Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 83: എന്റെ സഭകളോട് ഒന്നിക്കാൻ ഞാൻ ആവശ്യപ്പെടുന്നു.
Transcript
- എപ്പിസോഡ് 83. 03/12/1988, ഡിസംബർ 16-ലെ മീറ്റിംഗിന് വേണ്ടി നൽകപ്പെട്ട സന്ദേശം: "എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയോടൊപ്പം ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഈ കൃപാവരം നൽകിയതിനും, അങ്ങയോടൊപ്പം ആയിരിക്കുവാനുള്ള വരം നൽകിയതിനും, അങ്ങയെ വളരെ അടുത്ത് അനുഭവിച്ചറിയാൻ എന്നെ അനുവദിക്കുന്നതിനും, കർത്താവേ, അങ്ങേയ്ക്ക് നന്ദി. എന്നെ അങ്ങയുടെ വചനം പഠിപ്പിക്കുന്നതിനും, എന്നെ അങ്ങയുടെ സന്നിധിയിലേക്ക് ഉയർത്തുന്നതിനും, ദൈവമേ, അങ്ങേയ്ക്ക് മഹത്വം ഉണ്ടായിരിക്കട്ടെ. നമ്മുടെ കർത്താവിന് സ്തുതി. നമ്മുടെ കർത്താവ് വാഴ്ത്തപ്പെടട്ടെ. കർത്താവേ. ഇത് ഞാനാണ്, ശിശുസഹജമായ വിശ്വാസത്തോടെ എന്നെ വിശ്വസിച്ചുകൊണ്ട്, എന്റെ തിരുഹൃദയത്തെ സന്തോഷത്താൽ ത്രസിപ്പിക്കൂ. ഞാൻ നിന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തു, എന്തുകൊണ്ട് ഞാൻ നിന്നെ എന്റെ അരികിലേക്ക് ഉയർത്തി എന്നീ കാര്യങ്ങൾ നീ അന്വേഷിക്കേണ്ട. 'എന്തുകൊണ്ട്?' 'ആര്? ' തുടങ്ങിയ ചോദ്യങ്ങൾ ഒന്നുമില്ലാതെ തന്നെ എന്റെ മാർഗ്ഗദർശനത്തെ സ്വീകരിക്കൂ. യാതൊരു ചോദ്യങ്ങളും ചോദിക്കാതെ, ഞാൻ നിനക്ക് നൽകിയിട്ടുള്ളതിനെ സ്വീകരിക്കുക. അല്ലയോ, എന്റെ കുഞ്ഞേ, വർഷങ്ങളോളം ഞാൻ നിന്റെ വാതിലിനു വെളിയിൽ കാത്തുനിന്നിരുന്നു. കർത്താവേ, എന്നോട് ക്ഷമിക്കണമേ. ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു; ഇത് കഴിഞ്ഞുപോയ കാര്യമായതിനാൽ ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല. ഇപ്പോൾ ഞാൻ വീണ്ടും നിന്നോടൊപ്പം ഉള്ളതിനാൽ, എന്റെ തിരുഹൃദയത്തിനുള്ള സന്തോഷം നിന്നോട് പ്രകടമാക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നെ സ്വീകരിക്കുവാൻ ഞാൻ നിന്നെ രൂപപ്പെടുത്തി; അതിനാൽ എന്റെ തിരുഹൃദയത്തെ സന്തോഷിപ്പിക്കുക. എന്റെ മക്കളെ സ്വീകരിക്കുക; അവരെ നീ സ്വീകരിക്കുമ്പോൾ നീ എന്നെ തന്നെയാണ് സ്വീകരിക്കുന്നത്. ഞാൻ അവരെ നിന്റെ വാതിൽക്കലേക്ക് കൊണ്ടുവരുന്നു. നിന്റെ സമയം ബലിയായി സമർപ്പിക്കുക; അവർക്ക് എന്റെ സമാധാനം ആവശ്യമുണ്ട്. അവർക്ക് പ്രോത്സാഹനം വേണം; അവർ എന്റെ അടുക്കലേക്ക് കൂടുതലായി അടുത്തുവരുവാൻ അവരെ പ്രോത്സാഹിപ്പിക്കുക. എന്നാൽ ഞാൻ പരിശുദ്ധനാണെന്നുള്ള കാര്യം അവർ വിസ്മരിക്കരുത്. കർത്താവേ, ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നത് അങ്ങേയ്ക്ക് ഇഷ്ടമാണോ? ഇത്തരത്തിലുള്ള യോഗങ്ങൾ സംഘടിപ്പിക്കുന്നത് എന്റെ അഭീഷ്ടമാണ്. എന്നോട് ചേർന്ന് നിൽക്കുക; നിന്നെ നയിക്കുവാൻ എന്നെ അനുവദിക്കുക; നിന്നെ തന്നെ പൂർണ്ണമായി എനിക്ക് സമർപ്പിക്കുക. യേശുവായ ഞാൻ നിന്റെ മുന്നിലുണ്ട്. കർത്താവേ, ഇത്തരത്തിലുള്ള യോഗങ്ങളിൽ അങ്ങയുടെ സന്ദേശങ്ങൾ വായിക്കാമോ? പ്രിയപ്പെട്ടവളേ, നീ എന്നെ മഹത്വപ്പെടുത്തുന്നു. എന്റെ കർത്താവേ, അങ്ങേയ്ക്ക് നന്ദി. ഞാൻ നിന്നെ നയിക്കുന്നുണ്ടെന്നുള്ളത് ഒരിക്കലും മറക്കരുത്. എന്നിൽ വിശ്വസിക്കുക; എന്നെ സ്നേഹിക്കുന്നവർ എന്റെ സ്നേഹത്തിൽ വളരുവാൻ പഠിക്കും. അങ്ങനെ അവർ മറ്റുള്ളവരെയും എന്നെ സ്നേഹിക്കുവാൻ എന്റെ അടുക്കലേക്ക് കൊണ്ടുവരും. എന്റെ തിരുഹൃദയം സ്നേഹാഗ്നിയാൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു; നിങ്ങളെല്ലാവരെയും എന്റെ തിരുഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ആകർഷിക്കുവാൻ ഞാൻ അത്യധികം ആഗ്രഹിക്കുന്നു. ഞാൻ സ്നേഹത്തിനായി ദാഹിക്കുന്നു. ഞാൻ നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് സ്നേഹം മാത്രമാണ്; എന്തെന്നാൽ സ്നേഹമാണ് നന്മവൃക്ഷത്തിന്റെ തായ്വേര്. എന്നോട് രമ്യതപ്പെട്ടിട്ടില്ലാത്തവരെല്ലാം എന്റെ അടുക്കൽ വന്ന് എന്നോട് രമ്യതപ്പെടുക. എന്റെ സമാധാനം സ്വീകരിക്കുക; വന്ന് എന്റെ സ്നേഹത്തിൽ പങ്കുചേരുക. എന്നെ ഇതുവരെ മനസ്സിലാക്കാത്തവർ എന്റെ അടുക്കൽ വന്ന് എന്നോട് സമാധാനത്തിലായി തീരുക. എന്റെ അടുക്കൽ വന്ന് സ്നേഹത്തോടെ സമാധാനത്തിലായി തീരുക. നിങ്ങളുടെ കർത്താവായ യേശുക്രിസ്തുവായ ഞാൻ, നിങ്ങളെല്ലാവരും എന്റെ പ്രകാശത്തിന്റെ മക്കളായി തീരണമെന്ന് ആഗ്രഹിക്കുന്നു. അതെ, എന്നെ ആദരിച്ചുകൊണ്ട്, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും എന്റെ ശിഷ്യരായി തീരുക. അയ്യോ കർത്താവേ, മറ്റു കാലഘട്ടങ്ങളിലെ പോലെ ചിലർ വീണ്ടും പീഡിപ്പിക്കപ്പെടും. എന്റെ കുഞ്ഞേ, എനിക്കതറിയാം. തങ്ങളുടെ ഹൃദയങ്ങൾ അടഞ്ഞുകിടക്കുന്നവരാലും, ഹൃദയം കൊണ്ടല്ല, തങ്ങളുടെ ബുദ്ധികൊണ്ട് മാത്രം യുക്തിവിചാരം നടത്തുന്നവരാലും അനേകർ പീഡിപ്പിക്കപ്പെടും. എന്നാൽ എന്റെ കൃപയാൽ ഇക്കൂട്ടരിൽ അനേകരെ എന്റെ തിരുഹൃദയത്തിലേക്ക് ഞാൻ ആകർഷിച്ചടിപ്പിക്കും. ചെറുപുഷ്പങ്ങളേ, ധൈര്യമായിരിക്കുവിൻ; ഞാൻ നിങ്ങളുടെ സമീപമുണ്ട്. എന്റെ ദൃഷ്ടികൾ നിങ്ങളുടെ മേലുണ്ട്. അതിനാൽ ഭയപ്പെടരുത്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ സന്ദേശം തെക്കുമുതൽ വടക്കുവരെയും കിഴക്കുമുതൽ പടിഞ്ഞാറുവരെയും വ്യാപിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ എന്നിൽ വിശ്വസിക്കുക. നിങ്ങളുടെ ഈ കാലഘട്ടത്തിനു വേണ്ടി ഞാൻ ഇത് രഹസ്യമായി ഒരുക്കുകയായിരുന്നു. എന്റെ സന്ദേശത്തിൽ എന്റെ സഭകൾ ഒന്നാകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ, എന്റെ സഭയും ഒന്നായി തീരണം. എല്ലാ സഭാവിഭാഗങ്ങളും ഐക്യപ്പെട്ട്, അങ്ങനെ ഒരാട്ടിൻപറ്റവും ഒരു ഇടയനും ആകണം. ഞാൻ മടങ്ങി വരുന്നതുവരെ നിങ്ങളെ സത്യത്തിൽ കാത്തുപരിപാലിക്കാനും, നിങ്ങളുടെ കാവൽക്കാരനുമായി ഞാൻ പത്രോസിനെ തിരഞ്ഞെടുത്തു. എന്നാൽ മനുഷ്യർ എന്നെ അനുസരിച്ചില്ല; അവർ തങ്ങളുടേതായ നിയമങ്ങൾ പ്രഖ്യാപിച്ച് സഭയെ വിഭജിച്ചു. പത്രോസിനെ എതിർക്കുന്നവരെ നിങ്ങൾ ശ്രവിക്കരുതെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. എന്റെ കുഞ്ഞാടുകളുടെ പത്രോസ് ഇപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്. അവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവനാണ്, എന്റെ ആത്മാവിന് പ്രിയപ്പെട്ടവനാണ്. അവനെ കുറ്റപ്പെടുത്തുന്നവരെ കേൾക്കരുത്; അവർ വഴിതെറ്റിക്കപ്പെട്ടവരാണ്. പ്രിയപ്പെട്ടവരെ, അടുത്ത കാലത്ത് നിങ്ങൾ വിഭജിക്കപ്പെട്ടപ്പോൾ എന്റെ ശരീരത്തിന്റെ ഒരു ഭാഗം തന്നെ കീറിപ്പോയി. അതെ, എന്റെ ശരീരത്തിന്റെ ഒരു ഭാഗം തന്നെ അവർ വലിച്ചു കീറിക്കളഞ്ഞെന്ന് അവർ തിരിച്ചറിഞ്ഞിട്ടില്ല. എന്റെ പ്രിയപ്പെട്ടവരെ, ഞാൻ ഇതിന് അർഹനാണോ? എന്തിനാണ് എന്റെ ഹൃദയം വലിച്ചുകീറുന്നത്? എന്തിനാണ് നിങ്ങളുടെ ദൈവത്തിന്റെ ഹൃദയം വലിച്ചുകീറുന്നത്? എന്തിന് എന്റെ കണ്ണുകളിൽ രക്തക്കണ്ണീർ നിറയ്ക്കുന്നു? സ്വന്തം സുഹൃത്തുക്കളാൽ മുടന്തനാക്കപ്പെട്ട ഒരു യാചകനെ പോലെ ഞാൻ നിങ്ങളോട് യാചിക്കുന്നു: നിങ്ങളെല്ലാവരും പത്രോസിന്റെ അടുക്കലേക്ക് മടങ്ങി വന്ന്, പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. എന്റെ അമ്മയെ തിരസ്കരിക്കുന്നവരെയും ഞാൻ വിളിക്കുന്നു: നിങ്ങളുടെ ചെവികൾ തുറന്നു കേൾക്കുക; എന്റെ അമ്മ സ്വർഗ്ഗത്തിന്റെ രാജ്ഞിയാണ്, അവളുടെ നാമം ദൈവമാതാവ് എന്നാണ്. അറിവില്ലാത്തവരെ ഞാൻ കുറ്റപ്പെടുത്തുകയല്ല; നിങ്ങളെ സത്യത്തിലേക്ക് തിരികെ കൊണ്ടുവരുവാനാണ് എന്റെ ശ്രമം. ലോകത്തിന്റെ മാനസാന്തരത്തിനായി ഞാൻ ആഹ്വാനം ചെയ്യുന്നു. എന്റെ സർവ്വശക്തിത്വം മറന്നവരോട്, എന്നെ അവരോട് തന്നെ താരമ്യം ചെയ്യരുതെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. നിങ്ങൾ അന്ത്യകാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടാണ് എന്റെ അടയാളങ്ങൾ വർദ്ധിച്ചിരിക്കുന്നത്; തിരുലിഖിതങ്ങൾ പൂർത്തീകരിക്കപ്പെടുന്നു. ഞാൻ സമാധാനവും സ്നേഹവുമാണ്. നിങ്ങളുടെ കർത്താവായ യേശുവായ ഞാൻ അത്യന്തിം കാരുണ്യവാനാണ്. എന്റെ കരുണ മഹത്താണ്. എന്റെ കരുണയിൽ വിശ്വസിക്കുക; എന്നാൽ ഞാൻ നീതിമാനായ ദൈവമാണെന്ന കാര്യം നിങ്ങൾ മറക്കരുത്. ഞാൻ അയക്കുന്ന ശുദ്ധീകരണം സ്നേഹത്തിൽ നിന്നുള്ളതാണ്; അതിനെ ദൈവത്തിന്റെ ശിക്ഷ എന്ന് തെറ്റായി വിളിക്കരുത്. ഞാൻ നിങ്ങളെ ശിക്ഷിക്കുകയോ ഭീഷണിപ്പെടുത്തുകയോ അല്ല; സ്നേഹം നിമിത്തം ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഒരു പിതാവ് തന്റെ മകന് മുന്നറിയിപ്പ് നൽകുന്നതുപോലെ, അവനെ തിരിച്ചു വിളിക്കുവാൻ ശ്രമിക്കുന്നതുപോലെ, ഞാനും നിങ്ങളെ ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുന്നു. നിങ്ങളിൽ അനേകർക്ക് എപ്രകാരം തെറ്റുപറ്റിയിരിക്കുന്നതെന്നും, എപ്രകാരം നിങ്ങൾ വഴിതെറ്റിയിരിക്കുന്നതെന്നും, എപ്രകാരമാണ് പാപം എന്റെ പ്രകാശത്തെ തടയുന്നതെന്നും നിങ്ങളെ ബോധ്യപ്പെടുത്തുവാൻ ഞാൻ ശ്രമിക്കുന്നു. നിങ്ങളിൽ പലരും അഗാഥമായ നിദ്രയിലാണ്; നിങ്ങളെ വിളിച്ചുണർത്തുവാനാണ് ഞാൻ വരുന്നത്. മൃതരെ പുനരുജ്ജീവിപ്പിക്കുവാൻ എന്റെ അതിരുകളില്ലാത്ത കരുണയാൽ ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നു. നിങ്ങൾ എല്ലാവരോടുമുള്ള എന്റെ അനന്തമായ സ്നേഹത്താൽ, നിങ്ങൾ പശ്ചാത്തപിക്കണമെന്നും, നിങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തണമെന്നും, നിങ്ങൾ വിശുദ്ധരായി ജീവിക്കണമെന്നും പറയുവാൻ ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നു. നിങ്ങൾ പരിശുദ്ധമായി ജീവിക്കുക; എന്തെന്നാൽ ഞാൻ പരിശുദ്ധനാണ്. നിങ്ങൾ സമാധാനത്തിൽ ജീവിക്കേണ്ടതിന് എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു. ഈ സമാധാനം നിങ്ങളുടെ സഹോദരങ്ങൾക്കും നൽകുവിൻ. വർഷത്തിന്റെ അവസാനമായ ഈ മാസത്തിൽ, പ്രാർത്ഥനയിൽ സ്വയം നിവക്തരായി നിങ്ങളെ തന്നെ വിലയിരുത്തുക. നിങ്ങളുടെ കർത്താവായ ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ, നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു. 07/12/1988, ഗ്രൂപ്പിനുള്ള സന്ദേശം: പരിശുദ്ധ മറിയം സംസാരിക്കുന്നു. എന്റെ വസൂലാ, നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ. പ്രിയപ്പെട്ട മക്കളേ, ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ഞാൻ നിങ്ങളുടെ പരിശുദ്ധ മാതാവാണ്. പടർന്നു വ്യാപിച്ചു കൊണ്ടിരിക്കുന്ന ആത്മീയ വരൾച്ച നിമിത്തം നിങ്ങളെപ്പോലെ തന്നെ ഞാനും ദുഃഖിക്കുന്നു. നിങ്ങൾ നിരാശരാകരുത്; ഞാൻ നിങ്ങളോടൊപ്പമുണ്ട്. യേശുവിന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുവാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നോക്കൂ, യേശു അവിടുത്തെ സന്ദേശം അവിടുന്ന് രൂപപ്പെടുത്തിയ ദുർബലപുഷ്പമായ ഈ ഉപകരണത്തിലൂടെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ അനേകം പുരോഹിതർ ഈ ദൈവിക സന്ദേശം വിശ്വസിക്കുവാൻ വിസമ്മതിക്കും. ദൈവത്തിൻറെ അനന്തമായ സമ്പത്തിനെക്കുറിച്ച് അവർ മനസ്സിലാക്കുന്നതായി തോന്നുന്നില്ല. പാപികൾ ഈ സന്ദേശത്തിൽ വിശ്വസിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുന്നത് കണ്ടാലും, ഈ പുരോഹിതന്മാരിൽ പലരും വിശ്വസിക്കുകയില്ല. ഈ പാപികൾ ഈ പുരോഹിതരെക്കാൾ മുമ്പ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും. എന്റെ പ്രിയപ്പെട്ടവരെ, നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങളുടെ പരിശുദ്ധ മാതാവായ ഞാൻ ഈ സംഭവിക്കുന്നതെല്ലാം കാണുന്നുണ്ട്. ഞാൻ നിങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കും. ഞാൻ നിങ്ങളെ എപ്പോഴും ആശ്വസിപ്പിക്കും. വിശ്വസിക്കുക; എപ്പോഴും യേശുവിൽ ആശ്രയിക്കുക. വസൂലാ, എന്റെ കുഞ്ഞേ, യേശുവിനെ പ്രതി മനുഷ്യർ നിങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും നിങ്ങൾക്കെതിരെ എല്ലാവിധ വ്യാജ ആരോപണങ്ങൾ പറയുകയും ചെയ്യുമ്പോൾ, നിങ്ങൾ ഭാഗ്യവാന്മാരാണ്. അപ്പോൾ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുക. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. എന്റെ കുഞ്ഞേ, നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരമാണ് പീഡിപ്പിച്ചത്. ഇക്കാലത്ത് ദൈവം നൽകുന്ന അടയാളങ്ങളിലും വെളിപ്പെടുത്തലുകളിലും വിശ്വസിക്കുന്ന അനേകം പുരോഹിതന്മാരും ഉണ്ട്. എന്നാൽ പീഡനം ഭയന്ന് അവർ തങ്ങളുടെ വിശ്വാസം മറച്ചുവെക്കുന്നു. ആ പുരോഹിതന്മാർ ധൈര്യം ലഭിക്കുന്നതിനു വേണ്ടി യേശുവിന്റെ തിരുഹൃദയത്തോട് നിരന്തരം പ്രാർത്ഥിക്കണം. യേശു അവർക്ക് ധൈര്യം നൽകും. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ നിങ്ങളെ അനുഗ്രഹിച്ചുകൊണ്ട് എന്റെ സന്ദേശം ഞാൻ ഇപ്പോൾ അവസാനിപ്പിക്കുന്നു. യേശു സംസാരിക്കുന്നു. വസൂലാ, എന്റെ സന്ദേശം എഡിറ്റ് ചെയ്യുക. ഞങ്ങളുടെ അടുക്കൽ വന്ന എല്ലാവർക്കും ഈ സന്ദേശം നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുഞ്ഞേ, അവർ എന്റെ തിരുഹൃദയം അനുഭവിച്ചറിയട്ടെ. എല്ലാവർക്കും അകത്ത് പ്രവേശിച്ച് എന്റെ വേദനയിൽ പങ്കുചേരുവാൻ എന്റെ അഞ്ചു തിരുമുറിവുകളും മലർക്കെ തുറന്നിരിക്കുന്നു. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ പരിശുദ്ധ സന്ദേശം നിങ്ങൾക്കും സകല ജനതകൾക്കും നൽകുന്നതിനു വേണ്ടി ഈ ബലഹീനമായ ഉപകരണത്തിലൂടെ നിങ്ങളുടെ രക്ഷകനായ യേശുവായ ഞാൻ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സർവ്വ സൃഷ്ടികളുടെയും മേൽ സർവ്വാധിപനായ ഞാൻ എന്റെ ചെറിയ പുഷ്പങ്ങളായ നിങ്ങളുടെ അടുക്കൽ എത്തുന്നതിനു വേണ്ടി ഉന്നതത്തിൽ നിന്ന് താണിറങ്ങി വന്നിരിക്കുന്നു. എന്റെ അനന്തമായ സ്നേഹവും എന്റെ അതിരുകളില്ലാത്ത കരുണയും നിമിത്തം എന്റെ സമാധാനവും എന്റെ സ്നേഹവും നിങ്ങൾക്ക് നൽകുന്നതിനു വേണ്ടി ഞാൻ ഇതാ വരുന്നു. ഞാൻ ലോകത്തിന്റെ പ്രകാശമാണ്. നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന ഈ ഇരുണ്ട ലോകത്തിൽ പ്രകാശിക്കുവാനായി ഞാൻ ഇതാ വരുന്നു. ചെറിയ പുഷ്പങ്ങളെ, നിങ്ങൾക്ക് എന്റെ പ്രകാശം അത്യാവശ്യമുണ്ട്. ഒരു പുഷ്പത്തിന് ജീവിക്കുവാൻ പ്രകാശവും സൂര്യന്റെ കിരണങ്ങളും അത്യാവശ്യമായതുപോലെ, സ്നേഹത്തിനുവേണ്ടി സ്നേഹത്തിൽ ജീവിക്കുവാൻ എന്റെ സ്നേഹത്തിന്റെ കിരണങ്ങൾ നിങ്ങൾക്കും അത്യാവശ്യമാണ്. ഇതാണ് എന്റെ കൃപയുടെ സമ്പത്ത്. സൃഷ്ടികളെ, ഞാൻ നിങ്ങളെ അതിരുകളില്ലാത്ത വിധം സ്നേഹിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകളും പ്രായശ്ചിത്ത പ്രവർത്തികളും സ്നേഹപ്രവർത്തികളും തുടരുക; എന്തെന്നാൽ ഇവയൊക്കെയും എന്റെ മുറിവുകൾക്ക് ഔഷധമാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളോടുള്ള ഈ സ്നേഹം നിമിത്തം മരുഭൂമി പോലെയായി തീർന്നിരിക്കുന്ന നിങ്ങളുടെ ഈ കാലഘട്ടത്തിൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ പുതിയ ധാന്യമണിവുകൾ മുളപ്പിക്കാൻ ഞാൻ ഇടവരുത്തും. മൃതരിലേക്ക് ഞാൻ ഇറങ്ങി വന്ന് അവരെ പുനരുജ്ജീവിപ്പിക്കും. എന്റെ പരിശുദ്ധ നാമത്തെ ആദരിക്കുന്ന എന്നെ മഹത്വപ്പെടുത്തുന്ന അനേകം സമർപ്പിതരായ ശുശ്രൂഷകരെ ഞാൻ അവരിൽ നിന്നും ഉളവാക്കും. ചെറിയ പുഷ്പങ്ങളെ, ഞാൻ നിങ്ങളോട് പറഞ്ഞിരിക്കുന്ന ആ ദിവസങ്ങൾ ഒരു പുതിയ ഭൂമിയുടെയും ഉന്നതത്തിൽ നിന്ന് ഇറങ്ങി വരുന്ന സ്നേഹയുഗത്തിന്റെയും ദിവസങ്ങൾ വളരെ സമീപസ്ഥമാണ്. ഇതെല്ലാം സംഭവിക്കും. തിരുലിഖിതങ്ങൾ പൂർത്തീകരിക്കപ്പെടും. പ്രിയപ്പെട്ടവരെ, എന്റെ പ്രകാശത്തിന്റെ മക്കളെ, ഐക്യത്തോടെ ജീവിക്കുക. എപ്പോഴും എന്നോട് അടുത്തിരിക്കുക. എന്നോടൊപ്പം ആയിരിക്കുക. വഴിതെറ്റിപ്പോയ നിങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക. ഞാൻ നൽകുന്ന എന്റെ അടയാളങ്ങളെ നിഷേധിച്ചുകൊണ്ട് എന്റെ തിരുഹൃദയത്തെ മുറിപ്പെടുത്തുന്ന പുരോഹിതന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുക. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ സന്ദേശം പ്രചരിപ്പിക്കുക. എല്ലാ ജനതകളോടും ഈ സന്ദേശം പ്രഖ്യാപിക്കുക. വിളവെടുപ്പ് പോലെ തയ്യാറായിരിക്കുന്ന ഈ സന്ദേശം എല്ലാവരിലേക്കും വ്യാപിപ്പിച്ചുകൊണ്ട് എന്നെ മഹത്വപ്പെടുത്തുക. ഇത് അനേകരെ പോഷിപ്പിക്കും. എന്റെയും എന്റെ പരിശുദ്ധ അമ്മയുടെയും ദൃഷ്ടികൾ നിങ്ങളുടെ മേലുണ്ട്. ഞങ്ങളുടെ സമാധാനം ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ സമാധാനം സ്വീകരിച്ച് അത് മറ്റുള്ളവരുമായി പങ്കുവെക്കുക. ഞാൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുന്നു. 16/12/1988, കർത്താവേ, ഇത് ഞാനാണ്. ഇന്നത്തെ ഐക്യസമ്മേളനത്തിലുള്ള എന്റെ സന്ദേശം ഇതാ. എന്റെ പുഷ്പങ്ങളോട് ഞാൻ ചോദിക്കുകയാണ്: എന്റെ പുഷ്പങ്ങളെ, നിങ്ങളെല്ലാവരും പ്രാർത്ഥിക്കുവാൻ പഠിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുക. നിങ്ങളുടെ അധരങ്ങളിൽ നിന്നുള്ളതല്ല; നിങ്ങളുടെ ഹൃദയങ്ങളിൽ നിന്നുള്ള പ്രാർത്ഥനകളാണ് എനിക്ക് ആവശ്യം. വേഗത്തിൽ ധൃതിപിടിച്ച് പ്രാർത്ഥിക്കരുത്. നിങ്ങളെ തന്നെ ഏകാഗ്രമാക്കി എന്നെ നോക്കിക്കൊണ്ട് സാവധാനം പ്രാർത്ഥിക്കുക. ഞാൻ സന്നിഹിതനാണ്. നിങ്ങളുടെ പ്രാർത്ഥനകൾ എന്റെ അടുക്കൽ എത്തട്ടെ. നിരന്തരമായി പ്രാർത്ഥിക്കുവാൻ പഠിക്കുക. നിങ്ങൾ അനേകം മണിക്കൂറുകൾ തുടർച്ചയായി മുട്ടുകുത്തി പ്രാർത്ഥിക്കണമെന്നല്ല ഇതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. അങ്ങനെയല്ല. എന്നാൽ എന്റെ സാന്നിധ്യം അനുസ്മരിക്കുന്നതിലൂടെ നിങ്ങൾ നിരന്തരമായ പ്രാർത്ഥനയിൽ ആയിരിക്കും. നിങ്ങളുടെ മനസ്സ് എന്നിലേക്ക് ഉയരും. നിങ്ങൾ പറയുന്നതും ചെയ്യുന്നതും ചിന്തിക്കുന്നതും എല്ലാം എനിക്ക് വേണ്ടിയായിരിക്കും. എനിക്ക് ഭക്തിയും വിശ്വസ്തതയും വേണം. അളവുകളില്ലാതെ എന്നെ സ്നേഹിക്കുക. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുക. ഞാൻ നിങ്ങളുടെ രക്ഷകനും സമാശ്വാസകനുമാണ്. അതുകൊണ്ട് മടികൂടാതെ എന്റെ അടുക്കലേക്ക് വരിക. ഞാൻ നിങ്ങളെല്ലാവരെയും ആശ്വസിപ്പിക്കും. ഞാൻ നിങ്ങൾക്ക് പ്രത്യാശ നൽകും. അതിനാൽ നിങ്ങളുടെ പ്രാർത്ഥനകളും ത്യാഗങ്ങളും കുറയ്ക്കരുത്. നിരന്തരമായി പ്രാർത്ഥനയിൽ വ്യാപരിച്ചുകൊണ്ട് അവ വർദ്ധിപ്പിക്കുക. കർത്താവായ ഞാൻ 1989 നായി ഒരു മുദ്രാവാക്യം നൽകിക്കൊണ്ട് എന്റെ സന്ദേശം അവസാനിപ്പിക്കുന്നു: വിശുദ്ധമായി ജീവിക്കുക. തിന്മയ്ക്ക് പകരം സ്നേഹം നൽകുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ പരസ്പരം സ്നേഹിക്കുക. ഞാൻ സമാധാനവും സ്നേഹവുമാണ്. ഞാൻ നിങ്ങളെല്ലാവരെയും അനുഗ്രഹിക്കുന്നു. 17/12/1988, ഞങ്ങളുടെ യോഗത്തിനു ശേഷം, എന്റെ കർത്താവേ, ഇത് ഞാനാണ്. ഇത്രയധികം ആളുകൾ യോഗത്തിൽ പങ്കെടുത്തതിൽ ഞാൻ ആശ്ചര്യപ്പെട്ടു. ഏകദേശം 130 പേർ വന്നിട്ടുണ്ടായിരുന്നു. വസൂലാ, ഞാൻ മുമ്പ് പറഞ്ഞതുപോലെ തന്നെ, നിങ്ങൾ അനേകർ ഉണ്ടായിരിക്കും. കർത്താവേ, പരിപാടിയെക്കുറിച്ച് ചില തർക്കങ്ങൾ ഉണ്ടായത് അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഇതൊക്കെ ഞാൻ ശ്രദ്ധിക്കാതിരിക്കുമോ? യേശു, പരിപാടിയുടെ കാര്യത്തിൽ ചില വ്യക്തികളുടെ പെരുമാറ്റത്തിൽ സംതൃപ്തനല്ലായിരുന്നു. വസൂലാ, എതിർക്കുന്ന ശക്തികൾ എപ്പോഴും ഉണ്ടാകും. എന്നാൽ നിന്നെ ചവിട്ടി മെതിക്കുവാൻ ഞാൻ ആരെയും അനുവദിക്കുകയില്ല. നീ എല്ലാത്തിൽ നിന്നും അകന്നു നിൽക്കുകയും എന്നിൽ ആശ്രയിക്കുകയും ചെയ്യുക. ഇനിമുതൽ എന്റെ യോഗ പരിപാടികൾ ക്രമീകരിക്കുന്നത് ഞാനായിരിക്കും. പരിപാടികൾ ഞാൻ നിശ്ചയിച്ച് നിനക്ക് തരും. യോഗത്തിൽ നീ എന്ത് പ്രസംഗിക്കണമെന്ന് ഞാൻ നിന്നോട് പറയും. പരിപാടികൾ ഉന്നതത്തിൽ നിന്ന് നിനക്ക് നൽകപ്പെടും. ഞാൻ ജ്ഞാനമാണ്. ജ്ഞാനത്തിൽ നിന്ന് നീ അത് സ്വീകരിക്കും. ഇപ്പോൾ എഴുതുക. ആദ്യം നീ എന്റെ യോഗം നടത്താൻ പോകുന്ന സ്ഥലത്തെ വിശുദ്ധീകരിക്കണം. മുമ്പ് ചെയ്തതുപോലെ വിഷ്ട മിഖായേലിനോടുള്ള പ്രാർത്ഥന ചൊല്ലി അത് വിശുദ്ധീകരിക്കൂ. സമാധാനം നിങ്ങളോട് കൂടെ എന്ന വാക്കുകൾ പറഞ്ഞുകൊണ്ട് എന്റെ യോഗം ആരംഭിക്കുക. കർത്താവായ ഞാനാണ് അവർക്ക് സമാധാനം നൽകുന്നതെന്നും ഈ വാക്കുകൾ എന്റെ അധരങ്ങളിൽ നിന്നാണ് വരുന്നതെന്നും നീ എന്റെ ചെറിയ പുഷ്പങ്ങളോട് പറയണം. തുടർന്ന് നിങ്ങൾ എല്ലാവരിലേക്കും പരിശുദ്ധാത്മാവിനെ ക്ഷണിച്ചു പ്രാർത്ഥിക്കണം. നിങ്ങൾ എല്ലാവരും വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന ചൊല്ലണം. നിങ്ങളുടെ ഈ കാലഘട്ടത്തിൽ ഈ പ്രാർത്ഥന അത്യാവശ്യമാണ്. ഈ കഴിഞ്ഞ യോഗത്തിൽ ജോയേൽ മൂന്നാം അധ്യായം ഒന്നു മുതൽ അഞ്ചു വരെയുള്ള തിരുവചനങ്ങൾ നീ വായിക്കണമെന്ന് ഞാൻ പറഞ്ഞതുപോലെ തന്നെ, മറ്റു യോഗങ്ങളിലും നീ വായിക്കേണ്ട തിരുലിഖിതങ്ങളിലെ വിശുദ്ധ വചനം ഞാൻ നിനക്ക് പറഞ്ഞുതരും. ഇപ്രകാരം വായിക്കുവാനുള്ള തിരുവചന ഭാഗം ഞാൻ നിനക്ക് കാണിച്ചുതരും. നീ അവരെ ആ വചനങ്ങൾ വായിച്ചു കേൾപ്പിക്കണം. അതിനുശേഷം എന്തുകൊണ്ടാണ് ആ വചനം ഞാൻ തിരഞ്ഞെടുത്തതെന്ന് നീ അവരോട് പറയണം. അതിനുശേഷം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ സന്ദേശത്തിലെ ചില ഭാഗങ്ങൾ നീ അവരെ വായിച്ചു കേൾപ്പിക്കണം. ഏത് ഭാഗമാണ് വായിക്കേണ്ടതെന്ന് ഞാൻ എങ്ങനെ അറിയും? ഭയപ്പെടേണ്ട. ഞാൻ നിന്റെ ഉപദേഷ്ടാവും വഴികാട്ടിയും ആണല്ലോ. അതെ, എന്റെ കർത്താവേ. വായിച്ചതിനുശേഷം അവർക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടോ എന്ന് ചോദിക്കാം. അത് തുറന്ന സംവാദത്തിനുള്ള സമയമാണ്. കുഞ്ഞേ, ഞാൻ നിന്നെ പ്രചോദിപ്പിക്കുന്നതാണ്. അതിനുശേഷം അവരോടുള്ള എന്റെ സന്ദേശം അവരെ വായിച്ചു കേൾപ്പിക്കണം. അവരെ സ്നേഹിച്ചുകൊണ്ട് എന്നെ സന്തോഷിപ്പിക്കുക. പരിശുദ്ധ ജപമാല പ്രാർത്ഥനയോടെ യോഗം അവസാനിപ്പിച്ച് എന്നെ പ്രസാദിപ്പിക്കുക. ആരെങ്കിലും എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചാൽ ഞാൻ അവരെ സ്വീകരിക്കണമോ? പ്രിയപ്പെട്ടവളെ, അവരോട് സംസാരിക്കുക. എന്റെ കർത്താവായ യേശുവേ, അങ്ങേയ്ക്ക് നന്ദി.