാൻ മുഴുവനായി നിന്നെ തന്നെ എനിക്ക് വിട്ടുതരിക. കർത്താവേ, ഞാൻ അങ്ങേയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു കഴിഞ്ഞതാണല്ലോ. അതുകൊണ്ട് കർത്താവേ, അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ എന്നോട് പ്രവർത്തിക്കാൻ അങ്ങേയ്ക്ക് കഴിയുമല്ലോ. അതെ, പൂർണമായി എനിക്ക് വിട്ടുതരിക. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ സമർപ്പണം എന്നെ പ്രീതിപ്പെടുത്തുന്നു. നിന്നോടുള്ള എന്റെ സ്നേഹം അനന്തമായിരിക്കുന്നതിനാൽ ഇനി ഒരിക്കലും നീ എന്നെ നിഷേധിക്കരുത്. ഒരു രഹസ്യം നിനക്ക് വെളിപ്പെടുത്തിക്കൊണ്ട് എന്റെ പ്രബോധനം ഞാൻ തുടരാം. വസൂല, നീ നിന്റെ സ്വകാര്യ നോട്ട്ബുക്ക് എടുക്കുക. ഭയപ്പെടേണ്ട. എന്റെ പ്രബോധനങ്ങൾ ജ്ഞാനത്തിൽ നിന്ന് ഉത്ഭവിക്കുന്നു. എന്റെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. എന്നെ എപ്രകാരമാണ് സ്നേഹിക്കേണ്ടത് എന്നറിയാവുന്നവർക്ക് മാത്രമേ എന്റെ എല്ലാ പ്രവർത്തികളും വെളിപ്പെടുത്തി കിട്ടുകയുള്ളൂ. ഇതാ, ഞാൻ എന്റെ സ്വകാര്യ നോട്ട്ബുക്ക് എടുക്കുന്നു. യേശു ആ രഹസ്യം എനിക്ക് പറഞ്ഞുതന്നു. അതുകഴിഞ്ഞ് അവിടുന്ന് പറഞ്ഞു, "മറഞ്ഞിരിക്കുന്ന മറ്റു പല പ്രവർത്തികളും ഞാൻ നിനക്ക് വെളിപ്പെടുത്തും. ഇത് മൂന്നാമത്തെ രഹസ്യമാണ്. ഓരോ ദിവസം കഴിയുതോറും നീ കൂടുതലായി എന്റെ അടുക്കലേക്ക് വരികയാണ്. എന്താണ് അതുകൊണ്ട് അർത്ഥമാക്കുന്നത്? അതായത്, വേഗം ഞാൻ നിന്നോടുകൂടി ആയിരിക്കുന്നതാണ്. മരണം എന്നെ ഭയപ്പെടുത്തുന്നതേ ഇല്ല." 12/2/1987. സർവ്വശക്തനായ ദൈവമേ, വ്യർത്ഥ അഭിമാനത്തിലോ സ്വാർത്ഥതയിലോ വീഴാതിരിക്കാൻ എന്നെ സഹായിക്കണമേ. ഞാൻ വെറും ശൂന്യമായി നിലകൊള്ളുവാൻ ഇഷ്ടപ്പെടുന്നു. യാതൊരു മറയുമില്ലാത്ത നിലകൊണ്ട് എല്ലാ മഹത്വവും അങ്ങേയ്ക്ക് നൽകുവാനും ഞാൻ ആഗ്രഹിക്കുന്നു. വസൂല, ഞാൻ യഹോവയാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. കുഞ്ഞേ, എല്ലാ അധികാരവും എന്നിൽ നിന്ന് വരുന്നു. നിന്റെ ഒന്നുമില്ലായ്മയെ കുറിച്ച് എപ്പോഴും ഞാൻ നിന്നെ ഓർമ്മിപ്പിക്കും. ഞാൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ നിനക്ക് മനസ്സിലാക്കി തരും. സമാധാനമായിരിക്കുക. വസൂല, ഞാൻ വേഗം നിന്നോടുകൂടി ഉണ്ടാകും. എന്റെ ഒന്നുമില്ലായ്മയെ കുറിച്ച് ദൈവം എന്നെ എപ്പോഴും ഓർമ്മിപ്പിക്കും എന്ന് പറഞ്ഞതുകൊണ്ട് എനിക്ക് ആശ്വാസമായി. സംശയങ്ങൾ കൊണ്ട് നിറഞ്ഞ ദുരിതപൂർണ്ണമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇപ്രകാരമുള്ള നടത്തിപ്പെല്ലാം അസംഭവ്യമാണ്. ഇതെല്ലാം അസത്യമാണ്. ഇതൊന്നും ശരിക്കും സംഭവിക്കുന്നതല്ല എന്നെല്ലാം എനിക്ക് തോന്നി. എന്നാൽ ഇതിനിടയിലും ദൈവം എന്നെ വിളിക്കുന്നത് ഞാൻ കേൾക്കുന്നു. അപ്പോൾ ഇതെല്ലാം തികച്ചും യാഥാർത്ഥ്യമല്ലേ? ഞാനാണ് മനുഷ്യരിൽ ഏറ്റവും അരിഷ്ടതയുള്ളവൾ എന്ന് എനിക്ക് തോന്നി. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്? വസൂല, ഒരു വർഷം മുമ്പ് വരെ നീ എങ്ങനെയുള്ളവൾ ആയിരുന്നു എന്ന കാര്യം നീ വിസ്മരിച്ചുവോ? പ്രിയപ്പെട്ടവളെ, ഞാൻ നിന്നെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. ആത്മീയമായി മരിച്ചവരുടെ ഇടയിൽ കൂടി യഹോവയായ ഞാൻ കടന്നുപോയപ്പോൾ അധർമ്മികളുടെ കൂട്ടത്തിൽ നിന്നെ ഞാൻ കണ്ടു. അവർ നിന്നെ തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു. നീ ഒറ്റയ്ക്ക് ഇതിനോട് ചെറുത്തുനിൽക്കുവാൻ ശക്തിയില്ലാതെ മരണത്തോട് ഏറ്റവും അടുത്ത സ്ഥിതിയിൽ കഴിയുകയായിരുന്നു. എനിക്ക് നിന്നോട് വലിയ അനുഗംഭ തോന്നി. ഞാൻ നിനക്ക് ചെയ്തു തന്നിട്ടുള്ള നന്മകളെ കുറിച്ച് അപ്പോൾ നീ ഓർത്തു. നിനക്ക് എന്നിൽ അഭയം പ്രാപിക്കാം എന്ന കാര്യം അപ്പോൾ നീ തിരിച്ചറിഞ്ഞു. ഭൂമിയിൽ നിന്നുള്ള നിന്റെ നിലവിളി ഞാൻ കേട്ടു. മകളെ, ഞാൻ എപ്പോഴും നിന്നെ സ്നേഹിച്ചിരുന്നു. എന്നാൽ നീ എന്നെ മറന്നുപോയി. നീ എന്നെ സ്നേഹിക്കുകയും അപ്പാ എന്ന് നീ എന്നെ വിളിക്കുകയും ചെയ്തു കേൾക്കാൻ ഞാൻ വളരെയധികം ആഗ്രഹിച്ചു. ഒരു ദിവസം നീ എന്റെ വിളി കേൾക്കും എന്ന് പ്രതീക്ഷിച്ചുകൊണ്ട് എത്രയോ വർഷങ്ങൾ ഞാൻ നിന്റെ വാതിൽ കേൾക്കാത്തത് നിന്നു. ഞാൻ നിന്റെ ഒരു കൈ അകലത്തുണ്ടായിരുന്നു. അതെ, ഞാൻ നിനക്ക് അത്രയും സമീപമായിരുന്നു. നിന്റെ യാതന തള്ളിക്കളയുവാൻ എന്റെ ഹൃദയത്തിന് കഴിയുമായിരുന്നില്ല. ഞാൻ പൂർണ സന്തോഷത്തോടെ വന്നു. അവസാനം നീ എന്നെ വിളിച്ചു. മകളെ, ഞാൻ നിന്നെ എന്റെ നെഞ്ചോട് ചേർത്തു. നിന്റെ മുറിവുകളെ സുഖപ്പെടുത്തി. എന്നെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് ഞാൻ നിന്നെ പഠിപ്പിച്ചു. നിന്നെ ഉയർത്തിക്കൊണ്ട് എന്നെ സ്നേഹിക്കുന്നത് എങ്ങനെയെന്ന് ഞാൻ നിന്നെ പഠിപ്പിച്ചു. നിന്നെ ഉയർത്തിക്കൊണ്ട് എന്നെ സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഞാൻ നിന്നെ പഠിപ്പിച്ചു. എന്റെ പ്രകാശം ഞാൻ നിന്റെ മേൽ പരത്തി. എന്റെ പുഷ്പമേ, നീ നിരാശപ്പെടരുത്. നിനക്ക് മനസ്സിലാകുന്ന പദങ്ങൾ ഉപയോഗിച്ചുകൊണ്ട് ഞാൻ നിന്നെ പടിപടിയായി പഠിപ്പിക്കുകയാണ്. നിന്നെ ശരിയായി രൂപപ്പെടുത്തുന്നതിനു മുമ്പ് തന്നെ എന്തുകൊണ്ടാണ് ഞാൻ എന്റെ സന്ദേശങ്ങളിൽ ഒരു ഭാഗം നിന്നെക്കൊണ്ട് എഴുതിച്ചതെന്ന് നീ ഇപ്പോൾ എന്നോട് ചോദിക്കുന്നു. എന്റെ ചോദ്യത്തിനുള്ള ഉത്തരം നീ പറഞ്ഞതിനുശേഷം നിന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തരാം. ഒരു വ്യക്തി എനിക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് നിനക്കറിയാമോ? അതെ, ഓരോ വ്യക്തിയും വിലയേറിയതാണെന്ന് എനിക്കറിയാം. എന്നാൽ എത്രമാത്രം വിലപ്പെട്ടതെന്ന് എനിക്കറിയില്ല. ദൈവമേ, നിന്റെ ചോദ്യത്തിന് മറുപടിയായി ഒരു വ്യക്തി എത്ര വിലപ്പെട്ടതാണെന്ന് ഞാൻ നിനക്ക് പറഞ്ഞു തരാം. തൻറെ വേർപാടിനു മുമ്പായി മറ്റൊരു മാർഗ്ഗവും ഇല്ലാതിരുന്ന ഒരു വ്യക്തിയുടെ രൂപാന്തരീകരണത്തിന് മുമ്പായി തന്നെ എന്റെ സന്ദേശങ്ങളുടെ ഒരു ഭാഗം എഴുതിപ്പിച്ച് കൊടുത്തതുപോലെ തന്നെ വിലപ്പെട്ടതാണ്. പ്രധാനപ്പെട്ടതാണ് ഓരോ വ്യക്തിയും എനിക്ക് ഇപ്പോൾ നിനക്ക് മനസ്സിലായോ? ഓ, എനിക്ക് മനസ്സിലായി. അങ്ങ് ആരെക്കുറിച്ചാണ് ഇത് പറയുന്നതെന്ന് എനിക്ക് ബോധ്യമായി. മകളെ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ഈ സന്ദേശങ്ങൾ എന്നിൽ നിന്നാണോ എന്ന് നീ ഒരിക്കലും സംശയിക്കേണ്ട. നിന്നെ നിദ്രയിൽ നിന്ന് ഉണർത്തിയത് ഞാനാണെന്ന് നിന്നെ ഞാൻ എപ്പോഴും ഓർമ്മിപ്പിക്കും. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തെക്കുറിച്ച് എപ്പോഴും ഉറപ്പുള്ളവളായിരിക്കുക. സമാധാനത്തോടെ പ്രവർത്തിക്കുകയും എന്നെ മറക്കാതിരിക്കുകയും ചെയ്യുക. 13/2/1987. സമാധാനം നിന്നോടുകൂടെ. ഞാൻ ഇവിടെയുണ്ട്. യേശുവായ ഞാനാണ് നിന്നെ നയിക്കുന്നത്. യാതൊരു വിധത്തിലും ഭയപ്പെടേണ്ട. വസൂല, നീ എന്നിൽ ഐക്യപ്പെട്ടു ചേരുക. ഞാൻ നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. ഈ സന്ദേശങ്ങളെ കുറിച്ച് ഞാൻ ഉൽക്കണ്ടപ്പെടുന്നു. ഇത് വലിയ ഉത്തരവാദിത്വമുള്ള ദൗത്യമാണ്. എന്നാൽ എങ്ങനെ പ്രവർത്തിക്കണമെന്ന് എനിക്കറിയില്ല. ഞാൻ എനിക്ക് തന്നെ മതിയായവനാണ് എന്നതിനാൽ നിന്റെ സഹായം കൂടാതെ തന്നെ എനിക്ക് എന്റെ എല്ലാ മക്കളെയും സഹായിക്കാൻ കഴിയും. എന്നാൽ മണവാളൻ എന്ന നിലയ്ക്ക് എനിക്കുള്ളതെല്ലാം നീയുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവളെ, നീ ആകുലപ്പെടേണ്ട. എന്തെന്നാൽ ഞാൻ ശക്തിയാണ്. എന്നെ ചാരുക. ഞാൻ നിന്നെ നയിക്കാം. ജീവിതത്തിൽ ഞാനുമായി സമ്പർക്കപ്പെടുവാനുള്ള ശക്തി നിനക്ക് നൽകുന്നത് ഞാനാണെന്ന് ഓർക്കുക. എന്നെ വിശ്വസ്തതയോടെ സ്നേഹിക്കുവാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നു. തീക്ഷ്ണതയോടെ എന്നെ സ്നേഹിക്കുക. എന്നെ ആശ്വസിപ്പിക്കണമെന്ന് നിന്നോട് ഞാൻ ആവശ്യപ്പെടുമ്പോൾ എന്നെ ആശ്വസിപ്പിക്കുക. എന്നാൽ നിങ്ങളിൽ അനേകർ എന്നെ മുറിപ്പെടുത്തുന്നു. എന്നെ വേദനിപ്പിച്ചുകൊണ്ട് എനിക്ക് കൈപ്പ് നൽകിക്കൊണ്ട് എന്റെ പാനപാത്രത്തിൽ ദുഃഖം നിറച്ചുകൊണ്ട് അസംഖ്യം പാപങ്ങൾ അനുദിനം ചെയ്യപ്പെടുന്നു. അവർക്ക് എങ്ങനെ എന്നെ മറക്കുവാൻ കഴിഞ്ഞു? വസൂല, ഒരു മണവാളൻ ദുഃഖത്താൽ വേദനിച്ചിരിക്കുമ്പോൾ ആശ്വാസത്തിനായി തന്നെ സ്നേഹിക്കുന്ന തൻറെ വധുവിന്റെ അടുക്കലേക്കല്ലാതെ മറ്റെവിടേക്കാണ് തിരിയേണ്ടത്? എനിക്ക് അങ്ങയെ ആശ്വസിപ്പിക്കാൻ കഴിയുമ്പോൾ ഞാൻ അത് ചെയ്യാം. എന്നാൽ യാതൊരു യോഗ്യതയുമില്ലാതെ ഞാൻ അറിയാതെ പലപ്പോഴും അങ്ങയെ മുറിപ്പെടുത്തുന്ന ഞാൻ എങ്ങനെ അങ്ങയെ സഹായിക്കും? നീ പറഞ്ഞതെല്ലാം ശരിയാണ്. എന്നാൽ നിന്റെ ബലഹീനതകൾ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലേ ഞാൻ നിന്നെ തിരഞ്ഞെടുത്തത്? വസൂല, ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് എന്റെ സ്നേഹത്തിനുള്ള പ്രതികരണം മാത്രമാണ്. ഞാൻ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു. നിരന്തരം അങ്ങ് എന്റെ മനസ്സിലുണ്ട്. ഞാൻ അങ്ങേയ്ക്കായി ജീവിക്കുന്നു. എനിക്ക് അങ്ങയോടുള്ള സ്നേഹത്തിന്റെ അളവും എത്രയെന്ന് പറയാൻ എനിക്കറിയില്ല. അങ്ങേയ്ക്ക് അത് അറിയാമല്ലോ. അങ്ങയോടുള്ള എന്റെ സ്നേഹം അളവില്ലാത്ത രീതിയിൽ ആയിരിക്കും. അങ്ങയോടുള്ള എന്റെ സ്നേഹം അളവില്ലാത്ത രീതിയിൽ ആയിത്തീരുന്നതിനു വേണ്ടി അങ്ങ് എന്നെ പഠിപ്പിക്കണമെന്ന് മാത്രം ഞാൻ അപേക്ഷിക്കുന്നു. പ്രിയപ്പെട്ടവളെ, നിന്റെ ശിരസ്സ് എന്റെ മേൽ ചായിച്ചു വെക്കുക. എന്നെ സ്വാംശീകരിച്ച എന്റെ പുഷ്പങ്ങളിൽ ഒന്നായി തീരുന്നതിനു വേണ്ടി വിശുദ്ധികൊണ്ട് ഞാൻ നിന്നെ അഭിഷേകം ചെയ്യട്ടെ. വരിക, ഞാൻ നിന്നെ പോഷിപ്പിക്കാം. എന്റെ കരങ്ങളിൽ നിന്ന് നീ ഭക്ഷിക്കും. എന്നെ കൂടുതലായി സ്നേഹിക്കുവാൻ ഞാൻ നിന്നെ പഠിപ്പിക്കും.