Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 44: എന്റെ നീതി നിങ്ങളുടെ മേലുണ്ട്.
Transcript
- എപ്പിസോഡ് 44. 28-08-1987. വസൂല, എന്റെ സന്ദേശങ്ങൾ ഫ്രഞ്ച് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക. ഞാൻ നിന്നെ സഹായിക്കാം. എന്റെ അപ്പം സൗജന്യമായി നൽകപ്പെടട്ടെ. കർത്താവേ, ഞാൻ പരിഭാഷപ്പെടുത്താം. അങ്ങ് എന്നെ സഹായിക്കുമെന്ന് എനിക്കറിയാം. 29-08-1987. വസൂല, ഞാൻ നിന്റെ മേൽ വിവേചനപരവും അറിവും വർഷിച്ചിരിക്കുന്നു. ഞാനാണ് നിന്നെ അഭ്യസിപ്പിച്ചിരിക്കുന്നത്. എന്റെ കലവറയിൽ നിന്നും ഞാൻ നിനക്ക് എന്റെ അപ്പം നൽകിയിരിക്കുന്നു. എന്റെ തോട്ടത്തിൽ നിന്നും ഞാൻ നിനക്ക് പഴം നൽകിയിരിക്കുന്നു. എന്റെ തിരുമുഖം വെളിപ്പെടുത്തിക്കൊണ്ട് ലോകത്തിന് ജ്ഞാനപ്രകാശം നൽകുന്നതിനു വേണ്ടി എന്റെ പ്രവർത്തികൾ ഞാൻ നിന്റെ മേൽ വർഷിച്ചിരിക്കുന്നു. ഞാൻ നിന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നത് നീ മറക്കരുത്. മകളേ, ഞാൻ നിനക്ക് നൽകുന്നതുകൊണ്ട് സ്വയം തൃപ്തിപ്പെടുക. മറ്റുള്ളവരെയും കൂടി പരിപോഷിപ്പിക്കുവാൻ ജീവന്റെ വൃക്ഷത്തിൽ നിന്ന് ഞാൻ നിനക്ക് സമൃദ്ധമായി ഫലങ്ങൾ നൽകിയിരിക്കുന്നു. എന്നെ ചാരുക, എന്നെ ആശ്രയിക്കുക. നിനക്കുള്ളതെല്ലാം എനിക്ക് നൽകുമോ? എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. യാതൊന്നും എനിക്ക് വേണ്ടി മാത്രം സൂക്ഷിക്കുവാൻ എനിക്ക് ആഗ്രഹമില്ല. നിനക്കുള്ളതെല്ലാം തീർച്ചയായും എന്റേതാണ്. എന്നാൽ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ നിനക്ക് നൽകിയിട്ടുണ്ട്. കർത്താവേ, എന്ത് തിരഞ്ഞെടുക്കുവാനാണ്? നന്മയുടെയും തിന്മയുടെയും ഇടയിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ എല്ലാവർക്കും നൽകിയിട്ടുണ്ട്. ഇത് മാത്രമാണ് എനിക്കുള്ളതെങ്കിൽ അങ്ങയോടൊപ്പം നിലകൊള്ളുവാൻ ഞാൻ തീരുമാനിക്കുന്നു. അങ്ങനെയെങ്കിൽ, നിന്നെ എന്നോട് ചേർത്ത് ബന്ധിക്കുവാൻ എന്നെ അനുവദിക്കുക. എന്നെ ഏറ്റവും അധികം അത്യാവശ്യമുള്ള ഇടങ്ങളിലേക്ക് നിന്നെ നയിക്കുവാൻ എന്നെ അനുവദിക്കുക. പിതാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ ഇഷ്ടം നടക്കട്ടെ. കുഞ്ഞേ, എന്നെ സ്നേഹിക്കുക. എന്നെ ശ്രവിക്കുക. എന്റെ പ്രവർത്തികൾ ഞാൻ പൂർത്തിയാക്കുന്നതിനു മുമ്പ് എന്റെ അടുക്കലേക്ക് വരുന്നതിന് നിന്നെ ഞാൻ കെട്ടഴിച്ചു വിടുകയില്ല. എന്റെ അഭിലാഷങ്ങൾ എഴുതിയെടുക്കുവാൻ നിന്നെ ഞാൻ ഉപയോഗപ്പെടുത്തും. സ്നേഹം, നിന്നെ സ്നേഹിക്കുന്നു. എന്റെ ചിഹ്നം വരയ്ക്കുക. ദൈവത്തിൻറെ പ്രിയപുത്രനും ലോക രക്ഷകനുമായ യേശുക്രിസ്തു. 30-08-1987. യേശുവേ. ഞാനാണ്. നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കാമോ? ഓ, കർത്താവേ. എന്റെ പുഷ്പമേ, എന്നെ അന്വേഷിക്കുക. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുക. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുക. എന്നെ സ്തുതിക്കുക. കർത്താവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്റെ അനുഗ്രഹങ്ങളും നിനക്കുണ്ടാകട്ടെ. നീ ഒരിക്കലും ഒറ്റയ്ക്കല്ല. എനിക്ക് അവിടുത്തെ സ്പർശിക്കുവാൻ കഴിഞ്ഞതുപോലെ ഞാൻ അവിടുത്തെ അനുഭവിച്ചറിഞ്ഞു. 31-08-1987. വസൂല, രാത്രിയുടെ നിശബ്ദതയിൽ ഞാൻ വരും. സമയം സമീപിച്ചിരിക്കുന്നു. നീ ഒറ്റയ്ക്കല്ല. എന്റെ സാന്നിധ്യം ലോകം വിസ്മരിക്കുന്നതായി തോന്നുന്നു. ഞാൻ ദൈവമാണ്. എന്നാൽ എത്രപേർ എന്നെക്കുറിച്ച് ചിന്തിക്കുന്നുണ്ട്? വളരെ കുറച്ചുപേർ മാത്രം. നക്ഷത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു ശാന്തമായ രാത്രി ദർശനത്തിൽ ഞാൻ കണ്ടു. ആ നക്ഷത്രങ്ങളുടെ പിന്നിൽ നിന്ന് ദൈവത്തിൻറെ ദൃഷ്ടികൾ നമ്മുടെ നേർക്ക് തിരിഞ്ഞിരിക്കുന്നു. ഉണർന്നിരിക്കുക. എന്തെന്നാൽ, രാത്രിയുടെ നിശബ്ദതയിൽ ഞാൻ ഇറങ്ങിവരും. കുഞ്ഞേ, ഞാൻ നിന്നെ സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ എൻറെ പദ്ധതികൾക്ക് ഞാൻ രൂപം നൽകിയിട്ടുണ്ട്. ഞാൻ നിന്നെ എൻറെ അടുക്കലേക്ക് ഉയർത്തുകയും നിന്നെ ഒരു കാര്യം കാണിച്ചുതരികയും ചെയ്യാം. പ്രിയപ്പെട്ടവളേ, നീ ഇപ്പോൾ വിശ്രമിക്കുക. 1-09-1987. ഞാൻ സ്നേഹിക്കുന്നത് വിശ്വസ്തതയെയാണ്. വസൂല, നിന്നെ എൻറെ അടുക്കലേക്ക് ഉയർത്തിക്കൊണ്ട് ഞാൻ നിനക്കൊരു ദർശനം നൽകാം. സ്വർഗ്ഗം എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ഞാൻ നിന്നെ കാണിച്ചുതരാം. ആകാശം എനിക്ക് കാണപ്പെട്ടു. നക്ഷത്രങ്ങൾ ഉള്ള ഏതു രാത്രിയും പോലെ തന്നെയായിരുന്നു ആ രാത്രിയും. പിന്നീട് അതിനു മാറ്റം വന്നു. പെയിന്റ് പൊട്ടുപോലെ അത് കാണപ്പെട്ടു. പല നിറത്തിലുള്ളവയായിരുന്നെങ്കിലും ചുവപ്പ് നിറം വളരെ പ്രകടമായിരുന്നു. ആ ചുവപ്പ് നിറം വളരെ കടുപ്പം കൂടി വന്നുകൊണ്ടിരുന്നു. ഈസ്റ്റ് പോലെ അത് താഴേക്ക് വീണുകൊണ്ടിരുന്നു. വസൂല, ഞാൻ സ്വർഗ്ഗം തുറന്ന് ഒരിക്കലും കണ്ണുകൾ കണ്ടിട്ടില്ലാത്തവ കാണുവാൻ ഞാൻ നിന്നെ അനുവദിക്കും. നീ നല്ലതുപോലെ വിവേചിച്ചറിഞ്ഞിരിക്കുന്നു. ഉണർന്നിരിക്കുക. ഞാൻ നിന്നെ കാത്തു രക്ഷിക്കും. എന്നെ ശ്രവിച്ച് എഴുതുക. അനാദികാലം മുതലേ ഞാൻ എൻറെ സൃഷ്ടിയെ സ്നേഹിച്ചിരുന്നു. എന്നാൽ എന്നെ സ്നേഹിക്കുന്നതിനും അവരുടെ ദൈവമായി എന്നെ അംഗീകരിക്കുന്നതിനുമായിട്ടാണ് ഞാൻ എൻറെ സൃഷ്ടിയെ സൃഷ്ടിച്ചത്. എൻറെ കരങ്ങൾ സൃഷ്ടിച്ച സകലതിനെയും അനാദികാലം മുതൽ ഞാൻ വിശുദ്ധീകരിച്ചിട്ടുണ്ട്. ഞാൻ സ്നേഹത്തിൻറെ ദൈവമാണ്. ഞാനാണ് ഉദാത്തമായ സ്നേഹത്തിൻറെ ആത്മാവ്. സൃഷ്ടികളെ അനാദികാലം മുതൽ തന്നെ എൻറെ സ്നേഹം മനുഷ്യവർഗ്ഗത്തിന് ഞാൻ വെളിപ്പെടുത്തി കൊടുത്തിട്ടുണ്ട്. എന്നാൽ എൻറെ നീതിയും ഞാൻ വെളിപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഓരോ തവണയും എൻറെ സൃഷ്ടികൾ എനിക്കും എൻറെ നിയമത്തിനും എതിരായി മറുതലിച്ചപ്പോൾ ഞാൻ എൻറെ ഹൃദയം കഠിനമാക്കി. അവരുടെ അവരുടെ അകൃത്യങ്ങളാൽ എൻറെ ഹൃദയം വളരെയധികം ദുഃഖിച്ചു. ഞാനാണ് സ്നേഹത്തിൻറെ ആത്മാവെന്നും അവരും ആത്മാവെന്നും അവരെ ഓർമ്മിപ്പിക്കുന്നതിനായി ഞാൻ വന്നു. ഭൂമിയിൽ അവർ കടന്നുപോകുന്ന ഒരു നിഴൽ മാത്രമാണെന്നും പൊടിയിൽ നിന്ന് രൂപപ്പെടുത്തപ്പെട്ട അവരുടെ മേലുള്ള എൻറെ ആദ്യത്തെ മഴത്തുള്ളികൾ പിന്നിൽ യാതൊന്നും അവശേഷിപ്പിക്കാതെ അവരെ ഒഴുക്കി കളയുമെന്നും അവരെ ഓർമ്മിപ്പിക്കുവാനായി ഞാൻ വന്നു. എൻറെ ശ്വാസം അവരിലേക്ക് നിശ്വസിച്ചുകൊണ്ട് ഞാൻ അവർക്ക് ജീവൻ നൽകി. ലോകം നിരന്തരമായി എന്നെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ എൻറെ ഭാഗത്തുനിന്നാകട്ടെ എൻറെ അസ്തിത്വവും ഞാൻ എപ്രകാരം അവരെ സ്നേഹിക്കുന്നു എന്നുള്ളതും അവരെ ഞാൻ നിരന്തരമായി ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. സൃഷ്ടികളെ എൻറെ നീതിയുടെ പാനപാത്രം നിറഞ്ഞിരിക്കുന്നു. എൻറെ നീതി നിങ്ങളുടെ മേൽ കഠിനമായി പതിക്കുന്നു. സൃഷ്ടികളെ നിങ്ങൾ പരസ്പരം ഐക്യപ്പെടുക. എന്നെ ആദരിക്കുക. എൻറെ അടുക്കലേക്ക് മടങ്ങി വരുക. നിങ്ങൾ എൻറെ അടുക്കലേക്ക് മടങ്ങി വരുമ്പോൾ ഞാനും എൻറെ നീതിയെ എടുത്തുമാറ്റും. എൻറെ നിലവിളി മാറ്റുലികൊള്ളുകയും സംഭവിക്കാനിരിക്കുന്നവയെ പറ്റി എൻറെ എല്ലാ മാലാഖമാരെയും ഭയചകിതരാക്കി കൊണ്ട് സ്വർഗ്ഗം മുഴുവനും വിറപ്പിക്കുകയും ചെയ്യുന്നു. ഞാൻ നീതിയുടെ ദൈവമാണ്. കാപട്യവും നിരീശ്വരത്വവും അസന്മാർഗികതയും കണ്ടുകൊണ്ട് എൻറെ കണ്ണുകൾ തളർന്നിരിക്കുന്നു. ഞാൻ നീതിയുടെ ദൈവമാണ്. കാപട്യവും നിരീശ്വരത്വവും അസന്മാർഗികതയും കാപട്യവും നിരീശ്വരത്വവും അസന്മാർഗികതയും കണ്ടുകൊണ്ട് എൻറെ കണ്ണുകൾ തളർന്നിരിക്കുന്നു. എൻറെ സൃഷ്ടി എൻറെ ധാർമിക അധപ്പതനം വഴി സോദോമിന്റെ ഒരു തനി പകർപ്പായി തീർന്നിരിക്കുന്നു. സോദോം നിവാസികളുടെ മേൽ ഞാൻ ഇടിയും മിന്നലും അയച്ചതുപോലെ നിങ്ങളുടെ മേൽ എൻറെ നീതിയുടെ ഇടിമന്നൽ ഞാൻ അയക്കും. സൃഷ്ടികളെ ഞാൻ വരുന്നതിനു മുമ്പ് പശ്ചാത്തപിക്കുക. നിശ്ചയമായും അനേകം പ്രാവശ്യം ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ എൻറെ കല്പനകൾ നിങ്ങൾ പാലിച്ചിട്ടില്ല. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുവാൻ ഞാൻ വിശുദ്ധരെ ഉയർത്തിയിട്ടുണ്ട്. മകളെ, എന്നാൽ അവർ അവരുടെ ഹൃദയം അടച്ചു കളഞ്ഞു. എൻറെ സൃഷ്ടികൾ ഭോഗാസക്തിയിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുകയും എന്നെ അവഗണിക്കുകയും ചെയ്യുന്നു. അവരെ ഉണർത്തുവാൻ ഞാൻ അവർക്ക് അടയാളങ്ങൾ നൽകിയിട്ടുണ്ട്. എൻറെ ദൈവമേ, അങ്ങയുടെ മക്കൾ ഉറങ്ങിക്കൊണ്ടിരിക്കുകയാണ്. അങ്ങ് ദയവായി വന്ന് അവരെ ഉണർത്തണമേ. അവർ ഉറങ്ങിക്കൊണ്ടിരിക്കുന്നു. മണിക്കൂറുകളായി, മണിക്കൂറുകളായിട്ട്, വർഷങ്ങളായിട്ട് അവർ ഉറങ്ങിക്കൊണ്ടിരിക്കുന്നു. കർത്താവേ, അവരെ പഠിപ്പിച്ചിട്ടില്ലെങ്കിൽ ആരെയാണ് കുറ്റപ്പെടുത്തുക? അങ്ങയെക്കുറിച്ച് അവർക്ക് യാതൊന്നും അറിയില്ലെങ്കിൽ അവർ നിഷ്കളങ്കരാണല്ലോ. അവരെ പഠിപ്പിക്കുവാൻ ഞാൻ ശുശ്രൂഷകരെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. കർത്താവേ, അങ്ങയുടെ ശുശ്രൂഷകരും അധ്യാപകരും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അനേകം ജനങ്ങൾ അവരെ എതിർക്കുമ്പോൾ അവർക്ക് കൂടുതലായി എന്ത് ചെയ്യുവാൻ കഴിയും? അവർ നിസ്സഹായരാണ്. നിസ്സഹായരാണെന്നോ? അവർ പശ്ചാത്തപിക്കണം. അവർ എൻറെ അടുക്കൽ വന്ന് പശ്ചാത്തപിക്കണം. കാലാകാലങ്ങളിലൂടെ ഞാൻ അവർക്ക് അടയാളങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അവ എന്നിൽ നിന്നുള്ള അടയാളങ്ങൾ അല്ല എന്ന് പറഞ്ഞുകൊണ്ട് അവർ ആ അടയാളങ്ങളെ തള്ളിക്കളഞ്ഞിരിക്കുന്നു. ദുർബലരും നിഷ്കളങ്കരുമായ വ്യക്തികളിലൂടെ ഞാൻ അവർക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. എന്നാൽ അവർ എൻറെ വചനത്തെ സംശയിച്ചു. അല്ലയോ, ശിലാഹൃദയരാ? അല്ലയോ, ശിലാഹൃദയരായ മനുഷ്യരെ, അല്പവിശ്വാസികളെ? അവർക്ക് ഒരു നല്ല ഹൃദയം ഇപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ അവരെ സഹായിക്കുമായിരുന്നു. അവരുടെ ഉറക്കത്തിൽ നിന്ന് ഞാൻ അവരെ തൊട്ടുണർത്തിയെങ്കിലും എത്രയോ തവണ അവർ തങ്ങളുടെ കണ്ണുകൾ അടച്ചുകൊണ്ട് വീണ്ടും നിദ്രയിലാണ്ടിരിക്കുന്നു. അങ്ങ് അടയാളങ്ങൾ നൽകുമ്പോൾ എന്തുകൊണ്ടാണ് അവർ അവയെല്ലാം മനുഷ്യരെയും അറിയിക്കാത്തത്? കുറച്ചുപേർ അറിയിക്കുന്നുണ്ട്. എന്നാൽ എൻറെ പുരോഹിതന്മാരിൽ ഭൂരിഭാഗം പേരും സംശയിക്കുകയും ഭയപ്പെടുകയും ചെയ്തുകൊണ്ട് തങ്ങളുടെ ഹൃദയങ്ങളെ അടച്ചിരിക്കുന്നു. വസൂല, ഫരിസയന്മാരെ നീ ഓർക്കുന്നുണ്ടോ? ഓ, കർത്താവേ, പുരോഹിതന്മാരിൽ അനേകരും ഫരിസയന്മാരുടെ തനി പകർപ്പാണെന്ന് ഞാൻ നിന്നോട് പറയട്ടെ. അവർ സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ദുരഭിമാനത്താലും കാപട്യത്താലും അവർ അന്ധരായി തീർന്നിരിക്കുന്നു. എത്ര പ്രാവശ്യം ഞാൻ അവർക്ക് അടയാളങ്ങൾ നൽകിയിട്ടുണ്ടെന്ന് നീ ഓർക്കുന്നുണ്ടോ? അനേകം തവണ ഞാൻ അവർക്ക് അടയാളങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അവർ എന്താണ് ചെയ്തിരിക്കുന്നത്? കാലം മാറിയിട്ടില്ല. എൻറെ പുരോഹിതന്മാരിൽ അനേകരും ഫരിസയന്മാരുടെ ശരി പകർപ്പാണ്. ഞാൻ അവർക്ക് അടയാളങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ തെളിവുകൾ കൊണ്ട് വിശദീകരിക്കുവാൻ കഴിയുന്ന അടയാളങ്ങളാണ് അവർ ആഗ്രഹിക്കുന്നത്. അവർ തെളിവുകൾ ആവശ്യപ്പെടുന്നു. അങ്ങയുടെ പഴയ അടയാളങ്ങൾക്ക് ഒരു തെളിവും, അങ്ങയുടെ പഴയ അടയാളങ്ങൾക്ക് ഒരു തെളിവും, ഇപ്പോഴത്തെ ഈ സന്ദേശങ്ങളിലൂടെയുള്ള വെളിപ്പെടുത്തലിന് എന്തെങ്കിലും മറ്റൊരു തെളിവും അങ്ങ് അവർക്ക് കൊടുക്കുമോ? കുഞ്ഞേ, ഞാൻ അവർക്ക് നൽകുന്ന അടയാളം നിന്നെ തന്നെയാണ്. കർത്താവേ, ഇതുകൊണ്ട് അവരെ ബോധ്യപ്പെടുത്താൻ ആകുന്നില്ല. എനിക്ക് അവരെ ബോധ്യപ്പെടുത്താൻ ആകുന്നില്ല. അവരെ ബോധ്യപ്പെടുത്തുവാൻ ഞാൻ ആരുമല്ല. അവർ എൻറെ മുഖത്ത് നോക്കി പരിഹസിക്കും. ഞാൻ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. കർത്താവേ, ഈ സന്ദേശം അങ്ങയുടേതാണെന്ന് ഞാനും മറ്റു കുറച്ചുപേരും അറിയുന്നു. എന്നാൽ ഈ സന്ദേശങ്ങൾ അങ്ങയുടേതാണെന്നതിന് പ്രകടമായ ഒരു തെളിവും ഇല്ലാത്തതിനാൽ അനേകർ എതിർക്കും. ഞാൻ ഒന്നുമല്ല. അങ്ങേയ്ക്ക് എല്ലാം അറിയാമല്ലോ. മകളെ, ഞാൻ എല്ലാമായി തീരട്ടെ. നീ ഒന്നുമല്ലാതിരിക്കുകയും ഞാൻ എല്ലാമായി തീരുകയും ചെയ്യട്ടെ. നീ എത്ര ചെറുതായി നിലകൊള്ളുന്നുവോ, ഞാൻ അത്രയും വലുതായി നിലകൊള്ളും. മനുഷ്യവർഗ്ഗത്തിനുമേൽ എൻറെ നീതി ഞാൻ നിശ്ചയിച്ചിട്ടുണ്ട്. അവർ ആഗ്രഹിക്കുന്നത് തന്നെ അവരുടെ മേൽ നിബന്ധിച്ചിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്നതുപോലെ എല്ലാമായി തീരുവാനും അങ്ങനെ അങ്ങയുടെ നീതി എടുത്തു മാറ്റപ്പെടുവാനുമുള്ള ഒരു പരിഹാരമാർഗവും ഇല്ലേ? വസൂല, എൻറെ പുരോഹിതന്മാർ എന്നെ സ്വീകരിക്കുകയും അവർ എന്നെ തിരസ്കരിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഞാൻ എൻറെ നീതി എടുത്തു മാറ്റും. ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ എൻറെ മുന്നറിയിപ്പുകളെ അവർ മറച്ചുവെക്കുന്നു. എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്ന് ദയവായി എന്നോട് പറയുക. എൻറെ സർവ്വ ശക്തിത്വത്തെയും എൻറെ സമ്പത്തിനെയും അവർ വിസ്മരിക്കുന്നതായി തോന്നുന്നു. അവർക്ക് ഒന്നു മാത്രമേ വേണ്ടു. അവർ കാണുന്നത് മാത്രമേ വിശ്വസിക്കുകയുള്ളൂ. എൻറെ അനുഗ്രഹങ്ങളെ പരിഗണിക്കാതെ അവർ എന്നെ ദുഃഖിപ്പിച്ചു കൊണ്ടിരിക്കുന്നു. സൃഷ്ടിയെ, സൃഷ്ടിയെ, എൻറെ സഭയെ പുനരുദ്ധരിക്കുക. വസൂല, എന്നെ ആദരിക്കുക. സമയം സമാഗതമായിരിക്കുന്നു. പ്രിയപ്പെട്ടവളെ, സമയം സമാഗതമായിരിക്കുന്നു. സ്നേഹം, സ്നേഹമായിട്ട് തന്നെ വരും. കർത്താവേ, അങ്ങേയ്ക്ക് നന്ദി. ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഒന്നാം തീയതിക്കും നാലാം തീയതിക്കും ഇടയിലുള്ള മൂന്നു ദിവസങ്ങളിൽ വിവരണാതീതമായ വ്യഥ ഞാൻ എൻറെ ഉള്ളിൽ അനുഭവിച്ചു.