Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 11: എന്റെ വചനം സജീവമാണ്.
Transcript
- എപ്പിസോഡ് 11. 6-12-1986. മകളേ, സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്റെ സാന്നിധ്യം ശ്രദ്ധിക്കുക; ഞാനാണ് നിന്റെ സ്വർഗ്ഗീയ പിതാവ്. എന്നോടൊപ്പം ആയിരിക്കുക, നിരാശപ്പെടരുത്. നീ ഇപ്പോഴും എന്റെ പ്രബോധനങ്ങളുടെ ആരംഭഘട്ടത്തിലാണ്; ഞാൻ നിന്നെ അഭിവൃദ്ധിപ്പെടുത്തും. എന്നിൽ വിശ്വസിക്കുക; നീ ഇപ്പോൾ ഉണർന്നിരിക്കുന്നതിനാൽ, നിന്നെ നിരുത്സാഹപ്പെടുത്തുവാൻ മനുഷ്യരെ അനുവദിക്കരുത്. എന്തെന്നാൽ, അവർ ഇപ്പോഴും അഗാഥ നിദ്രയിലാണ്. എന്നെ വിശ്വസിക്കുക; എന്റെ മേൽ ചാരുക, ഞാനാണ് നിന്റെ ശക്തി. എനിക്കെതിരെ എന്റെ മക്കളുടെ ഹൃദയങ്ങൾ എപ്രകാരം അടഞ്ഞിരിക്കുന്നെന്നും, അവർ എപ്രകാരം എന്റെ പ്രവർത്തികൾ ഒട്ടും മനസ്സിലാക്കുന്നില്ലെന്നും കണ്ട് ഞാൻ വേദനിക്കുന്നു. ഞാൻ ഹെബ്രായരോടൊപ്പം ആയിരുന്നപ്പോൾ, ഞാൻ അവരെ വിളിച്ചു; അവർ എന്റെ വിളികൾ സ്വീകരിച്ചു; എല്ലാം എഴുതപ്പെടുകയും ചെയ്തു. ഞാൻ ആകുന്നവൻ എന്റെ വചനത്തിലൂടെ നിന്നെ പഠിപ്പിക്കുവാൻ ആഗ്രഹിച്ചു; ഞാൻ നിന്നെ പഠിപ്പിച്ചു. ഞാനാണ് നിന്നെ വിളിച്ചത്; ഞാനാണ് ഇപ്പോഴും വിളിക്കുന്നത്. ആയിരം വർഷങ്ങൾ എനിക്ക് ഒരു ദിവസം പോലെയാണ്; എന്റെ വചനം എഴുതിയെടുക്കേണ്ടി വരുന്നതിൽ വിലപിക്കേണ്ട. അടിക്കുറിപ്പ്: ദൈവം എന്റെ നേരെ നോക്കുകയും എന്റെ മനോഭാവത്തെ പ്രതി എന്നെ കുറെ ശകാരിക്കുകയും ചെയ്തു. എന്നെ വിളിച്ച സ്ഥലത്തിരുന്ന് ഞാൻ സന്ദേശം എഴുതേണ്ടി വരുന്നു എന്ന് പറഞ്ഞു. അടിക്കുറിപ്പ്: ദൈവം എന്റെ നേരെ നോക്കുകയും എന്റെ മനോഭാവത്തെ പ്രതി എന്നെ കുറെ ശകാരിക്കുകയും ചെയ്തു. എന്നെ വിളിച്ച സ്ഥലത്തിരുന്ന് ഞാൻ സന്ദേശം എഴുതിയെടുക്കേണ്ടി വരുന്നു എന്ന് പറഞ്ഞ് ചിലപ്പോഴൊക്കെ ഞാൻ പരാതിപ്പെട്ടിരുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ ഭയങ്ങളെക്കുറിച്ച് ഞാൻ തികച്ചും ബോധവാനാണ്. ഓർക്കുക, ഞാനാണ് നിന്നെ തിരഞ്ഞെടുത്തത്; ഞാനാണ് നിന്നെ നയിക്കുന്നത്. നിന്നെ തിരഞ്ഞെടുത്തത് ഞാനാണ്; നീ ജനിക്കുന്നതിനു മുമ്പ് തന്നെ ഞാൻ നിന്നെ അറിയുകയും അനുഗ്രഹിക്കുകയും ചെയ്തു, മകളേ. അങ്ങയുടെ വിളി സ്വീകരിച്ചിട്ടുള്ള എല്ലാവരെയും പോലെ ഞാൻ പരിഹസിക്കപ്പെടും. മനുഷ്യരാൽ ഞാൻ അതിശയിപ്പിക്കപ്പെടുമെന്ന് എനിക്കറിയാം. ജനങ്ങൾ എന്നെ വിശ്വസിക്കുകയില്ല. ഞങ്ങളുടെ ഈ കാലഘട്ടത്തിലെ പരിഹാസവിഷയം ഞാൻ ആയിരിക്കും. അതെ, നിനക്കുമുമ്പ് അനേകർ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്തെന്നാൽ, ഇങ്ങനെയാണ് മനുഷ്യരുടെ ഹൃദയങ്ങൾ; അവ പരിപരുത്തതും കഠിനവുമാണ്. എന്നെ ശ്രദ്ധിക്കുക; ഞാൻ ജീവിക്കുന്ന ദൈവമാണ്. അവിശ്വാസിയായിരിക്കുവാൻ ആരോടും ഞാൻ ഒരിക്കലും കൽപ്പിച്ചിട്ടില്ല. ചിന്തിക്കുവാൻ മനുഷ്യർക്ക് ഞാൻ ഹൃദയം നൽകിയിട്ടുണ്ട്. മകളേ, നിന്റെ ശ്രദ്ധയെ ആകർഷിക്കുവാനും നിന്നെ എന്റെ അടുക്കലേക്ക് എത്തിക്കുവാനും വേണ്ടി എന്റെ ദാസനായ ദാനിയേൽ മാലാഖയെ ഞാൻ നിന്റെ അടുക്കലേക്ക് അയച്ചിട്ടുണ്ടായിരുന്നു. എന്റെ കല്പനകൾ ഞാൻ അവന് നൽകിയിട്ടുണ്ടായിരുന്നു. എന്റെ പ്രവർത്തികൾ നിന്നെ കാണിക്കുവാൻ ആഗ്രഹിച്ചവൻ ഞാനാണ്. ഭയപ്പെടേണ്ട, ഞാൻ സമാധാനവുമായി വരുന്നു. എന്തെന്നാൽ, ഞാൻ നിന്നിൽ നിന്ന് ആഗ്രഹിക്കുന്നത് സമാധാനമാണ്. നീ പരിശുദ്ധിയായി ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, എന്റെ ദൈവമേ, അങ്ങ് എന്നെ തിരഞ്ഞെടുത്തിട്ടുണ്ടല്ലോ. ഞാൻ എന്താണ് തിരഞ്ഞെടുത്തതെന്ന് എനിക്കറിയാം. സൈന്യങ്ങളുടെ കർത്താവായ യഹോവയായ ഞാനാണ് സംസാരിക്കുന്നത്. എന്നോടൊപ്പം നടക്കുക; സമയം പക്വമാകുമ്പോൾ ഞാൻ നിന്നെ എന്റെ അടുക്കലേക്ക് സ്വീകരിക്കും. ഇപ്പോൾ സമാധാനത്തിൽ പോവുക; ഞാൻ എപ്പോഴും നിന്റെ സമീപത്തുണ്ട്. 10-12-1986. മകളേ, എന്റെ സമീപമായിരിക്കുക. ഞാൻ സർവ്വശക്തനായ ദൈവമാണ്. എന്റെ മക്കളെ ഉണർത്തിക്കൊണ്ട് എന്നെ മഹത്വപ്പെടുത്തുക. എന്റെ വചനം വായിക്കുവാൻ അവരോട് പറയുക. നിന്നോടും അവരോടുമുള്ള എന്റെ ആഹ്വാനം വായിക്കുവാൻ അവരോട് പറയുക. ഓ, അങ്ങയെ അനുസരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, അവരുടെ പ്രതികരണമോർത്ത് എന്റെ അസ്ഥികൾ വിറയ്ക്കുന്നു. അവർ ഭയപ്പെട്ടുപോയേക്കാം. ഈ സന്ദേശം അവരെ ഭയപ്പെടുത്തുമെന്നാണ് നീ ഉദ്ദേശിക്കുന്നത്. അവരോട് സംസാരിക്കുക; ആരെയും ഭയപ്പെടരുത്. എന്റെ കർത്താവേ, ഇതെല്ലാം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എങ്ങനെയാണ് പ്രസംഗിക്കുന്നത് എന്നുപോലും എനിക്കറിയില്ല. ഇതിനു മുൻപ് ഞാൻ ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്തിട്ടില്ല. എന്റെ ഹൃദയത്തിലും എന്റെ വായിലും അങ്ങയുടെ വചനങ്ങൾ നിക്ഷേപിക്കുവാൻ അങ്ങേക്ക് കഴിയുകയില്ലേ? ഞാൻ നിക്ഷേപിക്കും. എന്റെ കർത്താവേ, ഇതെല്ലാം ഞാൻ ആഗ്രഹിക്കാത്തത് എങ്ങനെയാണ് പ്രസംഗിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്കറിയാം; എന്നിൽ പൂർണമായി ആശ്രയിക്കുക. ഞാൻ നിന്റെ അധരങ്ങളിൽ ഉചിതമായ വചനങ്ങൾ നിക്ഷേപിക്കും. എന്റെ സ്വന്തം വചനങ്ങളാൽ ഞാൻ നിന്റെ ഹൃദയത്തെ നിറയ്ക്കും. നിന്റെ കഴിവിനെക്കുറിച്ച് ഞാൻ തികച്ചും ബോധവാനാണ്. മകളേ, ധൈര്യമായിരിക്കുക. 14-12-1986. അങ്ങയെ അനുഗമിക്കുവാനും ഞാൻ എന്തായി തീരണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവോ, അതുപോലെ ആയിത്തീരുവാനും ഞാൻ തയ്യാറാണ്. എന്തെന്നാൽ, കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അതിനാൽ, ഞാൻ അങ്ങയുടെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചു നിൽക്കും. എന്റെ പാദങ്ങൾ മുമ്പോട്ട് പോകുന്നില്ലെങ്കിൽ, എന്നെ വലിച്ചിഴച്ചു കൊണ്ടുപോവുക. ദൗർബല്യങ്ങളുടെ നിമിഷങ്ങൾ എനിക്കുണ്ടായേക്കാം. അങ്ങ് എന്നെ കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് എന്നെ കൊണ്ടുപോകണമെന്ന് യഥാർത്ഥത്തിൽ ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നു. ഇപ്പോൾ തന്നെ എനിക്ക് ശക്തി അനുഭവപ്പെടുന്നതിനാലാണ് ഇതെല്ലാം ഞാൻ ഇപ്പോൾ അങ്ങയോട് പറയുന്നത്. അങ്ങയുടെ അനുകമ്പയാൽ എന്റെ ബലഹീനതകൾ ക്ഷമിക്കണമേ. ഓ, കർത്താവേ, ഇപ്പോൾ ഞാൻ അങ്ങയോട് ഇക്കാര്യം അപേക്ഷിക്കുന്നു. യേശുക്രിസ്തുവായ അങ്ങയോടുള്ള എന്റെ ഉടമ്പടിയാണിത്. കുഞ്ഞേ, ഞാൻ നിന്നെ ശ്രവിച്ചു. അടിക്കുറിപ്പ്: മനസ്സലിവോടെയാണ് യേശു സംസാരിച്ചത്. പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ കേട്ടു. സമാധാനത്തിൽ ജീവിക്കുക. ഞാൻ നിന്റെ അധ്യാപകൻ ആയതിനാൽ നീ ഭയപ്പെടേണ്ടതില്ല. എന്നിൽ നിന്ന് നീ സർവ്വതും പഠിക്കും. അതാ, നോക്കൂ, പ്രഭാത നക്ഷത്രം ഉടനെ കാണപ്പെടും. ആനന്ദിക്കുവിൻ. ഉടനെ തന്നെ ഞാൻ നിങ്ങളെല്ലാവരോടും ഒപ്പമുണ്ടാകും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ ദൈവത്തെ കാണും. ഇത് വാസ്തവത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടോ? അങ്ങ് സംസാരിക്കുന്ന ഓരോ തവണയും ഞാൻ അങ്ങയെ കേൾക്കുന്നു. ഇത് യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടോ? എന്നിരുന്നാലും, അങ്ങയുടെ നാമം അങ്ങ് എനിക്ക് വെളിപ്പെടുത്തി. ഇത് വാസ്തവത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടോ? ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. അടിക്കുറിപ്പ്: യേശു ചിരിച്ചു. ഇതാ, ഞാൻ ഇവിടെയുണ്ട്. യഥാർത്ഥത്തിൽ, അങ്ങ് തന്നെയാണോ ഇത്? അതെ, യേശുവായ ഞാൻ ഇവിടെയുണ്ട്. ഓ, കർത്താവേ, അങ്ങയുടെ സന്ദേശവുമായി അങ്ങ് എന്നെ ജനതകളുടെ അടുക്കലേക്ക് അയക്കുമ്പോൾ, അവർ അങ്ങയെ സ്വീകരിക്കേണ്ടതിന് അവരുടെ ഹൃദയങ്ങൾ ദയവായി തുറക്കണമേ. പ്രാർത്ഥന എന്നതിലുപരി ഒരു വിലാപം പോലെയാണ് ഇത് എന്റെ അധരങ്ങളിൽ നിന്ന് പുറപ്പെട്ടത്. എന്നെ സ്വീകരിക്കുവാൻ അവർ തയ്യാറാണോ? എനിക്കറിയില്ല. അവർ തയ്യാറാകുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടി തീർച്ചയായും അങ്ങേക്ക് അവരെ സഹായിക്കുവാൻ കഴിയും. ഞാൻ അവരെ സഹായിക്കും. കാത്തിരിക്കുക, നീ കാണും. വസില, ജാഗ്രതയുള്ളവളായിരിക്കുക. എന്തെന്നാൽ, ഞാൻ ഉടനെ തന്നെ നിന്നോടൊപ്പം ഉണ്ടാകും. ഞാൻ നിന്നെ സ്നേഹിക്കുന്നു. 15-12-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. യേശുവായ ഞാൻ നിന്നോടൊപ്പമുണ്ട്. ആരാണ് എന്നോടൊപ്പം ഉള്ളതെന്ന് വിവേചിച്ചറിയുവാൻ പരിശ്രമിക്കുക. എന്റെ ആത്മാവിന്റെ കണ്ണുകൾ കൊണ്ട് ഞാൻ യേശുവിൻറെ മാതാവിനെ കണ്ടു. അങ്ങയുടെ മാതാവ് പരിശുദ്ധ മറിയം. കുഞ്ഞേ, നിന്റെയും മാതാവ് അവളെ ശ്രദ്ധിക്കുക. അടിക്കുറിപ്പ്: പരിശുദ്ധ മാതാവ് സംസാരിക്കുന്നു. എന്നോട് മാതാവ് സംസാരിക്കുന്നത് ആദ്യമായിട്ടാണ്. ഊവ്, ഞാൻ അതിനെ ആഗ്രഹിക്കുന്നു. പഴയ ഒരു സ്വപ്നം ഞാൻ പെട്ടെന്ന് ഓർമ്മിച്ചു. അന്ന് ആ സ്വപ്നത്തിൽ ഞാൻ പരിശുദ്ധ മാതാവിനെ കണ്ടു. അപ്പോൾ എനിക്ക് ഏതാണ്ട് 10 വയസ്സ് പ്രായം ഉണ്ടായിരുന്നു. ഞാൻ യേശുവിനെ വിവാഹം കഴിക്കുന്നതായിട്ടുള്ള ഒരു സ്വപ്നം. ഞാൻ യേശുവിനെ കണ്ടില്ല, എന്നാൽ അദൃശ്യനായ ദൈവമായി അവിടുന്ന് അവിടെ ഉണ്ടായിരുന്നു. ഞാൻ അവിടുത്തോടൊപ്പം നടക്കേണ്ടിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾ കൈകളിൽ കുരുത്തോലകളുമായി ഞങ്ങൾക്ക് കടന്നു പോകുവാനുള്ള ഒരു വഴി തുറന്നു തന്നു. ഒരു തുറന്ന മുറി അപ്പോൾ ഞാൻ കണ്ടു. ഞാൻ ആ മുറിയിൽ പ്രവേശിച്ചപ്പോൾ പരിശുദ്ധ മാതാവിനെ ഞാൻ കണ്ടു. മാതാവ് മുന്നോട്ടുവന്ന് എന്നെ ആശ്ലേഷിച്ചു. മാതാവ് വളരെ സന്തോഷവതിയായിരുന്നു. മാതാവിനോടൊപ്പം മറ്റു വിശുദ്ധ സ്ത്രീകളും ഉണ്ടായിരുന്നു. പെട്ടെന്ന് മാതാവിൻറെ മുടിയും എൻറെ വസ്ത്രങ്ങളും ഒരുക്കുവാൻ തുടങ്ങി. തൻറെ മകനുവേണ്ടി ഞാൻ സുന്ദരിയും പരിപൂർണ്ണയും ആയിരിക്കുന്നതിൽ മാതാവ് പ്രത്യേകം ശ്രദ്ധാലുവായിരുന്നു. തുടർന്ന് യേശു സംസാരിക്കുന്നു. നീ ഓർക്കുന്നുണ്ടോ? നിനക്ക് 11 വയസ്സ് പ്രായമുള്ളപ്പോൾ ആയിരുന്നു ആ സ്വപ്നം ഞാൻ നിനക്ക് നൽകിയത്. ദൈവമായ ഞാൻ നിന്നെ തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. ഇന്ന് നീ ആ സ്വപ്നം ഓർമ്മിക്കുന്നതിന് അതിനെക്കുറിച്ചുള്ള നിൻറെ ഓർമ്മ ഞാൻ പുതുമയോടെ നിലനിർത്തി. ആ സ്വപ്നം എന്താണ് അർത്ഥമാക്കിയത്? എനിക്കുവേണ്ടി പ്രവർത്തിക്കുവാൻ നീ തിരഞ്ഞെടുക്കപ്പെടുമെന്ന് ആ സ്വപ്നം അർത്ഥമാക്കി. ദൈവമായ ഞാൻ എപ്പോഴും എൻറെ ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നു. നീ എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ഞാൻ നിന്നെ അനുഗ്രഹിക്കും. പരിശുദ്ധിയായിരിക്കുവാൻ ഞാൻ നിന്നെ പഠിപ്പിക്കും. പരിശുദ്ധിയായി ജീവിക്കുവിൻ. എന്തെന്നാൽ, ഞാൻ പരിശുദ്ധനാണ്. എനിക്കുവേണ്ടി പ്രവർത്തിക്കുന്നവൻ പരിശുദ്ധനായിരിക്കണം. മകളെ, ധൈര്യമായിരിക്കുവിൻ. ദൈവമായ ഞാൻ എപ്പോഴും നിന്റെ സമീപം ഉണ്ടെന്നും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നും ഓർമ്മിക്കുവിൻ. 18-12-1986. മകളേ, സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ഫലസിദ്ധിയുള്ളവളാവുക. കർത്താവേ, ഫലസിദ്ധിയുള്ളവളായി തീരുവാൻ എന്നെ പഠിപ്പിക്കണമേ. ഞാൻ നിന്നെ സഹായിക്കും. ഫലസിദ്ധിയുള്ളവളായി തീരുവാൻ എൻറെ അടുത്തുനിന്ന് നീ പഠിക്കും. നീ വെക്കുന്ന ഓരോ ചുവട്ടടിയിലും ദൈവമായ ഞാൻ അനുഗ്രഹം വർഷിക്കുന്നു. പോയി, എൻറെ മക്കളെ ഒന്നിച്ചുകൂട്ടുക. അവർ നിൻറെ സന്തോഷത്തിൽ പങ്കുചേരട്ടെ. അടിക്കുറിപ്പ്: ദൈവത്തിൻറെ സന്ദേശങ്ങൾ വായിച്ചുകൊണ്ട് എൻറെ മക്കൾ ആഹ്ലാദിക്കട്ടെ. നിന്നെപ്പോലെ അവരും സന്തോഷിക്കട്ടെ. ഫലസിദ്ധിയുള്ളവരായി തീരുക. 27-12-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. യേശുക്രിസ്തുവായ ഞാൻ ഇവിടെയുണ്ട്. എന്നിൽ വസിക്കുകയും നിൻറെ കരം എനിക്ക് തരികയും ചെയ്യുക. നിൻറെ കരം എൻറെ കരത്തിൽ പിടിച്ചുകൊണ്ട് ഞാൻ നിന്നെ വഴി നടത്തും. നീ എന്നോടൊപ്പം നടക്കും. എൻറെ ചുവടുവെപ്പിന് തുല്യമായ വേഗത്തിൽ നിൻറെ ചുവടുവെപ്പം നീങ്ങും. എന്നെ സ്നേഹിക്കുവാനും എന്നെ തിരിച്ചറിയുവാനും നീ പഠിച്ചിട്ടുള്ളതുപോലെ എന്നോടൊപ്പം ആയിരിക്കുവാനും നീ പഠിക്കും. അനേകരെ സഹായിക്കുവാൻ നീ പഠിക്കും. അടിക്കുറിപ്പ്: ഇതെല്ലാം എന്ന് സംഭവിക്കും എന്ന് വിചാരിച്ചുകൊണ്ട് ഞാൻ അത്ഭുതപ്പെട്ടു. അതിനാൽ, എന്നോട് ഒട്ടിച്ചേർന്ന് നിൽക്കുകയും ജാഗ്രതയുള്ളവൾ ആയിരിക്കുകയും ചെയ്യുക. യഥാകാലം ഞാൻ നിനക്ക് മനസ്സിലാക്കി തരും. എന്നോടൊപ്പം പ്രാർത്ഥിച്ച് അനുഗ്രഹിക്കപ്പെടുക. ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ കാണാതെ തന്നെ എന്നിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. എനിക്കുള്ളതെല്ലാം അവർ അവകാശമായി അനുഭവിക്കും. 28-12-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. നീ എന്നോടൊപ്പം നടക്കുമെന്ന കാര്യം നീ മറക്കാതിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന വസ്തുത നീ മറക്കാതിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ വാക്കുകൾ എപ്പോഴും ഓർക്കുക. അനുഗ്രഹീതമായിരിക്കുക. ആഹ്ലാദിക്കുക. മകളെ, നീ മനസ്സിലാക്കിയിട്ടില്ലേ? അടിക്കുറിപ്പ്: ഒരു നർമ്മഭാവത്തോടെ വലിയ ശബ്ദത്തിലാണ് ദൈവം ഈ വാക്കുകൾ വിളിച്ചു പറഞ്ഞത്. ഞാൻ പ്രതികരിച്ചില്ല. ഇതെല്ലാം ഇപ്പോഴും എൻറെ മാനുഷിക ഗ്രഹണശക്തിക്ക് അതീതമാണ്. എന്തുകൊണ്ടാണ് ഞാൻ നിന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്നും എന്നിൽ ആയിരുന്നുകൊണ്ട് നീ എൻറെ ദൈവീക പ്രകാശത്തിൽ വസിക്കുകയാണെന്ന് നീ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിൻറെ സർവ്വശക്തിയോടെ എന്നെ സ്നേഹിക്കുക. എന്തെന്നാൽ, യഹോവയായ ഞാൻ നിന്നിൽ എൻറെ ദൃഷ്ടികൾ പതിച്ചിരിക്കുന്നു. നീ ആഗ്രഹിക്കുമ്പോൾ എന്നെ കണ്ടുമുട്ടുക. 29-12-1986. മകളെ, എൻറെ നേരെ നോക്കുക. അടിക്കുറിപ്പ്: ഞാൻ അല്പം തലതാഴ്ത്തി വിഷണ്ണമായി ഇരിക്കുകയായിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത വിശ്വസിക്കുവാൻ എനിക്ക് പ്രയാസമായിരുന്നു. ഇതൊരു സ്വപ്നം പോലെ എനിക്ക് തോന്നി. ഇത് ഞാനാണ് എന്ന് വിശ്വസിക്കുവാൻ എന്തുകൊണ്ട് നിനക്ക് വിഷമം അനുഭവപ്പെടുന്നു? തെറ്റായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ കണ്ടെത്തുമ്പോൾ ആ കുട്ടിക്ക് ഉണ്ടാകുന്ന മനോഭാവം പോലെ എൻറെ കണ്ണുകൾ താഴ്ത്തിക്കൊണ്ട് നിശബ്ദമായി നിലകൊണ്ടു. അടിക്കുറിപ്പ്: ബംഗ്ലാദേശിൽ എന്നെ സഹായിക്കുവാനോ എന്നെ ഉപദേശിക്കുവാനോ എനിക്കൊരു വൈദിക സുഹൃത്ത് ഇല്ലായിരുന്നു. എനിക്കുണ്ടായിരുന്ന ഏതാനും സുഹൃത്തുക്കൾ എന്നെപ്പോലെ തന്നെ ഈ വിഷയങ്ങളിൽ അജ്ഞരായിരുന്നു. യഹോവയായ ഞാൻ നിന്നോട് ഇക്കാര്യം ചോദിച്ചു. എൻറെ നേരെ ഒന്ന് നോക്കുക. എൻറെ കർത്താവേ, എന്തുകൊണ്ടാണെന്ന് അങ്ങ് മനസ്സിലാക്കും. ഞാൻ നിസ്സഹായയും നികൃഷ്ടയുമാണ്. അങ്ങയുടെ ഔദാര്യം നിറഞ്ഞ കൃപാവരം എൻറെ ഗ്രഹണശക്തിക്ക് അതീതമാണ്. വളരെയേറെ കാര്യങ്ങൾ അങ്ങ് എന്നെ ഭരമേൽപ്പിക്കുന്നു. എന്നാൽ എനിക്കൊരു ഉപദേഷ്ടാവില്ല, വേറെ സഹായവുമില്ല. എനിക്ക് അങ്ങയുടെ സഹായം ആവശ്യമാണ്. എന്നോട് പ്രാർത്ഥിക്കുക, എന്നെ വിളിച്ചപേക്ഷിക്കുക. എൻറെ സഹായം നിനക്ക് ലഭിക്കും. എന്നിൽ വസിക്കുക. ഞാനാണ് നിൻറെ ദൈവം. ഒരു ദിവസം ആ ദിവസം ആസന്നമായിരിക്കുന്നു. നിനക്ക് നൽകപ്പെട്ടിരിക്കുന്ന ദൗത്യം എന്താണെന്ന് നീ പൂർണമായും മനസ്സിലാക്കും. എൻറെ വിളിയുടെ ആരംഭത്തിലാണ് നീ ഇപ്പോഴും. എനിക്കുവേണ്ടി പ്രവർത്തിക്കുവാൻ നിന്നെ ഞാൻ വിളിച്ചിരിക്കുന്നു. ദൈവമായ ഞാനാണ് നിൻറെ അധ്യാപകൻ എന്നും എൻറെ ലക്ഷ്യങ്ങൾ പ്രാപിക്കുവാൻ ഞാൻ പ്രാപ്തനാണെന്നും ഓർക്കുക. നിന്നെ രക്ഷിക്കുവാൻ ഞാൻ വരുന്നതുവരെ എൻറെ വിളികളും നിൻറെ അടുക്കലേക്കുള്ള എൻറെ സന്ദർശനങ്ങളും സ്വീകരിക്കുക. എൻറെ തെറ്റെടുക്കൽ സ്വീകരിച്ച് സമാധാനത്തിൽ ജീവിക്കുക. എന്തെന്നാൽ, ഞാൻ നിന്നെ സ്നേഹിക്കുന്നു. അപ്പനോട് എന്നപോലെ എന്നോട് സ്വതന്ത്രമായി സ്നേഹപൂർവ്വം സംസാരിച്ചു കൊള്ളുക. എന്നെ ആശ്രയിക്കുകയും ചെയ്യുക. മകളെ, നീ ദുർബലയാണെന്ന് ഞാൻ നിന്നോട് പറയുമ്പോൾ നീ എന്നെ വിശ്വസിക്കണം. എൻറെ ശക്തിയും എൻറെ അധികാരവും പ്രകടിപ്പിക്കുന്നതിന് ഈ ദൗർബല്യത്തെ ഉപയോഗിക്കുവാൻ എനിക്ക് കഴിയും. ഞാൻ നിന്നിൽ ആനന്ദിക്കുന്നു. സൈന്യങ്ങളുടെ കർത്താവായ ഞാൻ ഈ വിളികളിലൂടെ നിന്നെയും മറ്റുള്ളവരെയും പരിശുദ്ധരായി ജീവിക്കുവാൻ സഹായിക്കും. എൻറെ സദസ്സുകളിലാണ് നീ ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്നത്. സന്തോഷിക്കുക. ഞാൻ നിന്നോട് പറയുന്നു, എപ്രകാരമാണ് നിങ്ങളുടെ അടിസ്ഥാനങ്ങൾ ആരംഭിച്ചതെന്ന് എൻറെ സന്ദേശങ്ങൾ നിങ്ങളെല്ലാവരെയും അനുസ്മരിപ്പിക്കും. എൻറെ വചനം സജീവമാണ്. അവ നിങ്ങളെ പുനരുദ്ധരിക്കും. ഞാൻ പരിശുദ്ധനായിരിക്കുന്നത് പോലെ എൻറെ വചനങ്ങളും പരിശുദ്ധമാണ്. മകളെ, എൻറെ രക്ഷാകരമായ സഹായം പിന്നീട് നീ പൂർണമായി മനസ്സിലാക്കും. നീ തകർക്കപ്പെടുകയില്ല. നിൻറെ പ്രത്യാശ എപ്പോഴും എന്നിലായിരിക്കട്ടെ. മനുഷ്യരുടെ വിദ്വേഷം നിന്നെ നിരുത്സാഹപ്പെടുത്താതിരിക്കട്ടെ. നീ എൻറെ ഹൃദയത്തിലാണ്. അതിനാൽ, മനുഷ്യരെ നീ ഭയപ്പെടരുത്. 30-12-1986. കർത്താവേ, മോശയെ വിളിച്ചവൻ തന്നെയാണോ? അങ്ങ് അതെ, ദൈവം തന്നെയാണ്. ഞാൻ കാലഘട്ടമേ, ഓ കാലഘട്ടമേ, ഓരോ വിശ്വസ്ത ഹൃദയത്തിലും ദൈവമായ ഞാൻ പ്രകാശിക്കുന്നുണ്ടെന്ന് നീ അറിയുന്നില്ല. നിങ്ങളെ വിളിക്കുവാനുള്ള മാർഗങ്ങൾ ഞാൻ എപ്പോഴും കണ്ടെത്തും. ലോകം പ്രകാശത്തെ പരിത്യജിച്ചെങ്കിലും, സർവ്വശക്തനായ ദൈവമായ ഞാൻ നിങ്ങളുടെ മേൽ പ്രകാശിക്കുന്നതിന് ഒരു മാർഗം കണ്ടെത്തും. 31-12-1986. പാതിരാത്രി കഴിഞ്ഞ ഉടനെ ലഭിച്ച സന്ദേശം: ദൈവമായ ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. എന്നോടുള്ള നിങ്ങളുടെ സ്നേഹം വർദ്ധിപ്പിക്കുക.