Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep12: ഓ, എല്ലാ ആത്മാക്കളും എന്നെ സ്വീകരിക്കണമെന്ന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു!
Transcript
- എപ്പിസോഡ് 12. ഒന്ന് ഒന്ന് 1987. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവവുമായി ഞാൻ ഇവിടെയുണ്ട്, നിന്റെ സ്നേഹം എനിക്ക് അർപ്പിക്കുക, ഞാൻ സന്തോഷിക്കട്ടെ. യഹോവയായ ഞാൻ നിന്നിൽ ആനന്ദിക്കുന്നു. കർത്താവേ, പഴയ നിയമത്തിലെ പോലെ അങ്ങയുടെ സന്ദേശവാഹിയായിരിക്കുന്നതിന്, അങ്ങ് ഓരോരുത്തരെയും എപ്പോഴും തിരഞ്ഞെടുത്തിരുന്നു. അങ്ങ് എപ്പോഴും ഞങ്ങളോട് സംസാരിക്കുമോ? ഇതാ എന്റെ ഉത്തരം: സൈന്യങ്ങളുടെ കർത്താവായ ഞാൻ എപ്പോഴും നിങ്ങളെ കണ്ടെത്തും. എനിക്കുവേണ്ടിയാണ്, എനിക്കുവേണ്ടി മാത്രമാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളതും, ഇനി പ്രവർത്തിക്കുന്നതും. ഞാൻ എന്നേക്കും ദുഃഖിക്കണോ? നിന്നെ കണ്ടെത്തിയ ഈ മാർഗം തന്നെ എന്റെ മാർഗങ്ങളിൽ ഒന്നാണ്. ഞങ്ങൾ 1987 ലാണ് കുറെ മനുഷ്യർ ഈ സന്ദേശം സ്വീകരിക്കുകയില്ല. പഠിക്കുവാൻ ഞങ്ങൾക്ക് വിശുദ്ധമായ ബൈബിൾ ഉണ്ടെന്ന് അവർ പറയും. സഭാസംബന്ധിയായ ഈ സന്ദേശങ്ങൾ ഒരു ഓർമ്മപ്പെടുത്തലാണ്. എന്തെന്നാൽ, എന്റെ ഹൃദയത്തിൽ കാരുണ്യത്തിന്റെ ഒരു ദിനമുണ്ടായിരുന്നു. എന്റെ രക്ഷാകരമായ സഹായത്തിന്റെ മണിക്കൂർ ഇതാ വന്നു തീരുന്നു. എന്തുതന്നെയായാലും, ഞാൻ ഒരു പിതാവല്ലേ? എന്റെ സന്തതികളുടെ രക്ഷ ഞാനല്ലേ? ഞാൻ എന്റെ ദൃഷ്ടി നിങ്ങൾ ഓരോരുത്തരുടെയും മേൽ പതിപ്പിച്ചിരിക്കുന്നു. യാതൊന്നും ഒരിക്കലും എന്റെ ദൃഷ്ടിയിൽ കാണപ്പെടാതിരിക്കുന്നില്ല. എന്റെ വചനം വായിക്കപ്പെടാനുള്ളതാണെന്ന് നിങ്ങളെ അനുസ്മരിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വചനം അനുഗ്രഹിക്കപ്പെട്ടതാണ്. ഞാൻ സർവ്വശക്തനായ ദൈവമാണ്. ഞാൻ ഇഷ്ടപ്പെടുമ്പോഴെല്ലാം ഇറങ്ങി വരുവാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട്. മകളെ, നിങ്ങൾ 1987 ൽ ആയതുകൊണ്ട് ഞാൻ വേർതിരിവ് കാണിക്കുമെന്ന് എന്തുകൊണ്ടാണ് നീ ചിന്തിച്ചത്? നിങ്ങളുടെ കാലഘട്ടം എനിക്ക് വ്യത്യസ്തമല്ല. ആയിരം വർഷങ്ങൾ എനിക്ക് ഇന്നലെയാണെന്ന് ഓർക്കുക. എന്റെ വാതിൽ എപ്പോഴും തുറന്നിരിക്കും. എന്റെ ഇഷ്ടപുത്രി, ഞാൻ നിന്നെ വീണ്ടും വിളിക്കും എന്നുള്ളത് മറക്കാതിരിക്കുക. നിങ്ങൾ വ്യത്യസ്തരാണെന്ന് എന്തുകൊണ്ടാണ് നീ കരുതിയത്? ഞാൻ ഇപ്പോൾ സംസാരിക്കുന്നത് പോലെ മുമ്പൊരിക്കലും സംസാരിച്ചിട്ടില്ല എന്ന് നീ എന്തുകൊണ്ടാണ് കരുതിയത്? യഹോവയായ ഞാൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിച്ചു. ഞാൻ നിങ്ങളുടെ ദാരിദ്ര്യത്തിൽ ശ്രദ്ധിച്ചിരിക്കുന്നു. ഒരിക്കൽ യേശു പറഞ്ഞു: "ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ഒരിക്കലും സ്വീകരിക്കപ്പെടുന്നില്ല." ലൂക്ക 4: 24. അങ്ങയുടെ സന്ദേശവാഹകയായി പലരും എന്നെ സ്വീകരിക്കുകയില്ല. അങ്ങയുടെ സന്ദേശവാഹകരിൽ മിക്കവരും ഭോഷന്മാരും പിശാച് ബാധിതരുമായിട്ടാണ് പരിഗണിക്കപ്പെട്ടത്. അവർ വധിക്കപ്പെട്ടു. മകളെ, സമാധാനത്തിൽ ജീവിക്കുക. എന്റെ മേൽ ചാരുക. ദൈവവുമായി ഞാനായിരിക്കും നിന്റെ ശക്തി. എന്നോടൊപ്പം ആയിരിക്കുമ്പോൾ നീ ഭയപ്പെടേണ്ടതില്ല. ഞാൻ നിന്നെ സഹായിക്കും. നീ ഇപ്പോൾ എന്നെ സ്നേഹിക്കുന്നതുപോലെ എപ്പോഴും എന്നെ സ്നേഹിക്കുക. എന്റെ ആത്മാവ് വീണ്ടും നിങ്ങളെ ഒന്നിച്ചുകൂട്ടും. മകളെ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ അനുഗ്രഹങ്ങൾ നിനക്കുണ്ടായിരിക്കട്ടെ. രണ്ട് ഒന്ന് 1987. രണ്ട് ഒന്ന് 1987. ഇതാ ഞാൻ ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ. എന്തെന്നാൽ, സ്വർഗ്ഗരാജ്യം അവരുടേതാണ്. മകളെ, ഞാൻ നിന്നെ സ്നേഹിക്കുന്നു. കാത്തിരിക്കുക, നീ കാണും. എന്റെ നിത്യമായ പ്രകാശത്തിൽ ഒരുനാൾ നീ വസിക്കും. അഞ്ച് ഒന്ന് 1987. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. മകളെ, നീ എന്റെ സ്വന്തമാണ്. എന്നെ മഹത്വപ്പെടുത്തുക. എന്റെ നാമത്തിലുള്ള ഒരു അലങ്കാരമായി തീരുക. ഇനിയും എന്നെ അറിയാത്തവരെ എല്ലാം എന്നെപ്പറ്റി അറിയിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നതിനെ പ്രതി സന്തോഷിക്കുക. വസൂല, ഇപ്പോൾ നീ എനിക്കുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനാൽ എന്റെ മക്കളെ നീ അനുഗ്രഹിക്കുക. എന്റെ മക്കളെ നീ അനുഗ്രഹിക്കുമോ? അനുഗ്രഹിക്കൂ. മകളെ, ഞാൻ നിന്നോട് ഇത് ആവശ്യപ്പെടുന്നു. കർത്താവേ, ഞാൻ എങ്ങനെയാണ് ഇത് ചെയ്യേണ്ടത്? അവരെ അനുഗ്രഹിക്കുക. എന്റെ പ്രാർത്ഥനകളിൽ അനുഗ്രഹിച്ചാൽ മതിയോ? മതി. നിന്റെ പ്രാർത്ഥനകളിൽ നിനക്ക് ഇക്കാര്യം അപേക്ഷിക്കാം. അനുഗ്രഹിക്കൂ. അനുഗ്രഹിക്കൂ. അടിക്കുറിപ്പ്: എനിക്ക് മടിയായിരുന്നു. മുമ്പൊരിക്കലും ഞാൻ ഇത് ചെയ്തിട്ടില്ല. എങ്കിലും ഞാൻ പരിശ്രമിച്ചു. എനിക്കറിയാവുന്ന എല്ലാവരുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് അവരെ അനുഗ്രഹിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. കൊള്ളാം. ഇങ്ങനെയാണ് ചെയ്യേണ്ടത്. നീ പേരെടുത്തു പറഞ്ഞ എല്ലാവരെയും ദൈവവുമായി ഞാൻ അനുഗ്രഹിക്കുന്നു. യഹോവയായ ഞാൻ നിന്നെ സ്നേഹിക്കുന്നു. ആറ് ഒന്ന് 1987. കാർമേഘം അപ്രത്യക്ഷമാകുന്നതുപോലെ എന്റെ ഹൃദയത്തെ ആവരണം ചെയ്തിട്ടുള്ള കട്ടിയായ പുറന്തോട് ഇല്ലാതായി തീരുന്നു. കർത്താവേ, എന്താണ് എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? എന്റെ ഹൃദയം വെളിപ്പെടുകയും അത് വളരെ സജീവനമാവുകയും ചെയ്തപ്പോൾ, അങ്ങ് എന്തുകൊണ്ട് അങ്ങയുടെ ലക്ഷ്യമായി എന്നെ തെരഞ്ഞെടുത്തു? എനിക്ക് കാണുവാൻ സാധിക്കുന്നു. ഒരിക്കൽ ഞാൻ അന്ധിയായിരുന്നു, എന്നാൽ ദുരിതം അനുഭവിക്കുന്നവരെ എല്ലാം എനിക്കിപ്പോൾ കാണുവാൻ കഴിയുന്നുണ്ട്. ഓ, ദൈവമേ, എന്റെ ചുറ്റിലും നടമാടുന്ന ദുരിതം എനിക്ക് കാണുവാൻ കഴിയുന്നുണ്ട്. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. മകളെ, നിന്റെ ഹൃദയവികാരങ്ങൾ അനുഭവിച്ചറിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഓരോ കർത്തവ്യവും പൂർത്തിയാക്കി കൊണ്ട് നിന്റെ ജോലികൾ നിർവഹിക്കുവാൻ ഞാൻ നിന്നെ സഹായിക്കും. ഞാൻ നിന്റെ ഹൃദയത്തിന്റെ മൂടുപടം നീക്കുകയും അതിനെ കഴുകി ശുദ്ധിയാക്കുകയും ചെയ്തു. സമാധാനത്തിൽ പോവുക. സൈന്യങ്ങളുടെ കർത്താവായ ഞാൻ നിന്റെ സമീപത്തുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു. സൈന്യങ്ങളുടെ കർത്താവായ ഞാൻ നിന്റെ സമീപത്തുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഏഴ് ഒന്ന് 1987. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. വസൂല, യേശുവായ ഞാൻ ഇതാ ഇവിടെയുണ്ട്. അനേകം ആത്മാക്കൾ നശിക്കുന്നത് കണ്ട് ഞാൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് ഞാൻ നിനക്ക് മനസ്സിലാക്കി തരും. ഞാൻ വേദനിക്കുകയും വിലപിക്കുകയും ചെയ്യുന്നു. യേശുവേ, തിന്മ അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങേക്ക് കൂടുതൽ സന്തോഷം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തിന്മ അവസാനിക്കണമെന്ന് നീയും ആഗ്രഹിക്കുന്നുണ്ടോ? ഓ, വാത്സല്യഭാജനമേ, പോയി എന്റെ മക്കളെ ഉണർത്തുക. തിന്മ അവരെ കിണിയിൽ വീഴ്ത്തിക്കൊണ്ടിരിക്കുകയാണെന്ന് അവർ മനസ്സിലാക്കട്ടെ. ഞാൻ പോയി സാക്ഷ്യം വഹിക്കണമെന്നാണ് രക്ഷകൻ എന്നോട് ആവശ്യപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി. എന്നെ സഹായിക്കണമേ, എന്തെന്നാൽ എനിക്കൊന്നും അറിയില്ല. മകളെ, ഞാൻ നിന്നെ സഹായിക്കും. എന്റെ ആത്മാവ് കൊണ്ട് നീ നിറയുമ്പോൾ നിങ്ങൾ അനേകം പേർ ആയിത്തീരും. അടിക്കുറിപ്പ്: ഈ വാചകത്തിന്റെ അർത്ഥം ഗ്രഹിക്കുവാൻ കർത്താവ് അവിടുത്തെ പ്രകാശം എനിക്ക് നൽകി. ഞാൻ നിന്റെ ആത്മാവിനെ എന്റെ ആത്മാവ് കൊണ്ടും എന്റെ ജ്ഞാനം കൊണ്ടും നിറയ്ക്കുമ്പോൾ നീ പോയി സാക്ഷ്യം നൽകും. ഈ സാക്ഷ്യത്തിലൂടെ അനേകർ മാനസാന്തരപ്പെടും. ഇങ്ങനെ മാനസാന്തരപ്പെട്ടവർ പോയി മറ്റുള്ളവരെ മാനസാന്തരപ്പെടുത്തും എന്നതാണ് അതിൻറെ അർത്ഥം. 10/1 1997. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്നെ ശ്രവിക്കുവാൻ നീ തയ്യാറാണോ? ഞാൻ യഹോവയാണ്. നീ ആകുലപ്പെടരുത്. ഞാൻ നിന്നെ വഴി നടത്തും. നീ എന്നെ ആശാഭംഗപ്പെടുത്തുകയില്ല. എന്തെന്നാൽ ഞാൻ നിനക്ക് വഴി കാണിച്ചുതരും. എന്റെ വചനങ്ങൾ ഞാൻ നിന്റെ അധരങ്ങളിൽ വെച്ച് തരും. നീ ശ്രദ്ധിച്ചിട്ടില്ലേ? നീ ഇത് ശ്രദ്ധിച്ചിട്ടില്ലേ? ഓ, അങ്ങ് എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഞാൻ എന്റെ സ്നേഹിതരോട് പറയുമ്പോൾ, അങ്ങ് എന്നോട് സംസാരിച്ച അതേ ശൈലിഘടന തന്നെയാണ് ഞാൻ സംസാരിക്കുന്നതെന്ന് പലപ്പോഴും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഞാൻ നിന്റെ സംഭാഷണത്തെ സമ്പുഷ്ടമാക്കുമെന്നും, നിന്റെ സംഭാഷണം എന്റെ സംഭാഷണം ആയിരിക്കുമെന്നും ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ പുതിയ പദങ്ങളും പഠിച്ചിട്ടുണ്ട്. അതെ, നീ പഠിച്ചുകൊണ്ടിരിക്കുകയാണ്. നീ എന്റെ വായിൽ നിന്ന് പുറത്തുവരും. മകളെ, ഞാൻ നിനക്ക് നൽകിക്കൊണ്ടിരിക്കുന്ന ജോലി ഇനിയും നീ പൂർണമായി മനസ്സിലാക്കുന്നില്ലെന്ന് തോന്നുന്നു. ഇല്ല, എനിക്ക് മനസ്സിലാകുന്നില്ല. മനസ്സിലാക്കുവാൻ ഞാൻ ഭയപ്പെടുന്നു. എന്നോട് നീ സത്യസന്ധമായിരിക്കുന്നതിനാൽ ഞാൻ സന്തോഷിക്കുന്നു. സർവ്വശക്തനായ ദൈവമാണ് നിന്നോടൊപ്പം ഉള്ളവൻ എന്ന കാര്യം നീ വിസ്മരിക്കുന്നതായി തോന്നുന്നു. ഞാൻ സർവ്വശക്തനാണ്. ജ്ഞാനത്തിന്റെ താക്കോലുകൾ എന്റെ കൈവശമുണ്ട്. പ്രപഞ്ചം മുഴുവൻ എന്റെ ഉള്ളം കയ്യിലുണ്ട്. ആകാശത്തെയും ഭൂമിയെയും മാറ്റുവാൻ എനിക്ക് കഴിയുമെന്ന് ഗ്രഹിക്കുവിൻ. അടിക്കുറിപ്പ്: പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചാണ് ദൈവം സംസാരിച്ചത്. വെളിപാട് 21:1. ഈ കുറിപ്പ് പിന്നീട് എഴുതി ചേർത്തതാണ്. പൂർണ്ണ വിശ്വാസം ലഭിക്കണം എന്നുള്ളതാണ് എൻറെ പ്രശ്നം. ഞാൻ ദുർബലയും നിസ്സഹായവുമാണ്. അങ്ങ് പറയുന്നതുപോലെ ഞാൻ ഒന്നുമില്ലായ്മയാണ്. ഞാൻ എന്തല്ലെന്നുള്ളത് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. മകളെ, എന്നിൽ ആശ്രയിക്കുക. എൻറെ പ്രവർത്തികൾ നീ മറന്നുപോയോ? ആർക്കും എന്നെ എതിർക്കുവാൻ കഴിയുകയില്ല. വന്ന് എൻറെ അത്ഭുതകൃത്യങ്ങൾ എടുത്തു പറയുക. എൻറെ അത്ഭുതകൃത്യങ്ങൾ നിൻറെ ഹൃദയത്തിൽ ധ്യാനിക്കുക. എൻറെ കർത്താവേ, അങ്ങയോട് ചോദിക്കുവാൻ ഞാൻ ആളല്ല. എന്നാൽ ഞങ്ങളുടെ ഹൃദയങ്ങൾ സൂക്ഷ്മ പരിശോധന നടത്തുവാൻ അങ്ങേയ്ക്ക് കഴിയും. യാതൊരു രഹസ്യവും അങ്ങയിൽ നിന്ന് മറച്ചുവെക്കുവാൻ കഴിയുന്നതുമല്ല. അതുകൊണ്ട് ഞാൻ സ്വയം ചോദിക്കുകയാണ്: എന്തുകൊണ്ടാണ് എന്നെ തെരഞ്ഞെടുത്തത്? ഞാൻ വെറും ശൂന്യതയാണല്ലോ. മതപരമായ കാര്യങ്ങളിൽ അറിവില്ലാത്തവളാണ്. തികച്ചും ബലഹീനിയാണ് ഞാൻ. ഞാൻ ആരുമല്ലല്ലോ. പിന്നെ എന്തുകൊണ്ടാണ് അങ്ങ് എന്നെ തെരഞ്ഞെടുത്തത്? വസൂല, നിങ്ങൾ എല്ലാവരോടും എൻറെ കൃപ കാണിക്കേണ്ടതിന് എൻറെ സ്വരം ശ്രവിക്കുവാൻ ഞാൻ നിന്നെ തെരഞ്ഞെടുത്തു. എൻറെ പ്രവർത്തനം മനുഷ്യരെ കാണിച്ചു കൊടുക്കുന്നതിനു വേണ്ടി ഒന്നുമില്ലായ്മയിൽ നിന്ന് നിന്നെ ഉയർത്തിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അനേകർ നിനക്കെതിരെ തിരിഞ്ഞ് നിൻറെ ശത്രുക്കളായി തീരുമെങ്കിലും, നിനക്ക് ക്ഷതമേൽക്കുകയില്ല. കള്ളസാക്ഷികൾ നിനക്കെതിരെ ഉയർന്നുവരും. എന്നാൽ അവരുടെ ഹൃദയങ്ങൾ വിദ്വേഷം വർദ്ധിപ്പിക്കുന്നതിനിടയിൽ എൻറെ അനുഗ്രഹങ്ങൾ ഞാൻ നിന്റെ മേൽ വർഷിച്ചു കൊണ്ടിരിക്കും. എൻറെ കുഞ്ഞേ, നിൻറെ നിലവിളികൾക്ക് ഞാൻ ചെവി അടയ്ക്കുകയില്ല. നീ എൻറെ ഭവനത്തെ മഹത്വപ്പെടുത്തേണ്ടതിന് ഞാൻ നിന്നോട് പ്രഘോഷിച്ചിരിക്കുന്നു. എനിക്കുവേണ്ടി പ്രവർത്തിക്കുവാൻ നീ ആഗ്രഹിക്കുന്നുണ്ടോ? എന്ന് ഞാൻ നിന്നോട് ചോദിച്ചു. ഞാൻ ചോദിച്ചിട്ടില്ലേ? ഓ, അങ്ങ് എന്നോട് ചോദിച്ചിട്ടുണ്ട്. അതെ, എന്ന് ഞാൻ പറയുകയും ചെയ്തിട്ടുണ്ട്. ഞാൻ നിന്നെ എൻറെ സന്ദേശവാഹക എന്ന് പേര് വിളിച്ചു. എല്ലാ ജനതകളും എൻറെ വചനം കേൾക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്നെ പഠിപ്പിക്കുകയും, നീ പോകേണ്ട വഴി ഏതെന്ന് നിന്നോട് പറയുകയും ചെയ്യും. സമാധാനത്തിനും സ്നേഹത്തിനും വേണ്ടി എൻറെ വചനം നിലവിളിക്കുന്നു എന്നും, എൻറെ വചനം ദൈവീകമാണെന്നും നീ പോയി അവരോട് പറയുക. നിങ്ങളെ എല്ലാവരെയും ദൈവീകരാക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. അങ്ങ് എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന ഈ സന്ദേശത്തെ അനേകർ തള്ളിക്കളയുമെന്നും, പരിഹസിക്കുമെന്നും ഞാൻ ഭയപ്പെടുന്നു. എന്നിൽ വിശ്വസിക്കുക. എന്തെന്നാൽ ഞാൻ നിൻറെ ദൈവമാണ്. ഞാൻ നിനക്ക് കാവലിരിക്കും. ഞാനായിരിക്കും എൻറെ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള നിൻറെ ഉപദേഷ്ടാവ്. ദേവതാരൂ, സഡാർ വൃക്ഷം പോലെ എൻറെ സന്ദേശങ്ങൾ വളർന്നു പൊന്തും. തുറന്ന കരങ്ങൾ പോലെ അതിൻറെ ശിഖരങ്ങൾ അനേകം ജനതകളിലേക്ക് എത്തും. അവ ദരിദ്രരെ പോഷിപ്പിക്കും. നിങ്ങളുടെ മുറിവുകളെയും നിങ്ങളുടെ രോഗികളെയും അവ സുഖപ്പെടുത്തും. അവ നിങ്ങളുടെ പാപക്കരകളെ കഴുകിക്കളയും. നിങ്ങളുടെ നികൃഷ്ടതയിൽ നിന്ന് അവ നിങ്ങളെ സുഖപ്പെടുത്തും. അവ നിങ്ങളെ സമാശ്വസിപ്പിക്കും. എപ്രകാരമാണ് പരസ്പരം സ്നേഹിക്കുന്നതെന്നും, എപ്രകാരമാണ് എന്നെ സ്നേഹിക്കുന്നതെന്നും നിങ്ങളെ വീണ്ടും പഠിപ്പിച്ചുകൊണ്ടും, നിങ്ങളെ സ്നേഹിച്ചുകൊണ്ടും, നിങ്ങളെ എൻറെ മാറിടത്തിലേക്ക് അവ എടുത്തുയർത്തും. എൻറെ കരങ്ങൾ നിങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കും. എന്തെന്നാൽ വാത്സല്യ ഭാജനങ്ങളെ നിങ്ങളെല്ലാവരും എന്റേതാണ്. നോക്കൂ, നിൻറെ മുകളിലേക്ക് നോക്കുക. എൻറെ സൃഷ്ടിയെ നോക്കുക. സർവ്വ സൃഷ്ടികളും എൻറെ ഹിതം അനുസരിക്കുന്നു. അടിക്കുറിപ്പ്: പെട്ടെന്ന് ദൈവം എന്നെ നോക്കി നിന്നു. വായുവിനെ പോലെ എനിക്ക് അനുഭവപ്പെട്ടു. എന്നിലൂടെ കടന്നു പോകുന്നു എന്ന് എനിക്ക് അനുഭവപ്പെടുത്തക്കവണ്ണം അത്ര ശക്തമായിരുന്നു അവിടുത്തെ നോട്ടം. കുഞ്ഞേ, എപ്രകാരം ഞാൻ നിന്നിലൂടെ നോക്കി കാണുന്നു. നോക്കൂ, നിൻറെ മുകളിലേക്ക് നോക്കുക. എൻറെ സൃഷ്ടിയെ നോക്കുക. സർവ്വ സൃഷ്ടികളും എൻറെ ഹിതം അനുസരിക്കുന്നു. അടിക്കുറിപ്പ്: പെട്ടെന്ന് ദൈവം എന്നെ നോക്കി നിന്നു. വായുവിനെ പോലെ എനിക്ക് അനുഭവപ്പെട്ടു. എന്നിലൂടെ കടന്നു പോകുന്നു എന്ന് എനിക്ക് അനുഭവപ്പെടത്തക്കവണ്ണം അത്ര ശക്തമായിരുന്നു അവിടുത്തെ നോട്ടം. കുഞ്ഞേ, എപ്രകാരം ഞാൻ നിന്നിലൂടെ നോക്കി കാണുന്നു. അടിക്കുറിപ്പ്: ദൈവം ചിരിക്കുകയും സന്തോഷിക്കുകയും ചെയ്തു. ഭയപ്പെടേണ്ട, എന്നോട് പറ്റിച്ചേർന്ന് നിൽക്കുക. എൻറെ സൃഷ്ടികൾക്ക് പ്രകാശം നൽകുന്ന ഈ ദീപ്തിമത്തായ അലങ്കാരം നീ കാണുന്നുണ്ടോ? എൻറെ അനേകം രഹസ്യങ്ങളിൽ ഒന്നു മാത്രമാണിത്. അവയിൽ അനേകവും മറഞ്ഞിരിക്കുന്നു. എൻറെ ഇഷ്ടപുത്രി, എൻറെ ഹൃദയ നിക്ഷേപങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തും. ജ്ഞാനത്തിലൂടെ നീ അഭിവൃദ്ധിപ്പെടും. കുഞ്ഞേ, ഞാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്നു. വരൂ, നമുക്ക് പഠിക്കാം. അടിക്കുറിപ്പ്: അവിടുത്തെ ഒരു ശിഷ്യയെ പോലെ എനിക്ക് അനുഭവപ്പെട്ടു. എന്തെന്നാൽ അവിടുത്തെ മനോഭാവവും സ്വരവും ഒരു അധ്യാപകന്റെത് പോലെ ആയിരുന്നു. സാത്താന്റെ ആക്രമണങ്ങൾ ഉണ്ടെങ്കിലും, ഞാൻ ആഗ്രഹിക്കുന്നത് മുഴുവനും എഴുതിയെടുക്കുവാൻ നിനക്ക് സാധിക്കും. എന്തെന്നാൽ ഇത് എൻറെ ഇഷ്ടമാണ്. ഞാൻ ആരാണെന്ന് അനുസ്മരിച്ചുകൊണ്ട് എന്നെ സ്തുതിക്കുവാൻ പഠിക്കുക. ജ്ഞാനം ലഭിക്കുന്നത് എന്നിൽ നിന്നാണ്. ഞാൻ നിൻറെ വിശ്വാസത്തെ വർദ്ധിപ്പിക്കുമെന്ന് ഗ്രഹിക്കുക. എൻറെ ആത്മാവിൽ നീ വളർന്ന് പരിപൂർണ്ണയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ദേവതാരൂവും സൈപ്രസും പോലെ നീ വളർന്നു വലുതാവുക. എന്തെന്നാൽ ഞാൻ നിന്നിൽ അനേകം വെളിപാടുകൾ നിശ്വസിക്കും. ശ്രദ്ധിക്കുക, നിൻറെ ഓരോ ശാഖയും പുഷ്പിച്ച് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഫലങ്ങൾ പുറപ്പെടുവിക്കും. എൻറെ ഉൽപ്പന്നം കൊണ്ട് നിൻറെ കലവറകളെ നിറയ്ക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു. എൻറെ ഉൽപ്പന്നം കൊണ്ട് നിൻറെ കലവറകളെ നിറയ്ക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ഞാൻ നിൻറെ യാതനകൾ കേട്ടിരിക്കുന്നു. ആനന്ദം നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ നിങ്ങൾക്കെല്ലാവർക്കും ആനന്ദം നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ സമ്മാനമായി അവരുടെ ഇടയിൽ ആയിരിക്കുന്നതിന് ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കലേക്ക് അയക്കുകയാണ്. ഞാൻ നിന്നെ മുഴുവൻ മനുഷ്യവർഗ്ഗത്തിനും നൽകും. ഞാൻ നിൻറെ മേൽ അറിവും വിവേചനപരവും വർഷിക്കും. എൻറെ സന്ദേശവുമായി എല്ലാ ജനതകളിലേക്കും ഞാൻ നിന്നെ അയക്കും. അവളെ സ്വീകരിക്കുക, എന്തെന്നാൽ അവൾ എന്നിൽ നിന്നുള്ളവളാണ്. എല്ലാ ജനതകളും അവളിൽ നിന്ന് നന്മ കൈവരിക്കട്ടെ. എന്തെന്നാൽ അവൾ സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം എൻറെ ജനത്തിന് നൽകുകയും അവരെ തൃപ്തിപ്പെടുത്തുകയും ചെയ്യും. എൻറെ അറിവുകൊണ്ട് അവരെ അവൾ നിറയ്ക്കും. സമാശ്വാസം കണ്ടെത്തുന്നതിന് എൻറെ ജനം എന്നെ ചാരുകയും അവർ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. എൻറെ പ്രബോധനങ്ങളിലൂടെ എന്നെ തിരിച്ചറിയുവാൻ കഴിയുന്ന നിങ്ങളെല്ലാവർക്കും ഹൃദയത്തിൽ സന്തോഷം ലഭിക്കും. തൻറെ ഇരയുടെ പിന്നാലെ പായുന്ന വേട്ടക്കാരനെ പോലെ അനേകർ അവളെ പിന്തുടരും. എന്നാൽ ഞാൻ അവളുടെ രക്ഷയ്ക്ക് എത്തും. മറ്റുള്ളവർ ശ്രദ്ധിക്കുകയും തങ്ങളുടെ സമയം എൻറെ ദേവാലയങ്ങളിൽ ചെലവഴിക്കുകയും ചെയ്യും. അവളോടൊപ്പം ചേരുന്നവർ ഭാഗ്യവാന്മാർ. ദൈവമായ ഞാൻ നിങ്ങളുടെ മധ്യേ ഉണ്ടായിരിക്കും. ഈ അടയാളം നിങ്ങൾ അവളിൽ കാണും. എന്തെന്നാൽ അവൾ എൻറെ ഭവനത്തിൽ ആയിരിക്കും വളരുന്നത്. ശ്രദ്ധിക്കുക, പ്രഭാത നക്ഷത്രം ഉടനെ കാണപ്പെടും. അടിക്കുറിപ്പ്: യേശുവിൻറെ തിരിച്ചുവരവ്. നിങ്ങൾ എന്നെ തിരിച്ചറിയുകയാണെങ്കിൽ, അവകാശം നിങ്ങളുടേതും ആയിരിക്കും എന്ന് നിങ്ങളെ അനുസ്മരിപ്പിക്കുന്നതിന് സ്വർഗ്ഗത്തിൽ നിന്ന് ഞാൻ നിങ്ങളെ സന്ദർശിക്കുന്നു. എൻറെ സ്വന്തം പെട്ടവരിൽ ഒരാളെ ഇന്ന് ഞാൻ നിങ്ങളുടെ അടുക്കലേക്ക് അയക്കുന്നു. അവളിലൂടെ നൽകപ്പെടുന്ന സന്ദേശം ശ്രവിച്ച് പ്രാവർത്തികമാക്കുന്നതിന് നിങ്ങൾ കുറച്ചുകാലം പ്രയത്നിക്കണം. എന്നാൽ താമസിയാതെ തന്നെ എൻറെ വിളവിൽ നിന്ന് ഭക്ഷിക്കുന്നതായിരിക്കും. അവളെ തള്ളിക്കളഞ്ഞാൽ നിങ്ങൾക്ക് അവളെ നഷ്ടമാകും. നിങ്ങൾ അവളെ പീഡിപ്പിച്ചാൽ, നിങ്ങളെ തള്ളിമറിച്ചിടുവാനുള്ള ശക്തി ഞാൻ അവൾക്ക് നൽകും. അച്ചടക്കമില്ലാത്തവരോട് അവൾ എത്ര കർക്കശക്കാരി ആയിരിക്കും. അവൾ ആഗ്രഹിക്കുന്ന ഏതു സമയത്തും എന്നെ വിളിക്കുന്നതിനുള്ള ശക്തി ഞാൻ അവൾക്ക് നൽകുകയാണ്. ഒരിക്കൽ നിങ്ങൾ അവളെ സ്വീകരിച്ചാൽ, നിങ്ങൾ എന്നിൽ നിന്ന് പഠിക്കും. ഇപ്പോഴുള്ള അന്ധകാര ലോകത്തിന് വെളിച്ചം നൽകുന്നതിനു വേണ്ടി എൻറെ ജ്ഞാനം ഞാൻ നിങ്ങൾ എല്ലാവരുടെയും മേൽ ഇന്ന് വർഷിച്ചു കൊണ്ടിരിക്കുന്നു. മുമ്പൊരിക്കലും ഇല്ലാത്ത വിധം എൻറെ മുഖം വെളിപ്പെടുത്തിക്കൊണ്ട് എന്നെ കൂടുതലായി ഗ്രഹിക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്നതിനു വേണ്ടി നിങ്ങൾ എല്ലാവരുടെയും മേൽ പ്രകാശിക്കുന്നതിന് ദൈവമായ ഞാൻ വരുന്നു. ഓരോ ആത്മാവും എന്നെ സ്വീകരിക്കുന്നതിനു വേണ്ടി ഞാൻ എത്രമാത്രം കുതിക്കുന്നുണ്ട്. എന്തെന്നാൽ എന്നെ സ്വീകരിക്കുന്നതിലൂടെ അവർക്ക് സമാധാനം ലഭിക്കും. അവർ ദുഷ്ടരായി തീർന്നതുകൊണ്ട് തിന്മയുടെ വഴികൾ പിന്തുടരുന്നതിന് അവരെ പഠിപ്പിക്കുന്നതിനു വേണ്ടി അവരുടെ മേൽ തിന്മയ്ക്ക് ഇപ്പോൾ സ്വാധീന ശക്തിയുണ്ട്. തിന്മ അവരെ അന്ധരാക്കി, അവർ ദുഷ്ടരായി തീരുന്നതിന് അവരെ പ്രേരിപ്പിച്ചുകൊണ്ട് എല്ലാവിധത്തിലുള്ള ദുഷ്ടതകൾ കൊണ്ടും തിന്മ അവരെ നിറച്ചിരിക്കുന്നു. അവർ അപകടത്തിൽ ആയതുകൊണ്ട് അവരെ പ്രതി ഞാൻ ഭയപ്പെടുന്നു. ഞാൻ അവരെ സ്നേഹിക്കുന്നു. എൻറെ ദൈവീക സ്നേഹത്തിന്റെ അടയാളങ്ങൾ ഞാൻ അവർക്ക് നൽകിക്കൊണ്ടിരിക്കുകയാണ്. അവർ ദുഃഖത്തിൽ ആയിരിക്കുമ്പോൾ ഞാൻ അവരോടൊപ്പമുണ്ട്. എൻറെ അനുഗ്രഹം കൊണ്ട് എപ്പോഴും ഞാൻ അവരുടെ നഗ്നത മറയ്ക്കുന്നു. അവരെ തൊടുന്നതിന് എൻറെ കരം അവരുടെ അടുക്കലേക്ക് ഞാൻ നീട്ടിയിരിക്കുന്നു. എന്നാൽ അവർ ഒരിക്കലും എന്നെ കാണുന്നില്ല. എന്നെ പിതാവായി അംഗീകരിക്കുവാൻ ഞാൻ അവരെ ആഹ്വാനം ചെയ്യുന്നു. എന്നാൽ അവർ ഒരിക്കലും എന്നെ കാണുന്നില്ല. അവർ ഒരിക്കലും എന്നെ കേൾക്കുന്നുമില്ല. അവർക്ക് അടയാളങ്ങൾ നൽകിക്കൊണ്ട് കാരുണ്യം അവരുടെ മേൽ ചൊരിഞ്ഞിരിക്കുന്നു. എന്നാൽ അവർ ആ അടയാളങ്ങൾ തിരിച്ചറിയുന്നില്ല. എൻറെ സമ്മാനമായി ഞാൻ നിന്നെ ഇപ്പോൾ അവരുടെ അടുക്കലേക്ക് അയക്കുകയാണ്. നിങ്ങളെ ഭിന്നിപ്പിച്ചു നിർത്തുന്ന ശത്രുവിനെ നശിപ്പിക്കുന്നതിന് അവരെ ഒന്നിച്ചുകൂട്ടുക. എൻറെ ജനത്തോട് സംസാരിക്കുന്നതിനും അവരെ എൻറെ അടുക്കലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുമുള്ള വാക്ക് ചാതുര്യം ഞാൻ നിനക്ക് നൽകുകയാണ്. അവരുടെ അണ്ണാക്ക് എൻറെ മന്നായുടെ രുചി തിരിച്ചറിയട്ടെ. പ്രിയപ്പെട്ടവളെ, നീ എന്നിൽ നിന്നാണ് വരുന്നത്. നീ എന്നെ മഹത്വപ്പെടുത്തേണ്ടതിന് എൻറെ ജ്ഞാനം ഞാൻ നിൻറെ മേൽ വർഷിക്കും. സർവ്വരുടെയും പിതാവായ സർവ്വശക്തനായ ദൈവമേ, അവസാനം ഞാൻ അങ്ങയെ മഹത്വപ്പെടുത്തുമോ? മകളെ, ഞാൻ മഹത്വപ്പെടും. ദൈവമായ ഞാൻ എപ്പോഴും എൻറെ ലക്ഷ്യങ്ങൾ പ്രാപിക്കുന്നു. എപ്പോഴും ഇക്കാര്യം ഓർക്കുക. നിൻറെ കാൽചുവട് എൻറെ കാൽചുവടിനെ എന്നേക്കും അനുഗമിക്കും.