Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 22: എന്റെ കൃപയാൽ സ്വർഗ്ഗം സൃഷ്ടിക്കപ്പെട്ടു.
Transcript
- എപ്പിസോഡ് 22. 18-02-1987. നിനക്ക് സമാധാനം. വസൂല, നീ ധൃതി കൂട്ടേണ്ട ആവശ്യമില്ല. ഞാൻ ഏറ്റവും മൃദുവായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കുക. എന്നോട് അടുത്ത് നിലകൊള്ളുക. നമ്മൾ പാതാളത്തിലാണെന്ന കാര്യം ഓർക്കുക. യേശു എന്നെ വീണ്ടും ആത്മാവിൽ പാതാളത്തിൽ കൊണ്ടുപോയി, പീഡിതരായിരിക്കുന്ന മൃതരെ കാണിച്ചുതന്നു. എന്റെ പ്രകാശം നിന്നെ ആവരണം ചെയ്തിരിക്കുന്നു. നിന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് നിന്നെ തൊടുവാനോ ഉപദ്രവിക്കുവാനോ സാധിക്കുകയില്ല. കാരണം എന്റെ പ്രകാശം എല്ലാ വീണ്ടെടുപ്പിന്റെയും ചിഹ്നമായി ഒരു വിശുദ്ധ പ്രകാശവലയം പോലെ നിന്റെ മേലുണ്ട്. എന്നോടുള്ള നിന്റെ സ്നേഹം നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന അനേകം വ്യക്തികളെ സൗഖ്യമാക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. വസൂല, ഏതു വഴിയിലേക്ക് പോകണമെന്നറിയാത്ത കൊച്ചു കുട്ടികളെ പോലെയാണ് അവർ. അവർക്ക് വഴിതെറ്റിയിരിക്കുന്നു. ഞാൻ അവരോടുകൂടി ആയിരിക്കുമ്പോൾ സ്നേഹം കൊണ്ട് ഞാൻ അവരെ പോഷിപ്പിക്കുന്നു. അവരിൽ ചിലർ എന്നെ അനുഗമിക്കുന്നു. അവർ എന്നെ സ്നേഹിക്കാനും അനുഗമിക്കാനും നീ സഹായിക്കുകയാണ് ചെയ്യുന്നത്. വസൂല, ഈ വിധത്തിലാണ് ഞാൻ നിന്നെ ഉപയോഗിക്കുന്നത്. നമ്മുടെ സ്നേഹത്താൽ നമുക്ക് മനുഷ്യരെ യേശുവിന്റെ അടുക്കലേക്ക് മടക്കി കൊണ്ടുവരാൻ സാധിക്കും. അപ്പോൾ ഞാൻ ക്ഷമയോടുകൂടി ദിവസവും അവർക്കുവേണ്ടി പ്രാർത്ഥിക്കണമോ? അതെ, അവരോട് ക്ഷമയായിരിക്കുക. എന്തെന്നാൽ അവർ എനിക്ക് പ്രിയപ്പെട്ടവരാണ്. വസൂല, അവരെ സ്നേഹിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുക. ഞാൻ നിന്നെ ജ്ഞാനം അഭ്യസിപ്പിക്കുകയാണ്. സ്വർഗ്ഗീയ പ്രവർത്തികൾ ജ്ഞാനത്തിൽ നിന്ന് ഉത്ഭവിക്കുന്നു. ഞാൻ നിന്നെ പഠിപ്പിക്കുമ്പോൾ ഇക്കാര്യം ഗ്രഹിക്കുക. വരൂ, എന്നെ ആശ്രയിച്ചു കൊള്ളുക. നിനക്കിപ്പോൾ പോകണമെന്നുണ്ടോ? ഇല്ല, യേശുവേ, നമുക്ക് തുടരാം. അല്ലയോ, പ്രിയപ്പെട്ട മകളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നോടുകൂടി പ്രവർത്തിച്ച് എന്നെ മഹത്വപ്പെടുത്തുക. നിന്റെ ഒന്നുമില്ലായ്മയെ ഞാൻ സ്നേഹിക്കുന്നു. എന്നെ പൂർണമായി ഉൾക്കൊണ്ട എന്റെ പുഷ്പമാണ് നീ. കുഞ്ഞേ, എന്നെ എപ്പോഴും അന്വേഷിക്കുക. എന്നെ കൂടാതെ ഇരുന്നാൽ നീ നശിച്ചുപോകും. നിനക്ക് വേണ്ടതെല്ലാം അവസാനം വരെയും ഞാൻ നൽകിക്കൊണ്ടിരിക്കാം. സ്വതന്ത്രമായി നിന്നോട് പ്രവർത്തിക്കാൻ എന്നെ അനുവദിക്കുക. എന്തെന്നാൽ നിന്റെ ആവശ്യങ്ങൾ എന്തെന്ന് എനിക്കറിയാം. ഈ സന്ദേശങ്ങൾ എഴുതിയെടുക്കുന്നതിനിടെ എനിക്ക് നിരന്തരം പിശാചിൽ നിന്ന് തടസ്സങ്ങളും ശകാരവാക്കുകളും ഉണ്ടാകുന്നതുകൊണ്ട് തുടർന്ന് സന്ദേശങ്ങൾ എഴുതുവാൻ സാധിക്കുമോ എന്ന് സംശയിച്ചുപോയി. പിശാചുക്കൾക്ക് വിനോദമായിട്ട് ദൈവം എന്നെ കൈവിട്ടുവോ എന്നും തോന്നുകയുണ്ടായി. ഇത് വർത്തിച്ചു വരുന്നതിനനുസരിച്ച് മോശമായ ശകാരവാക്കുകളും ഉണ്ടായിക്കൊണ്ടിരുന്നു. ദൈവം എന്നിൽ നിന്ന് അകന്നുപോയോ എന്നുപോലും ഞാൻ ചിന്തിച്ചു. എത്രയും മോശമായ വാക്കുകളാണ് പിശാചുക്കൾ ഉപയോഗിച്ചിരുന്നത്. വസൂല, ഞാൻ നിന്നെ എപ്പോഴെങ്കിലും കൈവിടുമോ? ഞാൻ പൂർണമായും വിശ്വസ്തനാണ്. എന്റെ വാക്കുകൾ നീ മറന്നുപോയോ? ഇത് എന്റെ കുറ്റമാണ്. ഞാൻ ബലഹീനിയാണ്. നിന്റെ ബലഹീനത ഇപ്പോൾ എനിക്ക് തരിക. എന്റെ ശക്തി അതിനെ ഇല്ലാതാക്കും. വരൂ, ഞാൻ നിന്നെ ശുദ്ധീകരിക്കാം. നിന്റെ അടുക്കൽ ഞാൻ സ്വർഗ്ഗീയ സന്തോഷം അനുഭവിക്കുന്നു. കാരണം നിന്നിൽ എനിക്ക് വിശ്രമിക്കാൻ കഴിയുന്നു. നമ്മൾ ഐക്യപ്പെട്ട് ഒന്നായി തീർന്നിരിക്കുന്നു എന്നതും നമ്മുടെ ബന്ധം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ബന്ധമായിരിക്കുന്നു എന്നതും എപ്പോഴും ഓർക്കുക. നിന്റെ പാദങ്ങളെയും കരങ്ങളെയും എന്നോട് ബന്ധിച്ചിരിക്കുന്ന കെട്ടുകൾ നിത്യമായിട്ടുള്ളതാണ്. കാരണം പ്രിയപ്പെട്ടവളെ, നീ എന്റേതാണ്. ഞാൻ തന്നെയാണ് നിന്നെ ശുദ്ധീകരിച്ച് എന്നോട് ഐക്യപ്പെടുത്തിയിരിക്കുന്നത്. ഞാൻ നിന്റെ മേൽ വിജയം വരിച്ചിരിക്കുന്നു. നീ എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. യാതൊരു ഭയവും വേണ്ട. എന്തെന്നാൽ യേശുവായ ഞാനാണ് നിന്നെ താങ്ങി നിർത്തുന്നത്. നീ എന്നോടുകൂടി ആയിരിക്കുകയും എന്റെ സാന്നിധ്യം അനുഭവിക്കുകയും ചെയ്യുക. ഞാൻ നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. നീ എന്നെ സ്നേഹിക്കുന്നുവോ? യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. അളവില്ലാതെ എന്നെ സ്നേഹിക്കുക. എന്നെ നോക്കുക. എന്റെ സമാധാനം നിനക്ക്. എന്നോട് മറ്റെന്തെങ്കിലും നിനക്ക് പറയാനുണ്ടോ? ഓ, യേശുവേ, ഇക്കാര്യം യേശുവിനോട് പറയുന്നതിന് എനിക്ക് മടി തോന്നി. യേശുവേ, അങ്ങയോടുകൂടി ആയിരുന്നുകൊണ്ട് സന്തോഷപൂർവ്വം ഈ സന്ദേശങ്ങൾ എഴുതിയെടുക്കുന്നെങ്കിലും എന്റേതായ മറ്റു കാര്യങ്ങളും ഞാൻ നിർവഹിക്കേണ്ടതല്ലേ? വസൂല, തങ്ങളുടെ ജോലികളെ വിട്ട് എന്നെ അനുഗമിക്കുന്നവർ ഭാഗ്യവാന്മാർ. എന്നോടുകൂടി എഴുതുവാൻ വേണ്ടി, എന്നോടുകൂടി എഴുതാൻ വേണ്ടി നീ വളരെയധികം സമയം മാറ്റിവെക്കുന്നുണ്ട്. മറ്റു ചില കാര്യങ്ങളും നിന്നോട് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് നിർവഹിക്കുവാനുള്ള ചെറിയ ജോലികൾ സ്നേഹത്തോടെ നീ നിർവഹിക്കുന്നിടത്തോളം നീ അവ ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. നീ ചെയ്യുന്ന ഏതു ചെറിയ ജോലിയും അവ എത്ര ചെറുതും പ്രാധാന്യം കുറഞ്ഞതും ആണെങ്കിലും സ്നേഹത്തോടെ നീ അവ ചെയ്യുമ്പോൾ അവ വലിയ കാര്യങ്ങളായി എന്റെ ദൃഷ്ടിയിൽ കാണപ്പെടുകയും എന്നെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു. എന്റെ അനുഗ്രഹം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. വൈകുന്നേരം വീട്ടിൽ പല അതിഥികളും ഉണ്ടായിരുന്നു. അവർക്കുവേണ്ടി ട്രെയിൽ പ്ലേറ്റുകളും തുവാലുകളും ഞാൻ എണ്ണിവെക്കുകയായിരുന്നു. ട്രെയിൽ ആവശ്യമുള്ളതെല്ലാം ഉണ്ടെന്ന് ഞാൻ വിചാരിച്ചു. യേശു എന്നോടുകൂടി ഉണ്ടെന്ന് അറിയാമായിരുന്നതുകൊണ്ട് നമുക്കിനിയും എന്താണ് വേണ്ടത്? യേശു എന്നോടുകൂടി ഉണ്ടെന്ന് അറിയാമായിരുന്നതുകൊണ്ട് നമുക്കിനിയും എന്താണ് വേണ്ടത് എന്ന് ഞാൻ യേശുവിനോട് ചോദിച്ചു. അവിടുന്ന് മടികൂടാതെ എനിക്ക് മറുപടി നൽകി. വസൂല, നമുക്ക് സ്നേഹം ആവശ്യമുണ്ട്. 19-02-1987. വസൂല, സഹനത്തിന് നിന്നെ തന്നെ വിട്ടുകൊടുക്കുക. എന്റെ എല്ലാ തിരഞ്ഞെടുക്കപ്പെട്ടവരും സഹനത്തിന് വിധേയരായി. സ്വർണം അഗ്നിയിലൂടെ ശുദ്ധീകരിക്കപ്പെടുന്നതുപോലെ നീയും സഹനത്തിലൂടെ ശുദ്ധീകരിക്കപ്പെടും. ഞാൻ നിന്നെ വഴി നടത്തുന്നതിൽ സഹനവും അടങ്ങിയിട്ടുണ്ട്. യേശുവേ, അങ്ങ് എന്നെ വഴി നടത്തുന്നതിൽ എങ്ങനെയാണ് സഹനം അടങ്ങിയിട്ടുള്ളത്? നിനക്ക് എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കുവാനും അപ്രകാരം നമ്മൾ ഒന്നായിരിക്കുവാനും ഞാൻ അനുവദിക്കുന്നുണ്ടെങ്കിലും അതോടൊപ്പം തിന്മയുടെ വാതിൽ തുറന്നിടുവാനും ഞാൻ അനുവദിക്കുന്നു. നിന്റെ ഈ വഴി നടത്തിപ്പ് ആയാസരഹിതമായ ഒരു പ്രക്രിയ ആയിരിക്കില്ല. എന്തെന്നാൽ തിന്മ നിന്നോട് യുദ്ധം ചെയ്ത് തെറ്റായ വാക്കുകൾ തന്ന് നിന്നെ നിരൽസാഹപ്പെടുത്തുന്നതാണ്. പക്ഷേ കർത്താവേ, അവിടുത്തെ വഴി നടത്തിപ്പ് എന്നെ തെറ്റായി നയിക്കുമോ? ഇല്ല, എന്റെ വഴി നടത്തിപ്പ് നിന്നെയോ മറ്റുള്ളവരെയോ ഒരിക്കലും തെറ്റായി നയിക്കുകയില്ല. ഒരു ഭാഷയും ശരിയായി കൈകാര്യം ചെയ്യാൻ അറിയാത്ത ഒരാളിനെയാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഞാൻ നൽകുന്ന വാക്കുകളെ മാത്രം ആശ്രയിക്കാൻ കഴിയുന്ന ഒരാളിനെ തന്നെ. എന്നെ ശ്രവിക്കാൻ ഞാൻ നിന്നെ പഠിപ്പിച്ചു. ഞാൻ നിന്റെ കാതുകളെ പരിശീലിപ്പിക്കുകയാണ്. വരൂ, ക്ഷമയോടെ ഇരിക്കുക. എന്നിൽ നിന്ന് സ്വീകരിക്കാൻ പഠിക്കുക. എന്നിൽ നിന്ന് പഠിക്കുക. ഞാൻ വിഷമിക്കുവാൻ തുടങ്ങി. വസൂല, എല്ലാം ശരിയാകും. വസൂല, എഴുതിയെടുക്കുക. ഇത് ഞാനാണ് യേശു. എനിക്ക് വീണ്ടും സംശയങ്ങൾ ഉണ്ടായി. വരൂ, നിന്നോട് ചിലത് പറയാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. എന്റെ സ്വർഗ്ഗം നിന്നിലാണ്. എന്തെന്നാൽ എനിക്ക് നിന്നിൽ മഹത്വവും വിശ്രമവും ലഭിക്കുന്നു. യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. വളരെയധികം സ്നേഹിക്കുന്നു. ദിവസത്തിൽ 24 മണിക്കൂറും ഞാൻ അങ്ങയെ സ്നേഹിക്കുന്നു. രാത്രിയിൽ ഉണരുമ്പോഴും ജോലി ചെയ്യുമ്പോഴും വണ്ടി ഓടിക്കുമ്പോഴും ടെന്നീസ് കളിക്കുമ്പോഴും അവിടുന്നാണ് എന്റെ മനസ്സിൽ. അങ്ങയോടുള്ള സ്നേഹം എന്റെ രക്തത്തിൽ അലിഞ്ഞിരിക്കുന്നു. എന്റെ ശരീരം അങ്ങയോടുള്ള സ്നേഹത്തിനായി ദാഹിക്കുന്നു. എന്നാൽ എനിക്ക് അങ്ങേക്ക് വിശ്രമം നൽകാൻ കഴിയുമെന്നോ അവിടുന്ന് എന്നിൽ സ്വർഗ്ഗം കണ്ടെത്തുന്നു എന്നതോ എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല. ഞാൻ ഏതുമല്ലാത്തവളല്ലേ? ഞാൻ വെറുമൊരു പൊടിശകലം മാത്രം. ഞാൻ വെറുമൊരു പൊടിശകലം മാത്രം എന്നിരിക്കെ അവിടുന്ന് എന്നോട് ഇപ്രകാരം ഒക്കെ പറയുമ്പോൾ ഞാൻ അങ്ങയുടെ സാന്നിധ്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നു. നിന്നെക്കുറിച്ച് നീ പറഞ്ഞതൊക്കെ സത്യമാണ്. എന്നാലും ഞാൻ നിന്നെ സ്നേഹിക്കുകയും നിന്നിൽ വിശ്രമം കണ്ടെത്തുകയും ചെയ്യുന്നു. ഞാൻ നിന്റെ ഹൃദയത്തെ എന്റെ രക്തം കൊണ്ട് നനയ്ക്കുകയും അതിനെ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. പ്രിയപ്പെട്ടവളേ, ഞാൻ അതിനെ ശുദ്ധീകരിക്കുകയും എന്റെ സമാധാനവും സ്നേഹവും അതിനു നൽകുകയും ചെയ്തിരിക്കുന്നു. വസൂല, നിന്റെ അടുക്കലേക്ക് വന്ന ഞാൻ എപ്പോഴും നിന്റെ സ്നേഹം ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ഞാൻ അത് നേടിയിരിക്കുന്നു. ഞാൻ നിന്നിൽ പ്രസാദിക്കുന്നു. ഇടതടവില്ലാതെ എന്നെ സ്നേഹിച്ചുകൊണ്ട് എന്നെ വിസ്മരിക്കുകയും എന്റെ മുറിവുകളെ ഗുരുതരമാക്കുകയും ചെയ്യുന്നവർക്ക് വേണ്ടി പരിഹാരം ചെയ്യുക. വസൂല, എന്നെ സ്നേഹിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ടവരെ സുഖപ്പെടുത്തുക. എന്റെ സ്വർഗ്ഗമായി തീരുക. പിന്നീട് എന്റെ ദൈവമേ, ഇത് അങ്ങ് തന്നെയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ എനിക്ക് പൂർണമായി മനസ്സിലാക്കാനും കഴിയുന്നില്ല. ഞാൻ അത് മനസ്സിലാക്കിയാൽ ഞാൻ മോഹാലസ്യപ്പെട്ടു പോകും. വസൂല, നീ ഒരു ദിവസം മനസ്സിലാക്കും. എന്റെ വചനങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ നീ മനസ്സിലാക്കും. വസൂല, ഞാൻ എപ്പോഴും എന്റെ വാക്ക് പാലിക്കുന്നവനാണ്. കർത്താവായ ഞാൻ ഉന്നതത്തിൽ നിന്ന് വരുന്നു. സ്വർഗ്ഗം എന്റെ കൃപയാൽ സൃഷ്ടിക്കപ്പെടുന്നു. വസൂല, എന്നെ വിശ്വസിക്കുക. ഞാൻ എന്റെ വാക്ക് പൂർത്തീകരിക്കും. പ്രിയപ്പെട്ടവളേ, അധികം ആകുലപ്പെടരുത്. എന്റെ അടുക്കൽ വസിക്കുക. എന്റെ സാന്നിധ്യം അനുഭവിക്കുക. എന്നെ സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക. ബാക്കി കാര്യങ്ങൾ എനിക്ക് വിട്ടുതരിക. സമാധാനത്തിൽ ജീവിക്കുക. ഞാൻ ജ്ഞാനത്താൽ നിന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്റെ കൃപ നിനക്കുണ്ടായിരിക്കട്ടെ. മനുഷ്യരെ സൗഖ്യപ്പെടുത്തുന്നതിൽ മടുപ്പ് തോന്നരുത്. നീ എന്നോടൊന്നായി ഐക്യപ്പെട്ടിരിക്കുന്നതിൽ നീ സന്തോഷിക്കുന്നുവോ? അതെ, യേശുവേ, അങ്ങുമായി ഒന്നായി ഐക്യപ്പെട്ടിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. എനിക്ക് ഇപ്രകാരം ചിന്തിക്കുവാൻ കഴിയുന്നില്ലെങ്കിൽ തന്നെ. വസൂല, എന്തുകൊണ്ടാണത്? അങ്ങയുടെ സന്നിധിയിലുള്ള എന്റെ അയോഗ്യത കൊണ്ട്. വസൂല, നിന്നോട് ഐക്യപ്പെട്ട് നിന്നോട് ഏറ്റവും അടുത്തായിരിക്കുവാൻ ഞാൻ എപ്പോഴും അത്യധികമായി ആഗ്രഹിച്ചു. എന്നാൽ ഞാൻ നിന്റെ ദൈവവും പരിശുദ്ധനുമാണെന്നത് നീ ഒരിക്കലും വിസ്മരിക്കരുത്. വസൂല, നീ എനിക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കുമോ? ഞാൻ അത് സമ്മതിച്ചു കഴിഞ്ഞതാണല്ലോ. കർത്താവിനുവേണ്ടി തുടർന്നും പ്രവർത്തിക്കുവാൻ ഞാൻ തയ്യാറാണ്. ഞാൻ കർത്താവാണ്. നീ അനുഗ്രഹിക്കപ്പെടട്ടെ. പിന്നീട് വിശുദ്ധ ബർണാടിന്റെ പരിശുദ്ധ മാതാവിനോടുള്ള എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന ഞാൻ ചൊല്ലി. മകളേ, യേശുവാണ് നിന്നെ നയിക്കുന്നത്. എന്റെ മകളേ, വസൂല, നീ ഭയപ്പെടേണ്ട. നിന്റെ പരിശുദ്ധ മാതാവായ എന്നെ ശ്രദ്ധിച്ചു കേൾക്കുക. ഞാൻ നിന്റെ അടുക്കൽ ഇവിടെ സന്നിഹിതയാണ്. ഞാൻ നിന്നെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. യേശു പ്രവർത്തിക്കുന്ന രീതി ഞാൻ നിനക്ക് മനസ്സിലാക്കി തരാം. നീ ആകുലപ്പെടരുത്. യേശു ഇപ്പോൾ നിന്നെ അവിടുത്തോട് ഐക്യപ്പെടുത്തിയിരിക്കുന്നു. വസൂല, അതിനാൽ ആനന്ദിക്കുക. ശുദ്ധീകരണ സ്ഥലത്തുള്ളവരെ നീ സൗഖ്യപ്പെടുത്തുന്നുണ്ടെന്ന് ഞാൻ നിന്നോട് പറയുമ്പോൾ നീ അത് വിശ്വസിക്കണം. വസൂല, യേശു നിന്നോട് ആവശ്യപ്പെടുന്നതുപോലെ ചെയ്യുക. നിന്റെ ആവശ്യങ്ങളെല്ലാം അവിടുത്തേക്ക് അറിയാം. അവിടുന്ന് നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. അളവില്ലാതെ അവിടുത്തെ സ്നേഹിക്കുക. അവിടുത്തെ മഹത്വപ്പെടുത്തുക. അവിടുത്തെ വേദനിപ്പിക്കുന്നവർക്ക് വേണ്ടി പരിഹാരം ചെയ്യുക. എപ്പോഴും അവിടുത്തെ വിളിച്ച് നീ അവിടുത്തെ സ്നേഹിക്കുന്നു എന്ന് പറയുക. അവിടുത്തെ ഉപേക്ഷിക്കാതിരിക്കുക. നിന്റെ മറ്റു കർത്തവ്യങ്ങളെല്ലാം സ്നേഹത്തോടെ അനുഷ്ഠിക്കുക. നിന്റെ ദൃഷ്ടിയിൽ ഏറ്റവും ചെറുതും അപ്രധാനമാണെന്ന് തോന്നിയാലും സ്നേഹത്തോടെയുള്ള പ്രവർത്തികളാണ് അവിടുന്ന് വിലമതിക്കുന്നത്. അവിടുത്തെ ദൃഷ്ടിയിൽ അവ വിലയേറിയതാകയാൽ അവ വലിയ പ്രവർത്തികൾ ആയിരിക്കും. അവിടുത്തെ അവഗണിക്കുന്നവർക്ക് വേണ്ടി പരിഹാരം ചെയ്യുക. മകളേ, നീ അവിടുത്തോട് ഐക്യപ്പെട്ടിരിക്കുന്നതിനാൽ നീ അവിടുത്തെ കുരിശ് അനുഭവിക്കും. നീ അവിടുത്തെ കുരിശ് അനുഭവിക്കും. നീ അവിടുത്തെ ഹൃദയം അനുഭവിച്ചറിയും. നീ അവിടുത്തെ ഹൃദയത്തെ അനുഭവിച്ചറിയും. അവിടുത്തെ അനുഭവങ്ങൾ നീ പങ്കുവെച്ചെടുക്കുവാൻ നിന്നോട് ആവശ്യപ്പെടും. അവിടുത്തെ സഹായിക്കുവാൻ അവിടുന്ന് നിന്നോട് ആവശ്യപ്പെടും. നിന്നിലൂടെ അവിടുന്ന് വിശ്രമം ആഗ്രഹിക്കും. തൻറെ കുരിശ് പങ്കുവെക്കുവാൻ അവിടുന്ന് നിന്നോട് ആവശ്യപ്പെടും. യേശുവിനോട് കൂടി സഹിക്കുക. യേശുവിനോട് കൂടി ആനന്ദിക്കുക. നിന്റെ സഹനങ്ങൾ അവിടുന്ന് തൻറെ സഹനങ്ങളായി കണക്കാക്കും. അവിടുന്ന് ദൈവമാകയാൽ അവിടുത്തെ അഭിലാഷങ്ങളോട് യോജിക്കുക. അവിടുത്തെ അംഗീകരിക്കുവാൻ പഠിക്കുക. അവിടുന്ന് നിന്നെ പഠിപ്പിച്ചിട്ടുള്ളതെല്ലാം ഓർക്കുക. എന്തെന്നാൽ അവിടുന്ന് സ്നേഹവാനും ഏറ്റവും കാരുണ്യവാനുമായ ദൈവമാണ്. അവിടുന്ന് നിങ്ങളെല്ലാവരെയും അവാച്ഛമായ വാത്സല്യത്തോടെ സ്നേഹിക്കുന്നു. നിങ്ങൾക്ക് ഉപദ്രവമായി തോന്നും, നിങ്ങളിൽ നിന്ന് ആവശ്യപ്പെടുകയില്ല. അവിടുന്ന് സൗമ്യശീലനും നല്ലവനുമാണ്. വസൂല, അവിടുത്തെ അംഗീകരിക്കുവാൻ പഠിക്കുക. അവിടുന്ന് സ്നേഹം നിറഞ്ഞ ദൈവമാണ്. ഒരിക്കലും കഠിനനല്ല. അവിടുന്ന്, അവിടുന്ന് എല്ലാ തിന്മകളിൽ നിന്നും നിങ്ങളെ കാത്തുസംരക്ഷിച്ചു കൊള്ളും. അവിടുന്ന് ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കുകയില്ല. മകളെ, വസൂല, ധൈര്യമായിരിക്കുക. ആവശ്യമുള്ളപ്പോൾ എന്നെ വിളിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. മാതാവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതലായി സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കണമേ. യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. പ്രിയപ്പെട്ടവളേ, ഞാൻ ഇവിടെയുണ്ട്. ഇത് ഞാനാണ് യേശു. ഞാൻ വീണ്ടും അങ്ങേയ്ക്ക് എന്നെ സമർപ്പിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ കുഞ്ഞു ഹൃദയം എനിക്ക് തരിക. ഞാൻ അതിൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വിത്തുകൾ വിതയ്ക്കും. ഞാൻ ആഗ്രഹിക്കുന്നതുപോലെ ഞാൻ നിന്നെ രൂപപ്പെടുത്തും. യാതൊന്നും വൃദ്ധാവിലാകുകയില്ല. ഇവയെല്ലാം എൻറെ മക്കളെ രക്ഷിക്കുവാൻ വേണ്ടിയാണ്. ഭയപ്പെടേണ്ട, മകളെ, നിന്നെ നയിക്കുവാൻ എന്നെ അനുവദിക്കുക. എനിക്ക് യേശുവിനോടുള്ള സ്നേഹം ഇന്ന് രാവിലെ അതിൻറെ പാരമ്യത്തിൽ എത്തിയിരുന്നു. എന്നാൽ അതോടൊപ്പം തന്നെ അവിടുന്ന് എന്നെ ഉപേക്ഷിക്കുമോ എന്ന ഭയവും എനിക്കുണ്ടായി. കാരണം ഞാൻ വെറും ഒന്നുമില്ലായ്മയാകയാൽ യേശുവിനെ സ്നേഹിക്കുന്നത് അവിടുത്തെ പരിശുദ്ധ നാമത്തെ അവഹേളിക്കൽ ആകുമോ എന്ന ആശങ്കയും എനിക്കുണ്ടായി. അല്ലയോ, മകളെ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നോടൊപ്പം ആയിരിക്കുക. ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. എന്റെ കുഞ്ഞേ, നിന്നെപ്പോലെ എന്നെ മഹത്വപ്പെടുത്തുന്നവർ വളരെ വിരളമാണ്. വസൂല, എന്റെ വസൂല, ഞാൻ നിന്നെ കരുതുന്നു. എന്റെ ഈ സന്ദേശങ്ങൾ നൽകി കഴിയുമ്പോൾ പിന്നെ ഞാൻ വൈകില്ല. എന്റെ ഹൃദയം നിന്നെ അത്യധികമായി ആഗ്രഹിക്കുന്നു. നീ ഭൂമിയിൽ ആയിരിക്കുന്നത് മൂലം ഞാൻ എത്രമാത്രം സഹിക്കുന്നു. ഞാൻ നിന്നെ എൻറെ പക്കലേക്ക് തിരിച്ചുവിളിക്കും. നിന്നെ തിരിച്ചെത്തിച്ചുകൊണ്ട് എൻറെ ഹൃദയത്തെ ഞാൻ ആനന്ദിപ്പിക്കും. നീ വീണ്ടും എന്നോടൊപ്പം വസിക്കുവാൻ ഞാൻ അത്യധികം ആഗ്രഹിക്കുന്നു. എൻറെ സമാധാനം നിനക്കുണ്ടാകട്ടെ. ഞാൻ നിന്റെ അടുക്കൽ ഉടൻ വന്നുചേരുന്നതാണ്. വസൂല, എൻറെ അടുത്ത സന്ദേശം എഴുതിയെടുക്കുവാൻ നീ ആഗ്രഹിക്കുന്നുവോ? ഓ, കർത്താവേ, നീ തയ്യാറായോ? ഏതാനും ദിവസങ്ങളായി ഈ സന്ദേശം എഴുതിയെടുക്കുന്നതിൽ നിന്ന് ഞാൻ പിന്മാറി നിൽക്കുകയായിരുന്നു. കുറെ നാളുകൾക്ക് മുമ്പ് തന്നെ യേശു ഈ സന്ദേശത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഓ, കർത്താവേ, നീ എന്നെ സ്നേഹിക്കുന്നുവോ? വളരെയധികം അവിടുന്ന് അറിയുന്നുണ്ടല്ലോ, കർത്താവേ. മറ്റുള്ളവരും എന്നെ സ്നേഹിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ? അതെ, അതാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. എന്നോടൊപ്പം പ്രവർത്തിച്ച് ഞാൻ പറയുന്നതെല്ലാം എഴുതിയെടുക്കുക. സമ്മതമാണോ, വസൂല? ഇപ്രകാരം ദൈവത്താൽ നയിക്കപ്പെടുന്നത് ഒരു അത്ഭുതം തന്നെയാണെന്ന് പറയണമെന്ന് എനിക്ക് തോന്നി. സമാധാനത്തിന്റെ സന്ദേശം, വസൂല, ഇപ്രകാരം സന്ദേശം നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു. അധികാരമോ വിശുദ്ധിയോ ഇല്ലാത്തവരിലൂടെയും ഞാൻ പ്രവർത്തിക്കുമെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ബലഹീനയും പാപിയും യാതൊരു അധികാരമില്ലാത്തവളും അധികാരസ്ഥാനത്തിരിക്കുന്ന ആരെയും പരിചയമില്ലാത്തവളുമായ വെറുമൊരു കുട്ടിയെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ബലഹീനമായ ഈ ഉപകരണത്തിൽ കൂടി എൻറെ കൃപയാൽ നിങ്ങളോടുള്ള എൻറെ സമാധാനവും സ്നേഹവും വെളിപ്പെടുത്തുവാനാണ്. നിങ്ങളോടുള്ള എൻറെ അതിയായ സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് അന്ധകാരം നിറഞ്ഞ ഈ ലോകത്തോട് എൻറെ സന്ദേശം അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ എൻറെ കരുണാവർണ്ണനീയവും എൻറെ സ്നേഹം എല്ലാ മാനുഷിക ധാരണകൾക്കും ഉപരിയുമാണ്. ഉന്നതങ്ങളിൽ സ്വർഗ്ഗം അതിൻറെ എല്ലാ മഹത്വത്തോടും കൂടി സമാധാനത്തിലും സ്നേഹത്തിലും വാഴുന്നതുപോലെ ഭൂമിയിലും സമാധാനവും സ്നേഹവും തിന്മയുടെ മേൽ വിജയം വരിക്കുവാൻ ഞാൻ ഇടയാക്കും. അവിടുത്തെ ഹിതം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ. മഞ്ഞുകൊണ്ടെന്നപോലെ എൻറെ സമാധാനം ഭൂമിയെ ആവരണം ചെയ്യും. ഉന്നതങ്ങളിൽ നിന്ന് ആഴങ്ങൾ വരെയും ഭൂഗോളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയും എൻറെ സമാധാനം ഭൂമിയിൽ വ്യാപിക്കും. നിങ്ങളെല്ലാവരെയും എൻറെ സന്ദേശം അറിയിക്കുവാനും തിന്മ പ്രവർത്തികളിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുവാനും വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത്. ശിഖരങ്ങൾ വിടർത്തി നിൽക്കുന്ന ഒരു ദേവതാരു വൃക്ഷം പോലെ ആയിരിക്കും എൻറെ വചനം. എൻറെ വചനം നിങ്ങളുടെ ദുഷ്ടതയിൽ നിന്ന് നിങ്ങളെ സൗഖ്യപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ അരഷ്ടതയിൽ നിങ്ങളെ പോഷിപ്പിച്ചുകൊണ്ട് നിങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കും. ഈ അന്ധകാരം നിറഞ്ഞ ലോകത്തെ പ്രകാശിപ്പിക്കുവാനും അണഞ്ഞുപോയിക്കൊണ്ടിരിക്കുന്ന തിരിയെ ജ്വലിപ്പിക്കുവാനും എൻറെ സമാധാനത്താൽ നിങ്ങളെ ആവരണം ചെയ്യുവാനും ഞാൻ വീണ്ടും വന്നിരിക്കുന്നു. എൻറെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി. ഇന്നത്തെ മനുഷ്യരോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവർ ഈ സന്ദേശങ്ങൾ ശ്രദ്ധിക്കുകയില്ല. വസൂല, ഞാൻ അവരെ സ്നേഹിക്കുന്നു. എനിക്ക് അവരോടുള്ള സ്നേഹം എത്രയധികം! അവരെ തിന്മയിൽ നിന്ന് വിമോചിപ്പിക്കുന്നതിനു വേണ്ടി ഒരു കുഞ്ഞാടിനെ എന്നപോലെ ഞാൻ എന്നെ തന്നെ അവർക്ക് വേണ്ടി ബലിയായി അർപ്പിച്ചില്ലേ? ഞാൻ അവർക്ക് വേണ്ടി പീഡ അനുഭവിച്ചു. എൻറെ പ്രിയപ്പെട്ടവരെ, എൻറെ രക്തം ചിന്തിയത് ഫലരഹിതമായി പോയോ? ഞാൻ രക്തം ചിന്തിയത് നിങ്ങളുടെ പാപങ്ങളെ അതിൽ മുക്കി നിങ്ങളെ കഴുകി ശുദ്ധീകരിക്കുവാനാണ്. നിങ്ങൾ തിന്മയെ കീഴടക്കുവാനും അതിൽ നിന്ന് നിങ്ങളെ വിമോചിപ്പിക്കുവാനുമാണ് എൻറെ രക്തപ്രവാഹത്താൽ ഞാൻ നിങ്ങളെ കുളിപ്പിച്ചത്. ഞാൻ നിങ്ങൾ എല്ലാവരുടെയും ഇടയിലുണ്ട്. എന്നിരുന്നാലും, സാത്താനാണ് നിങ്ങൾക്ക് അകമ്പടി നൽകിക്കൊണ്ടിരിക്കുന്നത്. എന്തെന്നാൽ, നിങ്ങളെ വശീകരിക്കുവാനും അവൻറെ തിന്മയുടെ വലയിൽ നിങ്ങളെ വീഴ്ത്തുവാനും അവന് കഴിഞ്ഞിരിക്കുന്നു. ദൈവമായ എനിക്ക് നിങ്ങൾ നാശത്തിൽ നിവധിക്കുന്നത് കണ്ടിരിക്കുവാൻ സാധിക്കുകയില്ല. അവൻറെ തിന്മയിൽ നിന്ന് നിങ്ങളെ മോചിപ്പിച്ചെടുക്കുവാൻ ഞാൻ ഇവിടെയുണ്ട്. നിങ്ങളുടെ രക്ഷകൻ ആരാണെന്ന് നിങ്ങൾ അറിയുന്നതിനു വേണ്ടി ഞാൻ ഇതാ, നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു. എൻറെ ഹൃദയം എൻറെ കരങ്ങളിൽ വെച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക് അത് തരുന്നു. നിങ്ങൾ അത് നിരസിക്കുമോ? എൻറെ സമാധാനം നിങ്ങൾ നിരസിക്കുമോ? എൻറെ മക്കളുടെ രക്തം ചിന്തിക്കുന്നവരെ വിളിക്കുവാൻ ഞാൻ വന്നിരിക്കുന്നു. അവർ എൻറെ വിളി കേൾക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ, എൻറെ വചനം പാറയെ തകർക്കുന്ന കൂടം പോലെ ഓരോ ഹൃദയത്തിലും തുളച്ചു കയറും. പാറ എന്നത് നമ്മുടെ ഹൃദയമാണെന്ന് ദൈവം എനിക്ക് വെളിപ്പെടുത്തി തന്നു. ഞാൻ നിങ്ങളോട് ചോദിക്കുകയാണ്, നിങ്ങളുടെ ദൈവത്തെ നിങ്ങൾ മറന്നുപോയോ? അതോ, നിങ്ങളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ദൈവത്തിന് ഇത്രയും കുറഞ്ഞ പ്രാധാന്യമേ ഉള്ളൂ? നിങ്ങൾക്ക് എന്നോട് യാതൊരു ദൈവഭയവുമില്ലേ? നിങ്ങളുടെ ഉന്നത ലക്ഷ്യങ്ങൾ കണ്ട് ഞാൻ മടുത്തിരിക്കുന്നു. എന്നെ സ്നേഹിക്കുന്നതോടൊപ്പം, നിങ്ങൾക്ക് എന്നോട് ഭയഭക്തി ഉണ്ടാകണമെന്നും ഞാൻ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. എന്തെന്നാൽ, ഞാൻ സർവ്വശക്തനാണ്. എന്നാൽ, നിങ്ങൾ എന്താണ് ചെയ്തിരിക്കുന്നത്? തിന്മയുടെ വിത്തുകൾ വിതച്ചുകൊണ്ട് ലോകമെങ്ങും അവ വിതറിക്കൊണ്ട്, ഇപ്പോൾ അവ കൊയ്തെടുത്തുകൊണ്ട്, തിന്മയുടെ ഫലങ്ങൾ കൊണ്ട് ഉപജീവനം നടത്തുന്ന നിങ്ങൾ, നിങ്ങൾക്ക് തന്നെ സ്വയം കുഴിമാടങ്ങൾ കുഴിച്ചു കൊണ്ടിരിക്കുകയാണ്. എൻറെ രാജ്യം സമാധാനത്തിൽ വാഴുവാനും, എൻറെ സൃഷ്ടികൾ മുഴുവനും സമാധാനത്തിലും സ്നേഹത്തിലുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് നിങ്ങൾ ഗ്രഹിക്കണം. നിങ്ങൾ പരസ്പരം കൊലപാതകം ചെയ്യുന്നത് കണ്ടു കണ്ട് എൻറെ കണ്ണുകൾ തളർന്നിരിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ പിതാവാകയാൽ, ഞാൻ നിങ്ങൾക്ക് വേണ്ടി കരുതുന്നു. നിങ്ങളുടെ ദൈവമായ ഞാൻ എൻറെ സർവ്വശക്തിയോടും കൂടെ നിങ്ങളുടെ പക്കൽ വന്നിരിക്കുന്നു. എൻറെ ഹൃദയം ഇതാ, ഞാൻ നിങ്ങൾക്ക് തരുന്നു. ഇതാ, അത് എടുത്തു കൊള്ളുക. അത് മുഴുവനും നിങ്ങൾക്കുള്ളതാണ്. എൻറെ ഹൃദയം വിണ്ടുകീറി രക്തം വാർന്നൊലിക്കുന്നു. അതിനെ സ്പർശിച്ചു നോക്കുക. അത് വലിയൊരു മുറിവായി പരിണമിച്ചിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ ദൈവത്തിൻറെ ഹൃദയം വലിച്ചു കീറിയിരിക്കുന്നു. നിങ്ങൾ അതിനെ വീണ്ടും വീണ്ടും കുത്തിത്തുടച്ചിരിക്കുന്നു. യുദ്ധത്തിന്റെ തലവന്മാരെ, ഞാൻ വന്ന് നിങ്ങളുടെ മേൽ ശക്തി കാണിക്കേണ്ടി വരുമോ? എൻറെ ക്രോധം ഞാൻ വെളിപ്പെടുത്തേണ്ടി വരുമോ? എൻറെ കരുണയുടെ പാനപാത്രം നിറഞ്ഞു തുളുമ്പുന്നതും, എൻറെ നീതിയുടെ പാനപാത്രം നിറഞ്ഞിരിക്കുന്നതും, എൻറെ കരുണയുടെ പാനപാത്രം നിറഞ്ഞു തുളുമ്പുകയും, എൻറെ നീതിയുടെ പാനപാത്രം നിറഞ്ഞിരിക്കുകയും ചെയ്യുന്നു. നിങ്ങളിൽ ജീവശ്വാസം ഊതുകയും, നിങ്ങളെ വിശുദ്ധീകരിക്കുകയും ചെയ്ത ഞാൻ, എൻറെ വിശുദ്ധിയിൽ നിങ്ങളെ സ്നാനപ്പെടുത്തിയ ഞാൻ, സമാധാനവുമായി നിങ്ങൾ മാനസാന്തരപ്പെടുവാനും, എൻറെ സമാധാനത്തിൽ ജീവിക്കുവാനുമുള്ള ആഹ്വാനവുമായി നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു. എൻറെ സമാധാനം നിങ്ങളിൽ ഭരണം നടത്തേണ്ടതിന്, ഈ പ്രപഞ്ചം മുഴുവനിലും ഞാൻ എൻറെ സമാധാനം നിറയ്ക്കും. എന്തെന്നാൽ, ഞാൻ സമാധാനവും സ്നേഹവും സർവ്വജ്ഞാനവുമാണ്. എൻറെ ആഹ്വാനം എല്ലാ ജനതകൾക്കും വേണ്ടിയുള്ളതാണ്. എൻറെ രാജ്യത്തിൽ സമാധാനമാണ് ഭരണം നടത്തുന്നതെന്ന് അവർ അറിയണം. അവരുടെ ദുഷ്ടത നിലനിൽക്കുമ്പോൾ തന്നെ, അവരെ അനുഗ്രഹിക്കുവാനും, അവരുടെ മേൽ പ്രകാശിക്കുവാനുമായി ഞാൻ വന്നിരിക്കുന്നു. എന്തെന്നാൽ, അവർ എൻറെ വത്സല പുത്രന്മാരും പുത്രിമാരുമാണ്. നിങ്ങളുടെ ദൈവം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ഈ ഹൃദയത്തെ നിങ്ങൾ മറന്നുകളഞ്ഞതും, നിങ്ങൾക്ക് ഒട്ടും പരിചയമില്ലാത്തതുമായ ഈ ഹൃദയത്തെ നിങ്ങൾ ശ്രവിക്കുവിൻ. നിങ്ങളെ സ്നേഹിക്കുകയും, നിങ്ങൾക്ക് ജീവൻ പ്രധാനം ചെയ്യുവാൻ നിങ്ങളെ അന്വേഷിക്കുന്നതുമായ ഒരു ഹൃദയം തന്നെ എന്നെ എതിർക്കുന്നത് അവസാനിപ്പിക്കുവിൻ. എൻറെ നിയമത്തെ നിങ്ങൾക്ക് ഭയമാണോ? എൻറെ നിയമം എതിർപ്പിന്റെ നിയമമല്ല. എൻറെ നിയമം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നിയമമാണ്. എൻറെ നിയമത്തെ അനുസരിക്കുക, അത് ശ്രവിക്കുക. അപ്പോൾ രക്ഷ നിങ്ങളുടേതാകും. എൻറെ നിയമം അവഗണിക്കുന്നതാണ് നിങ്ങളുടെ ബലഹീനത. നിങ്ങളുടെ നിയമങ്ങൾ അകൃത്യത്തിൽ അധിഷ്ഠിതമായതിനാൽ, അയൽക്കാരെ എതിർക്കാൻ അത് നിങ്ങളെ പരിശീലിപ്പിക്കുന്നു. അല്ലയോ, മക്കളെ, നിങ്ങളുടെ ഹൃദയങ്ങളിൽ വിദ്വേഷമാണോ? ഞാൻ നട്ടുപിടിപ്പിച്ചത് എൻറെ വ്യക്തിത്വം സ്നേഹത്തിന്റെയും ജീവന്റെയും ഉറവിടമാണ്. അതിൽ നിന്നാണ് എല്ലാ സൃഷ്ടികളും ഉളവായിട്ടുള്ളത്. വസൂല, ഇനി ഒന്നും ചെയ്യേണ്ട. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നിൽ ആശ്രയിക്കുക. നിൻറെ സ്നേഹം എൻറെ ഹൃദയത്തെ ആവരണം ചെയ്യട്ടെ. എന്നോട് ഐക്യപ്പെടുക. എന്നെ സ്നേഹിക്കുകയും, എന്നോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുക. പിതാവേ, ഞാൻ അങ്ങനെ ചെയ്യാം. അങ്ങയെ മഹത്വപ്പെടുത്തുവാനുള്ള യോഗ്യത ലഭിക്കുവാൻ എന്നെ സഹായിക്കണമേ.