Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 7: ഞാൻ നിൻ്റെ പരിശുദ്ധ പിതാവാണ്
Transcript
- എപ്പിസോഡ് 7. 9-10-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്റെ മക്കൾ എന്റെ അടുക്കലേക്ക് വരണമെന്ന് ദൈവവുമായി ഞാൻ ആഗ്രഹിക്കുന്നു. എന്റെ മക്കൾ സമാധാനത്തിൽ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എട്ടാം തീയതിയിലെ സന്ദേശം എഴുതിയപ്പോൾ അങ്ങേയ്ക്ക് വിഷമം ഉണ്ടായിരുന്നോ? വാത്സല്യഭാജനമേ, അവർ രക്തചുരച്ചിലിന്റെ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ എങ്ങനെയാണ് ഞാൻ വിഷമിക്കാതിരിക്കുക? എന്റെ സന്ദേശങ്ങൾ സമാധാനത്തിനുവേണ്ടി നിലവിളിക്കുന്നു. ഞാൻ സർവ്വശക്തനായ ദൈവമാണ്. ക്രമസമാധാനം കാത്തുസൂക്ഷിച്ചുകൊണ്ട്, സംഹാരത്തിന് അറുതി വരുത്തുവാനും, തിന്മയെ എടുത്തുകളയുവാനും ഞാൻ പ്രാപ്തനാണ്. എന്നാൽ എന്റെ മക്കൾ ഉണരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ എല്ലാ മക്കളും തിരിച്ചുവരുമ്പോൾ ദൈവവുമായി ഞാൻ സന്തോഷപൂർണ്ണനായിരിക്കും. ഞാൻ നിങ്ങളുടെ സമാശ്വാസകനാണ്. 11-10-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്തുകൊണ്ടാണ് ഞാൻ ദൈവത്തിന്റെ സന്ദേശം സ്വീകരിക്കുന്നത്? ദൈവവുമായി ഞാൻ തിരഞ്ഞെടുക്കുന്നു. ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. എന്റെ സന്ദേശങ്ങൾ ഞാൻ നിനക്ക് നൽകേണ്ടതിന് ഞാൻ നിന്നെ വളർത്തി. ഈ അടുത്ത കാലത്താണോ അങ്ങ് ഇത് തീരുമാനിച്ചത്? ഇതാ എന്റെ ഉത്തരം. നിന്റെ അമ്മയുടെ ഉദരത്തിൽ നീ രൂപപ്പെടുന്നതിനു മുമ്പ് തന്നെ ദൈവവുമായി ഞാൻ ഇതിന് പദ്ധതിയിട്ടു. ഞാൻ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഗ്രഹിക്കുക. ഇക്കാലയളവിൽ ഞാൻ വളരെയധികം പാപങ്ങൾ ചെയ്തുപോയി. നീ ക്ഷമ യാചിക്കുമ്പോൾ നിന്റെ ഓരോ പാപവും ഞാൻ ക്ഷമിക്കുന്നു. ഇപ്പോൾ എന്റെ അടുക്കൽ ആയിരിക്കുക, ഞാൻ നിന്നെ വഴി നടത്തും. ഇപ്പോഴും ഞാൻ നിന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ നീ തെറ്റ് ചെയ്യുമ്പോൾ നീ നിരുത്സാഹപ്പെടരുത്. ദൈവവുമായി ഞാൻ സർവ്വശക്തനാണ്. പ്രപഞ്ചം മുഴുവനും എന്റെ ഉള്ളം കയ്യിലുണ്ട്. കർത്താവേ, ഒരുവനും ഇതൊന്നും വിശ്വസിക്കുകയില്ല. അവിശ്വാസികൾ പറയും എനിക്ക് ഭ്രാന്താണെന്ന്. അല്ലെങ്കിൽ എന്റെ ഉപബോധ മനസ്സിന്റെ പ്രവർത്തനമാണ് ഇതെന്ന് മറ്റുള്ളവർ പറയും. അക്കാര്യങ്ങൾ എനിക്ക് വിടുക. നിന്റെ സൃഷ്ടാവായ യഹോവയാണ് ഞാൻ. വസൂല, ഞാൻ നിന്നെ നയിച്ചുകൊണ്ടിരിക്കുന്നു. നീ ഭയപ്പെടേണ്ടതില്ല. നിനക്കുമുമ്പ് ഞാൻ മറ്റുള്ളവരെയും നയിച്ചിട്ടുണ്ടെന്ന് ഓർക്കുക. രാജാക്കന്മാരെയും രാജ്യങ്ങളെയും ഞാൻ മറിച്ചിട്ടുണ്ട്. എന്റെ വചനം അറിയപ്പെടേണ്ടതിന് ഞാൻ പാത നേരെയാക്കി. ഞാൻ എപ്പോഴും ഒന്നുതന്നെയാണ്. അടിക്കുറിപ്പ്: അവിടുത്തെയും അവിടുത്തെ സന്ദേശത്തെയും തടയുവാൻ ആർക്കും കഴിയുകയില്ലെന്ന് എനിക്ക് മനസ്സിലായി. എന്നെ ശ്രവിക്കുക. എന്നെ അനുഗമിച്ചിട്ടുള്ള എല്ലാവരെയും ഞാൻ സഹായിച്ചിട്ടുണ്ട്. എന്നെ അനുഗമിക്കുന്ന എല്ലാവരെയും ഞാൻ എല്ലായിപ്പോഴും സഹായിക്കും. ഞാൻ എപ്പോഴും നിന്നോടൊപ്പം ഉണ്ടെന്ന് ഓർക്കുക. 12-10-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ശരിയല്ലെന്ന് നിനക്ക് തോന്നുകയും നിന്നെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന ഏതു വാക്കും സ്വാതന്ത്ര്യത്തോടെ തിരുത്തിക്കൊള്ളുക. ദൈവവുമായി ഞാനാണ് നിനക്ക് ആ തോന്നൽ നൽകുന്നത്. വസൂല, നീ സന്തോഷവതിയാണോ? എനിക്ക് അതിയായ സന്തോഷമുണ്ട്. ദൈവസ്നേഹം എനിക്ക് അനുഭവപ്പെടുമ്പോൾ എനിക്കത് വർണിക്കുവാൻ കഴിയുന്നില്ല. പിന്നീട് എന്റെ കാവൽ മാലാഖ വന്നു. ഞാൻ ദാനിയേൽ ആണ്. ഞാൻ നിന്റെ മുമ്പിലുണ്ട്. ദാനിയേൽ, എങ്ങനെയാണ് അങ്ങ് വന്നത്? ഞാൻ നിന്നെ പഠിപ്പിച്ചത് ഓർക്കുന്നുണ്ടോ? തിരിച്ചറിയുവാനും വിവേചിച്ചറിയുവാനും ശ്രദ്ധയുള്ളവളായിരിക്കുക. ഈ വിധത്തിൽ പ്രവർത്തിക്കുക. നീ പുരോഗമിക്കും. ദൈവത്തിന് മഹത്വം. അങ്ങ് എന്തിനാണ് വന്നത്? കാരണം ഞാൻ നിന്നെ അത്യധികം സ്നേഹിക്കുന്നു. യഹോവയിൽ ആശ്രയിക്കുക. എന്തെന്നാൽ അവിടുന്ന് നിന്റെ വിമോചകനാണ്. അങ്ങ് എന്തിനാണ് വന്നത്? വരുവാനായിട്ട് ഞാൻ ചോദിച്ചു. ദൈവത്തെ ചാരണമെന്ന് ഓർക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. യഹോവയിൽ ചാരണമെന്നും സമാധാനത്തിൽ പോകണമെന്നുമാണ് ഞാൻ അർത്ഥമാക്കുന്നത്. അടിക്കുറിപ്പ്: എന്റെ കാവൽ മാലാഖയെ ഞാൻ സ്നേഹിക്കുന്നു എന്നും അവിടുത്തോടൊപ്പം എനിക്ക് സമാധാനം ഉണ്ടെന്നും ഈ സന്ദേശത്തിന് ഒരു ദിവസം മുമ്പ് ഞാൻ ദൈവത്തോട് വെളിപ്പെടുത്തി. ഇപ്പോൾ ദാനിയേലിനെ വിട്ടുകൊണ്ട് ദൈവത്തോടൊപ്പം ആയിരിക്കുവാൻ അവിടുന്ന് എന്നോട് പറഞ്ഞു. കാരണം അവിടുന്ന് സ്വയം എന്നെ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചു. ഇനി ഒരിക്കലും ദാനിയേലിനോട് സംസാരിക്കാൻ കഴിയുകയില്ലെന്ന് ചിന്തിച്ച് ഞാൻ ദുഃഖിതയായി. പിതാവായ ദൈവത്തിന്റെയും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ ദാനിയേൽ നിന്നെ അനുഗ്രഹിക്കുന്നു. ഞാൻ ദൈവത്തിന്റെ ദാസനാണ്. എട്ടുമാസം മുമ്പ് ഞാൻ എങ്ങനെയായിരുന്നു എന്ന് അങ്ങ് ഓർക്കുന്നുണ്ടോ? ഞാൻ ഓർക്കുന്നുണ്ട്. നിനക്ക് ദൈവത്തോട് താല്പര്യമില്ലായിരുന്നു. ഉവ്. അങ്ങ് ദൈവത്തിന്റെ നാമം സൂചിപ്പിക്കുകയും എഴുതുകയും ചെയ്തത് അങ്ങ് ഓർക്കുന്നുണ്ടോ? ഉവ്. അങ്ങ് പറഞ്ഞു ദൈവം അടുത്തുണ്ട്, അവിടുന്ന് നിന്നെ സ്നേഹിക്കുന്നു. ഇന്ന് കാലാവസ്ഥ നല്ലതാണ് എന്ന് അങ്ങ് എന്നോട് പറയുന്നതുപോലെ ആയിരുന്നു അത്. അപ്രകാരമായിരുന്നു എന്റെ പ്രതികരണം. അതിലും മോശമായിരുന്നു. അപ്പോൾ എല്ലാ ആക്രമണങ്ങളും എനിക്ക് അനുഭവപ്പെട്ടു. ഒരു ശുദ്ധീകരണ സ്ഥലത്തിലൂടെ കടന്നു പോകുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആ വിധത്തിൽ ഇത് സ്വീകരിക്കുക. മരണശേഷം ഒരുവൻ കടന്നു പോകുന്ന ശുദ്ധീകരണ സ്ഥലം പോലെയാണ് ഇതെന്ന് ഞാൻ സങ്കൽപ്പിക്കുന്നു. ഒരാൾ ശുദ്ധീകരിക്കപ്പെട്ടു കഴിയുമ്പോൾ എല്ലാം നിർമ്മലമാകുന്നു. ഒരുവൻ കൂടുതൽ നിർമ്മലനും ശ്രേഷ്ഠനുമായി തീരുന്നു. ഞാൻ ദൈവത്തെ വളരെയധികം സ്നേഹിക്കുന്നു. ഞങ്ങൾ ദൈവത്തോട് അടുത്ത സ്നേഹബന്ധത്തിലായി തീരണമെന്ന് ദൈവം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ? ഉവ്. അവിടുത്തേ വിളിക്കുക. ദൈവത്തിലേക്ക് തിരിയുക. എനിക്ക് സാധിക്കുമോ? ഉവ്. പ്രകാശം ഇവിടെയുണ്ട്. അടിക്കുറിപ്പ്: യേശുവിന്റെ സാന്നിധ്യത്തിന് എന്റെ കാവൽ മാലാഖ വഴിമാറിക്കൊടുത്തു. യേശു സംസാരിച്ചു. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നെ സഹായിക്കും. ഞാൻ സമാധാനമാണ്. എന്നെ അനുഭവിച്ചറിയുക. അടിക്കുറിപ്പ്: ഞാൻ അവിടുത്തെ സാന്നിധ്യം അനുഭവിച്ചറിയണമെന്ന് യേശു ആഗ്രഹിച്ചു. ഞാൻ നിനക്ക് അഭയം തരും. ഞാൻ നിന്നെ സംരക്ഷിക്കും. 8-10-1986. അവിടുന്ന് എനിക്ക് നൽകിയ സന്ദേശം എഴുതിയെടുക്കുവാൻ ദൈവം എന്നോട് പറഞ്ഞു. അതെ. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവവുമായി ഞാൻ നിന്നെ ഇപ്പോൾ വിളിക്കുന്നു. ഇതാണ് എന്റെ സന്ദേശം. ഓർക്കുക, ദൈവവുമായി ഞാൻ ജീവിക്കുന്നു. ഞാൻ ജീവിക്കുന്നു. ഞാൻ നിലനിൽക്കുന്നു. നിങ്ങൾ ഇപ്പോഴും സംശയിക്കുകയാണോ? ഞാൻ എപ്രകാരമാണെന്ന് നിങ്ങൾ ഇപ്പോഴും അപഗ്രതിക്കുകയാണോ? ഞാൻ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അവസാനമില്ലാത്ത ചർച്ചകൾ നടത്തുകയും എന്നെ നിരീക്ഷിക്കുകയും അപഗ്രതിക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ പാഴാക്കുകയാണോ? എന്തിനാണിത്? എന്നെ കേൾക്കുക. ഭൂമിയെ സൃഷ്ടിച്ചപ്പോൾ ഞാൻ സന്തോഷം കൊണ്ട് നിറഞ്ഞു. ഞാൻ നക്ഷത്രങ്ങളെ സ്ഥാപിക്കുകയും അവ ഓരോന്നിനും പേരിടുകയും ചെയ്തു. പിന്നീട് സ്നേഹസന്തോഷപൂർവ്വം ഞാൻ നിങ്ങളെ സൃഷ്ടിച്ചു. നിങ്ങൾക്ക് ജീവശ്വാസം നൽകിക്കൊണ്ട് എന്റെ സ്വന്തം കരങ്ങളാൽ ഞാൻ നിങ്ങളെ രൂപപ്പെടുത്തി. ഞാൻ നിങ്ങളെ വളർത്തുകയും നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. ഞാൻ നിങ്ങളുടെ പരിശുദ്ധനായ പിതാവാണ്. അതിനുശേഷം നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനും എങ്ങനെയാണ് എല്ലാ സൃഷ്ടിയും ആരംഭിച്ചതെന്ന് നിങ്ങളെ പഠിപ്പിക്കുന്നതിനും വേണ്ടി ജ്ഞാനികളെ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയച്ചു. ആരാണ് നിങ്ങളുടെ സൃഷ്ടാവെന്നും എങ്ങനെയാണ് നിങ്ങളുടെ അടിസ്ഥാനങ്ങൾ ആരംഭിച്ചതെന്നും നിങ്ങളെ പഠിപ്പിക്കുന്നതിന് ഞാൻ എന്നെ തന്നെ നിങ്ങൾക്ക് വെളിപ്പെടുത്തി. അടിക്കുറിപ്പ്: എന്നെപ്പോലെ ദൈവത്തെ മറന്നുപോയ മനുഷ്യരെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ദൈവവുമായി ഞാനാണ് നിങ്ങളുടെ പിതാവ്. എന്നെ പരിശോധിക്കുകയും എന്നെ അപഗ്രതിക്കുകയും എന്നിൽ നിന്ന് ഓടിയൊളിക്കുകയും നിങ്ങളുടെ ഇടയിൽ കലാപം സൃഷ്ടിക്കുകയും സ്ഥിരമായ അന്ധകാരത്തിൽ വസിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ തലമുറകളായി ജീവിച്ചു പോന്നു. യുദ്ധങ്ങൾ സൃഷ്ടിക്കുകയും പരസ്പരം കൊല്ലുകയും അന്യോന്യം വെറുക്കുകയും വർഗ്ഗങ്ങളെയും പട്ടണങ്ങളെയും നശിപ്പിക്കുകയും നിങ്ങളുടെ മാതൃഭൂമിയെ വിജനവും നിങ്ങളുടെ സ്ത്രീകളെ വിധവകളും നിങ്ങളുടെ മക്കളെ അനാഥരുമാക്കുകയും ചെയ്തുകൊണ്ട് എങ്ങനെ വിദ്വേഷം മാത്രം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നിങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നില്ലേ? എവിടെ എന്റെ അനുഗ്രഹങ്ങളെല്ലാം? എവിടെ പോയി? ഞാൻ നിങ്ങളെ അനുഗ്രഹിച്ചു നൽകിയ സ്നേഹം എവിടെ പോയി? എന്റെ മക്കൾ എവിടെ? അവർ എവിടെയാണ്? അവർ എവിടെ പോയിരിക്കുന്നു? അവരെ തിരിച്ചറിയുവാൻ എനിക്ക് ഒട്ടും കഴിയുന്നില്ല. അടിക്കുറിപ്പ്: ദുഃഖപൂർവ്വമാണ് ദൈവം ഈ വാക്കുകൾ ഉച്ചരിച്ചത്. എന്തെന്നാൽ ദൈവത്തിൻറെ സാദൃശ്യത്തിലാണ് അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ ഈ സാദൃശ്യത്തെ മനുഷ്യൻ സ്വയം നശിപ്പിച്ചു. അവരെ നിശേഷം നശിപ്പിക്കുന്നതിനും അവരിൽ അവശേഷിച്ചിട്ടുള്ള വെളിച്ചം മുഴുവനും ഊതിക്കെടുക്കുന്നതിനുമുള്ള ആയുധങ്ങളായി അവരെ വാടകയ്ക്ക് എടുത്തുകൊണ്ട് ദുഷ്ടനായ സാത്താൻ അവരെ വിളിച്ചിരിക്കുന്നു. എന്റെ പ്രിയപ്പെട്ട മക്കൾ എന്നേക്കുമായി നശിക്കുന്നത് കണ്ട് ഞാൻ വേദനിക്കുകയും വിലപിക്കുകയും ചെയ്യുന്നു. കോപമോ വെറുപ്പോ നാശമോ ഞാൻ പരത്തുന്നുണ്ടോ? ഞാൻ യുദ്ധത്തിന്റെ ഒരു ദൈവമാണെന്നാണോ നിങ്ങൾ വിശ്വസിച്ചത്? ഞാൻ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ദൈവമല്ലേ? എന്നെ ശ്രവിക്കുക. എന്റെ സ്വന്തം കരങ്ങളാൽ സൃഷ്ടിക്കപ്പെട്ടവരും നിങ്ങൾക്കുവേണ്ടി ഞാൻ നിർമ്മിച്ച തൊട്ടിലിൽ നിന്ന് വന്നവരും എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച എന്റെ കരങ്ങളിൽ നിന്ന് വന്നവരും എന്റെ ഹൃദയാന്തർഭാഗത്തുനിന്ന് അനുഗ്രഹിക്കപ്പെട്ടിട്ടുള്ളവരും എന്റെ പ്രിയപുത്രനായ യേശുക്രിസ്തുവിനാൽ സൗഖ്യമാക്കപ്പെട്ടവരും ദൈവത്താൽ സ്നേഹിക്കപ്പെടുകയും പരിലാളിക്കപ്പെടുകയും ചെയ്തിട്ടുള്ളവരുമായ മക്കളെ നിങ്ങൾ എന്തായി തീർന്നിരിക്കുന്നു? നിങ്ങൾ എവിടേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? എന്നെ ശ്രവിക്കുക. എന്റെ അടുക്കലേക്ക് മടങ്ങി വരുക. എന്റെ അടുക്കലേക്ക് തിരിച്ചുവരുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നവനാണ്. എന്നിൽ നിന്ന് പഠിക്കുക. ഞാൻ പരിശുദ്ധനാണ്. പരിശുദ്ധരായിരിക്കുവിൻ. പരിശുദ്ധമായി ജീവിക്കുവിൻ. നിങ്ങൾ എന്നെ അറിയുന്നില്ലെന്നും നിങ്ങൾ എന്നെ ഒരിക്കലും അറിഞ്ഞിട്ടില്ലെന്നും എന്നോട് പറഞ്ഞുകൊണ്ട് എന്നെ നിഷേധിക്കരുതേ. ഞാൻ ഒരിക്കലും നിലനിന്നിട്ടില്ലെന്നും എന്റെ വചനം ഹെബ്രായരെ രസിപ്പിക്കുവാൻ മാത്രമുള്ളതായിരുന്നുവെന്നുമാണോ നിങ്ങൾ സങ്കൽപ്പിച്ചിട്ടുള്ളത്? എന്റെ വചനത്തിൽ വിശ്വസിക്കുക. എന്തെന്നാൽ ഞാനാണ് അതിൻറെ കർത്താവ്. ഞാൻ സജീവമായിരിക്കുന്നതുപോലെ എൻറെ വചനവും സജീവമാണ്. അങ്ങനെയല്ലായിരുന്നെങ്കിൽ നിങ്ങൾ ഉണ്ടാകുമായിരുന്നില്ല. എന്നെ ശ്രവിക്കുക. ജീവിതം ഒരു ഹൃസ്വമായ കടന്നുപോകലാണ്. നിങ്ങൾ അതിലൂടെ ഹൃസ്വമായി കടന്നു പോയിക്കൊണ്ടിരിക്കുന്നു. നിഷ്പ്രഭമായ ഒരു ജീവിതം കൊണ്ട് നിങ്ങൾക്ക് എങ്ങനെ സന്തോഷമായിരിക്കുവാൻ കഴിയും? അന്ധകാരത്തെ അതിജീവിക്കുവാൻ കഴിയുമെന്ന് എങ്ങനെ നിങ്ങളിൽ ഒരാൾക്ക് വിശ്വസിക്കുവാൻ കഴിയും? പ്രകാശമില്ലാതെ ഒരു ഈച്ച പോലും ജീവിക്കുന്നില്ല. ഞാനാണ് പ്രകാശം. എന്നിലായിരുന്നാൽ നിങ്ങൾ ജീവിക്കും. കാണുന്നതിനും എൻറെ പ്രകാശത്തിൽ ആയിരിക്കുന്നതിനുമായി ഞാൻ ഓരോരുത്തരും വേണ്ടി പ്രകാശിക്കുന്നു. നിങ്ങൾ അന്ധകാരത്തിൽ വസിച്ചുകൊണ്ട് ദുഷ്ടന്റെ നഖങ്ങൾക്കുള്ളിൽ ആയിരിക്കുന്നത് കാണുമ്പോൾ എൻറെ ഹൃദയം വേദനിക്കുന്നു. എനിക്ക് നിങ്ങളെ എല്ലാവരെയും കേൾക്കുവാൻ കഴിയും. എപ്രകാരം നിങ്ങൾ സംശയിച്ചു കൊണ്ടിരിക്കുന്നു? എപ്രകാരം നിങ്ങൾ എന്നെ അപഗ്രതിച്ചു കൊണ്ടിരിക്കുന്നു? എന്നെ കേൾക്കുവാനും കാണുവാനും വിസമ്മതിച്ചുകൊണ്ട് എപ്രകാരം നിങ്ങൾ നിങ്ങളുടെ മുഖങ്ങൾ എന്നിൽ നിന്ന് തിരിച്ചു കളയുന്നു? എനിക്കെതിരായി നിങ്ങൾ നിങ്ങളുടെ വാതിലുകൾ അടച്ചിരിക്കുന്നു. എൻറെ സ്വന്തപ്പെട്ടവരെ എൻറെ സ്വന്തം മക്കൾ എന്നെ അപഗ്രതിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളിൽ അനേകം പേർ എന്നെ അവിശ്വസിക്കുന്നു. നിങ്ങൾ എത്രയേറെ എന്നെ വിസ്മരിച്ചിരിക്കുന്നു. ഒരു കുട്ടിക്ക് അവൻറെ സ്വന്തം പിതാവിനെ എങ്ങനെ മറക്കുവാൻ കഴിയും? അല്ലെങ്കിൽ ഒരു പിതാവിൻറെ അസ്തിത്വത്തെ പറ്റി എങ്ങനെ അവന് സംശയിക്കാനാവും? തനിക്ക് ഒരിക്കലും ഒരു പിതാവ് ഉണ്ടായിരുന്നിട്ടില്ലെന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഒരു കുട്ടി ഈ ഭൂമിയിൽ ഉണ്ടോ? താൻ സ്വമേധയാ വന്നതാണെന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഒരു കുട്ടിയുടെ പേര് എനിക്ക് പറഞ്ഞു തരൂ. എന്തുകൊണ്ടാണ് എൻറെ മക്കളിൽ കുറെ പേർ എനിക്ക് വളരെയേറെ ദുഃഖം വരുത്തുന്നത്? ദൈവവുമായി ഞാൻ നിങ്ങളുടെ പിതാവും നിങ്ങളുടെ സൃഷ്ടാവുമാണ്. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. എന്നെ അംഗീകരിക്കുക. സംശയിക്കേണ്ട. എന്നെ ഭയപ്പെടുകയും വേണ്ട. എന്നെ എതിർക്കുമ്പോൾ മാത്രമേ നിങ്ങൾ എന്നെ ഭയപ്പെടേണ്ടതുള്ളൂ. സ്വർഗ്ഗം നിങ്ങളുടെ ഭവനമായി സ്വീകരിക്കുക. എൻറെ ഭവനം നിങ്ങളുടെ ഭവനമാണ്. മക്കളെ, മക്കളെ, നിങ്ങൾ സൃഷ്ടിച്ചിരിക്കുന്ന ശാസ്ത്രീയ ലോകത്തിന് ദൈവവുമായി ഞാൻ അനുയോജ്യമാകാത്തതുകൊണ്ട് നിങ്ങൾ എന്നെ നിഷേധിക്കുകയാണോ? നിങ്ങളുടെ ആത്മീയ ജീവിതത്തെ നശിപ്പിക്കുവാനാണോ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്? എന്നിൽ ഇപ്പോഴും വിശ്വാസമുള്ളവരെ സ്വപ്നക്കാർ എന്ന് വിളിച്ചുകൊണ്ട് നിങ്ങൾ പരിഹസിക്കുകയാണോ? സ്വപ്നക്കാർ എന്ന് വിളിച്ചുകൊണ്ട് നിങ്ങൾ പരിഹസിക്കുന്നവരാണ് ഉണർന്നിരിക്കുന്നവർ. എൻറെ ഭവനം അവരുടെ ഭവനമായിരിക്കും. എനിക്കുള്ളതെല്ലാം പങ്കുവെച്ച് അനുഭവിച്ചുകൊണ്ട് ഒരിക്കലും ഒന്നിനും കുറവില്ലാതെ ഒരിക്കലും യാതൊരു സഹനവുമില്ലാതെ എൻറെ പ്രശാന്തതയുടെ പുൽമേടുകളിൽ അവർ വിശ്രമിക്കും. ഞാൻ പരിശുദ്ധനാണ്. അതിനാൽ പരിശുദ്ധരായിരിക്കുവിൻ. പരിശുദ്ധമായി ജീവിക്കുവിൻ. എന്നെ മഹത്വപ്പെടുത്തുക. എന്നെ സ്വീകരിക്കുക. എന്നിൽ വിശ്വസിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുക. എൻറെ പ്രകാശത്തിൽ ആയിരിക്കുക. ഇപ്പോൾ എന്നെ ശ്രവിക്കുക. ദൈവവുമായി ഞാൻ എന്നെ സ്വയം വീണ്ടും നിങ്ങളുടെ കാലഘട്ടത്തിൽ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതെ, നിങ്ങളുടെ കാലഘട്ടത്തിൽ തന്നെ ഞാൻ മാറ്റമില്ലാത്തവനാണ്. എപ്പോഴും ഞാൻ നിങ്ങളോടൊപ്പമുണ്ട്. എന്നെ മഹത്വപ്പെടുത്തുക. വസൂല, ഞാൻ നിന്നെ വിളിച്ചു കൊണ്ടിരിക്കുമെന്ന് ഓർക്കുക. എൻറെ സമാധാനം നിനക്കുണ്ടാകട്ടെ. ഞാൻ നിനക്ക് മാർഗ്ഗനിർദ്ദേശം നൽകും. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിങ്ങളെ പുനരേയ്ക്കപ്പെടുത്തുമെന്ന് ഓർമ്മിക്കുവിൻ. പിന്നീട് എന്നോടൊപ്പം ആയിരിക്കുന്നതിൽ നീ സന്തോഷവതിയാണോ? ഇപ്പോൾ നിൻറെ ആകുലതകൾ ഉപേക്ഷിച്ച് സന്തോഷം അനുഭവിക്കുക. ദൈവവുമായി ഞാൻ മാറ്റമില്ലാത്തവനാണ്. ഇതേവിധത്തിൽ എൻറെ സ്വന്തപ്പെട്ടവരെ ഞാൻ നയിക്കുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുന്നു. വസൂല, ദൈവവുമായി ഞാനാണ് നിന്നെ നയിക്കുന്നതെന്ന് ഗ്രഹിക്കുക. അടിക്കുറിപ്പ്: എന്നോട് ഇങ്ങനെ ലളിതമായ രീതിയിൽ ദൈവം യഥാർത്ഥത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു എന്ന് അംഗീകരിക്കുവാൻ എനിക്ക് വിഷമം ഉണ്ടായിരുന്നു. എൻറെ മനസ്സ് ചാഞ്ചാടിക്കൊണ്ടിരുന്നു. എൻറെ അടുക്കൽ വസിക്കുക. ഒരിക്കലും എന്നെ ഭയപ്പെടേണ്ട. മകളെ, എൻറെ പരിശുദ്ധിയെ കുറിച്ച് കൂടുതലായി ധ്യാനിക്കുക. ഇപ്പോൾ ഇത് എഴുതിയെടുക്കുക. യഹോവയായ ഞാനാണ് നിന്നെ നയിച്ചു കൊണ്ടിരിക്കുന്നത്. എൻറെ ഇഷ്ടപുത്രി, കാലത്തിൻറെ ആരംഭത്തിൽ ഹെബ്രായ പ്രവാചകന്മാരെ ഞാൻ നയിക്കുകയും പഠിപ്പിക്കുകയും തുണക്കുകയും എന്നെ തിരിച്ചറിയുവാൻ അവരെ സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു. യഹോവയായ ഞാൻ മാറ്റമില്ലാത്ത ദൈവമാണ്. അടിക്കുറിപ്പ്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കർത്താവ് അബ്രഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. പുറപ്പാട് 3: 15. അനേകം ജ്ഞാനികളെ ഞാൻ നയിച്ചു. ദൈവവുമായി ഞാൻ ഇതേവിധത്തിൽ പ്രവർത്തിക്കുന്നു. നിങ്ങളെ എല്ലാവരെയും എൻറെ അടുക്കലേക്ക് തിരിച്ചു കൊണ്ടുവരുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ഞാൻ നിങ്ങളുടെ അടുത്ത് നിലകൊള്ളും. എൻറെ ദേവാലയങ്ങളെ നിറയ്ക്കുന്നതിന് ദൈവവുമായി ഞാൻ നിങ്ങളെ എല്ലാവരെയും പുനരേയ്ക്കപ്പെടുത്തുമെന്ന് ഗ്രഹിക്കുക. നിങ്ങളെ എൻറെ അടുക്കലേക്ക് തിരികെ നയിച്ചു കൊണ്ടുവരുന്നതിന് ഞാൻ വീണ്ടും എന്നെ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. എന്നെ പരിത്യജിക്കുകയും എന്നെ വിസ്മരിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ ചിതറി പോകുന്നത് ഞാൻ നോക്കിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ നിയമനിർമ്മാണസഭകൾ അഭിവൃദ്ധിപ്പെടുന്നതിന് ഞാൻ കാത്തിരിക്കുകയായിരുന്നു. ഒരു ഹൃസ്വമായ കടന്നുപോകലാണ് ഭൂമിയിലെ നിങ്ങളുടെ ജീവിതം എന്ന് ഞാൻ നിങ്ങളെ അനുസ്മരിപ്പിക്കുകയായിരുന്നു. ഞാൻ നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് നിങ്ങളെ അനുസ്മരിപ്പിക്കുകയായിരുന്നു. കോപിക്കുന്നതിൽ ഞാൻ മന്നഗതിക്കാരനാണ്. ദൈവവുമായി ഞാൻ സ്നേഹം നിറഞ്ഞവനാണ്. 12/10/1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. പ്രകാശം നിനക്ക് മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ടിരിക്കുന്നു. സ്നേഹഭാജനമേ, സമാധാനപൂർവ്വം ജീവിക്കുക. ദാനിയേലിന്റെ സാന്നിധ്യത്തിൽ സമാധാനവും സമാശ്വാസവും ഞാൻ അനുഭവിച്ചു എന്ന് അങ്ങയോട് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ദാനിയേലിന്റെ സാന്നിധ്യം ലഭിക്കാത്തതുകൊണ്ട് ഞാൻ ദുഃഖിക്കുന്നു. അവനെ വിട്ടേക്കുക. എന്തെന്നാൽ അവൻ എൻറെ ശുശ്രൂഷകനാണ്. നിൻറെ സൃഷ്ടാവായ സർവ്വശക്തനായ ദൈവമാണ് ഞാൻ. ദാനിയേലിന്റെ സാന്നിധ്യത്തിൽ ഞാൻ സമാധാനം അനുഭവിച്ചു എന്നും ഞാൻ അവനെ സ്നേഹിക്കുന്നു എന്നും എനിക്ക് അങ്ങയോട് പറയണം. എനിക്കറിയാം, അവനെ വിട്ടേക്കുക. ഒരിക്കൽ അവൻ എന്നോട് പറഞ്ഞു, "നീ സ്നേഹിക്കുന്നതുപോലെ ഒരുവനും ഒരിക്കലും തൻറെ കാവൽ മാലാഖയെ സ്നേഹിച്ചിട്ടില്ല." അവൻ അത് പറഞ്ഞത് അങ്ങനെ അർത്ഥമാക്കി കൊണ്ടാണോ? അവൻ അങ്ങനെ അർത്ഥമാക്കി. ഇപ്പോൾ അവനെ വിട്ടിട്ട് എന്നോടൊപ്പം ആയിരിക്കുക. നിൻറെ ശിരസ്സ് എൻറെ മേൽ ചാരുക. ഞാൻ എപ്രകാരം നിന്നെ സ്നേഹിക്കുന്നു എന്ന് അനുഭവിച്ചറിയുക. നീ എൻറെ മകളാണ്. ഞാൻ സ്വർഗ്ഗീയ പിതാവാണ്. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. നീ എന്റേതാണ്. ഞാൻ യഹോവയാണ്. നിന്നെ ഉപദ്രവിക്കുവാൻ ആരെയും ഞാൻ ഒരിക്കലും അനുവദിക്കുകയില്ല. എനിക്ക് നിന്നോടുള്ള എൻറെ സ്നേഹം അനുഭവിച്ചറിയുക. എന്നെ ശ്രദ്ധിക്കുക. നിൻറെ ശൈശവകാലം മുതൽ നീ വളരുന്നത് ഞാൻ നിരീക്ഷിച്ചു. ഞാൻ നിന്നെ എന്നോട് ചേർത്ത് പിടിച്ചു. എൻറെ കണ്ണുകളെ നീ പ്രസാദിപ്പിക്കുന്നു എന്ന് ഞാൻ കണ്ടു. ഞാൻ സൃഷ്ടിച്ചിട്ടുള്ള കാട്ടുപുഷ്പങ്ങളെ പോലെ നീ വളരുന്നത് ഞാൻ നോക്കിക്കണ്ടു. എൻറെ പ്രകാശത്തിൽ നീ ജീവിക്കുന്നത് നിരീക്ഷിച്ചുകൊണ്ട് എൻറെ ഹൃദയം സന്തോഷപൂരിതമായി. ഞാൻ നിൻറെ സമീപം നിലകൊണ്ടു. എൻറെ പൂമുട്ട് വിടരുവാൻ ആരംഭിച്ചു. നീ സ്നേഹിക്കപ്പെടേണ്ട സമയമായി. ഞാൻ നിന്നെ സ്പർശിച്ചു. നീ എന്നെ സന്തോഷിപ്പിച്ചു. ഞാൻ നിൻറെ ഹൃദയത്തെ സ്പർശിച്ചറിയുകയും നിന്നെ അനുഗ്രഹിക്കുകയും ചെയ്തു. നിൻറെ അഭിലാഷങ്ങൾ ഞാൻ വായിച്ചറിഞ്ഞു. ഞാൻ അവയെ അറിഞ്ഞു സ്നേഹിച്ചു. നിൻറെ സൗന്ദര്യം നിലനിർത്തുവാൻ നിന്നെ സഹായിച്ചുകൊണ്ട് ഞാൻ നിൻറെ സമീപം നിലകൊണ്ടു. നീ പുഷ്പിച്ചു എന്ന് ഞാൻ കണ്ടു. അതിനാൽ ഞാൻ നിന്നെ വിളിച്ചു. എന്നാൽ നീ എന്നെ ശ്രവിച്ചില്ല. ഞാൻ വീണ്ടും നിന്നെ വിളിച്ചു. എന്നാൽ നീ എന്നെ അവഗണിച്ചു. ഇടയ്ക്കിടെ നീ എന്നെ കാണുവാൻ വന്നു. അടിക്കുറിപ്പ്: ദേവാലയത്തിൽ പോയപ്പോൾ നിന്നെ കണ്ട് എൻറെ ഹൃദയം ആനന്ദിച്ചു. എന്നെ കാണുവാൻ വേണ്ടി നീ വന്ന ഈ ഏതാനും അവസരങ്ങളിൽ ഞാൻ ആനന്ദം കൊണ്ട് നിറഞ്ഞു. നീ എന്റേതായിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നു. എന്നാൽ നീ എന്നെ വിസ്മരിച്ചിരിക്കുന്നതായി കാണപ്പെട്ടു. ഞാൻ നിൻറെ സമീപത്ത് ഉണ്ടായിരുന്നുവെന്ന് ഒരിക്കലും നീ അറിയുക പോലും ചെയ്തില്ല. വർഷങ്ങൾ കടന്നുപോയി. നിൻറെ സുഗന്ധം നിന്നെ വിട്ടകന്നു. വിടർന്നിരുന്ന നിൻറെ ഇലകൾ രൂക്ഷമായ ശീതകാലക്കാറ്റിൽ കൊഴിയുവാൻ തുടങ്ങി. നിൻറെ തല കുനിഞ്ഞു. നിൻറെ ഇതളുകൾക്ക് അവയുടെ പുതുമയും സൗന്ദര്യവും നഷ്ടപ്പെട്ടു. സൂര്യൻ നിന്നെ ചൂടുകൊണ്ട് ഉണക്കുവാൻ ആരംഭിച്ചു. സൂര്യൻ നിന്നെ ചൂടുകൊണ്ട് ഉണക്കുവാൻ ആരംഭിച്ചു. നിൻറെ വികാരങ്ങൾ കഠിനതരമായി. എന്നെ ശ്രവിക്കുക. ഞാൻ നിന്നെ അനുകമ്പയോടെ നോക്കി. ആ കാഴ്ച എനിക്ക് ഒട്ടും സഹിക്കുവാൻ കഴിഞ്ഞില്ല. അനേകം പ്രാവശ്യം ഞാൻ നിന്നെ സമീപിച്ചു. നിന്നെ സ്പർശിച്ചു. എന്നാൽ നീ വളരെ വിദൂരത്തെ എത്തിക്കഴിഞ്ഞിരുന്നു. നിനക്ക് എന്നെ തിരിച്ചറിയുവാൻ കഴിഞ്ഞില്ല. നിൻറെ പേര് വിളിച്ചുകൊണ്ട് നിന്നെ പിടിച്ച് നിൻറെ നേർക്ക് കുനിഞ്ഞവനെ നീ ഒട്ടും തിരിച്ചറിഞ്ഞില്ല. നിൻറെ സൗന്ദര്യം നഷ്ടപ്പെട്ടതായും കാഴ്ചയിൽ സഹതാപം അർഹിക്കുന്ന ഒരു നികൃഷ്ട ബാലികയെ എൻറെ കരങ്ങൾക്കുള്ളിൽ ഞാൻ പിടിച്ചിരിക്കുന്നതായും കണ്ട് ഞാൻ വിലപിച്ചു. നിൻറെ രൂപം എൻറെ ഹൃദയത്തെ കരയിച്ചു. എന്തെന്നാൽ എന്നോട് നിനക്ക് ഒരിക്കലും ഉണ്ടായിരുന്ന നിൻറെ ചെറുപ്പകാലത്തെ സ്നേഹത്തിൻറെ ഒരു മങ്ങിയ വെളിച്ചം നിൻറെ കണ്ണുകളിൽ അപ്പോഴും എനിക്ക് കാണുവാൻ കഴിഞ്ഞു. ഞാൻ നിന്നെ എന്നിലേക്ക് എടുത്തുയർത്തി. നിൻറെ കുഞ്ഞുകരങ്ങൾ എന്നെ പിടിച്ചു. എൻറെ കുഞ്ഞിന് എന്നെ ആവശ്യമുണ്ടെന്ന് കണ്ടപ്പോൾ എനിക്ക് ആശ്വാസം അനുഭവപ്പെട്ടു. എൻറെ കുഞ്ഞിന് എന്നെ ആവശ്യമുണ്ടെന്ന് കണ്ടപ്പോൾ എനിക്ക് ആശ്വാസം അനുഭവപ്പെട്ടു. ഞാൻ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോന്നു. എൻറെ സ്നേഹം മുഴുവൻ കൊണ്ട് ഞാൻ നിന്നെ സുഖപ്പെടുത്തി. നിൻറെ ദാഹം ശമിപ്പിക്കുവാൻ ഞാൻ നിനക്ക് വെള്ളം തന്നു. ഞാൻ നിന്നെ പോഷിപ്പിച്ചു. നിന്നെ പരിചരിച്ചുകൊണ്ട് സാവധാനം ഞാൻ നിന്നെ ആരോഗ്യവതിയാക്കി. ഞാൻ നിൻറെ സൗഖ്യദാതാവാണ്. ഞാനാണ് നിൻറെ വിമോചകൻ. എപ്പോഴും ഞാൻ നിൻറെ വിമോചകൻ ആയിരിക്കുകയും ചെയ്യും. ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു. വീണ്ടും നീ സ്വയം നശിക്കുവാൻ ദൈവമായ ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ഇപ്പോൾ എന്നെ സന്തോഷിപ്പിക്കുകയും എന്നോട് കൂടെ വസിക്കുകയും ചെയ്യുക. വാത്സല്യ ഭാജനമേ, ഞാൻ നിന്നെ ഉദ്ധരിച്ചിരിക്കുന്നു. എന്നെ ചാരുക. എൻറെ നേർക്കു തിരിഞ്ഞ് എന്നെ നോക്കുക. നിൻറെ സ്വർഗ്ഗീയ പിതാവായ ദൈവമാണ് ഞാൻ. എന്തുകൊണ്ടാണ് ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കുന്നത് എന്ന് മനസ്സിലാക്കുക. ദൈവവുമായി ഞാൻ ഇതേവിധത്തിൽ എൻറെ എല്ലാ പുത്രന്മാരോടും പുത്രിമാരോടും പ്രവർത്തിക്കും. എന്തെന്നാൽ നിങ്ങൾ എല്ലാവരും എന്റേതാണ്. സൂര്യൻറെ ചൂടിൽ കരിഞ്ഞുണങ്ങി പോകുവാൻ ഞാൻ അവരെ വിട്ടുപേക്ഷിക്കുകയില്ല. ഞാൻ അവരെ സംരക്ഷിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യും. അവരുടെ ഇലകൾ ചിതറി പോകുന്നത് കാണുവാൻ ഞാൻ കാത്തിരിക്കുകയില്ല. നിങ്ങൾ ദാഹിച്ചു വലയുന്നത് കാണുവാൻ ഞാൻ കാത്തിരിക്കുകയില്ല. ദൈവവുമായി ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നുണ്ടെന്ന് ഓർക്കുക. ഞാൻ നിങ്ങളെ എല്ലാവരെയും പുനരേയ്ക്കപ്പെടുത്തും. ഞാൻ നിങ്ങളെ എല്ലാവരെയും പുനരേയ്ക്കപ്പെടുത്തും. എൻറെ ആത്മാവിൻറെ അവസ്ഥയെക്കുറിച്ച് ദൈവം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവിടുന്ന് എനിക്കൊരു ദർശനം നൽകി. അപ്പോൾ ഞാൻ മരിച്ചിരുന്നുവെങ്കിൽ എൻറെ ആത്മാവ് അന്ധകാരാവസ്ഥയിൽ ആകുമായിരുന്നു. ഞാൻ കണ്ടത് ഇപ്രകാരമാണ്: ഏതാണ്ട് ആറു വയസ്സ് പ്രായമുള്ള ഒരു കൊച്ചു കുട്ടിയായിട്ടാണ് ഞാൻ എന്നെ തന്നെ കണ്ടത്. ഞാൻ എൻറെ വലതുവശം ചെരിഞ്ഞു നിലത്ത് കിടക്കുന്നതായി ഞാൻ കണ്ടു. ഞാൻ വളരെ മെലിഞ്ഞവളായിരുന്നു. എൻറെ തലയിൽ വളരെ കുറച്ചു മുടിയെ ഉണ്ടായിരുന്നുള്ളൂ. അത് വളരെ ചെറുതായിരുന്നു. താനും ഞാൻ നിന്ന സ്ഥലത്ത് ഇരുട്ടായിരുന്നു. ആകാശവും കറുത്തിരുണ്ടിരുന്നു. അപ്പോൾ ഞാൻ എൻറെ സ്വരം കേട്ടു. ആസ്മരോഗിയെ പോലെ വേദനയോടെ ശ്വസിക്കുകയായിരുന്നു. എൻറെ സമീപം എൻറെ പിന്നിൽ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ സാന്നിധ്യം തന്നെ ആശ്വാസകരമായിരുന്നു. അദ്ദേഹം എൻറെ നേർക്ക് കുനിഞ്ഞ് എന്നെ അദ്ദേഹത്തിൻറെ നെഞ്ചിൻറെ നേർക്ക് എടുത്തുയർത്തുന്നത് ഞാൻ കണ്ടു. അദ്ദേഹത്തെ നോക്കുന്നതിന് ഞാൻ എൻറെ കണ്ണുകൾ ഇടതുവശത്തേക്ക് തിരിക്കുന്നതായി ഞാൻ കണ്ടു. എൻറെ കണ്ണുകൾ വിളറി മഞ്ഞനിറത്തിലായിരുന്നു. ഞാൻ എത്രമാത്രം ആവശ്യതയിലായിരുന്നു എന്ന് കണ്ട് ഞാൻ ഞെട്ടിപ്പോയി. എന്നിൽ അവശേഷിച്ച അല്പമായി ശക്തി മുഴുവൻ സംഭരിച്ചുകൊണ്ട് എല്ലും തോലുമായി തീർന്ന എൻറെ കരങ്ങൾ അദ്ദേഹത്തിൻറെ വലിയ കരങ്ങളിൽ മുറുക്കെ പിടിക്കുന്നതായി ഞാൻ കണ്ടു. അപ്പോൾ പെട്ടെന്ന് പരിശുദ്ധനായ ദൈവത്തിൻറെ ഹൃദയത്തെ ഞാൻ തൊട്ടറിഞ്ഞു. അനുകമ്പയാൽ അവിടുത്തെ ഹൃദയം വിലപിച്ചു. എന്തൊരു കാരുണ്യവും സ്നേഹവും വളരെ സൗമ്യതയോടും സ്നേഹത്തോടും കൂടെ അവിടുത്തെ വീട്ടിലേക്ക് എന്നെ എടുത്തു കൊണ്ടുപോയി. അവിടുത്തെ കണ്ണുകൾ ഒരു കാവൽക്കാരനെ പോലെ എപ്പോഴും എന്നെ സംരക്ഷിച്ചു. സ്നേഹസമ്പന്നയായ ഒരു അമ്മയെ പോലെ അവിടുന്ന് എന്നെ വളർത്തി. അവിടുത്തെ സ്നേഹത്താൽ അവിടുന്ന് എന്നെ സുഖപ്പെടുത്തി.