Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 23: പരിശുദ്ധ ത്രിത്വം ഏകമാണ്.
Transcript
- എപ്പിസോഡ് 23. 26-02-1987, ഞാനും എന്റെ സ്നേഹിത ബിയാട്രിസും കൂടി ഡിയാങ്ക് എന്ന ഗ്രാമത്തെ ലക്ഷ്യമാക്കി ചിറ്റഗോങ്ങിന് വിമാനക്കയറി. ചിറ്റഗോങ്ങിൽ നിന്ന് ഒരു നദി കടന്നുവേണം പ്രസ്തുത ഗ്രാമത്തിൽ എത്തുവാൻ. ഈ ഗ്രാമത്തിൽ റെയ്മൺ ഡുയാരി എന്നൊരു ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനെ കാണുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഇദ്ദേഹം ഒരു സന്യാസിയും മിസ്റ്റിക് ആണ്. ഹൈന്ദവ, ബുദ്ധമത, ഇസ്ലാം മത സ്വാധീനവും ഇദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിൽ എല്ലാ ആത്മീയ സ്വാധീനങ്ങളും ഉണ്ടായിരുന്നു. എനിക്ക് ലഭിച്ച സന്ദേശങ്ങൾ അദ്ദേഹത്തെ കാണിച്ചപ്പോൾ, അദ്ദേഹം അതിനെ "തിരുഹൃദയത്തിന്റെ ദൈവീക വെളിപാടുകൾ" എന്ന് വിശേഷിപ്പിച്ചു. ഈ വെളിപാടുകൾ എനിക്കുവേണ്ടി മാത്രമല്ല, ഇത് മറ്റുള്ളവരുടെ പ്രയോജനത്തിനു വേണ്ടി കൂടിയാണ് എന്ന അദ്ദേഹം ഊന്നിപ്പറഞ്ഞു. ഞങ്ങളുടെ യാത്ര മുഴുവനും തന്നെ എല്ലാം മുൻകൂട്ടി തയ്യാറാക്കിയിരുന്നതുപോലെ അത്ര അനുഗ്രഹപ്രദമായിരുന്നു. എന്നാൽ യാത്രയുടെ തലേദിവസം ഞാൻ വളരെയേറെ ദുരിതം അനുഭവിച്ചിരുന്നു എന്ന കാര്യം വ്യക്തമാക്കുവാൻ ഞാൻ മറന്നുപോയി. ഞാൻ എന്തിനാണ് ഡിയാങ്കിലേക്ക് പോകുന്നത്? പ്രയോജനമില്ലാത്ത ഈ എഴുത്തുകൾ കാണിക്കാനാണോ പോകുന്നത്? എന്നെല്ലാം തോന്നിപ്പോയി. ആ ദിവസം മുഴുവൻ ദുരിതം അനുഭവിച്ചു. യാത്ര തിരിക്കുന്ന ദിവസം വെളുപ്പിന് ഒരു സന്ദേശം ലഭിച്ചു: "ഒരു നുണയനാണ് നിന്നെ നയിക്കുന്നത്. എല്ലാം കൂട്ടിയിട്ട് തീയിലിടുക." അപ്പോൾ എനിക്ക് മനസ്സിലായി, തലേദിവസം മുതലേ തിന്മയാണ് എന്നെ നയിക്കുന്നതെന്ന്. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, ദൈവത്തിൻറെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുകയും, എന്നോട് ഇപ്രകാരം വെളിപ്പെടുത്തുകയും ചെയ്തു: "ഞാൻ അന്ത്യം വരെയും നിന്നോടുകൂടി ഉണ്ടായിരിക്കും. നമ്മൾ എന്നെന്നേക്കുമായി അയക്കപ്പെട്ടിരിക്കുന്നു. കുഞ്ഞേ, എൻറെ പ്രകാശം നിൻറെ മേൽ പ്രകാശിക്കട്ടെ. ഞാൻ നിന്നെ നയിക്കുന്ന കർത്താവാണ്. എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ മഹത്വപ്പെടുത്തുക." 13-1987. ഇന്ന് പലപ്രാവശ്യം യേശു എന്നോട് പറഞ്ഞു: "എഴുതുന്നതിൽ മടുത്തു പോകരുത്. വസൂലാ, എൻറെ വാക്കുകൾ അനേകർ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ അധരങ്ങളിൽ നിന്ന് നേരിട്ട് വരുന്ന വാക്കുകൾ, നിനക്ക് ലഭിച്ച ഈ വെളിപാടുകൾ എല്ലാം എന്നിൽ നിന്നാണ് വരുന്നത്. ഞാൻ ഈ വിധത്തിലും പ്രവർത്തിക്കുന്നു. ഇടയ്ക്കിടെ ഞാൻ വന്ന് ഞാൻ പഠിപ്പിച്ചിട്ടുള്ളതൊക്കെ ഒരിക്കൽ കൂടി നിങ്ങളുടെ ഓർമ്മയിൽ കൊണ്ടുവരുന്നു. ഞാൻ എപ്പോഴും നിങ്ങളുടെ അടുക്കൽ വസിക്കുന്ന നിങ്ങളുടെ രക്ഷകനാണ്. തിന്മയിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ ഞാൻ എപ്പോഴും തയ്യാറായിട്ട് നിൽക്കുന്നു. എൻറെ വചനം നിങ്ങളുടെ ഹൃദയങ്ങളിൽ തുളച്ചു കയറി അവിടെ വസിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ വന്നിരിക്കുന്നത്. വസൂലാ, മറ്റുള്ളവർക്ക് വേണ്ടി നീ പരിഹാരം ചെയ്യുമോ?" കർത്താവേ, പരിഹാരം എന്നതുകൊണ്ട് അവിടുന്ന് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്? "പരിഹാരം ചെയ്യുക എന്ന് പറഞ്ഞാൽ, എൻറെ സ്നേഹത്തിന് യാതൊരു പ്രതികരണവും കാണിക്കാതിരിക്കുന്നവരുടെ കുറവ് പരിഹരിക്കുക. നീ ചെയ്യേണ്ടത് ഇത്രമാത്രം: പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും കൂടി നീ എന്നെ സ്നേഹിക്കുക." ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്നാൽ മറ്റുള്ളവർക്ക് വേണ്ടി പരിഹാരം ചെയ്യുവാൻ കഴിയത്തക്കവിധം, അങ്ങയെ അളവില്ലാത്തവിധം സ്നേഹിക്കുവാൻ പഠിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. "വരൂ, ഞാൻ നിന്നെ പഠിപ്പിക്കാം. ഞാൻ എപ്പോഴെങ്കിലും എൻറെ വാക്ക് പാലിക്കാതിരുന്നിട്ടുണ്ടോ? ഞാൻ നിൻറെ ഗുരുവാണ്. എന്നിൽ നിന്ന് നീ എല്ലാ കാര്യങ്ങളും പഠിക്കും. ഞാൻ നിന്നെ അഭിവൃദ്ധിപ്പെടുത്തും." എളിയവരും പൂർണമായി അങ്ങേയ്ക്ക് വിധേയപ്പെട്ടവരുമായവരോട് എന്നെ താരതമ്യപ്പെടുത്തുമ്പോൾ, അവിടുന്ന് എനിക്ക് നൽകുന്നതിനൊന്നും ഞാൻ യോഗ്യയല്ല. എന്നെ ഇപ്രകാരം തിരഞ്ഞെടുത്തതിൽ എനിക്ക് യാതൊന്നും പ്രശംസിക്കപ്പെടുവാനില്ല. കാരണം, ഞാൻ ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എൻറെ ഗുണങ്ങൾ കൊണ്ടല്ല, നേരെ മറിച്ച് എൻറെ നികൃഷ്ടതകൾ കൊണ്ടാണെന്ന് അങ്ങ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ടല്ലോ. "വസൂലാ, നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. നീ നികൃഷ്ടയാണെങ്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു. നിൻറെ നികൃഷ്ടതയെല്ലാം എനിക്ക് തരുക. എൻറെ കരുണ അവയെ ദഹിപ്പിച്ച് ഇല്ലാതാക്കും. എൻറെ സ്നേഹം അനുഭവിച്ചറിയുക. വന്ന് എന്നെ ചാരിക്കൊള്ളുക. എന്നെ ശ്രവിക്കുക. എന്നോടൊപ്പം ആയിരിക്കുക. ഞാൻ നിൻറെ വിശുദ്ധ സഹചാരിയാണെന്ന് മറക്കാതിരിക്കുക." 23-1987. "നിന്നെ തിന്മയിൽ നിന്ന് രക്ഷിച്ചതിന് പിതാവായ ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ." ആരാണത്? "ഇത് ഞാനാണ്. യേശു. എന്താണ്?" ഇവിടെ ഞാൻ വിഷമസന്ധിയിലായി. പിതാവ് ആരാണ്? പിതാവും യേശുവും തമ്മിലുള്ള വ്യത്യാസം എന്താണ്? യേശു പിതാവായ ദൈവത്തെ സൂചിപ്പിക്കുമ്പോൾ, പിന്നെ എങ്ങനെയാണ് ഞാൻ പിതാവുമാണെന്ന് യേശുവിന് പറയാൻ കഴിയുന്നത്? "വസൂലാ, എന്നെ ശ്രവിക്കുക. എന്നെ ശ്രദ്ധിക്കുക. ഞാനും ദൈവവും ഒന്നാണെന്ന് മനസ്സിലാക്കുക. ഞാൻ പിതാവും പുത്രനുമാണ്. ഇപ്പോൾ നിനക്ക് മനസ്സിലായോ? ഞാൻ ഏകനാണ്. ഞാൻ എല്ലാറ്റിലും ഏകനാണ്. ഞാൻ ഏകത്വത്തിൽ എല്ലാമാണ്. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്ക് കാണിച്ചുതരുക എന്ന് നീ പറയുന്നത് എങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്ന് നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോട് പറയുന്ന വാക്കുകൾ സ്വമേതയാ പറയുന്നതല്ല. പ്രത്യുത, എന്നിൽ വസിക്കുന്ന പിതാവ് എൻറെ പ്രവർത്തികൾ ചെയ്യുകയാണ്. ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാൻ പറയുന്നത് വിശ്വസിക്കുവിൻ. അല്ലെങ്കിൽ പ്രവർത്തികൾ മൂലം വിശ്വസിക്കുവിൻ." വിശുദ്ധ യോഹന്നാൻ അധ്യായം 14, ഒൻപത് മുതൽ 11 വരെയുള്ള തിരുവചനങ്ങൾ. "അങ്ങ് എല്ലാറ്റിനും ഏകനാണോ?" "ഞാൻ ഏകനാണ്." "അപ്പോൾ പ്രകാശമോ? " "ഞാൻ തന്നെയാണ് പ്രകാശവും. എന്നെ ശ്രവിക്കുക." പരിശുദ്ധാത്മാവിനെ സംബന്ധിച്ച സംശയം എൻറെ മനസ്സിൽ ഉണ്ടായിരുന്നു. ഇവിടെ സന്ദേശം എഴുതിയടിക്കുകയും, അതേസമയം അക്കാര്യം മനസ്സിലാക്കുകയും കൂടി ചെയ്യുവാൻ പ്രയാസമാകുമെന്ന് ഞാൻ കരുതി. "നമുക്ക് ശ്രമിച്ചു നോക്കാം. പരിശുദ്ധാത്മാവ് എന്നിൽ നിന്ന് പുറപ്പെടുന്നു. നിനക്കിപ്പോൾ മനസ്സിലായോ? എല്ലാം ഏകമാണ്. പരിശുദ്ധ ത്രീത്വം സത്തയിൽ ഏകമാണ്. നിനക്ക് എന്നെ പിതാവെന്നും വിളിക്കാം. ജ്ഞാനം എന്നിൽ നിന്ന് വരുന്നു. ഞാൻ ജ്ഞാനവുമാണ്. ഇത് ഞാൻ യേശുവാണ്. നിനക്ക് സംശയം വരുമ്പോഴൊക്കെ എൻറെ അടുക്കൽ വരുക." വെളിപാടുകളുടെ 11 നോട്ടുബുക്കുകൾ എഴുതി കഴിഞ്ഞിട്ടും എനിക്ക് പലപ്പോഴും സംശയം തോന്നുന്നതിൽ എനിക്ക് അതിയായ വിഷമം അനുഭവപ്പെട്ടു. ഈ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവർ ഇതിനോടകം വിശുദ്ധരായി തീരുമായിരുന്നു. "നിനക്ക് വിഷമം തോന്നുന്ന ഓരോ അവസരത്തിലും ഞാൻ നിന്നെ കൂടുതലായി സ്നേഹിക്കുന്നു. വസൂലാ, വരൂ. നീ എൻറെ പ്രിയപ്പെട്ടവളാണ്. ഞാൻ നിന്നിൽ വിശ്രമിക്കുവാൻ ആഗ്രഹിക്കുന്നു. നീ എന്നെ സ്നേഹിക്കുന്നുവോ? " കർത്താവേ, അവിടുന്ന് അറിയുന്നുണ്ടല്ലോ. എന്നാൽ ചിലപ്പോൾ കല്ലുപോലെ മരവിച്ച അവസ്ഥയിലായി പോകുന്നു. ഞാൻ എത്ര നന്ദിയില്ലാത്തവളാണ്. "നിനക്ക് ഇങ്ങനെ തോന്നുമ്പോഴൊക്കെയും ഞാൻ നിൻറെ സ്നേഹം ഉപയോഗിച്ചുകൊണ്ട് ഊഷ്മളത അത്യാവശ്യമായിരിക്കുന്ന വ്യക്തികളെ ഉന്മേഷഭരിതമാക്കുകയാണ് ചെയ്യുന്നത്. അതായത്, എന്നോട് താല്പര്യമില്ലാതിരുന്ന വ്യക്തികളെ തന്നെ. നിനക്കിപ്പോൾ മനസ്സിലായോ? മകളെ, ഈ സന്ദേശം ഇപ്പോൾ എഴുതിയെടുക്കുക. എല്ലാ ജനതകൾക്കുമുള്ള വചനം പ്രഖ്യാപിച്ചുകൊണ്ട്, നിങ്ങൾ എല്ലാവർക്കും എൻറെ സമാധാനം നൽകിക്കൊണ്ട്, ഞാൻ എൻറെ സ്നേഹത്താൽ നിന്നെ ആവരണം ചെയ്യും. എന്തെന്നാൽ, സ്നേഹവും സമാധാനവും കാരുണ്യവും ജ്ഞാനവും എന്നിൽ കുടികൊള്ളുന്നു. സ്വർഗ്ഗത്തിൽ ഏതുപോലെ ഭൂമിയിലും എൻറെ രാജ്യം ഞാൻ സ്ഥാപിക്കും. വസൂലാ, ഇത് എൻറെ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രമേയുള്ളൂ. ബാക്കിയുള്ളത് പിന്നീട് എഴുതിയെടുത്തു കൊള്ളുക. വരൂ, എൻറെ അടുക്കൽ വസിക്കുക." 33-1987. "ഇത് ഞാനാണ്. യേശു. എൻറെ എല്ലാ പാപങ്ങളും എന്നോട് ക്ഷമിക്കേണമേ." "ഞാൻ നിന്നോട് ക്ഷമിക്കുന്നു. വരൂ, ഞാൻ നിന്നിൽ സന്തോഷിക്കുന്നു. ഞാൻ എൻറെ മഹത്വം നിനക്ക് വെളിപ്പെടുത്തിയ ദിവസം നീ ഓർക്കുന്നുണ്ടോ?" "ഉണ്ട്. " "അത് തുടർന്നും ലഭിക്കുവാൻ നീ ആഗ്രഹിക്കുന്നുണ്ടോ?" "എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പിതാവേ, ഞാൻ അല്പസമയം എടുത്തു കൊള്ളട്ടെ." "ആയിക്കൊള്ളൂ. ഞാൻ ചോദിച്ച ചോദ്യം കുറച്ചു കഴിഞ്ഞ് ഞാൻ വീണ്ടും നിന്നോട് ചോദിക്കും. എൻറെ രാജ്യം എങ്ങനെയുള്ളതാണെന്ന് എൻറെ മക്കൾക്ക് വിവരിച്ചു കൊടുക്കുവാൻ നിനക്ക് കഴിയേണ്ടതിന് എൻറെ മഹത്വം കൂടുതലായി നിനക്ക് വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ ഇതിനു മുമ്പുള്ള സന്ദേശത്തിന്റെ തുടർന്നുള്ള ഭാഗത്തെക്കുറിച്ച് സന്ദേശം എഴുതിയെടുക്കുവാൻ നീ ഒരുക്കമാണെന്ന് എനിക്ക് തോന്നുമ്പോൾ, ഞാൻ നിന്നെ അക്കാര്യം അറിയിക്കാം. വസൂലാ, എൻറെ സന്ദേശം നൽകുവാൻ നീ ഇന്ന് എന്നെ അനുവദിക്കുമോ? " "ഏതുവിധത്തിലാണ്, കർത്താവേ? " "നിനക്ക് എന്നോടുള്ള സ്നേഹത്തിന്റെ സത്ത ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ. വസൂലാ, എന്നെ തീക്ഷ്ണമായി സ്നേഹിക്കുക. നിൻറെ സ്നേഹം ഉപയോഗിച്ച്, പ്രത്യേകിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയെ വീഴ്ചയിൽ നിന്ന് രക്ഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അവൾ എൻറെ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാണ്. വസൂലാ, നമുക്ക് അവളെ ഇപ്പോഴും രക്ഷിക്കുവാൻ സാധിക്കും. ഞാൻ എൻറെ പരിശുദ്ധമായ രണ്ട് രക്തത്തുള്ളികൾ നിൻറെ ഹൃദയത്തിന്മേൽ വീഴ്ത്തും. നിൻറെ ഹൃദയത്തെ മുഴുവനും ആവരണം ചെയ്യുവാനും, എൻറെ വേദന നിനക്ക് അനുഭവപ്പെടുത്തുവാനും ഈ രണ്ട് രക്തത്തുള്ളികൾ മതിയാകുന്നതാണ്. " "കർത്താവേ, ഞാൻ എന്താണ് ചെയ്യേണ്ടത്?" "നിനക്ക് സ്നേഹത്തോടൊപ്പം സ്നേഹത്തിനുവേണ്ടി പ്രവർത്തിക്കാമോ? " "കർത്താവേ, ഞാൻ പരിശ്രമിക്കാം." "എന്നോട് ഐക്യപ്പെടുക. നമുക്കിന്ന് അവളെ യഥാസ്ഥിതിപ്പെടുത്താം, അഥവാ രക്ഷിക്കാം. നമുക്ക് അവളെ ശക്തിപ്പെടുത്താം. ഞാൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നിന്നെ പഠിപ്പിക്കാം. എന്തെന്നാൽ, ഇവ സ്വർഗ്ഗീയ പ്രവർത്തികളാണ്. എല്ലാ പരിശുദ്ധ പ്രവർത്തികളും എന്നിൽ നിന്നാണ് ഉളവാകുന്നത്. ഇക്കാര്യം ഒരിക്കലും മറക്കരുത്. എൻറെ പ്രകാശത്തിൽ വളരുവാൻ ഞാൻ അനുവദിച്ചിരിക്കുന്ന എൻറെ പുഷ്പമാണ് നീ. ഞാൻ നിൻറെ മണ്ണിനെ ശുദ്ധീകരിച്ച്, നിനക്ക് ആവശ്യമായത് തരും. ഞാൻ തിരിച്ചുവന്ന് എൻറെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ഹൃദയത്തെക്കുറിച്ച് നിന്നോട് പറയാം. ഞാൻ നിന്നെ സ്നേഹിക്കുന്നു. വസൂലാ, എന്നെ സ്നേഹിക്കുക. എന്തെന്നാൽ, അനേകരുടെ രക്ഷ നിൻറെ ഈ സ്നേഹത്തെ ആശ്രയിച്ചിരിക്കുന്നു." ഉച്ച കഴിഞ്ഞ് എന്നെ കുറ്റപ്പെടുത്തിക്കൊണ്ട് സാത്താൻ എന്നെ ആക്രമിക്കുവാൻ തുടങ്ങി. അത് ദൈവമല്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം, ദൈവം എന്നെ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല. "മകളെ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. കർത്താവായ ഞാൻ നിനക്ക് നൽകിയിരിക്കുന്ന ദാനങ്ങളെക്കുറിച്ച് നിന്നെ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല. ഞാൻ നിന്നെ സന്തോഷിക്കുന്നു. എന്നെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുവാൻ, എൻറെ മുഖം വെളിപ്പെടുത്തുവാൻ ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. എൻറെ വസൂലാ, എനിക്ക് നിന്നോടുള്ള സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക. അത് അനുഭവിച്ചറിയുക. താമസിയാതെ നീ എന്നെ നേരിൽ കാണുന്നതാണ്. അതെ, ഞാൻ തീർച്ചയായും വരും." കർത്താവേ, അങ്ങ് എന്നെ എടുക്കുമ്പോൾ ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, ഞാൻ യാതൊന്നും പ്രവർത്തിച്ചിട്ടില്ല. എന്തെങ്കിലും സ്വയം പ്രവർത്തിക്കുവാൻ എനിക്ക് കഴിവില്ല. അയോഗ്യ എന്ന വാക്കിൽ തന്നെ അവസാനിക്കും. എന്നിരുന്നാലും, അങ്ങയോട് അപ്പമായിരിക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. "വസൂലാ, എൻറെ കരം സ്പർശിക്കുക. നിന്നെ പിടിച്ച് എൻറെ അരികെ നിർത്തുന്നതിനു വേണ്ടി എൻറെ കരങ്ങൾ അത്യധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. നിനക്ക് അഭയം നൽകുവാൻ ഞാൻ അത്യധികം ആഗ്രഹിക്കുന്നു. നിന്നെ എൻറെ ഹൃദയത്തിൻറെ ആഴങ്ങളിൽ മറച്ച്, നിന്നെ എന്നേക്കും എനിക്ക് മാത്രമായി നിലനിർത്തുവാൻ ഞാൻ കൊതിക്കുന്നു. നീ എൻറെ വാക്കുകൾ മറന്നുപോയെന്ന് തോന്നുന്നു. നിത്യതയ്ക്ക് വേണ്ടി നിന്നെ ഞാൻ എന്നോട് ബന്ധിച്ചിരിക്കുന്നു എന്ന കാര്യം നീ മറന്നുപോയോ? സ്നേഹത്തിൻറെ ഒരു പുഷ്പചക്രം മുകളിൽ വെച്ചുകൊണ്ടല്ലേ, നിന്നെ ഞാൻ എന്നോട് ഐക്യപ്പെടുത്തിയിരിക്കുന്നത്? എൻറെ പ്രിയപ്പെട്ടവളെ, നമ്മൾ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഞാൻ നിൻറെ ദൈവവും നേതാവുമാണ്." കർത്താവേ, ഞാൻ ദുർബലയായതുകൊണ്ട് എനിക്ക് അങ്ങയുടെ സഹായം എപ്പോഴും ആവശ്യമുണ്ട്. അങ്ങയെ മഹത്വപ്പെടുത്തുവാൻ എനിക്ക് കഴിയേണ്ടതിന് എല്ലാ കാര്യങ്ങളിലും ഞാൻ ശക്തിപ്പെടേണ്ടതുണ്ട്. "വസൂലാ, എൻറെ കരങ്ങളെ ശ്രദ്ധിച്ചു നോക്കുക. നിൻറെ വിരൽ തുമ്പുകൾ എൻറെ വിരലുകളെ സ്പർശിക്കുവാൻ തക്കവിധം നിൻറെ കരങ്ങളെ എൻറെ കരങ്ങളോട് ചേർത്ത് വയ്ക്കുക." അവിടുത്തെ വിരൽ തുമ്പുകളിൽ നിന്നും വൈദ്യുതി പോലെ മിന്നൽ പ്രവഹിക്കുന്നതായി ഞാൻ കണ്ടു. ഞാൻ അവിടുത്തെ വിരൽ തുമ്പുകൾ സ്പർശിച്ചു. ഇതെല്ലാം തന്നെ ധ്യാനത്തിലുള്ള വിവേചനത്തിലൂടെ അനുഭവപ്പെട്ടതാണ്. "എൻറെ വിശുദ്ധി അനുഭവിച്ചറിയുക. എൻറെ ശക്തി നിൻറെ വിരൽ തുമ്പുകളിലൂടെ പ്രവഹിക്കുകയാണ്. ഇത്തരം പ്രവർത്തികൾ സ്വർഗ്ഗീയ പ്രവർത്തികളാണ്. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്നെ ആശ്രയിച്ചു കൊള്ളുക. നീ ഇപ്പോൾ എന്നിൽ ലയിച്ചിരിക്കുകയാണ്. നിൻറെ കരങ്ങൾ എൻറെ കരങ്ങളിൽ വെച്ചുകൊണ്ട് എൻറെ ഊഷ്മളത അനുഭവിച്ചറിയുക." പിന്നീട് കുറച്ചു കഴിഞ്ഞ്, "വസൂലാ, ഞാൻ പറയുന്നത് ശ്രവിക്കുക. ഇപ്പോൾ നമ്മൾ അവളെ വീഴ്ചയിൽ നിന്ന് രക്ഷിച്ചിരിക്കുന്നതിനാൽ സന്തോഷിക്കുക. നിൻറെ സ്നേഹത്തിന്റെ സത്ത ഞാൻ ഇക്കാര്യത്തിനുവേണ്ടി ഉപയോഗിച്ചിരുന്നു. നമ്മൾ ഒന്നിച്ച് പ്രവർത്തിച്ചുകൊണ്ട് മനുഷ്യരെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മകളെ, അവരെ സൗഖ്യപ്പെടുത്തുന്ന ഈ പ്രക്രിയയിൽ ഒരിക്കലും നീ ക്ഷീണിച്ചു പോകരുത്. " വീണ്ടും തിന്മ എന്നെ ആക്രമിച്ചിട്ട് പറഞ്ഞു, "നീ ഇവിടെ നിന്ന് പോകാമോ?" "വസൂലാ, എൻറെ അടുക്കൽ വന്ന് എന്റെ സ്നേഹം അനുഭവിക്കുക. അവർ നിന്നെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് നിനക്കറിയാമോ? എൻറെ പ്രിയ മക്കളെ, തിന്മയുടെ പിടിയിൽ നിന്ന് നീ പിടിച്ചെടുത്ത് അവരെ നീ എൻറെ അടുക്കൽ കൊണ്ടുവരുന്നത് കൊണ്ടാണ്." കർത്താവേ, മറ്റുള്ളവർ അങ്ങേക്ക് അർപ്പിക്കുന്ന സ്നേഹവും പ്രയോജനപ്പെടുന്നില്ലേ? "നിശ്ചയമായും, എല്ലാ സ്നേഹവും മനുഷ്യരെ യഥാസ്ഥാനപ്പെടുത്തുവാനും സൗഖ്യപ്പെടുത്തുവാനുമായി ഉപയോഗപ്പെടുന്നു. " സമാധാന സന്ദേശത്തിന്റെ തുടർച്ച, "എനിക്കർപ്പിക്കുന്ന സ്നേഹത്തിലൂടെ എൻറെ രാജ്യം വിസ്തൃതമാകുകയും വളരുകയും ചെയ്യും. എൻറെ സഹനങ്ങൾ ഒന്നും വൃദ്ധാവിലാവുകയില്ലെന്ന് ഞാൻ നിന്നോട് സത്യമായി പറയുന്നു. വലിയ മഹത്വത്തോടെ ഞാൻ സർവ്വ തിന്മകളുടെയും മേൽ വിജയം വരിക്കും. എൻറെ മക്കളെ ഐക്യപ്പെടുത്തിക്കൊണ്ട് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും എൻറെ വിത്തുകൾ വിതച്ചുകൊണ്ട് ഞാൻ ഓരോ ഹൃദയത്തെയും ജ്വലിപ്പിക്കും. പ്രപഞ്ചം മുഴുവനും എൻറെ പ്രകാശം പ്രസരിക്കുന്നതാണ് എൻറെ ഗതം. വസൂലാ, എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ ആദരിക്കുക. എൻറെ കരങ്ങൾ ചുംബിക്കുക." വിവേചനാപൂർവ്വം ഒരു ചിത്രത്തിലുള്ള യേശുവിൻറെ കരങ്ങൾ ഞാൻ ചുംബിച്ചു. "എന്നെ എപ്പോഴും മഹത്വപ്പെടുത്തുക. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. പ്രിയപ്പെട്ടവരെ, എൻറെ അടുക്കൽ വരിക. എന്തെന്നാൽ, എനിക്ക് നിങ്ങളോടുള്ള സ്നേഹം നിങ്ങൾക്ക് ചിന്തിക്കുവാൻ കഴിയുന്നതിലും അപ്പുറമാണ്. " ദൈവത്തിൽ നിന്ന് വളരെയധികം സന്തോഷം എനിക്കുണ്ടായി. ദൈവം വളരെ സന്തോഷവാനായിരുന്നു. 43-1987, എൻറെ വഞ്ചനാചഞ്ചലമായ സ്വഭാവം കൊണ്ട് ഒരു ദിവസം ഞാൻ അങ്ങയെ ഉപേക്ഷിച്ചെന്ന് വരാം. ഈ ചിന്ത എന്നെ ഭയപ്പെടുത്തുന്നു. ഇപ്രകാരം സംഭവിക്കാതിരിക്കാനും അങ്ങനെ കൈവിടാതിരിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. "വസൂലാ, കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നെ എപ്പോഴെങ്കിലും കൈവിടുമോ? നമ്മൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ നിനക്ക് എന്നെ ഉപേക്ഷിക്കുവാൻ സാധിക്കുകയില്ല. ശ്രദ്ധിക്കുക, നമ്മുടെ പരസ്പരമുള്ള ഐക്യത്തെ ഞാൻ കാത്തുസംരക്ഷിക്കും. അന്ത്യം വരെയും നമ്മൾ ഒന്നായി നിലകൊള്ളും. നിനക്ക് എന്നോടുള്ള ആവശ്യകതാ ബോധവും എനിക്ക് നിൻറെ മേൽ സ്വതന്ത്രമായ അധികാരവും അളവില്ലാതെ എനിക്ക് നിന്നെ സ്നേഹിക്കുവാനുള്ള അധികാരവും നിന്നെ എന്നിലേക്ക് എടുത്തു കൊള്ളുവാനുള്ള എൻറെ ആഗ്രഹവും നിലനിർത്തിക്കൊണ്ട് തന്നെ." അങ്ങ് ഇപ്രകാരം പറഞ്ഞുവോ, കർത്താവേ? "അതെ, ഞാൻ പറഞ്ഞു. നീ എന്നോട് ചോദ്യം ചോദിക്കുവാൻ പോവുകയാണോ?" "എനിക്ക് ധൈര്യം വരുന്നില്ല. എന്തുകൊണ്ട് നീ ഭയപ്പെടുന്നു?" "എന്നെ ഭയപ്പെടേണ്ട. എന്തുകൊണ്ടാണെന്ന് കർത്താവിന് അറിയാം എന്ന് എനിക്കറിയാം. അത് കടലാസിൽ എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദയവായി, ദൈവമേ, വരൂ, നമുക്ക് പഠിക്കാം. നിനക്ക് ഏറ്റവും നല്ലത് ഏതെന്ന് സർവ്വശക്തനായ എനിക്കറിയാം. നിങ്ങളിൽ ഒരാൾ എന്നോട് ഒരു ചോദ്യമോ ഒരു അപേക്ഷയോ ചോദിച്ചാൽ, ഞാൻ കൊടുക്കുന്ന ഉത്തരം ആ വ്യക്തിയുടെ പോഷണത്തിന് ഏറ്റവും ഗുണകരമായിരിക്കുന്നതായിരിക്കും. പല പഴങ്ങളിൽ നിന്ന് ഏറ്റവും നല്ല പഴം ആ വ്യക്തിക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന പഴം തിരഞ്ഞെടുത്തു കൊടുക്കുന്നത് പോലെ ആയിരിക്കും. അത് എനിക്ക് എത്ര തവണ ക്ഷമിക്കുവാൻ കഴിയുമെന്ന് നീ കേട്ടിട്ടുണ്ടോ? " "ഓ, കർത്താവേ, എന്നാൽ ചില പുസ്തകങ്ങളിൽ ഞാൻ വായിച്ചത് അങ്ങേക്ക് ഹിതകരമായ അപേക്ഷകൾ അല്ലെങ്കിൽ തന്നെയും അവിടുന്ന് ഉത്തരം അരുളും. എന്നാൽ അതൃപ്തിയോടെ കോപത്തോടെയുള്ള ഉത്തരമായിരിക്കും അതെന്ന് കർത്താവായ ഞാൻ നിന്നോട് പറയുന്നു. ഞാൻ ചിന്തിക്കുന്നത് നിങ്ങൾ ചിന്തിക്കുന്നത് പോലെയല്ല. എൻറെ വഴികൾ നിങ്ങളുടെ വഴികൾ പോലെയുമല്ല. വസൂലാ, ഞാൻ നിനക്ക് ഏറ്റവും കാരുണ്യവാനും ഏറ്റവും സ്നേഹവാനുമായ ഒരു പരിശുദ്ധ ദൈവപിതാവാണ്. നിങ്ങളുടെ ആവശ്യങ്ങളും ബലഹീനതകളും എനിക്കറിയാം. എനിക്ക് നിങ്ങൾ എല്ലാവരോടും അസൂയാവഹമായ സ്നേഹമാണുള്ളത്. എൻറെ അടുക്കലേക്ക് കൂടുതൽ അടുത്തുവരൂ. കർത്താവായ ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നതിന് എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു." "എൻറെ പിതാവേ, അങ്ങയുടെ അടുക്കൽ ആയിരിക്കുമ്പോൾ ഞാൻ അങ്ങയുടെ സ്നേഹം വളരെയധികം അനുഭവിക്കുന്നു. എൻറെ സ്നേഹം വളരുകയും ചെയ്യുന്നു. എന്നാൽ എൻറെ പാപങ്ങൾ നിമിത്തം ഞാൻ അങ്ങയെ നിരാശപ്പെടുത്തുമെന്ന് ഞാൻ ഭയപ്പെടുന്നു." "വസൂലാ, ഇതെല്ലാം ഞാൻ അറിയുന്നതല്ലേ? ഞാനൊന്ന് ഊതിയാൽ പറക്കുന്ന ഒരു പിടി പൊടി മാത്രമാണ്. നീയെന്നും നീ എത്രമാത്രം ദുർബലയാണെന്നും ഭൂമിയിൽ കടന്നുപോകുന്ന ഒരു നിഴൽ മാത്രമാണ് നീയെന്നും എനിക്കറിയാം. എന്നിരുന്നാലും, നിൻറെ ഒന്നുമില്ലായ്മയിലും നിൻറെ നികൃഷ്ടതയിലും ഒരിക്കലും എൻറെ നയനങ്ങൾ നിന്നെ വിട്ടുവിരിയുന്നില്ല. നിൻറെ ബലഹീനതകളെ ഞാൻ അനുഗമ്യയോടും സ്നേഹത്തോടുമാണ് നോക്കുന്നത്. ഭയപ്പെടേണ്ട, എന്നാൽ ഞാൻ നിന്നെ ശക്തിപ്പെടുത്തും. എൻറെ പാപങ്ങളെ ഞാൻ എടുത്തുമാറ്റി, എൻറെ ക്ഷമ ഞാൻ നിനക്ക് നൽകും. വസൂലാ, ഇന്ന് ഇത്രയും എഴുതിയെടുത്താൽ മതി. ഞാൻ നാളെ നിന്നെ വിളിക്കാം. എൻറെ സമാധാനം നിനക്കുണ്ടായിരിക്കട്ടെ."