Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 10: തലമുറയേ, ഓ! അല്പവിശ്വാസമുള്ള തലമുറയേ!
Transcript
- എപ്പിസോഡ് 10. 22-11-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. യഹോവയായ ഞാൻ നിന്നെ ശ്രവിച്ചു. ഞാൻ പുരോഗമിക്കുന്നില്ല. എനിക്ക് ഉത്സാഹമില്ലായ്മ തോന്നുന്നു. ഈ സന്ദേശം എഴുതിയെടുക്കുന്നത് മൂലം എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. എനിക്ക് എന്ത് സംഭവിക്കും? ഇതെന്താണ്? എനിക്ക് ഒരു തീർച്ചയുമില്ല. എന്തിനാണ് ഈ സന്ദേശം എഴുതിക്കുന്നത്? നിന്നെ വഞ്ചിക്കുവാൻ പിശാചുക്കൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ നിന്നെ രൂപപ്പെടുത്തിയിരിക്കുന്നു. നിന്നെ നിരുത്സാഹപ്പെടുത്തുവാൻ എന്തുകൊണ്ടാണ് ഈ പിശാചുക്കൾ ആഗ്രഹിക്കുന്നതെന്ന് നിനക്കറിയാമോ? നിന്നെ നിരുത്സാഹപ്പെടുത്തുവാൻ എന്തുകൊണ്ടാണ് ഈ പിശാചുക്കൾ ആഗ്രഹിക്കുന്നതെന്ന് നിനക്കറിയാമോ? മകളേ, അവർ ദുഷ്ടരാണ്. സന്ദേശം എഴുതിയെടുക്കൽ സ്തംഭിപ്പിക്കുവാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ആരംഭം മുതൽ എന്റെ പദ്ധതിയോട് അവർക്ക് കോപമാണ്. നീ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നീ എന്നെ സ്വീകരിച്ച സമയം മുതൽ ഞാൻ നിന്നെ പുനരുദ്ധരിച്ചു. എന്നെ തിരിച്ചറിഞ്ഞതിൽ നിനക്ക് സന്തോഷമാണോ? അതെ. അങ്ങയെ അല്ലാതെ വേറെ യാതൊന്നും എനിക്ക് ആവശ്യമില്ലെന്ന് എനിക്ക് തോന്നുന്നു. അങ്ങ് എന്റെ ജീവിതത്തിന് നിറവേകുന്നു. എന്നാൽ വരൂ, നമുക്ക് പരിശീലിക്കാം. ഇപ്പോൾ ശ്രദ്ധിക്കുക. എന്നിൽ നിന്ന് വരാത്ത സ്വരങ്ങളെക്കുറിച്ച് ജാഗ്രതയുണ്ടായിരിക്കുക. ഇപ്പോഴത്തെ പോലെ ജാഗ്രതയോടെ നിലകൊള്ളുക. സർവ്വശക്തനായ ദൈവമായ യഹോവയാണ് ഞാൻ. വെളിപാടുകളുടെ കർത്താവ് ഞാനാണ്. മകളേ, എന്താണ് നിനക്ക് കാണുവാൻ സാധിക്കുന്നത്? അടിക്കുറിപ്പ്: ഈ പർവ്വതത്തിൽ സർവ്വ ജനതകൾക്കും വേണ്ടി സൈന്യങ്ങളുടെ കർത്താവ് ഒരു വിരുന്നുരുക്കും. യേശയ്യാ 25:6. എന്റെ ഈ ഹാളിൽ നിനക്കുവേണ്ടി ഞാൻ വെച്ചിട്ടുള്ളത് നിനക്ക് കാണുവാൻ കഴിയുന്നുണ്ടോ? അടിക്കുറിപ്പ്: കർത്താവ് എനിക്ക് ഒരു ദർശനം നൽകി. ഭീമാകാരമായ തൂണുകളുള്ള ഒരു വലിയ ഹാൾ ഞാൻ കണ്ടു. മിലാനിലെ കത്തീഡ്രൽ ദേവാലയത്തെ അത് അനുസ്മരിപ്പിച്ചു. എന്നാൽ ഈ ഹാളിന്റെ മധ്യത്തിൽ ഒരറ്റം മുതൽ മറ്റേറ്റം വരെ നീളമുള്ള ഒരു വലിയ മേശ ഉണ്ടായിരുന്നു. ആ മേശയിൽ ധാരാളം ഭക്ഷണസാധനങ്ങൾ കാണപ്പെട്ടു. ഓരോരുത്തരുടെയും അടുക്കൽ പലവിധ പ്ലേറ്റുകൾ വെച്ചിരിക്കുന്നു. എന്റെ തോട്ടത്തിൽ നിന്നുള്ള എല്ലാ ഫലങ്ങളും കൊണ്ട് സമൃദ്ധമായതും അനുഗ്രഹങ്ങൾ നിറഞ്ഞതുമായ ഒരു മേശ. എന്റെ മക്കൾക്കുവേണ്ടി ഞാൻ അത് ഒരുക്കി സജ്ജമാക്കിവെച്ചു. മകളേ, എന്റെ നീർച്ചാൽ നീ കണ്ടോ? അടിക്കുറിപ്പ്: അവിടുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മേശയിൽ നിന്നധികം ദൂരത്തല്ലാതെ വലതുവശത്ത് ഒരു നീരുറവ ഞാൻ കണ്ടു. അതിലെ വെള്ളം സ്ഫടികം പോലെ തെളിമയുള്ളതായിരുന്നു. ഞാൻ കണ്ടിട്ടുള്ള മറ്റു നീരുറവകളെക്കാൾ ഇതിനൊരു സവിശേഷത ഉണ്ടായിരുന്നു. ഇത് ജീവത്തായി കാണപ്പെട്ടു. വെള്ളം വെള്ളി പോലെ തിളങ്ങി. വെള്ളത്തിനുള്ളിൽ നിന്ന് തന്നെ അത് പ്രകാശിക്കുന്നതായി തോന്നി. ഹാളിന്റെ വലതുവശത്തുനിന്ന് ഞാൻ അത് നോക്കുകയായിരുന്നു. ഞാൻ അതിനടുത്തായിരുന്നു. അതെ, ദീപ്തിമത്തായ ഈ ജലം നിനക്ക് കുടിക്കുവാനുള്ളതാണ്. ഇത് ജീവജലമാണ്. എന്റെ വീടിൻറെ പരിസരം ശ്രദ്ധിക്കുക. അടിക്കുറിപ്പ്: ദാഹാർത്ഥരെ ജലാശയത്തിലേക്ക് വരുവിൻ. പണമില്ലെങ്കിലും വരിക. യേശയ്യാ 55:1. ആർക്കെങ്കിലും ദാഹിക്കുന്നുവെങ്കിൽ അവർ എന്റെ അടുക്കൽ വരട്ടെ. യോഹന്നാൻ 7:37 മുതൽ 38 വരെ. എന്നിൽ വിശ്വസിക്കുന്നവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. ദാഹിക്കുന്ന ഏവനും ജീവജലത്തിന്റെ ഉറവയിൽ നിന്ന് ഞാൻ സൗജന്യമായി ജലം കൊടുക്കും. വെളിപാട് 21:6. അതെ, അത് വലുതാണ്. അവിടെ അനേകർക്കുള്ള സ്ഥലമുണ്ട്. നിങ്ങൾക്കെല്ലാവർക്കും വേണ്ടിയുള്ള വാസസ്ഥലങ്ങൾ എനിക്കുണ്ട്. അടിക്കുറിപ്പ്: എന്റെ പിതാവിൻറെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്. ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾക്ക് സ്ഥലമരുക്കാൻ പോകുന്നു എന്ന് ഞാൻ നിങ്ങളോട് പറയുമായിരുന്നു. യോഹന്നാൻ 14:2. എന്റെ ഭവനം പരിശുദ്ധമാണ്. എന്റെ ഭവനം സമാധാനമാണ്. ഇപ്പോൾ വന്നു കാണുക. നിനക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്ന് എന്നോട് പറയുക. നിനക്ക് സന്തോഷം തോന്നുന്നുണ്ടോ? അടിക്കുറിപ്പ്: ഞാൻ നിന്നിരുന്ന നീർച്ചാലിന്റെ സമീപത്തുനിന്ന് പോകുവാൻ ദൈവം എന്നെ അനുവദിച്ചു. അവിടുത്തെ ഹാളിന്റെ ചുറ്റും ഒരു വരാന്ത ഉള്ളതായി ഞാൻ കണ്ടു. അവിടെ വാതിലുകൾ ഉണ്ടായിരുന്നു. അവ മുറികളാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ നിന്ന സ്ഥലത്ത് രണ്ട് വാതിലുകൾ തുറന്നിരുന്നു. ഞാൻ ഒരു മുറിയിലേക്ക് പ്രവേശിച്ചു. ആ മുറിയിലൂടെ ഞാൻ നടന്നു നീങ്ങിയപ്പോൾ മറ്റൊരു വരാന്തയിലേക്ക് ഞാൻ എത്തിച്ചേർന്നു. അവിടെ ഞാൻ ദൈവത്തിൻറെ മഹത്വം കണ്ടു. ദൈവം അവിടെ സന്നിഹിതനാണെന്ന് എനിക്ക് അനുഭവപ്പെട്ടു. അന്തരീക്ഷം നിശ്ചലമായിരുന്നു. എല്ലാം പ്രശാന്തമായിരുന്നു. തികച്ചും മഹത്വപൂർണ്ണവും. അവിടുത്തെ സാന്നിധ്യം സ്നേഹവും സമാധാനവും ആയിരുന്നു. ദൈവത്തിൻറെ ഹാളിനകത്തും പുറത്തും അവിടുത്തെ തേജസ്സും പ്രതാപവും എനിക്ക് അനുഭവപ്പെട്ടു. ഈ സ്ഥലം എനിക്ക് വീടുപോലെ തോന്നി. ഞാൻ ഒരു സന്ദർശകയാണെന്ന് എനിക്ക് തോന്നിയില്ല. ഞാൻ ആ ഭവനത്തിൽ ഉൾപ്പെട്ടതാണെന്ന് എനിക്ക് തോന്നി. അതിനുശേഷം ഞാൻ ആ മുറിയിൽ നിന്ന് ഹാളിലേക്ക് തിരിച്ചുപോയി. തുറന്നിരുന്ന മറ്റേ മുറിയിൽ നിന്ന് ഞാൻ ഒരു സ്വരം കേട്ടു. ഞാൻ അകത്തു കടന്നപ്പോൾ അവിടെ ഒരു ശിശുവിനെ കണ്ടു. സമീപം ഒരു സ്ത്രീയും ഉണ്ടായിരുന്നു. ശിശു സഹജമായി ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്ന ആ കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു ആ സ്ത്രീ. അവർ ആത്മാക്കളാണെന്ന് എനിക്ക് മനസ്സിലായി. യഹോവ അവിടുത്തെ ഉത്സവത്തിനുവേണ്ടി അവരെ കൊണ്ടുവന്നതാണ്. യഹോവയുടെ ഭവനത്തിൽ എനിക്ക് എന്തൊരു അനുഭവമാണ് ഉണ്ടായത്. എന്റെ കർത്താവേ, എല്ലാവരും തങ്ങളുടെ വാസം അങ്ങയിൽ കണ്ടെത്തുന്നു. അതെ, സ്നേഹവും സമാധാനവും അവിടെയുണ്ട്. ഞാൻ സന്നിഹിതനാണ്. നിനക്ക് എന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ കഴിയും. ഞാൻ സമാധാനമാണ്. മകളേ, എന്റെ ഭവനത്തിന്റെ തേജസ്സ് നീ ഇപ്പോൾ കണ്ടു കഴിഞ്ഞു. നീ പോയി എല്ലാവരോടും ഇത് പറയുക. എന്റെ മക്കളുടെ അടുക്കലേക്ക് ചെന്ന് എന്റെ മഹനീയമാർന്ന നാമം അവരോട് പ്രഘോഷിക്കുക. സമാധാനത്തിന്റെ ഈ സന്ദേശം അവർക്ക് എത്തിച്ചു കൊടുക്കുക. അവർക്കുവേണ്ടി ഒരുക്കിയിരിക്കുന്ന എന്റെ മേശയെക്കുറിച്ചും എന്റെ ഭവനത്തിലെ വാസസ്ഥലങ്ങളെ കുറിച്ചും യഹോവയായ ഞാൻ അവർക്കുവേണ്ടി കാത്തിരിക്കുന്നതിനെക്കുറിച്ചും അവരോട് പറയുക. അവർ എന്റെ മഹത്വത്തിൽ പങ്കുചേരുവാനായി എന്റെ അടുക്കലേക്ക് വരട്ടെ. മകളേ, നീ നന്നായി പ്രവർത്തിച്ചു. ഞാൻ നിന്നെ അഭിവൃദ്ധിപ്പെടുത്തും. ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു. പ്രിയപ്പെട്ടവളേ, പോയി നിന്റെ എല്ലാ ജോലികളും സമാധാനത്തിലും സ്നേഹത്തിലും ചെയ്യുക. 23-11-1986. ബംഗ്ലാദേശ് സെമിനാരി വേദികളിൽ ഒരാളെ ഈ സന്ദേശം ഞാൻ കാണിച്ചപ്പോൾ അദ്ദേഹം എന്നെ പൂർണമായും തെറ്റിദ്ധരിച്ചു. നിരുത്സാഹപ്പെട്ട് ദുഃഖിതയായി ഞാൻ വീട്ടിലേക്ക് തിരിച്ചു പോന്നു. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്തുകൊണ്ടാണ് ആ വൈദികൻ എന്നെ തെറ്റിദ്ധരിച്ചത്? സ്വർഗ്ഗത്തിലെ കാര്യങ്ങൾ വൈദികരായിരിക്കും ആദ്യം മനസ്സിലാക്കുക എന്ന് ഞാൻ ചിന്തിച്ചിരുന്നു. യഹോവയായ ഞാൻ നിന്റെ സമീപത്തുണ്ട്. അവരെ പഠിപ്പിക്കുക. ഞാൻ വളരെ അസ്വസ്ഥയായി. സമാധാനത്തിൽ ആയിരിക്കുക. എപ്പോഴും ഞാൻ നിന്റെ സമീപത്തുണ്ട്. നീ ഭയപ്പെടേണ്ടതില്ല. യഹോവയായ ഞാനാണ് നിന്നെ നയിക്കുന്നത്. അസ്വസ്ഥപ്പെടരുത്. അവർ മനസ്സിലാക്കിയിട്ടില്ല. നിന്നെ നിരുത്സാഹപ്പെടുത്തുവാൻ മനുഷ്യരെ അനുവദിക്കരുത്. അടിക്കുറിപ്പ്: ഇവിടെ ദൈവം മാത്രം സംസാരിക്കുകയായിരുന്നു. വലിയ സ്വരത്തിൽ അവിടുന്ന് വിളിച്ചു പറയുകയായിരുന്നു. ദുഃഖം നിറഞ്ഞ സ്വരത്തിലാണ് അവിടുന്ന് സംസാരിച്ചത്. അനുഗ്രഹങ്ങൾ സ്വാഗതം ചെയ്യപ്പെട്ടിരുന്ന നാളുകൾ കഴിഞ്ഞുപോയിരിക്കുന്നു. അടിക്കുറിപ്പ്: വീണ്ടും ദൈവം സ്വരം ഉയർത്തി പറഞ്ഞു. കാലഘട്ടമേ, ഓ അല്പവിശ്വാസത്തിന്റെ കാലഘട്ടമേ, എന്റെ സന്തതികൾ മൃദുവായ വാക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നത് കണ്ട് എനിക്ക് ശ്വാസം മുട്ടുന്നു. ഉണരുവിൻ. ജീവിക്കുവിൻ. എന്നെ മഹത്വപ്പെടുത്തുവിൻ. അല്പവിശ്വാസത്തിന്റെ കാലഘട്ടമേ, നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ എന്നേക്കുമായി അടച്ചുപൂട്ടിയോ? 25-11-1986. ദൈവമായ ഞാൻ നിരീക്ഷിക്കുന്നുണ്ട്. എന്റെ നേർക്ക് അവർ തങ്ങളുടെ ഹൃദയങ്ങൾ എപ്രകാരം അടച്ചുപൂട്ടിയിരിക്കുന്നു എന്ന് ഞാൻ കാണുന്നുണ്ട്. ഞാൻ പ്രവർത്തിക്കുന്ന രീതി അവർക്ക് ഒട്ടും അറിയില്ല. അവർ എന്റെ അടയാളങ്ങൾ മനസ്സിലാക്കുന്നില്ല. മകളേ, ഞാൻ അവർക്ക് ചെവികൾ നൽകിയിട്ടുണ്ട്. എന്നാൽ അവർ അവ ഉപയോഗിക്കുന്നില്ല. ഞാൻ അവർക്ക് കണ്ണുകൾ നൽകിയിട്ടുണ്ട്. എന്നാൽ എന്നെ അന്വേഷിച്ചുകൊണ്ട് എന്റെ സാന്നിധ്യമില്ലാത്ത ഇരുദിശയിലേക്ക് അവർ തങ്ങളുടെ കണ്ണുകൾ തിരിക്കുന്നു. അടിക്കുറിപ്പ്: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ദൈവം അവർക്ക് നിദ്രാലസമായ ആത്മാവും കാഴ്ചയില്ലാത്ത കണ്ണുകളും കേൾവിയല്ലാത്ത ചെവികളുമാണ് ഇന്നേവരെ നൽകിയത്. റോമ 11:8. യേശയ്യാ 29:10. 27-11-1986. സംശയങ്ങൾ. സംശയങ്ങൾ. സംശയങ്ങൾ. എന്റെ ഹൃദയം വിറയ്ക്കുകയാണ്. എനിക്ക് ശ്വാസം കിട്ടുന്നില്ല. ഭീകരത എന്നിൽ കുടികൊള്ളുന്നു. ഈ സന്ദേശം എഴുതിയെടുക്കലിൽ എനിക്ക് തെറ്റ് പറ്റി പോയിട്ടുണ്ടെങ്കിൽ ഞാനാണ് ഏറ്റവും വലിയ നികൃഷ്ട. ഉഗ്രഭീതി എന്റെ ഹൃദയത്തിൽ നിറയുന്നു. എന്റെ ഭയത്തെ ചൊല്ലി പിശാച് പരിഹസിക്കുന്നു. എന്റെ ദൈവമേ, എന്റെ ദൈവമേ, എനിക്കൊരു അടയാളം നൽകണമേ. ഞാൻ പിശാചിന്റെ ഇരയാണോ? സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ഞാൻ യഹോവയാണ്. ആകാശത്തിലും ഭൂമിയിലും ഞാൻ ഭരണം നടത്തുന്നു. ഞാൻ അത്യുന്നതനാണ്. എന്നെ ചാരുക. എന്തെന്നാൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇതാ, ഞാൻ നിനക്ക് ഒരു അടയാളം നൽകുവാൻ പോവുകയാണ്. ക്രൂശിത രൂപം നിന്റെ കരത്തിൽ പിടിക്കുക. അടിക്കുറിപ്പ്: മേശപ്പുറത്തുണ്ടായിരുന്ന ഒരു ക്രൂശിത രൂപം എന്റെ വലതു കരത്തിൽ ഞാൻ എടുത്തു പിടിച്ചു. നോക്കൂ. അടിക്കുറിപ്പ്: ക്രൂശിത രൂപവും പേനയും എന്റെ കയ്യിൽ നിന്ന് ഒഴിവാക്കുവാനും കടലാസിൽ നിന്ന് എന്റെ കരം ഉയർത്തുവാനും എനിക്ക് കഴിയാത്തവണ്ണം എന്റെ കരം കൂട്ടിച്ചേർത്ത് പിടിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ നിന്റെ കരം സ്വതന്ത്രമാക്കുമെന്ന് അവിടുന്ന് പറഞ്ഞപ്പോൾ എന്റെ വിരലുകൾ സ്വതന്ത്രമായി. ഞാൻ നിന്റെ വിരലുകൾ ഒന്നിച്ചു ചേർത്ത് പിടിച്ചിരിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇപ്പോൾ ഞാൻ നിന്റെ കരം സ്വതന്ത്രമാക്കും. എന്റെ സ്നേഹം അനുഭവിച്ചറിയുക. മകളേ, എന്നെ വിശ്വസിക്കുക. സമാധാനത്തിൽ പോവുക. കർത്താവ് വീണ്ടും മോശയോട് അരുളി ചെയ്തു: "നിന്റെ കൈ മാറിടത്തിൽ വയ്ക്കുക." അവൻ അപ്രകാരം ചെയ്തു. കൈ തിരിച്ചെടുത്തപ്പോൾ അത് മഞ്ഞുപോലെ വെളുത്ത് കുഷ്ഠം ബാധിച്ചതായി കാണപ്പെട്ടു. അവിടുന്ന് കൽപ്പിച്ചു: "കൈ വീണ്ടും മാറിടത്തിൽ വയ്ക്കുക." അവൻ അപ്രകാരം ചെയ്തു. മാറിടത്തിൽ നിന്ന് കൈ തിരിച്ചെടുത്തപ്പോൾ അത് പൂർവ്വ സ്ഥിതിയിലായി ശരീരത്തിൻറെ മറ്റു ഭാഗങ്ങൾ പോലെ കാണപ്പെട്ടു. പുറപ്പാട് നാല് ആറു മുതൽ ഏഴ് വരെ. 28-11-1986. 28-11-1986. എനിക്ക് വലിയ ആലസ്യം അനുഭവപ്പെടുന്നു. ഇതെല്ലാം എനിക്ക് സംഭവിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചിട്ടില്ല. എന്തുകൊണ്ട് ഇത് ഈ വിധത്തിൽ സംഭവിക്കുന്നു? ഞാൻ എന്താണ് ചെയ്തിട്ടുള്ളത്? മകളെ, ഒരിക്കലും മനുഷ്യരാൽ നിരുത്സാഹിതയാകരുത്. ആരും എൻറെ കൂടെയില്ല. ആരും എന്നെ വിശ്വസിക്കുന്നില്ല. എനിക്ക് ഭ്രാന്താണോ? അങ്ങ് എന്നോട് സംസാരിക്കുന്നതിൽ അവർ എന്തിന് എന്നെ കുറ്റപ്പെടുത്തുന്നു? എൻറെ നേരെ നോക്കുക. അടിക്കുറിപ്പ്: യേശുവിൻറെ സ്നേഹനിർഭരമായ മുഖത്തേക്ക് ഞാൻ നോക്കി. അവിടുത്തെ മുഖഭാവം അനുകമ്പാർദ്രമായിരുന്നു. സന്തോഷവതിയായിരിക്കുക. ആനന്ദിക്കുക. എന്തെന്നാൽ ഞാൻ നിന്റെ സമീപത്തുണ്ട്. സന്തോഷം അനുഭവിക്കുക. എന്തെന്നാൽ ഞാൻ നിന്റെ അടുത്തുണ്ട്. യേശുക്രിസ്തുവായ ഞാൻ ഇപ്പോഴും നിന്നോടൊപ്പം ഉണ്ടായിരിക്കും. ആനന്ദിക്കുക. എന്നെ സമീപിക്കുന്നതിനും ഈ വിധത്തിൽ എന്നോട് സംസാരിക്കുന്നതിനും വേണ്ടി ഈ കൃപാവരം ഞാൻ നിനക്ക് നൽകിയിരിക്കുന്നു. മകളെ, എന്നെ പ്രാപിക്കുന്നതിനും ഈ വിധം സംസാരിക്കുന്നതിനും നിനക്ക് ലഭിച്ചിട്ടുള്ള ഈ കൃപാവരം ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ടുള്ളവർ അനവധിയാണെങ്കിൽ പോലും ഈ കൃപാവരം വളരെ കുറച്ചുപേർക്കെ ലഭിച്ചിട്ടുള്ളൂ എന്ന് ഞാൻ നിന്നോട് പറയുമ്പോൾ നീ എന്നെ വിശ്വസിക്കുക. അതിനാൽ ആനന്ദിക്കുവിൻ. സന്തോഷിക്കുവിൻ. 2-12-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. 2-12-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. യഹോവയായ ഞാൻ നിന്റെ സമീപത്തുണ്ട്. എപ്പോഴും ഞാൻ നിന്റെ അടുത്തുണ്ട്. മനുഷ്യരിലെ ഊഷരത കണ്ട് ഞാൻ വിലപിക്കുന്നു. അടിക്കുറിപ്പ്: ദൈവം എപ്പോഴാണ് അവിടുത്തെ സന്ദേശങ്ങൾ വെളിപ്പെടുത്തുക എന്ന് ഞാൻ ചിന്തിച്ചു. വന്ന് എന്നെ ചാരുക. സമയം ഇനിയും ആയിട്ടില്ല. അതിനിടയിൽ ജാഗ്രതയോടെ ഉണർന്നിരിക്കുക. എങ്ങനെയാണ് ഈ കൃപാവരം എനിക്ക് നൽകപ്പെട്ടത്? എന്റെ കർത്താവേ, അങ്ങ് പെട്ടെന്ന് തീരുമാനിച്ചതാണോ? നിൻറെ ചോദ്യത്തിന് ഞാൻ മറുപടി പറയട്ടെ. ഈ വിധത്തിൽ ഏതു സമയത്തും എവിടെ വെച്ചും എന്നെ സമീപിക്കുവാനുള്ള കൃപാവരം ഞാൻ നിനക്ക് നൽകിയിരിക്കുന്നു. ഞാനാണ് നിന്നെ വിളിച്ചത്. നീ ജനിക്കുന്നതിനു മുമ്പ്, നിൻറെ അമ്മയുടെ ഉദരത്തിൽ നീ രൂപപ്പെടുന്നതിനു വളരെ മുമ്പേ തന്നെ ദൈവമായ ഞാൻ നിന്നെ അറിഞ്ഞു. ഞാൻ നിന്നെ അറിഞ്ഞു. പ്രിയപ്പെട്ടവളെ, നീ എന്റേതാണ്. എൻറെ സന്ദേശവാഹകയായി തീരുന്നതിനു വേണ്ടി ഞാൻ നിന്നെ തിരഞ്ഞെടുത്തു. നീ എൻറെ സന്ദേശങ്ങൾ വഹിക്കണം. ഞാൻ നിന്നെ തിരഞ്ഞെടുത്തു. എന്തെന്നാൽ ഞാൻ അത് ഇച്ഛിച്ചു. നീ വളർന്നു കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ നിന്നെ നിരീക്ഷിച്ചു. എന്നാൽ എൻറെ സാന്നിധ്യത്തെക്കുറിച്ച് നിനക്ക് അറിവില്ലാത്തതായി തോന്നി. നീ എന്നെ വിസ്മരിച്ചിരിക്കുന്നതായി കാണപ്പെട്ടു. നീ അലഞ്ഞു തിരിയുന്നത് കണ്ടപ്പോൾ ഞാൻ നിന്നെ വിളിച്ചു. എന്തെന്നാൽ സമയം വന്നെത്തിയിട്ടുണ്ടായിരുന്നു. നീ എന്നെ വിസ്മരിക്കുന്നതായി കാണപ്പെട്ടെങ്കിലും, നീ എന്റെ സ്വരം ശ്രവിച്ചതിൽ ഞാൻ സന്തോഷിച്ചു. നീ എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നീ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ദൈവമായ ഞാൻ എപ്പോഴും എൻറെ ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നു എന്ന് മനസ്സിലാക്കുക. ആദ്യത്തെ പ്രാവശ്യം ഞാൻ നിനക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ, നീ നിൻറെ ശിരസ്സ് ഉയർത്തി. നിൻറെ മുമ്പിലുള്ളവന്റെ നേർക്ക് നോക്കേണ്ടതിന് ഞാൻ നിന്നെ പിടിച്ചു. നീ നിൻറെ ശിരസ്സ് ഉയർത്തിയപ്പോൾ, ഞാൻ നിൻറെ കണ്ണുകളിലേക്ക് നോക്കി. നീ എപ്രകാരം സ്നേഹം അനുഭവിച്ചറിഞ്ഞിട്ടില്ലാത്തവളാണെന്ന് ഞാൻ മനസ്സിലാക്കുകയും ചെയ്തു. അടിക്കുറിപ്പ്: ഒരിക്കലും പ്രാർത്ഥിക്കുകയോ മതപരമായ കർമ്മങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യാത്ത എന്നെപ്പോലെയുള്ള ഒരാളെ ദൈവത്തിന് സ്നേഹിക്കുവാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അവിടുത്തെ സ്നേഹിക്കുന്നവരെ മാത്രമാണ് അവിടുന്ന് സ്നേഹിക്കുന്നതെന്ന് ഞാൻ ചിന്തിച്ചിരുന്നു. ഇത്ര നികൃഷ്ടയായി നിന്നെ കണ്ടപ്പോൾ, ദൈവമായി എനിക്ക് നിന്നോട് ഏറെ അനുകമ്പ തോന്നി. മകളെ, ഞാൻ നിന്നെ എൻറെ അടുക്കലേക്ക് ഉയർത്തുകയും, നിൻറെ കുറ്റത്തിൽ നിന്ന് നിനക്ക് മോചനം നൽകുകയും ചെയ്തു. നീ എന്നെ തിരിച്ചറിയണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്തെന്നാൽ, നിന്നെ സ്നേഹിക്കുന്ന നിൻറെ രക്ഷകനാണ് ഞാൻ. ഞാൻ നിന്നെ സുഖപ്പെടുത്തുകയും അനുഗ്രഹിക്കുകയും ചെയ്തു. എന്നോടൊപ്പം എൻറെ മേലങ്കി പങ്കുവെക്കുന്നതിന് നീ തയ്യാറാണോ എന്ന് ചോദിച്ചുകൊണ്ട്, ഞാൻ എൻറെ മേലങ്കി വിടർത്തി. എന്നെ അനുഗമിക്കുവാൻ നീ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞാൻ നിന്നോട് ചോദിച്ചു. എന്നെ നിനക്ക് ആവശ്യമുണ്ടെന്നും, എന്നോടൊപ്പം ആയിരിക്കുവാൻ നീ ആഗ്രഹിക്കുന്നുണ്ടെന്നും നീ മറുപടി നൽകി. എന്നെ അനുഗമിക്കുവാൻ നീ ആഗ്രഹിക്കുന്നുണ്ടെന്ന് നീ പറയുന്നത് കേട്ട്, യഹോവയായ ഞാൻ സന്തോഷിച്ചു. എങ്ങനെയാണ് എന്നെ സ്നേഹിക്കുന്നതെന്ന് അപ്പോൾ ഞാൻ നിന്നെ പഠിപ്പിച്ചു. എങ്ങനെ എന്നോടൊപ്പം ആയിരിക്കാമെന്നും, എങ്ങനെ എന്നെ പ്രാപിക്കാമെന്നും ഞാൻ നിന്നെ പഠിപ്പിച്ചു. ഞാൻ എന്റെ അനുഗ്രഹങ്ങൾ നിൻറെ മേൽ വർഷിച്ചു. എൻറെ പ്രകാശത്തിൽ ജീവിക്കുവാൻ ഞാൻ നിന്നെ അനുവദിച്ചു. അതിനുശേഷം, എന്നെ മഹത്വപ്പെടുത്തുവാൻ നിനക്ക് സാധിക്കുന്നതിന് എന്റെ എല്ലാ പ്രവർത്തികളും ഞാൻ നിൻറെ മേൽ ചൊരിഞ്ഞു. എനിക്ക് വേണ്ടി പ്രവർത്തിക്കുവാൻ നീ തയ്യാറാണോ എന്ന് ദൈവമായ ഞാൻ നിന്നോട് ചോദിച്ചു. നീ തയ്യാറാണെന്നറിഞ്ഞ് ഞാൻ സന്തോഷം കൊണ്ട് നിറഞ്ഞു. ചരിത്രം ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നീ പറയുന്നു. അതെ, എൻറെ കർത്താവേ, അങ്ങയുടെ വിളി സ്വീകരിച്ചിട്ടുള്ളവരെല്ലാം നിരാകരിക്കപ്പെടുകയും, പരിഹസിക്കപ്പെടുകയും, ഭ്രാന്തരായി കണക്കാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ആധുനിക സമൂഹത്തിൽ എനിക്ക് വളരെയധികം അവഹേളനം ഉണ്ടാകും. എനിക്ക് പിശാച് ബാധയുണ്ടെന്ന് വരെ ചിലർ പറയും. നിന്നെ പരിഹസിക്കുവാൻ ആഗ്രഹിക്കുന്നവർ നിന്നെ സമീപിക്കട്ടെ. അവരുടെ ആരോപണങ്ങൾ എത്ര ഗുരുതരമാണെന്ന് അവർ അറിയുന്നില്ല. എന്തെന്നാൽ, ഞാൻ നൽകിയ വചനങ്ങളെയാണ് അവർ പരിഹസിക്കുന്നത്. ഇക്കൂട്ടരെ പിന്നീട് ഞാൻ കൈകാര്യം ചെയ്യും. എന്നെ വിശ്വസിക്കുക. നിൻറെ ചെവിയിൽ പ്രബോധനങ്ങൾ മന്ത്രിക്കുവാൻ ഞാൻ നിന്നെ വീണ്ടും വിളിക്കും. എൻറെ വചനങ്ങളാൽ ഞാൻ നിൻറെ വായ് നിറയ്ക്കും. യഹോവയായ ഞാനാണ് നിൻറെ ശക്തി. എൻറെ കുഞ്ഞേ, അനവധിയായ നിൻറെ പീഡകരെ അവഗണിക്കുവാൻ പ്രാപ്തയാക്കുന്നതിന് മതിയായ ശക്തി ഞാൻ നിനക്ക് നൽകും. അടിക്കുറിപ്പ്: ഈ വാക്കുകൾ പറഞ്ഞപ്പോൾ, ദൈവത്തിൻറെ സ്വരം വളരെ ദുഃഖപൂർണ്ണമായി. തൻറെ മകനെ യുദ്ധത്തിനയക്കേണ്ടി വരുന്ന ഒരു പിതാവിനെ പോലെയാണ് അവിടുന്ന് സംസാരിക്കുന്നത്. എന്നാൽ എൻറെ പരിച കൊണ്ട് ഞാൻ നിന്നെ മറയ്ക്കും. ചെവികളുള്ളവർ എന്നെ കേൾക്കട്ടെ. കണ്ണുകളുള്ളവർ എന്നെ കണ്ടു തിരിച്ചറിയട്ടെ. യഹോവയായ ഞാൻ എൻറെ രക്ഷാകരമായ സഹായം എല്ലാ ജനതകൾക്കും നൽകിക്കൊണ്ടിരിക്കുകയാണെന്ന് ഹൃദയം അടച്ചുപൂട്ടിയിട്ടില്ലാത്തവരെല്ലാം മനസ്സിലാക്കട്ടെ. മകളെ, എൻറെ സമീപം നിലകൊള്ളുക. ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു. 3-12-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എല്ലാവരുടെയും സൃഷ്ടാവായ സൈന്യങ്ങളുടെ ദൈവമായ കർത്താവാണ് ഞാൻ. ഞാൻ തന്നെയാണ് നിന്നെ വിളിച്ചത്. അടിക്കുറിപ്പ്: പ്രാചീനകാലത്തെ പ്രവാചകന്മാരോട് ദൈവം സംസാരിച്ചതുപോലെ, എന്നോട് സംസാരിക്കുവാൻ എങ്ങനെയാണ് അവിടുത്തേക്ക് കഴിയുക എന്ന് ഞാൻ അത്ഭുതപ്പെടുകയായിരുന്നു. അതെ, നിങ്ങളുടെ തലമുറയിലും വിളിക്കുവാനും എന്നെ തന്നെ വെളിപ്പെടുത്തുവാനും എനിക്ക് കഴിയും. ഞാൻ മാറ്റമില്ലാത്തവനാണ്. വരാനിരിക്കുന്ന നിൻറെ വംശജർ അനുഗ്രഹിക്കപ്പെടട്ടെ. ഒരിക്കലും എന്നെ പരിത്യജിക്കരുത്. ഞാൻ നിന്നെ ജ്ഞാനം അഭ്യസിപ്പിക്കും. ഇതിനോടകം ഞാൻ നിന്നെ പഠിപ്പിച്ചിട്ടുള്ളത് മറക്കരുത്. നിൻറെ പ്രവർത്തിയിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഞാൻ നിന്നെ എൻറെ അടുക്കലേക്ക് നയിക്കും. എൻറെ സമീപം നിലകൊള്ളുക. എന്നാൽ നിനക്ക് ഞാൻ ഒരു സ്ഥലം തിരഞ്ഞെടുത്തിട്ടുണ്ട്. കർത്താവേ, എവിടെയാണ് ആ സ്ഥലം? വേറെ ഒരു രാജ്യത്താണെന്ന് ഞാൻ ചിന്തിച്ചു. എൻറെ ഹൃദയത്തിന്റെ മധ്യത്തിൽ ജീവിക്കുവാൻ ഞാൻ നിന്നെ അനുവദിക്കും. മകളെ, എന്നെ അംഗീകരിക്കുക എന്നത് എൻറെ വചനത്തെ സ്നേഹിക്കലാണ്. ഞാൻ സജീവമായിരിക്കുന്നത് പോലെ, എൻറെ വചനവും സജീവമാണെന്ന് ഓർക്കുക.