Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 95: എല്ലാ ആത്മാക്കളും എനിക്കായി വിശക്കണം, ദാഹിക്കണം
Transcript
- എപ്പിസോഡ് 95. 4/7/1989, എന്റെ കർത്താവേ. ഇത് ഞാനാണ്; നമ്മൾ ഒന്നിച്ചുകൂടുന്ന ഓരോ കൂടിക്കാഴ്ചയിലും നിന്നെത്തന്നെ ശാന്തമാക്കുക. നീ ഭയപ്പെടേണ്ട; എന്റെ പ്രബോധനങ്ങൾ സത്യമാണ്, വിശ്വാസയോഗ്യവുമാണ്. നിന്റെ ദേഹിയെ പഠിപ്പിക്കാൻ എന്നെ അനുവദിക്കുക; എന്റെ ദൈവീക പദ്ധതി തുടരാൻ എന്നെ അനുവദിക്കുക; എനിക്ക് വേണ്ടത് നിന്റെ ഇച്ഛ മാത്രം. യേശു എന്റെ നേരെ അവിടുത്തെ കരങ്ങൾ നീട്ടിക്കൊണ്ടാണ് ഇപ്രകാരം പറഞ്ഞതെന്ന് ഞാൻ ദർശനത്തിൽ കണ്ടു. എന്റെ സമാധാനവും എന്റെ സ്നേഹവും ഞാൻ നിനക്ക് നിത്യമായി നൽകുന്നു; ഞാൻ നിന്നെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. എന്റെ കുഞ്ഞേ, നിനക്ക് സമാധാനം; എന്റെ അമ്മയെ കേൾക്കുക. അതേ കർത്താവേ, പരിശുദ്ധ മറിയം, നമ്മുടെ പരിശുദ്ധ മാതാവ്, സംസാരിക്കുന്നു. റസൂലാ, നിന്റെ ദേഹി യേശുവിന്റെ തിരുഹൃദയത്തിൽ വിശ്രമിക്കട്ടെ; ശേഷിക്കുന്നതെല്ലാം നീ അവിടുത്തേക്ക് വിട്ടുകൊടുക്കുക. എന്റെ സന്ദേശം ഞാൻ നിനക്ക് പറഞ്ഞുതരാം: "സമാധാനം നിങ്ങളോടുകൂടെ." ഈ യോഗത്തിൽ ഞാൻ എന്റെ കരങ്ങൾ നീട്ടി നിങ്ങളെല്ലാവരെയും അനുഗ്രഹിക്കുന്നു. ജ്ഞാനത്തിന്റെ വചനങ്ങൾ കേൾക്കുക; കർത്താവ് അന്വേഷിക്കുന്നത് നിങ്ങളുടെ ഹൃദയമാണ്. കർത്താവിന് നിങ്ങളുടെ ഹൃദയത്തെ നിഷേധിക്കരുത്. നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ കർത്താവിന് സമർപ്പിച്ചാൽ, അവിടുന്ന് അവിടുത്തെ സ്നേഹം നിങ്ങൾക്ക് ദാനമായി നൽകും; അത് നിങ്ങളെ അവിടുത്തെ തിരുഹൃദയത്തിലേക്ക് നയിക്കും. അവിടുത്തെ തിരുഹൃദയം നിങ്ങളുടെയും ഭവനമാണല്ലോ. കർത്താവിലേക്ക് മടങ്ങി വരുവിൻ; നിങ്ങളുടെ ഇച്ഛയെ കർത്താവിന് സമർപ്പിക്കുവിൻ; അത്യുന്നതന്റെ സന്നിധിയിലേക്ക് വരുവിൻ. അവിടുത്തെ സ്നേഹസുഗന്ധം കൊണ്ട് നിങ്ങളെ അവിടുന്ന് സുഗന്ധഭൂരിതമാക്കും. ഇന്ന് നിങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുവാനാണ് ഞാൻ വിളിക്കുന്നത്. ഈ ഇരുണ്ട ലോകത്തിന്റെ മുഴുവൻ ഭാഗങ്ങളിലുമാണ് ഞങ്ങളുടെ വിളികൾ മുഴങ്ങുന്നത്. നിങ്ങളുടെ കാലഘട്ടം ദുഃഖവും ദുരിതവും നിറഞ്ഞതായി തീർന്നിരിക്കുന്നു. യേശുവും ഞാനും ലോകത്തിന്റെ പല ഭാഗങ്ങളിലായി വിവിധ തരത്തിൽ നിങ്ങളെ വിളിച്ചുകൊണ്ട്, നിങ്ങൾ മാനസാന്തരപ്പെടണമെന്ന് ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ഓരോരുത്തരും ധ്യാനിക്കണമെന്ന് ഞാൻ വളരെ ഗൗരവത്തോടെ പറയുന്നു. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മക്കളായ നിങ്ങളുടെ അടുക്കൽ എത്തിച്ചേരുന്നതിനും, നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുമായി എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുന്ന ആകുലരായ മാതാപിതാക്കളെ പോലെയാണ് ഞങ്ങൾ. പ്രിയപ്പെട്ട മക്കളേ, ഞങ്ങളുടെ മുന്നറിയിപ്പുകളും വിളികളും ഹൃദയത്തിൽ സ്വീകരിക്കുവിൻ; പശ്ചാത്തപിക്കുവിൻ; ഹൃദയപൂർവ്വം പ്രാർത്ഥിക്കുവിൻ; സ്നേഹപൂർവ്വം കർത്താവിന്റെ അടുക്കലേക്ക് വരുവിൻ. വരുവിൻ, കർത്താവിനെ ആരാധിക്കുവിൻ. കർത്താവ് നിങ്ങൾക്ക് നൽകുന്ന സ്നേഹം സ്വീകരിക്കുവിൻ; അവിടുത്തെ ഹൃദയത്തെ സന്തോഷിപ്പിക്കുവിൻ. ആരാധനയുടെ മണിക്കൂറിൽ നിങ്ങളെല്ലാവരും വരുന്നത് കർത്താവ് കാണട്ടെ. സ്നേഹം സ്നേഹത്തെ ആഗ്രഹിക്കുന്നു; സ്നേഹം നിങ്ങളുടെ ഹൃദയത്തെ അന്വേഷിക്കുന്നു. അതിനാൽ സ്നേഹത്തിന്റെ അടുക്കലേക്ക് വരുവിൻ. സ്നേഹത്തിന്റെ ഒരു മടക്കി വാങ്ങലിനു വേണ്ടി നിങ്ങളോട് നിലവിളിച്ച് അപേക്ഷിക്കുന്ന പരിശുദ്ധനായവന്റെ പക്കലേക്ക് വരുവിൻ. നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ പരിശുദ്ധ മാതാവാണ് ഞാൻ; സംശയിക്കേണ്ട. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെല്ലാവരെയും അനുഗ്രഹിക്കുന്നു. വിശുദ്ധ മിഖായേൽ മാലാഖ ഞങ്ങൾക്ക് സന്ദേശം നൽകുന്നു. ഞാൻ വിശുദ്ധ മിഖായേൽ മാലാഖയാണ്; ദുഷ്ടനിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുവാനും രക്ഷിക്കുവാനും നിങ്ങൾ പ്രാർത്ഥിക്കുന്ന വിശുദ്ധ മിഖായേൽ മാലാഖ തന്നെ. ഭയപ്പെടേണ്ട; ഈ പ്രാർത്ഥന വഴി നിങ്ങളുടെ കഷ്ടതകൾ പരിഹരിക്കപ്പെടും. സ്നേഹത്തിന്റെ ആത്മാവിനെ തന്റെ കൃപയുടെ വിളികളെ വ്യാപിപ്പിക്കുവാൻ അനുവദിക്കുക. കൃപയുടെ ആത്മാവിനെ ശ്രവിക്കുക; ആത്മാവിനെ ശ്രവിക്കുക; എന്നാൽ അവിടുത്തെ കാരുണ്യം വലുതാണ്. നിങ്ങളുടെ പൂർവികർ ചെയ്തതുപോലെ, പരിശുദ്ധനായവന്റെ സന്ദേശങ്ങൾ സ്വീകരിക്കുന്നവരെ അടിച്ചമർത്തരുത്. ദർശകരോട് ദർശനങ്ങൾ കാണരുതെന്നും, പ്രവാചകരോട് ഞങ്ങൾ സത്യത്തിലാണ് ജീവിക്കുന്നതെന്നും, ഞങ്ങളോട് പ്രവചിക്കരുതെന്നും പറയരുത്. അതിനുപകരം, നിങ്ങളുടെ കണ്ണുകൾ ഉയർത്തി ചുറ്റും നോക്കുവിൻ; എല്ലാവരും ഒരുമിച്ചുകൂടി ദൈവത്തിലേക്ക് വരുന്നു. ദൂരെയുള്ള നിങ്ങളുടെ പുത്രന്മാരെയും നിങ്ങളുടെ പുത്രിമാരെയും വാത്സല്യപൂർവ്വം കൂട്ടിക്കൊണ്ടുവരുന്നു; എന്തെന്നാൽ കർത്താവ് ഇപ്രകാരം അരുളി ചെയ്തിട്ടുണ്ട്: "നിങ്ങളുടെ കാലഘട്ടത്തെ രാത്രി മൂടിയാലും എന്റെ പ്രകാശം അതിനെ ഭേദിച്ച് ഭൂമി മുഴുവനും വ്യാപിക്കും; എല്ലാ ജനതകളും എന്റെ അടുക്കലേക്ക് വരും; എന്റെ ആടുകളെ ഞാൻ വീണ്ടും എന്റെ പരിശുദ്ധ നാമത്തിന് കീഴിൽ ഒരു പരിശുദ്ധ ആട്ടുന്തോഴുത്തിലേക്ക് കൂട്ടിക്കൊണ്ടുവരും." കർത്താവിന്റെ മക്കളേ, പ്രാർത്ഥിക്കുവിൻ; ശിഷ്യകളുടെ വായിൽ നിന്നുള്ള വാക്കുകളും വിനീതരിൽ നിന്നുള്ള സാക്ഷ്യങ്ങളും സ്വീകരിച്ച് കർത്താവിനെ തന്റെ ജനത്തെ നവീകരിക്കാൻ അനുവദിക്കുവിൻ. ഭയപ്പെടേണ്ട; രക്ഷ സമീപിച്ചിരിക്കുന്നു; അത് നിങ്ങളുടെ വാതിൽക്കൽ തന്നെയുണ്ട്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ആമേൻ. റസൂലാ, നിന്നെ ഉപയോഗിക്കുവാൻ കർത്താവിനെ അനുവദിക്കുവിൻ; തീക്ഷ്ണതയോടെ ആഗ്രഹിക്കുവിൻ; അവിടുത്തെ സ്നേഹിക്കുവിൻ; എന്നാൽ അവിടുന്ന് അത്യന്തം കരുണാമയനാണ്. പിന്നീട്, ദൈവത്തോടുള്ള ദാഹത്താൽ അവിടുന്ന് എനിക്ക് നൽകിയിട്ടുള്ള ഈ പ്രത്യേക മാർഗ്ഗത്തിലൂടെ ഞാൻ അവിടുത്തെ അടുക്കലേക്ക് ചെന്നു. അത് 10 സെക്കൻഡ് മാത്രമായാൽ പോലും, എനിക്ക് വേണ്ടിയിരുന്നത് അവിടുത്തോടുള്ള ഒരു അടുപ്പവും ഒരു സംഭാഷണവും ആയിരുന്നു. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഇത് ഞാനാണ്; പുഷ്പമേ, എന്നെ സ്നേഹിക്കുവിൻ; എന്നെ സന്തോഷിപ്പിക്കുവിൻ; അടുത്ത് വരൂ, ഞാൻ നിന്റെ സമീപമുണ്ട്. 5/7/1989, എന്റെ കർത്താവേ. ഇത് ഞാനാണ്; സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. കർത്താവേ, ചിലപ്പോൾ ഇത് ബുദ്ധിമുട്ടായി തോന്നുന്നു. എന്റെ റസൂലാ, ഒരു മരുഭൂമിയിൽ ജീവിക്കുന്നത് എത്ര കഠിനമാണെന്ന് ഞാൻ അറിയുന്നു; എന്നാൽ എന്റെ കണ്ണുകൾ ഒരിക്കലും നിന്നെ വിട്ടുപോകുന്നില്ലെന്ന് നീ ഓർക്കണം. എന്നിൽ ആശ്രയിക്കുവിൻ; എന്റെ വാക്കുകൾ പഴയകാലത്തിൽ നിന്നും വ്യത്യസ്തമല്ല. ഓരോ തലമുറയെയും മാനസാന്തരത്തിലേക്ക് വിളിക്കുന്നത് ഞാൻ ഒരിക്കലും നിർത്തിയിട്ടില്ല. വലിയ സ്നേഹത്തോടും കരുണയോടും കൂടെ ഞാൻ എപ്പോഴും എന്റെ കൈ നിങ്ങളിലേക്ക് നീട്ടിക്കൊണ്ടിരിക്കും. എന്റെ സ്നേഹത്തിന്റെ പ്രവർത്തികളോടൊപ്പം മുന്നോട്ട് പോകാൻ നീ സന്നദ്ധയാണോ? അതെ, കർത്താവേ, ഇത് അങ്ങയുടെ ഇഷ്ടമാണെങ്കിൽ ഞാൻ സന്നദ്ധയാണ്. ഇത് എന്റെ ഇഷ്ടമാണ്; ഭൂമിയിലെ ഓരോ വ്യക്തിയെയും അലങ്കരിക്കുകയാണ് എന്റെ ഇഷ്ടം; എല്ലാവരെയും എന്റെ അപ്പം രുചിപ്പിക്കുകയാണ് എന്റെ ഇഷ്ടം. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു; നിങ്ങളെല്ലാവരെയും സംതൃപ്തിപ്പെടുത്തുക, നിറയ്ക്കുക എന്നതാണ് എന്റെ ഇഷ്ടം, അതും യാതൊരു വിലയും ഈടാക്കാതെ. ദൈവവിശ്വാസമില്ലാത്തവരെ അവരുടെ സുബോധത്തിലേക്ക് കൊണ്ടുവരികയാണ് എന്റെ ഇഷ്ടം. എന്റെ റസൂലാ, എന്റെ തിരുഹൃദയത്തെ അനുഭവിച്ചറിയുക; ഈ ഇരുണ്ട കാലഘട്ടത്തിലെ പോലെ എന്റെ തിരുഹൃദയം ഇത്രമാത്രം കീറിയും വേദന നിറഞ്ഞും ഇരുന്നിട്ടില്ല. ഓ, ദൈവമേ. എങ്കിലും, എത്രയോ വ്യക്തികൾ നിത്യാഗ്നിയിലേക്ക് പോകുന്നത് കാണുമ്പോൾ എനിക്ക് വേദന അതിലും വലുതാണ്. എന്റെ കുഞ്ഞേ, മനസ്സിലാക്കുക; നിന്റെ ദുഃഖം എന്റേതിനോട് താരതമ്യം ചെയ്യുമ്പോൾ അതൊന്നുമല്ല. എന്നെ നിന്നിൽ വിശ്രമിക്കുവാൻ അനുവദിക്കൂ; സമാധാനത്തിൽ ആയിരിക്കുക. 6/7/1989, കർത്താവേ, കഴിഞ്ഞ ദിവസങ്ങളിൽ നിശ്ചയമായും അങ്ങ് അങ്ങയുടെ മുഖം എന്നിൽ നിന്ന് മറച്ചിരിക്കുന്നതുപോലെ തോന്നുന്നു. മുമ്പത്തെ പോലെ അങ്ങയുടെ പ്രകാശം ഞാൻ അനുഭവിക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങ് എന്നെ ഉപേക്ഷിക്കുന്നത്, കർത്താവേ? ഇത് ഞാനാണ്; പ്രാർത്ഥന ഒരിക്കലും നിർത്തരുത്; ഞാനാണ് നിന്റെ പരിശുദ്ധനായ രക്ഷകൻ. നിന്നോടുള്ള എന്റെ സ്നേഹം വളരെ വലുതാണ്; നിനക്ക്, നിന്റെ ദേഹിക്ക്, നന്മയായിട്ടുള്ള കാര്യങ്ങളാണ് ഞാൻ നിന്നെ പഠിപ്പിക്കുന്നത്. നിന്നെ രൂപപ്പെടുത്തുന്നത് ഞാനാണ്; ഞാൻ നിന്നെ ഉപേക്ഷിക്കുന്നു എന്ന് കരുതരുത്. ദുഃഖിക്കേണ്ട; നീ ചെയ്യുന്ന പരിശ്രമം വ്യർത്ഥമല്ല. എന്റെ റസൂലാ, ശ്രവിക്കുക; ഞാൻ നിന്നെ സ്നേഹിക്കുന്നു; എന്റെ അപ്പം കൊണ്ട് നിന്നെ പോഷിപ്പിക്കുന്നത് ഞാൻ ഒരിക്കലും നിർത്തുകയില്ല. എന്നെ കേൾക്കുക; എന്റെ വലിയ കരുണയാൽ ഈ തലമുറയ്ക്ക് വേണ്ടി ഞാൻ ഒരു ആനന്ദദായകമായ മുന്തിരിത്തോട്ടം തയ്യാറാക്കുകയാണ്; മനോഹരമായ ശാഖകൾ പുറപ്പെടുവിക്കുന്ന ഒരു മുന്തിരിച്ചെടി പോലെയാണ് ഞാൻ. മുന്തിരിച്ചെടി പോലെ എന്റെ മുകുളങ്ങൾക്ക് ഞാൻ സൗന്ദര്യം പകർന്നു. പ്രഭാഷകൻ 24-ാം അധ്യായം 17-ാം വാക്യം. എന്റെ പൂമുട്ടുകൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഫലങ്ങൾ പുറപ്പെടുവിക്കുന്നു. എന്നെ ആഗ്രഹിക്കുന്നവരെ എന്റെ അടുക്കൽ വരികയും എന്റെ ഫലങ്ങളിൽ നിന്ന് നിങ്ങൾ തൃപ്തരാകുകയും ചെയ്യുവിൻ. എന്റെ പുഷ്പങ്ങൾ മഹത്വമാർന്ന സമൃദ്ധ ഫലങ്ങളായി പരിണമിക്കുന്നു. എന്നെ അഭിലഷിക്കുന്നവൻ അടുത്തുവന്ന് തൃപ്തിയാപോലം എന്റെ വിഭവങ്ങൾ ആസ്വദിക്കട്ടെ. പ്രഭാഷകൻ 24-ാം അധ്യായം 18 മുതൽ 19 വരെയുള്ള വാക്യങ്ങൾ. എന്നെ ഭുജിക്കുന്നവന്റെ വിശപ്പ് ശമിക്കുകയില്ല; പിന്നെയും ആഗ്രഹിക്കും; എന്നെ പാനം ചെയ്യുന്നവൻ വീണ്ടും അഭിലഷിക്കും. പ്രഭാഷകൻ 24-ാം അധ്യായം 21-ാം വാക്യം. ഓ, എന്റെ മകളേ, ഓരോ വ്യക്തിയും എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുന്ന വിശപ്പും ദാഹവും അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ആയിരുന്നെങ്കിൽ സഭ ഇന്നത്തെ പോലെ നാശാവസ്ഥയിൽ ആകുമായിരുന്നില്ല. സ്നേഹമില്ലാതിരിക്കെ അവരുടെ ഔപചാരികതകളും ചടങ്ങുകളും കൊണ്ട് എനിക്ക് എന്ത് പ്രയോജനം? ഒരു വൃക്ഷത്തിന് വേരില്ലാതെ നിലനിൽക്കുവാൻ കഴിയുമോ? സ്നേഹമില്ലെങ്കിൽ എന്റെ സഭ എങ്ങനെ നിലനിൽക്കും? യേശുവേ, അങ്ങയെ ആശ്വസിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്റെ സ്നേഹത്താൽ എന്റെ ശിരസ്സിന് വിശ്രമം നൽകുവിൻ; എന്നെ സ്നേഹിക്കുകയും നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കുകയും ചെയ്യുക. നിങ്ങളെല്ലാവരെയും എന്റെ വിശുദ്ധ സക്രാരിയുടെ മുന്നിൽ കാണുമെന്നതിൽ ഞാൻ സന്തോഷിക്കുന്നു. ആരാധനയുടെ മണിക്കൂറിൽ സന്നിഹിതരാകുന്നവരെ കുറിച്ചാണ് യേശു പറഞ്ഞത്. സ്നേഹം നിന്നെ സ്നേഹിക്കുന്നു; ഞാനാണ് കർത്താവ്; അതിനാൽ നീ സുരക്ഷിതത്വം അനുഭവിക്കുവിൻ. 7/7/1989, എന്റെ ദൈവമേ, അങ്ങാണ് എന്റെ ദൈവം; എന്നെ പഠിപ്പിക്കുന്നതും അങ്ങ് തന്നെയാണ്; അതിനാൽ അങ്ങയെ അനുസരിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ മനസ്സ് തളർന്നിരിക്കുന്നു; ഈ പ്രവാസ ജീവിതത്തിൽ എനിക്ക് ആശ്വാസമില്ലാത്തതുപോലെ തോന്നുന്നു. കർത്താവേ, എന്റെ അപേക്ഷ കേൾക്കണമേ. കർത്താവേ, അങ്ങ് എവിടെയാണ്? പുഷ്പമേ, നിനക്ക് സമാധാനം ഉണ്ടായിരിക്കട്ടെ; ഞാൻ നിന്റെ അരികെയുണ്ട്. ഇനി മുതൽ നീ എന്നിൽ കൂടുതലായി വിശ്വാസം അർപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്റെ ഗുരുവല്ലേ; പിന്നെ എന്തിന് നീ ആശങ്കപ്പെടുന്നു? സമാധാനത്തിൽ ആയിരിക്കുക; ഞാൻ ക്ഷമ തന്നെയാണ്. എന്നോട് വിശ്വസ്തയായി നിലകൊള്ളുക; ശേഷിക്കുന്നതെല്ലാം എനിക്ക് വിടുക. ഞാൻ ഒരിക്കലും നിനക്ക് എന്റെ അപ്പം നിഷേധിക്കുകയില്ല; എന്റെ സ്നേഹവും ഞാൻ നിനക്ക് നിഷേധിക്കുകയില്ല. നിങ്ങൾ പരസ്പരം കരുതലോടെ ജീവിക്കുക; ഇടയ്ക്കിടെ എന്നോട് പ്രാർത്ഥിക്കുക; അത് ഒരു നിമിഷം ആണെങ്കിൽ കൂടിയും. ഞാൻ എപ്പോഴും നിന്റെ മുമ്പിലുണ്ട്; നിന്നെ നയിക്കുന്നവൻ ഞാൻ തന്നെയാണ്. നിന്റെ കരം എന്റെ കയ്യിൽ ആയതിനാൽ നീ ധൈര്യമായിരിക്കുക; നീ ദരിദ്രയാണെന്ന് എനിക്കറിയാം; എന്നാൽ ഞാൻ അനന്തമായ സമ്പത്തല്ലേ; അതുകൊണ്ട് നീ ആശങ്കപ്പെടേണ്ടതില്ല. എന്തെന്നാൽ ഞാൻ തന്നെയാണ് നിന്നെ പോഷിപ്പിക്കുന്നതും സംരക്ഷിക്കുന്നതും; ഒരു നിമിഷത്തേക്ക് പോലും ഞാൻ നിന്നെ ഇരുട്ടിൽ വിടുമെന്ന് നീ ചിന്തിക്കരുത്. ഞാൻ നിന്റെ വിളക്കിൽ എണ്ണ നിറയ്ക്കും; നിന്നെ പോഷിപ്പിക്കുന്നത് ഞാൻ ഒരിക്കലും നിർത്തുകയില്ല. കുഞ്ഞേ, ഞാൻ നിന്നെ കരുതുന്നു; ഇടവിടാതെ പ്രാർത്ഥിക്കുക; അവസാനം വരെ നിന്റെ ഗുരുവായിരിക്കാൻ എന്നെ അനുവദിക്കുക. നിന്റെ സ്നേഹത്താൽ എന്നെ തലോടുക; നിന്റെ പ്രാർത്ഥനകളാൽ എന്നെ അലങ്കരിക്കുക; നിന്റെ ലാളിത്യത്താൽ എന്നെ വശീകരിക്കുക; എന്നെ അന്വേഷിക്കുക; ഹൃദയ ലാളിത്യത്തിൽ നീ എന്നെ കണ്ടെത്തും. എന്നെ ആഗ്രഹിക്കുവിൻ; എന്നെ തീക്ഷ്ണതയോടെ ആഗ്രഹിക്കുവിൻ. സ്നേഹത്താൽ സ്നേഹത്തിനുവേണ്ടി സുവിശേഷം പ്രഘോഷിക്കുന്നതിൽ ഒരിക്കലും മടുപ്പ് തോന്നരുത്. കർത്താവായ ഞാൻ നിന്നെ അസൂയയോടെ സ്നേഹിക്കുന്നു; എന്റെ തിരുഹൃദയത്തിൽ വസിക്കുക; നിന്റെ ദേഹിക്ക് കുറവുള്ളതെല്ലാം എന്റെ തിരുഹൃദയം നിനക്ക് തരും. സ്നേഹത്തിന്റെ ഉറവിടം ഞാൻ തന്നെയായതിനാൽ ഞാൻ ഈ സ്നേഹം ആഗ്രഹിക്കുന്നു. സ്നേഹം നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു. 8/7/1989, കർത്താവേ, എന്റെ ദേഹിക്ക് എനിക്ക് ജ്ഞാനവും സ്ഥിരോത്സാഹവും തീഷ്ണതയും ക്ഷമയും കുറവാണ്; മുന്നോട്ടു പോകാൻ അങ്ങയുടെ ശക്തി എനിക്ക് ആവശ്യമാണ്. ഞാൻ അങ്ങയെ നിരാശപ്പെടുത്തുന്നു; ഞാൻ അങ്ങയിൽ നിന്ന് വഴുതി പോകുന്നു എന്ന് പറയുന്ന മാത്രയിൽ തന്നെ അങ്ങയുടെ സ്നേഹം എന്നെ പിന്താങ്ങാൻ വരുന്നു; എന്നെ പൊക്കിയെടുക്കുവാൻ അങ്ങയുടെ കരം നീളുന്നു. കർത്താവേ. ഇത് ഞാനാണ്; ഒരിക്കലും സംശയിക്കരുത്. ഞാൻ കർത്താവും നിന്റെ അഭയകേന്ദ്രവുമാണ്; അപകട സമയങ്ങളിൽ നിനക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ എന്റെ നാമം വിളിച്ച് അപേക്ഷിക്കുക; ഉടൻ തന്നെ ഞാൻ നിന്നെ രക്ഷിക്കാൻ വന്നെത്തും. പ്രിയപ്പെട്ടവളേ, എന്നോട് ഒട്ടിച്ചേർന്ന് നിൽക്കുക; എന്തെന്നാൽ നിന്നെ സംരക്ഷിക്കുന്ന ദൈവമാണ് ഞാൻ. എന്നെ വിളിച്ച് അപേക്ഷിക്കുന്ന എല്ലാവർക്കും ഞാൻ മറുപടി നൽകുന്നു; എന്നിൽ വിശ്വസിക്കുവിൻ; ഞാൻ ഒരിക്കലും നിന്നെ നിരാശപ്പെടുത്തുകയില്ല; എന്നിൽ ആശ്രയിക്കുവിൻ. എന്റെ തോൾ നിന്റെ തലയണയാകട്ടെ; എന്റെ തിരുഹൃദയം നിന്റെ ഭവനമാകട്ടെ; നീ ഒരിക്കലും പരിത്യജിക്കപ്പെടുകയില്ല. എന്റെ അനന്തമായ കരുണയാൽ ഞാൻ നിന്നെ എന്നിലേക്ക് എടുത്തു ഉയർത്തിയിട്ടില്ലേ; അനുഗ്രഹങ്ങളുടെ പെരുമഴ ഞാൻ നിന്റെ മേൽ വർഷിച്ചിട്ടില്ലേ; അതിനാൽ എഴുന്നേൽക്കുക; നീ ഭയപ്പെടേണ്ട; നീ ഭീരുവാണെന്ന് എനിക്കറിയാം; എന്നാൽ എന്റെ ശത്രുക്കളെ നേരിടുവാനുള്ള എന്റെ ശക്തി ഞാൻ നിനക്ക് നൽകും; അവർ ഓരോന്നായി നിലംപതിക്കും; ആരും നിന്നെ ഉപദ്രവിക്കുകയില്ല; കാരണം ഞാനാണ് നിന്റെ അഭയകേന്ദ്രം. ഈ പ്രവാസ ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ നീ ഭയപ്പെടേണ്ടതില്ല; ദുഷ്ടനിൽ നിന്ന് ഞാൻ നിന്നെ എപ്രകാരമാണ് വീണ്ടെടുത്തത് എന്ന് ഓർക്കുവിൻ; ഞാനാണ് നിന്റെ പ്രത്യാശയുടെ ഉറവിടം; അവസാനം വരെ ഞാൻ നിന്നോടൊപ്പം പങ്കുവെച്ചുകൊണ്ടിരിക്കും; അതിനാൽ വരൂ; നിന്റെ ഹൃദയഭാരം എന്നോട് തുറന്നു പറയൂ; ഞാനും നീയും ഒരുമിച്ച്. മകളേ, നിനക്ക് യാതൊരു യോഗ്യതകളും ഇല്ലാതിരിക്കെ ഞാൻ നിന്നെ എപ്രകാരം നയിക്കുന്നു എന്ന് മനസ്സിലാക്കുവിൻ; ഞാൻ നൽകുന്നതെല്ലാം സൗജന്യമായി നൽകപ്പെടുന്നതാണ്; എന്നോട് ഐക്യപ്പെട്ട് ഒന്നായി തീരുവിൻ; എന്റെ സമാധാനം ഞാൻ നിനക്ക് നൽകുന്നു; ഇനിമേൽ പാപം ചെയ്യരുത്. ഇത് ഞാനാണ്. ദൈവത്തിന് മഹത്വം; നമ്മുടെ കർത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ. പുഷ്പമേ, നീ എന്നെ കാണുമ്പോൾ എന്നെ നോക്കി പുഞ്ചിരിക്കണമെന്ന് ഓർക്കുവിൻ; ഞാൻ സ്നേഹമാണ്; ഞാൻ നിന്റെ അരികെയുണ്ട്; നിന്റെ ഗുരുവാകാൻ എന്നെ അനുവദിക്കുക; എന്റെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ തന്നെ പഠിപ്പിക്കുമെന്നും സ്നേഹം തന്നെയാകും അവരുടെ ഗുരു എന്നും പറയപ്പെട്ടിട്ടുണ്ടല്ലോ; നിന്റെ അധ്യാപകനും അവിടുത്തെ എല്ലാ പ്രബോധനങ്ങളും ജ്ഞാനത്തിൽ നിന്ന് തന്നെ ഉത്ഭവിക്കുന്നതായിരിക്കും; അവസാനം വരെ നിന്നെ നയിക്കുന്നത് ഞാൻ തന്നെയായിരിക്കും; ഞാൻ എന്റെ രക്ഷകനെ അന്വേഷിച്ചു, പക്ഷേ അവിടുത്തെ കണ്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഇന്നും വഴിതെറ്റി ഈ മരുഭൂമിയിൽ വരുന്നവരെ വരുവിൻ; എന്റെ പ്രിയപ്പെട്ടവരെ, പരിശുദ്ധമായ ഹൃദയത്തോടെ എന്നെ അന്വേഷിക്കുവിൻ; സ്വാർത്ഥതയില്ലാതെ സ്നേഹിച്ചുകൊണ്ട് എന്നെ കണ്ടെത്തുവിൻ; പരിശുദ്ധിയിൽ എന്നെ കണ്ടെത്തുവിൻ; ഞാൻ നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്ന സമർപ്പണത്തിൽ എന്നെ കണ്ടെത്തുവിൻ; എന്റെ കല്പനകൾ അനുസരിച്ചുകൊണ്ട് എന്നെ കണ്ടെത്തുവിൻ; സ്നേഹത്താൽ തിന്മയെ നീക്കി കളഞ്ഞുകൊണ്ട് എന്നെ കണ്ടെത്തുവിൻ; ഹൃദയത്തിന്റെ ലാളിത്യത്തിൽ എന്നെ കണ്ടെത്തുവിൻ; ഇനിമേൽ പാപം ചെയ്യരുത്; തിന്മ പ്രവർത്തിക്കുന്നത് നിർത്തുവിൻ; നന്മ ചെയ്യാൻ പഠിക്കുവിൻ; നീതി അന്വേഷിക്കുവിൻ; പീഡിതരെ സഹായിക്കുവിൻ; ഈ വരണ്ട മരുഭൂമി ആനന്ദിക്കട്ടെ; നിങ്ങളുടെ ആലസ്യം ഒരു ജ്വലിക്കുന്ന അഗ്നിയിൽ കത്തിത്തീരട്ടെ; നിങ്ങളുടെ താല്പര്യമില്ലായ്മ ഉപേക്ഷിച്ചുകൊണ്ട് തൽസ്ഥാനത്ത് തീക്ഷ്ണത പുനസ്ഥാപിക്കുവിൻ; അപ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാൻ കഴിയും: ഞാൻ എന്റെ രക്ഷകനെ അന്വേഷിച്ചു; ഞാൻ അവിടുത്തെ കണ്ടെത്തി; അവിടുന്ന് എപ്പോഴും എന്റെ സമീപത്തുണ്ടായിരുന്നു; എന്നാൽ എന്റെ ഇരുട്ടിൽ എനിക്ക് അവിടുത്തെ കാണാൻ കഴിഞ്ഞില്ല; ദൈവത്തിന് മഹത്വം; നമ്മുടെ കർത്താവ് വാഴ്ത്തപ്പെടട്ടെ; എങ്ങനെയാണ് ഞാൻ ഇത്രമാത്രം അന്ധനായി പോയത്? നിങ്ങൾ ജീവിക്കേണ്ടതിന് എന്റെ പ്രമാണങ്ങൾ പാലിക്കുകയും അനുസരിക്കുകയും ചെയ്യുവിൻ എന്ന് അപ്പോൾ ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കും. കർത്താവേ, ഈ മരുഭൂമിയെ ഒഴുകുന്ന നീരൊറവയാക്കി മാറ്റുമെന്ന് പറഞ്ഞതിന് അങ്ങേയ്ക്ക് നന്ദി. എന്റെ പ്രബോധനങ്ങൾ ഓർക്കുവിൻ; വരൂ; എന്റെ സാന്നിധ്യം എപ്പോഴും ഓർക്കുക; സ്നേഹം നിന്നെ സ്നേഹിക്കുന്നു; നമുക്ക് ആ ജോലി പങ്കുവെച്ചാലോ? പെട്ടെന്ന് എന്റെ വീട്ടു ജോലി ഞാൻ ഓർത്തു; അതെ, കർത്താവേ. നമുക്ക് സ്നേഹപൂർവ്വം പങ്കുവെക്കാം; എന്നോട് ഒന്നായി തീരുക.