Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 58: ശാസ്ത്രം എനിക്കെതിരായ ജ്ഞാനികളുടെ പ്രിയ ആയുധമായി തുടരും!
Transcript
- എപ്പിസോഡ് 58. 5/1/1988. മരിച്ചുകിടക്കുന്ന റഷ്യയെ കുറിച്ച് യേശു പറഞ്ഞു തന്ന സന്ദേശം ഞാൻ വായിച്ചപ്പോൾ ഞാൻ വീണ്ടും വീണ്ടും കരഞ്ഞു. വസൂല, കരയാതിരിക്കുക. ഞാൻ അവളെ ഉയർപ്പിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞല്ലോ. കർത്താവേ, ഞാൻ അവളെ സ്നേഹിക്കുന്നു. കർത്താവേ, എനിക്ക് അവളോട് അനുകമ്പ തോന്നുന്നു. ഞാൻ അവളെ സ്നേഹിക്കുന്നു. ഞാൻ അവളെ സ്നേഹിക്കുന്നതുപോലെ നീയും അവളെ സ്നേഹിക്കുക. അവളും എന്റെ മകളാണ്, നിന്റെ സഹോദരിയും. കർത്താവേ, അങ്ങ് അവളുടെ അടുക്കൽ ചെന്ന് അവളെ ഉയർപ്പിക്കുമോ? കർത്താവേ, അവൾ അങ്ങയുടെ അടുക്കലേക്ക് മടങ്ങി വരുമോ? ഞാൻ അവളുടെ അടുക്കൽ ചെന്ന് അവളെ ഉയർപ്പിക്കും. അവളെ എന്റെ ഭവനത്തിലേക്ക് ഞാൻ എടുത്തുകൊണ്ടുപോകും. എന്റെ എല്ലാ മക്കളും അവളെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ എല്ലാവരും സ്നേഹത്തോടെ അവളുടെ ചുറ്റും നിൽക്കും. എന്റെ ദൈവമേ, നാലാം തീയതിയിലെ സന്ദേശത്തിന്റെ തുടർഭാഗം അങ്ങ് തുടരുമെന്ന് പറഞ്ഞിരുന്നല്ലോ. ഞാൻ തുടരാം. റഷ്യയുടെ കൃഷിസ്ഥലം ഫലം പുറപ്പെടുവിക്കാതെ വിളവില്ലാ ഭൂമിയായി തീർന്നപ്പോൾ, അവൾ സാത്താന്റെ ആശ്രിതയായി തീർന്നു. ഞാൻ സ്നേഹിക്കുന്നവർക്ക് കൊടുക്കുന്നതിന് വേണ്ടി അവൻ കരുതി വെച്ചിരുന്ന മാരക വിഷമുള്ള പഴം അവൾക്ക് അവൻ കൊടുത്തു. ആ പഴം ഘട്ടം ഘട്ടമായിട്ടാണ് കൊല്ലുന്നത്. എത്ര കൂടുതലായി ഒരാൾ ആ പഴം കഴിക്കുന്നുവോ, അത്രയും കൂടുതലായി അവൻ അതിനെ ആഗ്രഹിച്ചുകൊണ്ടിരിക്കും. സാവകാശം കൊല്ലുന്ന ആ പഴം മാരക വിഷമുള്ളതാണ്. അവൻ ആ വിഷപ്പഴം അവൾക്ക് ഭക്ഷിക്കുവാൻ കൊടുത്ത് അവളെ കൊന്നു. ആ വിഷപ്പഴം കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അവൾ മരിച്ചു. വസൂല, എന്നെ വിശ്വസിക്കുക, ഞാൻ അവളെ ഉയർപ്പിക്കും. മകളേ, ശാന്തമായിരിക്കുക. ആകുലപ്പെടേണ്ട. എന്നെ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അനുവദിക്കൂ. ഞാൻ എന്റെ പ്രവർത്തികൾ പൂർത്തീകരിക്കും. കർത്താവേ, എനിക്ക് ആകുലതയുണ്ട്. കാരണം ഗരവന്താളിലെ കുട്ടികളെ അനുഗ്രഹിക്കണമെന്നും, അവർ അങ്ങയുടെ സന്ദേശം അറിയട്ടെ എന്നും അങ്ങ് എന്നോട് പറഞ്ഞു. സഭകളുടെ ഐക്യത്തെ കുറിച്ചുള്ള എന്റെ ആഹ്വാനം സഭാധികാരികൾക്ക് വായിക്കുവാൻ കൊടുക്കണമെന്നും, ഗരവന്താളിലെ ദൈവിക വെളിപാടുകൾ വിശ്വാസസത്യമായി സഭ പ്രഖ്യാപിക്കണമെന്നുമുള്ള എന്റെ ആഗ്രഹം സഭാധികാരികളെ അറിയിക്കണമെന്നും അങ്ങ് എന്നോട് പറഞ്ഞു. ഗരവന്താളിലെ വെളിപ്പെടുത്തലുകൾ ഫാത്തിമയിൽ ലഭിച്ച ദൈവിക സന്ദേശത്തിന്റെ തുടർച്ച തന്നെയാണെന്ന് സഭാധികാരികളെ ബോധ്യപ്പെടുത്തണമെന്നും അങ്ങ് എന്നോട് പറഞ്ഞു. ഫാത്തിമയിലെ വെളിപാടുകൾ വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിനുള്ള താമസം മൂലം വന്ന തെറ്റ് ഗരവന്താളിലും ആവർത്തിക്കുകയാണെന്നും, ഇതുവഴി പരിശുദ്ധ മാതാവിനെ ബഹുമാനിക്കാതെ വേദനിപ്പിക്കുകയാണെന്ന കാര്യവും സഭാധികാരികളുടെ ശ്രദ്ധയിൽ പെടുത്തുവാൻ അങ്ങ് എന്നോട് പറഞ്ഞു. കർത്താവേ, ഇപ്പോൾ ഇതാ അങ്ങ് റഷ്യയെ കുറിച്ച് പറഞ്ഞിരിക്കുന്നു. അങ്ങയുടെ ദാസനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ഈ സന്ദേശങ്ങൾ ഞാൻ കൊടുക്കണമെന്നും അങ്ങ് എനിക്ക് സൂചന നൽകി. എന്നാൽ ഞാൻ ഇതിൽ ഒന്നുപോലും ചെയ്തിട്ടില്ല. അങ്ങയുടെ വചനം എന്റെ മേൽ ഉണ്ട്. അത് ഭാരമേറിയതാണ് വഹിക്കുവാൻ. ഇപ്പോൾ ഇത് പറയുക. ഞാൻ തന്നെ ഇതെല്ലാം പ്രവർത്തിക്കണമെന്ന് ഞാൻ പറയുവാൻ തുടങ്ങുകയായിരുന്നു. യേശുവേ, എന്നോട് ക്ഷമിക്കണമേ. വസൂല, നിന്നോടൊപ്പം ഞാനും ഈ ദൗത്യമാകുന്ന കുരിശ് വഹിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ കുരിശ് ഞാൻ നീയുമായി പങ്കുവെക്കുകയാണ്. വസൂല, ഞാൻ നിന്നോട് ക്ഷമിക്കുന്നു. ഇതേ കുരിശ് വഹിക്കുന്ന സാക്ഷികളെ ഞാൻ നിനക്ക് നൽകിയിട്ടുണ്ട്. നീയല്ല, നേരെ മറിച്ച് കർത്താവായ ഞാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് നീ നിരന്തരം മറക്കുകയാണ്. നീ എന്നെ സ്നേഹിക്കുകയും എന്നിൽ നിന്ന് ഭക്ഷിക്കുകയും ആണ് ചെയ്യേണ്ടത്. വരൂ, എന്റെ സ്നേഹം ഞാൻ നിന്റെ ചെവിയിൽ മന്ത്രിച്ചു തരാം. മകളേ, സമയം വന്നെത്തിയിരിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നതുപോലെ നീയും എന്നെ സ്നേഹിക്കുക. ദൈവത്തിന്റെ പ്രിയപുത്രനും രക്ഷകനുമായ യേശുക്രിസ്തുവാണ് ഞാൻ. എന്റെ അടയാളം വരയ്ക്കുക. 6/1/1988. യേശുവേ, മഹത്വീകരിക്കപ്പെട്ട ഉദ്ധിതനായ അങ്ങയുടെ ശരീരത്തിന് സഹനം ബാധകമാണോ? അങ്ങും അങ്ങയുടെ പരിശുദ്ധ മാതാവും ഇപ്പോൾ സ്വർഗ്ഗത്തിലായിരിക്കെ, വ്യക്തിപരമായ ശാരീരിക സഹനങ്ങൾ നിങ്ങൾക്ക് ബാധകമാണോ? വസൂല, എനിക്ക് ഒരു ഭൗതിക ശരീരമില്ല. ഞാൻ ആത്മാവാണ്. ഞാൻ ആത്മാവായതിനാൽ എനിക്ക് യാതൊരു ശാരീരികമായ വേദനയുമില്ല. എന്നാൽ എന്റെ ദേഹി, അഥവാ വ്യക്തിത്വം, അസഹനീയമായ വിധം സഹിക്കുന്നുണ്ട്. ഞങ്ങളുടെ മക്കൾ സാത്താന്റെ കെണികളിലേക്ക് പാഞ്ഞെടുക്കുന്നത് കാണുമ്പോൾ, എന്റെ ദേഹിയും എന്റെ പരിശുദ്ധ അമ്മയുടെ ദേഹിയും പറഞ്ഞറിയിക്കാനാവാത്ത വിധം സഹിക്കുന്നു. എന്നാൽ കർത്താവേ, എനിക്ക് സഹനം ഉണ്ടാകുമ്പോൾ അങ്ങും സഹിക്കുന്നുണ്ടോ? ഉദാഹരണത്തിന്, ആരെങ്കിലും ഒരാൾ എന്റെ മേൽ അന്യായമായി കുറ്റം ആരോപിക്കുമ്പോൾ അങ്ങും സഹിക്കുന്നുണ്ടോ? അന്യായമായി നിന്നെ ആരെങ്കിലും കുറ്റപ്പെടുത്തുമ്പോൾ ഞാൻ സഹിക്കുന്നുണ്ട്. കുറ്റം ആരോപിക്കപ്പെടുന്ന നിന്നെ പ്രതിയും, കുറ്റം ആരോപിച്ച വ്യക്തിയെ പ്രതിയും ഞാൻ സഹിക്കുന്നു. അനീതി സാത്താനിൽ നിന്ന് വരുന്നതാണ്. അനീതി സാത്താനിൽ നിന്ന് വരുന്നതിനാൽ, കുറ്റം ആരോപിക്കുന്ന വ്യക്തിയെ സാത്താൻ തന്റെ ഉപകരണമായി ദുരുപയോഗിക്കുന്നു എന്ന് വ്യക്തം. ഇരയാക്കപ്പെട്ടതിനാൽ, കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ പ്രതി എന്റെ ഹൃദയം വേദനിക്കുന്നു. വിശുദ്ധ ബൈബിളിലെ എന്റെ വാക്കുകളെ ഞാൻ ഉറപ്പിച്ചു പറയുകയാണ്: ഞാൻ മഹത്വീകരിക്കപ്പെട്ടിരിക്കുന്നു. എങ്കിലും ഞാൻ നിന്നോട് ഐക്യപ്പെട്ടിരിക്കുന്നതിനാൽ, നീ അനുഭവിക്കുന്നതെല്ലാം ഞാനും അനുഭവിക്കുന്നു. യേശുവിന് ഭൗതിക ശരീരം ഇപ്പോൾ ഇല്ല എന്ന പ്രസ്താവന, യേശുവിന്റെ ഉദ്ധാനത്തെയോ അല്ലെങ്കിൽ അവിടുന്ന് ഭൂമിയിൽ മനുഷ്യനായി ജീവിച്ചിരുന്നപ്പോഴുള്ള അവസ്ഥയെയോ നിരാകരിക്കുന്നില്ല. അവിടുത്തെ ഇപ്പോഴത്തെ മഹത്വീകരിക്കപ്പെട്ട ശരീരത്തിന്, അവിടുത്തേക്ക് ഉദ്ധാനത്തിനു മുമ്പുണ്ടായിരുന്ന ഭൗമിക സവിശേഷതകൾ ഇല്ലെന്നാണ് വ്യക്തമാക്കുന്നത്. ക്രിസ്തു ആത്മാവാണ് എന്ന പ്രസ്താവന, യേശുവിന്റെ ഉദ്ധാനത്തെയോ, പരസ്യജീവിതകാലത്ത് അവിടുത്തേക്ക് ഒരു ഭൗമിക ശരീരം ഉണ്ടായിരുന്നു എന്നുള്ള വസ്തുതയോ നിരാകരിക്കുന്നില്ല. ബൈബിളിൽ നിന്നുള്ള സൂചനകൾ ശ്രദ്ധിക്കുക. 2 കോറിന്തോസ് 3:17, 1 കോറിന്തോസ് 15:46, 8/1/1988. എന്റെ ദൈവാഭിലാഷം വളരെ തീഷ്ണമായിരുന്നു. വസൂല, എന്നെ തീക്ഷ്ണമായി ആഗ്രഹിച്ചുകൊണ്ട് എന്നെ ബഹുമാനിക്കുക. ഏകാന്തവാസം നിന്നെ എന്നിലേക്ക് വലിച്ചെടുപ്പിക്കും. നിന്നെ അത് ആത്മീയമായി വളർത്തും. പ്രിയപ്പെട്ടവളേ, എന്റെ തിരുമുറിവുകളുടെ ഉള്ളറകളിലേക്ക് പ്രവേശിക്കുവാൻ നിന്നെ അത് പ്രാപ്തയാക്കും. രണ്ടാമതായി, നിന്നിലൂടെയുള്ള എന്റെ പ്രവർത്തികൾ വർദ്ധിപ്പിച്ചുകൊണ്ട്, നിന്റെ ദേഹിക്ക് ആവശ്യമുള്ളതെല്ലാം ഞാൻ നിനക്ക് പ്രധാനം ചെയ്യും. നീ സംശയിക്കരുത്. ഞാൻ നിന്നെ എന്നിലേക്ക് ഉയർത്തിയെടുക്കും. നിനക്കുവേണ്ടി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന ഈ വഴി, എന്റെ അനേകം പ്രിയപ്പെട്ടവരെ എന്റെ പീഡാനുഭവ ധ്യാനത്തിലേക്ക് നയിക്കുകയും, അവരെ എന്റെ തനി ഛായയുള്ള സാക്ഷികളാക്കുകയും ചെയ്യും. വരൂ, നിനക്ക് സ്വമേധയാ എന്റെ സാന്നിധ്യം അനുഭവിക്കുവാൻ കഴിയാത്തതുകൊണ്ട്, ഞാൻ നിന്നെ എന്റെ തിരുസാന്നിധ്യം ഓർമ്മിപ്പിക്കാം. അങ്ങനെ ചെയ്യട്ടെ. ഞാൻ യാതൊരു കഴിവുമില്ലാത്തവളാണെന്ന് യേശുവിനോട് പറയുവാൻ ഞാൻ തുടങ്ങുകയായിരുന്നു. എനിക്ക് യാതൊരു നന്മയുമില്ല. ഞാൻ പൂർണ്ണമായി അങ്ങയിൽ ആശ്രയിക്കുന്നു. കർത്താവേ, അങ്ങയുടെ അനന്തമായ കരുണയാൽ എനിക്ക് കുറവുള്ളതെല്ലാം അങ്ങ് പ്രധാനം ചെയ്യണമേ. എല്ലാ നന്മകളും എന്നിൽ നിന്ന് വരുന്നതാണെന്ന് ഗ്രഹിക്കുക. വരൂ, നമുക്ക്, നമ്മൾ. അതെ, കർത്താവേ. 9/1/1988. കർത്താവേ, അങ്ങയുടെ തിരുമുറിവുകൾ സ്വന്തം ശരീരത്തിൽ അനുഭവിക്കുന്നവരിൽ, പഞ്ചശതധാരികളിൽ, വിശ്വസിക്കാത്ത ശാസ്ത്രജ്ഞന്മാരെ കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്. അവർ പറയുന്നത്, പഞ്ചശതധാരികൾ മനോരോഗികളാണെന്നും, പഞ്ചശതങ്ങൾ ഏതോ തരത്തിലുള്ള മാനസിക നിർദ്ദേശം എന്ന പ്രതിഭാസത്താൽ സംഭവിക്കുന്നതാണെന്നുമാണ്. അത്ഭുതങ്ങളിൽ അവർ ഒട്ടും വിശ്വസിക്കുന്നില്ലെന്ന് അവർ തുറന്നു സമ്മതിക്കുന്നു. ഇതിനെല്ലാം ശാസ്ത്രീയമായ വിശദീകരണം നൽകുവാൻ സാധിക്കുമെന്ന് അവർ പറയുന്നുണ്ടെങ്കിലും, അവർ യാതൊരു വിശദീകരണവും തരുന്നില്ല താനും. എനിക്കെതിരെയുള്ള ശാസ്ത്രജ്ഞരുടെ ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് ശാസ്ത്രം. എന്നെ ഒരിക്കലും കേൾക്കുവാൻ പോലും തയ്യാറാകാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ട്. എന്റെ ദൃഷ്ടിയിൽ, ഇക്കൂട്ടരാണ് ഏറ്റവും ദയനീയ അവസ്ഥയിലുള്ളവർ. നഷ്ടപ്പെട്ടിരിക്കുന്ന അത്തരം വ്യക്തികൾക്ക് വേണ്ടി പ്രാർത്ഥിക്കുക. 10/2/1988. എന്റെ ദൈവമേ, എനിക്ക് ലഭിക്കുന്നതുപോലെ പലർക്കും അങ്ങിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് കേൾക്കുന്നു. അതൊരു നല്ല കാര്യമാണ്. എനിക്ക് അങ്ങയുടെ സന്ദേശങ്ങൾ ലഭിക്കുന്നതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ തന്നെയും, അവ ഓരോന്നും അതിസ്വാഭാവികമായ വിധത്തിൽ ഉള്ളതാണ്. എനിക്ക് ലഭിക്കുന്നതിന് സമാനമായ ദൈവിക സന്ദേശങ്ങൾ ലഭിക്കുന്ന രണ്ട് സ്ത്രീകളെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. വിശുദ്ധ ജോണിനെ പോലെ, സെയിന്റ് ജോൺ ഓഫ് ദി ക്രോസ്. അവരും സന്ദേശങ്ങൾ ലഭിക്കുമ്പോൾ തീഷ്ണമായ സ്വർഗ്ഗീയ അനുഭൂതിയിലായി തീരുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളാണ് ഇവയെല്ലാം. എന്റെ വചനം ഞാൻ സൗജന്യമായി നൽകുന്നു. ഞാൻ ഇനിയും എന്റെ വചനം സൗജന്യമായി തന്നെ നൽകും. പ്രിയപ്പെട്ടവളേ, എന്നെ പ്രസാദിപ്പിക്കുക. എന്നോടൊപ്പം പ്രാർത്ഥിക്കുക. നിനക്ക് എന്റെ കൃപ ലഭിച്ചിരിക്കുന്നു. വരൂ, നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം. നീതിമാനായ പിതാവേ, അങ്ങയുടെ പരിശുദ്ധമായ അഭീഷ്ടം നിറവേറ്റുവാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ സ്നേഹാർദ്രമായ ഹൃദയത്തിൽ തറച്ചിരിക്കുന്ന മുള്ളുകളെ എന്റെ സ്നേഹത്താൽ പറിച്ചുനീക്കി കളഞ്ഞുകൊണ്ട്, അങ്ങയെ പ്രസാദിപ്പിക്കുവാൻ വേണ്ടി വരുവാൻ ഞാൻ ഒരുക്കമാണ്. ആമേൻ. വരൂ, പാപപരിഹാരത്തിനു വേണ്ടിയുള്ള വളരെ ഫലപ്രദമായ മറ്റൊരു പ്രാർത്ഥന കൂടി ഞാൻ നിന്നെ പഠിപ്പിക്കാം. എന്നോടൊപ്പം ഈ പ്രാർത്ഥന ഏറ്റുചൊല്ലുക. ഇത്തരത്തിൽ പ്രാർത്ഥിക്കുവാൻ എന്റെ മാലാഖമാരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. അതെ, കർത്താവേ, അങ്ങാണ് എന്റെ യഥാർത്ഥ പ്രത്യാശ. അങ്ങാണ് എന്റെ ആനന്ദം. അങ്ങാണ് എന്റെ പുഞ്ചിരി. ഞാൻ അങ്ങിൽ വിശ്വസിക്കുന്നു. അങ്ങാണ് എന്റെ ജീവിതത്തിന്റെ ആനന്ദം. അങ്ങാണ് എന്റെ ജീവൻ. ഞാൻ എന്നേക്കും അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ആമേൻ. എന്റെ അടുക്കലേക്ക് വരൂ. എന്റെ കുരിശടയാളം വരയ്ക്കുക. യേശുവിന്റെ തിരുമുഖ ചിത്രത്തിനടുത്തേക്ക് വരുവാനാണ് അവിടുന്ന് ഉദ്ദേശിച്ചത്. ഞാൻ എഴുന്നേറ്റ് യേശുവിന്റെ തിരുമുഖ ചിത്രത്തിനടുത്തേക്ക് ചെന്ന്, അവിടെ മുട്ടുകുത്തി, ഞാൻ എന്റെ മേൽ കുരിശടയാളം വരച്ചു. അതെ, ത്രിയേക ദൈവത്തിൽ തന്നെ. മകളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നമുക്ക്, നമ്മൾ. അതെ, കർത്താവേ. അവരോട് നീ പറയണം. ഓർത്തഡോക്സ് സഭ പഠിപ്പിക്കുന്ന രീതിയിൽ, ഞാൻ എന്നെ തന്നെ കുരിശടയാളത്താൽ മുദ്രകുത്തി. തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിലെ വിരൽ, ഇവ മൂന്നും കൂടി ചേർത്ത് കുരിശടയാളം വരച്ചു. ത്രിയേക ദൈവത്തിന്റെ അടയാളം പരിശുദ്ധ ത്രീത്വത്തെ സൂചിപ്പിക്കുന്നു. 12/1/1988. കർത്താവേ, എന്റെ ദൈവമേ. വസൂല, ഞാൻ നിന്നെ സഹായിക്കട്ടെ. ലംബമായി ഉറച്ചുനിൽക്കുന്ന മൂന്ന് ഇരുമ്പുതണ്ടുകൾ ഒരു ദർശനത്തിൽ നിന്നെ കാണിച്ചത് നീ ഇപ്പോൾ ഓർക്കുന്നുണ്ടോ? കർത്താവേ, അതെ, ഞാൻ അത് ഓർക്കുന്നുണ്ട്. ഐക്യപ്പെടേണ്ടതിന് മൂന്ന് ദണ്ടുകളും വളയേണ്ടിയിരിക്കുന്നു. രണ്ട് ദണ്ടുകൾ മാത്രം വളഞ്ഞാൽ മതിയെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. വസൂല, നിങ്ങൾ എല്ലാവരെയും ഐക്യപ്പെടുത്തുന്നതിന് നിങ്ങളുടെ ദൈവമായ എനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്ന കാര്യം നീ മനസ്സിലാക്കുന്നുണ്ടോ? ഒരാൾ എപ്രകാരമാണ് കുരിശടയാളത്താൽ തന്നെത്തന്നെ മുദ്രിതമാക്കേണ്ടത് എന്ന കാര്യം ഇന്നലത്തെ സന്ദേശത്തെ സംബന്ധിച്ച് അങ്ങയോട് ചോദിക്കണമെന്ന് ഞാൻ കരുതിയിരുന്നു. മകളേ, അത് എനിക്കറിയാം. അക്കാരണത്താലാണ് നിങ്ങൾ എല്ലാവരും ഐക്യപ്പെടുന്നതിന് നിങ്ങൾ എല്ലാവരും വളയുവാൻ തയ്യാറാകണം എന്ന വസ്തുത നീ ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു. എന്റെ അനന്തമായ കരുണ നിമിത്തമാണ് പരസ്പരം ഐക്യപ്പെടുന്നതിന് നിങ്ങളെ സഹായിക്കുന്നതിനു വേണ്ടി ഞാൻ ഇറങ്ങി വരുന്നത്. വസൂല, ഹൃദയലാളിത്യത്തിൽ എന്നെ അന്വേഷിക്കുക. ഞാൻ സ്നേഹമാകുന്ന ദൈവമാണ്. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്. ഐക്യപ്പെടുവാൻ പ്രാപ്തരാകേണ്ടതിനുള്ള എന്റെ വഴികളെ കുറിച്ച് നിങ്ങൾ ഓർക്കുക. നിങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ ഉപേക്ഷിക്കുക. എന്റെ വചനം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവരും അനേകായിരക്കണക്കിന് മനുഷ്യരുടെ രക്ഷയുടെ കാര്യം ഏൽപ്പിക്കപ്പെട്ടിരിക്കുന്നവരുമായ നിങ്ങൾ എന്റെ സ്വരം തിരിച്ചറിഞ്ഞ് അംഗീകരിക്കുക. എന്റെ ആട്ടിൻകൂട്ടത്തിന്റെ ഇടയരായി ഞാൻ നിയോഗിച്ച നിങ്ങൾ എന്തുകൊണ്ടാണ് എന്റെ താല്പര്യങ്ങൾ അന്വേഷിക്കാതെ നിങ്ങളുടെ താല്പര്യങ്ങൾ അന്വേഷിക്കുന്നത്? എന്റെ ആടുകൾ ചിതറിക്കപ്പെട്ടിരിക്കുന്നു. അവ പലതായി ചിതറിക്കപ്പെട്ടിരിക്കുന്നു. പുഷ്പമേ, എല്ലാ ജനതകളെയും എല്ലാ പുരോഹിതന്മാരെയും ഒന്നിച്ചുകൂട്ടിക്കൊണ്ട്, നിങ്ങളെല്ലാവരെയും എന്റെ സ്നേഹത്താൽ നവീകരിക്കുവാൻ ഇതാ ഞാൻ നിന്നിലൂടെ ഇറങ്ങി വന്നിരിക്കുന്നു. കർത്താവേ, എന്റെ രക്ഷകാ, എങ്ങനെയാണ് അവർ അവരുടെ തെറ്റുകൾ തിരിച്ചറിയുക? തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുവാനുള്ള ഏകമാർഗം എന്റെ അഭീഷ്ടം അന്വേഷിക്കുക എന്നുള്ളതാണ്. പശ്ചാത്തപിക്കുക. എന്റെ കാരുണ്യത്തെ കുറിച്ച് ചിന്തിക്കുക. എന്റെ ദൈവീക പരിപാലനയുടെ പ്രവർത്തികളെ ചവിട്ടിമെതിക്കുന്നതിനു പകരം അവയിൽ വിശ്വസിക്കുക. ആത്മാർത്ഥമായി എന്നെ ആരാധിക്കുക. നിങ്ങളുടെ താല്പര്യങ്ങൾ അല്ല, എന്റെ താല്പര്യങ്ങൾ അന്വേഷിക്കുക. കർത്താവേ, താല്പര്യങ്ങൾ എന്ന വാക്ക് ഗ്രഹിക്കുവാൻ സാധിക്കാത്തതിൽ എന്നോട് ക്ഷമിക്കണമേ. കർത്താവേ, എന്റെ താല്പര്യങ്ങൾ എന്ന വാക്കുകൾ കൊണ്ട് ഇപ്പോൾ പലതായി ചിതറിക്കപ്പെട്ടിരിക്കുന്ന അങ്ങയുടെ ആടുകളെ ഒരുമിച്ചുകൂട്ടുക എന്നതാണോ അങ്ങ് അർത്ഥമാക്കുന്നത്? പ്രിയപ്പെട്ടവളേ, ഞാൻ എന്താണ് ഏറ്റവും അധികം ആഗ്രഹിക്കുന്നതെന്ന് നീ പോലും മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ ഞാൻ ഇക്കാര്യം മാത്രമല്ല ആഗ്രഹിക്കുന്നത്. വസൂല, ഈ വെളിപാടുകളിലുള്ള സന്ദേശങ്ങൾ വീണ്ടും വീണ്ടും വായിക്കുമ്പോൾ എന്റെ ആഗ്രഹങ്ങൾ എന്തെന്ന് നീ മനസ്സിലാക്കും. അതെ, കർത്താവേ. മകളേ, നിന്നെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവാൻ ഞാൻ നിന്നെ ഓർമ്മിപ്പിക്കാം. സ്നേഹം എപ്പോഴും ക്ഷമയും ദയയും ഉള്ളതാണ്. പരിശുദ്ധയായി ജീവിക്കുക. മകളേ, നീ എന്നോടൊപ്പം ആയിരിക്കുമ്പോൾ എനിക്ക് നിന്നോടുള്ള ക്ഷമയെ കുറിച്ച് നീ ചിന്തിക്കണം. ദൈവം സ്നേഹമല്ലായിരുന്നെങ്കിൽ പണ്ടേ തന്നെ അവിടുന്ന് എന്നെ സംഹരിച്ചു കളയുമായിരുന്നു. എന്റെ പ്രതിഛായ ആയിരിക്കുക. എന്നിൽ പ്രത്യാശിക്കുക. സ്നേഹിക്കുക. എനിക്ക് പ്രിയപ്പെട്ടവളേ, വരൂ. നിന്റെ ദൈവമായ എന്നിൽ വിശ്രമിക്കുക. നമുക്ക്, നമ്മൾ. എന്നെ പൊതിയുന്ന അങ്ങയുടെ സ്നേഹത്തെ ഓർത്ത് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. എന്നോടുള്ള അങ്ങയുടെ ക്ഷമയ്ക്കും ദയയ്ക്കും അനുകമ്പയ്ക്കും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഞാൻ അങ്ങിൽ വിശ്വസിക്കുന്നു. ഞാൻ അങ്ങയെ ആരാധിക്കുന്നു. ഞാൻ അങ്ങിൽ പ്രത്യാശിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ആമേൻ. അല്ലയോ, പ്രിയപ്പെട്ടവളേ, നിന്റെ ഈ വാക്കുകൾ കേട്ട് എന്റെ ഹൃദയത്തിൽ സ്നേഹം ഉയർന്നുപൊന്തുന്നു. ദൈവം വളരെ സന്തോഷവാനായി കാണപ്പെട്ടു. ഓ, ദൈവമേ, എനിക്ക് എങ്ങനെ അങ്ങയെ സ്നേഹിക്കാതിരിക്കുവാൻ പറ്റും? ഞാൻ ഒരു മൺകട്ടയാണെങ്കിലും ഞാൻ അങ്ങയുടേതാണ്. ഞാൻ ചെയ്യുന്നതെല്ലാം അങ്ങയോടുള്ള സ്നേഹത്തെ പ്രതി ആണ്. ഞാൻ എന്റെ താല്പര്യങ്ങൾ അന്വേഷിക്കുന്നില്ല. അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ ആടുകളെ അങ്ങയുടെ പക്കൽ തിരിച്ചെത്തിക്കുവാൻ ഞാൻ പരിശ്രമിക്കുന്നു. കർത്താവേ, അങ്ങയുടെ അഭീഷ്ടം എന്തെന്ന് ഞാൻ അന്വേഷിക്കുന്നു. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങ് എന്നെ പഠിപ്പിച്ച എനിക്ക് അങ്ങയോടുള്ള സ്നേഹത്താൽ ഞാൻ അങ്ങയോട് അപേക്ഷിക്കുകയാണ്. അങ്ങയുടെ ഹിതമാണെങ്കിൽ എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. പരിധിയില്ലാത്ത വിധം അങ്ങയെ സ്നേഹിക്കുവാൻ എന്നെ പ്രാപ്തിയാക്കണമേ. തുടർന്നും അങ്ങയെ മഹത്വപ്പെടുത്തുവാൻ എനിക്ക് കൃപ നൽകണമേ. ആമേൻ. എന്റെ തോട്ടത്തിലെ പഴങ്ങൾ കൊണ്ട് ഞാൻ നിന്നെ പോഷിപ്പിക്കും. പ്രിയപ്പെട്ടവളേ, നിന്നെ പീഡിപ്പിക്കുന്നവരുടെ കൺമുമ്പിൽ ഞാൻ നിന്നെ പോഷിപ്പിക്കും. എന്തെന്നാൽ ഇത് എന്റെ അഭീഷ്ടമാണ്. കർത്താവായ യേശുവേ, അങ്ങേക്ക് നന്ദി. ഞാൻ നിനക്ക് നൽകിയിരിക്കുന്നതിനെ മുറുകെ പിടിക്കുക. നിനക്ക് ലഭിച്ച സമാനം മറ്റൊരുവനും നിന്നിൽ നിന്ന് എടുത്തുമാറ്റാതിരിക്കട്ടെ. എന്നിൽ ഉറച്ചു വിശ്വസിക്കുക. ഇതാ, എന്റെ കരം പിടിച്ചുകൊള്ളുക. ഞാൻ നിന്റെ ചെവികളിൽ എന്തെങ്കിലും പറഞ്ഞു തരുമ്പോൾ നീ അത് ശ്രദ്ധിക്കണം. 13/1/1988. കർത്താവേ, അനേകർ അങ്ങ് അനീതി പ്രവർത്തിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നു. ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ ദൈവം അനീതി പ്രവർത്തിക്കുന്നു. ഇങ്ങനെ പലതും പറഞ്ഞുകൊണ്ട് അവർ അങ്ങിൽ നിന്ന് ഓടിയകലുവാൻ ശ്രമിക്കുന്നു. പുഷ്പമേ, ഇക്കൂട്ടരോട് ഞാൻ പറയുന്നു, നിങ്ങൾ മരിക്കുന്നെങ്കിൽ അതിനു കാരണം നിങ്ങൾ സ്വയം ചെയ്തുകൂട്ടിയ തിന്മ മൂലമാണ്. നിങ്ങളുടെ വിശ്വാസരാഹിത്യത്തിന്റെ ഫലമാണിത്. അതിനാൽ പശ്ചാത്തപിക്കുക. നിങ്ങളുടെ പാപങ്ങൾ പരിത്യജിക്കുക. എന്റെ അടുക്കലേക്ക് മടങ്ങി വരുക. ഞാൻ നിങ്ങളോട് ക്ഷമിക്കും. ഇന്നത്തെ അന്ധകാരം നിറഞ്ഞ ലോകത്തിൽ പ്രകാശമായി പ്രശോഭിക്കുവാനായി ഞാൻ വന്നിരിക്കുന്നു. എന്റെ ഭവനമായ സഭയിൽ ആശയക്കുഴപ്പവും ആത്മാർത്ഥതയില്ലാത്ത സംവാദവും സ്വാർത്ഥ താല്പര്യങ്ങളും അശുദ്ധിയും ഭരണം നടത്തുന്നു. പത്രോസേ, എന്തുകൊണ്ടാണ് എന്റെ എല്ലാ ശിഷ്യരും ശത്രുത നിമിത്തം ചിതറി പോയിരിക്കുന്നത്? എന്റെ കരത്താൽ വിശുദ്ധീകരിക്കപ്പെട്ടവനേ, എന്റെ സഹോദരാ, അനാദികാലം മുതലേ ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ സ്വന്തപ്പെട്ടവർ തന്നെ കുത്തിത്തറച്ച മുള്ളുകളാൽ എന്റെ ഹൃദയം മുറിവേറ്റിരിക്കുന്നു. ഞാൻ സ്നേഹിക്കുന്ന എന്റെ സ്വന്തപ്പെട്ടവർ തന്നെ. മുറിവേൽപ്പിക്കപ്പെട്ടിരിക്കുന്ന എന്റെ തിരുഹൃദയം ഞാൻ നിന്നെ കാണിച്ചുതരാം. അവർ വീണ്ടും എന്റെ തിരുഹൃദയം കുത്തിക്കേറിക്കൊണ്ടിരിക്കുകയാണ്. എന്റെ രക്തം ചീട്ടിത്തെറിക്കുന്നു. അവർ എന്നെ വീണ്ടും കുരിശിൽ തറച്ചുകൊണ്ടിരിക്കുന്നു. അവർ ആത്മാർത്ഥതയില്ലാത്തവരാണ്. സ്നേഹരാഹിത്യം മൂലം എന്റെ ശരീരമാകുന്ന സഭ വേദനിക്കുന്നുണ്ട്. സ്നേഹത്തിന്റെ അഭാവത്താൽ എന്റെ അധരങ്ങൾ ഉണങ്ങി വരണ്ടിരിക്കുന്നു. പ്രിയപ്പെട്ടവളേ, എനിക്ക് ദാഹിക്കുന്നു. അവർ എന്റെ മാർഗങ്ങൾ മറന്നുപോയി. ഞാൻ വിനീതഹൃദയനും ശാന്തശീലനും സ്നേഹത്തിന്റെ പൂർണതയാണെന്നും അവർ മറന്നുപോയിരിക്കുന്നു. ഞാൻ നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. എന്തിനാണ് എന്റെ സഭയിൽ പോരാട്ടം നടത്തുന്നത്? എന്റെ സാന്നിധ്യത്തിൽ നിങ്ങൾ എന്തിനാണ് തർക്കങ്ങളിൽ ഏർപ്പെടുന്നത്? എന്തിനാണ് പരസ്പരം വെറുപ്പ് വെച്ചുപുലർത്തുന്നത്? എന്തിനാണ് നിങ്ങൾ വിഷലിപ്തമായ പ്രസ്താവനകൾ നടത്തുന്നത്? അവരുടെ വിശുദ്ധി എവിടെ പോയി? എന്തുകൊണ്ടാണ് അവർ എന്റെ പൂന്തോട്ടത്തെ അവഗണിക്കുന്നത്? അവർ എന്തിനാണ് എന്റെ ആടുകളെ പൂർവാധികം കൂടുതലായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്? ആടുകളിൽ അവശേഷിക്കുന്നവ തന്നെ ആട്ടിൻകൂട്ടിൽ നിന്നും താമസിയാതെ അപ്രത്യക്ഷമാകും. കാരണം ഇടയന്മാരായ അവർ അവയെ പരിത്യജിച്ചിരിക്കുന്നു. പത്രോസേ, ഇടയന്മാർ, സഭാധികാരികൾ, പരസ്പരം കുറ്റം ആരോപിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ വാടി തളർന്നിരിക്കുന്നു. അവർ എന്റെ ഭൂമിയെല്ലാം ശൂന്യമാക്കിയിട്ടിരിക്കുന്നതിനാൽ എന്റെ ആടുകൾക്ക് കൊടുക്കുവാൻ അവരുടെ പക്കൽ യാതൊന്നുമില്ല. അവരുടെ പ്രവർത്തികൾ എനിക്ക് സ്വീകാര്യമല്ല. ഞാൻ അവർക്ക് സ്നേഹവും സമാധാനവും നൽകി. മറ്റുള്ളവരെ കുറ്റം വിധിക്കുവാൻ ഞാൻ ഒരിക്കലും അവരെ പഠിപ്പിച്ചിട്ടില്ല. വസൂല, അനുകമ്പയോടെയാണ് ഞാൻ ഭരണം നടത്തുന്നത്. എന്റെ തിരുഹൃദയം മുറിയുകയും അതിൽ നിന്ന് രക്തം വാർന്നൊലിക്കുകയും ചെയ്യുന്നു. എന്തു കാരണത്താലാണ് അവർ എന്നെ പ്രകോപിപ്പിക്കുന്നത്? താൻ പ്രകാശത്തിലാണെന്ന് പറയുകയും അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ ഇപ്പോഴും അന്ധകാരത്തിലാണെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? നീ ബലിപീഠത്തിൽ കാഴ്ച അർപ്പിക്കുമ്പോൾ നിന്റെ സഹോദരന് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെ വെച്ച് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വെച്ചിട്ടു പോയി സഹോദരനോട് രമിതപ്പെടുക. പിന്നെ വന്ന് കാഴ്ച അർപ്പിക്കുക എന്ന എന്റെ വചനത്തിൽ ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് അവർ യഥാർത്ഥത്തിൽ മനസ്സിലാക്കിയിട്ടുണ്ടോ? ഒരാൾ മറ്റുള്ളവരുമായി എപ്രകാരം പരസ്പരം ഐക്യത്തിലും സ്നേഹത്തിലും കഴിയണമെന്ന് എന്റെ ഈ വചനത്തിലൂടെ ഞാൻ അർത്ഥമാക്കി. പരസ്പര സമാധാനത്തിൽ വസിക്കുക. എന്റെ ആലയത്തിൽ എനിക്ക് കാഴ്ചവസ്തു അർപ്പിക്കുവാൻ എത്തുന്നതിനു മുമ്പ് മറ്റുള്ളവരുമായി രമിതപ്പെടുക. എന്റെ ഹൃദയത്തിലോ എന്റെ ആദിശിഷ്യന്മാരുടെ ഹൃദയങ്ങളിലോ ഒരിക്കലും സ്നേഹത്തിന്റെ അഭാവം ഉണ്ടായിട്ടില്ല. കർത്താവേ, അങ്ങ് സഹിക്കുന്നത് കണ്ട് ഞാനും സഹിക്കുന്നു. അങ്ങയുടെ ക്ഷമ വളരെ വലുതാണ്. മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെട്ടവളായ എന്റെ കുഞ്ഞേ, വസൂല, എന്നിൽ വിശ്വസിക്കുക. എന്നിൽ പ്രത്യാശ അർപ്പിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുക. കർത്താവായ ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല. കർത്താവേ, അങ്ങ് എന്നെ ഉയർപ്പിച്ചതുപോലെ അങ്ങയുടെ മറ്റു മക്കളെയും ഉയർപ്പിക്കണമേ. ഞാൻ അവരെ ഉയർപ്പിക്കും. പക്ഷേ നീ എന്നോട് പ്രാർത്ഥിച്ചതുകൊണ്ടല്ല ഞാൻ അവരെ ഉയർപ്പിക്കുന്നത്. ഞാൻ അവരെ ഉയർപ്പിക്കും. എന്തെന്നാൽ ഇത് എന്റെ എക്കാലത്തെയും അഭീഷ്ടമാണ്. വരൂ, എന്റെ സാന്നിധ്യം വിസ്മരിക്കരുത്. പ്രിയപ്പെട്ടവളേ, അവസാനം ഞാൻ വിജയം വരിക്കും.