Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 6: പിതാവേ, എന്റെ എല്ലാ പാപങ്ങളും എന്നോട് ക്ഷമിക്കണമേ
Transcript
- എപ്പിസോഡ് 6. നാലാം ഘട്ടം, 31-08-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. നിന്റെ ഭൂതകാലത്തെക്കുറിച്ച് എന്നെ അനുസ്മരിപ്പിച്ചപ്പോൾ ഞാൻ നിന്നെക്കുറിച്ച് കരയുകയും വിലപിക്കുകയും ചെയ്തു. ആരാണ് അങ്ങയെ അനുസ്മരിപ്പിച്ചത്? ദൈവം. നീ അസന്തുഷ്ടയായിരുന്ന നിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഒരു ദർശനം ദൈവം എനിക്ക് നൽകി. അടിക്കുറിപ്പ്: എന്റെ മാനസാന്തരത്തിന് മുമ്പ്. പോകണമെന്ന് നിന്നോട് എനിക്ക് പറയേണ്ടി വന്നപ്പോഴും ഞാൻ കരഞ്ഞു. ഞാൻ കരഞ്ഞു. അടിക്കുറിപ്പ്: ശുദ്ധീകരണത്തിനുവേണ്ടി ദൈവം എന്നെ മരുഭൂമിയിൽ ഉപേക്ഷിച്ച വേളയിൽ എന്റെ കാവൽ മാലാഖയോട് പോകുവാൻ അവിടുന്ന് കൽപ്പിച്ചിരുന്നു. ഇത് ഈ വിധത്തിലാണ് ദൈവം ആഗ്രഹിച്ചത്. വിശുദ്ധരുമായുള്ള പുനരൈക്കത്തിന് ഞാൻ ഇപ്പോൾ പോകും. നിങ്ങൾക്ക് ഒരു യോഗമുണ്ടോ? ഉവ്വ. ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഉടനെ പരിശുദ്ധാത്മാവ് നിന്നെ നയിക്കും. നിന്നെ പരിപുഷ്ടിപ്പെടുത്തുവാൻ ഞാൻ നിന്നോടൊപ്പം പ്രവർത്തിച്ചു. നിനക്ക് സമാധാനം ഉണ്ടാകട്ടെ. നീ പുരോഗമിക്കും. ഉടനെ യേശു നിന്നെ വിളിക്കും. വസുലാ, യേശുവിനെ നിനക്ക് ഏതു സമയത്തും വിളിക്കാം. എനിക്ക് വിളിക്കുവാൻ കഴിയുമോ? ഉവ്വ. അവിടുന്ന് നിന്നോടൊപ്പം പ്രവർത്തിക്കും. ദൈവത്തിന് മഹത്വം. അറിവ് നേടുവാൻ വിശുദ്ധ ബൈബിൾ വായിക്കുക. ദാനിയേൽ. 24-08-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുക. ഞാൻ നിനക്ക് സമാധാനം നൽകും. ഞാൻ നിന്റെ സന്തോഷം വർദ്ധിപ്പിക്കും. ഞാൻ നിന്നോടൊപ്പം പ്രവർത്തിക്കും. സ്നേഹപൂർവ്വം എന്നെ സ്വാഗതം ചെയ്യുക. ഞാനാണ് നിന്റെ സമാധാനം. ഞാൻ ഞാൻ ഞാൻ എന്നു പറയുന്ന അങ്ങ് ആരാണ്? ഞാൻ. യേശുക്രിസ്തുവാണ്. അടിക്കുറിപ്പ്: എന്റെ കാവൽ മാലാഖയാണ് സംസാരിക്കുന്നത് എന്നു കരുതി വേണ്ടത്ര വണക്കമില്ലാതെയാണ് ഞാൻ ചോദിച്ചത്. അവിടുന്ന് അതിശയോക്തി കലർത്തി സംസാരിക്കുകയാണെന്ന് ഞാൻ വിചാരിച്ചു. കാരണം എന്നോട് പറഞ്ഞ വാക്കുകൾക്ക് ദൈവത്തിൻ്റേതുപോലെയുള്ള അധികാരസ്വരം ഉണ്ടായിരുന്നു. 5-09-1986. നിങ്ങൾ അനേകം പേർ ഉണ്ടായിരിക്കും. അങ്ങ് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് ദയവായി വിശദീകരിച്ചു തരൂ. എന്റെ പരിശുദ്ധാത്മാവുകൊണ്ട് നീ നിറയുമ്പോൾ മറ്റുള്ളവരെ എന്റെ അടുക്കലേക്ക് വഴി നടത്തുവാൻ നീ പ്രാപ്തയായി തീരും. അങ്ങനെ നിങ്ങൾ അനവധി പേരായി വർദ്ധിക്കും. എന്റെ പരിശുദ്ധാത്മാവിനെ നിന്നിൽ സ്വീകരിക്കുക എന്നാണ് അതിനർത്ഥം. 6-09-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്റെ മാതാവിനെ സ്നേഹിക്കുക. അവൾ നിന്നെ സ്നേഹിക്കുന്നു. അവളെ സ്നേഹിക്കുക. അടിക്കുറിപ്പ്: യേശു എന്നോട് തിരുവായി മൊഴിയുകയായിരുന്നു. എനിക്ക് വളരെ സ്വാതന്ത്ര്യവും സ്വച്ഛതയും അനുഭവപ്പെടുന്നു. മുമ്പത്തേക്കാൾ നീ വളരെ സ്വതന്ത്രയാണ്. എനിക്ക് അങ്ങയോട് ഒരു കാര്യം ചോദിക്കാമോ? ഉവ്വ. അങ്ങ് അതൊരിക്കലും മറക്കുകയില്ലല്ലോ? ഇല്ല. എന്റെ വിശ്വാസവും അങ്ങയോടുള്ള എന്റെ സ്നേഹവും വർദ്ധിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് കാലിടറുന്നത് അങ്ങ് കാണുകയാണെങ്കിൽ അങ്ങ് എന്നെ വീണ്ടും പുനരുദ്ധരിക്കണമേ. യേശുക്രിസ്തുവായ അങ്ങയിൽ നിന്ന് ഞാൻ ഇത് ആഗ്രഹിക്കുന്നു. ഞാൻ നിന്നെ സഹായിക്കും. ഉറങ്ങരുത്. എന്തെന്നാൽ പ്രഭാതം സമീപിച്ചിരിക്കുന്നു. നീ ദുർബലയാകുന്ന ഓരോ സമയത്തും പ്രാർത്ഥിക്കുക. എന്നെ വിളിക്കുക. എന്റെ വാത്സല്യഭജനമേ, ഞാൻ നിന്റെ സമീപത്തുണ്ടായിരിക്കും. എന്റെ ഹൃദയത്തിന്റെ മധ്യത്തിൽ ഒരു സ്ഥലമുണ്ട്. അവിടെ നീ വസിക്കും എന്ന് എന്റെ കർത്താവ് പറഞ്ഞിട്ടില്ലേ? ഉവ്വ. ഞാൻ നിനക്കുവേണ്ടി ഒരു സ്ഥലം ക്രമപ്പെടുത്തും. എന്നിൽ വസിക്കുവാൻ നീ തയ്യാറാണോ? വീണ്ടും അങ്ങയുടെ പൂർണ്ണ നാമം ദയവായി എന്നോട് പറയുമോ? ഞാൻ സംശയാലുവായിരുന്നു. ദൈവത്തിന്റെ പ്രിയപുത്രനായ യേശുക്രിസ്തു. ഞാൻ സ്വീകരിക്കപ്പെടുമോ? എന്റെ ഹൃദയത്തിൽ നിനക്ക് സ്വാഗതം. നീ എന്നെ കണ്ടുമുട്ടാൻ വേണ്ടി പ്രവർത്തിക്കുന്നതിന് ഞാൻ നിന്നെ പഠിപ്പിക്കും. ഇപ്പോൾ എന്റെ കാവൽ മാലാഖ സംസാരിക്കുന്നു. ഇതാ ഇന്നത്തെ സന്ദേശം. വിശുദ്ധ ബൈബിൾ കൂടുതലായി വായിക്കുക. ഞാൻ ദിവസമൊഴുവൻ വായിക്കണമോ? വേണ്ട. യേശു ഈ വിധത്തിലല്ല പ്രവർത്തിക്കുന്നത്. നിനക്ക് അതി ദീർഘമായ ജോലി ഉണ്ടാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല. പഠനം ഒരു ആനന്ദമായി തീരണമെന്നാണ് യേശു ആഗ്രഹിക്കുന്നത്. നീ അത് ഇഷ്ടപ്പെടണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. ദാനിയേൽ. 7-09-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. വന്ന് അനുതപിക്കുക. ഞാൻ എങ്ങനെയാണ് അനുതപിക്കേണ്ടത്? ഇപ്രകാരം പറഞ്ഞു പ്രാർത്ഥിക്കുക. പിതാവേ, എന്റെ എല്ലാ പാപങ്ങളും എന്നോട് ക്ഷമിക്കണമേ. നീ ഈ പ്രാർത്ഥന ചൊല്ലുമ്പോൾ നിന്റെ വാക്കുകളുടെ അർത്ഥം ഗ്രഹിച്ചുകൊണ്ട് നിന്റെ പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ സ്തുതിക്കുക. ദാനിയേൽ. ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു. അങ്ങയുടെ നാമം എന്നോട് ദയവായി പറയണമേ. യഹോവ. ഒരിക്കലും ദുഃഖിതയാകരുത്. എന്തെന്നാൽ ഞാൻ നിന്റെ അടുക്കൽ എത്തുകയും നിന്നെ എന്നിലേക്ക് എടുത്തുയർത്തുകയും ചെയ്യും. എപ്പോഴും ഇത് ഓർക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. തിന്മയിൽ നിന്ന് ഞാൻ നിന്നെ കാത്തു രക്ഷിക്കും. ഞാൻ നിന്നെ കൂടുതലായി വിളിക്കുമെന്ന് ഓർക്കുക. എന്റെ വിളികൾ നീ കേൾക്കുമ്പോൾ നിന്നെ വിളിച്ച യഹോവയായ ഞാനാണ് ഇതെന്ന് അറിയുക. ഈ വിധത്തിൽ ഞാൻ നിന്നെ കണ്ടുമുട്ടും. ഞാൻ നിനക്ക് ഈ കൃപാവരം നൽകിയിരിക്കുന്നു. ഞാൻ എപ്പോഴും നിന്റെ സമീപത്തുണ്ടായിരിക്കും. ധാരാളം പ്രാർത്ഥിക്കുക. പിന്നീട്. ഇതാ ഞാൻ. ഇതാ ഞാൻ. ആരാണത്? അത് യേശുവാണെന്ന് ഞാൻ വിശ്വസിച്ചില്ല. എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു. ദൈവം ഈ വിധത്തിൽ സംസാരിക്കുകയില്ല എന്നു പറഞ്ഞ പുരോഹിതന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് യേശുവിനെ ഒഴിവാക്കുവാൻ ഞാൻ ആഗ്രഹിച്ചു. ആരാണത്? യേശുക്രിസ്തു. അങ്ങ് ദാനിയേൽ ആണോ? അവിടുത്തെ അവഗണിക്കുവാൻ ഞാൻ ശ്രമിച്ചു. ഞാൻ എന്റെ കാവൽ മാലാഖയെ അന്വേഷിക്കുകയായിരുന്നു. അല്ല. ദാനിയേൽ? അല്ല. അല്ല. ഇത് ഞാൻ യേശുവാണ്. എന്നിലേക്ക് തിരിയണമെന്ന് ഞാൻ നിന്നോട് മുമ്പ് പറഞ്ഞിട്ടുള്ളത് ഓർക്കുക. എന്റെ മേൽ ചാരുക. ആരാണ് എന്റെ കൂടെയുള്ളത്? ഞാൻ ഭയപ്പെട്ടു. എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു. ഇത് ഞാൻ യേശുവാണ്. യേശുവിന്റെ മറുപടി അംഗീകരിച്ചുകൊണ്ട് ഞാൻ കരഞ്ഞു. നീ എന്തിനാണ് കരയുന്നത്? ഞാൻ നിന്നെ സ്നേഹിക്കുന്നു. അവിടുത്തെ സഹനം ഓർത്തതുകൊണ്ടാണ് ഞാൻ കരഞ്ഞത്. നിന്നെ രക്ഷിക്കുന്നതിനാണ് ഞാൻ മരിച്ചത്. ഞാൻ നിന്നെ വിമോചിപ്പിച്ചിരിക്കുന്നു. നിനക്ക് സമാധാനം ഉണ്ടാകട്ടെ. എന്നെ വിളിക്കുക. ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും. തെരുവിലുള്ള ആരെങ്കിലും ഇത് കാണുകയാണെങ്കിൽ അവർ എന്നെ പരിഹസിക്കും. എന്തുകൊണ്ട്? എന്നെ ആരാധിക്കുന്നതിനെ പ്രതിയോ? ഉദാഹരണത്തിന്, ഫാദർ കാളിനെ അല്ലാതെ മറ്റു വൈദികരെ ഞാൻ ഈ സന്ദേശങ്ങൾ കാണിച്ചാലും അവർ എന്നെ പരിഹസിക്കുകയും അവിശ്വസിക്കുകയും ചെയ്യും. എനിക്ക് ഭ്രാന്താണെന്ന് അവർ പറയും. ഇത് സാത്താൻ ആണെന്നും അല്ലെങ്കിൽ എന്റെ ഉപബോധ മനസ്സാണ് ഇതെന്നും അവർ പറയും. ഈ വിധത്തിൽ ഞാൻ അവരോടൊപ്പം പ്രവർത്തിച്ചിരുന്നെങ്കിൽ അവർക്ക് എന്തു തോന്നുമായിരുന്നു? വാസ്തവത്തിൽ എനിക്കതറിയില്ല. കുറച്ചുപേർക്ക് ബോധ്യമായേക്കും. ഒരു മെത്രാനാണ് ഇങ്ങനെ സന്ദേശങ്ങൾ ലഭിക്കുന്നതെങ്കിൽ അവ ദൈവിക സന്ദേശങ്ങൾ ആണെന്ന് അനേകരും പറയും. ആത്മീയ കാര്യങ്ങൾ കൂടുതലായി ചിന്തിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ സ്വബോധം നഷ്ടപ്പെട്ടുപോയി എന്ന് പറയാനും കുറച്ചുപേരുണ്ടാകും. ദൈവത്തെക്കുറിച്ച് മുമ്പ് നീ ചിന്തിച്ചിട്ടുണ്ടോ? ഇല്ല. നിനക്ക് മാറ്റം വന്നിട്ടുണ്ടെന്ന് നീ വിചാരിക്കുന്നുണ്ടോ? ഉവ്വ. വളരെയധികം മാറ്റം വന്നിട്ടുണ്ട്. എന്തുകൊണ്ട്? ദൈവം എന്നെ വിളിക്കുകയും എന്നോട് പ്രഘോഷിക്കുകയും ചെയ്തതുകൊണ്ട്. അതെ. ഹൃദയവിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ. എന്തെന്നാൽ അവർ ദൈവത്തെ കാണും. പെട്ടെന്ന് നരകം മുഴുവനും തുറന്നു. തന്നെ ആരാധിക്കുവാൻ സാത്താനായ മൃഗം എന്നോട് ആവശ്യപ്പെട്ടു. ഞാൻ അവനോട് പറഞ്ഞു, പോകൂ. അവൻ പോയി. ഞാൻ അവനെ ആരാധിക്കുകയാണെങ്കിൽ അവൻ എന്നെ മഹത്വപ്പെടുത്തുമെന്ന് അവൻ എന്നോട് പറഞ്ഞു. അവനോട് മറഞ്ഞുപോകുവാൻ ഞാൻ പറഞ്ഞു. അങ്ങനെ അവൻ അപ്രത്യക്ഷനായി. 9-09-1986. യഹോവയായ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നോടൊപ്പമുണ്ടെന്ന് മനസ്സിലാക്കുക. പ്രാർത്ഥനയിലാണോ? ഈ വിധത്തിലും. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്തുകൊണ്ട് നീ എന്നെ തിരസ്കരിക്കുന്നു? ഞാൻ യഹോവയാണ്. നിനക്ക് സന്തോഷമായോ? അടിക്കുറിപ്പ്: കർത്താവ് സന്ദേശങ്ങൾ പറഞ്ഞെഴുതിക്കുന്നതിനിടയ്ക്ക് എനിക്ക് സന്തോഷം ലഭിക്കുന്നുണ്ടോ എന്നാണ് കർത്താവ് ഇവിടെ ആരായുന്നത്. ഉവ്വ. ഈ സന്ദേശങ്ങൾ സാത്താനിൽ നിന്നായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? അങ്ങയുടെ നാമം എന്നോട് പറയുക. യഹോവ എന്നാണ് എന്റെ നാമം. എന്നെ സ്നേഹിക്കുക. യഹോവയായ ഞാൻ നിന്നെ സഹായിക്കും. 10-09-1986. ഒരു നിസ്സാര വ്യക്തിയായ എന്നെപ്പോലെയുള്ളവരോട് ദൈവത്തിന് സംസാരിക്കാൻ കഴിയുകയില്ലെന്ന് പെട്ടെന്ന് ഞാൻ വിചാരിച്ചു. ഒരുപക്ഷേ ഞാൻ തെറ്റിദ്ധരിച്ചതായിരിക്കാം. കാവൽ മാലാഖയായിരിക്കും സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി. ദാനിയേലേ. ഇത് ദാനിയേൽ ആണെന്ന് എന്തുകൊണ്ട് നീ ചിന്തിക്കുന്നു? കാരണം ആദ്യം എന്നെ സമീപിച്ചത് ദാനിയേൽ ആണ്. ദാനിയേലേ. അല്ല. ദാനിയേൽ? അല്ല. ദാനിയേൽ? അല്ല. ഞാൻ യഹോവയാണ്. എന്നെ ശ്രവിക്കുവാൻ നീ തയ്യാറാണോ? എന്നെ പഠിപ്പിച്ച പിതാവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു. ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. എന്തുകൊണ്ട്? കാരണം അങ്ങ് എന്നെ സഹായിച്ചു. അവസാനം ഞാൻ നിന്നെ എന്റെ അടുക്കൽ എത്തിച്ചു. എനിക്ക് വീണ്ടും അങ്ങയുടെ നാമം ചോദിക്കാമോ? യഹോവ. എന്തുകൊണ്ടാണ് ഞാൻ രണ്ടുപ്രാവശ്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നതെന്ന് അങ്ങ് ദയവായി മനസ്സിലാക്കണമേ. ഞാൻ മനസ്സിലാക്കുന്നു. എന്നെ ശ്രവിക്കാൻ നീ തയ്യാറാണോ? അതെ. എപ്പോഴും എന്നെ സ്വീകരിക്കാൻ നിനക്ക് സന്തോഷമാണോ? അതെ. എനിക്ക് അത്യധികം സന്തോഷമുണ്ട്. എന്തുകൊണ്ട്? എന്തെന്നാൽ എന്റെ ദൈവമേ, അങ്ങയിൽ നിന്നുള്ള സ്നേഹം കൊണ്ട് ഞാൻ നിറയുന്നു. ഒരു നീർച്ചാൽ പോലെ അത് എന്നിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നു. ദൈവമേ, ഇക്കാര്യത്തിൽ എന്നെ പഠിപ്പിച്ചതും എന്നെ സഹായിച്ചതും അങ്ങ് തന്നെയാണ്. ഈ വിധത്തിൽ സ്നേഹം അനുഭവിക്കാൻ മറ്റുള്ളവരെയും സഹായിക്കുക. എങ്ങനെ? യഹോവയായ ഞാൻ നിന്നെ നയിക്കും. 12-09-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. നീ ആഗ്രഹിക്കുന്ന ഏതു സമയത്തും നിനക്ക് എന്നെ കണ്ടുമുട്ടാം. ഒരു സന്ദേശത്തെക്കുറിച്ച് നിനക്ക് അസ്വസ്ഥത അനുഭവപ്പെടുന്ന സമയത്ത് അത് ഞാനല്ല എഴുതിയതെന്ന് അറിഞ്ഞുകൊള്ളുക. നിന്നെ ആകുലപ്പെടുത്തുന്ന ഏതു സന്ദേശവും യഹോവയായ ഞാനല്ല എഴുതിയിട്ടുള്ളത്. ഏതെങ്കിലും സന്ദേശത്തെക്കുറിച്ച് നിനക്ക് ദുഃഖം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ സന്ദേശം എന്നിൽ നിന്ന് വരുന്നതല്ലെന്നറിയുക. സ്വാതന്ത്ര്യം അനുഭവിച്ച് എന്നെ കണ്ടുമുട്ടുക. യഹോവയായ ഞാൻ സമാധാനമാണ്. നിന്റെ പ്രാർത്ഥനകളിൽ എന്നെ സ്വാഗതം ചെയ്യുക. എന്റെ വചനം വായിക്കുക. എന്തുകൊണ്ടാണ് ഇതെല്ലാം ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാൻ ചിലപ്പോഴൊക്കെ എന്നോട് തന്നെ ചോദിക്കാറുണ്ട്. കാരണം എനിക്ക് എത്രമാത്രം സ്നേഹം നിങ്ങളോട് എല്ലാവരോടും ഉണ്ടെന്ന് നിന്നെ അനുസ്മരിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. സ്നേഹപൂർവ്വം എന്റെ വചനം വായിക്കുക. എന്റെ സ്വർഗ്ഗസ്ഥനായ പിതാവേ, വാസ്തവത്തിൽ അങ്ങ് എന്നെ വിളിച്ചിട്ടുണ്ടോ? സ്നേഹഭാജനമേ, ഞാൻ നിന്നെ വിളിച്ചിട്ടുണ്ട്. 17-09-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. യഹോവയായ ഞാനാണിത്. എന്റെ വചനം മനസ്സിലാക്കുവാൻ ഞാൻ നിന്നെ സഹായിക്കും. ഞാൻ നിന്നെ പഠിപ്പിക്കും. എന്നോടുള്ള നിന്റെ സ്നേഹം വർദ്ധിപ്പിക്കുക. എന്തെങ്കിലും തെറ്റ് ചെയ്ത് ഈ കൃപാവരത്തെ നഷ്ടപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വളരെ ദുഃഖിതയായിരിക്കും അപ്പോൾ. അതിനുവേണ്ടി ഞാൻ കാത്തിരിക്കുകയില്ല. ഞാൻ നിന്നെ സമാശ്വസിപ്പിക്കും. നിന്നെ സൃഷ്ടിച്ച് നിന്നെ സ്നേഹിക്കുന്ന നിന്റെ നിത്യപിതാവാണ് ഞാൻ. നീ ആദ്യമായി ശ്വസിച്ചപ്പോൾ ഞാൻ നിന്നെ എന്നോട് ചേർത്തുപിടിച്ചു. പരസ്പരം സ്നേഹിക്കുക. എന്തെന്നാൽ എന്റെ കരങ്ങളിലാണ് നിങ്ങളെല്ലാവരും സൃഷ്ടിക്കപ്പെട്ടത്. നിങ്ങളെല്ലാവരും എന്റെ മക്കളാണ്. ആരാണ് നിന്നെ കണ്ടെത്തിയതെന്ന് ഓർക്കുക. മറ്റൊരിടത്തും തിരയേണ്ട. എന്റെ അടുക്കലേക്ക് വരുക. എന്റെ ആഗ്രഹങ്ങൾ കൊണ്ട് ഞാൻ നിന്നെ പൊതിയും. എന്റെ മുഴുവൻ സ്നേഹവും ഞാൻ നിന്റെ മേൽ വർഷിക്കും. എന്നെ കൂടുതലായി സ്നേഹിക്കുക. എന്നിലേക്കുള്ള പാത നിങ്ങളുടെ മധ്യേയാണ്. ആ പാത സ്വീകരിക്കുക. അത് നിന്നെ എന്റെ അടുക്കലേക്ക് നയിക്കും. തുറന്ന കരങ്ങളോടെ ഞാൻ നിന്നെ സ്വാഗതം ചെയ്യും. നീതിക്കുവേണ്ടി പ്രാർത്ഥിക്കുക. 19-09-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ഞാൻ സമാധാനമാണ്. എന്നെ എതിർക്കരുത്. ചെവിയുള്ളവർ കേൾക്കട്ടെ. എന്റെ വിളികൾ ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് നിങ്ങൾ എന്നെ ഉപേക്ഷിച്ചത്? ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. എന്നെ അനുസ്മരിക്കുന്ന നിങ്ങൾ വളരെ കുറച്ചുപേർ മാത്രമായത് എന്തുകൊണ്ടാണ്? ദൈവമായ ഞാൻ നിങ്ങളെ കണ്ടെത്തിയിട്ടില്ലേ? ഞാൻ നിങ്ങളെ സ്നേഹിക്കുകയും താലോലിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടില്ലേ? മനോരാജ്യങ്ങളാൽ നിങ്ങൾ വ്യതിചലിക്കപ്പെട്ടിരിക്കുന്നുവോ? ഇങ്ങനെയുള്ളവരാണെന്നാണോ നിങ്ങൾ അവകാശപ്പെടുന്നത്? നിങ്ങൾ എന്നെ അനുഭവിച്ചറിഞ്ഞിട്ടില്ലേ? നിങ്ങളെ തന്നെ വിശുദ്ധീകരിക്കുവിൻ. എന്തെന്നാൽ ഞാൻ നിങ്ങളുടെ ഉള്ളിലുണ്ട്. ശരത്കാലം വരുമ്പോൾ ഇലകൾ ഉണങ്ങി ചുരുണ്ട് കൊഴിയുന്നതുപോലെ വത്സല്യഭജനങ്ങളെ നിങ്ങളും ഉണങ്ങി ചുരുണ്ട് കൊഴിയുകയാണോ? മക്കളേ, മക്കളേ, എന്റെ അടുക്കലേക്ക് തിരിച്ചുവരുവിൻ. എന്റെ പരിശുദ്ധമായ സ്ഥലങ്ങളിലേക്ക് വന്നു നിറഞ്ഞുകൊണ്ട് എന്നെ സന്തോഷിപ്പിക്കുക. പ്രിയപ്പെട്ട സ്വർഗ്ഗസ്ഥനായ പിതാവേ, അവർ ശ്രദ്ധിക്കുകയില്ലെങ്കിലോ? ഓരോ മനുഷ്യനും ചെവികളുണ്ട്. എന്തിനുവേണ്ടിയാണ് ഞാൻ അവ സൃഷ്ടിച്ചത് എന്ന് അവർ അറിയണം. അന്ധകാരത്തെയും പ്രകാശത്തെയും വേർതിരിച്ചറിയുന്നതിന് ഞാൻ അവർക്ക് കണ്ണുകൾ നൽകിയിട്ടുണ്ട്. മകളേ, എന്നോടുള്ള നിന്റെ സ്നേഹം നിലനിർത്തിക്കൊണ്ട് എന്റെ സന്തോഷം വർദ്ധിപ്പിക്കുക. നിന്റെ പ്രാർത്ഥനകളാൽ എന്നെ സ്വാഗതം ചെയ്യുക. ഞാൻ നിന്റെ സ്വർഗ്ഗസ്ഥനായ പിതാവും സർവ്വശക്തനായ ദൈവവുമാണ്. എന്റെ വചനം വായിക്കുക. അതിൽ ആശ്രയിക്കുക. 21-09-1986. ദൈവത്തിന് എന്നോട് സംസാരിക്കാൻ കഴിയുമോ എന്ന് വീണ്ടും ഞാൻ സംശയിക്കുന്നു. ഇത്തവണ യേശുവാണ് സംസാരിച്ചത്. ദൈവത്തിന് മഹത്വം. അങ്ങ് ദാനിയേൽ ആണോ? എന്തുകൊണ്ട്? എന്തുകൊണ്ട് ദാനിയേൽ? എപ്പോഴും ദൈവത്തെ മഹത്വപ്പെടുത്തുന്നവനാണ് ദാനിയേൽ. ദാനിയേൽ മാത്രമേ ദൈവത്തെ മഹത്വപ്പെടുത്തിയിട്ടുള്ളൂ എന്ന് നിനക്ക് തീർച്ചയുണ്ടോ? ഇപ്പോൾ എനിക്ക് മനസ്സിലായി. ഞാൻ പുഞ്ചിരിച്ചു. എന്തുകൊണ്ടാണ് നീ സംശയിക്കുന്നത്? ദൈവത്തിൻറെ പ്രിയനായ യേശുക്രിസ്തുവാണ് ഞാൻ. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. 23-09-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്നെ ശ്രവിക്കുക. ദൈവമായ ഞാൻ നിന്നെ ഒരിക്കലും കൈവിടുകയില്ല. സമാധാനത്തിൽ ജീവിക്കുക. വസൂല, ആകുലപ്പെടരുത്. നിന്നെ തന്നെ നോക്കുക. എന്റെ സ്നേഹത്തിന്റെ തെളിവാണ് നീ. ഞാൻ നിന്നെ മാനസാന്തരപ്പെടുത്തി. നീ എന്റെ സ്നേഹം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ദൈവമായ ഞാൻ നിന്നോട് പ്രഘോഷിച്ചു. നീ എന്റെ സ്വന്തമായതിനാൽ ഞാൻ നിന്നെ എന്നോട് ചേർത്തുപിടിച്ചു. ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അനുഭവിച്ചറിയുക. എന്തുകൊണ്ടാണ് അങ്ങ് എനിക്ക് കൃപാവരം നൽകിയിട്ടുള്ളതെന്ന് എനിക്ക് അങ്ങയോട് ചോദിക്കാമോ? ഞാൻ ഈ അനുഗ്രഹം നിനക്ക് നൽകി. ഇത് സ്വീകരിക്കുക. നീ ആഗ്രഹിക്കുന്ന ഏതു സമയത്തും എന്നെ വിളിക്കുക. നിങ്ങൾ ആരാണെന്ന് കണക്കിലെടുക്കാതെ ദൈവമായ ഞാൻ നിങ്ങളെ വിളിക്കും. വിനീതരായവർ ഭാഗ്യവാന്മാർ. എന്തെന്നാൽ അവർ ദൈവരാജ്യം അവകാശമാക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ. എന്തെന്നാൽ അവർ ദൈവത്തെ കാണും. വസൂല, ഇത് വീണ്ടും വീണ്ടും വായിച്ചു മനസ്സിലാക്കുക. എന്നെ വിശ്വസിക്കുക. ഈ രണ്ടുതരത്തിലുള്ള ഭാഗ്യങ്ങളും ഉള്ളവരുടെ തടസ്സങ്ങൾ തകർന്നു പോകുകയും അവർ ദൈവത്തിൻറെ ഭവനത്തിൽ പ്രവേശിക്കുകയും ചെയ്യും. ആബാ, അവരെ സ്വാഗതം ചെയ്യും. 4-10-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. വരൂ, എന്റെ അടുക്കലേക്ക് വന്ന് എന്നെ സന്തോഷിപ്പിക്കുക. നീ എന്നോട് നിന്റെ ചോദ്യം ചോദിക്കുവാൻ പോവുകയാണോ? ഞങ്ങൾ അങ്ങയെ അവഗണിക്കുകയാണെന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടോ? ഉവ്വ, അതിനാൽ നിദ്രയെക്കുറിച്ച് ജാഗ്രത പാലിക്കുക. സ്വർഗ്ഗത്തിൻറെ പ്രഭാത നക്ഷത്രം ഉടനെ കാണപ്പെടും. നിങ്ങളുടെ പിതാവായ ഞാൻ നിങ്ങളെ ശ്രദ്ധിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാതിരിക്കുമോ? നിങ്ങളുടെ സൃഷ്ടാവായ യഹോവയാണ് ഞാൻ. നിങ്ങളെല്ലാവരും എൻറെ മക്കളാണ്. നിങ്ങൾ എവിടെ പോകാമെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? അതിനെക്കുറിച്ചുള്ള ഒരു ചിന്ത എപ്പോഴെങ്കിലും നിങ്ങൾക്കുണ്ടായിട്ടുണ്ടോ? നിങ്ങൾ സ്വമേധയാ വന്നവരാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിച്ചുവോ? ഞാൻ നിങ്ങളെ ഉപേക്ഷിച്ചു കളഞ്ഞു എന്ന് നിങ്ങൾ വിശ്വസിച്ചുവോ? ഞാൻ ഒരിക്കലും നിലനിന്നിട്ടില്ലെന്നാണോ നിങ്ങൾ കരുതിയത്? ഹെബ്രായ ഭാഷയിലെ യക്ഷി കഥകളുടെ സമാഹാരമാണ് എൻറെ വചനം എന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിച്ചുവോ? എന്നെ ശ്രവിക്കുക. എൻറെ വചനം സജീവവും സത്യവുമാണ്. നിങ്ങൾക്ക് വെളിച്ചം നൽകുവാനും ഞാൻ ആരാണെന്നും നിങ്ങൾ ആരാണെന്നും ഗ്രഹിക്കുന്നതിന് നിങ്ങളെ സഹായിക്കുവാനും വേണ്ടിയുള്ളതാണ് എൻറെ വചനം. മക്കളേ, ശാസ്ത്രീയമായ അറിവിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണോ നിങ്ങളുടെ മതം? എന്നെ തള്ളിമാറ്റുകയും എന്നിൽ നിന്ന് മറഞ്ഞിരിക്കുകയും ചെയ്യരുതേ. എന്നിൽ നിന്ന് ഒഴുകി പോകുവാൻ എന്തുകൊണ്ട് നിങ്ങൾ നിങ്ങളെ തന്നെ അനുവദിച്ചു? പുനരുദ്ധാനത്തിൽ വിശ്വസിക്കുക. നിങ്ങളുടെ ആത്മാക്കൾ നിത്യമായി ജീവിക്കുമെന്നത് വിശ്വസിക്കുക. നിങ്ങളെല്ലാവരും എന്നിൽ നിന്നാണ് വരുന്നതെന്ന് ഞാൻ പറയുന്നതിനാൽ നിങ്ങൾ എങ്ങനെ ഉണ്ടായി എന്ന് അപഗ്രതിച്ചുകൊണ്ട് ജീവിക്കുകയും ലക്ഷ്യമില്ലാതെ നീങ്ങുകയും അരുത്. ദൈവമായ ഞാനാണ് നിങ്ങളുടെ സൃഷ്ടാവ്. ഞാൻ ജീവനെ സ്നേഹിക്കുന്നതിനാൽ ഞാൻ നിങ്ങളെ സൃഷ്ടിച്ചു. എൻറെ പ്രകാശത്തിൽ ജീവിക്കുവാനാണ് ഞാൻ നിങ്ങളെ സൃഷ്ടിച്ചത്. ഞാൻ സ്വർഗ്ഗം സൃഷ്ടിച്ചു. ഞാൻ സർവ്വവും സൃഷ്ടിച്ചു. പിന്നെ ഏതു വിധത്തിൽ ഇതെല്ലാം സൃഷ്ടിക്കപ്പെട്ടു എന്നാണ് നിങ്ങൾ ചിന്തിച്ചത്? സ്വർഗ്ഗം ഇല്ലായിരുന്നു. നിങ്ങളും ഇല്ലായിരുന്നു. സൃഷ്ടി ഞാനാണ് നിർവഹിച്ചത്. നിങ്ങൾ എപ്രകാരമാണ് ഉണ്ടായതെന്നതിനെക്കുറിച്ച് കൂടുതലായി നിങ്ങളുടെ അക്കാദമികൾ നിങ്ങളെ പഠിപ്പിക്കട്ടെ. എന്തുകൊണ്ട് നിങ്ങൾ ജീവിക്കുന്നു എന്ന പ്രധാന ചോദ്യത്തിന് അവർ ഉത്തരം കണ്ടെത്തട്ടെ. നിങ്ങൾ ഒരിക്കൽ മരിച്ചു കഴിയുമ്പോൾ നിങ്ങളുടെ ആത്മാവ് നിത്യമായും ജീവിക്കും എന്ന് വിശ്വസിക്കാതെ ജീവിതത്തെ വരുന്നതുപോലെ സ്വീകരിച്ചുകൊണ്ട് നിങ്ങളിൽ പലരും ഒരു ചോദ്യം പോലും ചോദിക്കുവാൻ തുനിയുന്നില്ല. അന്ധരെ, അന്ധരെ, ബധിരരെ കാണുവാനും കേൾക്കുവാനും നിങ്ങൾ വിസമ്മതിക്കുന്നു. സത്യം കണ്ടെത്തുന്നതിൽ നിങ്ങൾക്ക് ഭയമാണോ? ഞാനാണ് സത്യം. എന്നെ കണ്ടെത്തുവാൻ നിങ്ങൾക്ക് ഭയമാണോ? എന്നെ നിരാകരിക്കേണ്ടതിന് നിങ്ങൾ നിങ്ങളുടെ കണ്ണുകൾ അടച്ചുപൂട്ടിയിരിക്കുന്നു. ആ വഴി നിങ്ങൾക്ക് ലളിതമാണോ? അല്ലെങ്കിൽ നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണോ? ഞാനാണ് വഴി. ഞാനാണ് വഴി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. സത്യം ദർശിക്കുവാൻ ഓരോരുത്തരും വേണ്ടി പ്രകാശിക്കുന്ന പ്രകാശമാണ് ഞാൻ. പ്രിയപ്പെട്ട മക്കളെ, നിങ്ങളെല്ലാവരും ഉറങ്ങുന്നത് കണ്ട് എൻറെ ഹൃദയം വേദനിക്കുന്നു. നിങ്ങളുടെ അടുക്കൽ വന്ന് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാതിരിക്കുവാൻ എങ്ങനെയാണ് എനിക്ക് കഴിയുക? നിങ്ങളെ വിഴുങ്ങുവാൻ കാത്തിരിക്കുന്ന ഒരു ചെന്നായയെ പോലെ സാത്താൻ നിങ്ങളുടെ ഇടയിൽ പതുങ്ങി നടക്കുന്നത് കാണുമ്പോൾ എങ്ങനെ എനിക്ക് നിങ്ങളെ ഉപേക്ഷിക്കുവാൻ കഴിയും? നിങ്ങൾ എന്നെ കണ്ടെത്തേണ്ടതിന് നിങ്ങളെ ഉണർത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ മഹിമയാർന്ന നിമിഷം കാണുവാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു. നിങ്ങളുടെ ഉറക്കം എന്നേക്കും നിലക്കുമോ? നിങ്ങളുടെ ഉറക്കം എന്നേ. അടിക്കുറിപ്പ്: ദൈവം അവിടുത്തോട് സ്വയം പറയുന്നതുപോലെ തോന്നി. ദൈവമായ ഞാൻ നിങ്ങളെ വിളിച്ചിരിക്കുന്നു. ദൈവമായ ഞാൻ ഇപ്പോഴും നിങ്ങളെ വിളിക്കുന്നു. എൻറെ അടുക്കലേക്ക് വരൂ. പിന്നീട് അന്ന് ഉച്ച കഴിഞ്ഞ് യഥാർത്ഥത്തിൽ ദൈവം എന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നു എന്നത് ഉൾക്കൊള്ളുവാൻ എനിക്ക് വീണ്ടും പ്രയാസമായി. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ആരാണ് ഭൂമിയും സ്വർഗ്ഗവും സ്ഥാപിച്ചത് എന്ന് ഓർക്കുക. ആരാണ് നിന്നെ സൃഷ്ടിച്ചത്? ആരാണ് നിന്നെ അനുഗ്രഹിക്കുകയും നിന്നെ സ്നേഹിക്കുകയും ചെയ്തത്? ലോകത്തെ രക്ഷിക്കുന്നതിന് തൻറെ ഏകജാതനെ ലോകത്തിന് നൽകിയത് ആരാണ്? അടിക്കുറിപ്പ്: യേശു അവിടുത്തെ പിതാവിനെക്കുറിച്ച് സംസാരിക്കുന്നു. ഈ സന്ദേശം അങ്ങയിൽ നിന്ന് വരുന്നതാണെന്ന് അനേകർ വിശ്വസിക്കുകയില്ല. അവർ പറയും, "ഇത് ദൈവത്തിൽ നിന്നുള്ളതല്ല. ഈ വിധത്തിൽ ദൈവം പ്രവർത്തിക്കുകയില്ല." എങ്ങനെയാണ് ദൈവം പ്രവർത്തിക്കുന്നത്? ദൈവം എന്തെങ്കിലും അത്ഭുതങ്ങൾ പ്രവർത്തിക്കാറുണ്ടോ? ഉവ്വ, അവിടുന്ന് എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ എന്നെക്കുറിച്ചാണ് അവർക്ക് സംശയം. ഞാനാണ് പ്രശ്നം. നീ ദുഷ്ടയാണോ? വേറൊരു ദൈവത്തെ നീ ആരാധിക്കുന്നുണ്ടോ? വേറൊരു ദൈവത്തെ ഞാൻ ആരാധിക്കുന്നില്ല. നിൻറെ പ്രാർത്ഥനകളിൽ മറ്റു ദൈവങ്ങളെ നീ വിളിക്കുന്നുണ്ടോ? ഇല്ല. അപ്പോൾ നമ്മുടെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം എൻറെ സമീപം എനിക്ക് അനുഭവപ്പെട്ടു. അവളെ സ്നേഹിക്കുക. ഞാൻ കുരിശിൽ കിടന്ന സമയത്തെക്കുറിച്ച് ഓർക്കുന്നുണ്ടോ? ഞാൻ പറഞ്ഞ വാക്കുകൾ എന്തായിരുന്നു? അവൾ നിങ്ങളുടെയും മാതാവാണെന്നാണ് ഞാൻ പറഞ്ഞത്. അവൾ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്. ആബാ, അവിടുത്തേക്ക് ഇഷ്ടമുള്ളവർക്കാണ് നൽകുന്നത്. ദൈവം നിനക്ക് നൽകിക്കൊണ്ടിരിക്കുന്നത് സ്വീകരിക്കുക. അങ്ങനെ സഭയിൽ നിന്ന് പുറത്താക്കുമെന്നും ഞാൻ സഭയുടെ വാതിൽ മുട്ടുകയാണെങ്കിൽ അങ്ങേക്ക് നിരസിക്കുവാൻ കഴിയുന്നതുകൊണ്ട് അങ്ങ് എനിക്ക് വാതിൽ തുറന്നു തരികയില്ലെന്നും ആ പുരോഹിതൻ പറഞ്ഞപ്പോൾ അങ്ങേക്ക് എന്തു തോന്നി? ഞാൻ കരഞ്ഞു. എൻറെ കരങ്ങൾക്കുള്ളിൽ എൻറെ മുഖം മറച്ചുകൊണ്ട് ഞാൻ കരഞ്ഞു. എൻറെ സഭ എല്ലാവർക്കും വേണ്ടിയുള്ളതാണ്. എൻറെ വാതിലിൽ മുട്ടുന്ന ഏതൊരുവനെയും ഞാൻ സ്വാഗതം ചെയ്യുന്നു. അടിക്കുറിപ്പ്: മത്തായി 7:7. മുട്ടുവിൻ. നിങ്ങൾക്ക് തുറന്നു കിട്ടും. യേശുവായ ഞാൻ വാതിൽ തുറന്നു കൊടുക്കും. നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ രക്ഷകനാണ് ഞാൻ. 5-10-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. നീ എൻറെ സന്ദേശവാഹക ആയിരിക്കേണ്ടതിനാണ് ഞാൻ നിന്നെ വളർത്തിയത്. ഈ സന്ദേശങ്ങൾ ഞാൻ ആർക്കാണ് നൽകേണ്ടതെന്ന് ഞാൻ എപ്പോഴാണ് അറിയുക? ഇക്കാര്യങ്ങൾ എനിക്ക് വിടുക. വസൂല, ഞാൻ നിന്നെ വിളിക്കും. എൻറെ സന്ദേശവാഹക, ഞാൻ അനേകം തെറ്റുകൾ ചെയ്യുന്നു. ഞാൻ നിൻറെ, ഞാൻ നിൻറെ തെറ്റുകൾ സ്വീകരിക്കുന്നു. എന്തെന്നാൽ നീ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുക മാത്രമാണ്. ഞാൻ സമാധാനമാണ്. നിനക്ക് അസ്വസ്ഥത വരുത്തുന്ന യാതൊരു സന്ദേശവും ഒരിക്കലും ഞാൻ നിനക്ക് നൽകുകയില്ല. അടിക്കുറിപ്പ്: ആത്മാക്കളെ വിവേചിച്ചറിയുവാൻ ദൈവം എന്നെ പഠിപ്പിക്കുന്നു. എൻറെ സന്ദേശങ്ങൾ ഞാൻ നിനക്ക് നൽകും. യഥാസമയം ആ സന്ദേശങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുവാൻ ഞാൻ നിന്നെ നയിക്കും. എനിക്ക് വേണ്ടി ഇത് ചെയ്യുവാൻ നീ തയ്യാറാണോ? ഞാൻ സമ്മതിക്കുന്നതിനു മുമ്പ് അങ്ങ് സ്വയം അങ്ങയുടെ നാമം പറയുക. നിൻറെ ദൈവമായ യഹോവയാണ് ഞാൻ. യഹോവയാൽ വഴി നയിക്കപ്പെടുന്നതിന് ഞാൻ സമ്മതിക്കുന്നു. നിന്നെ ഉൽക്കണ്ടപ്പെടുത്തുന്ന ഏതെങ്കിലും സന്ദേശം അല്ലെങ്കിൽ നിന്നെ ആകുലപ്പെടുത്തുന്ന ഏതെങ്കിലും സന്ദേശം എന്നിൽ നിന്നല്ല വരുന്നത്. ഞാൻ സമാധാനവും സ്നേഹവുമാണ്. എന്നോടൊപ്പം പ്രവർത്തിക്കുന്നതിൽ നിനക്ക് സമാധാനം അനുഭവപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.