Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 79: ദൗർബല്യം എന്നെ കാന്തം പോലെ ആകർഷിക്കുന്നു
Transcript
- എപ്പിസോഡ് 79. 10. 10.1988. യേശുവേ. ഇത് ഞാനാണ്. കർത്താവിന് സ്തുതി. മകളേ, നീ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തെ പ്രതി ഞാൻ നിന്നെ സ്നേഹിക്കുന്നു; നീ ആകുലപ്പെടേണ്ട, എന്നിൽ ആശ്രയിക്കുക. നിങ്ങളെല്ലാവരെയും അന്വേഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന. എന്നാൽ അനേകർ നിന്ദിക്കുന്ന എന്റെ ഈ ഹൃദയത്തെ ശ്രവിക്കുക. മകളേ, എന്റെ ശക്തി ഞാൻ നിനക്ക് നൽകുന്നതിന് വേണ്ടി നീ കൂടെക്കൂടെ എന്നോട് പ്രാർത്ഥിക്കുക. എന്റെ ശക്തി ഞാൻ നിനക്ക് എപ്പോഴും നൽകും. എന്റെ മടങ്ങിവരവിനു വേണ്ടി എന്നോടൊപ്പം ഈ പ്രാർത്ഥന ചൊല്ലുക: കർത്താവേ, വരിക; ഞങ്ങളുടെ അടുക്കലേക്ക് മടങ്ങി വരിക. ഈ മരുഭൂമിയിൽ നിന്നുള്ള ഞങ്ങളുടെ ദുഃഖഭരിതമായ നിലവിളികൾ കേൾക്കേണമേ; ഞങ്ങളുടെ ദാഹം അനുഭവിച്ചറിയണമേ; ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ. ഞങ്ങളിലേക്ക് മടങ്ങി വരേണമേ; അങ്ങ് വന്ന് സകല ദുഷ്ടതയെയും തുടച്ചുനീക്കണമേ; തൽസ്ഥാനത്ത് സ്നേഹത്തെ പുനസ്ഥാപിക്കണമേ. ആമേൻ. നിങ്ങളുടെ ഈ പ്രാർത്ഥനയ്ക്ക് ഞാൻ മറുപടി നൽകുന്നത് നിങ്ങൾ കേൾക്കും: സ്നേഹമായ ഞാൻ സ്നേഹമായിത്തന്നെ നിങ്ങളുടെ അടുക്കലേക്ക് മടങ്ങി വരും. എന്റെ പ്രിയപ്പെട്ടവരെ, ക്ഷമയോടെ കാത്തിരിക്കുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്ക് മടങ്ങി വരും. ജാഗ്രതയോടെ ഇരിക്കുക; കരുതലോടെ തയ്യാറായിരിക്കുക; എന്തെന്നാൽ എന്റെ മടങ്ങിവരവ് അപ്രതീക്ഷിതമായി പെട്ടെന്നായിരിക്കും, അതിനാൽ തയ്യാറായിരിക്കുക. പശ്ചാത്തപിക്കുക; നിർമ്മലമായ ഹൃദയത്തോടെ നിങ്ങളുടെ കർത്താവായ എന്നെ നോക്കുക; അപ്പോൾ ഭൂമിയിലെ യാതൊരു നിഴലും നിങ്ങളെ ഭയപ്പെടുത്തുകയില്ല. അപ്പോൾ അന്ധകാരത്തിന്റെ മണിക്കൂർ നിങ്ങളെ പരിഭ്രാന്തരാക്കുകയില്ല; മരണത്തിന്റെ നിശബ്ദമായ ആ മണിക്കൂറിൽ നിങ്ങൾക്ക് ദുഃഖമോ ആകുലതയോ ഉണ്ടാകുകയില്ല. അതിനാൽ എന്നെ ശ്രവിക്കുക; എന്റെ വചനങ്ങൾ ശ്രവിക്കുക; അന്ധകാരത്തിന്റെ ഈ മണിക്കൂർ എന്റെ സർവ്വ സൃഷ്ടികളുടെയും മേൽ വന്നിറങ്ങുമ്പോൾ എന്റെ വചനം നിങ്ങൾക്ക് ആശ്വാസമേകുന്നതാണ്. ആ മണിക്കൂർ നിങ്ങളിൽ നിന്ന് വളരെ വിദൂരത്തല്ലെന്ന് ഞാൻ വളരെ ഗൗരവത്തോടെ പറയുന്നു. സ്നേഹമായ ഞാൻ എന്നെ സ്നേഹിക്കുന്ന എല്ലാവരെയും എന്റെ അടുക്കലേക്ക് ആകർഷിക്കും; അവരുടെ ഭയം ഞാൻ കുറയ്ക്കും; എന്റെ സ്നേഹത്താൽ അവരെ ഞാൻ മറയ്ക്കും. എന്റെ ഹൃദയം കൊണ്ട് ഞാൻ അവരെ സമാശ്വസിപ്പിക്കും; അവർ എന്നിൽ അവരുടെ അഭയസങ്കേതം കണ്ടെത്തും. ഒട്ടും ഒരുക്കമില്ലാതിരിക്കുന്നവർക്കും, എന്നെ ഒരിക്കലും സ്നേഹിക്കാതിരുന്നവർക്കും ഹാദുരിതം; അവർ തങ്ങളുടെ ദുഷ്ടതയിൽ തന്നെ മരിക്കും; അവരുടെ പാപങ്ങളുടെ ഭാരത്തിൽ അവർ ശ്വാസം മുട്ടി പൊടിയിൽ കിടക്കേണ്ടി വരും. എന്തെന്നാൽ കറുത്ത വേഷം ധരിക്കുന്ന, പ്രകാശത്തിനെതിരായ രണ്ടാമത്തെ ഡ്രാഗണിന്റെ സഹായത്താൽ എന്റെ പരിശുദ്ധ നാമത്തെ അവർ അശുദ്ധമാക്കി. സൃഷ്ടിയേ, ബുദ്ധിഹീനമായ മനസ്സുള്ള സൃഷ്ടിയേ, നിന്നോട് എനിക്ക് എത്രയധികം സഹതാപം തോന്നുന്നു; നീ എന്റെ നേർക്ക് ദയയാചിച്ച് ഒന്ന് നോക്കുക മാത്രം ചെയ്യുക, ഞാൻ നിന്നെ തിന്മയിൽ നിന്ന് വിമോചിപ്പിക്കും. നിന്റെ ജനനം മുതൽ നീ ദൈവവിശ്വാസമില്ലാത്തവനാണെന്ന് ഞാൻ അറിഞ്ഞിരുന്നു; എങ്കിലും എല്ലാം മറന്ന് നിന്നോട് സംസാരിക്കാൻ ഞാൻ സന്നദ്ധനാണ്. നിന്റെ നാഭിനാടി ഇപ്പോഴും എന്നോട് ബന്ധിക്കപ്പെട്ടിരിക്കുന്നു; നിനക്ക് തെറ്റുപറ്റിപ്പോയി എന്ന് നീ എന്നോട് പറഞ്ഞാൽ, ഇനിമേൽ പാപം ചെയ്യുകയില്ലെന്ന് എന്നോട് പറഞ്ഞാൽ, സ്നേഹമായ ഞാൻ നിന്നെ രക്ഷിക്കും. എന്റെ കുഞ്ഞേ, എന്റെ കരുണ മുൻകൂട്ടി ഉറപ്പാക്കിയിരിക്കുന്നു; ഇനിമേൽ എന്നെ നീ പ്രകോപിപ്പിക്കരുത്. എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ; തീർച്ചയായും ഞാൻ എന്റെ സമാധാനം നിനക്ക് നൽകും. മകളേ, വരൂ; നിന്റെ കരം എനിക്ക് ഉപയോഗിക്കുവാൻ നീ അനുവദിച്ചതിന് ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു; മകളേ, ഞാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്നു; എപ്പോഴും എന്നെ വിളിക്കുക; നിന്റെ സ്നേഹത്താൽ എന്നെ തലോടുക; എന്നെ സന്തോഷിപ്പിക്കുക; എന്റെ വേദന കുറയ്ക്കുക. എന്നെ സ്നേഹിച്ചുകൊണ്ട് എന്റെ ക്രോധം ശമിപ്പിക്കുക; നിന്റെ ഒന്നുമില്ലായ്മ നിമിത്തം ഞാൻ നിന്നെ എന്റെ ആലയത്തിൽ തുടരുവാൻ അനുവദിക്കുന്നു; അതിനാൽ ഒന്നുമില്ലായ്മയായിത്തന്നെ നിലകൊള്ളുക. എന്റെ സമാധാനം ഞാൻ നിനക്ക് നൽകുന്നു; നമ്മൾ, നമുക്ക്. അതെ, കർത്താവേ. എന്റെ സാന്നിധ്യം പരിശുദ്ധമാണ്. 11.10. 1988. സമാധാനം നിന്നോടുകൂടെ. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ഈ ദൈവീക സന്ദേശം വെളിപ്പെടുത്തുവാൻ ആരംഭിച്ച നാൾ മുതൽ ഞാൻ നിന്നോട് പറഞ്ഞിരുന്നു, എന്റെ സഭ നാശാവസ്ഥയിലാണെന്ന്; ഈ നശിച്ച അവസ്ഥയിൽ അണലിപ്പാമ്പുകൾ അതിന്റെ അഘാതതലങ്ങളിൽ അതിന്റെ മാളങ്ങൾ ഉണ്ടാക്കിയിരിക്കുന്നെന്ന്. അല്ലയോ, വസൂല, ഞാൻ എത്രയധികം സഹിക്കുന്നു; എന്റെ അതിപവിത്രമായിരിക്കുന്ന സഭയിൽ, ദേവാലയത്തിൽ, പരിശുദ്ധ കൂതാശകളെ വളഞ്ഞുചുറ്റിയിരിക്കുന്ന പാമ്പുകളെ വലിച്ചു പുറത്തെടുത്ത് എന്റെ ദേവാലയത്തിൽ നിന്ന് എറിഞ്ഞുകളയുന്നതിന് എനിക്ക് വരേണ്ടിവരും. എന്റെ മകളേ, ഈ ഭീകരമായ മരുഭൂമിയിൽ ജീവിക്കുന്നതും അതിനാൽ ചുറ്റപ്പെട്ടിരിക്കുകയും ചെയ്യുന്നത് എത്രയോ ബുദ്ധിമുട്ടുള്ളതും ഭീതിജനകവുമാണ്; എങ്കിലും എന്നെ സ്നേഹിച്ചുകൊണ്ട് എന്റെ പരിശുദ്ധ നാമത്തെ സ്നേഹപൂർവ്വം ആരാധിക്കുന്നവരുടെ സമീപത്ത് ഞാൻ ഉണ്ട്. ഞാൻ അനന്തമായ സമ്പത്താണെന്ന് എന്റെ സ്വർഗീയ പ്രവർത്തികളെ ചവിട്ടിമെതിക്കുന്ന എല്ലാവരെയും ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ സൃഷ്ടികൾ എനിക്കെതിരെ കലാപത്തിനിറങ്ങുന്നത് ഞാൻ കാണുമ്പോഴെല്ലാം, എന്റെ വചനം പ്രഘോഷിക്കുവാൻ എന്റെ സന്ദേശവാഹകരെ ഞാൻ അയച്ചിരുന്നു; എന്തെന്നാൽ പാപമാകുന്ന കലാപം നിങ്ങൾ വസിക്കുന്ന ദേശത്തെ ഒരു മരുഭൂമിയാക്കി മാറ്റും. നിങ്ങളുടെ പൂർവികർ എനിക്കെതിരെ പാപം ചെയ്ത് കലാപകാരികൾ ആയെങ്കിലും, അവരുടെ പാപങ്ങൾ ഈ തലമുറയുടെ പാപത്തോളം ഗുരുതരമല്ലായിരുന്നു. അവരുടെ സംശയങ്ങൾ പ്രധാനമായും ഞാൻ എന്റെ തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർക്ക് എന്റെ വചനം നൽകുന്നുണ്ടെന്ന കാര്യത്തിലായിരുന്നു അവരുടെ സംശയം. എന്റെ കുഞ്ഞേ, ഇന്ന് എന്റെ സഭയിൽ എനിക്ക് പുരോഹിത ശുശ്രൂഷകരുണ്ട്; അവർ എന്നിൽ വിശ്വസിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, നിങ്ങളുടെ കാലഘട്ടങ്ങളിൽ ഞാൻ നൽകുന്ന, എന്റെ പരിശുദ്ധാത്മാവിൽ നിന്ന് പുറപ്പെടുന്ന, എന്റെ ദൈവീക പ്രവർത്തികളെ അവർ നിരാകരിക്കുന്നു. അവരുടെ ആത്മീയ വരൾച്ച അവരെത്തന്നെ കുറ്റം വിധിക്കുന്നു; ന്യായവിധി ദിവസം ഞാൻ അവരെ കർക്കശമായി വിധിക്കും. എന്റെ ആത്മാവ് എപ്രകാരം പ്രവർത്തിക്കുന്നു; ഞാൻ തിരഞ്ഞെടുത്തവർക്ക് നൽകുന്ന ദാനങ്ങളെ എപ്രകാരം ഞാൻ അനുഗ്രഹിക്കുന്നു എന്ന കാര്യം ഗ്രഹിക്കുന്നതിന് വേണ്ടി, ഈ മനുഷ്യർ തിരുവചനങ്ങളിലേക്ക് തിരിഞ്ഞ് അവ വായിക്കണം; അവയെല്ലാം എന്നിൽ നിന്നാണ് വരുന്നത്. എന്റെ മകളേ, നീയും ഞാനും, ഞാനും നീയും, ഈ മരുഭൂമിയിലൂടെ കടന്നുപോകുന്നു; യുക്തിവാദം, വിശ്വാസരാഹിത്യം, സ്നേഹശൂന്യത, വ്യഭിചാര ജീവിതം, സ്വാർത്ഥ സുഖാസക്തി, ദുരഭിമാനം, പരിശുദ്ധാത്മാവിൽ നിന്നുള്ള പ്രവർത്തികളോടുള്ള എതിർപ്പ്—ഇവയെല്ലാം കൊണ്ടാണ് ഈ മാരകമായ മരുഭൂമി അവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്. എന്നെ ശ്രവിക്കുവാൻ വിസമ്മതിക്കുന്ന മർക്കട സ്വഭാവമാണ് അവരെ കുറ്റം വിധിക്കുന്നത്; പരിശുദ്ധാത്മാവിന്റെ പ്രവർത്തികളെ നിരസിക്കുന്ന ഏവരും എന്നെയും നിരസിക്കുന്നു; എന്തെന്നാൽ പരിശുദ്ധാത്മാവും ഞാനും സത്തയിൽ ഏകമാണ്. ഇക്കൂട്ടർ ഈ മരുഭൂമിയെ വിസ്തൃതമാക്കിക്കൊണ്ടിരിക്കുകയാണ്; ഈ മരുഭൂമിയിൽ യാതൊന്നും വളരുകയില്ലെന്ന് അവർ ഉറപ്പുവരുത്തിക്കൊണ്ടിരിക്കുന്നു. ഇവർ ഒരു പുഷ്പത്തെ കാണാൻ ഇടയായാൽ, അവർ ഒന്നുകിൽ അതിനെ ചവിട്ടിമെതിച്ചുകളയും, അല്ലെങ്കിൽ അതിനെ ഞെരിച്ച് നശിപ്പിച്ചുകളയും; അതുമല്ലെങ്കിൽ അവർ അതിനെ ബോധപൂർവ്വം അവഗണിക്കുകയും ജലസേചനം നടത്താതിരിക്കുകയും ചെയ്യുന്നു. ഇപ്രകാരം അത് വാടി കരിഞ്ഞുപോവുകയോ, അല്ലെങ്കിൽ അതിനെ ഇല്ലാതാക്കുകയോ ചെയ്യാം. എന്റെ നീതിയുടെ പാനപാത്രം നിറഞ്ഞു തുളുമ്പിക്കൊണ്ടിരിക്കുന്നു; എന്റെ നീതിയുടെ പാനപാത്രത്തിൽ നിന്നുള്ള ആദിതുള്ളികൾ തങ്ങളുടെ മേൽ ഇതിനോടകം പതിച്ചു തുടങ്ങിക്കഴിഞ്ഞെന്ന് ഇവർ മനസ്സിലാക്കുവാൻ തുടങ്ങിയിട്ടുണ്ട്. ഈ മനുഷ്യരോട്, പ്രത്യേകിച്ച് എന്നെ ശുശ്രൂഷിക്കുകയും എന്നാൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തികളെ തിരസ്കരിക്കുകയും ചെയ്യുന്നവരോട്, ഞാൻ പറയുന്നു: പ്രാർത്ഥിക്കുക; ബോധജ്ഞാനം ലഭിക്കുന്നതിന് വേണ്ടിയും ശക്തമായ വിശ്വാസം ലഭിക്കുന്നതിന് വേണ്ടിയും പ്രാർത്ഥിക്കുക. എന്റെ കുഞ്ഞേ, വരൂ; എന്റെ പരിശുദ്ധ സാന്നിധ്യം എപ്പോഴും അനുസ്മരിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. നമ്മൾ, നമുക്ക്, കർത്താവേ. ഞാൻ നിന്നെ സ്നേഹിക്കുന്നു; അതെ, നമ്മൾ, നമുക്ക്. നമ്മൾ, നമുക്ക്. അതെ, പരിശുദ്ധ മാതാവേ. 13. 10.1988. എന്റെ ദൈവമേ. ഇത് ഞാനാണ്; അനാദികാലം മുതൽ നിത്യതയിൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു; നീ എന്നെ സ്നേഹിക്കണമെന്ന് അനാദികാലം മുതൽ ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ സ്നേഹത്തിന്റെ ആത്മാവാണ്; എന്റെ സ്നേഹം നിന്നിൽ പ്രതിഫലിക്കേണ്ടതിന് നിന്റെ ദേഹിയെ എനിക്ക് വേണ്ടി തുറന്നു തരുക; എനിക്ക് അഭിമുഖമായി വച്ചിരിക്കുന്ന ഒരു കണ്ണാടി പോലെയായി തീരട്ടെ നീ. എന്റെ സ്നേഹം നിന്നിൽ പ്രതിഫലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ വസൂല, ഞാൻ കഠിനനായ ദൈവമല്ല; എന്നെ വെറുക്കുന്നവരെ പോലും സ്നേഹിക്കുന്ന വിനീത ഹൃദയനാണ് ഞാൻ. എന്റെ പുഷ്പമേ, നിന്നോട് എനിക്ക് എത്രമാത്രം സ്നേഹമുണ്ടെന്ന് നീ ഗ്രഹിക്കുവാൻ ആരംഭിച്ചതിനാൽ, സ്നേഹരാഹിത്യം മൂലം സ്നേഹമായ ഞാൻ എത്രമാത്രം സഹിക്കുന്നുണ്ടെന്ന് നിനക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ടോ? പൂവ്, കർത്താവേ, ഞാൻ മനസ്സിലാക്കുവാൻ തുടങ്ങിയിട്ടുണ്ട്. അങ്ങനെയെങ്കിൽ, എന്റെ അടുക്കൽ വന്ന് എന്നെ സമാശ്വസിപ്പിക്കുക; എന്നെ നിഷേധിക്കരുതേ; നിനക്ക് എന്നെ സമാശ്വസിപ്പിക്കുവാൻ കഴിയും; അനുഗ്രഹീതയായിരിക്കുക. 14.10.1988. കർത്താവേ, അങ്ങ് നൽകുന്ന ശക്തിക്ക് വേണ്ടി മാത്രം ഞാൻ അപേക്ഷിക്കുന്നു; അങ്ങ് ആഗ്രഹിക്കുന്ന വിധം അങ്ങയെ എനിക്ക് സ്നേഹിക്കുവാൻ എനിക്ക് കൂടുതൽ വിശ്വാസം വേണം. അങ്ങ് എനിക്ക് നൽകിയിട്ടുള്ള ദൗത്യം നിറവേറ്റുന്നതിന് എനിക്ക് സ്ഥിര പരിശ്രമത്തിനുള്ള വരവും പ്രത്യാശയും വേണം. അങ്ങനെ ഞാൻ അങ്ങയുടെ പരിശുദ്ധ നാമത്തെ വീണ്ടും മഹത്വപ്പെടുത്തട്ടെ. എന്റെ താല്പര്യങ്ങൾക്കും എന്റെ മഹത്വത്തിനും വേണ്ടിയും, അതോടൊപ്പം നിന്റെ ദേഹിയുടെ പരിപൂർണ്ണതയ്ക്ക് വേണ്ടിയും, ഇക്കാര്യങ്ങളെല്ലാം ഞാൻ നൽകും. കർത്താവായ, ഞാൻ നിന്നെ സ്നേഹിക്കുന്നു; ഈ ദൗത്യത്തിൽ നീ എന്നോടൊപ്പം പങ്കുചേർന്നതിൽ പിശാച് എത്രമാത്രം നിന്നെ വെറുക്കുന്നുണ്ടെന്ന് നീ മനസ്സിലാക്കണം. നിന്റെ സ്നേഹത്താൽ നീ എന്നെ മഹത്വപ്പെടുത്തുന്നു; മനുഷ്യരെ എന്നിലേക്ക് ആകർഷിച്ച് അടുപ്പിച്ചുകൊണ്ടും നീ എന്നെ മഹത്വപ്പെടുത്തുന്നു. ഒരിക്കൽ നിന്നെ പിശാച് 'പുഴു' എന്ന് വിളിച്ച നീ, എന്നെ മഹത്വപ്പെടുത്തുകയും പിശാചിനെ ദ്രോഹിക്കുകയും ചെയ്യുന്നു. നീ എത്രമാത്രം ചെറുതായും നിസ്സാരയായും നിലകൊള്ളുന്നുവോ, അത്രമാത്രം അധികം പിശാചിന് ദ്രോഹമേൽക്കുന്നു. പിശാച് എത്രമാത്രം അഹങ്കാരിയും വ്യർത്ഥ അഭിമാനിയുമാണെന്നുള്ള കാര്യം ഓർക്കണം. അതെ, കർത്താവേ. ഞാൻ നിന്നെ സ്നേഹിക്കുന്നു; ഞാൻ നിന്നെ എപ്പോഴും സംരക്ഷിക്കും; എപ്പോഴും എന്റെ അടുക്കലേക്ക് വരുക; ഒരിക്കലും എന്റെ സമാധാനം ഞാൻ നിനക്ക് നിഷേധിക്കുകയില്ല; സ്നേഹമായ ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മുടെ കർത്താവിന് മഹത്വം ഉണ്ടാകട്ടെ. 15.10. 1988. കർത്താവേ. ഇത് ഞാനാണ്; നിന്റേതുപോലുള്ള ദൗർബല്യം അനാദികാലം മുതൽ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല; ഇത് ആശ്ചര്യപ്പെടുത്തുന്നതാണ്. ഭയാനകമായ സംശയത്തിന്റെ തരംഗങ്ങൾ എന്നിൽ ഉണ്ടാകാറുണ്ട്. കുഞ്ഞേ, നിനക്ക് എന്നെ അത്യാവശ്യമാണ്; നിന്റെ ദൗർബല്യം അനന്തശക്തിയായ എന്നെ ആകർഷിക്കുന്നു; നിന്റെ ബലഹീനത എന്നെ വശീകരിക്കുന്നു; ദൗർബല്യം എപ്പോഴും കാന്തശക്തി പോലെ എന്നെ ആകർഷിക്കുന്നു. എന്റെ ഹൃദയസ്പന്ദനങ്ങൾ ശ്രദ്ധിക്കുക; ഞാൻ യേശുവാണ്; എന്റെ തിരുഹൃദയമാണ് നിന്റെ ഭവനം. മകളേ, എന്റെ ഹൃദയത്തിന്റെ ഓരോ സ്പന്ദനവും നിന്നോടുള്ള ഒരു സ്നേഹഗാനമാണ്. ഈ ലോകത്തോടുള്ള നിന്റെ ബന്ധനത്തിന്റെ ചങ്ങലകൾ ഞാൻ അഴിച്ചുകളഞ്ഞു; അനാദികാലം മുതൽ ഞാൻ ആഗ്രഹിച്ചതുപോലെ, നീ ഈ ലോകത്തോട് ബന്ധനമില്ലാത്തവളായി കഴിയുക. ഓരോ മനുഷ്യനിൽ നിന്നും ഈ വിരക്തി ഞാൻ ആഗ്രഹിക്കുന്നു; നിന്റെ രക്ഷകനായ എനിക്കല്ലാതെ മറ്റൊരാൾക്കും ലോകത്തോടുള്ള ബന്ധനത്തിൽ നിന്ന് നിനക്ക് വിടുതൽ നൽകുവാൻ സാധിക്കുകയില്ല. പാപത്തിന്റെ ബന്ധനത്തിൽ നിന്ന് നിന്നെ രക്ഷിച്ചത് ഞാനാണ്; ഇക്കാരണത്താലാണ് പിശാചുക്കൾക്ക് നിന്നോടുള്ള കടുത്ത ശത്രുത. അവരുടെ അടുത്ത സാന്നിധ്യം ഈ ആഴ്ച നീ അനുഭവിച്ചറിഞ്ഞതാണ്. നിന്നെത്തന്നെ എനിക്ക് സമർപ്പിക്കുക; നിന്റെ സമർപ്പണവും വിശ്വസ്തതയും എന്റെ തിരുഹൃദയത്തെ പ്രസാദിപ്പിക്കുന്നു; എന്റെ ഈ ഹൃദയം സ്നേഹത്തിനും വിശ്വസ്തതയ്ക്കും വേണ്ടി ദാഹിക്കുന്നു. ആ ഗുഹയിലേക്ക് ഞങ്ങളോടൊപ്പം വരിക; അവിടെ ഞങ്ങളെ വിളിച്ചു പ്രാർത്ഥിക്കുക. ലോങ്ങ്ബോൺ ആശ്രമത്തിനടുത്തുള്ള ഒരു ഗുഹയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. പൂവ്, കർത്താവേ. പൂവ്, പരിശുദ്ധ മാതാവേ. എന്റെ തിരുഹൃദയത്തിന്റെ വസൂലേ, ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നുള്ളത് അനുഭവിച്ചറിയുക; നിന്റെ പരിശുദ്ധ മാതാവും നിന്നെ സ്നേഹിക്കുന്നുണ്ടെന്നുള്ളത് അനുഭവിച്ചറിയുക; കുറച്ചുകാലം കൂടി നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക; നമ്മൾ, നമുക്ക്. അതെ, കർത്താവേ. കർത്താവേ. ഇത് ഞാനാണ്. എനിക്ക് അങ്ങയോടുള്ള ഈ സ്നേഹം, അങ്ങയെ അനുഭവിച്ചറിയണമെന്നുള്ള ഉൽക്കടമായ ആഗ്രഹം, അങ്ങ് എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്നുള്ള ആഗ്രഹം, അങ്ങേയ്ക്ക് വേണ്ടിയുള്ള ദാഹം, രാവും പകലും അങ്ങയെ മാത്രം ചിന്തിക്കുന്ന അനുഭവം, അങ്ങേയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന അനുഭവം, ചിലപ്പോൾ എന്റെ നഗ്നനേത്രങ്ങൾ കൊണ്ട് അങ്ങയെ കാണണമെന്നുള്ള ആഗ്രഹം, ശുദ്ധീകരണ സ്ഥലത്തുള്ളവർക്ക് അങ്ങയെ കാണണമെന്നുള്ള ആഗ്രഹത്തിന് സമാനമായ ആഗ്രഹം എനിക്ക് അനുഭവപ്പെടുന്നു. നിനക്ക് എന്നോടുള്ള ആഗ്രഹം, ശുദ്ധീകരണ സ്ഥലത്തുള്ളവരുടെ എന്നെ കാണണമെന്നുള്ള ആഗ്രഹത്തിനോട് ഏറെക്കുറെ സമാനമാണ്; എന്നാൽ ശുദ്ധീകരണ സ്ഥലത്തുള്ളവരുടെ ആഗ്രഹം അത്യധികം തീവ്രമാണ്. എങ്കിൽ അത് വളരെ ഭയാനകമായിരിക്കുമല്ലോ. അതെ, അവർ വളരെയധികം വേദനിക്കുന്നു; ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും എന്നെ കാണണമെന്ന് ആഗ്രഹിച്ചിട്ടില്ലെങ്കിൽ, ശുദ്ധീകരണ സ്ഥലത്ത് ചെല്ലുമ്പോൾ എന്നെ കാണുവാനുള്ള ആഗ്രഹത്തിന് അവർ പഠിച്ചു തുടങ്ങും. അവിടെ അവർ എന്റെ മുഖം കാണുന്നില്ല; എന്നെ കാണുവാനുള്ള ആഗ്രഹത്താൽ അവർ അവിടെ ദഹിച്ച് ജ്വലിക്കുന്നു. അതെ, എന്റെ കർത്താവേ. എന്റെ കർത്താവേ, അങ്ങേയ്ക്ക് നന്ദി.