Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / ആമുഖം - സ്വർഗ്ഗം ഒരു യാഥാർത്ഥ്യം, നരകവും അതുപോലെ – എപ്പിസോഡ് 0,
Transcript
- 0:00നവംബർ 10ന് ആരംഭിക്കുന്ന
- 0:01"സ്വർഗ്ഗം ഒരു യാഥാർഥ്യമാണ്,
- 0:03നരകവും അതുപോലെ"
- 0:04എന്ന പോഡ്കാസ്റ്റ് പരമ്പര
- 0:06വസൂലാ റീഡന്റെ ജീവിതകഥയാണ്.
- 0:09ദൈവത്തിന്റെയും ദൈവദൂതന്മാരുടെയും
- 0:11സാത്താന്റെയും പിശാചുക്കളുടെയും
- 0:12പ്രകൃത്യാതീത ലോകത്തെക്കുറിച്ചുള്ള
- 0:14നേരിട്ടുള്ള വിവരണമാണിത്.
- 0:16നമ്മുടെ ലോകത്തിന് സമയോചിതവും
- 0:18നിർണായകവുമായ ഒരു സന്ദേശം,
- 0:20നിങ്ങൾക്ക് കേൾക്കാനാകുന്ന ഏറ്റവും
- 0:21ചിന്തോദീപകമായ സാക്ഷ്യങ്ങളിൽ
- 0:23ഒന്ന്. വസൂലയുടെ ആത്മീയ
- 0:25യാത്ര മനുഷ്യരാശിക്ക്
- 0:27വളരെ പ്രധാനപ്പെട്ട സന്ദേശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
- 0:30ഇതുവരെ മിക്ക ആളുകൾക്കും
- 0:32അവ അജ്ഞാതമാണ്. ദൈവം
- 0:34നല്ലവനെങ്കിൽ, എന്തുകൊണ്ടാണ്
- 0:36ഇത്തരം കഷ്ടപ്പാടുകൾ അനുവദിക്കുന്നത്?
- 0:38ദൈവവുമായുള്ള മനുഷ്യന്റെ
- 0:39ബന്ധം എങ്ങനെ പുനസ്ഥാപിക്കാൻ
- 0:40കഴിയും? നാം അറിയുന്ന ഈ
- 0:42ലോകം എത്രമാത്രം സുരക്ഷിതമാണ്?
- 0:45നാം യുഗാന്ത്യത്തിലേക്ക് പ്രവേശിക്കുകയാണോ?
- 0:47ഈ പോഡ്കാസ്റ്റുകൾ ശ്രദ്ധിക്കൂ.
- 0:49മേൽ പറഞ്ഞതുപോലുള്ള
- 0:50ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും.
- 0:52വസൂല പ്രകൃത്യാതീത
- 0:54ലോകം കണ്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ
- 0:56ഓരോ നിമിഷത്തെയും ബാധിക്കുന്ന
- 0:58മറഞ്ഞിരിക്കുന്ന ശക്തികളെ
- 0:59അനുഭവിച്ചിട്ടുണ്ട്. ഇത് അവളുടെ
- 1:01അസാധാരണമായ കണ്ടുമുട്ടലുകളുടെയും
- 1:03അവ നമുക്കെല്ലാവർക്കും
- 1:04എന്താണ് അർത്ഥമാക്കുന്നത് എന്നതിന്റെയും
- 1:06കഥയാണ്. ചിലപ്പോൾ വേദനാജനകം
- 1:10ആണെങ്കിലും, എപ്പോഴും
- 1:11പ്രതീക്ഷ നൽകുന്ന ഈ ജീവിതകഥ
- 1:13ദൈവസ്നേഹത്തിന്റെയും
- 1:14നീതിയുടെയും വരാനിരിക്കുന്ന കാര്യങ്ങളുടെയും
- 1:16ഒരു നേർക്കാഴ്ച നമുക്ക്
- 1:18നൽകുന്നു. ഒരു ഗ്രീക്ക് കുടുംബത്തിലാണ്
- 1:21വസൂല റീഡൻ ജനിച്ചത്.
- 1:22ഈജിപ്തിലും സ്വിറ്സർലാൻഡിലും
- 1:24വളർന്നു. പിന്നീട് അവർ ഒരു സ്വീഡിഷ്
- 1:27പുരുഷനെ വിവാഹം കഴിച്ചു.
- 1:2920 വർഷത്തിലേറെയായി ഒരു കരിയർ
- 1:31നയതന്ത്രജ്ഞന്റെ ഭാര്യയുടെ
- 1:32ജീവിതം നയിച്ചു. കൂടുതൽ വർഷങ്ങളും
- 1:35ആഫ്രിക്കയിലും ഏഷ്യയിലും
- 1:36ചെലവഴിച്ചു. വിനോദം, പെയിന്റിംഗ്,
- 1:39ടെന്നിസ് കളി എന്നിവയാൽ
- 1:40നിറഞ്ഞതായിരുന്നു അവളുടെ ദിവസങ്ങൾ.
- 1:42സമ്മർദ്ദമില്ലാത്ത ആനന്ദകരമായ
- 1:44ഒരു ജീവിതമായിരുന്നു അത്. 1985
- 1:47നവംബർ 28ന് ഒരു മുന്നറിയിപ്പുമില്ലാതെ
- 1:50അവളുടെ കാവൽ മാലാഖയായ
- 1:52ദാനിയേൽ പ്രത്യക്ഷപ്പെട്ടതോടെ,
- 1:53അവളുടെ ജീവിതം കീഴ്മേൽ
- 1:55മറിഞ്ഞു. ദൈവസേവനത്തിനായി
- 1:58ജീവിതം സമർപ്പിക്കുക എന്ന ദൈവീക
- 2:00വിളി അവൾക്ക് ലഭിച്ചു. ഈ പോഡ്കാസ്റ്റ്
- 2:03പരമ്പര അവളുടെ കഥയാണ്.