Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 31: ഒരു ഏദൻ തോട്ടമായി എന്റെ സൃഷ്ടിയെ മാറ്റുക.
Transcript
- എപ്പിസോഡ് 31. 2-5-1987. ഞാനാണ്, യേശു. യേശുവേ, അവിടുന്ന് ഇപ്പോൾ ഒരു പ്രധാനപ്പെട്ട സന്ദേശം നൽകുവാൻ പോവുകയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എഴുത്തുതടയാനായി തിന്മ ശ്രമിക്കുന്നു എന്നതും ഇതിന്റെ അടയാളമായി ഞാൻ കരുതുന്നു. കർത്താവിനെ സത്യമായി സ്നേഹിക്കുന്ന എല്ലാ പുരോഹിതന്മാർക്കും, കന്യാ സ്ത്രീകൾക്കും, സന്യാസിമാർക്കും, അവിടുത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി നൽകുന്ന സന്ദേശം. എന്നെ സ്നേഹിക്കുന്നവർക്കും, തങ്ങളുടെ ജീവിതത്തെ ഒരു ബലിയായി എനിക്ക് സമർപ്പിക്കുന്നവർക്കും വേണ്ടിയുള്ള സന്ദേശം. അവർക്ക് ശക്തി നൽകി അവരെ പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വചനമായ ഞാൻ ഈ ബലഹീന ഉപകരണത്തിൽ കൂടി എന്റെ വചനങ്ങൾ വെളിപ്പെടുത്തും. എന്റെ പ്രകാശം നിങ്ങൾ എല്ലാവരുടെയും മേൽ പ്രശോഭിക്കുവാൻ ഇടവരുത്തിക്കൊണ്ട്, ഈ സന്ദേശത്തിലൂടെ ഞാൻ ഭൂമിയിലേക്ക് ഇറങ്ങുന്നു. എന്റെ പ്രിയപ്പെട്ടവരെ, ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എന്റെ ഉള്ളിൽ ജീവനുള്ളതും ഒരിക്കലും അളഞ്ഞുപോകാത്തതുമായ ഒരു ജ്വാലയുണ്ട്. ഞാൻ പരിശുദ്ധിയും ഭക്തിയും സമ്പത്തിന്റെ ആഴക്കടലാണ്. എന്റെ പ്രിയപ്പെട്ടവരെ, വരൂ, എന്നിൽ നിന്ന് സ്വീകരിക്കുക. വരൂ, എന്റെ തുറന്നിരിക്കുന്ന മുറിവുകളിലേക്ക് പ്രവേശിക്കുക. വന്ന് നിങ്ങളുടെ ദേഹിയെ എന്റെ തിരുരക്തത്തിൽ മുക്കുക. ഈ മണനാരന്യത്തെ സമൃദ്ധമായി നനച്ചുകൊണ്ട്, എന്റെ കുഞ്ഞാടുകളെ സൗഖ്യപ്പെടുത്തുവാൻ നിങ്ങൾക്ക് കഴിയേണ്ടതിന്, നിങ്ങൾ വന്ന് എന്റെ ജീവനുള്ള ഉറവയിൽ നിന്ന് പാനം ചെയ്യുക. ഈ ജീവനുള്ള ജ്വാലയിൽ നിന്ന് പ്രകാശം സ്വീകരിക്കുക. അത് നിങ്ങളുടെ ഹൃദയങ്ങളെ ആവരണം ചെയ്യട്ടെ. നിങ്ങളുടെ മനസ്സിന് ഒരിക്കലും ഗ്രഹിക്കുവാൻ കഴിയാത്ത വിധത്തിൽ ഞാൻ നിങ്ങളെ അത്രമാത്രം സ്നേഹിക്കുന്നു. വരൂ, എന്റെ വിശുദ്ധ കുരിശ് വഹിക്കുന്നതിൽ ഒരിക്കലും തളരാതിരിക്കുക. എന്തെന്നാൽ, കുരിശ് വഹിച്ചുകൊണ്ട് ഞാൻ നിങ്ങളോടൊപ്പമുണ്ട്. എന്നോട് ചേർന്ന് നടന്നുകൊണ്ട് എന്നെ അനുഗമിക്കുക. എന്റെ കാൽപ്പാടുകളിൽ നിങ്ങളുടെ പാദങ്ങൾ വെക്കുക. പരിശ്രമിക്കുന്നതിലും സഹിക്കുന്നതിലും മടുപ്പ് തോന്നരുത്. എന്നെ മഹത്വപ്പെടുത്തുക. നിങ്ങളുടെ സ്തുതികൾ സുഗന്ധപൂരിതമായ ധൂപം പോലെ സ്വർഗ്ഗത്തിലേക്ക് ഉയരട്ടെ. എന്നെ സ്തുതിക്കുക. ഞാൻ ആനന്ദിക്കട്ടെ. ഞാൻ നിങ്ങളിൽ സന്തോഷിക്കട്ടെ. എന്നോടുള്ള നിങ്ങളുടെ സ്നേഹത്തിൽ ഞാൻ ആനന്ദിക്കട്ടെ. ഈ അനന്തമായ സ്നേഹത്തിൽ നിന്ന് നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുക. ഈ അനന്തമായ സ്നേഹം നിങ്ങളിൽ കവിഞ്ഞൊഴുകിക്കൊണ്ട് എന്റെ കുഞ്ഞാടുകളെ സുഖപ്പെടുത്തട്ടെ. ഭൂമിയിലെ സർവ്വ ജീവികളും എന്റെ ഊഷ്മളമായ സ്നേഹം അനുഭവിച്ചറിയട്ടെ. തണുത്തു മരവിച്ചുറഞ്ഞുപോയ ഓരോ ഹൃദയവും എന്റെ പരിശുദ്ധിയിൽ ലയിച്ച് എന്നോടൊന്നായി തീരട്ടെ. ഭൂതകാലത്തിന്റെ ഓരോ നെഴിലും പൂർണമായ സത്യസന്ധതയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ജീവനുള്ള വ്യക്തിത്വമായി നിങ്ങളിൽ രൂപാന്തരപ്പെടട്ടെ. എന്റെ സൃഷ്ടി ഒരു പർദീസയായി മാറട്ടെ. ഐക്യപ്പെടുക. ഐക്യപ്പെട്ട് ഒന്നായി തീരുക. എന്തെന്നാൽ, ദൈവമായ ഞാൻ ഏകനാണ്. ഐക്യം ശക്തിപ്പെടുത്തുന്നു. ഐക്യപ്പെടുക. എന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വിത്തുകൾ വിതച്ചുകൊണ്ട് എന്റെ വിശ്വസ്തരായ വിധക്കാരാകുക. ഭൂമിയിൽ സ്വർഗ്ഗം ഉളവാക്കുന്ന ധാന്യവിത്തുകളാണ് ഞാൻ ഉണ്ടാക്കിയിരിക്കുന്നത്. എന്തെന്നാൽ, ഭൂമിയിലെ എന്റെ ദൈവരാജ്യം സ്വർഗ്ഗത്തിലെതുപോലെയാകും. എന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന എന്റെ രക്തത്താൽ വിശദീകരിക്കപ്പെട്ട ധാന്യവിത്തുകൾ എടുത്ത് എല്ലായിടത്തും വിതയ്ക്കുക. പ്രിയപ്പെട്ടവരെ, ഈ വിത്തുകൾ എന്റെ ഹൃദയത്തിലുണ്ട്. നിങ്ങൾ എന്റെ ഹൃദയത്തിൽ പ്രവേശിച്ച് ഈ വിത്തുകൾ സ്വീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഐക്യത്തിനുവേണ്ടി പരിശ്രമിക്കുക. ഞാൻ പുഷ്പങ്ങളെ സുഖപ്പെടുത്തും. ഞാൻ അവയെ സുഗന്ധപൂരിതമാക്കും. ഞാൻ അവയെ ധാരാളമായി വർദ്ധിപ്പിക്കും. എന്റെ ഉദ്യാനത്തെ അലങ്കരിക്കും. ഞാൻ നിങ്ങളുടെ ഹൃദയങ്ങളെ നനയ്ക്കും. ഞാൻ നിങ്ങളെ പുനരുദ്ധരിക്കും. സൃഷ്ടി, ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിങ്ങളിൽ പ്രകാശിക്കും. അങ്ങനെ എന്റെ ചുടു രശ്മികൾ നിങ്ങളെ വലയം ചെയ്തിരിക്കുന്ന കറുത്തിരണ്ട് ഖനീഭവിച്ച കാർമേഘങ്ങളെ ചിതറിക്കും. എന്റെ പ്രകാശം അവയിൽ തുളച്ചു കടന്ന് നിങ്ങളെ ഭാരപ്പെടുത്തുന്ന എല്ലാ അന്ധകാരത്തെയും നീക്കി കളയും. ഈ അന്ധകാരം ബലഹീനതയും നികൃഷ്ടതയും ദുഷ്ടതയും മാത്രമേ നിങ്ങൾക്ക് പ്രധാനം ചെയ്തിട്ടുള്ളൂ. എന്റെ ചുടു രശ്മികൾ എന്റെ എല്ലാ പുഷ്പങ്ങളെയും പുനരുദ്ധരിക്കും. സ്വർഗ്ഗത്തിൽ നിന്ന് നീതിയുടെയും പരിശുദ്ധിയുടെയും നൈർമല്യത്തിന്റെയും സത്യസന്ധതയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മഞ്ഞുതുള്ളികൾ നിങ്ങളുടെ മേൽ ഞാൻ വർഷിക്കും. എന്റെ ചുടു രശ്മികൾ എന്റെ എല്ലാ പുഷ്പങ്ങളെയും പുനരുദ്ധരിക്കും. സ്വർഗ്ഗത്തിൽ നിന്ന് നീതിയുടെയും പരിശുദ്ധിയുടെയും നൈർമല്യത്തിന്റെയും സത്യസന്ധതയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മഞ്ഞുതുള്ളികൾ നിങ്ങളുടെ മേൽ ഞാൻ വർഷിക്കും. നിങ്ങളുടെ മേൽ എപ്പോഴും ശ്രദ്ധയുള്ള നിങ്ങളുടെ വിശ്വസ്ത കാവൽക്കാരനാണ് ഞാൻ. ഞാൻ ലോകത്തിന്റെ പ്രകാശമാണെന്ന് ഓർക്കുക. ഞാനാണ് വചനം. സമാധാനം നിങ്ങൾ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. എന്നെ മഹത്വപ്പെടുത്തുക. എന്നിൽ ആശ്രയിക്കുക. എന്റെ കുരിശ് വഹിക്കുന്നതിൽ മടുപ്പ് തോന്നാതെ എന്റെ മക്കളെ സുഖപ്പെടുത്തുവാൻ പരിശ്രമിക്കുക. എന്റെ വസൂല സന്ദേശം എഴുതിയെടുക്കുന്നതിൽ മടുപ്പ് തോന്നരുത്. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാനും നിന്നെ അഭിസിപ്പിക്കും. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ തിരുഹിതം നിറവേറട്ടെ. 5-5-1987. ദൈവത്തിൻറെ സ്നേഹം ഞാൻ അനുഭവിച്ചറിയുമ്പോൾ എന്റെ മനസ്സ് ഏതാണ്ട് ഉന്മാദാവസ്ഥയിലായി തീരുന്നു. അവിടുത്തെ ശരീരത്തിൽ പൂർണമായി ഞാൻ ലയിച്ചു ചേരുമ്പോൾ വായുവിനു സമാനമായി ശരീരരഹിതമായ ആത്മാവിനെ പോലെ ആയിത്തീരുന്നു. ഒരു സ്വർഗ്ഗീയമായ അനുഭൂതിയുടെ അവസ്ഥയിൽ എത്തുന്നു. അവിടുത്തെ സ്നേഹം നൽകുന്ന ഈ സ്വർഗ്ഗീയ അനുഭവസ്ഥിതിയെ വർണിക്കുവാൻ വാക്കുകൾക്ക് കഴിയില്ല. അവിടുത്തെ കൃപയും നന്മയും പരിശുദ്ധിയും മഹത്വവും വിവരിക്കുവാൻ വാക്കുകൾ കൊണ്ട് അസാധ്യമാണ്. അവിടുന്ന് എന്നെ സമീപിക്കുന്നതിനു മുമ്പ് എങ്ങനെയാണ് ഞാൻ അവിടുത്തെ തിരസ്കരിച്ചത്? വസൂല, എന്റെ അടുക്കലേക്ക് വരൂ. എന്റെ അഞ്ചു തിരുമുറിവുകളും തുറന്നിരിക്കുകയാണ്. വസൂല, എന്റെ മുറിവുകളിൽ പ്രവേശിച്ച് എന്റെ വേദന അനുഭവിച്ചറിയുക. വരൂ, എന്റെ മുറിവുകളിലെ രക്തം നിന്നെ ശുദ്ധീകരിക്കട്ടെ. എന്നെ മഹത്വപ്പെടുത്തുക. മകളേ, ഞാൻ നിന്നെ നയിക്കാം. ഞാൻ സൗജന്യമായി നൽകുന്നു. അതിനാൽ നീയും സൗജന്യമായി നൽകുക. കർത്താവായ ഞാൻ എന്റെ വിശുദ്ധ ഗ്രന്ഥവുമായി മടങ്ങി വരാം. യേശുവിന്റെ കയ്യിൽ ഒരു ചെറിയ പുസ്തകം ഉണ്ടായിരുന്നു. ഞാൻ ചൂണ്ടിക്കാണിച്ചു തരുന്ന ഭാഗം വിവേചിച്ചു വായിക്കുക. എന്റെ മകളെ, എന്റെ അനുഗ്രഹീതയായ മണവാട്ടി, എന്റെ കുഞ്ഞാടുകളെ പോഷിപ്പിക്കുക. എന്റെ ധാന്യവിത്തുകൾ വാരി വിതറുക. അവ സമൃദ്ധമായ വിളവ് നൽകട്ടെ. അവ കൊയ്തെടുത്ത് എന്റെ അപ്പം സൗജന്യമായി നൽകുക. ഞാനാണ് ജീവന്റെ അപ്പം. എന്റെ ആടുകളെ പോഷിപ്പിക്കുക. യുഗാന്ത്യം വരെ ഞാൻ എപ്പോഴും നിന്നോട് കൂടെ ഉണ്ടായിരിക്കും. എന്റെ ദൈവമേ, അങ്ങ് എനിക്കു നൽകുന്ന മാർഗ്ഗദർശനത്തിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ വാക്കുകൾ വരുണ്ടുണങ്ങിയതാണെങ്കിലും എനിക്ക് അവ കടലാസിൽ എഴുതിവെക്കണം. അങ്ങയുടെ നാമം എന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതായിരിക്കട്ടെ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മൾ ഒന്നിച്ചു പ്രവർത്തിക്കും. സന്ദേശം എഴുതുന്നതിൽ മടുപ്പ് തോന്നരുത്. എന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശത്തിന് ഞാൻ മുദ്രകുത്തിയിരിക്കുന്നു. വസൂല, ഞാൻ നിന്നെ നയിക്കും. എന്റെ അടുക്കലേക്ക് വരൂ. കർത്താവേ, ഞാൻ അങ്ങയെ അനുഗമിക്കാം. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. നിന്നിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ എന്നെ അനുഗമിക്കുക. കർത്താവേ, അങ്ങയുടെ ഹിതം നിറവേറട്ടെ. ഞാൻ നിന്നെ ജ്ഞാനം അഭ്യസിപ്പിക്കാം. സോറി, ഞാൻ നിന്നെ ജ്ഞാനം അഭ്യസിപ്പിക്കും. പിന്നീട്, ഇന്നലെ ദൈവത്തിൻറെ സന്ദേശം ലഭിച്ചതിനുശേഷം ദൈവസാന്നിധ്യം എനിക്ക് ശക്തമായി അനുഭവപ്പെട്ടു. ദൈവം എന്നിലും ഞാൻ ദൈവത്തിലും. എനിക്ക് ദൈവത്തിൽ നിന്ന് വേർപെടുവാൻ കഴിഞ്ഞില്ല. എന്റെ സന്തത സഹചാരിണി, ഞാൻ നിന്നെ സ്നേഹിക്കുന്നു. വസൂല, സർവ്വവും എനിക്ക് തരുക. നിനക്കുള്ളതെല്ലാം എനിക്ക് തരുക. എന്റെ സ്നേഹം ഞാൻ അങ്ങേയ്ക്ക് നൽകി. ഞാൻ എന്നെ തന്നെ അങ്ങേയ്ക്ക് നൽകി. ലോകമോഹങ്ങളിൽ നിന്ന് ഞാൻ എന്നെ തന്നെ വേർപെടുത്തി. എന്നെ അങ്ങേയ്ക്ക് സമർപ്പിച്ചു. ഇനിയും എന്താണ് എനിക്ക് ചെയ്യുവാൻ കഴിയുക? മകളേ, നിന്റെ കീഴടങ്ങലിന്റെ സ്വരം കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഞാനായിരിക്കട്ടെ, നിന്നെ പിടികൂടിയവൻ. ഇന്ന് വൈകുന്നേരം എനിക്ക് യേശുവിൻറെ തിരുമുഖം വളരെ വ്യക്തമായി കാണുവാൻ സാധിച്ചു. മറ്റവസരങ്ങളിൽ അവിടുത്തെ തിരുമുഖം ഇത്ര വ്യക്തമായിരുന്നില്ല. മന്ദോഷനായ ഒരാളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി തീഷ്ണതയോടെ ദൃഢനിശ്ചയത്തിൽ വരുന്ന ഒരാളിനെ പോലെ യേശുവും ഇന്ന് വൈകുന്നേരം വളരെ തീഷ്ണനും ഉത്സാഹഭരിതനുമായി കാണപ്പെട്ടു. എന്റെ മുറിവുകളെ നീ ചുംബിക്കുമോ? ഞാൻ യോഗാത്മകമായ വിധത്തിൽ യേശുവിൻറെ മുറിവുകളിൽ ചുംബിച്ചു. പിന്നീട് ഞാൻ യേശുവിനോട് എൻറെ അടുത്തുള്ള കസേരയിൽ ഇരിക്കുവാൻ പറഞ്ഞു. അവിടുന്ന് അപ്രകാരം ചെയ്തതായി യോഗാത്മകമായി എനിക്ക് അനുഭവപ്പെട്ടു. അവിടുന്ന് എന്നെ നോക്കിക്കൊണ്ട് അവിടുത്തെ കരം മേശപ്പുറത്ത് എൻറെ കോപ്പി ബുക്കിന്റെ മുകളിൽ വെച്ചു. ഈ തോന്നലുകളെല്ലാം യേശു എൻറെ മനസ്സിൽ പതിപ്പിച്ചു നൽകുകയാണ്. എന്റെ പുഷ്പമേ, നിന്നെ മുഴുവനായി എനിക്ക് സമർപ്പിക്കുക. എന്നെ ശ്രവിക്കുവാൻ നീ തയ്യാറാണോ? ഓ, യേശുവേ. എന്റെ അനുഗ്രഹീതയായ മണവാട്ടി, ഞാൻ സൗജന്യമായി നൽകി. അതുകൊണ്ട് സൗജന്യമായി തന്നെ നൽകുക. എന്നോട് ഐക്യപ്പെടുക. എന്നോട് ഒന്നായി തീരുക. എന്റെ കണ്ണുകളിലേക്ക് നോക്കുക. ഞാൻ നോക്കി. യേശുവേ, കൂടുതലായി എനിക്ക് എന്ത് ചെയ്യുവാൻ കഴിയും? എന്നെ സ്നേഹിക്കുക. ഞാൻ അങ്ങയെ സ്നേഹിക്കുന്നുണ്ടല്ലോ. ഞാൻ ഇത് പലപ്രാവശ്യം പറഞ്ഞതാണല്ലോ. ഞാൻ ആത്മാർത്ഥമായിട്ടാണ് പറഞ്ഞതെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. ഞാൻ അങ്ങേയ്ക്കായി ദാഹിക്കുന്നു. ലോകമോഹങ്ങളിൽ നിന്ന് ഞാൻ അകന്നിരിക്കണമെന്നത്. ലോകമോഹങ്ങളിൽ നിന്ന് ഞാൻ അകന്നിരിക്കണമെന്ന് അങ്ങ് ആഗ്രഹിച്ചു. ഞാൻ ലോകമോഹങ്ങളോട് വിട പറഞ്ഞു. വസൂല, ഞാനും നിന്നെ തീക്ഷണമായി ആഗ്രഹിക്കുന്നില്ലേ? ദേഹി ദൈവത്തെ തീഷ്ണമായി ആഗ്രഹിക്കുന്നു. ദൈവം ദേഹിയെയും തീഷ്ണമായി ആഗ്രഹിക്കുന്നു എന്നതിന്റെ അർത്ഥം ഇപ്പോൾ എനിക്ക് മനസ്സിലായി. നിന്റെ ദൈവം എന്ന നിലയിൽ ഞാനും സഹിക്കുന്നില്ലേ? ദേഹി ദൈവത്തിൽ നിന്ന് അകന്ന് ശരീരത്തിൽ വസിക്കുന്നത് കാരണം പ്രിയപ്പെട്ടവളെ, എന്നിൽ വസിക്കുക. ഞാൻ നിന്നിലും വസിക്കും. നീ എന്നിലും ഞാൻ നിന്നിലും. നമ്മൾ എന്നോട് അനുരൂപപ്പെട്ട് എന്നോട് ഐക്യപ്പെടുക. യേശുവേ, പക്ഷേ അങ്ങ് നമ്മളെ ഒന്നിപ്പിച്ചിട്ടുണ്ടല്ലോ. അങ്ങ് അപ്രകാരം പറഞ്ഞല്ലോ. ഞാൻ പറഞ്ഞതാണ്. പെട്ടെന്ന് എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. അതുകൊണ്ട് ഞാൻ പോകട്ടെ എന്ന് യേശുവിനോട് അനുവാദം ചോദിച്ചു. യേശുവേ, നമുക്ക് പോകാം. മകളേ, എന്തിനാണ്? യേശുവേ, ഞാൻ വളരെ ക്ഷീണിത ആയിരിക്കുന്നു. പ്രിയപ്പെട്ടവളേ, നീ പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ എൻറെ കൂടെ നിൽക്കുമോ? ആദ്യമായിട്ടാണ് യേശു ഇപ്രകാരം നിർബന്ധിക്കുന്നത്. എന്നാൽ ഞാൻ നിൽക്കാം. എന്നെ ഏകനായി വിടുമ്പോൾ എൻറെ ഹൃദയം വിണ്ടുകീറുന്നു. എന്നാൽ അങ്ങ് എന്നോടൊപ്പമുണ്ട്. നമ്മൾ ഒന്നിച്ചാണല്ലോ. ഇപ്പോൾ ഞാൻ നിന്നോടൊപ്പമുണ്ട്. എന്നാൽ നീ പലപ്പോഴും എന്നെ മറക്കുന്നു. ഞാൻ ആഗ്രഹിക്കുന്ന വിധം എൻറെ ദൈവീക കരങ്ങൾ നിന്നെ രൂപപ്പെടുത്തുവാൻ എന്നെ അനുവദിക്കുക. എൻറെ പ്രതിച്ഛായയിൽ ഞാൻ നിന്നെ രൂപപ്പെടുത്തും. നിന്നിൽ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ എന്നെ അനുവദിക്കുക. മകളേ, ഞാൻ യേശുവാണ്. യേശു എന്ന് പറഞ്ഞാൽ രക്ഷകൻ എന്നാണ് അർത്ഥം. ഞാൻ നിന്നെ അസൂയാപകമായി സ്നേഹിക്കുന്നു. നീ മുഴുവനായും എന്റേതായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ ചെയ്യുന്നതെല്ലാം എനിക്ക് വേണ്ടി ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എൻറെ എതിരാളികളെ സഹിക്കുകയില്ല. നീ എന്നെ ആരാധിക്കണമെന്നും എനിക്ക് വേണ്ടി ജീവിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. നീ എനിക്ക് വേണ്ടി ശ്വസിക്കുക. എനിക്ക് വേണ്ടി സ്നേഹിക്കുക. എനിക്ക് വേണ്ടി ഭക്ഷിക്കുക. എനിക്ക് വേണ്ടി പുഞ്ചിരിക്കുക. എനിക്ക് വേണ്ടി സ്വയം ബലിയായി തീരുക. നീ ചെയ്യുന്നതെല്ലാം എനിക്ക് വേണ്ടി ചെയ്യുക. നിന്നെ വശീകരിച്ചെടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ മാത്രം ആഗ്രഹിക്കുന്ന വിധത്തിൽ നിന്നെ ജ്വലിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ പുഷ്പമേ, നിന്റെ ദളങ്ങളാൽ എന്നെ അലങ്കരിക്കുക. നിന്റെ സ്നേഹത്താൽ എന്നെ ക്രീഡമണിയിക്കുക. എന്റെ മുൾകിരീടം എടുത്തു മാറ്റി തൽസ്ഥാനത്ത് നിന്റെ മൃദുവായ ദളങ്ങൾ കൊണ്ടുള്ള ക്രീഡം വെക്കുക. നിന്റെ സുഗന്ധത്താൽ എന്നെ സുഗന്ധപൂരിതമാക്കുക. എന്നെ, എന്നെ മാത്രം സ്നേഹിക്കുക. ഉദാത്തമായ സ്നേഹത്താൽ ഞാൻ എന്റെ ജീവൻ നിനക്കുവേണ്ടി ബലിയർപ്പിച്ചു. നിന്റെ മണവാളനായി എനിക്ക് വേണ്ടി നീയും ഇതുപോലെ ചെയ്യുകയില്ലേ? വിവാഹ ഉടമ്പടി ചെയ്തവളെ, നിന്റെ മണവാളനെ ആനന്ദിപ്പിക്കുക. എന്നെ സന്തോഷിപ്പിക്കുക. നിത്യമായ ബന്ധത്തിൽ നിന്നെ തന്നെ എന്നോട് ബന്ധിക്കുക. എനിക്ക് വേണ്ടി ജീവിക്കുക. എനിക്ക് വേണ്ടി മാത്രം ജീവിക്കുക. എന്റെ ബലിയായി തീരുക. എന്റെ ലക്ഷ്യമായി തീരുക. എന്റെ വലയായി തീരുക. സൃഷ്ടി, നീ എന്നെ സ്നേഹിക്കുന്നുവോ? എന്റെ ദൈവമേ, എനിക്ക് എങ്ങനെ അങ്ങയെ സ്നേഹിക്കാതിരിക്കാൻ ആവും? ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഇങ്ങനെ അനേകം തവണ പറയൂ. ഞാനിത് കേൾക്കട്ടെ. ഇത് കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. ദിവസം ആയിരം തവണ ഇത് പറയൂ. ഓരോ ദിവസവും പ്രഭാതത്തിൽ ഉണർന്നതിനുശേഷം എന്റെ മുഖത്ത് നോക്കി എന്നോട് പറയൂ. എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്തുകൊണ്ടാണ് അങ്ങ് കൂടുതൽ കർക്കശക്കാരനാകുന്നത്? ഒരുപക്ഷേ ഞാൻ വേണ്ടതുപോലെ പ്രവർത്തിക്കുന്നില്ലായിരിക്കും. വരൂ, എന്നെ തെറ്റിദ്ധരിക്കാതിരിക്കൂ. ഇത് സ്നേഹം സംസാരിക്കുന്നതാണ്. ഇത് സ്നേഹത്തിൻറെ ആഗ്രഹങ്ങളാണ്. ഇത് സ്നേഹത്തിൻറെ ജ്വാലയാണ്. എനിക്ക് പ്രതിയോഗികളെ സഹിക്കുവാൻ കഴിയുകയില്ല. എന്റെ പിതാവും മണവാളനും സന്തത സഹചാരിയും ദൈവവുമായ പരിശുദ്ധനെ ആശ്രയിക്കുക. പ്രതിയോഗി എന്നതുകൊണ്ട് യേശു ഉദ്ദേശിക്കുന്നത് ദൈവത്തിൻറെ സ്ഥാനത്ത് ഒരു വ്യക്തി പ്രതിഷ്ഠിക്കുന്ന എന്തുമാകാം. വരൂ, നമുക്ക് പരസ്പരം വിശ്രമിക്കാം. ഞാൻ നിന്നിലും നീ എന്നിലും വിശ്രമിക്കാം. മകളേ, എന്നെ അസൂയാവഹമായ സ്നേഹത്താൽ സ്നേഹിക്കുക. 6/5/1987. പൂർണമായി കീഴടങ്ങുക എന്നതുകൊണ്ട് ദൈവം എന്താണ് അർത്ഥമാക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി വരുന്നു. എല്ലാറ്റിൽ നിന്നും വേർപെട്ട് എല്ലാം ഉപേക്ഷിച്ച് ദൈവത്തെ അനുഗമിക്കലാണത്. അവിടുത്തെ വാക്കുകൾ പ്രതീകാത്മകമാണ്. അക്ഷരാർത്ഥത്തിൽ ഉള്ളതല്ല. എല്ലാറ്റിനും ഉപരിയായി ഞാൻ ദൈവത്തെ സ്നേഹിച്ചുകൊണ്ട് അവിടുന്ന് എന്നെ ഉപയോഗപ്പെടുത്തണമെന്ന് ഞാൻ തീവ്രമായി ആഗ്രഹിക്കുന്നതാണ്. എൻറെ കീഴടങ്ങൽ വേർപെട്ടിരിക്കുക. ജഡിക താല്പര്യങ്ങളിൽ നിന്ന് കഴിയുന്നത്ര വേർപെട്ടിരിക്കുക. അതായത്, ഞാൻ എൻറെ ദേഹി എപ്പോഴും ശരീരത്തിൽ നിന്ന് വേർപെട്ട് ദൈവവുമായി സംയോജിക്കുവാൻ അഭിലക്ഷിക്കുന്നു. ദൈവത്തെ മാത്രം അനുഗമിക്കുവാൻ ആഗ്രഹിക്കുന്നു. സഹനം ദൈവത്തോടുകൂടി ആയിരിക്കുവാൻ കഴിയാതെ ഭൂമിയിൽ ജീവിക്കുന്നത് കൊണ്ടുള്ള സഹനം. ഒരു വിധവയെ പോലെ ഇവിടെ കഴിയേണ്ടി വരുന്നതിലുള്ള സഹനം. ഭൗതിക ജീവിതം നയിക്കേണ്ടി വരുന്നതിലുള്ള സഹനം. ശാസ്ത്രവും സാങ്കേതിക തത്വവുമായി എപ്പോഴും ഉരുസേണ്ടി വരുന്നതിലുള്ള ഭാരം നൽകുന്ന സഹനം. അവിശ്വാസികൾ, സംശയാലുക്കൾ, ലൗകിക ചിന്ത വെച്ച് പുലർത്തുന്നവർ എന്നിവർ തരുന്ന സഹനം. ഇത്രക്കാരോട് സഹകരിക്കേണ്ടി വരുന്നതിലുള്ള സഹനം. ലോകചിന്തകളിൽ നിന്ന് വേർപെട്ട് ഏകയായി ദൈവവുമായി മാത്രം സമ്പർക്കം ചെയ്യുവാനുള്ള ആഗ്രഹം മറച്ചുവെക്കേണ്ടി വരുന്നതിലുള്ള സഹനം. ദൈവവും ഞാനും മാത്രം എന്നെ ദൈവത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ യാതൊന്നും യാതൊരുവനും ഉണ്ടാവരുതെന്ന ആഗ്രഹം മൂലം ഉണ്ടാകുന്ന സഹനം. ഇത്രയും കാര്യം ഞാൻ എഴുതിയത് എൻറെ വികാരം എഴുതുവാൻ എന്നെ സഹായിക്കണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുകയും അവിടുന്ന് എന്നെ എഴുതുവാൻ സഹായിക്കുകയും ചെയ്തതുകൊണ്ടാണ്. എഴുതേണ്ട കൃത്യമായ വാക്കുകൾ അവിടുന്ന് എൻറെ ചെവികളിൽ മന്ത്രിച്ചു തന്നു. മനുഷ്യരുടെ ഇടയിൽ ഞാൻ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഇത് വേറൊരു കുരിശു വഹിക്കലാണ്. എൻറെ ശരീരം വേദനിക്കുന്നു. എൻറെ ശരീരവും വേദനിക്കുന്നു. നീ അനുഭവിക്കുന്നതെല്ലാം ഞാനും അനുഭവിക്കുന്നു. മകളെ, എന്നെ മഹത്വപ്പെടുത്തുക. എൻറെ പ്രിയപ്പെട്ട ദൈവമേ, ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു. പിന്നീട് ഞാൻ ദൈവത്തിൽ ലയിച്ചു ചേർന്ന അനുഭവം ലഭിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിനക്കത് മനസ്സിലാകുന്നില്ലേ? സ്നേഹം സഹിക്കുന്നു. സ്നേഹം സംയോജിപ്പിക്കുന്നു. സ്നേഹം സമൃദ്ധമായ വിശ്വസ്തത പ്രധാനം ചെയ്യുന്നു. ത്യാഗം അനുഷ്ഠിക്കുന്നതിന് സ്നേഹത്തിന് യാതൊരു തടസ്സവുമില്ല. വസൂല, സമയം അതിവേഗം പറക്കുന്നു. നിൻറെ സമയം ആസന്നമായിരിക്കുന്നു. നിന്നെ തന്നെ ബലിയായി സമർപ്പിക്കുക. എളിമയിൽ വളരുക. എന്നിൽ നിന്ന് ഭക്ഷിക്കുക. എൻറെ പ്രിയപ്പെട്ടവളെ, ഞാൻ നിൻറെ ചങ്ങരകൾ അയച്ചു മാറ്റും. താമസിയാതെ തന്നെ നീ എൻറെ അടുക്കൽ പറന്നെത്തും. എൻറെ ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.