Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 53: എന്റെ അത്ഭുതങ്ങളിൽ വിശ്വസിക്കൂ, എന്നിൽ വിശ്വസിക്കൂ.
Transcript
- എപ്പിസോഡ് 53. 14/11/1987. യേശുവേ, അങ്ങ് എനിക്ക് അനുവദിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ഞാൻ അങ്ങയുടെ പക്കൽ വരുമ്പോൾ അങ്ങ് സന്തോഷവാനാണോ? ഞാൻ സന്തോഷവാനാണ്. എങ്ങനെ ഞാൻ സന്തോഷവാൻ ആകാതിരിക്കും? എന്റെ വസൂല, നീ എന്റെ അടുക്കലേക്ക് വരുന്നു, എങ്കിലും എന്താണ് നിന്റെ മനസ്സിൽ ഉള്ളതെന്ന് നീ എന്നോട് പറയുന്നില്ല. വസൂല, ഞാൻ നിന്റെ ഹൃദയത്തെ അനുഭവിച്ചറിയുന്നു. നിന്റെ ഹൃദയം ദുഃഖവും വേദനയും നിറഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് നിന്റെ ഹൃദയത്തിൽ ദുഃഖവും വേദനയും നിറഞ്ഞിരിക്കുന്നത് എന്ന് നിനക്കറിയാമോ? അതിന് കാരണം സ്നേഹം സഹിക്കുന്നു. ഞാൻ സഹിക്കുമ്പോൾ നീയും സഹിക്കുന്നു. എപ്പോഴും എന്നോട് താതാത്മ്യപ്പെടുവാനുള്ള കൃപാവരം ഞാൻ നിനക്ക് നൽകിയിരിക്കുന്നു. നീ എന്റെ പ്രതിബിംബമാണ്. എനിക്ക് അനുഭവപ്പെടുന്നതൊക്കെയും നിനക്കും അനുഭവപ്പെടുന്നു. എന്നെ അനുഭവിച്ചറിയുവാൻ ഞാൻ നിന്നെ അനുവദിക്കുന്നു. മനുഷ്യർ എന്നെ വീണ്ടും വീണ്ടും കുത്തിത്തുളച്ചുകൊണ്ടിരിക്കുന്നു. എന്റെ വേദന അതിന്റെ ഉച്ചിയിൽ എത്തിയിരിക്കുന്നു. എന്റെ കണ്ണുനീർ സൂക്ഷിച്ചുവെക്കുവാൻ ഞാൻ കടമപ്പെട്ടിരിക്കുന്നു, എങ്കിലും എനിക്ക് അതിന് കഴിഞ്ഞില്ല. മകളേ, എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിട്ടില്ലെന്നാണോ നീ കരുതുന്നത്? നിന്റെ കണ്ണുകളെ പോലെ തന്നെ എന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു. ഞാൻ സഹിക്കുന്നു. എന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു. അല്ലയോ, വസൂല, എന്റെ പുഷ്പമേ? മകളേ, ഇപ്പോൾ നീ എങ്ങനെയാണ് എന്നെ മനസ്സിലാക്കുന്നത്? നമ്മൾ രണ്ടുപേരും ഒരുമിച്ച് കണ്ണുനീർ ചിന്തുന്നു. നമ്മൾ രണ്ടുപേരും ഒരുമിച്ച് സഹിക്കുന്നു. നമ്മൾ രണ്ടുപേരും ഒരുമിച്ച് എന്റെ കുരിശു വഹിക്കുന്നു. എനിക്ക് കൈപ്പേറിയ ദുഃഖം നൽകിക്കൊണ്ട് അനേകം മനുഷ്യർ എന്റെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നു. അല്ലയോ, വസൂല, നിന്റെ കണ്ണീർ എന്റെയും കണ്ണീരാണ്. ഇതാ, ഇവിടെ ഇപ്പോൾ എന്റെ കുരിശു വഹിക്കുക. എന്റെ ആണികളും എടുത്തുകൊള്ളുക. എന്നെ അല്പം വിശ്രമിക്കുവാൻ നീ അനുവദിക്കുമോ? പൂവ യേശുവേ, ഞാൻ നോക്കിയപ്പോൾ വേദനയാൽ ശബ്ദമിടേറിയ യേശുവിനെയാണ് കണ്ടത്. അവിടുത്തെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. ഇതിനു മുമ്പ് ഒരിക്കലും ഇത്രയധികം ദുഃഖവും വ്യസനവും ഞാൻ അനുഭവിച്ചിട്ടില്ല. വസൂല, അല്ലയോ വസൂല, ഞാൻ ഇതെങ്ങനെ നിന്നോട് പറയും? എന്നിരുന്നാലും എനിക്ക് നിന്നോട് ഈ സത്യം പറയണം: എന്റെ മുൾകിരീടം നിന്റെ തലയിൽ വെക്കുക, അപ്പോൾ നീ എന്നെ മനസ്സിലാക്കും. കർത്താവേ, എനിക്കത് അറിയാമെന്ന് ഞാൻ കരുതുന്നു. ഞാൻ പരിഹസിക്കപ്പെട്ടേക്കാം. എന്നെ തള്ളിപ്പറഞ്ഞേക്കാം, അങ്ങനെയല്ലേ? മനുഷ്യർ എന്നെ ശ്രവിക്കുകയില്ല. കരുണ നിറഞ്ഞ എന്റെ സന്ദേശം വിശ്വസിക്കുവാൻ അവർ വിസമ്മതിക്കുന്നതിലൂടെ, അവരുടെ ഉദാസീനതയിലൂടെ, അവരുടെ കുറ്റങ്ങൾ സമ്മതിക്കുവാനുള്ള അവരുടെ ഭയം നിമിത്തം അവർ വീണ്ടും പാപം ചെയ്യും. ഇതാ, എന്റെ മുൾകിരീടം ധരിക്കൂ. യേശു മുൾകിരീടം എന്റെ തലയിൽ എടുത്തുവെച്ചു. നീ എന്നെ മഹത്വപ്പെടുത്തും. എന്നെ ശ്രവിക്കുക. ഉചിതമായ സമയം വരും. വാസ്തവത്തിൽ സമയം സമാഗതമായി കഴിഞ്ഞിരിക്കുന്നു. എന്റെ വചനവിത്തുകൾ സമൃദ്ധമായി വിതറുവാനുള്ള എന്റെ നിർദ്ദേശങ്ങൾ ഞാൻ നിനക്ക് അപ്പോൾ നൽകും. നീ എന്റെ ഉദ്ദേശങ്ങൾ പൂർത്തീകരിക്കുന്നതിന് സ്നേഹം നിനക്ക് നിർദ്ദേശങ്ങൾ നൽകും. വസൂല, വിജയം വരിക്കുക. മകളേ, എന്നെ സന്തോഷിപ്പിക്കുക. ഇപ്പോൾ നീ എന്നെ നോക്കുന്നതുപോലെ എപ്പോഴും നോക്കുക. എന്റെ രക്തം നിന്റെ ഹൃദയത്തിൽ വീഴ്ത്തിക്കൊണ്ട്, രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുന്ന എന്റെ ഹൃദയത്തെ അനുഭവിച്ചറിയുവാൻ ഞാൻ നിന്നെ അനുവദിച്ചിട്ടുണ്ട്. എന്റെ പാനപാത്രത്തിൽ പങ്കുചേരുവാൻ ഞാൻ നിന്നെ അനുവദിച്ചു. നിന്റെ തലയിൽ എന്റെ മുൾകിരീടം വെച്ച് ഞാൻ നിന്നെ അലങ്കരിച്ചു. എന്റെ കുരിശു ഞാൻ നിന്റെ തോളിൽ വെച്ചിട്ടുണ്ട്. എന്റെ ആണികൾ ഞാൻ നിനക്ക് തരുന്നു. ഇതിനേക്കാൾ കൂടുതലായി ഒരു മണവാളന് എന്ത് നൽകാൻ കഴിയും? ഞാൻ നിനക്ക് നൽകിയിരിക്കുന്നതെല്ലാം എന്റെ ഏറ്റവും അമൂല്യമായ രക്തങ്ങളാണ്. എന്റെ പ്രിയപ്പെട്ടവളേ, ഇപ്പോൾ നീ എന്നെ മനസ്സിലാക്കുന്നു. രക്തം വാർന്നൊലിച്ചുകൊണ്ടിരിക്കുന്ന എന്റെ ശരീരമായ സഭയുടെ ഉള്ളറകളിലേക്ക് നീങ്ങുവാൻ നീ തയ്യാറാണോ? പൂവ കർത്താവേ, എന്നെ അവിടേക്ക് കൊണ്ടുപോവൂ. മകളേ, നമ്മൾ അവിടേക്ക് പോകുകയാണ്. എന്റെ കരം പിടിച്ചു ചേർന്ന് നിൽക്കുക. എന്നെ സ്തുതിക്കുക. ഞാൻ യേശുവിനെ സ്തുതിച്ചു. വരൂ, ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ. നിന്റെ ശിരസ്സ് കുനിക്കുക. യേശു എന്നെ അനുഗ്രഹിച്ചു. എന്നെ ഇപ്പോൾ ആബാ എന്ന് വിളിക്കൂ. എന്താണ് അതിന്റെ അർത്ഥമെന്ന് ഇപ്പോൾ നിനക്കറിയാം. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിൻറെ പുത്രന്മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്വത്തിന്റെ ആത്മാവിനെയല്ല, മറിച്ച് പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണ് നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവ് മൂലമാണ് നാം ആബാ പിതാവേ എന്ന് വിളിക്കുന്നത്. നാം ദൈവത്തിൻറെ മക്കളാണെന്ന് ഈ ആത്മാവ് നമ്മുടെ ആത്മാവിനോട് ചേർന്ന് സാക്ഷ്യം നൽകുന്നു. നാം മക്കളെങ്കിൽ അവകാശികളുമാണ്. ദൈവത്തിൻറെ അവകാശികളും ക്രിസ്തുവിൻറെ കൂട്ടവകാശികളും. എന്തെന്നാൽ അവനോടൊപ്പം ഒരിക്കൽ മഹത്വപ്പെടേണ്ടതിന് ഇപ്പോൾ അവനോടുകൂടെ നാം പീഡ അനുഭവിക്കുന്നു. റോമാ എട്ടാം അധ്യായം 14 മുതൽ 17 വരെ. ആബാ. അതെ, ഞാൻ നിന്നെ എത്രയധികം സ്നേഹിക്കുന്നു. ഞാൻ നിന്നെ സൃഷ്ടിച്ചത് എന്റെ സഹനങ്ങൾ എനിക്ക് പങ്കുവയ്ക്കുവാൻ ഒരാളെന്ന നിലയിലുമാണ്. വസൂല, നീ എന്നെ അറിയും. ആരാണ് പിതാവ് എന്ന് നീ അറിയും. പുഷ്പമേ, ഏറ്റവും പ്രിയപ്പെട്ട മകളേ, എന്റെ സൃഷ്ടികളെ ഞാൻ എത്രയധികം സ്നേഹിക്കുന്നുണ്ടെന്ന കാര്യം എല്ലാവരും അറിയട്ടെ. ദൈവം അവിടുത്തെ മറ്റു സൃഷ്ടികളെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നില്ലെന്ന് അവിടുന്ന് എനിക്ക് മനസ്സിലാക്കി തന്നു. ദൈവത്തിന് എന്നോടുള്ള വലിയ സ്നേഹം ഒരു ഉദാഹരണമായി പറഞ്ഞതാണ്. ഞാൻ ഒരു ഉദാഹരണമാണ്. ദൈവം അവിടുത്തെ എല്ലാ സൃഷ്ടികളെയും അനന്തമായ സ്നേഹത്താൽ സ്നേഹിക്കുന്നു. കർത്താവേ, കാരണം അവിടുന്ന് ഇതിനോടകം പറഞ്ഞിട്ടുണ്ടല്ലോ. ഇനിയും മറ്റൊരു കാരണം കൂടിയുണ്ട്. ദയവായി അത് എഴുതണ്ട. അങ്ങ് പറഞ്ഞത് ഞാൻ കേട്ടു. അതെ, നീ എന്നെ കേട്ടിരിക്കുന്നു. കർത്താവേ, എന്നാൽ ഈ കാരണം അങ്ങയിൽ നിന്നുള്ളതാണ്, എന്നിൽ നിന്നുള്ളതല്ല. പുഷ്പമേ, തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ നിനക്ക് തന്നിട്ടുണ്ടെന്ന് ഓർക്കണം. അതെ, പ്രിയപ്പെട്ട കർത്താവേ, കാര്യങ്ങൾ ഗ്രഹിക്കുവാനും തിരഞ്ഞെടുക്കുവാനുള്ള ബുദ്ധി എന്ന കൃപ അങ്ങ് ഞങ്ങൾക്ക് നൽകിയിരിക്കുന്നു. അങ്ങ് ഇക്കാര്യം എന്നെ പഠിപ്പിച്ചിട്ടുമുണ്ട്. അതെ, ഞാൻ നിന്നെ സ്നേഹിക്കുന്നു. വരൂ, നമുക്ക്... നമ്മൾ... അതെ, കർത്താവേ, പെട്ടെന്ന് ദൈവത്തിൻറെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സകല വിശുദ്ധരുടെയും സഹായം എനിക്ക് ആവശ്യമുള്ളതായി അനുഭവപ്പെട്ടു. ഉടനടി പരിശുദ്ധ കന്യാമറിയം വലിയ ശക്തിയോടെ പ്രത്യക്ഷപ്പെട്ടു. മണിക്കൂറുകൾ പറന്നകലുന്നു. യേശു നിന്നെ നയിച്ചുകൊണ്ടിരിക്കുന്നു. ഭയപ്പെടേണ്ട. എന്റെ പ്രിയപ്പെട്ട മകളേ, നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ. യേശു നിന്നോടൊപ്പമുണ്ട്. യേശുവാണ് നിന്റെ വഴികാട്ടി। എന്റെ വസൂല, നീ ഇപ്പോഴത്തെ പോലെ തന്നെ നീ യേശുവിനെ തുടർന്നും സ്നേഹിക്കുക। നീ കൂടുതലായി പരിഹാരം ചെയ്യുക। യേശുവിന്റെ ലേപന ഔഷധമായി തീരുക। യേശുവിനെ സന്തോഷിപ്പിക്കുക। നിന്റെ പരിശുദ്ധ മാതാവായ ഞാൻ നിന്നെ സഹായിക്കും। ഭയപ്പെടേണ്ട। മുന്നോട്ടു പോകുക। നീ ശരിയായ പാതയിൽ തന്നെയാണ്। ഞാൻ നിന്നെ സ്നേഹിക്കുന്നു. പരിശുദ്ധ കന്യാമറിയമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എനിക്ക് വേഗത്തിൽ പ്രവർത്തിക്കണമെങ്കിൽ ദൈവം എനിക്കുവേണ്ടി പാത തുറന്നു തന്നില്ലെങ്കിൽ എനിക്കൊന്നും ചെയ്യുവാൻ കഴിയില്ല. അപ്പോൾ ഞാൻ ദൈവത്തിൻറെ കരം പിടിച്ചുകൊണ്ട് അവിടത്തോടൊപ്പം മുന്നോട്ടു പോകും. പ്രിയപ്പെട്ട മാതാവേ, എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, എന്നെ സഹായിച്ചുകൊണ്ട് എനിക്ക് തുണയായിരിക്കണമേ. നിനക്ക് എന്നിൽ നിന്ന് സഹായം ലഭിക്കും. ഞാൻ നിന്നെ സഹായിക്കും. പരിശുദ്ധ മാതാവേ, അങ്ങേയ്ക്ക് നന്ദി. ഞാൻ അങ്ങയെ വാഴ്ത്തുന്നു. 16/11/1987. പ്രിയപ്പെട്ടവളേ, ഇക്കാലത്ത് വിശ്വസിക്കുവാൻ വളരെ പ്രയാസമുള്ള ഒരു കാര്യം ഞാൻ ചെയ്യുവാൻ പോവുകയാണ്. ഞാൻ ചെയ്യാൻ പോകുന്നത് എന്റെ സന്ദേശം സ്ഥിരീകരിക്കുക എന്നതാണ്. ഭയപ്പെടേണ്ട. എന്റെ ദൈവമേ, സാധുവായ എന്നോട് ഏതു സമയത്തും എവിടെ വെച്ചും അങ്ങ് സന്ദേശങ്ങൾ നൽകുന്നു എന്ന വസ്തുത ഇപ്പോൾ തന്നെ അനേകർക്ക് വിശ്വസിക്കുവാൻ വളരെ പ്രയാസമാണ്. എന്റെ അത്ഭുതങ്ങളിൽ വിശ്വസിക്കുക. എന്നിൽ വിശ്വസിക്കുക. 18/11/1987. എന്റെ ദൈവമേ, അങ്ങയുടെ രഹസ്യ ഉദ്ദേശം എനിക്ക് വെളിപ്പെടുത്തിയതിനു ശേഷം എനിക്ക് ഭയമാണ്. മുന്നോട്ടു പോകുവാൻ എനിക്ക് ഭയമാണ്. തൊട്ടുമുമ്പിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടെന്നൊരു ഭയം എനിക്കുണ്ട്. അങ്ങ് ജെറുസലേമിലേക്ക് പ്രവേശിച്ചപ്പോഴത്തെ അവസ്ഥയാണ് എനിക്കിപ്പോൾ ഉള്ളത്. ഏത് പ്രശ്നമാണ് അങ്ങയുടെ തൊട്ടുമുമ്പിൽ ഉണ്ടായിരുന്നതെന്ന് അങ്ങ് അറിഞ്ഞിരുന്നു. എന്റെ സന്ദേശം എന്റെ വചനം പൂർത്തിയാക്കുന്നു. നിന്നെ തിരസ്കരിച്ചാലും ഇല്ലെങ്കിലും നീ മുന്നോട്ടു തന്നെ പോകണം. നിന്റെ പ്രവർത്തി നീ നിറവേറ്റും. ഞാൻ നിന്റെ മുന്നിലുണ്ട്, കുഞ്ഞേ. ഞാൻ പൂർണ്ണമായി പ്രത്യക്ഷപ്പെടേണ്ടതിന് നീ ചെറുതായി നിലകൊള്ളുക. നീ എത്രമാത്രം ചെറുതായി തീരുന്നുവോ അത്രമാത്രം ഞാൻ വലുതായി നിലകൊള്ളും. ഞാൻ മുന്നോട്ടു പോകട്ടെ. സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഞാൻ തന്നെയാകട്ടെ. അതെ, കുഞ്ഞേ, വിവിധ സഭാവിഭാഗങ്ങൾ നയിക്കപ്പെടുന്നതിനുവേണ്ടി എളിമപ്പെട്ട് കുനിയേണ്ടി വരും. വിനീതനായി, നഗ്നപാദനായി ഞാൻ വരുന്നതായിരിക്കും. നിറച്ചു സജ്ജമാക്കിയ ആയുധങ്ങളുമായിട്ടല്ല ഞാൻ വരുന്നത്. എന്റെ ആടുകളെ ഞാൻ പത്രോസിന്റെ അടുക്കലേക്ക് തിരികെ കൊണ്ടുവരും. ഞാൻ അവയെ ഐക്യപ്പെടുത്തും. പത്രോസ് എന്റെ ആടുകളെ മേയ്ക്കും. കർത്താവായ ഞാൻ ഇത് പറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവളേ, എന്നെ വിശ്വസിക്കുക. ഞാൻ നിങ്ങളെല്ലാവരെയും എന്റെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നു. 21/11/1987. വസൂല, ചിതറിക്കപ്പെട്ട എന്റെ ആടുകളെ പത്രോസിന്റെ അടുക്കൽ ഞാൻ തിരിച്ചു കൊണ്ടുവരും. കർത്താവായ ഞാൻ നിങ്ങളെല്ലാവർക്കും ഇക്കാര്യത്തിൽ ഉറപ്പു തരുന്നു. പെട്ടെന്ന് കർത്താവ് എനിക്കൊരു ദർശനം നൽകി. ഇപ്പോൾ ചിതറി വേറിട്ട് പലതായി കഴിയുന്ന ആട്ടിൻപറ്റങ്ങളെ കർത്താവ് എനിക്ക് ദർശനത്തിൽ കാണിച്ചുതന്നു. പിന്നീട് ഇവയെല്ലാം ഒന്നിച്ചു ചേർക്കപ്പെട്ടു. പുഷ്പമേ, ഞാൻ നൽകുന്ന വലിയ അടയാളത്തിനുശേഷം ഇത് സംഭവിക്കും. പിതാവേ, എന്റെ ക്ഷമയില്ലായ്മയെ പ്രതി എന്നോട് ക്ഷമിക്കണമേ. അങ്ങയെപ്പോലെ ക്ഷമയുണ്ടാകുവാൻ ഞാൻ പരിശീലിക്കേണ്ടിയിരിക്കുന്നു. എന്റെ കരത്താൽ പിടിച്ചുയർത്തപ്പെട്ട കുഞ്ഞേ, എന്റെ സമ്പത്തിൽ നിന്ന് ശേഖരിച്ചുകൊണ്ട് നിന്റെ ഹൃദയത്തെ നിറയ്ക്കുക. മറ്റുള്ളവരുടെ ഹൃദയങ്ങൾക്ക് കൂടി പ്രചോദനം നൽകുവാൻ നിനക്ക് കഴിയേണ്ടതിന് നിന്റെ ഹൃദയത്തെ എന്റെ സമ്പത്തുകൊണ്ട് സമൃദ്ധമായി നിറയ്ക്കുക. കർത്താവായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. ഞാൻ നിനക്ക് ദർശനങ്ങൾ നൽകും. മറ്റു മനുഷ്യരുടെ ഹൃദയങ്ങളെ വിവേചിച്ചറിഞ്ഞ് അവയെ വായിക്കുവാൻ തക്കവിധം ഞാൻ നിന്റെ കാഴ്ചശക്തിയെ ശക്തിപ്പെടുത്തും. എന്റെ പ്രിയപ്പെട്ടവളേ, ഞാൻ നിനക്ക് ഈ കൃപാവരം നൽകുന്നു. എന്നാൽ നീ ഒരു കാര്യം ഓർക്കണം: നീ ഈ കൃപാവരം എന്റെ താല്പര്യങ്ങൾക്കും എന്റെ മഹത്വത്തിനും വേണ്ടി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. നിന്റെ താല്പര്യങ്ങൾക്കോ നിന്റെ മഹത്വത്തിനോ വേണ്ടി ഈ കൃപാവരം ഉപയോഗിക്കരുത്. യേശുവേ, ഞാൻ എപ്പോഴും അങ്ങയുടെ സാന്നിധ്യത്തിൽ ആയിരിക്കേണ്ടതിന് എന്റെ പ്രിയപ്പെട്ട ദൈവം എന്റെ മേൽ അവിടുത്തെ കൃപാദാനങ്ങൾ സദാ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. യേശുവേ, ഞാൻ വട്ടപൂജ്യമാണെങ്കിലും അങ്ങ് എന്റെ മേൽ കൃപകൾ വർഷിക്കുന്നു. അങ്ങനെയെങ്കിൽ അങ്ങയെ ബഹുമാനിച്ചുകൊണ്ട് അങ്ങയുടെ ദൃഷ്ടിയിൽ അങ്ങേയ്ക്ക് പ്രസാദകരമായി ജീവിതം നയിച്ചുകൊണ്ടിരിക്കുന്നവർക്ക് അങ്ങ് എത്രയധികം ദാനങ്ങൾ നൽകാതിരിക്കില്ല. അതെ, വസൂല, ഇപ്പോൾ നീ എന്നെ കുറെ കൂടി മെച്ചമായി മനസ്സിലാക്കുന്നുണ്ടെന്ന് തോന്നുന്നു. എന്റെ സൃഷ്ടികളിൽ ഏറ്റവും നികൃഷ്ടയായ നിനക്ക് ഇങ്ങനെ ഞാൻ നൽകുന്നുണ്ടെങ്കിൽ, എന്നെ ബഹുമാനിച്ചുകൊണ്ട് എനിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുന്ന എന്റെ കൃപകൾ യഥാർത്ഥമായി അർഹിക്കുന്നവർക്ക് ഞാൻ എത്രയധികം കൃപകൾ കൊടുക്കാതിരിക്കുകയില്ല. പ്രിയപ്പെട്ടവളേ, എന്നോട് ചോദിക്കുക, ഞാൻ നിനക്ക് നൽകും. നീ ചോദിക്കുന്ന കാര്യത്തിൽ നീ വിശ്വസിക്കണം. നീ വിശ്വാസത്തോടെ ചോദിക്കണം. നിനക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കട്ടെ. എന്നിൽ വിശ്വസിക്കുക. കടൽ വെള്ളത്തിന് മീതെ നടന്നപ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ട പത്രോസിനെ പോലെ ആകരുത്. എന്നിൽ വിശ്വസിക്കുക. നിനക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കട്ടെ. വിശ്വസിക്കുക. 22/11/1987. വസൂല, കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. അത് ഓരോ ദിവസം കഴിയുതോറും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. മരുഭൂമി പോലെയായി തീർന്ന എന്റെ സൃഷ്ടികളിലേക്ക് കാറ്റ് വീശി അടിച്ചുകൊണ്ടിരിക്കുന്നു. കാറ്റ് മരുഭൂമിയിലെ പൊടിമണൽ അടിച്ചുകൂട്ടി മണൽക്കൂലകളാക്കി അവശേഷിക്കുന്ന ചെറിയ ഫലഭൂയിഷ്ടമായ തുരുത്തിന് അടുത്തടുത്ത് എത്തിയിരിക്കുന്നു. ഇതിനോടകം ഫലഭൂയിഷ്ടമായ സ്ഥലത്തിന്റെ ഒരു ഭാഗം മണൽക്കൂലയായി തീർന്നിരിക്കുന്നു. മണൽക്കാറ്റ് അതിന്റെ മുകളിൽ ഒരു മൂടുപടം പോലെ ഒരു ഇരുണ്ട ആവരണം തീർത്തുകൊണ്ടിരിക്കുന്നു. കുഞ്ഞേ, നമ്മൾ വളരെ വേഗം പ്രവർത്തിച്ചില്ലെങ്കിൽ യാതൊന്നും അവശേഷിക്കാതെ എല്ലാം മരുഭൂമിയായി തീരും. കർത്താവേ, ദയവായി ക്ഷമിക്കണമേ. ഞാൻ ഗ്രഹിക്കുന്ന കാര്യത്തിൽ വളരെ മാന്ദ്യമുള്ളവളാണ്. പുഷ്പമേ, എത്രകാലം ഞാൻ നിന്റെ വാതിലിന് പുറത്തു കാത്തുനിന്നു? ഇക്കാലമത്രയും ഞാൻ ക്ഷമയുള്ളവൻ ആയിരുന്നില്ലേ? യേശുവേ, എന്തുകൊണ്ടാണ് ഈ വർഷങ്ങളിൽ ഒന്നും ഞാൻ അങ്ങയുടെ വിളി കേൾക്കാതിരുന്നത്? കാരണം ലോകം നിന്നെ വഞ്ചിച്ചു. ആരംഭം മുതൽ നീ എന്റേതായിരുന്നു, എന്നാൽ നീ ലോകത്തിൻറെ സ്വന്തമാണെന്ന് നീ വിശ്വസിക്കത്തക്കവിധം നിന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലോകം നിന്നെ വഞ്ചിച്ചു. അപ്രകാരം വഞ്ചകനും ചതിയിലുമാണ് സാത്താൻ. സാത്താൻ അസ്തിത്വമില്ലെന്ന് എന്റെ സൃഷ്ടികളെ തെറ്റിദ്ധരിപ്പിക്കലാണ് അവൻറെ ഇക്കാലത്തെ ജോലി. ഇപ്രകാരം നിർഭയത്തോടെ അവൻ പ്രവർത്തിക്കുന്നു. തത്ഫലമായി കുഞ്ഞാടുകളെ പോലെ അവർ കിണീയിൽ പെടുകയും ചെന്നായ്ക്കൾ അവയെ വിഴുങ്ങുകയും ചെയ്യുന്നു. ഇതാണ് അവൻറെ ഇക്കാലത്തെ പദ്ധതി. 23/12/1987. ഞാൻ ലിയോണിൽ ചെന്ന് അവിടെയുള്ള കത്തോലിക്കാ ദൈവശാസ്ത്രജ്ഞനുമായി സംസാരിച്ചു. ലോകവും അതിൻറെ വ്യർത്ഥതയിൽ നിന്നും ഞാൻ എന്നെത്തന്നെ അകറ്റി നിർത്തിയതെന്ന് അദ്ദേഹത്തിനും അദ്ദേഹത്തിൻറെ ഭാര്യക്കും മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. എനിക്ക് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ ഞാൻ ദൈവത്തിന് പ്രഥമ സ്ഥാനം നൽകുന്നു. എൻറെ ദേഹിയെ അഥവാ എൻറെ വ്യക്തിത്വത്തെ തന്നെ ദൈവം ലോകവും അതിൻറെ വ്യർത്ഥതയിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു എന്ന കാര്യം അദ്ദേഹത്തിന് മനസ്സിലാക്കുവാനേ കഴിഞ്ഞില്ല. തൻറെ പുത്രനെ ബലിയായി സമർപ്പിക്കുവാൻ അബ്രഹാം തയ്യാറായില്ലേ? കുഞ്ഞേ, ഞാൻ നിന്നെ ഭ്രാന്തുപോലെ സ്നേഹിക്കുന്നു. സ്നേഹത്തിന് യാതൊരു അതിരുകളുമില്ല. നീയും എന്നെ ഭ്രാന്തുപോലെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിൻറെ സ്നേഹത്തിൻറെ അതിരുകൾ വിസ്തൃതമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിരുകളോ വ്യവസ്ഥകളോ ഇല്ലാത്തവിധം എന്നെ സ്നേഹിക്കുവാൻ, നിന്നെ പ്രാപ്തിയാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു. എന്നോടുള്ള നിൻറെ വിശ്വസ്തത പരിശോധിക്കുന്നത് എനിക്കിഷ്ടമാണ്. ദൈവം അബ്രഹാമിനെ പരിശോധിച്ചതുപോലെ. നീ എന്നെ ബഹുമാനിച്ചു സംസാരിക്കുന്നത് കേൾക്കുന്നത് എനിക്കിഷ്ടമാണ്. ഇപ്പോൾ എനിക്കുവേണ്ടി നീ പരിത്യാഗ പ്രവർത്തികൾ ചെയ്യുന്നു. എന്നാൽ നിൻറെ പരിത്യാഗ പ്രവർത്തികൾ ഒന്നും വ്യർത്ഥമാവുകയില്ല. നിന്നെത്തന്നെ എനിക്ക് സമ്പൂർണ്ണമായി സമർപ്പിക്കുക. അനുസരണമുള്ളവളായി ജീവിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. കുഞ്ഞേ, എനിക്കിഷ്ടമുള്ളവിധം നിന്നോട് പ്രവർത്തിക്കുവാൻ എന്നെ അനുവദിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. നീ എന്നെ ഒരിക്കലും ഭയപ്പെടരുത്. ഞാൻ സ്നേഹമാണ്. കർത്താവേ, മരണം ഒരു വിടുതൽ വരുന്ന വിമോചനമാണെന്ന് പറയുന്നതും അങ്ങയോടൊപ്പം ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നതെന്ന് പറയുന്നതും പലർക്കും മനസ്സിലാകുന്നില്ലെന്ന് തോന്നുന്നു. പ്രിയപ്പെട്ടവളേ, വിശുദ്ധയായിരിക്കുക. വിശുദ്ധമായി ജീവിക്കുക. അപ്പോൾ ദൈവീക സ്നേഹം നിന്നെ ഉന്നതിയിലേക്ക് ആനയിക്കും. എൻറെ ഏറ്റവും പ്രിയപ്പെട്ടവളേ, ഭയപ്പെടരുത്. നിൻറെ പൂർണ്ണ മനസ്സോടും പൂർണ്ണ ഹൃദയത്തോടും സർവ്വശക്തിയോടും കൂടെ നിൻറെ ദൈവമായ എന്നെ സ്നേഹിച്ചുകൊണ്ട് എന്നോട് വിശ്വസ്തയായിരിക്കുക. നിൻറെ ദേഹിയെ സമീപിക്കുന്നതിന് എപ്രകാരം ഞാൻ നിൻറെ അടുക്കലേക്ക് ഇറങ്ങി വന്നിരിക്കുന്നെന്ന് നീ ഓർക്കണം.