Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 14: ഞാൻ നിങ്ങളുടെ ആദ്യ പിതാവാണ്
Transcript
- എപ്പിസോഡ് 14. 29/1 1987. ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവും നിന്റെ സ്വർഗ്ഗസ്ഥനായ പിതാവുമായ യഹോവയാണ് ഞാൻ. എന്റെ പ്രിയപ്പെട്ട കുഞ്ഞുമകളെ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ സന്ദേശം നിറവേറ്റുക. ഭയപ്പെടേണ്ട, ഞാൻ എപ്പോഴും നിന്റെ സമീപത്തുണ്ട്. പോയി എന്റെ വചനം പ്രഘോഷിച്ച് എന്റെ സന്ദേശം മുഴുവൻ മനുഷ്യവർഗ്ഗത്തിനും എത്തിച്ചു കൊടുക്കുക. ഭയപ്പെടേണ്ട, പ്രാർത്ഥനയിൽ നിന്റെ വായ് ഞാൻ തുറക്കും. ഗ്രഹണശക്തിയുടെ ആത്മാവ് കൊണ്ട് ഞാൻ നിന്നെ നിറയ്ക്കും. രാവും പകലും നീ അധ്വാനിക്കും, എന്നാൽ അവ വൃദ്ധാവിലാവുകയില്ല. പ്രിയപ്പെട്ടവളേ, പ്രിയപ്പെട്ടവളേ, എന്റെ സന്ദേശങ്ങൾ സ്വീകരിക്കുക. നീ എന്നോടൊപ്പം നടക്കും. ഞാനായിരിക്കും നിന്റെ വഴികാട്ടി, ആകുലപ്പെടേണ്ട. എന്തെന്നാൽ, ഓരോ ആവശ്യവും ഞാൻ യഥാസമയം നിറവേറ്റിത്തരും. പിന്നീട് യേശു സംസാരിച്ചു. യേശുവായ ഞാനാണിത്. ഒസൂല, വരൂ. സന്ദേശങ്ങളെല്ലാം നൽകപ്പെട്ടിട്ടുള്ളത് എന്റെ പിതാവിലൂടെയും എന്നിലൂടെയും ആണ്. എന്റെ വചനങ്ങൾ നിറവേറ്റുക. ഭയപ്പെടേണ്ട, ഞാൻ നിന്നോടൊപ്പം നിലകൊള്ളും. ഞാൻ നിന്നെ പഠിപ്പിച്ചു കൊണ്ടിരിക്കും. ഞാനായിരിക്കും നിന്റെ അവകാശം. വരൂ, നമുക്ക് ഒരുമിച്ച് പോകാം. 29/1 1987. പ്രിയപ്പെട്ടവളേ, എന്നെ അനുഗമിക്കുക. ഞാൻ യേശുക്രിസ്തുവാണ്. യേശുവേ, മനപ്പൂർവ്വമല്ലാതെ ഞാൻ അങ്ങയെ ദുഃഖിപ്പിക്കുന്നുണ്ടോ? തെറ്റ് ചെയ്യാനുള്ള ഈ പ്രവണത എനിക്കുണ്ടല്ലോ. മകളേ, നീ എന്നെ ഉപേക്ഷിക്കുകയാണെങ്കിൽ, നീ എന്നെ ദുഃഖിപ്പിക്കും. നീ സ്നേഹിക്കുന്നതുപോലെ എന്നെ സ്നേഹിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. നിനക്ക് മനസ്സിലാകുന്നില്ലേ, വസൂല, എന്നെ ഉപേക്ഷിക്കുന്നത് വഴി എന്റെ മനസ്സ് മുറിവേൽക്കും. എന്നെ സ്നേഹിക്കുവാൻ യേശുവായ ഞാൻ നിന്നെ പഠിപ്പിച്ചു. യേശുവേ, ഇതെല്ലാം അങ്ങാണെന്നുള്ളതിന് എന്താണ് തെളിവ്? നിന്നെ തന്നെ നോക്കുക. നീയാണ് തെളിവ്. എന്റെ സ്നേഹത്തിന്റെ തെളിവ് നീയാണ്. വസൂല, എന്നോടൊപ്പം ആയിരിക്കുന്നതിന് ഒന്നുമില്ലായ്മയിൽ നിന്ന് ഞാൻ നിന്നെ എഴുന്നേൽപ്പിച്ചു. അതിനാൽ, നിന്റെ സമാശ്വാസകന്റെ അടുക്കലേക്ക് വരുവിൻ. എന്നെ സമീപിക്കുക. എന്നെ ഭയപ്പെടേണ്ട. വിദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും എന്റെ പുത്രിമാരെയും തിരിച്ചു കൊണ്ടുവരുന്നതിന് ഞാൻ നിന്നെ രൂപപ്പെടുത്തും. ഇപ്പോൾ ഞാൻ നിന്നെ ദത്തെടുത്തിരിക്കുന്നതുപോലെ, എന്റെ നാമം വഹിക്കുന്നവരെങ്കിലും എന്നെ പരിത്യജിച്ചിട്ടുള്ള അനേകം പേരെ ഞാൻ ദത്തെടുക്കും. അതിനാൽ, എന്റെ ഹൃദയത്തിലേക്ക് നിന്നെ തന്നെ പ്രവേശിപ്പിക്കുക. വസൂല, ഞാൻ നിന്റെ ഹൃദയത്തെ അനുഭവിച്ചറിയുന്ന ഓരോ തവണയും, എന്റെ ശിരസ്സിനെ എപ്പോഴും വിശ്രമിപ്പിക്കുവാനുള്ള ഒരു മൃദുല സ്ഥാനം അവിടെ ഞാൻ കണ്ടെത്തുന്നു. നിന്നിൽ വിശ്രമിച്ചുകൊണ്ട് എനിക്ക് എന്നിൽ ആശ്രയിക്കുവാൻ കഴിയുമെന്ന് തോന്നുന്നു. യേശുവായ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ സഹനങ്ങൾ എന്റെയും സഹനങ്ങൾ ആണെന്ന് ഓർക്കുവിൻ. ഇന്ന് എന്നെ ചാരുകയും, നിന്റെ മുഴുവൻ സ്നേഹവും എനിക്ക് അർപ്പിക്കുകയും ചെയ്യുക. എനിക്ക് സമാശ്വാസം ആവശ്യമായിരിക്കുന്നു. യേശു, എന്നിൽ നിന്ന് സമാശ്വാസം ആഗ്രഹിച്ചതിൽ ഞാൻ ആശ്ചര്യപ്പെട്ടുപോയി. കർത്താവേ, എനിക്ക് എങ്ങനെയാണ് അങ്ങയെ സമാശ്വസിപ്പിക്കുവാൻ കഴിയുക? ആ മൃദുല സ്ഥാനത്ത് വിശ്രമിക്കുവാൻ എന്നെ അനുവദിച്ചുകൊണ്ട്, ഞാൻ സ്നേഹിക്കുന്ന ഒരുവൻ ഇന്ന് എന്നെ ഒരിക്കൽ കൂടി മുറിപ്പെടുത്തും. നിന്റെ സമാശ്വാസം കൊണ്ട് എന്നെ നിറയ്ക്കുക. കർത്താവേ, അങ്ങയെ സമാശ്വസിപ്പിക്കുവാൻ എനിക്ക് എന്ത് ചെയ്യാൻ കഴിയും? എന്റെ കുരിശ് വീണ്ടും നിന്റെ മേൽ വെക്കുവാൻ എന്നെ അനുവദിക്കുക. എന്റെ ഭാരം ഇറക്കിവെച്ചുകൊണ്ട് വിശ്രമിക്കുവാൻ എന്നെ അനുവദിക്കുക. എനിക്കുവേണ്ടി നീ അത് വഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെന്നാൽ, ഞാൻ വിശ്വസിക്കുന്നു. അല്ലയോ, മകളെ, കഴിഞ്ഞ ദിവസത്തെ പോലെ ഇനി ഒരിക്കലും എന്നെ നിഷേധിക്കരുതേ. അടിക്കുറിപ്പ്: എന്റെ കാവൽമാലാകയായ ദാനിയേലിനെ ഞാൻ വിളിക്കുകയും, യേശുവിനെ ഞാൻ നിഷേധിക്കുകയും ചെയ്ത അവസരം എന്നോട് ക്ഷമിക്കണമേ. അങ്ങയുടെ സ്നേഹത്തിന് ഞാൻ അയോഗ്യയാണെന്ന് എനിക്ക് തോന്നിയതിനാൽ, അങ്ങയുടെ ദാസനായ ദാനിയേലിനെ വിളിക്കുവാനും, അങ്ങയെ നിഷേധിക്കുവാനും ഞാൻ പ്രേരിതയായി. വീണ്ടും ഞാൻ ഇത് ചെയ്യുകയില്ല. മകളേ, എനിക്കത് മകളേ, എനിക്കത് അറിയാം. എന്നാൽ, നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഞാൻ എന്റെ ജീവൻ അർപ്പിച്ചിട്ടില്ലേ? ഇതാ, എന്റെ കുരിശ് ഞാൻ നിന്നെ ഭരമേൽപ്പിക്കുന്നു. എന്റെ കുരിശ് എത്ര ഭാരമേറിയതാണെന്ന് താമസിയാതെ തന്നെ നീ മനസ്സിലാക്കും. പിന്നീട്, നിന്റെ ഭാരം ഇറക്കിവെക്കുവാൻ ഞാൻ തിരിച്ചുവരും. ഇപ്രകാരമാണ് നീയും ഞാനും ഒരുമിച്ച് പ്രവർത്തിക്കുന്നത്. ഇപ്രകാരം, നമ്മൾ പരസ്പരം സഹായിക്കും. 31 1987. പിതാവേ, തിന്മയിൽ നിന്ന് എന്നെ രക്ഷിച്ചതിനെ പ്രതി, അങ്ങേയ്ക്ക് ഞാൻ നന്ദി പറയുവാൻ ആഗ്രഹിക്കുന്നു. എന്റെ രക്ഷക, അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് എന്റെ അടുക്കലേക്ക് ഇറങ്ങി വന്നപ്പോൾ, ഞാൻ അങ്ങേയ്ക്ക് വേണ്ടുവോളം കൃതജ്ഞത അർപ്പിച്ചില്ല. ഇക്കാലമെല്ലാം, അങ്ങായിരുന്നു എന്റെ സംരക്ഷകനും എന്റെ പരിത്രാണകനും. തിന്മ എന്നെ വലയം ചെയ്തപ്പോൾ, എന്റെ ആത്മാവ് വേദനിച്ചു. വ്യാജവും കള്ളക്കഥകളും കൊണ്ട് സാത്താൻ എന്നെ ആക്രമിച്ചപ്പോൾ, അങ്ങ് അറച്ചു നിന്നില്ല. അങ്ങ് എന്റെ രക്ഷയ്ക്ക് എത്തി. എന്നെ കൊല്ലുവാൻ പിശാചുക്കൾ എന്റെ ചുറ്റിലും ഉണ്ടായിരുന്നു. അതിനാൽ, എന്റെ ആത്മാവ് അങ്ങയുടെ മുൻകാല ചെയ്തികളെ അനുസ്മരിച്ചുകൊണ്ട്, അങ്ങയോട് നിലവിളിച്ചു. അങ്ങ് കാരുണ്യപൂർവ്വം എന്റെ അടുക്കലേക്ക് വരികയും, പിശാചുക്കളുടെ പിടിയിൽ നിന്ന് എന്റെ ആത്മാവിനെ വിമോചിപ്പിക്കുകയും ചെയ്തു. അങ്ങ് വാഴ്ത്തപ്പെടട്ടെ. അങ്ങയുടെ നാമം മഹത്വപ്പെടട്ടെ. സർവ്വജ്ഞാനവും എന്നിൽ നിന്ന് വരുന്നു. നിന്റെ കഷ്ടതയുടെ ദിനത്തിൽ, നിന്റെ നിലവിളി കേട്ടപ്പോൾ, ഞാൻ നിന്നെ എന്റെ മാറിടത്തിലേക്ക് എടുത്തു പൊക്കി. യഹോവയായ ഞാനാണ് നിന്റെ വിമോചകൻ. മകളേ, നീ എന്നെ ആവശ്യപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ കാരുണ്യത്തെക്കുറിച്ച് നിന്നെ അനുസ്മരിപ്പിക്കുവാൻ ഞാൻ ആഗ്രഹിച്ചു. അല്ലയോ, മകളേ, നിന്റെ ആത്മാവ് മരണത്തിന്റെ വക്കോളം എത്തിയിരുന്നു. ആക്രമണോത്സുകനായി, സർവ്വ പിശാചുക്കളും നിന്നെ വലയം ചെയ്തിരുന്നു. അടിക്കുറിപ്പ്: ദൈവത്തിന് എന്നെക്കുറിച്ച് പദ്ധതിയുണ്ട് എന്ന് സാത്താൻ മനസ്സിലാക്കിയപ്പോൾ, അവൻ എന്നെ ആക്രമിച്ചു. അവനും അവന്റെ പിശാചുക്കളും എന്നെ കൊല്ലാൻ ആഗ്രഹിച്ചു. ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കേണ്ടതിനും, ഞാൻ അവിടുത്തെ ആവശ്യപ്പെടേണ്ടതിനും, എന്നെ സ്വയം അവിടുത്തേക്ക് വിട്ടുകൊടുക്കേണ്ടതിനുമാണ് ദൈവം ഇത് സംഭവിക്കാൻ അനുവദിച്ചത്. അവർ നിന്നെ വെറുത്തു. എന്റെ പദ്ധതികളെ കുറിച്ച് കേട്ടപ്പോൾ, നിന്റെ ജീവൻ എടുത്തു കളയുവാനും, നിന്നെ വിഴുങ്ങുവാനും അവർ ഒരു വേട്ടമൃഗത്തെ പോലെ നിന്നെ അന്വേഷിച്ചു. നിനക്കെതിരെ കോപവെറിവൂണ്ട് അട്ടഹസിക്കുന്നതിനിടയിൽ, ഭൂമിയിൽ നിന്ന് നിന്റെ നിലവിളി ഞാൻ കേട്ടു. എങ്ങനെയാണ് എനിക്ക് തടയാതിരിക്കാൻ കഴിയുക? നിന്നെ തിന്മ വലയം ചെയ്തുകൊണ്ടിരിക്കുന്നത് കാണുവാൻ എനിക്ക് ഒട്ടും കഴിയുമായിരുന്നില്ല. അടിക്കുറിപ്പ്: പിശാചുക്കൾ എന്നെ വളരെ ക്രൂരമായി ആക്രമിച്ചു. ഞാൻ എന്റെ കാവൽമാലാകയെ വിളിച്ചപേക്ഷിച്ചപ്പോൾ, പ്രാർത്ഥിക്കുക എന്ന് മാത്രമേ അവിടുത്തേക്ക് എന്നോട് പറയുവാൻ കഴിഞ്ഞുള്ളൂ. അടിക്കുറിപ്പ്: പിശാചുക്കൾ എന്നെ വളരെ ക്രൂരമായി ആക്രമിച്ചു. ഞാൻ എന്റെ കാവൽമാലാകയെ വിളിച്ചപേക്ഷിച്ചപ്പോൾ, പ്രാർത്ഥിക്കുക എന്ന് മാത്രമേ അവിടുത്തേക്ക് എന്നോട് പറയുവാൻ കഴിഞ്ഞുള്ളൂ. ഈ യുദ്ധത്തിൽ എന്നെ സംരക്ഷിക്കുവാൻ എന്റെ കാവൽമാലാകയും ഉണ്ടായിരുന്നു. ഞാൻ നിന്റെ അടുക്കലേക്ക് പാഞ്ഞു വരികയും, നിന്റെ നിസ്സഹായമായ ആത്മാവിനെ എന്റെ കരങ്ങളിൽ ആവരണം ചെയ്തുകൊണ്ട്, എന്റെ കാരുണ്യത്തിൽ ഞാൻ നിന്നെ എന്നിലേക്ക് എടുത്തുയർത്തുകയും ചെയ്തു. എന്റെ പ്രകാശം നിന്റെ മേൽ തെളിഞ്ഞപ്പോൾ, ഞാൻ നിന്നെ പുനരുദ്ധരിച്ചു. മകളെ, ഞാൻ നിനക്ക് പൂർണമായി മനസ്സിലാക്കി തരാം. ഞാൻ നിന്റെ ദൈവമാണ്. എന്റെ ദൃഷ്ടിയിൽ നീ വിലക്കപ്പെട്ടവളായതിനാൽ, ഞാൻ നിന്റെ ആത്മാവിനെ സംരക്ഷിക്കും. ഞാനാണ് നിന്റെ ആദ്യപിതാവ്. വളരെ മുമ്പ് തന്നെ ഞാൻ നിന്നോട് ഇതിനെക്കുറിച്ചെല്ലാം പറയുകയും, വെളിപ്പെടുത്തി തരുകയും ചെയ്തിട്ടില്ലേ? ഞാൻ തിരഞ്ഞെടുത്തിട്ടുള്ള മകളെ, ഭയപ്പെടേണ്ട. യഹോവയായ ഞാൻ എന്റെ കാരുണ്യം മനുഷ്യവർഗ്ഗത്തോട് കാണിക്കുകയും, ഞാൻ അനേകരെ സുഖപ്പെടുത്തുകയും ചെയ്യും. നീ ജനിക്കുന്നതിനു മുമ്പ് തന്നെ, യഹോവയായ ഞാൻ നിന്നെ എന്റെ സന്ദേശവാഹകയായി നിയമിച്ചു. സമാധാനത്തിന്റെയും സ്നേഹത്തിന്റേതുമായ എന്റെ സന്ദേശം നീ സംവഹിക്കണം. എന്നിൽ ഒരു പരിശുദ്ധ ജീവിതം ശരിയായി നയിക്കുവാൻ അനേകർ പഠിക്കും. എന്നെ മഹത്വപ്പെടുത്തുവാൻ ഞാൻ നിന്നെ സഹായിക്കും. മകളെ, ഞാൻ നിന്നെ തുടർന്നും പഠിപ്പിച്ചു കൊണ്ടിരിക്കും. നിന്റെ പാപത്തിൽ നിന്ന് ഞാൻ നിന്നെ സുഖപ്പെടുത്തും. നീ എന്നേക്കും വസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ ഹൃദയത്തിൽ നിന്ന് എന്റെ സമാധാനം ഞാൻ നിനക്ക് നൽകും. യഹോവയായ ഞാൻ നിന്നെ അവസാനം വരെ വഴി നയിക്കും. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരിക്കലും ഇക്കാര്യം മറക്കരുത്. ഞാൻ ജ്ഞാനമാണ്. സർവ്വജ്ഞാനവും എന്നിൽ നിന്ന് വരുന്നു. 31/1 1987. യേശുവേ, ഇതാ ഞാൻ. ഇതാ ഞാൻ ഇവിടെയുണ്ട്. യേശുക്രിസ്തുവായ ഞാനാണ് നിന്റെ അധ്യാപകനും, നിന്റെ മണവാളനും, നിന്റെ ദൈവവും. വസൂല, എന്നെ ഇപ്പോൾ ജാഗ്രതാപൂർവ്വം ശ്രദ്ധിക്കുക. എന്റെ പിതാവ് അവിടുത്തെ സന്ദേശവാഹകയായി തീരുന്നതിന് നിന്നെ തിരഞ്ഞെടുത്തു. ഞാൻ നിന്റെ ഒന്നുമില്ലായ്മയിലേക്ക് വരികയും, നിന്നെ അനുഗ്രഹിച്ചുകൊണ്ട് എന്റെ ഹൃദയം നിനക്ക് വെളിപ്പെടുത്തി തരുകയും ചെയ്തു. എന്റെ പിതാവ് അവിടുത്തെ സർവ്വാധിപത്യത്തിൽ നിന്റെ ശ്രദ്ധ ആകർഷിക്കുന്നതിന് അവിടുത്തെ ദാസനും, നിന്റെ കാവൽമാലാകയുമായ ദാനിയേലിനെ നിന്റെ അടുക്കലേക്ക് അയച്ചു. അവൻ നിന്നെ നയിച്ച ഈ കാലഘട്ടത്തിൽ, പരിശുദ്ധ ത്രീത്വമായ ഞങ്ങളുടെ അടുക്കലേക്ക് നീ ആകർഷിക്കപ്പെട്ടു. എന്റെ പദ്ധതികളെ കുറിച്ച് അറിഞ്ഞ പിശാച് നിന്നെ നിരുത്സാഹപ്പെടുത്തുവാൻ പരിശ്രമിച്ചു. ആരംഭത്തിൽ നിനക്ക് എന്നോട് യാതൊരു സ്നേഹവുമില്ലായിരുന്നു. എന്നിരുന്നാലും, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഉണ്ടായിരുന്നു. എന്നാൽ നീ എന്റെ നേരെ നിരുന്മേഷയും താല്പര്യരഹിതയും ആയിരുന്നു. ആ സമയത്തെ ആകുലത മൂലം എന്റെ ഹൃദയം വേദനാഭരിതമായി. പരിശുദ്ധ ത്രീത്വമായ ഞങ്ങളുടെ സ്വന്തം കുഞ്ഞിന് ഞങ്ങളുടെ ഛായ നശിപ്പിച്ചുകൊണ്ട് എങ്ങനെ ഇത്രത്തോളം അധപ്പതിക്കുവാൻ കഴിഞ്ഞു? നിന്റെ അനുസരണക്കേടിനുള്ള കടുത്ത ശിക്ഷ ഞങ്ങൾ നിനക്ക് നൽകേണ്ടി വന്നത് നീ നേരെ കാണുവാൻ ഇടയാകത്തക്കവണ്ണം ഞങ്ങളുടെ സൃഷ്ടിയുടെ സൗന്ദര്യം എവിടെ പോയി? അടിക്കുറിപ്പ്: ഞങ്ങൾ പരിശുദ്ധ ത്രീത്വം. അടിക്കുറിപ്പ്: കടുത്ത ശിക്ഷ എന്നെ ആക്രമിക്കുവാൻ ദൈവം സാത്താനെ അനുവദിച്ചു. നീ പാപം ചെയ്തു, എന്നാൽ അപ്പോഴും നീ ഞങ്ങളുടേതായിരുന്നു. നിന്റെ കഷ്ടതയുടെ മധ്യത്തിൽ ഞാൻ നിന്റെ യാതന കേട്ടു. നിന്നെ എന്റെ അടുക്കലേക്ക് തിരിച്ച് എനിക്ക് വിധേയയാക്കുവാൻ വേണ്ടി സന്ദേശം എഴുതിയെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുവാൻ എനിക്ക് നിന്നോട് കൽപ്പിക്കേണ്ടി വന്നു. അതെ, ഞാൻ സ്വർഗ്ഗത്തിന്റെ വാതിലുകൾ അടച്ചു. എന്റെ നീതിയുടെ നിശ്വാസത്താൽ നിന്നെ ചുഴറ്റി എറിഞ്ഞു. നീ യഥാർത്ഥത്തിൽ അനുതപിക്കേണ്ടതിന് ഞാൻ നിന്നെ ചുഴറ്റി എറിഞ്ഞു. നീ എന്നെ ആവശ്യപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചു. നീ എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. മരണത്തിന്റെ സ്പർശം നീ അനുഭവിച്ചറിയുവാൻ ഞാൻ ഇടയാക്കി. എന്നാൽ നീ ഓർക്കുന്നതുപോലെ, നിന്നെ തന്നെ ഞാൻ എനിക്ക് വിധേയയാക്കി. നിന്റെ കഷ്ടതയുടെ ഭാഗം തന്നെയായ നിന്റെ മുറിവുകൾ സുഖപ്പെടുത്തുവാൻ എന്റെ മാലാഖയായ ദാനിയേലിനെ ഞാൻ അപ്പോൾ നിന്റെ അടുക്കലേക്ക് അയച്ചു. നിന്നെ ഞങ്ങളുടെ അടുക്കലേക്ക് എത്തിക്കുക എന്നതായിരുന്നു ദാനിയേലിന്റെ ദൗത്യം. ഞാനായിരുന്നു നിന്നെ വിളിച്ചത്. സ്നേഹവും മാർദ്രതയും കൊണ്ട് പരിചരിച്ച് നിന്നെ ഞാൻ ആരോഗ്യവതിയാക്കി. എന്റെ സൗന്ദര്യം കൊണ്ട് ഞാൻ നിന്നെ ചേതോഹാരിണിയാക്കി. നീ ഫലസമൃദ്ധമായ ഒരു വൃക്ഷമാകേണ്ടതിന് ഞാൻ നിന്നെ സുഖപ്പെടുത്തി. ഞാൻ നിന്റെ മേൽ അറിവും വിവേചനപരവും വർഷിക്കുകയും എന്റെ സന്ദേശങ്ങൾ നിനക്ക് പറഞ്ഞു തരികയും ചെയ്തു. എന്റെ മുഖം ഞാൻ നിങ്ങൾക്കെല്ലാവർക്കും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ജ്ഞാനം അതിന്റെ നിക്ഷേപങ്ങൾ നീതിമാന്മാർക്ക് മാത്രമല്ല, നീതിരഹിതർക്കും കൊടുത്തുകൊണ്ടിരിക്കുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. അതിനാൽ ഞാൻ നിങ്ങളോട് പറയുന്നു, എന്റെ ചൈതന്യത്തിൽ വളരുക. ദേവതാരു വൃക്ഷം പോലെ വളർന്നു പന്തലിക്കുക. ദുഷിച്ചതും ഭോഷത്തും നിറഞ്ഞതുമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും എന്റെ അടുക്കലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് എന്റെ സന്ദേശവാഹകരായിരിക്കുവാൻ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു. ഞാൻ നിന്നെ എന്റെ ചിറകുകളിൽ ഇരുത്തി എന്റെ വിധാനത്തിന് ചുറ്റും സഞ്ചരിക്കും. മൂടൽ മഞ്ഞ് ഭൂമിയെ പൊതിഞ്ഞിരിക്കുന്നത് പോലെ, ഉയരങ്ങളിൽ നിന്ന് താഴ്ചയിലേക്കും കടലിന് അക്കരയിലേക്കും ഞാൻ നിന്നെ കൊണ്ടുപോകും. ഞാനും നീയും എന്റെ സന്ദേശം കൊണ്ട് ഭൂമി മുഴുവനും നിറയ്ക്കും. വസൂല, എഴുതപ്പെട്ടിരിക്കുന്നത് എന്തെന്ന് ഗ്രഹിക്കുവാൻ പരിശ്രമിക്കുക. ഞാനാണ് നിന്റെ ശക്തി. അതിനാൽ ഭയപ്പെടേണ്ട. ഞാൻ നിനക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ വെളിപാടുകളും വെളിച്ചത്ത് വരും. ഞാനാണ് നിന്റെ സഹായം. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ പ്രബോധനങ്ങൾ സ്വീകരിക്കുക. എന്റെ അനുയായിയായിരിക്കുവാൻ ഞാൻ നിന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രബോധനം എന്നിൽ നിന്നാണ് വരുന്നത്. ജ്ഞാനം ജീവിതത്തെ സ്നേഹിക്കുകയും അവളുടെ പ്രവർത്തികൾ വിനീതരുമായി പങ്കുവെക്കുകയും ചെയ്യുന്നു. നിത്യം പ്രവഹിച്ചു കൊണ്ടിരിക്കുന്ന നദിയെ ഞാൻ നിനക്ക് സമൃദ്ധമായി നൽകും. നിലത്തുവീഴുന്ന ഒരു പ്രഭാത ഹിമകണം പോലെ ഞാൻ നിന്നെ മനുഷ്യവർഗ്ഗം മുഴുവനിലേക്കും അയക്കും. എന്നെ കൂടുതലായി മനസ്സിലാക്കുവാൻ അവരെ പ്രാപ്തരാക്കി കൊണ്ട് എന്റെ സമ്മാനമായി ഞാൻ നിന്നെ അവർക്ക് നൽകും. എന്നാൽ ഇത് എന്റെ അഭീഷ്ടമാണ്. അല്ലയോ, മകളെ, ആ ദിനത്തിനുവേണ്ടി ഞാൻ എത്രമാത്രം കൊതിക്കുന്നുണ്ടെന്നോ.