Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 96: എന്റെ തിരുഹൃദയത്തിന്റെ മുറിവുകൾ ഞാൻ നിനക്ക് കാണിച്ചുതരാം
Transcript
- എപ്പിസോഡ് 96. 9/7/1989. തിരുലിഖിതത്തിൽ നിന്ന് ഒരു ഭാഗം വായിക്കാൻ കർത്താവ് എന്നെ പ്രേരിപ്പിച്ചു; അവിടുന്ന് ജെറുസലേമിനെ പുതുക്കി പണിയുന്ന വചനഭാഗം. കർത്താവേ. ഇത് ഞാനാണ്; നീ ഇപ്പോൾ വായിച്ചതെല്ലാം സത്യമായിത്തീരും. എന്റെ സഭയെ ഞാൻ വീണ്ടും പുനരുദ്ധരിക്കും; എന്റെ സഭ ഇപ്പോൾ വലിയ നാശാവസ്ഥയിലാണ്. എന്റെ സഭ ഭീകരമായ നാശാവസ്ഥയിൽ കിടക്കുന്നു. എന്നാൽ എല്ലാ മനുഷ്യരും എന്റെ നിയമങ്ങൾ അനുസരിക്കുന്ന ദിനങ്ങൾ വരും. ഇപ്പോൾ ഞാൻ അവരുടെ ഹൃദയങ്ങളിൽ വിതയ്ക്കുന്ന സ്നേഹത്തിന്റെ വിത്തുകൾ നിമിത്തം അവർ എന്റെ നിയമം അവരുടെ ഹൃദയത്തിന്റെ ആഴത്തിൽ വഹിക്കും. അത്യുന്നതന്റെ സാക്ഷികൾ എന്ന് അവർ വിളിക്കപ്പെടും; അവർ എന്റെ ജനമായിരിക്കും, ഞാൻ അവരുടെ ദൈവവും. അവർ നേരിട്ട് അറിവ് എന്റെ സ്വന്തം അധരങ്ങളിൽ നിന്ന് പഠിക്കും; ഞാൻ അവരുടെ ഗുരുവായിരിക്കും, അവർ എന്റെ ശിഷ്യന്മാരായിരിക്കും. അപ്പോൾ ഒരിക്കലും മാറിപ്പോകാത്ത ഒരു ക്രമം ഞാൻ സ്ഥാപിക്കും. ഞാൻ അനന്തമായ കാരുണ്യവും ക്ഷമയും ദയയും ആയതിനാൽ, എന്റെ പരിശുദ്ധ നാമത്തിൽ അവർ എല്ലാവരും എന്നെ അറിയും. അതെ, നിരനിരയായി, ഇഷ്ടികകൾ ഒന്നിനു മുകളിൽ മറ്റൊന്ന് വെച്ചുകൊണ്ട്, എന്റെ വിശുദ്ധമായ ആലയത്തിന്റെ ഭിത്തി വീണ്ടും പണിയപ്പെടും. എല്ലാം എന്റെ സ്വന്തം കൈകൊണ്ട് തന്നെ പണിയപ്പെടും. അപ്പോൾ ഞാൻ ഓരോ തെരുവുകോണിലും ചെന്ന് മൃതരെ അന്വേഷിക്കും; അവർ എന്റെ വക്താക്കളായി തീരേണ്ടതിന് ഞാൻ അവരെ ഓരോരുത്തരായി ഉയർപ്പിക്കും. എന്റെ ആത്മാവിനാൽ അവരെ നിറച്ചുകൊണ്ട്, നിങ്ങൾക്ക് ശുശ്രൂഷ ചെയ്യാൻ ഞാൻ അവരെ അയക്കും. നിങ്ങൾക്ക് ഈ അധികാരം നൽകിയത് ആരാണ് എന്ന് നിങ്ങൾ ചോദിക്കുമ്പോൾ, അവർ ഇപ്രകാരം മറുപടി പറയും: "അധികാരം തന്നെയാണ് ഞങ്ങൾക്ക് അധികാരം നൽകിയത്. " എന്റെ പ്രിയപ്പെട്ടവരെ, ഈ മരുഭൂമിയിൽ ഇപ്പോൾ യാതന അനുഭവിക്കുന്നവരെ, നിങ്ങൾ ജലസേചിതമായ ഒരു തോട്ടം പോലെയായിത്തീരും; ഒരിക്കലും വറ്റിപ്പോകാത്ത ഒരു നീരുറവ പോലെയായിത്തീരും. ഞാൻ നിങ്ങളുടെ മധ്യേ ജീവിക്കും; എനിക്ക് ചുറ്റും എന്റെ പുതിയ പരിശുദ്ധ നാമത്തിൽ ഒന്നിച്ചുകൊണ്ട്, എന്നെ സ്തുതിച്ചുകൊണ്ട്, എന്നെ മഹത്വപ്പെടുത്തിക്കൊണ്ട്, എന്റെ സ്വന്തപ്പെട്ടവർ ഉണ്ടായിരിക്കും. കലാപം അവസാനിക്കും; അത് പൂർണ്ണമായി അവസാനിക്കും. എന്റെ വചനത്തിന്റെ കുത്തേറ്റ് കലാപം എന്നേക്കുമായി ഇല്ലാതാകും; ഇനി ഒരിക്കലും കലാപം ഉയർന്നുവരികയില്ല. എന്റെ പ്രകാശത്താൽ നിങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട്, ദുഷ്ടന്റെ കയ്യിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. അഗ്നിയാലുള്ള ശുദ്ധീകരണത്തെപ്പറ്റി ഞാൻ പെട്ടെന്ന് ഓർത്തുപോയി. എന്നെ സ്നേഹിക്കുന്നവരെ പ്രതിയും, എനിക്ക് വേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുന്നവരെ പ്രതിയും, എന്റെ അഗ്നിയെ ഞാൻ കുറയ്ക്കും. പ്രിയപ്പെട്ടവരെ, നിങ്ങളെ പ്രതി എന്റെ കരം, നിങ്ങളോട് പറയപ്പെട്ടതുപോലെ, കഠിനമായി നിങ്ങളുടെ മേൽ പതിക്കുകയില്ല. നിങ്ങളുടെ കാലഘട്ടത്തിന്റെ കുറ്റം ഇപ്പോഴും വളരെ ഗൗരവമേറിയതാണ്; അവളുടെ പാപങ്ങൾ എണ്ണമറ്റവയാണ്. നിങ്ങളുടെ വൃക്ഷങ്ങൾ ഫലം നൽകാത്തവണ്ണം, നിങ്ങളുടെ അകൃത്യങ്ങൾ അത്രമാത്രം ഗൗരവമുള്ളതായിരിക്കുന്നു. നിങ്ങളുടെ മുന്തിരിച്ചെടികളിൽ മുന്തിരിപ്പഴങ്ങൾ ഇല്ലാതിരിക്കുമ്പോൾ, നിങ്ങൾ ആശ്ചര്യപ്പെടുമോ? നിങ്ങളുടെ ഫലവൃക്ഷങ്ങളിൽ പഴങ്ങൾ ഇല്ലെന്നും, അവയിൽ പച്ചയിലകൾ ഉണ്ടാകുന്നില്ലെന്നും കണ്ടാൽ നിങ്ങൾ അതിശയിക്കുമോ? നിങ്ങളുടെ ഫലവൃക്ഷങ്ങൾ പൂക്കാതിരിക്കുകയും, അവ സുഗന്ധം പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്നത് കണ്ടാൽ നിങ്ങൾ ആശ്ചര്യപ്പെടുമോ? ഇതിന് കാരണം, എന്റെ തോട്ടത്തെ ജലസേചിതമാക്കുന്ന നീരുറവയിൽ എന്റെ ശത്രു വിഷം കലക്കി; തോട്ടത്തിലെ ഫലവൃക്ഷങ്ങളിൽ അവശേഷിച്ചിട്ടുള്ള ചെറിയ പഴങ്ങൾ പോലും വാടിക്കരിഞ്ഞ് ഉണങ്ങിപ്പോകുന്നതിന് വേണ്ടിയാണ് ശത്രു ഇങ്ങനെ ചെയ്തത്. ഒരു പൂവിന് പിന്നാലെ മറ്റൊരു പൂവ് എന്നവണ്ണം അവർ അവയെ സമൂലം നശിപ്പിച്ചു കളയുന്നത് ഞാൻ കണ്ടു. അണലിസർപ്പങ്ങളെ പോലെ ദുഷ്ടരും വഞ്ചകരുമായ അവർ രാത്രികാലങ്ങളിൽ എന്റെ വിശുദ്ധ ആലയങ്ങളിൽ വരുന്നു; നിർഭയം അവരുടെ നിന്ദ്യമായ പ്രവണതകൾ പ്രകടിപ്പിക്കുന്നു. ആരും തങ്ങളുടെ ദുഷ്പ്രവർത്തികൾ ഉപേക്ഷിക്കാതിരിക്കത്തക്കവണ്ണം, ദുഷ്ടന്മാരെ അവർ പിന്തുണയ്ക്കുന്നു. കർത്താവേ, അങ്ങ് അവരെ നിരീക്ഷിക്കുന്നുണ്ടെന്ന് അവർ അറിയണം. അവർ കലാപകാരികളാണ്; എന്റെ നിയമത്തിനെതിരായി കലാപം നടത്തുന്നവർ. അവരെക്കുറിച്ച് തിരുലിഖിതങ്ങൾ ഇപ്രകാരം പറയുന്നു: അവർ എന്റെ ജനത്തിന്റെ മുറിവുകൾ ശ്രദ്ധയില്ലാതെ വെച്ചുകെട്ടുന്നു; അവർ സമാധാനം, സമാധാനം എന്ന് പറയുന്നു, എന്നാൽ അവരിൽ സമാധാനമില്ല. അവർ ലജ്ജയില്ലാത്തവരും സ്നേഹമില്ലാത്തവരും ഹൃദയരഹിതരുമാണ്. എന്നാൽ ഈ കലാപകാരികളെ എന്റെ ഒറ്റ നിശ്വാസത്താൽ തകിടം മറിച്ചിടും. അസത്യത്തിന്റെ ഉയർന്ന സിംഹാസനങ്ങളിൽ സ്വയം അവരോധിച്ചിരിക്കുന്ന അവരെയെല്ലാം ഞാൻ താഴെയിറക്കും. അവരുടെ സിംഹാസനങ്ങൾ കൊണ്ട് എനിക്ക് എന്ത് പ്രയോജനം? ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി; അവർ എന്നിലേക്ക് തിരിഞ്ഞ് മാനസാന്തരപ്പെടാതിരിക്കാനായി ഞാൻ കൂടുതലായി മുന്നറിയിപ്പ് നൽകുന്നതനുസരിച്ച് അവർ എന്നെ കേൾക്കാൻ വിസമ്മതിച്ചു. ഈ കായേന്മാർ പല ദശാബ്ദങ്ങളായി അവരുടെ ദുഷ്പ്രവർത്തികളെ ഒരിക്കലും ഉപേക്ഷിക്കാതെ വിശ്വാസത്യാഗത്തിൽ തുടർന്നു. അവർ മിഥ്യാഭ്രമങ്ങളോടും അസത്യത്തോടും ഒട്ടിച്ചേർന്ന് നിൽക്കുന്നു. എന്റെ ഭക്തരെയും എന്റെ പത്രോസിനോട്, മാർപാപ്പയോട്, വിശ്വസ്തരായവരെയും അവർ ചവിട്ടി മെതിക്കുന്നു. മാർപാപ്പയിൽ വിശ്വസിക്കുന്നവരെ അവർ പരിഹസിക്കുന്നു. ഞാൻ രാവും പകലും കരഞ്ഞ് എന്റെ കണ്ണുകൾ കണ്ണീരിന്റെ ഒരു ഉറവയാകത്തക്കവിധം ഈ കായേന്മാർ എന്റെ സഭയെ ദ്രോഹിച്ചു. എന്റെ ദൈവമേ, ഇത് എനിക്ക് എത്ര വേദനാജനകമാണ്! കർത്താവേ, അങ്ങയുടെ കല്പനകൾ അത്യന്തം അത്ഭുതകരമാണ്. എന്തുകൊണ്ടാണ് അവർ ഇത് അങ്ങയോട് ചെയ്യുന്നത്? കർത്താവേ, അങ്ങയുടെ കല്പനകൾ എന്റെ ശാശ്വതമായ അവകാശമാണ്. അത്യന്തം സ്നേഹം നിറഞ്ഞവനും വാത്സല്യനിധിയുമായ എന്റെ കർത്താവേ, എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ നിറഞ്ഞൊഴുകുന്നു. എന്തെന്നാൽ, അനേകർ അങ്ങയുടെ നിയമത്തെ അവഗണിക്കുന്നു. അക്കാരണത്താലാണ് നിങ്ങൾ ദുർബലരെന്നും വിലകെട്ടവരെന്നും അവഗണിക്കപ്പെട്ടവരും മൂഢരുമെന്ന് വിളിക്കുന്നവരെ ഞാൻ നിങ്ങളുടെ ഈ കാലഘട്ടത്തിലേക്ക് അയക്കുന്നത്. ജ്ഞാനികൾ എന്ന് സ്വയം വിളിക്കുന്ന നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാൻ ഇത് ചെയ്യുന്നത്. നിങ്ങളുടെ സ്വന്തം പേര് പോലും അറിയാത്ത വിധം, നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് പോലും അറിയാത്ത വിധം, നിങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. പ്രിയപ്പെട്ടവളേ, ഇപ്പോൾ വിശ്രമിക്കുക. നമുക്കിനി കുറച്ചു സമയം കൂടി ഒരുമിച്ച് ചെലവഴിക്കാമെന്ന് ഞാൻ കരുതുന്നു. എല്ലാ അപകടങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കുക. വിശ്വാസത്തിൽ ഉറച്ചുനിൽക്കുവിൻ. നീ ചെയ്യുന്നതെല്ലാം സ്നേഹത്തോടെ ചെയ്യുവിൻ. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. നമ്മൾ, നമുക്ക്. എന്റെ കർത്താവേ, എന്നെന്നേക്കും അങ്ങനെ തന്നെ. വരൂ, നിന്റെ ഭവനമായ എന്റെ തിരുഹൃദയത്തിൽ വിശ്രമിക്കുവിൻ. 15/7/1989. എന്റെ കർത്താവേ, വരേണമേ, എന്നെ എടുത്തുയർത്തണമേ, അങ്ങയുടെ സന്നിധിയിലെത്തി അങ്ങയെ കാണുവാൻ എന്നെ അനുവദിക്കണമേ. അങ്ങയുടെ പ്രകാശം എന്റെ മേൽ പ്രകാശിക്കട്ടെ. അങ്ങയുടെ കല്പനകൾ മറക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു. എന്നാൽ ഈ മരുഭൂമിയിൽ ഞാൻ താമസിക്കുന്നിടത്ത് എന്നെ പീഡിപ്പിക്കുന്നവരുടെ കുടുക്കുകൾ അഴിയുന്നതായി തോന്നുന്നില്ല. എങ്കിലും, അങ്ങയുടെ സാന്നിധ്യത്തെക്കുറിച്ച് എന്റെ ഹൃദയത്തിൽ ഞാൻ ഓർക്കുമ്പോൾ തന്നെ എനിക്ക് ധൈര്യം ലഭിക്കുന്നു. പരിശുദ്ധന്മാരിൽ പരിശുദ്ധനായവനെ, അങ്ങയുടെ സാന്നിധ്യത്തിൽ ഞാൻ ആനന്ദിക്കുന്നു. എന്റെ തിരുഹൃദയത്തിന്റെ വസൂലെ, എന്നെ സ്നേഹിക്കുക. എന്നെ സ്നേഹിക്കാത്തവർക്ക് വേണ്ടി പരിഹാരം ചെയ്യുക. എന്റെ തിരുഹൃദയത്തെ പ്രസാദിപ്പിക്കുക. ഈ ചെറിയ പ്രാർത്ഥന പഠിക്കൂ: യേശുവിന്റെ തിരുഹൃദയമേ, എന്നെ പുതുക്കണമേ. ഞാൻ ജീവിക്കേണ്ടതിന് എന്റെ ഹൃദയത്തെ അങ്ങയുടെ തിരുഹൃദയത്തിനുള്ളിൽ മറച്ചുകൊള്ളേണമേ. ആമേൻ. ഈ പ്രാർത്ഥന എന്റെ പരിശുദ്ധ ഹൃദയത്തിന് സമർപ്പിക്കുവിൻ. മകളേ, നിന്റെ അധ്വാനം വ്യർത്ഥമാവുകയില്ല. എന്റെ സാക്ഷിയേ, നിന്റെ പ്രാർത്ഥന നിർത്തരുത്. എന്നെ നോക്കുന്നത് നിർത്തരുത്. നിന്റെ കണ്ണുകൾ എന്നിൽ ദൃഷ്ടി പതിപ്പിക്കട്ടെ. എന്നെ എപ്പോഴും നിന്റെ മനസ്സിൽ സന്നിഹിതനായി സൂക്ഷിക്കുവിൻ. കാരണം ഞാൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ ആകുന്നു. എന്റെ മകളേ, നിന്നെ പീഡിപ്പിക്കുന്നവർ എന്നെയും പീഡിപ്പിക്കുന്നവരാണ്. ആരാണ് രാത്രിയിൽ വന്ന് എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കുന്നത്? എന്നാൽ ഭയപ്പെടേണ്ട. എന്തെന്നാൽ, രഹസ്യമായി ചുറ്റിനടക്കുന്ന ആ കള്ളന്മാർക്കെതിരെ കാവൽ നിൽക്കുന്ന ഒരു കാവൽക്കാരനാണ് ഞാൻ. എന്റെ മുന്തിരിത്തോട്ടത്തിന്റെ ഫലങ്ങളെ തൊടാൻ ഞാൻ ആരെയും അനുവദിക്കുകയില്ല. 17/9/1989. കർത്താവേ. എന്റെ കുഞ്ഞേ, എന്നെ കേട്ട് എഴുതിയെടുക്കുക. എന്റെ ആട്ടിൻകൂട്ടത്തിന്റെ മഹാ ഇടയനാണ് ഞാൻ. എന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുവാൻ ഞാൻ ഇടയന്മാരെ പരിശീലിപ്പിച്ചിരുന്നു. എന്നാൽ എന്റെ സഹ ഇടയന്മാർ അയോഗ്യതയുടെ മാർഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. വഴിതെറ്റിയവയെ അവർ അന്വേഷിക്കുന്നില്ല. അലഞ്ഞു തിരിയുന്നവയെ അവർ തൊഴുത്തിലേക്ക് മടക്കി കൊണ്ടുവരുന്നില്ല. എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ തന്നെയാണ് എനിക്ക് ഏറ്റവും വലിയ ദുഃഖം തരുന്നത്. എന്റെ ശരീരമായ സഭയുടെ മേലുള്ള ആഴമുള്ള മുറിവുകൾ ഞാൻ തന്നെ എന്റെ ഇടയന്മാർക്ക് നൽകിയിട്ടുള്ള അധികാരദണ്ഡം ഉപയോഗിച്ചാണ് ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. അവർ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആയിരുന്നാലും, അവരുടെ സ്വന്തം കൈകളാൽ തന്നെ തിരിച്ചറിയാൻ ആകാത്ത വിധം ഞാൻ മുറിവേറ്റിരിക്കുന്നു. നിരന്തരം എന്റെ പുറത്ത് ചമ്മട്ടികൊണ്ട് ഞാൻ അടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ ശരീരം മുഴുവനും വേദന കൊണ്ട് വിറയ്ക്കുന്നു. ദാഹിച്ചു വരണ്ട എന്റെ അധരങ്ങൾ വിറയ്ക്കുന്നു. ഭയമില്ലാതെ അവർ സമാധാനത്തിനായി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നെങ്കിലും സമാധാനമില്ല. കാരണം യുക്തിവാദത്താലും അനുസരണക്കേടിനാലും അഹങ്കാരത്താലും വശീകരിക്കപ്പെടുവാനും കീഴടക്കപ്പെടുവാനും അവർ അവരെ തന്നെ അനുവദിച്ചിരിക്കുന്നു. അവർ എനിക്ക് നൽകുന്ന ദുഃഖവും എന്റെ മേൽ ഏൽപ്പിക്കുന്ന മുറിവുകളും എത്രയോ വലുതാണ്. കർത്താവേ, എന്തുകൊണ്ടാണ് തിന്മയെ ഉപേക്ഷിക്കാൻ ചിലർക്ക് ഇത്രമാത്രം പ്രയാസമുണ്ടാകുന്നത്? ഒരിക്കൽ അസത്യത്തിന്റെ ചങ്കോൽ കൈകളിൽ എടുത്താൽ, അത് വിട്ടുപേക്ഷിക്കാൻ അവർക്ക് പ്രയാസമാണ്. മാനുഷികമായ അവരുടെ ഉപദേശങ്ങളും നിയമങ്ങളും ഉപേക്ഷിക്കുന്നത് അവർക്ക് പ്രയാസകരമാണ്. സ്വന്തം അത്യാഗ്രഹത്തോട് മരിക്കുവാൻ അവർക്ക് പ്രയാസമാണ്. സ്വയം പരിത്യാഗത്തിന്റെ വസ്ത്രം ധരിക്കുന്നത് അവർക്ക് പ്രയാസകരമാണ്. അതുകൊണ്ട് ഞാൻ അവരോട് പറയുന്നു: ഇടയന്മാരെ വിലപിക്കുവിൻ, കരഞ്ഞുകൊള്ളുവിൻ. ആട്ടിൻകൂട്ടത്തിന്റെ നേതാക്കന്മാരെ നിലത്ത് വീണു കരയുവിൻ. എന്തെന്നാൽ, നിങ്ങളെ വധിക്കാനുള്ള ദിവസങ്ങൾ വന്നു തീരിക്കുന്നു. ആട്ടിൻകൂട്ടത്തിലെ കൊഴുത്ത ആടുകളെ പോലെ നിങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി നിലംപതിക്കും. എന്റെ സുഹൃത്തുക്കളുടെ ഇടയിൽ ഏറ്റവും മെച്ചപ്പെട്ട അവകാശം ഞാൻ നിങ്ങൾക്ക് നൽകിയിട്ടുണ്ടായിരുന്നു. എന്റെ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഞാൻ നിങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്റെ ഭവനം ഞാൻ നിങ്ങളെ വിശ്വസിച്ചേൽപ്പിച്ചു. എന്നാൽ നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചില്ല. നിങ്ങൾ വിശ്വാസം ത്യജിച്ചു. ഞാൻ തിന്മയായിട്ട് കരുതുന്നതെല്ലാം നിങ്ങൾ ചെയ്തു. ഞാൻ നിങ്ങളെ വിളിച്ചു, പക്ഷേ നിങ്ങൾ വിളി കേട്ടില്ല. നിങ്ങൾ എന്നെ അനുസരിച്ചില്ല. വളരെ ദുഃഖത്തോടെയാണ് യേശു ഇത് പറഞ്ഞത്. എന്റെ ദൈവമേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഈ ഇടയന്മാരെ അവരുടെ കുറ്റങ്ങളിൽ നിന്ന് കഴുകി ശുദ്ധീകരിക്കണമേ. അവരുടെ പാപങ്ങളിൽ നിന്ന് അവരെ ശുദ്ധീകരിക്കണമേ. എന്റെ കൊച്ചു മണവാട്ടി, എന്റെ ദുഃഖങ്ങൾ നീയുമായി പങ്കുവെക്കുവാൻ എന്നെ അനുവദിക്കുക. കർത്താവേ, എന്റെ ദൈവമേ, അത്യന്തം വാത്സല്യനിധിയും കാരുണ്യവാനുമായവനെ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ ജീവിക്കുന്നത് അങ്ങേയ്ക്ക് വേണ്ടി മാത്രമാണ്. എന്റെ ദൃഷ്ടി അങ്ങയുടെ മേൽ മാത്രമാണ്. മറ്റാരിലുമല്ല. ഞാൻ അങ്ങയെ ആരാധിക്കുന്നു. നിന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ എത്രമാത്രം എന്റെ നീതിയെ ക്ഷമിപ്പിക്കുന്നു. സ്നേഹത്തിന്റെ ഓരോ കണികയും വിലപ്പെട്ടതാണ്. സ്നേഹത്തിലൂടെ എണ്ണമറ്റ വ്യക്തികളെ രക്ഷിക്കാം. നിന്നെ എന്റെ എഴുത്തുപലകയായി ഉപയോഗിക്കാൻ എന്നെ അനുവദിക്കുക. എന്റെ മുറിവുകൾ നിന്നെ കാണിക്കാനും എന്റെ ദുഃഖങ്ങൾ ഒരു സുഹൃത്തിനോട് എന്നപോലെ നിന്നോട് പറയാനുമായി ഞാൻ നിന്റെ അരികിലേക്ക് വരുന്നു. എന്റെ തിരുഹൃദയത്തിന്റെ മുറിവുകൾ ഞാൻ നിന്നെ കാണിക്കുന്നു. ഞങ്ങളുടെ കർത്താവ് സ്തുതിക്കപ്പെടട്ടെ. എന്റെ വസൂല, ഞാൻ ഇപ്പോൾ കരുണയുടെ കാലഘട്ടത്തിലാണ്. എന്റെ കൃപയുടെ ആത്മാവ് നിങ്ങളുടെ മേൽ വർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് നീ ശ്രദ്ധിച്ചിട്ടില്ലേ? ഇപ്പോഴാണ് നിങ്ങൾ മാനസാന്തരപ്പെടാനുള്ള സമയം. ഇപ്പോഴാണ് നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തേണ്ട സമയം. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. സ്നേഹത്തോടെ പ്രാർത്ഥിക്കുവിൻ. കലഹത്തിൽ നിലകൊള്ളരുത്. കാരണം നീതിയുടെ ഭീകരമായ മണിക്കൂർ ഉടൻ നിങ്ങളിലേക്ക് വന്നെത്തും. അപ്പോൾ വിധികർത്താവായി എന്നെ അഭിമുഖീകരിക്കാൻ തയ്യാറെടുത്തുകൊള്ളുവിൻ. എന്റെ പുത്രിമാരെ, പുത്രന്മാരെ, നിങ്ങളെ മരണത്തോട് ബന്ധിച്ചിരിക്കുന്ന ചങ്ങലകളിൽ നിന്ന് ഏറെക്കാലം മുമ്പേ ഞാൻ നിങ്ങളെ സ്വതന്ത്രരാക്കി. വലിയ കരുണയോടെ ഞാൻ നിങ്ങളെ തിരിച്ചെടുത്തു. ദുഷ്ടനിൽ നിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചു. നിങ്ങളുടെ പൂർവികർ കുത്തിത്തുളച്ച എന്റെ തിരുഹൃദയം ഞാൻ നിങ്ങളെ കാണിച്ചുതന്നു. നിങ്ങളെ സ്വതന്ത്രരാക്കുവാൻ ഞാൻ എന്നെ തന്നെ ബലമായി സമർപ്പിച്ചു. നിങ്ങളുടെ കാലഘട്ടം എന്നെ നിരന്തരമായി പ്രകോപിപ്പിക്കുന്നു. എങ്കിലും എന്റെ വലിയ ദയയാൽ എന്റെ പ്രമാണങ്ങൾ നിങ്ങൾ ഓർമ്മിപ്പിക്കാൻ കൃപയുടെ എന്റെ ആത്മാവിനെ ഞാൻ അനുവദിച്ചു. എന്റെ കരുണ ഇന്ന് ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വ്യാപിക്കുന്നു. ഇന്നത്തെ എന്റെ സ്വരം കേൾക്കുവിൻ. എന്റെ കാരുണ്യം സ്വീകരിക്കുവിൻ. നിങ്ങൾ ഹൃദയപൂർവ്വം പ്രാർത്ഥിക്കണമെന്ന് ഞാൻ ഗൗരവപൂർവ്വം നിങ്ങളോട് പറയുന്നു. ഉപവസിക്കുവിൻ. പശ്ചാത്തപിക്കുവിൻ. പരസ്പരം സ്നേഹിക്കുവിൻ. നിങ്ങളുടെ രൂപാന്തരീകരണത്തിലൂടെ എന്റെ മഹത്വം വെളിപ്പെടുത്തേണ്ടതിന് നിങ്ങളെ തന്നെ നവീകരിച്ചുകൊണ്ട് നിങ്ങൾ ഒരു പുതിയ സമൂഹമായി മാറുവിൻ. 19/7/1989. പരിശുദ്ധനായവനെ, അങ്ങയുടെ തിരുഹൃദയത്തിനുവേണ്ടി എന്റെ ദേഹി തീഷ്ണമായി ആഗ്രഹിക്കുന്നു. അങ്ങയുടെ തിരുഹൃദയത്തിൽ വസിക്കുന്നവരെല്ലാം ഭാഗ്യവാന്മാരാണ്. അങ്ങയിൽ നിന്ന് കൃപകൾ സ്വീകരിക്കുന്നവർ ഭാഗ്യവാന്മാർ. മൃതരെ പോലെ ഇപ്പോഴും കിടക്കുന്ന എല്ലാവരും അങ്ങയിൽ ആനന്ദിക്കേണ്ടതിന് അവരെ വീണ്ടും ജീവനിലേക്ക് വിളിച്ചുണർത്തണമേ. അങ്ങയുടെ സ്നേഹം അവർക്ക് കാണിച്ചു കൊടുക്കണമേ. സ്നേഹത്തിന്റെ ഒരു പുതിയ ഗാനം അങ്ങയോട് അവർ ആലപിക്കേണ്ടതിന് അങ്ങയുടെ തിരുഹൃദയം അവരെ കാണിക്കണമേ. എന്റെ പ്രിയപ്പെട്ടവളെ, എന്റെ കരം പിടിച്ചുകൊണ്ട് ഞാൻ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളെല്ലാം വിലയിരുത്തുവിൻ. സ്നേഹത്തിന്റെ ഭാഷയിൽ ഞാൻ നിന്നെ പഠിപ്പിച്ചിരിക്കുന്നു. എന്റെ സ്വരം വിവേചിച്ചറിയാനും കേൾക്കാനും ഞാൻ നിന്നെ പഠിപ്പിച്ചിരിക്കുന്നു. നിന്റെ കർത്താവായ എന്നെ കണ്ടെത്തണമെന്ന് ഞാൻ നിന്നെ പഠിപ്പിച്ചു. ഞാൻ നിന്നെ നിന്റെ ദേഹിയെ ഉണർത്തി. എന്റെ സൗന്ദര്യം ഞാൻ നിന്നെ ഓർമ്മിപ്പിച്ചു. സ്നേഹത്തിന്റെ മഹത്തായ ഉറവിടം ഞാനാണെന്ന് ഞാൻ നിന്നെ പഠിപ്പിച്ചു. അനാദികാലം മുതലേ നിന്നോടൊപ്പം ആയിരിക്കുവാൻ ഞാൻ കൊതിച്ചു. നിന്നിൽ വസിക്കാനും നീ എന്നിൽ വസിക്കാനും ഞാൻ കൊതിച്ചു. എന്റെ അത്യന്തം തീക്ഷ്ണമായ ഈ സ്നേഹത്തെക്കുറിച്ച് നീ മനസ്സിലാക്കാൻ തുടങ്ങിയോ? നിന്റെ ദൈവമായ ഞാൻ എത്ര ആകാംഷയോടെയും തീക്ഷ്ണതയോടെയും ഈ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നുണ്ടെന്ന് നീ മനസ്സിലാക്കാൻ തുടങ്ങിയോ? പുഷ്പമേ, ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ട്. അവസാനം വരെയും എന്നേക്കുമായി ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും. ഒരു പ്രാവിന് അതിന്റെ കൂടുള്ളതുപോലെ എന്റെ തിരുഹൃദയത്തെ നിന്റെ ഭവനമാക്കുവിൻ. നിങ്ങൾ എല്ലാവരോടുമുള്ള എന്റെ സ്നേഹം നിത്യമാണ്. 25/7/1989. അപ്പോക്കലിപ്സ് ദ്വീപായ പാത്മോസ് വിശുദ്ധ യോഹന്നാൻ നാടുകടത്തപ്പെട്ട സ്ഥലം. ഞാൻ നിങ്ങളെ സമൃദ്ധി നിറഞ്ഞ ഒരു ദേശത്തേക്ക് കൊണ്ടുവന്നു. അവിടുത്തെ ഫലങ്ങളും വിഭവങ്ങളും നിങ്ങൾ ആസ്വദിക്കാനായിരുന്നു അത്. എന്നാൽ അവിടെ എത്തിയ ശേഷം എന്റെ ദേശം നിങ്ങൾ ദുഷിപ്പിച്ചു. എന്റെ അവകാശം മ്ലേച്ഛമാക്കി. ജെറമിയ രണ്ടാം അധ്യായം ഏഴാം വാക്യം. എന്റെ കർത്താവേ, വിശുദ്ധ യോഹന്നാൻ അങ്ങയുടെ വചനം സ്വീകരിച്ചതുപോലെ, സാധ്യമെങ്കിൽ അതേ ഗുഹയിൽ വെച്ച് അങ്ങയുടെ വചനം സ്വീകരിക്കുവാൻ എനിക്ക് കൃപ നൽകണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു. കർത്താവേ, എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഞാൻ അങ്ങയെ വിളിക്കുന്നു. എന്റെ അപേക്ഷ കാരുണ്യപൂർവ്വം സ്വീകരിക്കണമേ. അങ്ങയുടെ മറുപടിയിൽ ഞാൻ ആശ്രയിക്കുന്നു. നിന്റെ യാചനകളുടെ ആരംഭത്തിൽ തന്നെ ഒരു വചനം ഉണ്ടായി. അത് നിന്നെ അറിയിക്കുവാൻ ഞാൻ വന്നിരിക്കുന്നു. അവിടുന്ന് നിന്നെ അത്യധികം സ്നേഹിക്കുന്നു. ആ വചനം കേട്ട് ദർശനം ഗ്രഹിച്ചു കൊള്ളുക. ദാനിയേൽ ഒമ്പതാം അധ്യായം 23 ആം വാക്യം. കർത്താവേ, ആ വചനത്തിന്റെ യഥാർത്ഥ അർത്ഥം എന്താണ്? എന്നെ കേൾക്കുക. ആയിരിക്കുന്നവൻ ഞാനാകുന്നു എന്ന് അവർ അറിയേണ്ടതിന് എപ്പോൾ വേണമെങ്കിലും എന്റെ അടുക്കൽ നിനക്ക് വരാം. നിങ്ങളോട് ക്ഷമിക്കാനും നിങ്ങളെല്ലാവരെയും എന്റെ അടുക്കലേക്ക് മടക്കി കൊണ്ടുവരുവാനുമായി വചനമായി ഞാൻ നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നു. പാത്മോസിലേക്ക് പ്രാർത്ഥിക്കാനും ജപമാല പ്രാർത്ഥന അഭ്യസിക്കുവാനുമായി വന്ന ഗ്രീക്ക് യുവാക്കളുടെ ഒരു സംഘത്തിനാണ് ഈ സന്ദേശം നൽകപ്പെട്ടത്. ചിലർ ആദൻസിൽ നിന്നും മറ്റു ചിലർ റോഡോസിൽ നിന്നുമാണ് വന്നത്. എല്ലാവരും ഒന്നായി പാത്മോസിലേക്കുള്ള തീർത്ഥയാത്രയിൽ പങ്കുചേർന്നു. ഉണരുക, പ്രിയപ്പെട്ടവരെ, ഞാൻ നിങ്ങളുടെ രക്ഷകനാണ്. ക്രൂശിക്കപ്പെട്ടവനായ നിങ്ങളുടെ രക്ഷകൻ. എന്റെ സ്നേഹം അനുഭവിച്ചറിയുവിൻ. നിങ്ങളെ പ്രതി സ്നേഹം വർദ്ധിപ്പിക്കാനും തിന്മ കുറയ്ക്കാനുമായി ഞാൻ വന്നിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ദേഹ്യക്ക് കുറവുള്ളതെല്ലാം നൽകുവാൻ ഞാൻ വരുന്നു. കുഞ്ഞുങ്ങളെ, നിങ്ങൾ ഭയപ്പെടേണ്ട. സമൃദ്ധമായി നൽകുന്നവനല്ലേ ഞാൻ. ഞാൻ അത്യുന്നതനല്ലേ. അതിനാൽ വിശ്വാസത്തോടെ ഇരിക്കുവിൻ. എന്തെന്നാൽ, നിങ്ങൾ നിങ്ങളുടെ പിതാവിന്റെ കരങ്ങളിൽ തന്നെയാണ്. ഞാൻ പരിശുദ്ധ ത്രിയേക ദൈവമാണ്. നിങ്ങളെ തന്നെ പൂർണമായി എന്റെ കരങ്ങളിൽ സമർപ്പിക്കുവിൻ. നിങ്ങളെ ജീവനുള്ള പ്രകാശസ്തംഭങ്ങളാക്കി മാറ്റാൻ എന്നെ അനുവദിക്കുവിൻ. എനിക്കുള്ളതെല്ലാം നിങ്ങളുമായി പങ്കുവെക്കാൻ എന്നെ അനുവദിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. പ്രിയപ്പെട്ടവരെ, ഈ ഇരുണ്ട കാലഘട്ടത്തിലെ പ്രകാശം മിന്നി മിന്നി കെട്ടുപോകാറായിരിക്കുന്നു. കാരണം ഈ ലോകത്തിൽ അവശേഷിച്ചിരിക്കുന്ന ചെറിയ വെളിച്ചം പോലും ദുഷ്ടൻ അണച്ചു കളഞ്ഞിരിക്കുന്നു. നിങ്ങളുടെ തലമുറ കരുണയില്ലാതെ തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നതിൽ സന്തോഷിക്കുന്നു. യാതൊരു ദയയും ഇല്ലാതെ എന്റെ വിശുദ്ധ നാമത്തെ അവർ അവിരാമം ദുഷിക്കുന്നു. തിന്മയെ പിശാചിനെ സമീപിച്ച് അവന്റെ കാൽക്കൽ മുട്ടുകുത്താൻ പോലും അവർ തയ്യാറായി നിൽക്കുന്നത് കാണുമ്പോൾ എനിക്ക് എത്രമാത്രം വേദനിക്കുന്നു. എന്റെ തിരുഹൃദയം എപ്രകാരം ചിന്തിക്കേറപ്പെട്ടിരിക്കുന്നെന്ന് തൊട്ടനുഭവിച്ചറിയുക. തങ്ങളെ സ്വയം ദൈവമില്ലാത്തവരെന്ന് സന്തോഷപൂർവ്വം വിളിക്കുന്നതിനു വേണ്ടി ഈ മൃതമായ കാലഘട്ടത്തിൽ തങ്ങളെ എന്നോട് ബന്ധിച്ചിരിക്കുന്ന പൊക്കിൾകൊടി ബന്ധം മുറിച്ചു മാറ്റാൻ ശ്രമിക്കുന്നത് കാണുമ്പോൾ എന്റെ തിരുഹൃദയത്തിൽ നിന്ന് എപ്രകാരം രക്തം വാർന്നൊലിക്കുന്നതെന്ന് നിങ്ങൾ അനുഭവിച്ചറിയുക. അവർ ഇപ്രകാരം പറയുന്നു: നമ്മൾ ആരുടേതാണെന്ന് ചിന്തിക്കേണ്ടതില്ല. നമ്മൾ സ്വതന്ത്രരാണ്. നമ്മൾ പുറത്തുപോയി ഒരു ബാബേൽ ഗോപുരം പണിയും. നമ്മൾ ഇതിനു മുമ്പും ബാബേൽ ഗോപുരം പണിതിട്ടില്ലേ? എന്തിന് നമ്മൾ ദൈവത്തോട് ബന്ധപ്പെട്ടിരിക്കണം? ദൈവത്തിൻറെ നിയമം പാലിച്ചാൽ നമുക്ക് എന്ത് പ്രയോജനമാണ് ലഭിക്കുക? അവർ ഇതെല്ലാം ചെയ്യുന്നത് അവർ പിതാവിനെയും എന്നെയും ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതിനാലാണ്. ഈ തലമുറയിലെ പലരും ബാൽദേവന്റെ ആരാധകരാണ്. അതെ, വ്യാജദേവന്മാരെ ആരാധിച്ചിരുന്ന അവരുടെ പൂർവികരുടെ സന്തതികളാണ് അവർ. അവർ ചെയ്യുന്നതെല്ലാം വഴി അവരുടെ ദേഹം ഉണങ്ങി കരിഞ്ഞു പോകാൻ ഇടയാകുന്നു. എന്തെന്നാൽ, അവരെ എന്നോട് ബന്ധിച്ചിരുന്ന പൊക്കിൾകൊടി ബന്ധം അവർ മുറിച്ചു കളഞ്ഞിരിക്കുന്നു. ഈ പൊക്കിൾകൊടി ബന്ധമായിരുന്നു അവരുടെ ദേഹിയെ പോഷിപ്പിച്ചിരുന്നത്. അവർ സ്വമേധയ നിത്യനരകത്തിലേക്ക് കുതിച്ചുപാഞ്ഞു കൊണ്ടിരിക്കുകയാണ്. അവർ എന്റെ വിശുദ്ധ നാമത്തെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. അവർ ബോധപൂർവ്വം എന്നെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്നു. വരുവിൻ, ഞാൻ നിങ്ങളെ വിളിച്ചു. നിങ്ങൾ എന്നെ ശ്രവിച്ചു. ഞാൻ നിങ്ങളുടെ കർത്താവും നിങ്ങൾ എന്റെ ജനവുമാണ്. നിങ്ങൾ എന്റെ സ്വന്തം ജനമാണ്. സ്നേഹത്തോടും സമാധാനത്തോടും കൂടെ എന്നെ സ്വീകരിക്കുവിൻ. ഈ തലമുറയുടെ കാലടികളാൽ ഈ ഭൂമി അശുദ്ധമായി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഈ അശുദ്ധമായ ഭൂമിയെ ശുദ്ധീകരിക്കുന്നതിനു വേണ്ടി എന്റെ ശുദ്ധീകരണ അഗ്നി ഉന്നതങ്ങളിൽ നിന്നും ഇറങ്ങുന്നത്. നിങ്ങളുടെ ദേഹിയെ എന്നിലേക്ക് ഉയർത്തുവിൻ. എന്നോട് ഒന്നായി തീരുവിൻ. എന്റെ സമാധാനം സ്വീകരിക്കുവിൻ. ഞാൻ നിങ്ങളെല്ലാവരെയും നിങ്ങൾ കൊണ്ടുവന്നിട്ടുള്ള വസ്തുക്കളെയും അനുഗ്രഹിക്കുന്നു. ഓരോ മെഡലിന്റെയും രൂപത്തിന്റെയും മേൽ ഞാൻ നിശ്വസിച്ച് അനുഗ്രഹിക്കുന്നു. ഒന്നായിരിക്കുവിൻ. മുകളിൽ പറയപ്പെട്ട സന്ദേശം കപ്പൽ സംഭവത്തിനുശേഷം നൽകിയതാണ്. റോഡോസിൽ നിന്ന് പത്മോസിലേക്ക് കപ്പൽ യാത്ര ചെയ്യുമ്പോൾ ആരോ ഒരു മതത്തെക്കുറിച്ച് സംസാരിക്കുവാൻ തുടങ്ങി. 15 മിനിറ്റിനുള്ളിൽ ഞങ്ങൾ 12 പേരും യുവാക്കളാൽ നിറഞ്ഞ ഒരു വലിയ കൂട്ടം ആളുകൾക്കിടയിൽ ചുറ്റപ്പെട്ടു. അവരിൽ പലരും നാസ്തികരായിരുന്നു. ഞങ്ങളുമായി വാദിച്ചു. അവർ ദൈവവചനത്തിനെതിരെ പോരാടുകയായിരുന്നു. എന്നാൽ ഈ ആക്രമണവും പരിഹാസവും ഉണ്ടായിരുന്നിട്ടും അവരിൽ ഒരാൾ അവിടെ വെച്ച് തന്നെ മാനസാന്തരപ്പെട്ടു. എന്റെ കർത്താവേ, അവർ അങ്ങയുടെ അസൂയാഭരിതമായ സ്നേഹം കാണട്ടെ. അങ്ങാണ് ഞങ്ങളുടെ സമാധാനവും പ്രത്യാശയും. അങ്ങയുടെ സ്നേഹത്തിനും കരുണയ്ക്കും ഞങ്ങൾ അർഹരല്ല. പൂക്കളെപ്പോലെ ദുർബലരും നിസ്സഹായരുമായ ഞങ്ങൾക്കൊപ്പം അങ്ങിരിക്കണമേ. ഞങ്ങളെ പോഷിപ്പിക്കുവാൻ അങ്ങയുടെ ജീവരസം ഞങ്ങൾക്ക് ആവശ്യമാണ്. ഞാൻ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ. എന്റെ വചനം വായിക്കുവിൻ. എനിക്കുവേണ്ടി ജീവിക്കുവിൻ. എനിക്കുവേണ്ടി മാത്രം ജീവിക്കുവിൻ. തിന്മയ്ക്ക് പകരം സ്നേഹം നൽകുവിൻ. മുന്തിരിവള്ളിയിൽ നിന്ന് മുളക്കുന്ന മുളകളെപ്പോലെ വേഗത്തിൽ നിങ്ങൾ മുളച്ച് പൂത്ത് ലോകം മുഴുവനും ഫലങ്ങൾ നിറയ്ക്കുവിൻ. എന്റെ സമാധാനം സ്വീകരിക്കുവിൻ. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുക. എന്റെ നാമം പരിശുദ്ധമാണ്. അതിനാൽ നിങ്ങളും പരിശുദ്ധരായിരിക്കാൻ ഓർമ്മിക്കുവിൻ.