Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 42: വരൂ, സ്നേഹം നിങ്ങളെ നയിക്കും.
Transcript
- എപ്പിസോഡ് 42. 4/8/1987. സ്വിറ്സർലാൻഡിൽ തിരിച്ചെത്തി. കഴിഞ്ഞ ആഴ്ച കർത്താവ് എനിക്ക് നൽകിയ ഉൽക്കാഴ്ച ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ അനുഭവിക്കുകയാണോ എന്ന് ഞാൻ ഭയപ്പെടുന്നു. എന്റെ ദൈവമേ. ഞാനാണ്, പ്രിയപ്പെട്ടവളേ. കർത്താവേ, ഞാൻ അങ്ങയെ ശരിയായ രീതിയിലാണോ മനസ്സിലാക്കുന്നത്? അതെ, നീ ശരിയായ രീതിയിലാണ് എന്നെ മനസ്സിലാക്കുന്നത്. സഹനത്തിലൂടെ കടന്നുപോകുന്ന സകലരുടെയും വേദനകളെയും ഉൾക്കൊള്ളുവാൻ നിന്നെ പ്രാപ്തയാക്കുന്ന ധ്യാനത്തിന്റെ കണ്ണാടി സ്നേഹം നിന്നിൽ നിന്ന് രൂപപ്പെടുത്തും. അവരുടെ വേദനകളും കഷ്ടപ്പാടുകളും നിന്റേതെന്നതുപോലെ നിനക്ക് അനുഭവപ്പെടും. കഷ്ടപ്പാടുകളെക്കുറിച്ച് നീ കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ, അഥവാ മറ്റൊരാൾ വേദന സഹിക്കുമ്പോൾ, അവരുടെ വേദന നിന്റേതെന്നപോലെ അനുഭവിക്കുവാനുള്ള കൃപാവരം കർത്താവായ ഞാൻ നിനക്ക് നൽകും. ഇപ്രകാരം അവരുടെ മുറിവുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാനും, അവരുടെ അനുഭവങ്ങളെ വ്യക്തമായി മനസ്സിലാക്കുവാനും നിനക്ക് സാധിക്കും. പ്രിയപ്പെട്ട വാസുല, ഞാൻ നിനക്ക് നൽകുന്ന ഈ ഉൽക്കാഴ്ച മൂലം നീ മറ്റുള്ളവർക്ക് വളരെ വലിയ സഹായമായി തീരും. അവർ കഷ്ടപ്പെടുമ്പോൾ നീയും കഷ്ടത സഹിക്കുക; നീ അതിന് തയ്യാറാകാതിരിക്കുമ്പോൾ ഞാൻ നിന്നെ എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെ നീ അവരുടെ സഹനങ്ങളിൽ പങ്കുചേരും. എന്റെ ദൈവമേ, എന്റെ സ്വഭാവപ്രകൃതി ഇതെല്ലാം താങ്ങുവാൻ ശക്തമാണോ? എന്റെ ആത്മാവ് തയ്യാറാണ്, എന്നാൽ എന്റെ ശരീരം ബലഹീനമാണ്. നിന്റെ ദേഹിക്കും ദേഹത്തിനും ആവശ്യമായ മതിയായ ശക്തി നിന്റെ അവസാനം വരെ ഞാൻ നിനക്ക് നൽകുമെന്ന് നീ ഓർക്കണം. കുഞ്ഞേ, എന്നെ വിശ്വസിക്കുക; ഇതൊരു കൃപാവരമാണ്. ഞാൻ എന്റെ മക്കളെ സ്നേഹിക്കുന്നതുപോലെ തന്നെ നീ അവരെ സ്നേഹിക്കണം. എന്റെ പ്രതിബിംബമായിരിക്കുക; എന്നോടും അവരോടും ഐക്യത്തിലാവുക. ഞാൻ നിന്നെ സ്നേഹിക്കുന്നു; ഉദാത്തമായ എന്റെ സ്നേഹത്താൽ ഞാൻ നിനക്ക് ഈ കൃപാവരം നൽകുന്നു. നീ ക്ഷീണിച്ചു പോകരുത്. വരൂ, എന്റെ ആണികൾ നിനക്ക് നൽകിക്കൊണ്ട് എന്റെ സ്നേഹം ഞാൻ നിന്നിലേക്ക് നിവേശിപ്പിക്കും. എന്റെ സഹനങ്ങൾ അനുഭവിച്ചറിയുക, മകളേ; എനിക്കുവേണ്ടി നീ ഇതെല്ലാം ചെയ്യാമോ? എന്റെ ദൈവമേ, ഇത് അങ്ങയുടെ ആഗ്രഹമാണെങ്കിൽ ഞാൻ ചെയ്യാം. വരൂ, സ്നേഹം നിന്നെ നയിക്കും. മൂന്നു ദിവസം മുമ്പ് രണ്ടു കുട്ടികൾ ഭൂമിക്കടിയിൽ കുടുങ്ങിപ്പോയി മരിച്ച സംഭവം ടെലിവിഷനിൽ ഞാൻ കാണുകയുണ്ടായി. ആ കുട്ടികളോടും അവരുടെ മാതാപിതാക്കന്മാരോടും എനിക്ക് സഹതാപം തോന്നി. ആ മാതാപിതാക്കന്മാർക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു. അടുത്ത ദിവസം കാനഡയിൽ ഉണ്ടായ ചൊഴിലിക്കാറ്റിന്റെ ഭീകര ദൃശ്യങ്ങളും ജനങ്ങളുടെ ദുരിതങ്ങളും ടെലിവിഷനിൽ ഞാൻ കാണുകയുണ്ടായി. എനിക്ക് അവരോട് സഹതാപം തോന്നി. എന്നാലും ഈ ദുരിതം എനിക്ക് അനുഭവപ്പെട്ടിരുന്നെങ്കിൽ എനിക്കുണ്ടാകുമായിരുന്ന വേദന എനിക്ക് അനുഭവപ്പെട്ടില്ല. പെട്ടെന്ന് ദൈവം അവിടുത്തെ ഒരു രശ്മി എന്നിലേക്ക് കടത്തിവിട്ടു; അതിന്റെ നെഞ്ച് തുളച്ചു പുറത്തു കടക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. അത് എന്നെ ദഹിപ്പിച്ചു പൊള്ളിക്കുന്ന അനുഭവം എന്നിൽ ഉളവാക്കി. ഓടിപ്പോയി വെള്ളം കുടിക്കണമെന്ന് എനിക്ക് തോന്നി; എനിക്ക് തീ പിടിച്ച മാതിരിയുള്ള അനുഭവമായിരുന്നു അത്. പിന്നീട് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ, ഈ രണ്ടു ദുരിതപൂർണ്ണമായ സംഭവങ്ങളെ പ്രതിയും ഞാൻ എപ്രകാരം ദുഃഖിക്കേണ്ടതായിരുന്നു എന്ന് ദൈവം എനിക്ക് കാണിച്ചുതന്നു. സ്വപ്നത്തിൽ എന്റെ മകൻ മരിച്ചതായി ഞാൻ കണ്ടു. അതിയായ സങ്കടത്താൽ ഞാൻ എഴുന്നേറ്റപ്പോൾ, ഇതേ വേദന അനുഭവിക്കുന്ന രണ്ടു കുട്ടികളുടെ മരണത്തിൽ വേദനിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി ഞാൻ തീഷ്ണമായി പ്രാർത്ഥിക്കണമെന്ന് ദൈവം എന്നോട് പറഞ്ഞു. ആ മരിച്ച കുട്ടികൾ എന്റെ മക്കളാണെന്നപോലെ ഞാൻ അവർക്ക് വേണ്ടി തീഷ്ണമായി പ്രാർത്ഥിച്ചു. വീണ്ടും ഞാൻ കിടന്നപ്പോൾ ദൈവം മറ്റൊരു സ്വപ്നദർശനം എനിക്ക് നൽകി; ഒരു ചൊഴിലിക്കൊടുങ്കാറ്റിൽ ഞാൻ അകപ്പെടുന്നതായും, മരണഭീതിയിലൂടെ ഞാൻ കടന്നുപോകുന്നതായും ഞാൻ കണ്ടു. ദൈവം എന്നെ നിദ്രയിൽ നിന്ന് ഉണർത്തി. ചൊഴിലിക്കൊടുങ്കാറ്റിന്റെ ദുരിതത്തിൽപ്പെട്ട ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ദൈവം എന്നോട് പറഞ്ഞു. ഞാൻ ആ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടതുപോലെ എന്ന രീതിയിൽ ഞാൻ അവർക്ക് വേണ്ടി തീഷ്ണമായി പ്രാർത്ഥിച്ചു. 5/8/1987. യേശുവേ. ഞാനാണ്. ദൈവമേ, ഈ കൃപാവരം മറ്റുള്ളവരെ പരിപോഷിപ്പിക്കാൻ വേണ്ടിയാണെങ്കിലും ഇത് എനിക്ക് നൽകിയിരിക്കുന്നതിനാൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അനന്തമായി ഞാനും നീയും ഒന്നിച്ചായിരിക്കും. വസൂല, ആത്മാവിൽ നിന്ന് വരുന്നത് എന്താണെന്ന് പണ്ഡിതന്മാർ മനസ്സിലാക്കുകയില്ലെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ? ഒരിക്കലും തത്വജ്ഞാനത്തെ ആത്മീയതയുമായി താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ല. ഇക്കാരണത്താലാണ് അധികാരത്തിലിരിക്കുന്നവരും, പണ്ഡിതന്മാർ എന്ന് സ്വയം അഭിമാനിക്കുന്നവരും നിന്നെ പരിഹസിക്കുകയും നിന്ദിക്കുകയും തള്ളിക്കളയുകയും, നിന്നെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയപ്പെടുത്തുകയും ചെയ്യുന്നത്. അതിനാൽ, പ്രിയപ്പെട്ടവളേ, നിന്നെ വേട്ടയാടുന്ന ചെന്നായ്ക്കളെ അഭിമുഖീകരിക്കുവാൻ തയ്യാറെടുത്തുകൊള്ളുക. ഭയപ്പെടേണ്ട, ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും. ഞാൻ നെടുവീർപ്പെട്ടു. വസൂല, ഇതെല്ലാം കടന്നുപോകുന്ന ഒരു നിഴൽ മാത്രമാണ്. നിരിൽ സഹപ്പെടരുത്, ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും. ഈ ലോകജീവിതമാകുന്ന പ്രവാസത്തിന് ഞാൻ എത്രമാത്രം അയോഗ്യയാണെന്ന് ഞാൻ ചിന്തിച്ചു. അതേസമയം, എന്റെ കഴിഞ്ഞ കാലങ്ങളിലെ ജീവിതത്തിൽ എനിക്ക് വിനോദമായി തോന്നിയ പലതും എനിക്കിപ്പോൾ വേദനാജനകമായി അനുഭവപ്പെടുന്നു. ഇക്കാര്യങ്ങൾ എനിക്ക് ഒട്ടും ആസ്വദിക്കുവാൻ സാധിക്കുകയില്ല. ഇവ എനിക്ക് സഹിക്കുവാൻ കഴിയുകയില്ല. ഇത്തരം കാര്യങ്ങൾക്ക് ഞാൻ അനുയോജ്യമല്ല. എനിക്കറിയാം, എന്നെ ആശ്രയിക്കുക. എനിക്ക് നിരാശ തോന്നി. വസൂല, വസൂല, പണ്ടത്തെ പോലെ ലൗകിക വിഷയങ്ങൾ നിനക്ക് ആസ്വദിക്കുവാൻ സാധിക്കുകയില്ല. കാരണം ഇത് എന്റെ ഹിതമാണ്. ഇത്തരം കാര്യങ്ങളിൽ നീ ഇടപെടരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശുവേ. ഞാനാണ്. എന്റെ കൈകളിലേക്ക് നോക്കുക. വസൂല, നോക്കൂ, എന്റെ കൈകളിൽ നിന്ന് രക്തം വാർന്നൊഴിക്കുന്നു. വസൂല, എന്റെ സഭയെ പുനരുദ്ധരിക്കുക. എന്നെ ശ്രവിക്കുക, എന്റെ കരങ്ങളിൽ നിന്ന് രക്തം വാർന്നൊഴുകുന്നത് നീ കണ്ടോ? എന്തിന് ഞാൻ വേദന സഹിക്കുകയാണ്? കർത്താവേ, ഇതെല്ലാം എന്നെ കാണിച്ചുകൊണ്ട് എന്തിനാണ് എനിക്ക് ഇത്രയധികം വേദന നൽകുന്നത്? ഈ ദർശനം അത്രമേൽ വ്യക്തമായിരുന്നു; അവിടുത്തെ രക്തം എന്റെ നോട്ട്ബുക്കിൽ വീഴുമോ എന്നുപോലും ഞാൻ വിചാരിച്ചു. പ്രിയപ്പെട്ടവളേ, വളരെയധികം മനുഷ്യർ സാത്താന്റെ പിടിയിൽ അകപ്പെടുന്നത് കണ്ട് ഞാൻ എത്രമാത്രം വേദന സഹിക്കുന്നുണ്ടെന്ന് നിന്നെ ബോധ്യപ്പെടുത്തുന്നതിനാണ് ഞാൻ ഇത് നിന്നെ കാണിച്ചത്. അവസാനം വരെ നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്നോടൊപ്പം ആയിരിക്കുക. നമ്മൾ, നമുക്ക് എന്ന വാക്കുകൾ ഞാൻ നിന്നെ എപ്പോഴും ഓർമ്മിപ്പിക്കും. എന്നെ സ്നേഹിക്കുക. 7/8/1987. യേശുവേ. ഞാനാണ്. യേശുവിന് ചമ്മട്ടികൊണ്ട് അടിയേൽക്കുന്ന ദർശനം അവിടെന്നെ കാണിച്ചു. യേശുവിന്റെ കവിൾത്തടം അടിയേറ്റ് വീർത്തിരുന്നു. വീണ്ടും എനിക്ക് കഠിനമായ സങ്കടം അനുഭവപ്പെടുന്നു. വസൂല, ഞാൻ നിങ്ങളെയെല്ലാവരെയും അത്യധികം സ്നേഹിക്കുന്നു. വേഗമാകട്ടെ, വേഗമാകട്ടെ. യേശുവിന്റെ വേദന എനിക്ക് സഹിക്കുവാൻ കഴിയുന്നില്ല. അതുകൊണ്ടാണ് യേശു ഇനിയും കൂടുതൽ സഹിക്കാതിരിക്കേണ്ടതിന് അവിടുത്തെ ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ഞാൻ പറഞ്ഞത്. എന്റെ ശക്തിയാൽ ഞാൻ മരിച്ചവരെയും ഉയർപ്പിക്കും. വസൂല, കഴിഞ്ഞ ആഴ്ച ഞാൻ നൽകിയ സന്ദേശം കൂടുതൽ വ്യക്തമാക്കിത്തരുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പ്രകാശം അല്പം ഞാൻ നിന്നിൽ നിന്ന് പിൻവലിക്കുകയാണെന്നുള്ളത് നീ അറിയുന്നുണ്ടോ? നിനക്കിത് അനുഭവമാകുന്നുണ്ടോ? എനിക്കിത് അനുഭവമാകുന്നുണ്ട്. കൊള്ളാം. എന്റെ പ്രകാശം അല്പം ഞാൻ നിന്നിൽ നിന്ന് പിൻവലിക്കുന്നതിലൂടെ ഞാൻ നിന്റെ ബുദ്ധിയെ പരിപോഷിപ്പിക്കുകയാണ്. ഇതുമൂലം നീ എന്നെ കൂടുതലായി അന്വേഷിക്കുവാനും, ധ്യാനത്തിന്റെ ഉന്നതതലത്തിലേക്ക് എനിക്ക് നിന്നെ ഉയർത്തുവാനും, നിന്റെ ധ്യാനചിന്തയെ ഞാൻ കൂടുതൽ പുഷ്ടിപ്പെടുത്തിക്കൊണ്ട് നിന്നെ കൂടുതലായി ഫലദായകമാക്കുവാനും ഇടവരുത്തുന്നു. ഈ അനുഭവത്തിലേക്ക് എന്നെ കൊണ്ടുവരുന്നതിന് മുമ്പ് അങ്ങ് എങ്ങനെയായിരുന്നു എന്നെ പരിപോഷിപ്പിച്ചത്? നിന്റെ ബുദ്ധിക്കതീതമായ കാര്യങ്ങളാണ് ഞാൻ നിനക്ക് നൽകിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ നീ ധ്യാനത്തിന്റെ ഉന്നതതലങ്ങളിലേക്ക് പ്രവേശിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വസൂല, നീ അഭിവൃദ്ധിപ്പെടണം. ഈ ചെറിയ വ്യത്യാസം വരുത്തലിലൂടെ ഞാൻ നിന്റെ ആഹാരം പരിപുഷ്ടമാക്കുകയാണ് ചെയ്തത്. ഇക്കാര്യം നിനക്ക് വ്യക്തമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ അർത്ഥത്തിലും ലൗകികതയിൽ നിന്ന് നിന്നെ വേർപെടുത്തുമെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ നിന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലേ? അതെ, കർത്താവേ, അങ്ങ് പറഞ്ഞിട്ടുണ്ട്. ലൗകികതയിൽ നിന്ന് നിന്നെ വേർപെടുത്തിയതിന് ശേഷം ഞാൻ നിന്റെ കഴിവുകളെ പുനർജീവിപ്പിക്കും. അങ്ങ് നൽകുമെന്ന് പറഞ്ഞ ഉൽക്കാഴ്ചയെക്കുറിച്ചാണോ അങ്ങ് ഉദ്ദേശിക്കുന്നത്? അതെ. നിനക്ക് ലഭിക്കുന്ന ഉൽക്കാഴ്ച എന്ന ആത്മീയ കൃപവഴി നീ മറ്റുള്ളവരെ സഹായിക്കും. കർത്താവേ, മറ്റുള്ളവരെ എങ്ങനെയാണ് സഹായിക്കുന്നത്? ഈ ഉൽക്കാഴ്ച എന്ന കൃപവഴി എന്റെ മക്കളെ വേണ്ടവിധം മനസ്സിലാക്കുവാൻ നിനക്ക് കഴിയും. അതുവഴി അവരെ സഹായിക്കുവാൻ നിനക്ക് കഴിയും. എന്റെ പ്രകാശം ഞാൻ അല്പമായി നിന്നിൽ നിന്ന് പിൻവലിക്കുന്നത് ഞാൻ നിന്നെ ഉപേക്ഷിച്ചതിന്റെ അടയാളമായി നീ ഒരിക്കലും കണക്കാക്കരുത്. വസൂല, നിന്റെ ആന്തരിക വ്യക്തിത്വത്തെ വിശുദ്ധിയിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടിരിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. കർത്താവേ, തുഴകൾ നഷ്ടപ്പെട്ട ഒരു ബോട്ട് ലക്ഷ്യമില്ലാതെ അലയുന്നതുപോലെ അങ്ങ് എന്നെ പഠിപ്പിച്ചതെല്ലാം നഷ്ടപ്പെട്ടുവോ എന്ന് ഞാൻ ചിന്തിച്ചു വ്യാകുലപ്പെട്ടു. വസൂല, എനിക്ക് നിന്നെ ശുദ്ധീകരിക്കേണ്ടതുണ്ട്. ഒരു വ്യക്തി ശുദ്ധീകരിക്കപ്പെടുമ്പോൾ ആ വ്യക്തി വലിയ ഭയത്തിലൂടെയും വ്യഥകളിലൂടെയും കടന്നുപോകും. എന്നാൽ ഞാൻ നിന്നോട് പറയുന്നു, നീ എന്നെ വലിയ തീഷ്ണതയോടെ ആഗ്രഹിക്കുന്നതിലൂടെ നീ ഉന്നതമായ അനുഗ്രഹത്തിലേക്ക് ഉയർത്തപ്പെടും. ആ ആഗ്രഹം ഏതാണ്? അത് ധ്യാനത്തിന്റെ ഉന്നതതലത്തിലുള്ള ആത്മാ അന്വേഷണമാണ്. നിന്നെ തന്നെ പൂർണ്ണമായി എനിക്ക് വിട്ടുതന്നുകൊണ്ട് നിന്റെ സ്നേഹം പൂർണ്ണതയിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശുവേ, എന്നിലെ ആന്തരിക മനുഷ്യൻ അങ്ങേയ്ക്കായി തീഷ്ണമായി ആഗ്രഹിക്കുന്നു. കുഞ്ഞേ, ഞാനും ഇതുപോലെ തന്നെ നിന്നെ ആഗ്രഹിക്കുന്നില്ലേ? നമ്മൾ, നമുക്ക്, നമുക്ക് പോകാം. യേശു എന്നെ രണ്ടു കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. ജൂലൈ 26-ാം തീയതി ദൈവം എന്നെ ഈ മാറ്റത്തിനുവേണ്ടി ഒരുക്കുകയായിരുന്നു. കാരണം അടുത്ത ദിവസം തന്നെ അവിടുത്തെ പ്രകാശം അല്പാല്പമായി പിൻവലിക്കപ്പെടുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ വ്യാകുലപ്പെട്ടു തുടങ്ങി. ഉടൻ തന്നെ എന്നിലെ ആന്തരിക മനുഷ്യൻ അതിനുള്ള കാരണങ്ങൾ അന്വേഷിച്ചു തുടങ്ങി. ഞാൻ കുറ്റക്കാരിയും പാപത്തിന്റെ കൂടാരവും ആയതിനാൽ എന്റെ ഏതു പാപമാണ് ദൈവത്തിൻറെ പ്രകാശം എന്നിൽ നിന്ന് പിൻവലിക്കുന്നതിന് കാരണമായതെന്ന് അന്വേഷിക്കുവാൻ തുടങ്ങി. അഥവാ സാത്താന്റെ പ്രവർത്തനം മൂലമാണോ ഇങ്ങനെ സംഭവിച്ചത്? ഈ രണ്ടു കാരണങ്ങളിൽ ഏതുതന്നെയായാലും ഞാൻ എന്റെ രക്ഷകനായ യേശുവിനെ കൂടുതലായി മുറുകെ പിടിക്കണം. കൂടുതലായി പ്രാർത്ഥിക്കണം. കൂടുതലായി ധ്യാനിക്കണം. എനിക്ക് ലഭിച്ചിട്ടുള്ള മറ്റെല്ലാ കൃപകളും കൂടുതലായി പ്രയോജനപ്പെടുത്തണം. അവിടുത്തെ സാന്നിധ്യം അനുഭവിക്കണം. അവിടുത്തോട് കൂടുതലായി സംസാരിക്കണം. അവിടുത്തെ സാന്നിധ്യം ഒരിക്കലും മറക്കരുത്. പൂർവാധികം ശക്തിയോടെ കൂടുതലായി പരിശ്രമിക്കണം എന്ന് തീരുമാനിച്ചു. സാത്താനാണ് കാരണമെങ്കിൽ അവൻ ഇവയെല്ലാം കാണുമ്പോൾ വിളറി പിടിച്ച് ഓടിക്കളയും. മറിച്ച് ഇത് ദൈവത്തിൽ നിന്നുള്ള പരീക്ഷണമാണെങ്കിൽ ഒരു നല്ല കുട്ടിയെപ്പോലെ ഈ പരീക്ഷ വിജയിക്കും. യേശു ഇതുകണ്ട് സന്തോഷിക്കാൻ ഇടയാകും. കുറെ ദിവസങ്ങൾ കടന്നുപോയി. യാതൊരു മാറ്റവുമില്ല. എന്റെ ശക്തി കുറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ വ്യാകുലപ്പെടുവാൻ തുടങ്ങി. കൂടുതൽ ഭക്തിയോടും തീഷ്ണതയോടും കൂടെ യേശുവിനെ ശുശ്രൂഷിച്ചു. എന്നാൽ എന്തുകൊണ്ടാണ് ഇവയൊന്നും സഹായകരമാകാത്തതെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോൾ എന്റെ രക്ഷകനും ഗുരുവുമായ യേശു എന്താണ് എന്നിൽ സംഭവിക്കുന്നതെന്ന് എനിക്ക് വിശദീകരിച്ചു തന്നു. ദൈവം എന്നെ കൈവിട്ടു എന്ന് എനിക്ക് തോന്നിയപ്പോൾ അവിടെന്നെ ശുദ്ധീകരിക്കുകയും ധ്യാനത്തിന്റെ ഉന്നതയിലേക്ക് എന്നെ ഉയർത്തുകയും എന്റെ ബുദ്ധിയിലേക്ക് ജ്ഞാനപ്രകാശം കടത്തിവിട്ട് എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും ചെയ്യുകയായിരുന്നു. 10/8/1987. കഴിഞ്ഞ രാത്രിയിൽ കർത്താവ് എന്നെ ഉറക്കത്തിൽ നിന്ന് ഉണർത്തി. ഒരിക്കൽ കൂടി എന്നെ തന്നെ കർത്താവിന് പൂർണ്ണമായി സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഞാൻ ഇപ്രകാരം പറഞ്ഞു: "ഈ ലോകത്തിലെ പാപത്തിന്റെ മൂർത്തരൂപം തന്നെയായി എന്നെ കടാക്ഷിക്കുവാൻ തിരുമനസ്സായ പിതാവേ, അങ്ങേയ്ക്ക് നന്ദി. ഞാൻ അങ്ങയെ തള്ളിക്കളഞ്ഞപ്പോഴും എന്റെ മേൽ ചൊരിഞ്ഞ അങ്ങയുടെ കാരുണ്യത്തെ പ്രതി പിതാവേ, അങ്ങേയ്ക്ക് നന്ദി. എന്റെ കുറ്റങ്ങളെ പരിഗണിക്കാതെ അങ്ങയുടെ ഹൃദയത്തിലേക്ക് എന്നെ ഉയർത്തിയ അങ്ങയുടെ സ്നേഹത്തെ പ്രതി പിതാവേ, അങ്ങേയ്ക്ക് നന്ദി. പിതാവേ, അങ്ങയുടെ അരികിൽ, അങ്ങയുടെ പാദത്തിനരികെ ഇരിക്കുവാൻ എന്നെ അനുവദിക്കണമേ. പിതാവേ, അങ്ങ് ഇപ്പോൾ തന്നെ എനിക്ക് അനുവദിച്ചിരിക്കുന്നത് ഞാൻ അർഹിക്കുന്നതിലും വളരെയേറെയാണ്. അങ്ങ് എന്നോട് സംസാരിക്കുന്നത് തന്നെ ഞാൻ അർഹിക്കുന്നതിനപ്പുറമാണ്. ഞാൻ യാതൊന്നും അർഹിക്കുന്നില്ല. പിതാവേ, ഞാൻ എന്നെ തന്നെ അങ്ങയുടെ മുമ്പിൽ പൂർണ്ണമായി സമർപ്പിക്കുന്നു. പിതാവേ, ഞാൻ ഒന്നുമില്ലായ്മയാണ്. എന്നാൽ ഈ ഒന്നുമില്ലായ്മ തന്നെ അങ്ങേയ്ക്കുള്ളതാണല്ലോ. പിതാവേ, അങ്ങ് എന്നെ ഒരു മൂലയിലേക്ക് എറിഞ്ഞുകളയുവാൻ ആഗ്രഹിക്കുന്നെങ്കിൽ അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളയുക. പിതാവേ, അങ്ങ് എന്നെ ചവിട്ടി മെതിക്കുവാൻ ഇഷ്ടപ്പെടുന്നുവോ അപ്രകാരം എന്നോട് ചെയ്തുകൊള്ളുക. പിതാവേ, ഞാൻ കഷ്ടത സഹിക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കിൽ അപ്രകാരം എനിക്ക് കഷ്ടത നൽകുക. പിതാവേ, നേരെ മറിച്ച് അങ്ങയുടെ ഹൃദയത്തിൽ എന്നെ പ്രതിഷ്ഠിക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ അത് അർഹിക്കുന്നില്ല. പിതാവേ, അങ്ങ് എന്ത് ആഗ്രഹിച്ചാലും കർത്താവേ, അങ്ങേയ്ക്ക് നന്ദി. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. പിതാവേ, അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടി അവസാനം വരെ എന്റെ ശക്തി മുഴുവനും ഉപയോഗിച്ചുകൊള്ളുക. പിതാവേ, അങ്ങേക്ക് എന്നെ പൂർണ്ണമായി ഉപയോഗപ്പെടുത്തുവാൻ കഴിയേണ്ടതിന് അങ്ങ് എന്നെ യോഗ്യമാക്കണമേ. പിതാവേ, ഞാൻ അങ്ങയുടേതാണ്. അങ്ങയുടെ മാത്രമാണ് നികൃഷ്ടയായ ഞാൻ. എന്നാൽ പിതാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. പിന്നീട്. യേശുവേ. ഞാനാണ്. വസൂല. ഓഗസ്റ്റ് മാസത്തിലാണ് ഞാൻ നിന്നെ പഠിപ്പിക്കുവാൻ ആരംഭിച്ചത്. വസൂല, ഇത് നമ്മൾ തമ്മിലുള്ള ഒരു വാർഷിക ആഘോഷമാണ്. ആനന്ദിക്കുക. പ്രിയപ്പെട്ടവളേ, ഇത് നമ്മുടെ ഉത്സവമാണ്. വരൂ, സ്നേഹത്തിന്റെ ഒരു പൂച്ചെണ്ട് ഞാൻ നിന്റെ മേൽ വയ്ക്കട്ടെ. വരൂ, എന്നോടൊപ്പം ആഘോഷിക്കുക. ഞാനിപ്പോൾ നിന്നെ പോകാൻ അനുവദിക്കാം. എന്നാൽ എന്റെ ആഗസ്റ്റ് എന്നോടൊപ്പം ആഘോഷിക്കുവാൻ തിരിച്ചുവരിക. ഒരു നിശ്ചയിക്കപ്പെട്ടിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി എനിക്ക് അപ്പോൾ പോകേണ്ടതുണ്ടായിരുന്നു. ഞാൻ ഓടിച്ചെന്ന് നോട്ട്ബുക്കുകളിൽ നോക്കിയപ്പോൾ ശരിയാണ്. ഓഗസ്റ്റ് മാസത്തിലാണ് സന്ദേശങ്ങൾ ആരംഭിക്കുന്നത്. ഡാനിയേൽ എന്ന എന്റെ കാവൽമാലാക എന്നോട് പറഞ്ഞ കാര്യങ്ങൾ വായിച്ചപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കാവൽമാലാക പറയുന്നു: "നമ്മുടെ കർത്താവായ ദൈവത്തിന്റെയും അവിടുത്തെ പ്രിയപുത്രനായ യേശുക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഡാനിയേലായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. ഹൃദയവിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ ദൈവത്തെ കാണും." പിന്നീട് എന്റെ കാവൽമാലാക എന്നെ ദൈവത്തിനു ഭരമേൽപ്പിച്ചു. ദൈവം എന്നെ പഠിപ്പിക്കുവാനും തുടങ്ങി. ഡാനിയേൽ ഇപ്രകാരം പറഞ്ഞു നിർത്തുന്നു: "ദൈവത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ. ദൈവം എന്നോട് ആവശ്യപ്പെട്ടതെല്ലാം ഞാൻ നിറവേറ്റിയിരിക്കുന്നു. " ഞാൻ ഓടിച്ചെന്ന് എന്റെ കസിനോട് ഇതെല്ലാം പറഞ്ഞു. ഞാൻ സന്തോഷം കൊണ്ട് പറന്നു നടക്കുകയായിരുന്നു. അവൾക്കും ഇത് കേട്ടപ്പോൾ സന്തോഷമായിരുന്നു. എന്നാൽ അവൾ എനിക്കൊരു മുന്നറിയിപ്പ് നൽകി: "ഇക്കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കുവാൻ കഴിവില്ലാത്തവർ ഞാൻ ദൈവവുമായി സ്നേഹത്തിലാണ്, തെറ്റായ സ്നേഹത്തിൽ എന്നൊക്കെ വിചാരിച്ചേക്കാം" എന്ന് പറഞ്ഞു. കസിൻ ഇപ്രകാരം പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി. ഞാൻ ഭയപ്പെടുകയും ചെയ്തു. അവൾ പറഞ്ഞത് ശരിയായിരിക്കുമോ? യേശുവേ. മകളേ. ഞാൻ ഇതെല്ലാം കേട്ട് ഭയപ്പെടുന്നു. എനിക്കറിയാം. വസൂല, എന്റെ അമ്മ നിനക്ക് പറഞ്ഞുതരും. നിന്റെ ചിന്തകൾ എത്രമാത്രം തെറ്റാണെന്ന് നീ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എപ്രകാരം ഓരോരുത്തരും എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവോ അപ്രകാരം നിന്റെ ദൈവവുമായി എന്നെ സ്നേഹിക്കുവാൻ ഞാൻ നിന്നെ പഠിപ്പിച്ചു. ഞാൻ ഈ സന്ദേശങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ്. പ്രിയപ്പെട്ടവളേ, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും എന്റെ മകളായിരിക്കുമോ നീ? നിത്യമായ സമാധാനത്താൽ എന്റെ രാജ്യത്തെ ഞാൻ നിറച്ചു. എന്റെ സൃഷ്ടി സമാധാനത്തിനുവേണ്ടി അധ്വാനിക്കുന്നത് ഞാൻ കാണുകയില്ലേ? കുഞ്ഞേ, നിന്റെ നികൃഷ്ടതകളും നിരസിക്കലുകളും വീഴ്ചകളും ഉള്ളപ്പോൾ തന്നെ ഞാൻ നിന്നെ സമീപിച്ചു. ഞാൻ സ്നേഹത്തിന്റെ ദൈവമാണ്. ഞാൻ എന്റെ മക്കളെ സ്നേഹത്തിന്റെ കണ്ണുകളിലൂടെ നോക്കുന്നു. ഞാൻ ഓരോരുത്തരെയും തിരിച്ചെടുക്കുന്നതുവരെ എന്നെ തിരിച്ചറിയുവാൻ ഓരോരുത്തരും പഠിക്കട്ടെ. ഓരോരുത്തരും ഭയം കൂടാതെ എന്നെ സമീപിക്കട്ടെ. ഞാൻ സ്നേഹം നിറഞ്ഞ പിതാവായതിനാൽ തുറന്ന കരങ്ങളോടെ ഞാൻ അവരെ സ്വീകരിക്കുമെന്നും ഓരോരുത്തരും അറിയട്ടെ. കല്ലുകളെ പോലും എന്റെ വിശ്വസ്ത അനുയായികളാക്കി മാറ്റുവാൻ എനിക്ക് കഴിയുമെന്ന് അവർ അറിയട്ടെ. ഞാൻ എപ്രകാരം അവരുടെ ആന്തരിക വ്യക്തിത്വത്തെ തിന്മയിൽ നിന്ന് മോചിപ്പിച്ചുകൊണ്ട് യഥാർത്ഥ സ്വാതന്ത്ര്യം അവർക്ക് നൽകുമെന്ന് അവർ അറിയട്ടെ. വസൂല, ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല. നിന്റെ ഭയം കാരണം നിനക്ക് എപ്രകാരം തെറ്റ് പറ്റിയെന്ന് എന്റെ അമ്മ നിന്നെ പഠിപ്പിക്കുന്നതാണ്. ഞാൻ എപ്പോഴും നിന്നോടൊപ്പം ഉണ്ടായിരിക്കും. നമ്മൾ, നമുക്ക്. അതെ, കർത്താവേ, എനിക്കുള്ള ഭയങ്ങൾ തെറ്റാണെന്ന് പരിശുദ്ധ മാതാവ് എന്നെ പഠിപ്പിക്കുവാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായി. പത്താം തീയതി മുതൽ പതിനാലാം തീയതി വരെ പരിശുദ്ധ മാതാവിൻറെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. എന്നോട് പരിശുദ്ധ മാതാവ് സംസാരിക്കുകയും ചെയ്തു. എന്റെ വൈകാരിക ചിന്തകൾ യേശുവിന്റേതുപോലെ ശക്തമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു തുടങ്ങി. 14/8/1987. എന്റെ ദൈവമേ. ഞാനാണ്. ഇന്ന് എനിക്ക് പറയുവാനുള്ളത് ശ്രദ്ധിക്കുക. എന്നെ അന്വേഷിക്കുന്നവൻ എന്നെ കണ്ടെത്തും. പ്രിയപ്പെട്ടവളേ, എപ്പോഴും എന്നെ തീഷ്ണമായി സ്നേഹിക്കുകയും എന്നെ മഹത്വപ്പെടുത്തുകയും ചെയ്യുക. എന്റെ വാക്കുകൾ ഒരിയാനോട് പറയുക. വിശ്വസിക്കുക, വിശ്വസിക്കുക, വിശ്വസിക്കുക. വരൂ, പ്രിയപ്പെട്ടവനെ, ഞാൻ നിന്നെ യഥാർത്ഥത്തിൽ വിളിച്ചിരിക്കുന്നു. സഹോദരാ, ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു. നിന്റെ രക്ഷകനായ ഞാൻ എന്റെ സ്നേഹം നിനക്ക് തരുന്നു. ഞാൻ സമാധാനമാണ്. വരൂ. എന്റെ അടുക്കലേക്ക് വരിക. എന്റെ തിരുമുറിവുകളുടെ ആഴങ്ങളിലേക്ക് പ്രവേശിക്കുക. എന്റെ ഹൃദയത്തെ അനുഭവിച്ചറിയുക. എന്നെ അനുഭവിച്ചറിയുക. സഹോദരാ, എന്റെ മുറിവുകളിൽ വസിക്കുക. പ്രിയപ്പെട്ട പുഷ്പമേ, അവിടെ നിൽക്കുക. ഇതാ, എന്റെ അമ്മ. ഞാൻ പുറത്തു പോകുവാൻ തുടങ്ങുകയായിരുന്നു. വസൂല, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ നിന്നോട് പറയട്ടെ. നീ എന്റെ പുത്രനെ മഹത്വപ്പെടുത്തും. മകളേ, അവനെ നിന്ന് ഭക്ഷിക്കുക. അല്ലയോ, പരിശുദ്ധ മാതാവേ, അങ്ങ് എന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആദ്യം മുതൽ അങ്ങ് എന്റെ സഹായിയായിരുന്നു. എനിക്ക് ദൈവത്തോട് എന്നപോലെ തന്നെയുള്ള സ്നേഹം പരിശുദ്ധ മാതാവിനോടും തോന്നി. മാതാവിന് ഉദാത്തമായ മാതൃസ്നേഹമായിരുന്നു. എന്റെ രൂപമുള്ള മിടൽ എപ്പോഴും ധരിച്ചുകൊള്ളുക. അത് ഞാൻ അനുഗ്രഹിച്ച് നിനക്ക് നൽകിയിട്ടുള്ളതാണ്. ഞങ്ങളുടെ സമാധാനം നിനക്കുണ്ടാകട്ടെ. ഞാൻ നിലത്ത് കമിഴ്ന്നുവീണ മാതാവിനെ വണങ്ങി.