Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 30: എന്റെ അപ്പം നിത്യജീവൻ നൽകുന്നു.
Transcript
- എപ്പിസോഡ് 30. 27/4/1987. വസൂല, നിന്റെ മുമ്പിൽ നിൽക്കുന്നത് കർത്താവായ ഞാനാണ്. യേശു അവിടുത്തെ സാന്നിധ്യം എനിക്ക് അനുഭവമാക്കി തന്നു. അവിടുന്ന് പുഞ്ചിരിക്കുകയായിരുന്നു. യേശു അവിടുത്തെ രണ്ടു കരങ്ങൾ കൊണ്ട് അവിടുത്തെ മേലങ്കി തുറന്ന് അവിടുത്തെ ഹൃദയം എന്നെ കാണിച്ചു. അവിടുത്തെ ഹൃദയം പ്രകാശിതമായിരുന്നു. എന്റെ ഹൃദയത്തിൽ പ്രവേശിക്കുക. എന്റെ ഹൃദയത്തിന്റെ ആഴത്തിലേക്ക് പ്രവേശിക്കുക. എന്റെ ഹൃദയം നിന്നെ ആവരണം ചെയ്യട്ടെ. എന്റെ ഹൃദയം നിന്റെ ഹൃദയത്തെ ആനന്ദഭരിതമാക്കട്ടെ. ജ്വലിപ്പിക്കട്ടെ. അത് നിന്റെ ഹൃദയത്തെ ജ്വലിപ്പിച്ചുകൊണ്ട് എന്റെ സമാധാനവും സ്നേഹവും പ്രസരിപ്പിക്കട്ടെ. വരൂ, നമുക്ക് ഒരുമിച്ചായിരിക്കാം. നിന്റെ പരിശുദ്ധ സഹചാരിയായിരിക്കുവാൻ എന്നെ അനുവദിക്കുക. മകളേ, നിനക്ക് സമ്മതമാണോ? കർത്താവിനെ സമീപിക്കുവാൻ ഞാൻ അയോഗ്യയാണെന്ന് എനിക്ക് അനുഭവപ്പെടുന്നു. അവിടുത്തെ സമീപിക്കുവാൻ ഞാൻ ആരാണ്? ഞാൻ എത്രമാത്രം അയോഗ്യയാണെന്ന് എനിക്ക് ബോധ്യമായി. നന്ദികെട്ട പാപികളായ നമ്മൾ എങ്ങനെ അവിടുത്തോട് സംസാരിക്കുവാൻ ധൈര്യപ്പെടും? പിന്നെയല്ലേ അവിടുത്തോട് അനുഗ്രഹം യാചിക്കുന്നതും സംഭാഷണം നടത്തുന്നതും? നമ്മൾ എത്രമാത്രം ചീത്തയും അയോഗ്യരുമാണ്. ഈ അവസ്ഥ എന്നെ രോഗാതുരയാക്കുന്നു. എന്റെ അധരങ്ങൾ ഒരു നാടകം ഒട്ടിക്കണമെന്ന് പോലും എനിക്ക് തോന്നി. അവിടുത്തോടുള്ള ബഹുമാനത്താൽ അവിടുത്തെ തിരുസന്നിധിയിൽ എനിക്ക് അവിടുത്തേക്കും ഇടയിൽ എന്റെ മനസ്സുകൊണ്ട് ഭാവനാത്മകമായ ഒരു കർട്ടൻ മറ ഞാൻ വെച്ചു. മകളേ, നീ എന്താണ് ചെയ്തത്? എന്തുകൊണ്ടാണ് നീ അങ്ങനെ ചെയ്തത്? യേശുവിന് അതിശയം തോന്നുന്നതായി കാണപ്പെട്ടു. കർത്താവേ, അങ്ങയെ ബഹുമാനിക്കുവാനാണ് ഞാൻ ഇപ്രകാരം ചെയ്തത്. നീ ഇത് ഭക്ഷിക്കുക. യേശുവിന്റെ കരങ്ങളിൽ ഞാൻ ഒരു അപ്പം കണ്ടു. കുഞ്ഞേ, എന്റെ അപ്പം സ്വീകരിക്കുക. എന്നാൽ എന്റെ അപ്പം സ്വീകരിക്കുന്നതിന് നമുക്കിടയിൽ നീ തീർത്ത മറ നീ തന്നെ മാറ്റേണ്ടതാണ്. വരൂ, ഞാൻ തന്നെ ഈ മറ എടുത്തു മാറ്റാം. ഇതാ, എന്റെ അപ്പം. എന്നെ സമീപിക്കുക. ഞാൻ അവിടുത്തെ കരങ്ങളിൽ നിന്ന് അപ്പം സ്വീകരിച്ചു. നിനക്ക് ഭക്ഷണം നൽകി നിന്നെ പോഷിപ്പിക്കുന്നത് എനിക്ക് എത്രമാത്രം സന്തോഷം നൽകുന്നുണ്ടെന്ന് നിനക്കറിയാമോ? യേശു സ്നേഹവും സന്തോഷവും കൊണ്ട് നിറഞ്ഞിരുന്നു. വസൂല, എന്റെ സന്തോഷം നിനക്ക് അനുഭവിച്ചറിയുവാൻ സാധിക്കുന്നുണ്ടോ? നിന്റെ ബലഹീനതകളും നികൃഷ്ടാവസ്ഥയും എന്റെ അടുക്കൽ കൊണ്ടുവരുക. ഞാൻ അവയെ എന്റെ ശക്തിയിലും എന്റെ കാരുണ്യത്തിലും ഇല്ലാതാക്കാം. എന്റെ കുഞ്ഞു പ്രാവേ, സ്വതന്ത്രമായി പറന്നുകൊള്ളുക. എന്നാൽ എപ്പോഴും എന്റെ അടുക്കലേക്ക് മടങ്ങിവന്ന് എന്റെ അപ്പം സ്വീകരിക്കണം. ഞാൻ നിന്നെ സ്നേഹിക്കുന്നു. കർത്താവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു. ഇതിനുശേഷം ദിവസം മുഴുവൻ എനിക്ക് യേശുവിന്റെ സ്നേഹം അനുഭവിക്കുവാൻ കഴിഞ്ഞു. ഒരു സ്വർഗ്ഗീയ അനുഭൂതി എനിക്ക് അനുഭവപ്പെട്ടു. അസാധാരണമായ വിധം അവിടുത്തെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. പിന്നീട്, നമ്മൾ പ്രവേശിച്ചിട്ടുള്ള വിശുദ്ധ മന്ദിരം നീ കണ്ടിട്ടുണ്ട്. എപ്രകാരമാണ് എന്റെ സറാഫുകൾ എന്റെ വിശുദ്ധ മന്ദിരത്തിന് കാവൽ നിൽക്കുന്നതെന്ന് കാണുവാൻ നിന്റെ കണ്ണുകളെ ഞാൻ അനുവദിച്ചു. ഇന്ന് എന്റെ വിശുദ്ധ മന്ദിരത്തിൽ എനിക്കുള്ളതൊക്കെ ഞാൻ നിന്നെ കാണിക്കും. എന്റെ വിശുദ്ധ ലിഖിതങ്ങളുടെ മേൽ പതിച്ചിരിക്കുന്ന ശക്തമായ രശ്മി നിനക്ക് കാണുവാൻ കഴിയുന്നുണ്ടോ? ഓ, കർത്താവേ, നിന്നെ സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ എഴുതപ്പെട്ടിട്ടുള്ള വിശുദ്ധ ലിഖിതങ്ങൾ ആണവ. സ്വർഗ്ഗത്തിന്റെയും എന്റെ സൃഷ്ടി മുഴുവൻറെയും രഹസ്യങ്ങളുടെ താക്കോൽ എന്റെ വിശുദ്ധ ഗ്രന്ഥമാണ്. എന്റെ വിശുദ്ധ ഗ്രന്ഥത്തിനരികെ എന്റെ വിശുദ്ധ ലിഖിതങ്ങൾക്ക് ഉത്സാഹത്തോടെ കാവൽ നിൽക്കുന്നതിന് രണ്ട് പ്രധാന മാലാഖമാരെ ഞാൻ നിയോഗിച്ചിട്ടുണ്ട്. കുഞ്ഞേ, വരൂ, എന്റെ മഹത്വം ഞാൻ നിന്നെ കൂടുതലായി കാണിക്കാം. ദൈവം എന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. നീ ഈ അഗ്നി പർവ്വതം കാണുന്നുണ്ടോ? അത് മനോഹരവും, എന്നാൽ ഭീതിജനകവുമായിരുന്നു. ആ അഗ്നി പർവ്വതത്തിന്റെ വശത്തുനിന്ന് രണ്ട് നദികൾ ഒഴുകുന്നുണ്ട്. അവയും അഗ്നി തന്നെ. അത് ഒഴുകുന്ന ലാവ പോലെ തോന്നി, എന്നാൽ അതിനു കടും ചുവപ്പ് നിറമായിരുന്നു. കർത്താവായ ഞാൻ എന്റെ വിധി ദിവസം ദുഷ്ടരെ നീതിമാന്മാരിൽ നിന്ന് വേർതിരിക്കും. നീതിമാന്മാരുടെ മുമ്പിൽ വെച്ച് തന്നെ സാത്താന്റെ അനുയായികൾ ഈ അഗ്നിപ്പുഴകളിലേക്ക് എറിയപ്പെടുകയും അങ്ങനെ ശിക്ഷിക്കപ്പെടുകയും ചെയ്യും. വസൂല, ഞാൻ നിന്നെ സ്വർഗ്ഗം കൂടുതലായി കാണിച്ചുതരും. എന്തെന്നാൽ എന്റെ വിശുദ്ധ മന്ദിരത്തിന് പുറകെ അനേകം രഹസ്യങ്ങൾ ഇനിയുമുണ്ട്. സൃഷ്ടിയെ ഞാൻ സൈന്യങ്ങളുടെ കർത്താവായ ദൈവമാകയാൽ എന്റെ ഹിതം നിർവഹിക്കപ്പെടും. നിന്നിൽ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ എന്നെ അനുവദിക്കുക. ഞാൻ എന്റെ പ്രവർത്തികൾ നിറവേറ്റുന്നതുവരെ നമ്മൾ സ്നേഹത്താൽ ഒന്നിച്ചു പ്രവർത്തിക്കും. അതിനുശേഷം ഞാൻ എന്റെ വിശുദ്ധ ഗ്രന്ഥവുമായി വീണ്ടും വന്ന് അതിലെ ഒരു ഭാഗം നിന്നെക്കൊണ്ട് വായിപ്പിക്കും. അത് നീ എഴുതിയെടുക്കുന്നതോടുകൂടി എന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശത്തിന് മുദ്രയിടപ്പെടും. പാതിരാത്രിക്ക് യേശുവിന്റെ കുരിശിൽ നിന്നുള്ള നിലവിളി കേട്ട് ഞാൻ ഞെട്ടി ഉണർന്നു. അത് കഠിന ദുഃഖത്തിന്റെയും സഹനത്തിന്റെയും വേദനയുടെയും കൈപ്പേറിയ വ്യസനത്തിന്റെയും നിലവിളിയായിരുന്നു. ഒരു വലിയ ദീനരോദനം പോലെ ആയിരുന്നു. യേശു വലിച്ചിഴക്കപ്പെടുന്നതുപോലെ തോന്നി. 29/4/1987, അടുത്ത പ്രഭാതത്തിൽ ലഭിച്ച സന്ദേശം: ഞാൻ കർത്താവായ യേശുവാണ്. നീ എന്റെ നിലവിളി കേട്ടു. അത് ഞാനായിരുന്നു. ആ നിലവിളി ശബ്ദം നിന്നെ ഉണർത്തി. ഞാൻ എന്റെ കുരിശിൽ നിന്ന് നിലവിളിച്ചതായിരുന്നു. അത് ഞാൻ ജഡത്തിൽ ആയിരുന്നപ്പോഴുള്ള അവസാനത്തെ നിലവിളിയായിരുന്നു. എന്റെ ആഴങ്ങളിൽ നിന്ന് ഉയർന്നുവന്ന സ്വർഗ്ഗോന്നതങ്ങളെ ഭേദിച്ച എന്റെ പീഡാസഹനത്തിന്റെയും കഠിന വേദനയുടെയും കൈപ്പേറിയ വ്യഥയുടെയും നിലവിളിയായിരുന്നു. അത് എന്റെ ഈ നിലവിളി ഭൂമിയുടെ അടിസ്ഥാനങ്ങളെ പിടിച്ചു കുലുക്കി. ദേവാലയത്തിന്റെ തിരശീലം നെടുകെ പിളർക്കപ്പെട്ടതുപോലെ എന്നെ സ്നേഹിക്കുന്നവരുടെയും ഹൃദയങ്ങളെ അത് നെടുകെ പിളർന്നു. എന്റെ നിലവിളി തിന്മയുടെ മേൽ വിജയം നേടിക്കൊണ്ട് മണ്ണുമൂടിക്കിടന്നിരുന്ന കുഴിമാടങ്ങളിൽ നിന്ന് മരിച്ചവരെ ഉയർപ്പിച്ചുകൊണ്ട് എന്റെ വിശ്വസ്തരായ അനുയായികളെ ഉണർത്തി. ഭയങ്കരമായ ഇടിനാഥം സ്വർഗ്ഗോന്നതങ്ങളെ പിടിച്ചു കുലുക്കി. മാലാഖമാർ വിറയലോടെ എന്റെ മുമ്പിൽ കമിഴ്ന്നുവീണ് പരിപൂർണ്ണ നിശബ്ദതയിൽ എന്നെ ആരാധിച്ചു. എന്റെ അരികെ ഉണ്ടായിരുന്ന എന്റെ മാതാവ് എന്റെ നിലവിളി കേട്ട് മുട്ടിൽ മേൽ വീണ് മുഖം മറച്ചുകൊണ്ട് തേങ്ങിക്കരഞ്ഞു. എന്റെ മാതാവിന്റെ അവസാന നിദ്ര വരെ എന്റെ നിലവിളി ശബ്ദം അവളുടെ ഓർമ്മയിൽ നിലകൊണ്ടു. അവൾ സഹിച്ചു. ഞാൻ കഠിന മനോവേദന അനുഭവിക്കുന്നു. ലോകത്തിൻറെ നിരവധിയായ അകൃത്യങ്ങൾ, ദുഷ്ടത, നിയമരാഹിത്യം, അഹന്ത എന്നിവ മൂലം ഞാൻ ഇപ്പോഴും പീഡ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്റെ നിലവിളി ശബ്ദം ഓരോ ദിവസവും വർത്തിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിൻറെ പാപങ്ങൾ മുഴുവനും വഹിച്ചുകൊണ്ട് പീഡ അനുഭവിച്ച് ഏകനായി മരിക്കുന്നതിനു വേണ്ടി കുരിശിൽ ഞാൻ കൈവിടപ്പെട്ടു. ഞാൻ ചിന്തിയ രക്തത്താൽ ലോകത്തെ മുഴുവനും രക്ഷിച്ച് എന്റെ പ്രിയപ്പെട്ടവരായ നിങ്ങളെ വീണ്ടെടുക്കുന്നതിനു വേണ്ടിയായിരുന്നു അത്. ആ നിലവിളി ഇന്നും ഭൂമിയിൽ മാറ്റുലികൊള്ളുന്നു. ഭൂതകാലത്തിന്റെ നിഴലാണോ ഞാൻ ജീവിക്കുന്നത്? എന്റെ ബലി വ്യർത്ഥമായി പോയോ? എന്നാൽ പിന്നെ എന്തുകൊണ്ട് കുരിശിൽ നിന്നുള്ള എന്റെ നിലവിളി നിങ്ങൾ കേൾക്കുന്നില്ല? എന്തുകൊണ്ട് നിങ്ങൾ ചെവികൾ കൊട്ടിയടച്ച് ആ നിലവിളിയെ തള്ളിക്കളയുന്നു? കർത്താവേ, ഈ സന്ദേശം ആർക്കുള്ളതാണ്? എന്റെ നിലവിളി ശബ്ദം കേൾക്കുവാൻ ചെവികളുള്ള എല്ലാവർക്കും വേണ്ടി തന്നെ. കർത്താവ് ഏകനായി എത്രമാത്രം സഹിച്ചു? എത്രമാത്രം ഇപ്പോഴും സഹിച്ചുകൊണ്ടിരിക്കുന്നു എന്നോർത്ത് എനിക്ക് വലിയ സങ്കടം അനുഭവപ്പെട്ടു. എന്റെ ദൈവമേ, ഏപ്രിൽ 23ലെ സന്ദേശത്തിൽ പറഞ്ഞതുപോലെ, അങ്ങയുടെ ബലിയായും അങ്ങയുടെ ലക്ഷ്യമായും ആയിത്തീരുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ കുരിശ് വഹിച്ചുകൊണ്ട് ഞാൻ അങ്ങേക്ക് ആശ്വാസം പകരട്ടെ. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഞാൻ ഏകയല്ല. അങ്ങ് എന്നോടൊപ്പമുണ്ട്. കുഞ്ഞു പ്രാവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ കൃപാവരങ്ങൾ കൊണ്ട് ഞാൻ നിന്നെ നിറച്ചിരിക്കുന്നു. എന്റെ താല്പര്യങ്ങൾക്കും എന്റെ മഹത്വത്തിനുമായി നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. നിന്റെ താല്പര്യങ്ങൾക്കായി യാതൊന്നും മാറ്റിവെക്കാതിരിക്കുക. എന്റെ താല്പര്യങ്ങൾ മാത്രം അന്വേഷിക്കുക. എന്നെ മഹത്വപ്പെടുത്തുക. എനിക്കുവേണ്ടി മാത്രം പ്രയത്നിക്കുക. നിന്റെ സഹനങ്ങളോട് എന്റെ സഹനങ്ങൾ കൂട്ടിച്ചേർക്കുക. എല്ലാ മനുഷ്യരും അങ്ങയുടെ നാമത്തെ സ്തുതിക്കുകയും ഈ സ്തുതിപ്പ് അങ്ങയുടെ തിരുസന്നിധിയിൽ എത്തിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഐക്യം എന്റെ സഭയെ ശക്തിപ്പെടുത്തും. ഐക്യം എന്നെ മഹത്വപ്പെടുത്തും. വസൂല, എന്നെ സ്നേഹിക്കുക. കർത്താവേ, അങ്ങ് ആഗ്രഹിക്കുന്നതുപോലെ അങ്ങയെ സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കണമേ. ഞാൻ പഠിപ്പിക്കാം. ഞാൻ നിന്നെ കൈവിടുകയില്ല. എന്റെ കുരിശ് വഹിക്കുന്നതിൽ മടുത്തു പോകാതിരിക്കുക. പ്രിയപ്പെട്ടവളെ, എന്റെ കുരിശ് നീയുമായി പങ്കുവെച്ചുകൊണ്ട് ഞാൻ നിന്നോടൊപ്പമുണ്ട്. ഈസ്റ്റർ ദിവസം ഞാൻ പാരിസിൽ ഒരു പ്രധാന പുരോഹിതൻ ഈ സന്ദേശം നോക്കിയിട്ട് ഇപ്രകാരം പറഞ്ഞു: "ഇതൊരു അത്ഭുതമാണ്. " അദ്ദേഹം ഇപ്രകാരം പറഞ്ഞപ്പോൾ ദൈവം നമുക്ക് നൽകുന്ന ഈ സന്ദേശങ്ങൾ എത്ര അത്ഭുതകരമെന്നും മനോഹരമെന്നും ഞാൻ ചിന്തിച്ചു. എന്നാൽ ഈ സന്ദേശങ്ങൾ എത്ര സങ്കടകരമാണെന്നും ഞാൻ മനസ്സിലാക്കി. കാരണം, പീഡ അനുഭവിക്കുന്ന, വേദന സഹിക്കുന്ന, ദുഃഖിതനായ, വ്യഥ അനുഭവിക്കുന്ന അനേകരാൽ ഉപേക്ഷിക്കപ്പെട്ട ഒരു ദൈവമാണ് നമുക്ക് ഈ സന്ദേശങ്ങൾ നൽകുന്നത്. യേശുവേ, പരിശീലനത്തിൽ ഞാൻ പഠിക്കുന്നുണ്ടോ? എന്നെ തന്നെ തൃപ്തിപ്പെടുത്തുവാൻ അല്ല, ഞാൻ ഇങ്ങനെ ചോദിക്കുന്നത്. പിന്നെയോ, പരിശീലനത്തിൽ ഞാൻ എവിടെ നിൽക്കുന്നു എന്നത് അറിയുവാൻ മാത്രമാണ്. വസൂല, യേശുവായ ഞാൻ നിന്റെ മുമ്പിലുണ്ട്. നീ നിശ്ചയമായും വളരുന്നുണ്ട്. മരിച്ചവരുടെ ഇടയിൽ നിന്ന് ഞാൻ നിന്നെ ഉയർപ്പിച്ചു. ഞാൻ നിന്നെ പരിപോഷിപ്പിച്ചു. നീ എന്റെ അപ്പം ഭക്ഷിക്കുന്നു. എന്റെ പ്രകാശം നിന്റെ മേൽ പ്രകാശിക്കുന്നു. ഞാനാണ് നിന്റെ ഗുരു. ഞാനാണ് നിന്റെ ഗുരു. നീ ജ്ഞാനം അഭ്യസിക്കുന്നു. യേശുവേ, എളിമയോടെ ഒന്നുമില്ലാത്ത മനോഭാവത്തോടെ ഞാൻ നിലകൊള്ളണമെന്ന് അവിടുന്ന് എന്നെ എപ്പോഴും ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇപ്പോൾ ഞാൻ വളരുന്നുണ്ടെന്ന് അങ്ങ് പറയുകയാണോ? അതെ, നീ ആത്മാവിലും സ്നേഹത്തിലും എളിമയിലും വിനയത്തിലും വിശ്വസ്തതയിലും വളരണം. ഈ നന്മകളെല്ലാം നിന്നിൽ വളരട്ടെ. എന്നാൽ അഹങ്കാരത്തിലും ദുഷ്ടതയിലും എന്റെ ദൃഷ്ടിയിൽ വെറുപ്പുളവാക്കുന്ന എല്ലാ നികൃഷ്ട പ്രവർത്തികളിലും നീ ഒന്നുമില്ലായ്മയായി തീരുക. നീ പരിപൂർണ്ണമായി തീരുവാൻ ഞാൻ ആഗ്രഹിക്കുന്നു. 30/4/1987, യേശുവേ, മരണാസന്നയായ ഒരു വ്യക്തിക്ക് വേണ്ടി ഇപ്പോൾ അങ്ങ് ഒരു പ്രത്യേക സന്ദേശം നൽകാമോ? മരണാസന്ന എന്നോ? എന്റെ വാക്ക് കേട്ട് യേശു ആശ്ചര്യപ്പെടുന്നു. അവൾ മരിക്കുകയില്ല. അവളുടെ ദേഹി സ്വതന്ത്രയാക്കപ്പെടും. അവൾ സ്വതന്ത്രയാവുകയും ജീവിക്കുകയും ചെയ്യും. അവൾ എന്റെ അടുക്കൽ വരും. അവളുടെ ദേഹി സ്വതന്ത്രമാകും. ഇപ്രകാരം എഴുതുക: ഞാൻ എപ്രകാരമാണ് ഓരോ വ്യക്തിയെയും തേടിക്കൊണ്ടിരിക്കുന്നതെന്നും, എപ്രകാരമാണ് വിശക്കുന്നവരെ ഞാൻ പോഷിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും, എന്റെ അപ്പം എപ്രകാരം ജീവൻ പ്രധാനം ചെയ്യുന്നു എന്നും, ഞാൻ എപ്രകാരം രോഗികളെ സൗഖ്യമാക്കുന്നതെന്നും അവളോട് പറയുക. ഞാൻ നിത്യജീവനും ജീവൻറെ അമൃത് പുനരുദ്ധാനവും ആണെന്ന് അവളോട് പറയുക. ഈ വ്യക്തിക്ക് വേണ്ടിയുള്ള സന്ദേശം എനിക്കൊരു പ്രത്യേക കടലാസിൽ നൽകുകയുണ്ടായി. 1/5/1987, ദൈവമായ ഞാൻ എന്റെ പ്രവർത്തികൾ നിറവേറ്റുന്നതിന് ആവശ്യമായ ശക്തി നിനക്ക് നൽകും. എന്നെ ഒരിക്കലും നിഷേധിക്കരുത്. നിന്റെ താല്പര്യങ്ങൾ അല്ല, നേരെ മറിച്ച് എന്റെ താല്പര്യങ്ങൾ മാത്രം അന്വേഷിക്കുക. ഞാൻ നിന്നെ എന്റെ അടുക്കലേക്ക് എടുക്കുന്നതുവരെ എന്റെ വചനം നിന്നിലൂടെ ഈ ലോകത്തിൽ വെളിപ്പെടുത്തുവാൻ വേണ്ടി നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. വസൂല, നിന്റെ അന്ത്യം ഞാൻ മുൻകൂട്ടി പ്രവചിക്കും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവരാരും തങ്ങളുടെ അന്ത്യമണിക്കൂറിനെ ഭയപ്പെട്ടിരുന്നില്ല. എന്റെ അഞ്ചു രഹസ്യങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തി തരും. ഇപ്പോൾ വന്ന് എന്റെ അഞ്ചു തിരുമുറിവുകളെ ചുംബിക്കുക. ഞാൻ അപ്രകാരം ചെയ്തു. ആദ്യം അവിടുത്തെ കരങ്ങൾ, പിന്നീട് അവിടുത്തെ പാദങ്ങൾ, തുടർന്ന് അവിടുത്തെ പാർശ്വഭാഗം. എന്നിരുന്നാലും, അവിടുത്തെ അഞ്ചു തിരുമുറിവുകളുമായി ബന്ധപ്പെട്ട അഞ്ചു രഹസ്യങ്ങൾ എന്താണെന്ന് എനിക്ക് മനസ്സിലായില്ല. എന്നാൽ ഉചിതമായ സമയത്ത് അവിടുന്ന് എന്നെ അക്കാര്യം അറിയിക്കുമെന്ന് എനിക്കറിയാം. അതിനാൽ ഇക്കാര്യത്തെക്കുറിച്ച് ഞാൻ അവിടുത്തോട് ഒന്നും ചോദിച്ചില്ല. വസൂല, നീ അല്പം കൂടി വളർച്ച പ്രാപിച്ചു കഴിയുമ്പോൾ ഞാൻ ഈ രഹസ്യങ്ങൾ നിന്നോട് പറയും. എന്റെ കൃപയ്ക്ക് വേണ്ടി കേണപേക്ഷിക്കുക. ഞാൻ നിനക്ക് അവ നൽകും. എന്റെ പിതാവായ ദൈവമേ, അങ്ങയോട് ഞാൻ ഒരു കാര്യം ചോദിക്കുകയാണ്. ഞാൻ ചോദിക്കുന്നവ അങ്ങയുടെ താല്പര്യങ്ങൾക്കും മഹത്വത്തിനും ഉതകുന്നവ മാത്രമായിരിക്കും. അങ്ങയുടെ സന്ദേശം ലോകത്തിൻറെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. അവ വഴി അനേകരുടെ ഹൃദയങ്ങൾ അങ്ങിലേക്ക് ആകർഷിക്കപ്പെടട്ടെ. അങ്ങയുടെ ഹിതം നിറവേറട്ടെ. അങ്ങയുടെ തിരുനാമം മഹത്വപ്പെടട്ടെ. ദുഷ്ട സാത്താന്റെ സ്വാധീനം നഷ്ടപ്പെടട്ടെ. അവൻ എന്നേക്കുമായി തകർക്കപ്പെടട്ടെ. ഇതാണ് എന്റെ അഭിലാഷം. ഓരോ തവണ അങ്ങയോടുള്ള എന്റെ അപേക്ഷ അങ്ങയുടെ മഹത്വത്തിന് അനുസരിച്ചുള്ളത് മാത്രമായിരിക്കും. എന്നിൽ നിന്ന് വരുന്ന യാചന പ്രാർത്ഥന അങ്ങയുടെ മഹത്വത്തിന് യോജിച്ചത് മാത്രമായിരിക്കും. എന്നിൽ നിന്ന് വരുന്ന സഹായത്തിനുള്ള ഏതു യാചനയും അങ്ങയുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ളവയായിരിക്കും. എനിക്ക് വേണ്ടി ഞാൻ യാതൊന്നും അപേക്ഷിക്കുകയില്ല. സർവ്വശക്തനായ ദൈവമേ, ശക്തി ലഭിക്കുന്നതിനുള്ള എന്റെ പ്രാർത്ഥന അങ്ങയുടെ താല്പര്യങ്ങൾ ഞാൻ നിർവഹിക്കുന്നതിനു വേണ്ടി മാത്രമായിരിക്കും. കുഞ്ഞേ, നിന്റെ പാദങ്ങൾ എന്റെ പാദമുദ്രകളിൽ വെച്ചുകൊണ്ട് എന്നെ അനുഗമിക്കുക. ഇത് ഞാനാണ്, യേശു. യേശുവേ, അതെ, ഞാനാണ്. പ്രിയപ്പെട്ടവളെ, എന്നെ മണവാളൻ എന്നും പിതാവെന്നും വിളിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. വരൂ, നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. എന്നെ തീക്ഷ്ണമായി സ്നേഹിക്കുക. എന്നെ മുറിപ്പെടുത്തുന്ന മറ്റുള്ളവർക്ക് വേണ്ടി പരിഹാരം ചെയ്യുക. എന്റെ ദൈവമേ, ഞാൻ ഇപ്രകാരം ചിന്തിക്കുകയായിരുന്നു. പാപം നിമിത്തം ഞാൻ തന്നെ ദുഷ്ടയാണെങ്കിൽ, മറ്റുള്ളവർ അതേ അവസ്ഥയിൽ തന്നെയാണെങ്കിൽ, ഒരു പ്രാവിനെ പോലെ ദുഷ്ടത നിറഞ്ഞ ലോകത്തിനു മുകളിലൂടെ എനിക്ക് എങ്ങനെ പറക്കുവാൻ കഴിയും? അങ്ങനെ ഇരിക്കെ, അങ്ങ് പറഞ്ഞതുപോലെ എല്ലാം കാണുവാനും കേൾക്കുവാനും എനിക്ക് കഴിയുകയില്ലല്ലോ. എന്തെന്നാൽ, അങ്ങയെ മുറിപ്പെടുത്തുന്നവരെക്കാൾ ഒട്ടും മെച്ചമല്ല. ഞാനും വസൂല, എന്നിലായിരിക്കുക. വിശുദ്ധി ആർജ്ജിക്കുവാൻ പരിശ്രമിക്കുക. ഞാൻ നൽകുന്ന എന്റെ വിശുദ്ധിയിൽ നിന്ന് സ്വീകരിക്കുക. എന്നിൽ നിന്ന് വലിച്ചെടുക്കുക. എന്നിൽ നിന്നും പാനം ചെയ്യുക. എന്നെ ഉൾക്കൊള്ളുക. ഞാൻ അനന്തമായ സമ്പത്താണ്. ഏതു വ്യക്തിക്കും എന്നിൽ നിന്ന് കൃപ സ്വീകരിക്കുവാൻ കഴിയും. ഇത്രയും കൃപാവരങ്ങൾ എനിക്ക് നൽകിയിരിക്കുന്നത് കൊണ്ട് അഹങ്കരിച്ചു പോകുവാനും. അതുവഴി സാത്താൻ എന്നെ അനായാസം പ്രലോഭിക്കുവാനും കഴിഞ്ഞേക്കാം. നിന്റെ നികൃഷ്ടാവസ്ഥയും നിന്റെ ഭൂതകാലത്തിന്റെ നിഴലുകളും ഞാൻ നിന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. ഞാൻ നിന്നെ സമീപിച്ചപ്പോൾ നീ എപ്രകാരം എന്നെ തള്ളിപ്പറഞ്ഞെന്നും എന്റെ മഹത്തായ സ്നേഹത്തെ നീ എപ്രകാരം നിരസിച്ചു എന്നും ഞാൻ നിന്നെ ഓർമ്മിപ്പിക്കും. എപ്രകാരമാണ് കരുണയോടും സ്നേഹത്തോടും കൂടെ എന്റെ മാറിടത്തിലേക്ക് നിന്നെ ഉയർത്തിയെടുത്ത് പുനരുദ്ധരിച്ചതെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കും. വരൂ, നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം. ഏറ്റുചൊല്ലുക, എന്റെ പിതാവേ, അവിടുത്തെ ഹിതം പോലെ എന്നെ നയിക്കേണമേ. അങ്ങയുടെ പ്രകാശത്തിൽ ജീവിക്കുവാനും, അതുവഴി എന്റെ ഹൃദയത്തിന് ചൂട് ലഭിക്കുവാനും എന്നെ ഇടയാക്കണമേ. അങ്ങയുടെ പ്രകാശം എന്നിൽ തെളിഞ്ഞുകൊണ്ട് എന്നെ സമീപിക്കുന്നവർക്ക് ചൂട് പകർന്നു കൊടുക്കുവാനും എന്നെ ഇടയാ വരുത്തണമേ. എന്റെ ഒന്നുമില്ലായ്മയിലും ഈ കൃപാവരങ്ങൾ എല്ലാം എനിക്ക് നൽകിയിരിക്കുന്നതിനാൽ, അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ. അവിടുന്ന് എനിക്ക് ചെയ്ത നന്മയ്ക്കും, അവിടുന്ന് എന്നോട് കാണിച്ച കരുണയ്ക്കും, എന്നെ അങ്ങയുടെ ഹൃദയത്തിനരികിലേക്ക് ഉയർത്തിയതിനും, അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ. നമുക്കിത് ആവർത്തിച്ചു പ്രാർത്ഥിക്കാം. ഞാൻ നിനക്ക് നൽകിയിരിക്കുന്ന കൃപാവരങ്ങൾ എല്ലാം എന്റെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് ഓർക്കണം. ഒന്നും തന്നെ നിന്റെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുത്. എന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് എന്നെ മഹത്വപ്പെടുത്തുക. എനിക്ക് അങ്ങയെ മഹത്വപ്പെടുത്തുവാൻ കഴിയട്ടെ എന്നും, സർവ്വ മനുഷ്യരും അങ്ങയുടെ നാമത്തെ സ്തുതിക്കട്ടെ എന്നും, അവരുടെ പ്രാർത്ഥനകൾ സുഗന്ധധൂപം പോലെ അങ്ങയുടെ സന്നിധിയിലേക്ക് ഉയരട്ടെ എന്നും, അവരുടെ സ്തുതികൾ അങ്ങയുടെ സ്വർഗ്ഗവാതിലിൽ മുട്ടുന്നതുപോലെ പ്രതിധ്വനിക്കട്ടെ എന്നും ഞാൻ ആഗ്രഹിക്കുകയാണ്. സ്നേഹം തിന്മയെ കീഴടക്കും. പൂർണ്ണ ദേഹിയോടും, പൂർണ്ണ മനസ്സോടും കൂടി എന്നെ സ്നേഹിക്കുക. ഞാൻ നിനക്ക് എല്ലാമായി തീരട്ടെ. കർത്താവായ ഞാൻ നിനക്ക് ആവശ്യമുള്ളതെല്ലാം തന്ന്, അന്ത്യം വരെ നിന്നെ പരിപാലിക്കും. എങ്കിൽ, ഒന്നുമില്ലായ്മയായെ എന്നെ എടുത്ത് അവിടുത്തെ ഹിതം പോലെ ഉപയോഗിച്ചാലും, ഞാൻ അങ്ങയുടേതാണ്. വരൂ, പൂർണ്ണ സമർപ്പണത്തിന്റെ ഈ വാക്കുകൾ കേട്ട് എപ്പോഴും സന്തോഷിക്കുവാൻ എനിക്ക് ഇടയാകട്ടെ. മകളെ, ഞാൻ നിന്നെ സ്നേഹിക്കുന്നു. പിതാവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു.