Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 68: നിങ്ങളുടെ ദൈവത്തെ നിശ്ശബ്ദനും മരിച്ചവനുമായി കാണാൻ ആഗ്രഹിക്കുന്നുവോ?
Transcript
- എപ്പിസോഡ് 68. 27/04/1988. കുറെ ദിവസങ്ങളായി സാത്താൻ എന്നെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ദൈവീക സന്ദേശങ്ങൾ വഴി ദൈവം നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതുമായ നന്മകളെ മറക്കുവാൻ എന്നെ ഇടയാക്കിക്കൊണ്ട്, ഈ സന്ദേശങ്ങളിലൂടെ യാതൊരു നന്മയും ഉണ്ടാകില്ലെന്ന് സാത്താൻ നിരന്തരം എന്റെ ചെവിയിൽ മന്ത്രിച്ചുകൊണ്ടിരുന്നു. സാത്താൻ എന്റെ യാഥാർത്ഥ്യബോധം നഷ്ടപ്പെടുത്തി; എന്റെ ആത്മവിശ്വാസം അവൻ എടുത്തുമാറ്റി. കർത്താവിനോടുള്ള എന്റെ സ്നേഹത്തിന് കളങ്കമുള്ളതായി എനിക്ക് തോന്നത്തക്കവിധം സാത്താൻ എന്റെ സ്നേഹത്തെ മറച്ചുകളഞ്ഞു. ലോകത്തിലെ ജീവിതം എത്ര യഥാർത്ഥമാണെന്നും, ആത്മീയ ജീവിതം എത്രമാത്രം മായയാണെന്നുമുള്ള ചിന്തകളാൽ അവൻ എന്റെ മനസ്സിനെ വേട്ടയാടി. എനിക്ക് മനോവേദനകൾ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളാൽ അവൻ എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കർത്താവ് എനിക്ക് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു; ദൈവീക സന്ദേശങ്ങൾ കൂടുതലായി എനിക്ക് ലഭിക്കുന്നതനുസരിച്ച് സാത്താന്റെ ശല്യങ്ങളും വർദ്ധിച്ചുകൊണ്ടിരുന്നു. ഇതിന്റെ പിന്നിൽ സാത്താൻ ആണെന്ന് എനിക്ക് അറിയാമായിരുന്നു, കാരണം എന്നിൽ അസമാധാനവും നിരാശയും അവൻ വിതയ്ക്കുന്നുണ്ടായിരുന്നു. കർത്താവ് സ്തുതിക്കപ്പെടട്ടെ. ദൈവത്തിന് മഹത്വം. വിശുദ്ധ മിഖായേൽ മാലാഖയോടും പരിശുദ്ധ മാതാവിനോടുമുള്ള പ്രാർത്ഥന ഞാൻ ചൊല്ലിക്കഴിഞ്ഞപ്പോൾ, വിശുദ്ധ മിഖായേൽ മാലാഖ ദൈവത്തെ മഹത്വപ്പെടുത്തുന്നത് ഞാൻ കേട്ടു. പുഷ്പമേ, എന്നിൽ വിശ്വസിക്കുക. വസ്വൂലാ, പ്രാർത്ഥിക്കുക, നിരന്തരം പ്രാർത്ഥിക്കുക. എന്റെ വസ്വൂലാ, മനുഷ്യർ അവരുടെ കണ്ണുകളും ചെവികളും തുറന്ന് ദൈവീക പ്രവർത്തികൾ ഗ്രഹിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുക. നീതി വിജയം വരിക്കും. വഴിപിഴച്ച സൃഷ്ടികളേ, നിങ്ങളുടെ പാപങ്ങളോട് താരതമ്യം ചെയ്യുമ്പോൾ സോദോം നിവാസികളുടെ പാപങ്ങൾ എത്രയോ നിസ്സാരമാണെന്ന് തോന്നും. സോദോമിന്റെ പാപങ്ങൾ ഗുരുതരമായിരുന്നു; എന്നാൽ നിങ്ങളുടെ പാപങ്ങൾ നിത്യതയെ തന്നെ ഭേദിച്ചിരിക്കുന്നു. ഗരബന്താളിലെ ദൈവീക സന്ദേശങ്ങൾ മറഞ്ഞിരിക്കുകയില്ല; ഗരബന്താളിലെ കൃപാദാനങ്ങൾ നിലനിൽക്കും. യേശുവേ, എന്റെ യേശുവേ, വീണ്ടും അങ്ങയോടൊപ്പം ആയിരിക്കാൻ സാധിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. വരൂ, യേശുവായ ഞാൻ ഒരിക്കലും നിന്നെ പരിത്യജിച്ചിട്ടില്ല. ഈ പരീക്ഷണങ്ങളെ സ്വീകരിക്കുക; എല്ലാം എന്നിൽ നിന്നാണ് വരുന്നത്. വസ്വൂലാ, സാത്താൻ നിന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്; അതിനാൽ നീ നിദ്രാലസയാകരുത്, ജാഗ്രതയുള്ളവളായിരിക്കുക. ഉറക്കം പാപത്തിലേക്ക് നയിക്കുന്നു; നീ ജാഗ്രത പാലിച്ചില്ലെങ്കിൽ നീ പെട്ടെന്ന് സാത്താന്റെ കെണിയിൽ ഇരയായി വീഴും. ജാഗ്രത പാലിക്കുക. ശ്രദ്ധിക്കുക, നിനക്ക് ജാഗ്രതയുള്ളപ്പോൾ നീ എന്റെ സാന്നിധ്യം അനുഭവിച്ചറിയുന്നു; എന്റെ സാന്നിധ്യം അനുസ്മരിക്കുക. ഈ ദിവസങ്ങളിൽ സാത്താന്റെ ആക്രമണം ഉണ്ടായ അവസരങ്ങളിൽ, യേശു എന്നെ ഉറക്കത്തിൽ നിന്ന് പിടിച്ചുണർത്തുമായിരുന്നു. 30/04/1988. യേശുവേ. ഞാനാണ്; ഞാൻ എന്നെ തന്നെയാണ് വെളിപ്പെടുത്തുന്നത്. വസ്വൂലാ, എന്റെ വചനം ഞാൻ നിന്നിൽ ആലേഖനം ചെയ്തുകൊണ്ടിരിക്കുന്നു; എന്നെ ഗ്രഹിക്കുന്നതിന് വേണ്ടി എന്നോട് താതാത്മ്യപ്പെടുക. സൃഷ്ടികളേ, ഞാൻ നിങ്ങളെ ഭോഷത്വത്തോളം സ്നേഹിക്കുന്നു; എന്നാൽ നിങ്ങൾ എന്നിൽ നിന്ന് പിരിഞ്ഞുപോയിരിക്കുന്നു. ഒരു പ്രവാസത്തിന് ഇട നൽകിക്കൊണ്ട്, എന്റെ ആലയമായ സഭയിൽ വിശ്വാസദ്രോഹം കടന്നുകയറിയിരിക്കുന്നു. പ്രിയപ്പെട്ട വസ്വൂലാ, എന്നെ പൂർണ്ണമായി വിവേചിച്ചറിയുവാൻ പരിശ്രമിക്കുക. പിന്നീട്, യേശുവേ. ഞാനാണ്. ഇപ്പോൾ യേശുവിന്റെ സാന്നിധ്യം എനിക്ക് വളരെ വ്യക്തമായി വിവേചിച്ചറിയുവാനും അനുഭവിക്കുവാനും സാധിക്കുന്നു. സാത്താൻ എന്നെ ആക്രമിച്ചുകൊണ്ടിരുന്ന കഴിഞ്ഞ ഏതാനും ദിവസങ്ങളിലേതിനേക്കാൾ, ഒരു മൂടൽമഞ്ഞിൽ നിന്ന് ഞാൻ പുറത്തുകടന്നതുപോലെ, എനിക്ക് വളരെ വ്യക്തമായി യേശുവിനെ അനുഭവിച്ചറിയാൻ സാധിക്കുന്നു. യേശു ഭൂമിയിൽ ശരീരത്തോടെ ജീവിച്ചിരുന്ന കാലത്തെന്നപോലെ, അല്ലെങ്കിൽ യേശു ഭൂമിയിൽ ഉണ്ടായിരുന്ന കാലത്തിലേക്ക് ഞാൻ പോയതുപോലെ, എനിക്ക് അവിടുത്തെ വ്യക്തമായി അനുഭവിച്ചറിയാൻ സാധിക്കുന്നു. സർവ്വവും സജീവവും അത്ഭുതകരവും ആയിരിക്കുന്നു. വസ്വൂലാ, ഞാൻ ആഗ്രഹിക്കുന്നത് സ്നേഹം മാത്രമാണ്. ഇക്കാര്യങ്ങൾ ജ്ഞാനികളിൽ നിന്നും വിജ്ഞാനികളിൽ നിന്നും മറച്ചുവെച്ചുകൊണ്ട് വെറും ശിശുക്കളെ പഠിപ്പിക്കുന്നതിനെ പ്രതി ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ഇത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ, യേശു തലയുയർത്തി മുകളിലേക്ക് നോക്കി. യേശു പറയുന്ന കാര്യങ്ങൾ യുക്തിപൂർവ്വം പരിശോധിക്കാതെ, നിഷ്കളങ്കതയോടെ വിശ്വസിച്ച് സ്വീകരിക്കുന്നതിൽ യേശു സമൃദ്ധനായി കാണപ്പെട്ടു. നമ്മൾ അന്ധമായി, സത്യസന്ധമായി അവിടുത്തെ വിശ്വസിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഞാൻ ആൽഫയും ഒമേഗയും ആണ്; ആദിയും അന്ത്യവും ഞാനാണ്. യേശുവിന്റെ സാന്നിധ്യം എനിക്ക് വളരെ സജീവമായി അനുഭവിച്ചറിയാൻ സാധിച്ചു. യേശുവിന്റെ സജീവമായ ചലനാത്മകത എന്റെ ദൈഹീ ദേഹത്തെ ചലനാത്മകമാക്കി. ഈ അനുഭവം വാക്കുകളാൽ വിവരിക്കുവാൻ വിഷമമാണ്. യേശുവിന്റെ സമാധാനം എന്നെ ആവരണം ചെയ്തിരുന്നു; അത്ഭുതകരമായ അനുഭവമാണ് എനിക്ക് ഉണ്ടായത്. ഒരു സ്നേഹസമുദ്രത്തിൽ മുങ്ങിയതുപോലെയുള്ള അനുഭവം എനിക്ക് അനുഭവിക്കുവാൻ കഴിഞ്ഞു. ഒരു സുദാര്യത എനിക്ക് അനുഭവപ്പെട്ടു. സന്തോഷാശ്രുക്കൾ എന്റെ കണ്ണുകളിൽ നിന്ന് കവിളുകളിലൂടെ ഒഴുകിയിറങ്ങി. എന്റെ സാന്നിധ്യത്തെ ഒരിക്കലും സംശയിക്കരുത്. വസ്വൂലാ, ഇപ്പോൾ എന്റെ സമീപം നിലകൊള്ളുക; നീ പ്രാർത്ഥിക്കുക, ഞാൻ നിന്നെ ശ്രവിക്കാം. ഞാൻ പ്രാർത്ഥിച്ചു. ഞാൻ നിന്റെ ഓരോ വാക്കും ശ്രദ്ധിച്ചു കേട്ടു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ഞാൻ ഹൃദയപൂർവ്വം സാവധാനത്തിൽ പ്രാർത്ഥിച്ചു. ഈ സമയത്ത് എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു. വരൂ, ഞാനും നീയും, നീയും ഞാനും ഒരുമിച്ച് എപ്പോഴും എന്നേക്കും. ദേഹി, യേശുവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മൾ, നമുക്ക്. പിന്നീട്. വസ്വൂലാ, നീ എന്റെ അടുക്കൽ ആയിരിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. അല്ലയോ, വസ്വൂലാ, എത്രയോ തവണ ഞാൻ നിന്നെക്കുറിച്ച് ഭയപ്പെട്ടിട്ടുണ്ട്. സാത്താൻ നിന്നെ വെറുക്കുന്നു; എന്റെ പദ്ധതികളെ തകർക്കണമെന്ന് അവൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അവന്റെ കോപവിറിയിൽ അവൻ നിനക്ക് പല മനോവ്യഥകളും ഉണ്ടാക്കുന്നു. അവൻ നിന്നോട് നുണ പറയുന്നു; നിന്നെ നിരാശയിലേക്ക് തള്ളിയിടുവാൻ അവൻ പരിശ്രമിക്കുന്നു. മകളേ, അവന്റെ ആക്രമണത്തെക്കുറിച്ച് ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. അനുഗ്രഹിക്കപ്പെട്ടവളേ, സാത്താൻ വഴങ്ങിക്കൊടുക്കരുത്; എന്നോട് ചേർന്ന് നിൽക്കുക. എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കുവാൻ ഞാൻ നിന്നെ സഹായിക്കുന്നുണ്ട്. വസ്വൂലാ, നീ ജാഗ്രത പിടിഞ്ഞ് ഉറങ്ങിയാൽ സാത്താൻ എളുപ്പത്തിൽ നിന്നെ സമീപിക്കുമെന്ന് ഓർക്കണം. കുഞ്ഞേ, അതിനാൽ ജാഗ്രതയുള്ളവളായിരിക്കുക. എപ്പോഴും ജാഗ്രതയുണ്ടായിരിക്കുക, എപ്പോഴും സൂക്ഷിക്കുക. കർത്താവേ, പ്രാർത്ഥിച്ചുകൊണ്ടാണോ? അതെ, പ്രാർത്ഥിച്ചുകൊണ്ട് ജാഗ്രത പാലിക്കുക. പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക. പ്രാർത്ഥന സാത്താനെ നമ്മിൽ നിന്ന് അകറ്റി നിർത്തുമെന്ന് യേശു എന്നെ ബോധ്യപ്പെടുത്തി. ദൈവസന്നിധിയിൽ എത്തുന്ന പ്രാർത്ഥനകൾ സാത്താനെ നമ്മിൽ നിന്നും ഓടിക്കും. 1/5/1988. വസ്വൂലാ, എന്റെ സ്വരം ശ്രദ്ധിച്ചു ശ്രവിക്കുക; എന്നോട് താതാത്മ്യപ്പെടുക; എന്റെ സർവ്വശക്തിയെയും നിത്യതയെയും കുറിച്ച് ധ്യാനിക്കുക; നിന്റെ മനസ്സ് എന്നിലേക്ക് ഉയർത്തുക. നിന്റെ ഭവനം എന്റെ തിരുഹൃദയത്തിലാണ്; എന്റെ പരിശുദ്ധാത്മാവ് നിന്നെ നിദ്രയിൽ നിന്ന് ഉണർത്തി. മകളേ, നീ വിവേചിച്ചറിഞ്ഞതെല്ലാം ശരിയാണ്. എന്റെ പരിശുദ്ധാത്മാവ് നിന്നെ നിദ്രയിൽ നിന്ന് ഉണർത്തി എന്ന് യേശു പറഞ്ഞപ്പോൾ, ഒരു പ്രാവ് അനേകം മൃതശരീരങ്ങളുടെ മുകളിൽ ചിറകടിച്ചു പറക്കുന്നത് ഞാൻ ദർശനത്തിൽ കണ്ടു. ആ മൃതശരീരങ്ങളിൽ ഒരെണ്ണം ഞാനായിരുന്നു. അപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് ഒരു പ്രകാശരശ്മി എന്നിലേക്ക് പതിച്ചു; ഉടനെ ഞാൻ ജീവനിലേക്ക് ഉണർന്നു. വസ്വൂലാ, എന്റെ പ്രവർത്തികളിൽ തുടർന്നു പ്രവർത്തിക്കുവാൻ നീ തയ്യാറാണോ? ഞാൻ പ്രവർത്തിക്കണമെന്ന് അങ്ങ് ഇപ്പോഴും ആഗ്രഹിക്കുന്നെങ്കിൽ, കർത്താവേ, ഞാൻ തയ്യാറാണ്. എന്റെ കഴിവില്ലായ്മയെക്കുറിച്ച് അങ്ങ് ഓർക്കണമേ. കർത്താവേ, എന്നെ സഹായിക്കണമേ. എന്നോട് ഇത്രമാത്രം ക്ഷമ കാണിക്കുന്നതിന്, കർത്താവേ, അങ്ങേയ്ക്ക് നന്ദി. ഞാൻ ഒട്ടും അർഹിക്കാത്ത അങ്ങയുടെ കൃപാദാനങ്ങൾ എന്റെ മേൽ വർഷിക്കുന്നതിന്, അങ്ങേയ്ക്ക് നന്ദി. എന്റെ മരണം വരെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. മകളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു; ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്റെ ഈ ദൈവീക സന്ദേശങ്ങൾ മനുഷ്യർ നിന്ദിച്ചിട്ടുള്ള എന്റെ അനേകം മറഞ്ഞിരിക്കുന്ന പ്രവർത്തികളെ പ്രകാശിപ്പിച്ച് പുറത്തുകൊണ്ടുവരും. ഞാൻ സൗഖ്യമാക്കി ഉയർപ്പിച്ച കുഞ്ഞേ, എന്റെ തിരുഹൃദയത്തിന്റെ ഉള്ളറയിലേക്ക് നിനക്ക് പ്രവേശിക്കുവാൻ കഴിയേണ്ടതിന് ചെറുതായി നിലകൊള്ളുക. നമ്മൾ, നമുക്ക്. അതെ, കർത്താവേ, നമ്മൾ, നമുക്ക്. 2/5/1988. കർത്താവിന്റെ സാന്നിധ്യത്തിൽ ഇപ്രകാരം അവിടുത്തെ സന്ദേശം എഴുതിക്കൊണ്ടിരിക്കെ, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന കർതൃപ്രാർത്ഥന ചൊല്ലുവാൻ അവിടുന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ വളരെ സാവധാനത്തിൽ, ധ്യാനപൂർവ്വം ആ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു. എന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന ആ പ്രാർത്ഥന കർത്താവ് ശ്രദ്ധിക്കുന്നുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിക്കൊണ്ട്, അവിടുന്ന് തലകുലുക്കുന്നതുപോലെ എനിക്ക് തോന്നി. അവിടുന്ന് എനിക്ക് അഭിമുഖമായി ഇരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഈ വിധത്തിലുള്ള പ്രാർത്ഥന കർത്താവ് അംഗീകരിക്കുന്നു. വസ്വൂലാ, ഈ വിധത്തിൽ പ്രാർത്ഥിച്ചുകൊണ്ട് എന്നെ തൃപ്തിപ്പെടുത്തുക; സ്നേഹപൂർവ്വം പ്രാർത്ഥിക്കുക. ഞാൻ മുട്ടുകുത്തിക്കൊണ്ടാണ് പ്രാർത്ഥിച്ചത്. മണവാട്ടി, എന്റെ അമ്മയും എന്റെ വിശുദ്ധരും ഒത്ത് ഞാൻ നിന്നെ തിന്മയിൽ നിന്ന് കാത്തു രക്ഷിക്കുന്നു. ഞങ്ങൾ എല്ലാവരും നിന്റെ സമീപത്തുണ്ട്. എന്റെ കർത്താവേ, പിശാചിൽ നിന്ന് എന്നെ സംരക്ഷിക്കുന്നതിന് അങ്ങേയ്ക്ക് നന്ദി. 4/5/1988. ജപമാലയുടെ ഒരു ഭാഗം ഞാൻ പ്രാർത്ഥിച്ചു. ഒരുപക്ഷേ ഞാൻ ശരിയായ വിധത്തിൽ പ്രാർത്ഥിച്ചിട്ടില്ലായിരിക്കാം; എങ്കിലും ഞാൻ വേണ്ടവിധം പ്രാർത്ഥിക്കുവാൻ പരിശ്രമിക്കുന്നു. തുടർന്ന് യേശു നിർദ്ദേശിച്ചിട്ടുള്ള മൂന്ന് പ്രാർത്ഥനകൾ ഞാൻ ചൊല്ലി. ഈ സന്ദേശം വായിക്കുന്നവർ അറിയുന്നതിന് വേണ്ടി ആ മൂന്ന് പ്രാർത്ഥനകളും ഞാൻ എഴുതുന്നുണ്ട്. യേശുവേ. ഞാനാണ്; നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ. ഇത് കർത്താവായ ഞാനാണ്; നീ ഭയപ്പെടരുത്. യേശുവിന് പകരം പിശാച് യേശുവായി നടിച്ചുകൊണ്ട് എന്നെ സമീപിക്കുന്നതാണോ എന്ന് ഞാൻ ചിലപ്പോൾ ഭയത്തോടെ ചിന്തിക്കാറുണ്ട്. അത്തരം സന്ദർഭങ്ങൾ ഞാൻ പെട്ടെന്ന് വിവേചിച്ചറിയാറുണ്ട്. ഞാൻ വിവേചിച്ചറിഞ്ഞു കഴിഞ്ഞാൽ ഉടൻ തന്നെ പിശാച് ഓടിയകലും. കർത്താവേ, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? ദൈവത്തെ തൃപ്തിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ ആരാധിക്കുക. മെഡ്ജിഗോറിയിലെ എന്റെ വിശുദ്ധ കുരിശ് സജീവമായി ജ്വലിക്കുന്നു. എന്റെ ദൈവീക പ്രവർത്തികളുടെ സൗഖ്യമായി നിലകൊള്ളുന്ന വാഗ്ദാനപേടകമായ എന്റെ അമ്മയിലൂടെ നൽകിക്കൊണ്ടിരിക്കുന്ന കൃപാദാനങ്ങളാൽ ആ പ്രദേശം മുഴുവനും ഞാൻ അനുഗ്രഹിച്ചിരിക്കുന്നു. യൂഗോസ്ലാവിയയിലെ മെഡ്ജിഗോറിയ ഒരു ഗ്രാമമാണ്; 1981-ന് ശേഷം ഏതാനും ബാലികാ ബാലന്മാർക്ക് പരിശുദ്ധ മറിയം ദൈവീക സന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ദൈവം എന്നെ മലമുകളിലുള്ള ഒരു വലിയ കുരിശ് ദർശനത്തിലൂടെ കാണിച്ചു തന്നുകൊണ്ടിരിക്കുകയായിരുന്നു. ആ കുരിശ് ജ്വലിച്ചുകൊണ്ടിരിക്കുന്നു; എന്നാൽ കത്തിക്കൊണ്ടിരിക്കുകയല്ല, നേരെ മറിച്ച് കുരിശിന്റെ ഉള്ളിൽ നിന്ന് പ്രകാശിക്കുന്ന തരത്തിലുള്ള ജ്വലനം. അഗ്നിയാൽ ജ്വലിക്കാത്ത, എന്നാൽ പ്രകാശം പരത്തുന്ന ഒരു കുരിശാണ് ഞാൻ ദർശനത്തിൽ കണ്ടത്. എന്നെ ശ്രവിക്കുക. കുറഞ്ഞ കാലത്തിനുള്ളിൽ അവിശ്വാസികൾ ആ മലമുകളിൽ മുട്ടുകുത്തുവാൻ ഞാൻ ഇടയാക്കും. എന്റെ വിശുദ്ധ കുരിശ് സജീവമായ ജ്വാലയാൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയുള്ള അഗ്നി എന്താണ് സൂചിപ്പിക്കുന്നതെന്ന് ഞാൻ കർത്താവിനോട് ചോദിച്ചപ്പോൾ, അവിടുന്ന് എനിക്ക് തന്ന മറുപടി 'ജീവൻ' എന്നായിരുന്നു. വസ്വൂലാ, ആ മണിക്കൂർ ആസന്നമായിരിക്കുന്നു; വളരെ ആസന്നമായിരിക്കുന്നു. വരിക, എന്റെ പ്രിയപ്പെട്ടവരെ, എന്റെ അടുക്കലേക്ക് വരിക. പെട്ടെന്ന് യേശുവിന്റെ തിരുഹൃദയത്തിൽ നിന്ന് പുറപ്പെട്ടതാണിത്. ഞാനാണ് വഴിയും സത്യവും ജീവനും; സമയമുള്ള ഇപ്പോൾ തന്നെ എന്റെ അടുക്കലേക്ക് വരിക. പുല്ല് പച്ചയായിട്ടും വൃക്ഷങ്ങളിൽ പുഷ്പങ്ങളും ഉള്ള ഇപ്പോൾ തന്നെ എന്റെ അടുക്കലേക്ക് വരിക. നിങ്ങൾ എന്റെ അടുക്കലേക്ക് വരിക; ഞാൻ നിങ്ങളെ അതിയായി സ്നേഹിക്കുന്നു. യേശു നമ്മോട് യാചിക്കുന്ന രീതിയിലാണ് സംസാരിച്ചത്. ദുഷ്ടതയും ദുഷിച്ച പ്രവർത്തികളും നിങ്ങൾക്കുണ്ടെങ്കിലും, ഞാൻ നിങ്ങളെ എപ്പോഴും സ്നേഹിച്ചിരുന്നു. സൃഷ്ടികളേ, എന്തിനാണ് നിങ്ങളെ തന്നെ സാത്താന്റെ പാദങ്ങളിലേക്ക് വെച്ചുകൊടുക്കുന്നത്? സൃഷ്ടികളേ, വസന്തകാലത്തിലെ ഇളംകാറ്റ് വീശിക്കൊണ്ടിരിക്കുന്ന ഇപ്പോൾ, മാനസാന്തരത്തിന് അവസരമുള്ള ഇപ്പോൾ തന്നെ എന്റെ അടുക്കലേക്ക് വരിക. അല്ലയോ, വസ്വൂലാ, ആ മണിക്കൂർ ഏതാണ്ട് അവസാനിക്കാറായി; സംഭവിക്കാനിരിക്കുന്നത് നിങ്ങളുടെ വളരെ സമീപത്ത് എത്തിയിരിക്കുന്നു. യേശു ഇത് പറഞ്ഞുകൊണ്ടിരിക്കെ, ഒരു ദർശനത്തിൽ അതിഭയാനകമായി വിഷമുള്ള ഒരു മാരകമായ ഉഷ്ണക്കാറ്റ് വീശിയിടിക്കുന്നത് ഞാൻ കണ്ടു. ആ കാറ്റ് വീശിയിടിച്ചിടത്തെല്ലാം മനുഷ്യരെയും പ്രകൃതിയെയും കൊന്നൊടുക്കി കളഞ്ഞു. ജീവനുള്ള എന്റെ വചനത്തെ കുഴിച്ചുമൂടാമെന്ന് എന്തുകൊണ്ടാണ് മനുഷ്യർ ചിന്തിക്കുന്നത്? അറപ്പുളവാക്കുന്ന മുടന്തുള്ള ഒരു മൃഗത്തിന് തുല്യമായി വിശ്വാസം വിരൂപമാക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലാണ് വിശ്വാസത്തെ അവർ അവതരിപ്പിച്ചത്. ദൈവീകവും സജീവവുമായ സകലത്തെയും ഈ വിധത്തിൽ വിരൂപമാക്കിക്കൊണ്ട്, വിശുദ്ധമായതിനെ എല്ലാം ഭയപ്പെടുത്തുവാനും അവയിൽ നിന്ന് ഓടിയകലുവാനും നിങ്ങളെ ഇടവരുത്തി. നിങ്ങളുടെ ദൈവം നിശബ്ദനും മൃദുലുമായി കഴിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ഞാൻ ജീവിക്കുന്നു; സജീവമായി തന്നെ ഞാൻ പ്രവർത്തിക്കും. സഭാധികാരികൾ നിന്നെ നിരന്തരം നിഷേധിക്കും; ഫരിസയർ എന്നെ നിഷേധിച്ചു, കാരണം സർവ്വ അധികാരവും ആധിപത്യവും അവരുടെ കയ്യിലാണെന്ന് അവർ വിശ്വസിച്ചു. ഉന്നതത്തിൽ നിന്ന് അധികാരവും ആധിപത്യവും ലഭിച്ചാലല്ലാതെ അവർക്ക് യാതൊന്നും പ്രവർത്തിക്കുവാൻ കഴിയുകയില്ലെന്നുള്ളത് അവർ മറന്നുപോയിരുന്നു. ഞാനാണ് അധികാരി; അധികാരം എനിക്കായിരുന്നു; അധികാരം എന്നേക്കും നിത്യതയോളം എന്റേതായിരിക്കും. ഇപ്പോഴത്തെ പോലെ എന്റെ ദൈവീക പ്രവർത്തികളെ നിഷേധിക്കുന്നവർ തങ്ങളുടെ അഹങ്കാരത്താൽ അന്ധമാക്കപ്പെട്ടിരിക്കുന്നു. അവരുടെ അഹങ്കാരം അവരെ മറച്ചുകളയുന്നു. വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിക്കുന്ന അന്ധരായ വഴികാട്ടികളാണവർ. പുറമേ വെടിപ്പും ഭംഗിയും പ്രദർശിപ്പിക്കുന്ന അവരുടെ ഉള്ളറകൾ ജീർണവും മൃതരുടെ അസ്ഥികളും കൊണ്ട് നിറഞ്ഞ ശവക്കല്ലറ പോലെയാണ്. എന്നെ പ്രസാദിപ്പിക്കുന്ന, ശിശുസഹജമായ വിശ്വാസമാകുന്ന അരക്കച്ച നീ ധരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതെ, ഈ അരക്കച്ച ഒരു അടയാളമാകട്ടെ. നീ നഗ്നപാതയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ സന്യാസിമാരെ പോലെ ആയിത്തീരവിൻ. എന്റെ പഴയ വസ്ത്രങ്ങൾ നീ ധരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; എന്റെ വസ്ത്രങ്ങൾ വളരെ ലളിതമാണ്. യേശു രൂപകങ്ങളിലൂടെ സംസാരിക്കുകയാണ് ഇവിടെ. എല്ലാത്തിനും പ്രതീകാത്മകമായ അർത്ഥങ്ങളുണ്ട്; എന്നാൽ എനിക്ക് അത് ആദ്യം മനസ്സിലായില്ല. ഞാൻ വാച്യാർത്ഥമാണ് ആദ്യം മനസ്സിലാക്കിയത്. പ്രിയപ്പെട്ട കർത്താവേ, നമ്മൾ ഒരു പ്രത്യേക വിഭാഗക്കാരാണെന്ന് മനുഷ്യർ ചിന്തിച്ചേക്കാം. അല്ലയോ, വസ്വൂലാ, നീ അർത്ഥം മുഴുവനും മനസ്സിലാക്കുന്നില്ല. മകളേ, ഞാൻ നിനക്ക് ബോധജ്ഞാനം നൽകാം; 'എന്റെ പഴയ വസ്ത്രങ്ങൾ' എന്നതുകൊണ്ട് ഞാൻ എന്താണ് അർത്ഥമാക്കുന്നതെന്ന് നിനക്ക് പറഞ്ഞുതരാം. ഇന്ന് നിനക്ക് ലഭിച്ച വിവേചനത്തെ പ്രതി ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തെക്കുറിച്ച് ഒരിക്കലും സംശയിക്കരുത്; എന്റെ സാന്നിധ്യം അനുസ്മരിക്കുക. അതെ, കർത്താവായ യേശുവേ, അങ്ങേയ്ക്ക് നന്ദി. അനുദിനം പ്രാർത്ഥിക്കേണ്ടതിന് യേശു വസ്വൂലായ്ക്ക് നൽകിയ പ്രാർത്ഥനകൾ ചുവടെ കൊടുത്തിരിക്കുന്നു. എന്റെ ദൈവമായ കർത്താവേ, ഈ അന്ധകാരത്തിൽ നിന്ന് അങ്ങയുടെ പ്രകാശത്തിലേക്ക് എന്നെ ഉയർത്തണമേ. അങ്ങയുടെ തിരുഹൃദയത്തിൽ എന്നെ മറയ്ക്കണമേ. അങ്ങയുടെ തിരുവചനത്താൽ എന്നെ പോഷിപ്പിക്കണമേ. അങ്ങയുടെ പരിശുദ്ധ നാമത്തിൽ എന്നെ അഭിഷേകം ചെയ്യേണമേ. അങ്ങയുടെ പ്രഭാഷണം ശ്രവിക്കുവാൻ എന്നെ ഒരുക്കണമേ. അങ്ങയുടെ മധുര സൗരഭ്യം വീശിക്കൊണ്ട് എന്നെ പുനരുജ്ജീവിപ്പിക്കണമേ. അങ്ങയുടെ ആത്മാവിനെ ആനന്ദിപ്പിക്കുവാൻ എന്നെ വശീകരിക്കണമേ. പിതാവേ, അങ്ങയുടെ പരിശുദ്ധമായ മീറ എന്നെ മേൽ വീഴ്ത്തിക്കൊണ്ട് അങ്ങയുടെ പൈതലായി എന്നെ അലങ്കരിക്കണമേ. അങ്ങയുടെ ആത്മാവ് എനിക്ക് ജീവൻ നൽകി; ജീവന്റെ അപ്പമായ അങ്ങ് എന്റെ ജീവനെ പുനരുദ്ധരിച്ചു. അങ്ങയുടെ തിരുരക്തം പാനം ചെയ്യുവാൻ നൽകിക്കൊണ്ട്, അങ്ങയോടൊപ്പം നിത്യതയിൽ പങ്കുചേർന്ന് അങ്ങയുടെ രാജ്യത്തിൽ എന്നേക്കും ജീവിക്കുവാൻ എന്നെ പ്രാപ്തയാക്കിയിരിക്കുന്നു. ആമേൻ. പരിശുദ്ധ മാതാവ് നൽകിയ പ്രാർത്ഥന: കരുണയുള്ള പിതാവേ, വീണ്ടും വീണ്ടും കേൾക്കുകയും എന്നാൽ ഒരിക്കലും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നവർ, ഇത്തവണ അങ്ങയുടെ സ്വരം ശ്രവിക്കുവാനും, പരിശുദ്ധരിൽ പരിശുദ്ധനായ അങ്ങയെ മനസ്സിലാക്കുവാനും അനുവദിക്കണമേ. കണ്ടിട്ടും ഒരിക്കലും ഗ്രഹിക്കാത്തവർ, ഇത്തവണ അങ്ങയുടെ പരിശുദ്ധ മുഖവും അങ്ങയുടെ മഹത്വവും ദർശിക്കുവാൻ അവരുടെ കണ്ണുകളെ തുറക്കണമേ. അവരുടെ ഹൃദയം തുറന്നുകൊണ്ട്, അങ്ങയുടെ വിശ്വസ്തത മനസ്സിലാക്കേണ്ടതിന്, അവരുടെ ഹൃദയത്തിൽ അങ്ങ് വിരൽ വയ്ക്കണമേ. നീതിമാനായ പിതാവേ, അങ്ങയുടെ പ്രിയപുത്രൻ യേശുക്രിസ്തുവിന്റെ മുറിവുകളാൽ എല്ലാ ജനതകളും മാനസാന്തരപ്പെടുന്നതിനും സുഖപ്പെടുന്നതിനുമായി ഞാൻ ഇക്കാര്യങ്ങൾ പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. ആമേൻ. യേശുവിന്റെ തിരുഹൃദയത്തിൽ ദൃഢമായി വിശ്വസിച്ചുകൊണ്ടുള്ള പ്രാർത്ഥന: ഓ കർത്താവായ യേശുക്രിസ്തുവേ, അങ്ങയുടെ ഏറ്റവും പരിശുദ്ധമായ തിരുഹൃദയത്തിലേക്ക് ഈ നിയോഗം നിയോഗം സമർപ്പിക്കുക. ഞാൻ വിശ്വസിച്ചർപ്പിക്കുന്നു: എന്റെ നേരെ ദൃഷ്ടി ഐക്യക മാത്രം ചെയ്യണമേ. അങ്ങയുടെ തിരുഹൃദയം പ്രചോദിപ്പിക്കുന്നത് ചെയ്താലും, അങ്ങയുടെ തിരുഹൃദയം തീരുമാനിക്കട്ടെ. ഞാൻ അതിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. ഞാൻ അങ്ങയുടെ തിരുഹൃദയത്തിന്റെ കാരുണ്യത്തിൽ അഭയം തേടുന്നു. കർത്താവായ യേശുവേ, അങ്ങ് എന്നെ കൈവിടുകയില്ല. യേശുവിന്റെ തിരുഹൃദയമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. യേശുവിന്റെ തിരുഹൃദയമേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിൽ ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ തിരുഹൃദയമേ, അങ്ങയുടെ രാജ്യം വരട്ടെ. യേശുവിന്റെ തിരുഹൃദയമേ, ഞാൻ അനേകം അനുഗ്രഹങ്ങൾക്കായി അപേക്ഷിച്ചിട്ടുണ്ട്; എന്നാൽ ഈ ആവശ്യത്തിനായി ഞാൻ ഇപ്പോൾ തീഷ്ണമായി യാചിക്കുന്നു: ഇതു സ്വീകരിക്കണമേ. ഇത് അങ്ങയുടെ തിരുഹൃദയത്തിൽ വയ്ക്കണമേ. അങ്ങയുടെ അമൂല്യ രക്തത്താൽ ആവരണം ചെയ്യപ്പെട്ട ഇതിനെ കാണുമ്പോൾ, നിത്യപിതാവ് ഇത് നിരസിക്കുകയില്ല. ഇനി ഒരിക്കലും ഇത് എന്റേതല്ല; യേശുവേ, അങ്ങയുടെ പ്രാർത്ഥനയായിരിക്കും. യേശുവിന്റെ തിരുഹൃദയമേ, ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിക്കുന്നു. എനിക്കൊരിക്കലും ലജ്ജിക്കാൻ ഇടവരാതിരിക്കട്ടെ. ആമേൻ. മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന: മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, പോരാട്ടസമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവും ആയിരിക്കണമേ. പിശാചിന്റെ ദുഷ്ടതയിലെങ്കണിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെ എന്ന് ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. മനുഷ്യരെ നശിപ്പിക്കാൻ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും. അല്ലയോ, സ്വർഗ്ഗീയ സൈന്യാധിപാ, അങ്ങ് ദൈവത്തിന്റെ ശക്തിയാൽ അവയെ നരകാഗ്നിയിലേക്ക് തള്ളുകയും ചെയ്യണമേ. ആമേൻ. എത്രയും ദയയുള്ള മാതാവേ, എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിന്റെ സഹായം തേടിയവരിൽ ഒരുവനെയും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നോർക്കണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകയെ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ശരണപ്പെട്ട് നിന്റെ തൃപ്പാദത്തെങ്കിൽ ഞാൻ അണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി, പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളേണമേ. ആമേൻ.