Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 93: ഞാൻ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരാകണം
Transcript
- എപ്പിസോഡ്സ് 93. 16/05/1989, യേശുവേ. ഇത് ഞാനാണ്; എന്നെ ഒരിക്കലും നിരാശപ്പെടുത്തരുത്, മുമ്പത്തേക്കാൾ അധികമായി എന്നെ ആഗ്രഹിക്കുക. നിങ്ങൾക്കുണ്ടാകുന്ന പരീക്ഷണങ്ങളിൽ വിജയം വരിക്കുക. എല്ലാവരും തങ്ങളുടെ ദൈവമായ എന്നെ സ്നേഹിക്കാൻ പഠിക്കട്ടെ; അവർ അവരുടെ പരിശുദ്ധനായ എന്നെ സാഷ്ടാംഗം നമസ്കരിച്ച് ആരാധിക്കാൻ പഠിക്കട്ടെ. അവരുടെ അധര പ്രാർത്ഥനകൾ കൊണ്ട് എനിക്ക് എന്ത് പ്രയോജനം? എനിക്ക് വേണ്ടത് സ്നേഹവും ആരാധനയുമാണ്. എന്റെ ആത്മാവിന്റെ വാത്സല്യഭാജനങ്ങളേ, എന്റെ പുരോഹിതന്മാരും മെത്രാന്മാരും കർദിനാളന്മാരും എന്റെ അഭീഷ്ടം തിരിച്ചറിയുന്നതിന് വേണ്ടി പ്രാർത്ഥിക്കുവിൻ. കർത്താവായ ഞാൻ ഒറ്റ സക്രാരിക്ക് മുന്നിൽ സ്നേഹവും ആരാധനയും ഐക്യവും ആവശ്യപ്പെടുന്നു. അവർ എന്റെ താൽപര്യങ്ങളെ അന്വേഷിച്ചിരുന്നെങ്കിൽ, എന്റെ പത്രോസിന്റെ കീഴിലുള്ള സഭകളുടെ ഐക്യത്തെ ഞാൻ എത്രമാത്രം തീക്ഷ്ണമായി ആഗ്രഹിക്കുന്നുണ്ടെന്ന് അവർ ഗ്രഹിക്കുമായിരുന്നു. ഈ പത്രോസിനാണ് സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നൽകിയിട്ടുള്ളത്; അതുകൊണ്ട്, കർത്താവായ ഞാൻ അവർ എല്ലാവരെയും ഐക്യത്തിലേക്ക് വിളിക്കുന്നെന്ന് അവർ മനസ്സിലാക്കേണ്ടതിന്, അവർക്ക് വേണ്ടി തീക്ഷ്ണതയോടെ പ്രാർത്ഥിക്കുക. എല്ലാ ക്രിസ്തീയ വിഭാഗത്തിൽ പെടുന്നവരും എന്റെ കുഞ്ഞാടുകളുടെ പത്രോസിന്റെ പക്കലേക്ക് മടങ്ങി വരണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു. പിന്നീട്, മറ്റ് ജനതകൾ എന്റെ നാമത്തെ അഭിഷിക്തന്റെ നാമമായി സ്വീകരിക്കാൻ വേണ്ടി ഞാൻ അവരെയും വിളിക്കും; ഞാൻ അവരുടെ ഹൃദയങ്ങളിൽ സംസാരിക്കും. 22/05/1989, മെജ്ജുകോറെ, കർത്താവേ. ഇത് ഞാനാണ്. ഞാൻ അങ്ങയെ സ്നേഹിക്കുന്നു; പരിശുദ്ധരിൽ പരിശുദ്ധനായവനെ, പരിശുദ്ധനായ യേശുവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. എന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുക; ഇപ്രകാരം എപ്പോഴും എന്നെ സ്വാഗതം ചെയ്യുക. 24/05/1989, യേശുവേ. പ്രിയപ്പെട്ടവളേ, എന്നെ സ്നേഹിക്കുക; എന്റെ കുഞ്ഞേ, ഈ ദിനം സന്തോഷകരമായ ഒരു ദിനമാകട്ടെ. ആനന്ദിക്കുവിൻ, എന്തെന്നാൽ കർത്താവായ ഞാൻ സദാ നിന്നോടൊപ്പമുണ്ട്. വന്ന് എന്നെ ആരാധിക്കുവിൻ; വന്ന് എന്റെ തിരുഹൃദയത്തെ അനുഭവിച്ചറിയുവിൻ. കുഞ്ഞുങ്ങളേ, വന്ന് എന്നോടൊപ്പം ഒന്നായിത്തീരുവിൻ. നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു; സ്നേഹം നിങ്ങളോടൊപ്പമുണ്ട്, സ്നേഹം നിങ്ങളെ സ്നേഹിക്കുന്നു. മെജ്ജുകോറെയിൽ വച്ച് ഞങ്ങളുടെ ചെറിയ ഗ്രൂപ്പിന് നൽകപ്പെട്ട സന്ദേശമാണിത്. ഇന്ന് രാവിലെ യേശു പറഞ്ഞു: "വന്ന് എന്നെ ആരാധിക്കുക." തുടർന്ന് ഉച്ചഭക്ഷണത്തിന്റെ സമയത്ത് പുരോഹിതൻ അറിയിച്ചു, അന്ന് വൈകുന്നേരം ആരാധന ഉണ്ടായിരിക്കുന്നതാണെന്ന്. കർത്താവ് ഞങ്ങളെ വിളിച്ചിരിക്കുന്നതിനാൽ, ഞങ്ങൾ എല്ലാവരും ആരാധനയ്ക്കായി ധൃതിയിൽ പോയി. 25/05/1989, കർത്താവേ. ഇത് ഞാനാണ്. മകളേ, ധൃതി പിടിച്ച് എഴുതരുത്; നിന്റെ ചെവി തുറന്ന് എന്നെ ശ്രദ്ധാപൂർവ്വം കേൾക്കുക. ഞാൻ സ്നേഹമാണ്; സ്നേഹത്തെ സ്നേഹിക്കുന്നില്ല; സ്നേഹം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. വരൂ, നമ്മൾ നമുക്ക്. കർത്താവേ, എന്നേക്കും. 16/05/1989, യേശുവിന്റെ തിരുഹൃദയമേ. ഇത് ഞാനാണ്; എന്റെ തിരുഹൃദയം ഇന്ന് എല്ലാ ജനതകളെയും എന്റെ സ്വരം കേൾക്കാൻ വിളിക്കുകയാണ്. ഞാൻ സ്നേഹമാണ്; ഞാൻ സമാധാനമാണ്; ഞാൻ വഴിയും സത്യവും ജീവനുമാണ്. നിങ്ങളുടെ രക്ഷയ്ക്കായി എന്റെ തിരുഹൃദയമല്ലാതെ മറ്റൊരു അഭയസങ്കേതവുമില്ല. മകളേ, കഴിഞ്ഞ വർഷം ഞാൻ നിനക്ക് പറഞ്ഞു തന്നിട്ടുള്ള പ്രാർത്ഥന ഇപ്പോൾ എന്നോടൊപ്പം എഴുതുക. യേശുവിന്റെ തിരുഹൃദയമേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കണമേ. യേശുവിന്റെ തിരുഹൃദയമേ, സത്യസന്ധതയുടെ വഴിയിലൂടെ എന്നെ നയിക്കണമേ. ദുഷ്ടനിൽ നിന്ന് എന്നെ കാത്തുസംരക്ഷിക്കണമേ. ദുഷ്ടന്റെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ. യേശുവിന്റെ തിരുഹൃദയമേ, എനിക്ക് അഭയം നൽകുന്ന പാറയായിരിക്കണമേ; എന്തെന്നാൽ അങ്ങാണ് എന്റെ അഭയകേന്ദ്രം. അങ്ങയുടെ സ്നേഹവും സമാധാനവും നൽകിക്കൊണ്ട് എന്നെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ. ആമേൻ. യേശുവിന്റെ തിരുഹൃദയമേ, അങ്ങ് ഞങ്ങളിലേക്ക് അനുഗ്രഹങ്ങളുടെ മഴ വർഷിക്കുന്നു. യേശുവിന്റെ തിരുഹൃദയമേ, അങ്ങ് ഏകാന്തർക്ക് സ്ഥിരമായ ഒരു വസതി നൽകുന്നു. നിന്റെ തിരുക്കുടുംബം ഒരു വസതി കണ്ടെത്തിയിരിക്കുന്നു. അനുദിനം ഞങ്ങളെ രക്ഷിക്കുന്ന കർത്താവ് വാഴ്ത്തപ്പെടട്ടെ. ഞങ്ങളെ ഓരോരുത്തരായി അങ്ങയുടെ തിരുഹൃദയത്തിലേക്ക് കൊണ്ടുവരുന്ന കർത്താവിന് സ്തുതി. ഞങ്ങളുടെ ഭാരങ്ങൾ വഹിക്കുകയും ഞങ്ങളുടെ സഹനങ്ങളിൽ പങ്കുചേരുകയും ചെയ്യുന്ന കർത്താവ് വാഴ്ത്തപ്പെടട്ടെ. കർത്താവേ. ഇത് ഞാനാണ്; എന്റെ സാന്നിധ്യം അനുഭവിച്ചറിയുക; നിന്നെ തന്നെ ശാന്തമാക്കിക്കൊണ്ട് എന്നെ ശ്രവിക്കുക. പ്രാർത്ഥനാ യോഗത്തിന് വേണ്ടിയുള്ള സന്ദേശം. സമാധാനം നിങ്ങൾ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. നിങ്ങളുടെ ഹൃദയങ്ങളെ അന്വേഷിക്കുന്ന നിങ്ങളുടെ രക്ഷകനായ കർത്താവാണ് ഞാൻ. ഓരോ ഹൃദയവാതിലിന്റെയും പുറത്തുനിന്ന് മടുപ്പില്ലാതെ മുട്ടിക്കൊണ്ടിരിക്കുന്നവനാണ് ഞാൻ. പാപിയെ പിന്തുടരുന്നവനും ബുദ്ധിമാന്മാരെ അമ്പരിപ്പിക്കുന്നവനുമാണ് ഞാൻ. എന്റെ അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കുന്നവനും നിങ്ങളെ സാവധാനം ഒരുക്കിക്കൊണ്ട് എന്റെ പുതിയ ജെറുസലേമിലേക്ക് നിങ്ങളെ പ്രവേശിപ്പിക്കുന്നവനുമാണ് ഞാൻ. ശുദ്ധീകരിക്കപ്പെട്ടതിനു ശേഷമുള്ള പുതിയ അവസ്ഥയാണ് പുതിയ ജെറുസലേം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഞാൻ പരിശുദ്ധ ത്രിയേക ദൈവമാണ്; എന്റെ രക്ഷാകര പദ്ധതിയിൽ നിങ്ങളെ എല്ലാവരെയും ഒരുക്കിക്കൊണ്ട് ഒരു വിശുദ്ധ ജനമായി നിങ്ങളെ ഐക്യപ്പെടുത്തുന്ന ഏക ദൈവമാണ് ഞാൻ. ഉയർന്ന മരങ്ങളുടെ വളർച്ചയെ മുരടിപ്പിച്ചുകൊണ്ട് ചെറിയ മരങ്ങളെ വളരാൻ അനുവദിക്കുന്നവനാണ് ഞാൻ. പ്രിയപ്പെട്ടവരെ, നിങ്ങൾ ഭയപ്പെടേണ്ട; എന്തെന്നാൽ ഈ മരുഭൂമിയിൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ പുതിയ വിത്തുകൾ ഞാൻ വിതയ്ക്കും. എന്റെ കരങ്ങൾ നിങ്ങൾ എല്ലാവരുടെയും മേൽ ഉണ്ടെന്നുള്ളത് ദൈവവിശ്വാസമില്ലാത്തവരും ദുഷ്ടരുമായ മനുഷ്യർ കണ്ടു മനസ്സിലാക്കേണ്ടതിന് എന്റെ തോട്ടത്തെ ഞാൻ പുതുക്കും. ശിലാഹൃദയരായ മനുഷ്യർ എന്റെ അതിരറ്റ കരുണയെ ഗ്രഹിക്കുകയും പരിശുദ്ധനായ ഞാൻ നിങ്ങളുടെ മേൽ ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യും. ഞാൻ നിങ്ങളുടെ വലതുകരം പിടിച്ചിരിക്കുന്നു; എന്റെ സാന്നിധ്യം അനുഭവിച്ചറിയുക; ഞാൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല. അതിനാൽ നിങ്ങൾ ഭയപ്പെടേണ്ട; ഞാൻ നിങ്ങൾ ഓരോരുത്തരെയും കൈകളിലെടുത്ത് രൂപപ്പെടുത്തും; അങ്ങനെ നിങ്ങൾ പ്രകാശത്തിന്റെ മക്കൾ എന്ന് വിളിക്കപ്പെടുകയും ചെയ്യും. നിങ്ങൾ നീതിയെ സേവിക്കുകയും ചെയ്യും. ആദ്യം മുതൽ തന്നെ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്; ഞാൻ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ എന്ന്. ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആകയാൽ നിങ്ങൾ എന്റെ നിയമം പിന്തുടരണം. എന്റെ നിയമം സ്നേഹത്തിന്റെ നിയമമാണ്. എപ്രകാരമാണ് എന്നെ സ്നേഹിക്കേണ്ടത് എന്ന് പഠിക്കുക; എപ്രകാരമാണ് എന്നെ ആരാധിക്കേണ്ടത് എന്ന് പഠിക്കുക. ഞാൻ നിങ്ങളുടെ ഹൃദയങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ കേൾക്കരുത്; എന്റെ സ്നേഹത്തിന്റെ വിളികൾ കേൾക്കുക; എന്റെ ഹൃദയസ്പന്ദനങ്ങൾക്ക് കാതോർക്കുക. എന്റെ ഓരോ ഹൃദയസ്പന്ദനവും ഓരോ വ്യക്തിക്കും വേണ്ടിയുള്ള വിളിയാണ്. എന്റെ തുറന്ന കരങ്ങളിലേക്ക് വരുവിൻ; എന്റെ ആശ്ലേഷത്തിനുള്ളിലേക്ക് നിങ്ങൾ ചാടി വീഴുവിൻ. നിങ്ങൾ എല്ലാവരോടുമുള്ള എന്റെ സ്നേഹവും കരുണയും അനുഭവിച്ചറിയുവിൻ. എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ; ഞാൻ നിങ്ങളെ സുഖപ്പെടുത്താം. എന്റെ വചനങ്ങൾ നിങ്ങളുടെ ഹൃദയങ്ങളിൽ സൂക്ഷിച്ച് അവിടെ അവ ആലേഖനം ചെയ്യുവിൻ. എന്റെ വചനം കാറ്റിൽ നാലുഭാഗത്തേക്കും പറന്നു പോകാൻ അനുവദിക്കരുത്. വരൂ, നിങ്ങളുടെ കണ്ണുകൾ എന്നെ തന്നെ നോക്കട്ടെ; നിങ്ങളുടെ കണ്ണുകൾ എന്നിൽ നിന്ന് തിരിച്ചുകളയുവാൻ ആരെയും അനുവദിക്കരുത്. ഞാൻ നിങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന കൃപകളെ തിരിച്ചറിയുക. പുഷ്പമേ, നിന്റെ താല്പര്യമില്ലായ്മയെ പരാജയപ്പെടുത്തുക. കർത്താവായ യേശുവേ, എന്റെ താല്പര്യമില്ലായ്മയിൽ നിന്ന് എന്നെ രക്ഷിക്കണമേ. എന്നെ പ്രസാദിപ്പിക്കുക; എന്നെ കേൾക്കുക. എന്റെ കർത്താവേ, അങ്ങയെ കേൾക്കുവാൻ എന്നെ സഹായിക്കണമേ. യേശു സന്ദേശം തുടരുന്നു. ഞാൻ ഇവിടെ സന്നിഹിതനാണ്; നിങ്ങളെല്ലാവരും നിങ്ങളുടെ കുറ്റങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് എന്നെ തീക്ഷ്ണമായി ആഗ്രഹിക്കണമെന്ന് ഞാൻ ഗൗരവപൂർവ്വം നിങ്ങളോട് പറയുന്നു. നിങ്ങൾ ക്ഷയിച്ച് നശിച്ചുപോകാൻ ആരംഭിക്കുന്നതിനു മുമ്പ്, നിങ്ങളുടെ മേൽ കട്ടിപ്പിടിച്ചു കിടക്കുന്ന ആലസ്യത്തിന്റെ അരൂപിയിൽ നിന്ന് നിങ്ങളെ എടുത്തുമാറ്റുന്നതിന് എന്റെ കൃപയുടെ ആത്മാവ് നിങ്ങൾ എല്ലാവരുടെയും മേൽ വർഷിക്കപ്പെടുന്നു. അതിനാൽ നിങ്ങളുടെ ചെവികൾ തുറന്ന് എന്നെ കേൾക്കുക. നിങ്ങൾ ജീവിക്കുന്നുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും, നിങ്ങളിൽ അനേകർ മൃതാവസ്ഥയിലാണെന്ന് എനിക്കറിയാം. ഇതിന് കാരണം നിങ്ങളെ തന്നെ എനിക്ക് പൂർണമായി വിട്ടുതരുന്നതിനുള്ള നിങ്ങളുടെ എതിർപ്പാണ്. എന്നെ വിശ്വസിക്കുക; എന്നെ എതിർക്കരുത്. നിങ്ങളെ തന്നെ മുഴുവനായി എനിക്ക് സമർപ്പിക്കുവിൻ; എനിക്ക് സമർപ്പിക്കുവിൻ; എനിക്ക് സമർപ്പിക്കുവിൻ. നിങ്ങളുടെ ചെറിയ ഹൃദയത്തെ പിടിച്ചെടുക്കാൻ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ ദൈവമായ എന്നെ അനുവദിക്കുവിൻ. ഭയപ്പെടേണ്ട; ഞാൻ സ്നേഹമാണ്; നിങ്ങളുടെ ഹൃദയത്തെ അലങ്കരിക്കുവാൻ സ്നേഹം ആഗ്രഹിക്കുന്നു. അതിനാൽ എന്റെ വചനങ്ങൾക്ക് കാതോർക്കുക. എന്റെ വചനങ്ങൾ ലളിതങ്ങളായി നിങ്ങൾക്ക് തോന്നാം; എന്നാൽ ഞാൻ ലാളിത്യമുള്ള ദൈവമാണ്. ഞാൻ വിനീതനും ശാന്തശീലനുമാണ്. ഞാൻ വീണ്ടും വീണ്ടും ഒരേ കാര്യങ്ങൾ ആവർത്തിച്ചു പറയുകയാണെന്ന് നിങ്ങളിൽ അനേകർ നിരന്തരം ചിന്തിക്കുന്നു. എന്നാൽ എന്റെ വചനങ്ങൾ നിങ്ങളുടെ ഉള്ളിലേക്ക് പ്രവേശിക്കാത്തതുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചിന്തിക്കുന്നത്. ഞാൻ ആവർത്തിച്ചു പറയുന്നുണ്ടെങ്കിൽ, അതിനു കാരണം നിങ്ങളുടെ ആലസ്യം നിമിത്തമാണ്. നിങ്ങളിൽ പലരും എന്റെ വചനം നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാത്തതുകൊണ്ടാണ്. നിങ്ങൾക്ക് നൽകുന്നതിന് എന്റെ ഹൃദയം എന്റെ കരങ്ങളിൽ പിടിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നു. എന്റെ സമാധാനവും എന്റെ സ്നേഹവും നിങ്ങൾക്ക് നൽകിക്കൊണ്ട് ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നു. നിങ്ങൾ എല്ലാവരെയും ഐക്യപ്പെടുത്തിക്കൊണ്ട് ഒരൊറ്റ ആട്ടിൻ തൊഴുത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഞാൻ വരുന്നു. മൃതമായ ഈ കാലഘട്ടത്തെ സജീവമായ ഒരു കാലഘട്ടമാക്കി മാറ്റുന്നതിനായി ഞാൻ വരുന്നു. വരുവിൻ, നിങ്ങളുടെ കർത്താവായ എന്നെ സ്തുതിക്കുവിൻ; എന്റെ സ്വർഗ്ഗീയ സിംഹാസനത്തിൽ നിന്ന് നിങ്ങളുടെ അടുക്കലേക്ക് കുനിഞ്ഞിറങ്ങി വന്ന് നിങ്ങളെ എന്നിലേക്ക് എടുത്തുയർത്തി ജീവിപ്പിക്കുന്നതിനായി വരുന്ന നിങ്ങളുടെ കർത്താവിനെ സ്തുതിക്കുവിൻ. കൃപയുടെ എന്റെ ആത്മാവ് നിങ്ങളുടെ മേൽ വരുന്നതിനു വേണ്ടി കാത്തിരിക്കുന്ന നിങ്ങളെല്ലാവരും എന്നെ സ്തുതിക്കുവിൻ. നിങ്ങൾ ചെന്ന് എന്റെ നീതിയെ എല്ലാ ജനങ്ങളോടും പ്രഘോഷിക്കുവിൻ. എന്റെ സന്ദേശം ഭൂമിയുടെ അതിർത്തികൾ വരെ എത്തട്ടെ. എല്ലാവരും സ്നേഹത്തിന്റെ എന്റെ നിലവിളി കേൾക്കട്ടെ. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുന്ന നിങ്ങളെല്ലാവരും സന്തോഷിച്ച് ആനന്ദിക്കുവിൻ; എന്തെന്നാൽ ഞാൻ നിങ്ങളെ തൃപ്തിപ്പെടുത്തും. രാവും പകലും പീഡിപ്പിക്കുന്നവരെ നിങ്ങളുടെ കണ്ണീർ തുടയ്ക്കുക; എന്തെന്നാൽ നിങ്ങളെ സമാശ്വസിപ്പിക്കുന്നതിനും നയിക്കുന്നതിനുമായി ഇതാ ഞാൻ ഇവിടെയുണ്ട്. പരിശുദ്ധിയോടെ എന്റെ അടുക്കലേക്ക് വരുവാൻ എന്റെ തിരുഹൃദയം നിങ്ങൾ എല്ലാവരെയും വിളിക്കുന്നു. എന്നിൽ ആശ്രയിക്കുക. രാവും പകലും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ സക്രാരിയിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. ഞാൻ അനുദിനം എന്നെ തന്നെ നിങ്ങൾക്കായി സമർപ്പിക്കുന്നു. വരുവിൻ, വിശുദ്ധിയിലും പരിശുദ്ധിയോടും കൂടെ എന്നെ സ്വീകരിക്കുവിൻ. എന്നെ വേദനിപ്പിക്കരുത്; എന്നെ സ്വീകരിക്കുമ്പോൾ ശുദ്ധരും വിശുദ്ധരും ആയിരിക്കുവിൻ. നിങ്ങളെ തന്നെ ശാന്തരാക്കുവിൻ. ചെറിയ വെളുത്ത ഓസ്തിയിൽ എന്റെ ജീവനുള്ള സാന്നിധ്യം തിരിച്ചറിയുവിൻ. നിങ്ങളുടെ പരിശുദ്ധിയും ശുദ്ധതയും ഞാൻ അനുഭവിച്ചറിയട്ടെ. ഞാൻ നിങ്ങൾക്ക് നൽകുന്ന കൃപ എത്ര മഹത്തായതാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ. വരുവിൻ, എന്റെ സന്ദേശം ധ്യാനിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുവിൻ. എന്റെ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കി കൊണ്ട് എന്നെ പ്രസാദിപ്പിക്കുവിൻ. നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തിക്കൊണ്ട് എന്നെ പ്രസാദിപ്പിക്കുവിൻ. ഇന്ന് ഞാൻ നൽകിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ധ്യാനിക്കുകയും തന്റെ ഹൃദയത്തെ പഠിക്കുകയും തന്റെ ദേഹിയെ പരിശോധിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തെന്നാൽ ഞാൻ അവനെ ഉയർത്തും. തന്റെ പാപങ്ങൾ ഓർത്ത് മാറത്തടിച്ച് അനുതപിച്ചുകൊണ്ട് എന്റെ അടുക്കൽ വന്ന ചുങ്കക്കാരനെ പോലെ എന്റെ അടുക്കൽ വരുന്ന പുരോഹിതന്മാരും മെത്രാന്മാരും കർദിനാളന്മാരും ഭാഗ്യവാന്മാർ. എന്തെന്നാൽ ഈ ഹൃദയങ്ങളിൽ എന്റെ വചനം വേരൂന്നി വളരും. അപ്പോൾ ഞാൻ അവരുടെ ഹൃദയങ്ങൾ തുറക്കും. എനിക്ക് ആവശ്യമുള്ളത് സ്നേഹവും ആരാധനയും മാത്രമാണെന്ന് അവർ ഹൃദയപൂർവ്വം മനസ്സിലാക്കാൻ ഞാൻ ഇടവരുത്തും. എങ്കിലും, അയ്യോ, ഈ ശുശ്രൂഷകരിൽ പലരും സാത്താന്റെ ആകർഷണങ്ങളിൽ വീണിരിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ സ്നേഹമില്ലാതിരിക്കെ അവരുടെ ഔപചാരിതകളും കപടവിനയങ്ങളും ഞാൻ എങ്ങനെ സഹിക്കും? എന്നെ ആരാധിക്കാൻ ആരാണ് ശേഷിക്കുന്നത്? ഇവരിൽ ആരാണ് എന്റെ മക്കൾക്ക് ആദ്യം മാതൃക കാട്ടിക്കൊണ്ട് സ്നേഹം നിറഞ്ഞ ഹൃദയത്തോടെ എന്റെ അടുക്കൽ വന്ന് എന്റെ വിശുദ്ധ സന്നിധിയിൽ പ്രണാമം ചെയ്ത് എന്നെ നിശബ്ദമായി ആരാധിക്കുക? പ്രിയപ്പെട്ടവരെ, ഞാൻ നിങ്ങളിൽ നിന്ന് ചോദിക്കുന്നത് വിശുദ്ധിയിലുള്ള സ്നേഹമാണ്. ഞാൻ നിങ്ങളുടെ ഹൃദയങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. വരുവിൻ, നിങ്ങളുടെ ഹൃദയം എനിക്ക് സമർപ്പിക്കുവിൻ. എന്റെ മറ്റു മക്കളുടെ ഹൃദയങ്ങളെ നിങ്ങൾ പിന്നീട് സ്നേഹത്താൽ നിറയ്ക്കേണ്ടതിന് ഞാൻ നിങ്ങളുടെ ഹൃദയങ്ങളിൽ എന്റെ സ്നേഹം നിറയ്ക്കും. നിങ്ങളുടെ പരിശുദ്ധനായ ഞാൻ നിങ്ങളോട് ലളിതമായ ഈ ചോദ്യം ചോദിക്കുന്നു: ഒരിക്കൽ നിങ്ങളെ ഭരമേൽപ്പിച്ചിരുന്ന ആടുകൾ എവിടെ? നിങ്ങളുടെ അഭിമാനമായിരുന്ന ആ ആടുകൾ എവിടെയാണ് ഇപ്പോൾ? നീ കണ്ണുകൾ ഉയർത്തി വടക്കുനിന്ന് വരുന്നവരെ കാണുക. നിന്നെ ഭരമേൽപ്പിച്ചിരിക്കുന്ന ആട്ടിൻപറ്റം നിന്റെ മനോഹരമായ അജഗണം എവിടെ? ജെറമിയ പതിമൂന്നാം അധ്യായം ഇരുപതാം വാക്യം. നിങ്ങളെ തന്നെ ശുദ്ധീകരിക്കുവിൻ. മാനസാന്തരപ്പെടുവിൻ. എന്റെ സഭയുടെ വികാരിയായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ അനുസരിക്കുവിൻ. അദ്ദേഹം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. എന്നാൽ നിങ്ങൾ അവനെ തള്ളിക്കളയുകയും അവഗണിക്കുകയും ചെയ്യുന്നു. ഇന്നും അദ്ദേഹത്തെ പരിഹസിക്കുന്ന നിങ്ങളെല്ലാവരും എന്റെ തിരുഹൃദയത്തെ കഠിനമായി ഭാരപ്പെടുത്തുന്നു. എന്റെ സ്വന്തപ്പെട്ടവരാൽ ഒറ്റിക്കൊടുക്കപ്പെട്ടവനാണ് ഞാൻ. എന്റെ ആടുകൾക്ക് നിങ്ങൾ ഇനിയും എത്രകാലം വഞ്ചനാപൂർണ്ണമായ മരീചികയായി നിലകൊള്ളും? അവസാനമില്ലാത്ത മരുഭൂമിയിലെ മരീചികയോ? സഹോദരന്മാരെ, ഞാൻ നിങ്ങളിൽ നിന്ന് ചോദിക്കുന്നത് സ്നേഹം മാത്രമാണ്. വന്ന് എന്നെ ആരാധിക്കുവിൻ. ഞാൻ ഇല്ലാത്ത ഇടങ്ങളിൽ എന്നെ അന്വേഷിച്ച് നിങ്ങളുടെ സമയം കളയരുത്. എന്റെ ആടുകൾക്ക് മാതൃകയാകുവിൻ. സ്നേഹം നിങ്ങളെ കാത്തിരിക്കുന്നു. വന്ന് എന്നെ ആരാധിക്കുവിൻ. വരുവിൻ, നിങ്ങളുടെ ദൈവവും രാജാവുമായ എന്നെ ആരാധിക്കുവിൻ. എന്റെ സഹോദരന്മാരെ, എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ. നിങ്ങളുടെ യേശുവായ എന്റെ തിരുഹൃദയം നിത്യമായ സ്നേഹത്താൽ സ്പന്ദിച്ചു കൊണ്ടിരിക്കുന്നു. ഞാൻ നിങ്ങളോട് കരുണ കാണിക്കും. ഞാൻ നിങ്ങളുടെ പാപങ്ങളെ കണക്കിലെടുക്കുകയില്ല. നിങ്ങളുടെ പാപങ്ങൾ ഒന്നുപോലും ഒരിക്കലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുകയില്ല. എന്റെ കരുണയാൽ എന്നെ ഇപ്പോൾ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾ തന്നെ എന്നെ അന്വേഷിക്കുവിൻ. ഞാൻ വന്ന് അന്ധരുടെ കണ്ണുകളും ഞാൻ ബധിരരാക്കിയവരുടെ ചെവികളും തുറക്കും. ഞാൻ അവ തുറന്നു തരും. നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ നിന്ന് എന്നെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യേണ്ടതിന് എന്റെ പ്രകാശം കാണേണ്ടതിന് നിങ്ങളുടെ കണ്ണുകളെ ഞാൻ തുറക്കുകയും നിങ്ങൾ എന്റെ വചനം കേട്ട് ഗ്രഹിക്കേണ്ടതിന് നിങ്ങളുടെ ചെവികളെ ഞാൻ തുറക്കുകയും ചെയ്യും. കർത്താവായ ഞാൻ എന്റെ കൈകൾ നിങ്ങളുടെ ശിരസ്സുകളുടെ മുകളിൽ വെച്ച് അനുഗ്രഹിക്കുന്നു. ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. എന്റെ കുഞ്ഞേ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. വരൂ, എന്റെ മാതാവിനെ ശ്രവിക്കുവിൻ. പുഷ്പമേ, എന്നെ അനുഭവിച്ചറിയുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരു സിംഹിനെ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ ഞാൻ നിന്നെ സംരക്ഷിക്കുമെന്ന് ഓർക്കുക. അനുഗ്രഹീത ആയിരിക്കുക. എന്റെ സന്ദേശം കേൾക്കുക. എന്റെ മക്കളെ, ദൈവത്തിൻറെ വിളികളെ എതിർക്കരുത്. ദൈവത്തിന് കീഴടങ്ങുവിൻ. ദൈവത്തിൽ ആശ്രയിക്കുവിൻ. അവിടുന്ന് നിങ്ങളുടെ ഹൃദയങ്ങളെ കൈവശപ്പെടുത്തട്ടെ. അവിടുത്തെ കേൾക്കുകയും അവിടുന്ന് പറയുന്നതുപോലെ പ്രവർത്തിക്കുകയും ചെയ്യുവിൻ. ദൈവത്തിൻറെ വചനം ജീവനാണ്. ദൈവത്തിൻറെ വചനം പ്രകാശമാണ് എന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്ന നിങ്ങളുടെ പരിശുദ്ധ മാതാവാണ് ഞാൻ. നിങ്ങളിൽ പലരും ദൈവത്തിൻറെ സ്നേഹവിളികൾ കേൾക്കുന്നു. എന്നാൽ ഈ പരിസരം വിട്ടുപോയി ഉടനെ തന്നെ ലോകം നിങ്ങളെ അതിലേക്ക് ആകർഷിക്കുകയും അതോടെ നിങ്ങൾ അവിടുത്തെ സ്നേഹവിളികൾ വിസ്മരിക്കുകയും ചെയ്യുന്നു. എന്റെ ഏറ്റവും അവസാനത്തെ സന്ദേശത്തിൽ എന്റെ സന്ദേശങ്ങൾ ധ്യാനിക്കുവാനും നിങ്ങളുടെ മനസ്സാക്ഷിയെ പരിശോധിക്കുവാനും ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഞാൻ നിങ്ങളോട് ചോദിക്കുന്നു: എന്റെ സന്ദേശം കേട്ട നിങ്ങളിൽ പലരും എന്റെ മുമ്പത്തെ സന്ദേശം ധ്യാനിക്കാതെയും വായിക്കാതെയും ഇന്ന് ഒരു പുതിയ സന്ദേശം കേൾക്കാനായി വരുന്നത് എന്തുകൊണ്ട്? എന്റെ പ്രിയ മക്കളെ, എന്റെ വിമല ഹൃദയം നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു. അതുകൊണ്ടാണ് ഇന്ന് ഞാൻ നിങ്ങളോട് പറയുന്നത്: എന്റെ മുമ്പത്തെ സന്ദേശം വീണ്ടും വീണ്ടും വായിച്ചും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുവിൻ. എന്ന് ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു. നിങ്ങളുടെ ദുഃഖങ്ങൾക്ക് എന്റെ വിമല ഹൃദയം ഒരു ഔഷധമാണെന്ന വസ്തുത ഒരിക്കലും മറക്കരുത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു. ആമേൻ. വായിക്കാനുള്ള തിരുലിഖിത ഭാഗങ്ങൾ: ഒന്ന് തിമോത്തി നാലാം അധ്യായം ഒന്നു മുതൽ 16 വരെയുള്ള വാക്യങ്ങൾ, ഒന്ന് തിമോത്തി ആറാം അധ്യായം 20 മുതൽ 21 വരെയുള്ള വാക്യങ്ങൾ, രണ്ട് തിമോത്തി രണ്ടാം അധ്യായം 14 മുതൽ 26 വരെയുള്ള വാക്യങ്ങൾ, രണ്ട് തിമോത്തി മൂന്നാം അധ്യായം ഒന്നു മുതൽ 17 വരെയുള്ള വാക്യങ്ങൾ.