Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 36: ഐക്യപ്പെടുവാൻ നിങ്ങളെല്ലാവരും കുനിയണം.
Transcript
- എപ്പിസോഡ് 36. 29/05/1987. പ്രിയപ്പെട്ടവളേ, അനുതപിക്കുക. സൃഷ്ടിയെ എന്റെ മഹത്വപ്പെടുത്തുക; വിശ്വാസത്തോടെ ചോദിക്കുക, നീ ചോദിക്കുന്ന കാര്യങ്ങളിൽ വിശ്വസിക്കുക. എന്റെ പാപങ്ങൾ ക്ഷമിക്കണമെന്ന് ഞാൻ അവിടുത്തോട് ചോദിച്ചിരുന്നു. എന്റെ യാചന വെറും അതിരങ്ങളിൽ നിന്നുള്ള വാക്കുകൾ മാത്രമായതുകൊണ്ടാണ്; വിശ്വാസത്തോടെ ചോദിക്കുക എന്ന് കർത്താവ് എന്നോട് ആവശ്യപ്പെട്ടത്. ഞാൻ നിന്റെ പാപങ്ങൾ ക്ഷമിക്കുന്നു. എന്നെ ബഹുമാനിച്ചുകൊണ്ട്, എന്നെ മഹത്വപ്പെടുത്തിക്കൊണ്ട്, എന്നെ സ്നേഹിക്കുക. ഞാൻ അവിടുത്തോട് പ്രാർത്ഥിക്കുകയും അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. സൃഷ്ടിയേ, ഞാൻ ദൈവമാണ്. കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും കാത്തുനിൽക്കുക; ഓരോ സ്ഥലത്തും എന്നെ മാത്രം ആഗ്രഹിക്കുക, ഓരോ സ്ഥലത്തും ഞാൻ ഉണ്ടായിരിക്കും. എന്റെ കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും ഞാൻ ഉണ്ടായിരിക്കും. നീയുമവിടെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും നീ മുട്ടുകുത്തി എന്നെ വണങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കർത്താവേ, എന്താണ് അവിടുന്ന് അർത്ഥമാക്കുന്നതെന്ന് എനിക്കറിയില്ല. ഏത് സ്ഥലങ്ങളാണവ? ഞാൻ ഓരോ സ്ഥലത്തും നിനക്ക് വേണ്ടി കാത്തുനിൽക്കും. ഞാൻ എന്താണ് നിന്നിൽ നിന്ന് ആവശ്യപ്പെടുന്നതെന്ന് പരിശോധിക്കുക; കൃത്യമായി പരിശോധിക്കുക. എന്റെ ബലിയായി തീരുവാൻ ഞാൻ നിന്നെ ശുദ്ധീകരിക്കും. എന്നെ ആഗ്രഹിക്കുക. എന്റെ അടങ്ങാത്ത ദാഹത്തെ തൃപ്തിപ്പെടുത്തുക; കത്തി ജ്വലിക്കുന്ന എന്റെ സ്നേഹത്തെ തൃപ്തിപ്പെടുത്തുക. നിന്റെ ദൈവമായ എന്നെ തൃപ്തിപ്പെടുത്തുക. നീ എന്നിൽ പൂർണ്ണമായി വിശ്വസിക്കുമ്പോൾ, തടസ്സമില്ലാതെ എന്നെ ദർശിക്കുവാൻ വേണ്ടി നിന്റെ മൂടുപടം ഞാൻ പൂർണ്ണമായി നീക്കിക്കളയും. നിനക്കുമുമ്പായി എന്നെ കണ്ടിട്ടുള്ളവരിൽ നിന്ന് എന്റെ സൗന്ദര്യത്തെക്കുറിച്ച് നീ കേട്ടിട്ടുണ്ടാകുമല്ലോ. വിശ്വസിക്കുക; എന്നിൽ പൂർണ്ണമായി വിശ്വസിക്കുക. നിന്റെ പിതാവിന്റെ അടുക്കലേക്ക് കൂടുതൽ അടുത്തുവരിക; ഞാൻ നിന്റെ മൂടുപടം മുഴുവനായും എടുത്തുമാറ്റും. മകളേ, ഞാൻ നിന്നെ എന്റെ ആലയത്തിലേക്ക് കൊണ്ടുവന്നില്ലേ? ഊവ്, കർത്താവേ. എന്നാൽ എന്നിൽ വിശ്വസിക്കുക. എന്നിൽ നിന്ന് നിന്നെ അകറ്റി കളയുവാൻ മനുഷ്യരെ അനുവദിക്കരുത്. ഞാൻ നിനക്ക് ഈ കൃപാവരം നൽകിയിരിക്കുന്നതിനാൽ ഇതു ഉപയോഗിച്ച് നീ എന്നിലെത്തിച്ചേരുക. സ്നേഹത്തെ ഭയപ്പെടാതിരിക്കുക. ഞാൻ സർവ്വശക്തനാണ്; എന്റെ സർവ്വശക്തിയിൽ വിശ്വസിക്കുക. നീ എന്റെ ആലയത്തിൽ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു; അതിനാൽ നീ എന്റെ ആലയത്തിൽ തുടർന്നുമുണ്ടായിരിക്കുവാൻ ഞാൻ എത്രയധികം ആഗ്രഹിക്കും. എന്റെ ദൈവമേ, എന്റെ സ്വന്തം കുറ്റം കൊണ്ട് എനിക്ക് അങ്ങയെയും, അങ്ങേയ്ക്ക് എന്നെയും നഷ്ടപ്പെട്ടേക്കാം. നമ്മൾ തമ്മിലുള്ള ബന്ധങ്ങൾ നീ മറന്നുപോയോ? നീ എന്റെ മണവാട്ടിയാണ്; നീ എന്റെ ഭവനത്തിലാണ് ജീവിക്കുന്നത്. ഞാൻ നിന്നെ പോഷിപ്പിക്കുന്നു; എന്റെ പ്രകാശത്താൽ ഞാൻ നിന്നെ പൊതിയുന്നു. നിന്റെ ബലഹീനതയെ ഞാൻ നിരീക്ഷിക്കുന്നുണ്ട്; നിന്റെ ദുരിതം നിമിത്തം ഞാൻ നിന്നെ ഒരു കുട്ടിയെപ്പോലെ കരുതുന്നു. ഞാൻ നിനക്ക് വേണ്ടി എന്തെല്ലാം ചെയ്യുകയില്ല. വസൂലാ, നിനക്കെന്നോട് സന്തോഷമാണോ? അതെ, കർത്താവേ. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; എന്തെന്നാൽ അങ്ങാണ് എനിക്ക് സന്തോഷം നൽകുന്നത്. അങ്ങാണ് എന്റെ പുഞ്ചിരി. നിന്റെ സംശയങ്ങൾ നിലനിൽക്കുമ്പോഴും എന്നെ സ്നേഹിക്കുക. കർത്താവേ. വരൂ, നീ ബലഹീനയാണെങ്കിലും ഞാൻ നിന്നെ ശക്തിപ്പെടുത്തും. എന്റെ സന്ദേശങ്ങളുടെ ദൗത്യവാഹകയാകുന്നതിന് നീ ശക്തിപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ ഏറ്റവും നന്നായി കാണുന്നതിനായി നിന്റെ കണ്ണുകളുടെ മൂടുപടം പൂർണ്ണമായി ഞാൻ എടുത്തുമാറ്റണമെന്ന് നീ ആഗ്രഹിക്കുന്നുവോ? ഞാൻ ആഗ്രഹിക്കുന്നു, ഇത് അങ്ങയുടെ ആഗ്രഹമാണെങ്കിൽ. എന്റെ അടുക്കലേക്ക് എത്തുവാൻ നിനക്ക് ഏതാനും ചുവടുകൾ കൂടി മതി. നീ ഏതാണ്ട് അവിടെ എത്താറായിരിക്കുന്നു; ഞാൻ നിന്റെ കണ്ണുകളെ പൂർണ്ണമായി തുറക്കും. അപ്പോൾ നിന്റെ രക്ഷകനെ നിന്റെ കൺമുമ്പിൽ നീ കാണും. നിനക്ക് പ്രവേശിക്കുന്നതിന് വേണ്ടി എന്റെ അഞ്ച് തിരുമുറവുകളും തുറന്നിട്ടിരിക്കും. എന്റെ വേദനകൾ അനുഭവിച്ചറിയുവാൻ ഞാൻ നിന്നെ അനുവദിക്കും. ആ നിമിഷത്തിനുവേണ്ടി ഞാൻ കാത്തിരിക്കുന്നു. നിന്നിൽ നിന്ന് സ്നേഹമുള്ള വാക്കുകൾ ഞാൻ കേൾക്കട്ടെ. വസൂലാ, നീ എന്നോട് ബന്ധപ്പെട്ടിരിക്കുന്നെങ്കിലും നീ കൂടുതലായി സ്വാതന്ത്ര്യം അനുഭവിക്കുന്നില്ലേ? എന്റെ സാന്നിധ്യം അനുഭവപ്പെടുമ്പോഴും, എന്നെ കാണുമ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുക. നിന്റെ കഴിവിനെക്കുറിച്ചും നിന്റെ ധ്യാനത്തെക്കുറിച്ചും എനിക്ക് ശരിയായ ബോധ്യമുണ്ട്; എന്റെ കൂടെയുള്ളത് വെറുമൊരു ഒന്നുമില്ലായ്മ മാത്രമാണെന്ന് എനിക്കറിയാം. വരൂ, എന്നെ തെറ്റിദ്ധരിക്കരുത്. ഒരു വെറും ഒന്നുമില്ലായ്മയെയാണോ, അഥവാ ഒരു എതിരാളിയെയാണോ ഞാൻ ഇഷ്ടപ്പെടുന്നത്? എന്റെ വാക്കുകളും ആഗ്രഹങ്ങളും ലോകമെങ്ങും എത്തിക്കുവാൻ ഞാൻ നിശ്ചയമായും ഒരു ഒന്നുമില്ലായ്മയെ ആയിരിക്കും തിരഞ്ഞെടുക്കുക. ഇക്കാര്യത്തിന് ഒരു സംശയവും വേണ്ട. കർത്താവേ, അവിടുന്ന് എനിക്ക് വളരെയധികം നൽകിയിരിക്കുന്നു. ഞാൻ അങ്ങയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. വസൂലാ, എനിക്ക് തരുവാൻ കഴിയുന്ന എന്തെങ്കിലും നിനക്കുണ്ടോ? അങ്ങേയ്ക്ക് ഞാൻ എന്ത് നൽകുവാനാണ്? നിശ്ചയമായും നിന്റെ പക്കൽ അല്പമുണ്ട്. എനിക്ക് നൽകുവാനായി നിന്റെ പക്കൽ ഒന്നുമില്ലെങ്കിൽ പോലും ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരുപക്ഷേ അങ്ങേയ്ക്ക് നൽകുവാനായി എന്റെ പക്കൽ എന്തെങ്കിലും കാണും. എനിക്കത് വേണമോ വേണ്ടയോ എന്നുള്ളത് നീ നിന്നോടുതന്നെ സ്വയം ചോദിച്ചുവോ? ഞാൻ സ്വയം പര്യാപ്തനാണ്; ഞാൻ എനിക്ക് തന്നെ മതിയായവനാണ്. ഏതായാലും, ഞാൻ അങ്ങേയ്ക്ക് എന്തെങ്കിലും നൽകുവാൻ അങ്ങ് ആഗ്രഹിക്കുന്നുവോ? അതെ, ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഞാൻ എന്ത് നൽകിയാലും അത് അങ്ങയുടെ ദൃഷ്ടിയിൽ നല്ലതായിരിക്കുകയില്ല. എന്തുകൊണ്ട്? കാരണം അങ്ങ് പരിപൂർണ്ണനാണ്. എന്തുതന്നെയായാലും ഞാൻ അത് സ്വീകരിക്കും. അത് തിന്മയാണെങ്കിലും ഞാൻ അത് നന്മയാക്കി രൂപാന്തരപ്പെടുത്തും. ഞാൻ ദൈവമാണ്. അങ്ങേയ്ക്ക് നൽകുവാൻ നന്മയായിട്ടുള്ളത് എന്തെങ്കിലും എന്റെ പക്കൽ ഉണ്ടോ? നിനക്കുണ്ട്. എന്നാൽ നന്മയായിട്ടുള്ളതെല്ലാം എന്നിൽ നിന്ന് വരുന്നു. ഞാൻ അത് നിനക്ക് നൽകിയിരിക്കുന്നു; എല്ലാ നന്മയും എന്നിൽ നിന്ന് വരുന്നു. ഞാൻ അല്പം നിരാശയിലായി. എനിക്ക് അവിടുത്തെ പ്രസാദിപ്പിക്കുവാൻ കഴിയില്ല. അങ്ങേയ്ക്ക് നൽകുവാനായി എനിക്ക് എന്നിൽ തന്നെ യാതൊന്നുമില്ല. അങ്ങനെയല്ല. നിന്നിൽ നന്മയായിട്ടുള്ളതെല്ലാം ഞാൻ നിനക്ക് നൽകിയിട്ടുള്ളതാണ്. ഒരു നല്ല ചിത്രം അങ്ങേയ്ക്ക് നൽകിയാലോ? വസൂലാ, നീ വരച്ചിട്ടുള്ള ചിത്രങ്ങളോ? ചിത്രരചന നടത്തുവാനുള്ള ഈ കലാപരമായ കഴിവ് നിനക്ക് ഞാനല്ലേ നൽകിയത്? ഈ ദാനവും എന്നിൽ നിന്നല്ലേ വരുന്നത്? എങ്കിൽ പിന്നെ എനിക്ക് എന്ത് അങ്ങേയ്ക്ക് നൽകുവാൻ കഴിയും? സ്നേഹം. എന്നെ ആരാധിക്കുക; എന്നെ ആരാധിക്കുക. നിന്റെ ഇച്ഛാശക്തി എനിക്ക് നൽകിക്കൊണ്ട് നിന്നെത്തന്നെ എനിക്ക് സമർപ്പിക്കുക. എനിക്ക് നൽകുവാൻ നിനക്ക് കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം അതായിരിക്കും. ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്നും എന്നെത്തന്നെ അങ്ങേയ്ക്ക് സമർപ്പിച്ചിട്ടുള്ളതാണെന്നും അങ്ങ് അറിയുന്നു. കുഞ്ഞേ, ഇത് കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. 29/05/1987. പെട്ടെന്ന് യേശുവിന്റെ കുരിശ് എന്റെ മേൽ ശക്തിയായി പതിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. എനിക്ക് ആ കുരിശ് വഹിക്കുവാൻ കഴിയുകയില്ലെന്ന് എനിക്ക് തോന്നി. എടുത്തുയർത്തുക. എന്റെ കുരിശ് വഹിക്കുക. എന്നോടൊപ്പം പരിശ്രമിക്കുക. നമുക്ക് ഒരുമിച്ച് കുരിശ് വഹിക്കാം. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ കുരിശ് വഹിക്കുക. എനിക്കിപ്പോൾ നിന്നിൽ വിശ്രമിക്കണം. പിന്നീട് കരിസ്മാറ്റിക് ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ്. എന്റെ ആടുകളെ നീ പരിപോഷിപ്പിക്കുമോ? എന്റെ കരം പിടിക്കുക. ഞാൻ നിന്നെ നയിക്കാം; ഞാൻ നിന്നെ സംരക്ഷിക്കാം. അന്ന് വൈകുന്നേരം എനിക്ക് വീണ്ടും കുന്തിരിക്ക സുഗന്ധം അനുഭവപ്പെട്ടു. എന്റെ സാന്നിധ്യത്തെക്കുറിച്ച് ഒരിക്കലും സംശയിക്കരുത്. ദൈവത്തെ സ്വീകരിക്കുവാൻ വിസമ്മതിക്കുന്ന ഒരു ചെറുപ്പക്കാരിൽ നിന്ന് അവനെ ബാധിച്ചിരിക്കുന്ന അശുദ്ധാത്മാക്കളെ നീക്കം ചെയ്യുവാൻ ഞാൻ കർത്താവിനോട് അപേക്ഷിച്ചു. കരിസ്മാറ്റിക് ഗ്രൂപ്പിൽ വച്ച് എനിക്ക് വിവേചിച്ചെറിയുവാൻ സാധിച്ച ഒരു കാര്യമാണിത്. എന്നെ സന്തോഷിപ്പിക്കുക. നിനക്കാവശ്യമുള്ളത് എന്തിനുവേണ്ടി എന്നെ വിളിച്ചുകൊള്ളുക? വസൂലാ, ആ ചെറുപ്പക്കാരനോട് അവന്റെ സഹോദരനായ എന്നെക്കുറിച്ച് പറയുക. ഞാനാണ് അവനെ സ്നേഹിക്കുകയും അവനുവേണ്ടി കരുതുകയും ചെയ്യുന്ന അവന്റെ സഹോദരൻ. ഞാൻ ജീവിക്കുന്നു എന്ന് അവനോട് പറയുക. ഞാൻ അവനെ അളവില്ലാതെ സ്നേഹിക്കുന്നു. ഞാൻ അവനുവേണ്ടി മരിച്ചു; കുഞ്ഞേ, എനിക്കുവേണ്ടി നീ ഇത് ചെയ്യുമോ? എന്റെ രക്ഷാകരമായ സ്നേഹത്തിൽ വിശ്വസിക്കുക. 31/05/1987. ഞായറാഴ്ച. വസൂലാ, വന്ന് എന്നെ സ്വീകരിക്കുക. വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനെപ്പറ്റിയാണ്. ഞാൻ അവിടെ ഉണ്ടായിരിക്കും. എന്നെ സന്തോഷിപ്പിക്കുക. വന്ന് എന്നെ കാണുക. നീ എന്റേതാണെന്ന് പറയുക. ഞാൻ അത് കേൾക്കട്ടെ. യേശുവേ, ഞാൻ അങ്ങയുടേതാണ്. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. വസൂലാ, വർഷങ്ങളായി ഞാൻ ഈ വാക്കുകൾക്കായി കാത്തിരിക്കുകയായിരുന്നു. നീ എന്റേതായി തീർന്നതുകൊണ്ട് എന്നെ സ്നേഹിക്കുക. അങ്ങ് ആഗ്രഹിക്കുന്നതുപോലെ അങ്ങയെ സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്നെ വിശ്വസിക്കുക. ഞാൻ നിന്നെ പഠിപ്പിക്കാം. പിന്നീട്. എന്റെ കൈ ചലിക്കുന്നത് എന്നെ ഇപ്പോഴും വിസ്മയിപ്പിക്കുന്നു. യേശുവേ, അങ്ങേയ്ക്ക് അതറിയാമോ? എനിക്കറിയാം. ഞാൻ സർവ്വശക്തനാണല്ലോ. വസൂലാ, എന്നെപ്പോലെ സമാധാനമായിരിക്കുക; ശാന്തമായിരിക്കുക. ഞാൻ സന്ദേശം എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ രണ്ടു പ്രാവശ്യം എന്റെ മകൻ വന്ന് വാതിൽ വലിച്ചടച്ചത് എനിക്ക് തടസ്സം അനുഭവപ്പെടാൻ ഇടയായി. എന്നെ സ്നേഹിക്കുക. എനിക്ക് ഉത്തരം നൽകുക. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഒരിക്കലും എനിക്കുള്ള സ്ഥാനം മറ്റൊന്നിനും കൊടുക്കരുത്. എനിക്ക് പ്രഥമ സ്ഥാനം നൽകുക. ആദ്യം എന്നെ നോക്കുക. എപ്പോഴും എന്നേക്കും എന്നെ നോക്കിക്കൊണ്ടിരിക്കുക. ഒരു കണ്ണാടിയെപ്പോലെ എന്റെ ഒരു പ്രതിബിംബമായി നിലകൊള്ളുക. ഒരിക്കലും മറ്റാരെയും അന്വേഷിക്കരുത്. എന്നെ മാത്രം അന്വേഷിക്കുക. നിന്റെ കഴിഞ്ഞകാലത്തിലെ പഴയ ശീലങ്ങൾ ആഗ്രഹിക്കരുത്; അന്വേഷിക്കരുത്. ഞാൻ പരിശുദ്ധനും കർത്താവുമാണ്. നമ്മൾ രണ്ടുപേരും ഐക്യപ്പെട്ട ഒന്നായി തീർന്നിരിക്കുന്നതിനാൽ ഞാൻ നിന്നെ എനിക്കായിട്ട് മാത്രം നിത്യമായി കാത്തുസൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നു. സ്വയം വിനീതനാവുക. എന്നിൽ നിന്ന് പഠിക്കുക. എന്നെ മാത്രം ആഗ്രഹിക്കുക. എനിക്കുവേണ്ടി ശ്വസിക്കുക. ഇനിയും ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ നേരെ പോകുക. പ്രിയപ്പെട്ടവളേ, നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുക. എന്നെ മുറുകെ പിടിച്ചുകൊള്ളുക. നിന്റെ ലളിതമായ വാക്കുകൾ കൊണ്ട് എന്നെ സന്തോഷിപ്പിക്കുക. ലാളിത്യം എന്നെ ആകർഷിക്കുന്നു. നിന്റെ ലളിതമായ വാക്കുകൾ ഒരിക്കൽ കൂടെ പറയുക; ഞാൻ അത് കേൾക്കട്ടെ. എന്നോട് ഇപ്രകാരം പറയുക: യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. യേശുവേ, അങ്ങാണ് എന്റെ ആനന്ദം. യേശുവേ, അങ്ങാണ് എന്റെ ശ്വാസം. യേശുവേ, അങ്ങാണ് എന്റെ വിശ്രമം. യേശുവേ, അങ്ങാണ് എന്റെ കാഴ്ച. യേശുവേ, അങ്ങാണ് എന്റെ പുഞ്ചിരി. മകളേ, ചിന്തിക്കുവാനും ധ്യാനിക്കുവാനും നിനക്ക് സമയം ലഭിച്ചിരുന്നെങ്കിൽ നീ എന്നെ ഇതിൽ കൂടുതലായി സന്തോഷിപ്പിക്കുമായിരുന്നു. ഇനി മുതൽ നീ എന്നെ മൗനമായി അന്വേഷിക്കും. തികഞ്ഞ നിശബ്ദതയിൽ നീ എന്നെ സ്നേഹിക്കും. നീ നിശബ്ദമായി പ്രാർത്ഥിക്കും. എന്റെ ആത്മീയ ലോകത്തിലേക്ക് നീ നിശബ്ദമായി പ്രവേശിക്കും. നിരന്തരമായ പ്രാർത്ഥനയിലൂടെ എന്നർത്ഥം. എനിക്കിപ്പോൾ പ്രതിസമാനം തരുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെത്തന്നെ എനിക്ക് നൽകിക്കൊണ്ട് എന്നെ ബഹുമാനിക്കുക. എന്നെ ദുഃഖിപ്പിക്കരുത്. പ്രിയപ്പെട്ടവളേ, എന്റേതായിരിക്കുക. നിനക്ക് പറയുവാനുള്ളത് പറയുക. കർത്താവേ, മൗനത്തിൽ എങ്ങനെയാണ്? മൗനമായി എന്നെ നോക്കിക്കൊണ്ട് നീ ശാന്തമായി നിലകൊള്ളണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മറ്റ് യാതൊരു ചിന്തകളും ഇല്ലാതെ മൗനത്തിൽ എന്നെ അന്വേഷിക്കുക. മറ്റു ചിന്തകളൊന്നുമില്ലാതെയോ? യാതൊരു ചിന്തകളും ഇല്ലാതെ. നിശബ്ദത ആഗ്രഹിക്കുക. യേശുവേ, ഒരു കുടുംബത്തിൽ ഈ നിശബ്ദത എനിക്ക് എങ്ങനെ കണ്ടെത്തുവാൻ കഴിയും? അത് അസാധ്യമല്ലേ? ഞാൻ അത് നിനക്ക് തരും. വസൂലാ, എനിക്ക് നിന്നോട് അനുകമ്പ തോന്നുന്നു. എന്റെ സാക്ഷ്യമേ, എന്റെ മീരയെ, എന്റെ സ്നേഹമേ, ഞാൻ നിനക്ക് വേണ്ടി എന്താണ് ചെയ്യാതിരിക്കുക? നിന്റെ നികൃഷ്ടതയെയും നിന്റെ വീഴ്ചകളെയും പ്രതി എന്റെ ഹൃദയം അനുകമ്പ കൊണ്ട് നിറയുന്നു. കർത്താവായ ഞാൻ നിന്നെ സഹായിക്കും. ഉപേക്ഷിക്കപ്പെട്ടവളായോ സ്നേഹിക്കപ്പെടാത്തവളായോ തോന്നരുത്. സ്നേഹിക്കപ്പെടാത്തവളായി നിനക്ക് അനുഭവപ്പെട്ട ആ സമയത്ത് എനിക്കെന്ത് പ്രയാസം തോന്നിയെന്ന് നിനക്കറിയാമോ? എവിടെ വച്ച്? എന്റെ ദേവാലയത്തിൽ വച്ച്. ഒരു വൈദികനുമായി നടത്തിയ തർക്കത്തിൽ അദ്ദേഹം യേശു കാനാൻക്കാരി സ്ത്രീയുടെ മകളെ സുഖപ്പെടുത്തുവാൻ വിസമ്മതിച്ച സംഭവം ഉദ്ധരിച്ചുകൊണ്ട് യേശു ചിലപ്പോൾ ചിലരെ നിരസിക്കുകയും അവരെ നേരെ വാതിലടക്കുകയും ചെയ്യാറുണ്ടെന്ന് വാദിക്കുകയുണ്ടായി. യഥാർത്ഥത്തിൽ യേശു അവളെ നിരസിക്കുകയല്ല; പ്രത്യുത, അവളുടെ വിശ്വാസത്തെ പരിശോധിക്കുകയാണ് ചെയ്തത്. പക്ഷേ തിരുവചനത്തിലുള്ള ഈ സംഭവവിവരണം മുഴുവൻ വായിക്കുവാൻ അദ്ദേഹം എന്നെ അനുവദിച്ചില്ല. യേശുവുമായിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഒരു കത്തോലിക്കാ ദേവാലയത്തിൽ ഞാൻ പോയി വിശുദ്ധ കുർബാന സ്വീകരിച്ചിരുന്നു. കത്തോലിക്ക വിശ്വാസി അല്ലാത്ത എനിക്ക് അനുവാദമില്ലാതിരുന്ന വിശുദ്ധ കുർബാന സ്വീകരിച്ചു എന്ന ചിന്തയിൽ എന്തോ തിന്മ പ്രവർത്തിച്ചു എന്ന രീതിയിൽ അടുത്ത ഞായറാഴ്ച ദേവാലയത്തിൽ ചെന്നപ്പോൾ ദൈവത്തിന് എന്നോട് കോപമായിരിക്കുമെന്ന് കരുതി ഞാൻ അസ്വസ്ഥപ്പെട്ടിരുന്നു. ഞാൻ ദേവാലയത്തിന്റെ വാതിൽക്കൽ നിന്നതേയുള്ളൂ. ആ സംഭവമാണ് യേശു ഇവിടെ സൂചിപ്പിച്ചത്. ഞാൻ വീണ്ടും ക്രൂശിതനായതായി എനിക്ക് അനുഭവപ്പെട്ടു. വീണ്ടും എനിക്ക് മുറിവേറ്റതായിട്ടും ചമ്മട്ടിയടി ഏറ്റതായിട്ടും എന്റെ മേൽ കാർക്കിച്ചു തുപ്പിയതായിട്ടും എന്നെ ആണിയടിച്ചു കുരിശിൽ തറച്ചതായും എനിക്ക് അനുഭവപ്പെട്ടു. വസൂലാ, ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു. എന്റെ സഭയെ പുനരുദ്ധരിക്കുവാൻ എന്നെ സഹായിക്കുക. നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിച്ചുകൊണ്ട് എന്നെ സഹായിക്കുക. മകളേ, ധൈര്യമായിരിക്കുക. യേശുവേ, ഇതെല്ലാം അങ്ങയെ മുറിവേൽപ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അതായത് ഞാൻ സ്നേഹിക്കപ്പെടുന്നില്ല എന്ന അനുഭവം എനിക്കുണ്ടായത് അങ്ങയെ മുറിവേൽപ്പിച്ചു എന്ന കാര്യം. ഇല്ല, എന്റെ അടുക്കൽ വരുന്ന ആരെയും ഞാൻ നിരസിക്കുകയില്ല എന്ന കാര്യവും നിനക്കറിയില്ലായിരുന്നു. ഞാൻ സ്നേഹമാണ്. സ്നേഹം എല്ലാവർക്കും വേണ്ടിയുള്ളതാണ്. നിങ്ങൾ എത്രമാത്രം ദുഷ്ടനാണെങ്കിൽ പോലും സ്നേഹം നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. 1/6/1987. വസൂലാ, എന്റെ രണ്ടു കരങ്ങളിലും മുറിവുകളുണ്ട്. എന്റെ രണ്ടു പാദങ്ങളിലും മുറിവുകളുണ്ട്. എന്റെ ഹൃദയം കാണുമാറ് എന്റെ പാർശ്വം പിളർന്നിരിക്കുന്നു. അവർ എന്നെ വീണ്ടും വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുകയാണ്. കർത്താവേ. അവർ എന്റെ സഭയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കർത്താവേ, സഭയുടെ സ്ഥിതി ഇത്രയും ഗുരുതരമാണോ? അതെ. തിന്മ അവരെ അന്ധരാക്കിയിരിക്കുന്നു. അവരുടെ ഇടയിൽ സ്നേഹമില്ലാതായിരിക്കുന്നു. അവർക്ക് ആത്മാർത്ഥതയില്ല. അവർ എന്റെ വചനങ്ങളെ വളച്ചൊടിച്ചിരിക്കുന്നു. അവർ എന്റെ ശരീരമാകുന്ന സഭയെ വികലമാക്കിയിരിക്കുന്നു. എന്റെ നീതിയുടെ പാനപാത്രം വക്കുകളും നിറഞ്ഞിരിക്കുന്നു. അത് കവിഞ്ഞൊഴുകുവാൻ ഇടയാക്കരുത്. എന്റെ ശരീരമാകുന്ന സഭയെ അവർ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നത് അവർ അവസാനിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശുവായ ഞാൻ സ്നേഹമാണ്. പരസ്പരം വിഷമുള്ള കൂരമ്പുകൾ എറിയുന്നത് അവർ അവസാനിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരുടെ ഇടയിൽ പരസ്പര ധാരണ ഉണ്ടാവുകയാണെങ്കിൽ ഒരു പരിധിവരെ സമാധാനം പുനസ്ഥാപിക്കുവാൻ കഴിയും. സത്യം തിന്മയെ തുറന്നുകാട്ടും. അവർക്ക് യഥാർത്ഥത്തിൽ യാതൊന്നും എനിക്കായി അർപ്പിക്കുവാൻ ഇല്ലാതിരിക്കുമ്പോൾ ഈ വ്യർത്ഥമായ ആചാരങ്ങളെല്ലാം എന്തിനു കാട്ടിക്കൂട്ടുന്നു? എനിക്ക് വേണ്ടത് നൈർമല്യവും സ്നേഹവും വിശ്വസ്തതയും വിനയവും വിശുദ്ധിയുമാണ്. ഞാൻ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ എന്നിൽ അന്വേഷിക്കുക. ഞാൻ അവ നിങ്ങൾക്ക് നൽകും. എന്റെ താല്പര്യങ്ങൾ അന്വേഷിക്കുക. അല്ലാതെ നിങ്ങളുടെ താല്പര്യങ്ങളല്ല. എന്നെ മഹത്വപ്പെടുത്തുകയും എന്നെ ബഹുമാനിക്കുകയും ചെയ്യുക. വാക്കുകൾ പോരാ. നേരെ മറിച്ച് സ്നേഹത്തിന്റെയും സഹകരണത്തിന്റെയും പ്രവർത്തികൾ എന്റെ സഭയെ പുനരുദ്ധരിക്കും. സഹോദരരെ, പരസ്പരം സ്നേഹിക്കുക. പ്രിയപ്പെട്ടവളേ, എത്രമാത്രം ഞാൻ പുനരുദ്ധരിക്കേണ്ടിയിരിക്കുന്നു? മകളേ, വരൂ. എന്നിൽ വിശ്രമിക്കുക. നിനക്ക് സമാധാനം ഉണ്ടാകട്ടെ. 2/6/1987. കുറച്ചു കഴിഞ്ഞ് എന്റെ അടുക്കൽ വരിക. അപ്പോൾ ഞാൻ നിനക്ക് വേണ്ട പ്രാഥമിക ഉപദേശങ്ങൾ നൽകാം. വസൂലാ, വരയ്ക്കുക. ആ മൂന്ന് വരകൾ ഒന്നിപ്പിക്കുക. ഐക്യപ്പെടുന്നതിനുവേണ്ടി നിങ്ങളെല്ലാവരും കുനിയുവാൻ, എളിമപ്പെടുവാൻ തയ്യാറാകണം. പരസ്പരം ഐക്യപ്പെടുന്നതിനുവേണ്ടി നിങ്ങളെല്ലാവരും പരസ്പരം വിട്ടുവീഴ്ച നടത്തുവാൻ തയ്യാറാകണം. ഇതെപ്പറ്റിയുള്ള ദർശനം കർത്താവ് എനിക്ക് നൽകി. നേരെ നിൽക്കുന്ന, അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് ഇരുമ്പുതണ്ടുകൾ കർത്താവ് എനിക്ക് ദർശനത്തിൽ കാണിച്ചുതന്നു. കർത്താവ് എന്നോട് ചോദിച്ചു: "അവർ എളിമപ്പെട്ട് കുനിയുവാൻ തയ്യാറാകാതിരുന്നാൽ എങ്ങനെ അവരുടെ നേതാക്കൾ കൂടിക്കാണും? " പിന്നീട് പ്രഭാതത്തിൽ ഞാൻ പുറത്തുപോയി. ഈ ദർശനത്തെക്കുറിച്ച് ഞാൻ ചിന്തിച്ചപ്പോൾ അതിന്റെ ഗൗരവം എനിക്ക് കൂടുതലായി മനസ്സിലായി. എനിക്കൊരു വിമ്മിഷ്ടം അനുഭവപ്പെട്ടു. യേശുവേ. ഞാനാണ്. ധൈര്യമായിരിക്കുക. കുട്ടി, എടുത്തു പൊക്കുക. പ്രിയപ്പെട്ടവളേ, എന്റെ കുരിശ് എടുത്തുയർത്തുക. വിഷമിക്കരുത്. നമ്മൾ ഒന്നിച്ചാണ് എടുത്തുയർത്തുന്നത്. എന്റെ വസൂലാ, നമ്മൾ ഒന്നിച്ചാണ് പരിശ്രമിക്കുന്നത്. നീ ക്ഷീണിക്കുമ്പോൾ നീ എന്റെ മേൽ ചാരി ആശ്രയിക്കുക. ഞാൻ ക്ഷീണിക്കുമ്പോൾ ഞാൻ നിന്റെ മേൽ ചാരി ആശ്രയിക്കുവാൻ എന്നെ അനുവദിക്കുക. എന്റെ അടുക്കൽ വരിക. എന്റെ അഭിലാഷങ്ങൾ ഞാൻ പൂർത്തീകരിക്കട്ടെ. മൃദുവായ മെഴുകുപോലെയായി തീരുക. എന്റെ കരം നിന്റെ മേൽ എന്റെ വചനം ആലേഖനം ചെയ്യട്ടെ. ഇതിനായി തയ്യാറാകുക. ഭയപ്പെടരുത്. പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. വരൂ. സ്നേഹം നിന്നെ ഉപദ്രവിക്കുകയില്ല. വരൂ. നമുക്ക് പ്രാർത്ഥിക്കാം. അല്ലയോ പിതാവേ, അവസാനം വരെയും എന്നോടൊപ്പം ഉണ്ടായിരിക്കണമേ. ഞാൻ ബലഹീനയാണ്. അങ്ങയെ മഹത്വപ്പെടുത്തുവാൻ അങ്ങയുടെ ശക്തി എനിക്ക് തരേണമേ. ആമേൻ. പ്രിയപ്പെട്ടവളേ, വരൂ. നിന്റെ ഭയങ്ങൾ ഉപേക്ഷിച്ച് എന്നെ കേൾക്കുക. നിന്റെ ദൈവത്തിനായി കാത്തിരിക്കുക. എന്റെ സഭയെ ഐക്യപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ സ്വീകരിക്കുവാൻ ഞാൻ നിന്നെ പരിശീലിപ്പിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ധൈര്യമായിരിക്കുക. എനിക്ക് അങ്ങയുടെ ധൈര്യം വേണം. എന്റെ മഹത്വത്തിനായി ഞാൻ നിന്നെ പ്രോത്സാഹിപ്പിക്കുകയും എന്നോടുള്ള നിന്റെ സ്നേഹം ഞാൻ ബലപ്പെടുത്തുകയും ചെയ്യും. വസൂലാ, എന്റെ വാക്കുകൾ നീ എഴുതിയെടുക്കുമോ? എന്നിൽ നിന്ന് പാനം ചെയ്യുക. സുഖസൗകര്യങ്ങൾ അന്വേഷിക്കരുത്. ഞാൻ ഭൂമിയിൽ ശരീരത്തിലായിരുന്നപ്പോൾ എന്നപോലെ ദാരിദ്ര്യം സ്വീകരിക്കുക. എന്നെ ചമ്മട്ടികൊണ്ട് അടിക്കുന്നവരുടെ വൈരുദ്ധ്യവും മഹത്വവും നമ്മൾ രണ്ടുപേരും അനുഭവിച്ചറിയേണ്ടതിന് വളരെ ലളിതമായ ജീവിതം നയിക്കുക. ഞാൻ ആ വൈരുദ്ധ്യം അനുഭവിച്ചറിയട്ടെ. എന്റെ ഹൃദയത്തിൽ നിന്ന് ശക്തി സ്വീകരിക്കുക. എന്റെ സഭയെ പുഷ്ടിപ്പെടുത്തുക. എന്റെ ഹൃദയത്തിൽ നിന്ന് ശക്തി സ്വീകരിക്കുക. എന്റെ കുഞ്ഞേ, അപ്പോൾ നീ എല്ലാം ഗ്രഹിക്കും. എന്റെ ദൗത്യം എന്താണെന്ന് ഞാൻ മനസ്സിലാക്കുവാൻ തുടങ്ങി. അക്കാരണത്താലാണ് ഞാൻ ഭയപ്പെടുന്നത്. യേശു സഭയെ ആഴത്തിൽ നവീകരിക്കുവാൻ തുടങ്ങിയിരിക്കുന്നു.