Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 77: നിങ്ങൾ എന്നെ ഉപേക്ഷിച്ചു!
Transcript
- എപ്പിസോഡ് 77. 10/09/1988. ദൈവത്തിന് മഹത്വം, ദൈവത്തിന് മഹത്വം. വിശുദ്ധ മിഖായേൽ മാലാഖ. വസൂല, ഈ വെളിപാട് സന്ദേശങ്ങൾ എല്ലാം അത്യുന്നതനായ ദൈവത്തിന്റെ അധരങ്ങളിൽ നിന്ന് പുറപ്പെട്ടു വന്നതാണ്; അവിടുത്തെ കാരുണ്യത്തിൽ ഉറച്ചു വിശ്വസിക്കുക. വിശുദ്ധ മിഖായേൽ മാലാഖയേ, അങ്ങേയ്ക്ക് നന്ദി; തിന്മയ്ക്കെതിരെ യുദ്ധം ചെയ്യണമെന്ന് ഞാൻ വിശുദ്ധ മിഖായേൽ മാലാഖയോട് പ്രാർത്ഥിച്ചതിന് ശേഷം ലഭിച്ച സന്ദേശമാണിത്. പിന്നീട്, കർത്താവേ. ഇത് ഞാനാണ്. ക്രിസ്തുവിന്റെ അവസാനത്തെ പ്രലോഭനം എന്ന സിനിമ അപകീർത്തി ഒഴിവാക്കുന്നതാണ്; ഇനി എന്ത് അപവാദമാണ് ഉണ്ടാക്കുന്നത്? ആ അപകീർത്തിപരമായ സിനിമ കാണുവാൻ പോകാത്തവർ അനുഗ്രഹീതർ. ഇത് പറഞ്ഞതിന് ശേഷം യേശു നിശബ്ദനായി. 12/09/1988. എന്റെ കർത്താവേ. ഇത് ഞാനാണ്; എന്നിൽ വിശ്വസിക്കുക, ഞാൻ എപ്പോഴും നിന്നോടൊപ്പം ഉണ്ട്. എന്റെ ഇഷ്ടപ്രകാരം നിനക്ക് ലഭിച്ചിട്ടുള്ള കൃപാവരങ്ങൾ മറ്റു വ്യക്തികൾക്ക് നൽകപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എങ്ങനെയാണ് നിനക്ക് ഇടയ്ക്കിടെ ഇത്രമാത്രം സംശയം ഉണ്ടാകുന്നത്? നീ വിശ്വസിക്കുക; നിന്നെ പിന്നിലോട്ട് പിടിച്ചുവലിക്കുന്നവരെ വിട്ടുകളയുക, എന്തെന്നാൽ അവരുടെ ഹൃദയങ്ങൾ അടഞ്ഞുകിടക്കുന്നു; അവർ അന്ധകാരത്തിലാണ് ജീവിക്കുന്നത്. മരുഭൂമിയിലൂടെ അലഞ്ഞുതിരിയുന്ന ഒരു അന്ധനെ നീ എന്തിന് അനുഗമിക്കണം? നീ എന്നെ മാത്രമാണ് അനുഗമിക്കേണ്ടത്; അതിനാൽ എന്നെ ശ്രവിക്കുവാൻ കഴിയേണ്ടതിന് നിന്റെ ചെവി തുറക്കുക. എന്നെ ശ്രവിച്ചു മനസ്സിലാക്കുവാൻ പരിശ്രമിക്കുക; എന്റെ സാന്നിധ്യം അനുഭവിച്ചറിയുക. എന്നെ കാണുമ്പോൾ എന്തിനാണ് നീ മറ്റു സ്ഥലങ്ങളിലേക്ക് നോക്കുന്നത്? കുഞ്ഞേ, എന്റെ ദൃഷ്ടിയിലേക്ക് നോക്കുക; നീ പരിശ്രമിക്കുകയാണെങ്കിൽ നിനക്ക് എന്നെ നോക്കുവാൻ സാധിക്കും. എന്റെ മണവാട്ടി, എന്നെ പ്രസാദിപ്പിക്കുക; ഞാൻ നിനക്ക് നൽകിയിരിക്കുന്ന ദാനങ്ങളെപ്പറ്റി ധ്യാനിക്കുക; എന്നെ ആദരിക്കുക. കർത്താവേ, ഞാൻ വളരെ ദയനീയമായ വിധത്തിൽ ബലഹീനയാണ്. നിന്റെ ബലഹീനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക; ഞാൻ നിന്നെ ശക്തിപ്പെടുത്തും. എന്റെ പ്രിയപ്പെട്ടവളേ, നിന്നെ ഞാൻ എടുത്തുയർത്തും; എന്റെ ശരീരം ഭക്ഷിക്കുക. നീ ഇപ്പോൾ ഓർത്ത കാര്യം എഴുതുക. എന്റെ ശരീരം ഭക്ഷിക്കുക എന്ന് യേശു പറഞ്ഞപ്പോൾ, കഴിഞ്ഞ രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തെക്കുറിച്ച് ഞാൻ ഓർത്തു. 20 സെന്റീമീറ്റർ നീളമുള്ള ഒരു ക്രൂശിത രൂപത്തിൽ നിന്ന് ഞാൻ യേശുവിന്റെ രൂപം എടുത്ത്, അത് മുഴുവനും ഞാൻ ഭക്ഷിച്ചതായി ഞാൻ സ്വപ്നം കണ്ടു. പിന്നീട്, യേശുവിന്റെ രൂപം ഇല്ലാതെ കുരിശ് മാത്രമായി. ഈ ദർശനം നിനക്ക് ഞാനാണ് നൽകിയത്; നീ എന്റെ ശരീരം ഭക്ഷിക്കണം. ഞാൻ എന്റെ ശരീരം നിങ്ങൾക്ക് ഭക്ഷിക്കുവാനായി നൽകി; ഞാൻ എന്റെ രക്തം നിങ്ങൾക്ക് പാനം ചെയ്യുവാനും നൽകി. നിങ്ങൾ എന്റെ രക്തവും പാനം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വസൂല, ചിലപ്പോഴൊക്കെ. എന്തുകൊണ്ടാണ് നിനക്ക് സംശയം ഉണ്ടാകുന്നത് എന്ന് നിനക്ക് അറിയുവാൻ ആഗ്രഹമുണ്ടോ? കാരണം, മരുഭൂമിയിലുള്ള ഒരു റോസാച്ചെടിയെപ്പോലെയാണ് നീ; അസാധാരണമാം വിധത്തിൽ ശ്രദ്ധയും പരിചരണവും നൽകുന്നില്ലെങ്കിൽ, റോസാച്ചെടിക്ക് മരുഭൂമിയിൽ അതിജീവിക്കുവാൻ കഴിയുകയില്ല. റോസാച്ചെടി വളരുന്ന ചുറ്റുപാടുകളും സാഹചര്യങ്ങളും അതിനെ ബാധിക്കുന്നുണ്ട്. അതിയായ ഉഷ്ണത്താൽ നീ പൊള്ളിക്കരിഞ്ഞു പോകാതിരിക്കുന്നതിന് വേണ്ടി, നിന്റെ പാലകനായ ഞാൻ നിന്നിൽ നിന്ന് ഒരിക്കലും എന്റെ ദൃഷ്ടി മാറ്റുന്നില്ല. നിന്റെ വളരെ അടുത്ത് നിന്നുകൊണ്ട് ഞാൻ നിന്നെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു; നിന്റെ ശത്രുക്കൾ നിന്നെ ചവിട്ടിമെതിച്ച് കളയാതിരിക്കുന്നതിന് വേണ്ടി ഞാൻ അവയെ പിന്തുടർന്ന് ഓടിച്ചുകളയുന്നു. നിനക്ക് യാതൊന്നിന്റെയും കുറവില്ലാതിരിക്കുന്നതിന് വേണ്ടി ഞാൻ നിന്നെ നിരീക്ഷിക്കുന്നുണ്ട്; വേണ്ട സമയത്ത് ഞാൻ നിന്നെ വെട്ടിയൊരുക്കും, നിനക്ക് ഞാൻ വളം നൽകും. എന്റെ മണവാട്ടി, നീ നിരാശപ്പെടരുതെന്ന് നിന്നെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു; എന്തെന്നാൽ, കർത്താവായ ഞാനാണ് നിന്റെ പരിപാലകൻ. ഈ മരുഭൂമിയിൽ ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല. അതിനാൽ, എന്നെ വിശ്വസിക്കുക; ഈ മരുഭൂമി നിന്നെ ഭയപ്പെടുത്താതിരിക്കട്ടെ; നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ. നീ ആഗ്രഹിക്കുന്നതിനാൽ എന്നിലുള്ള നിന്റെ വിശ്വാസം വർധിക്കുന്നതിന് ഞാൻ നിന്നെ സഹായിക്കും. എന്നെ ഭക്ഷിക്കുക; നമ്മൾ, നമുക്ക്. എന്നേക്കും. എന്നെന്നേക്കും. നമ്മൾ, നമുക്ക്, അമ്മേ. അതെ, നമ്മൾ, നമുക്ക്, എപ്പോഴും യേശുവിന്റെ അടുത്തായിരിക്കുക. അതെ, അമ്മേ, യേശുവിന്റെ അടുക്കൽ എപ്പോഴും ആയിരിക്കുന്നതിന് വേണ്ടി ഞാൻ ആഗ്രഹിക്കുന്നു. വരൂ. 14/09/1988. യേശുവേ. ഇത് ഞാനാണ്; എന്റെ സ്വരം ശ്രദ്ധിക്കുക. ഈ മരുഭൂമിയിൽ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു: എന്റെ സ്വരം ശ്രവിക്കുന്നവരെ ഞാൻ ഉയർത്തിയെടുക്കും; അവരുടെ പാപങ്ങൾ കഴുകിക്കളയപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്യും. എന്റെ സ്വരം കേൾക്കാതിരിക്കുന്നതിന് വേണ്ടി ചെവികൾ അടയ്ക്കുന്നവർക്ക് ഹാദുരിതം. യഥാർത്ഥ വഴിയായ എന്നെ ശ്രവിക്കുവാൻ വിസമ്മതിക്കുന്ന, വഴിതെറ്റിപ്പോയ അനേകർ നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കും. നിങ്ങൾ എന്നെ പരിത്യജിച്ചിരിക്കുന്നു; വളരെ കാലമായി സാത്താന്റെ പുക ശ്വസിച്ചുകൊണ്ടിരിക്കുന്ന, വളരെ കാലമായി അസത്യം ശ്രവിക്കുന്ന, നിങ്ങൾക്ക് വഴിതെറ്റിയിരിക്കുന്നു. എന്റെ നാമം നിങ്ങൾക്ക് ഇപ്പോൾ അർത്ഥമില്ലാതായി തീർന്നിരിക്കുന്നു. ഈ ഭൂമിയിലെ നിങ്ങളുടെ ജീവിതം നിഴൽപോലെയാണ്; എങ്കിലും സാത്താന്റെ സഹായത്താൽ നിങ്ങൾ സത്യത്തെ വളച്ചൊടിച്ചിരിക്കുന്നു. പരിണാമ സിദ്ധാന്തത്തിൽ വിശ്വസിച്ചുകൊണ്ട് നിങ്ങൾ എന്നെ മറച്ചുകളഞ്ഞിരിക്കുന്നു. ഞാൻ നിങ്ങൾക്ക് അനേകം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്; ഇപ്പോഴത്തെ ഈ കാലത്തെക്കുറിച്ച് ഞാൻ നിങ്ങളോട് മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. എന്റെ അതിരുകളില്ലാത്ത അനന്തമായ കരുണയാൽ ഞാൻ നിങ്ങൾക്ക് അനേകം അടയാളങ്ങൾ നൽകിയിട്ടുണ്ട്; എന്നാൽ എന്റെ കരുണയുടെ നേർക്ക് നിങ്ങൾ നിങ്ങളുടെ കണ്ണുകൾ അടച്ചു. എന്റെ വചനം അറിയുകയും എനിക്കുവേണ്ടി ശുശ്രൂഷ ചെയ്യുകയും കാലത്തിന്റെ അവസാനം തിരിച്ചറിയുകയും ചെയ്യുന്ന മാർഗ്ഗദർശകരേ, കാലത്തിന്റെ അവസാനം അടുത്തുവന്നിരിക്കുന്നെന്ന് തിരിച്ചറിഞ്ഞിട്ടും ഞാൻ നിങ്ങൾക്ക് സമർത്ഥമായി പകർന്നു തരുന്ന കൃപകളുടെ മുമ്പിൽ വെറും ഭീരുത്വം മൂലം പിൻവാങ്ങുന്നവരെ, ദൈവത്തിൽ നിന്നുള്ള ബഹുമാനത്തേക്കാൾ പ്രാധാന്യം മനുഷ്യരിൽ നിന്നുള്ള ബഹുമാനത്തിന് നൽകുന്നവരെ, എന്റെ ഉപമകളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെ വീണ്ടും ആഴത്തിൽ ഗ്രഹിക്കുവാൻ പരിശ്രമിക്കുവിൻ. അറിവിനെ ആഴത്തിൽ ഗ്രഹിക്കുവാൻ നിങ്ങൾക്ക് ബോധജ്ഞാനം നൽകുന്ന പരിശുദ്ധാത്മാവ് നിങ്ങളിലേക്ക് ഇറങ്ങി വരുന്നതിന് വേണ്ടി, അവിടുത്തോട് അപേക്ഷിക്കുവാൻ ഞാൻ നിങ്ങളോട് ഗൗരവപൂർവ്വം പറയുന്നു. നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു; അതിനാൽ ഒരുങ്ങിയിരിക്കുവിൻ. എന്റെ എതിരാളിയായ സാത്താൻ നിങ്ങളുടെ കണ്ണുകളിൽ ഇട്ടിരിക്കുന്ന മൂടപടം നീക്കി കളയുവിൻ. നിങ്ങളുടെ അഹന്ത നിലനിൽക്കുന്നിടത്തോളം കാലം നിങ്ങളും നിങ്ങളുടെ പാപങ്ങളും നിലനിൽക്കും. നിങ്ങളെത്തന്നെ വിനീതരാക്കിക്കൊണ്ട് എന്റെ മാർഗം സ്വീകരിക്കുവിൻ. ഈ മരുഭൂമിയിൽ തീവ്രമായ വേദനയോടെ നിങ്ങളെ വിളിക്കുന്ന എന്റെ സ്വരത്തിന് മറുപടി നൽകുവിൻ. യേശുവിന്റെ തീവ്രമായ വേദന എനിക്കും അനുഭവപ്പെട്ടു. എന്റെ കുഞ്ഞേ, വരുവിൻ; എന്നിൽ ആശ്രയിക്കുവിൻ. എന്റെ തീവ്രമായ വേദന നമുക്ക് ഒന്നിച്ച് പങ്കുവയ്ക്കാം. അതെ, എന്റെ കർത്താവേ, അങ്ങയുടെ തീവ്രമായ വേദന അങ്ങയോടൊപ്പം പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ, നമുക്ക്. എന്നേക്കും. 15/09/1988. വ്യാകുല മാതാവിന്റെ തിരുനാൾ. കർത്താവേ. ഇത് ഞാനാണ്. കർത്താവേ, ഇക്കാലത്ത് അങ്ങ് നൽകുന്ന കരുണ നിറഞ്ഞ അടയാളങ്ങളെ അനേകം പുരോഹിതന്മാർ അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്? അങ്ങ് നൽകുന്ന അടയാളങ്ങളെക്കുറിച്ച് അവർ എന്താണ് പറയുന്നതെന്ന് അങ്ങേയ്ക്ക് അറിയാമോ? ഇത്തരം അടയാളങ്ങളിൽ വിശ്വസിക്കുന്നത് യഥാർത്ഥ വിശ്വാസമല്ലെന്ന് അവർ പറയുന്നു. അവർ ഇപ്രകാരം പറയുന്നു: "അടയാളങ്ങൾ കാണാതെ തന്നെ മാനസാന്തരപ്പെട്ട് വിശ്വാസം സ്വീകരിച്ചവരാണ് ഞങ്ങൾ; ഞങ്ങൾക്ക് ഈ അടയാളങ്ങളുടെ ആവശ്യമില്ല." ദൈവമേ, അതിനാൽ യാതൊരു അടയാളങ്ങളും ഞങ്ങൾക്ക് നൽകരുതേ; ഇത്തരത്തിലുള്ള അസാധാരണമായ അടയാളങ്ങളിലൊന്നും ഞങ്ങൾക്ക് താൽപ്പര്യമില്ല. അങ്ങയുടെ സന്നിധിയിൽ സാഷ്ടാംഗം വീണ് ദൈവത്തിന് മഹത്വം. അങ്ങയുടെ അനന്തകാരുണ്യത്തിന്, കർത്താവേ, അങ്ങേയ്ക്ക് സ്തുതി. അങ്ങ് യഥാർത്ഥത്തിൽ തിരുവചനങ്ങൾ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത് എന്ന് പറയുന്നതിന് പകരം അവർ അങ്ങയോട് മറുതലിക്കുകയാണ് ചെയ്യുന്നത്. ആത്മാവിന്റെ പ്രവർത്തനങ്ങളെ അവർ തിരസ്കരിക്കുകയാണെങ്കിൽ, എന്താണ് അവരുടെ വിശ്വാസം? കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്ന് യേശു തോമാസ് ലിയോട് പറഞ്ഞ വചനം ഉദ്ധരിച്ചുകൊണ്ട്, അങ്ങ് നൽകുന്ന അടയാളങ്ങൾക്കെതിരായി അവർ വാദിക്കുന്നു. ഒരിക്കലും ആത്മാവിനെ നിർവീര്യമാക്കരുത്, പ്രവചനവരത്തെ നിന്ദിക്കരുത് എന്നീ തിരുവെഴുത്തുകൾ അവർ മറന്നുപോയോ? ആത്മാവിന് ഇഷ്ടമുള്ള രീതിയിൽ ആത്മാവ് പ്രവർത്തിക്കുന്നു. അവർ അങ്ങയുടെ പ്രവർത്തനങ്ങൾക്കെതിരായി വാദിക്കുമ്പോൾ, അവർ അങ്ങയോട് തന്നെയാണ് തർക്കിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല. എന്റെ കുഞ്ഞേ, ജനതകളോട് ഉച്ചത്തിൽ വിളിച്ചു പറയുക; സർവ്വരും കേൾക്കത്തക്കവിധം വളരെ ഉറക്കെ പറയുക: "ഇതാ, നമ്മുടെ ദൈവം; നമ്മുടെ ദൈവം നമ്മോടുകൂടെയുണ്ട്; അവിടുന്ന് നമ്മെ ഒരിക്കലും പരിത്യജിച്ചിട്ടില്ല." തന്റെ ആടുകൾക്ക് തീറ്റ കൊടുക്കുവാനും കുഞ്ഞാടുകളെ കൈകളിൽ വഹിക്കുവാനും ഇടയൻ വരുന്നതുപോലെ, നമ്മുടെ ദൈവം ഇതാ നമ്മുടെ അടുക്കൽ വന്നിരിക്കുന്നു; എന്തെന്നാൽ അവിടുത്തെ രാജ്യം സമാഗതമായിരിക്കുന്നു. എന്റെ ചെറിയ ആട്ടിൻകൂട്ടത്തിന് ഞാൻ തീറ്റ കൊടുക്കും; വലിയ സ്നേഹത്തോടെ ഞാൻ അവയെ എല്ലാം എന്റെ കൈകളിൽ എടുത്ത് ഒന്നിച്ചുകൂട്ടും. അങ്ങ് നൽകുന്ന അടയാളങ്ങളെ അവർ ഗവനിക്കുന്നില്ല; അവർ അത് കേട്ടിട്ട് ഫയലിൽ സൂക്ഷിക്കുന്നു. അങ്ങ് അടയാളങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് അങ്ങയോട് പറയുവാൻ അവർക്ക് ആഗ്രഹമുണ്ടെന്ന് തോന്നുന്നു. ആരും എന്നെ ഉപദേശിക്കേണ്ടതില്ല; ഈ ഉപദേശകരിൽ ആരെയും എനിക്ക് ആവശ്യമില്ല; എന്തെന്നാൽ അവരുടെ ജ്ഞാനം എനിക്ക് ലജ്ജാവഹമാണ്. നിങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കുവാനും നിങ്ങളെ പോഷിപ്പിക്കുവാനും എനിക്കറിയില്ലേ? നിങ്ങളിൽ വളരെ കുറച്ചുപേർ മാത്രമേ എന്റെ ആത്മാവിനെ സ്വാഗതം ചെയ്യുന്നുള്ളൂ. ഈ ലോകത്തിന്റെ അരൂപിയെ അവർ സ്വീകരിച്ചിരിക്കുന്നതുകൊണ്ട് അവർ എന്നെ പരിത്യജിച്ചിരിക്കുന്നു എന്ന് അവർ മനസ്സിലാക്കുന്നുണ്ടോ? എന്നെ അവർ പരിത്യജിച്ചിരിക്കുന്നതുകൊണ്ട് സത്യം ദർശിക്കുവാൻ അവർക്ക് സാധിക്കാതെ പോയെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടോ? നീ എന്താണ് മെനയുന്നതെന്ന് കളിമണ്ണ് കുശവനോട് ചോദിക്കുമോ? എന്റെ പ്രവർത്തികളും അവയുടെ രഹസ്യങ്ങളും അംഗീകരിച്ചുകൊണ്ട് വിനയപൂർവ്വം ആത്മാവ് നൽകുന്നത് സ്വീകരിക്കുക. നിങ്ങളുടെ ഈ കാലഘട്ടത്തിൽ എന്റെ അടയാളങ്ങൾ കൂടുതലായി നൽകുവാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു; അതിനാൽ ആത്മാവ് നൽകുന്നത് ആനന്ദത്തോടെ സ്വീകരിക്കുക. ആനന്ദത്തോടെ എന്നെ സ്വീകരിക്കുക; എന്നോട് പുറംതിരഞ്ഞു നിൽക്കുന്നതിന് പകരം സന്തോഷിക്കുവിൻ. എന്റെ നേരെ നോക്കി എന്നെ അംഗീകരിക്കുക; ഒരിക്കലും എന്റെ ആത്മാവിനെ ഞെരുക്കരുത്, അതിനുപകരം എന്നെ സ്വാഗതം ചെയ്യുക. എന്റെ ആത്മാവിനെ ഞെരുക്കുന്ന നിങ്ങൾക്ക് ഹാദുരിതം; അഹങ്കാരത്താൽ മത്തുപിടിച്ചവരെ, അന്ധരായ വഴികാട്ടികളെ, നിങ്ങൾക്ക് ഹാ കഷ്ടം. എന്റെ പരിശുദ്ധ സഭയെ നിങ്ങൾ നശിപ്പിച്ചിരിക്കുന്നു; നിങ്ങൾ യഥാർത്ഥ വിശ്വാസത്തിലാണോ നിലനിൽക്കുന്നതെന്ന് പരിശോധിച്ചുകൊണ്ട് സത്യം അന്വേഷിക്കുക. എന്റെ ബലിപീഠമേ, കർത്താവായ ഞാൻ അവസാനം വരെ നിന്റെ ജ്വാല ജ്വലിപ്പിച്ചു നിർത്തും; എന്റെ പ്രവർത്തികൾ അവസാനിച്ചിട്ടില്ല; ഇപ്പോൾ വരൂ; നമ്മൾ, നമുക്ക്. എന്നേക്കും ആമേൻ. 18/09/1988. എന്റെ ദൈവമേ. ഇത് ഞാനാണ്; എന്നെ ഭയപ്പെടേണ്ട; നിങ്ങൾ എന്നെ എതിർക്കുകയാണെങ്കിൽ മാത്രം എന്നെ ഭയപ്പെട്ടാൽ മതി. സ്നേഹത്തിന്റെ ഓരോ കണികയും ശുദ്ധീകരണ സ്ഥലത്ത് കഴിയുന്നവരെ മോചിപ്പിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നു. എന്നെ തീക്ഷ്ണമായി സ്നേഹിക്കുന്നതിലൂടെ നിങ്ങൾ അവരുടെ അഗ്നി കെടുത്തുകയാണ് ചെയ്യുന്നത്. ശുദ്ധീകരണ സ്ഥലത്ത് കഴിയുന്നവരെ അവരുടെ കഠിനമായ സഹനത്തിൽ നിന്ന് മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ കർത്താവായ എനിക്ക് അവരെ സ്വീകരിക്കാൻ കഴിയും. അതിനാൽ എന്നെ സ്നേഹിക്കുക; എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുക; എന്നെ ആരാധിക്കുക; അവരെ ഒന്നൊന്നായി മോചിപ്പിക്കുക. യേശു ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കെ എനിക്കൊരു ദർശനം ലഭിച്ചു; ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന ഒരു വ്യക്തി അഗ്നിയിൽ നിന്ന് രക്ഷപ്പെടുന്നതായി ഞാൻ ദർശിച്ചു. സ്നേഹം സ്വർഗീയ ശക്തി മുഴുവനും ഉൾക്കൊള്ളുന്നുണ്ടെന്നും, അതാണ് സ്വാതന്ത്ര്യത്തിന്റെയും ജീവന്റെയും താക്കോലും എന്നുള്ള സത്യം മനുഷ്യവർഗ്ഗം മനസ്സിലാക്കേണ്ടതുണ്ട്. സാത്താൻ എന്തുകൊണ്ടാണ് നിന്നെ വെറുക്കുന്നതെന്ന് നിനക്ക് ഇപ്പോൾ മനസ്സിലായോ? എന്റെ വസൂല, എന്നെ ആശ്രയിക്കുക; നിന്റെ പരിശ്രമങ്ങൾ ഒന്നും പൃഥാവിലാവില്ല. നമ്മൾ, നമുക്ക്. എന്നെന്നേക്കും. 24/09/1988. എന്റെ ദൈവമേ. ഇത് ഞാനാണ്; ഞാൻ ആത്മാവാണെന്നും, എനിക്കുള്ളതെല്ലാം നിന്റെ ആത്മാവിനോട് ഞാൻ പങ്കുവയ്ക്കുന്നുണ്ടെന്നും ഓർമ്മിക്കുക. നീയും ഞാനും സ്നേഹത്തിൽ ഐക്യപ്പെട്ട് ഒന്നായി തീർന്നിരിക്കുന്നു; സ്നേഹത്താൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഞാൻ നിന്റെ ദൈവം; നീ എന്റെ കുഞ്ഞു പൈതൽ; ഞാൻ നിന്റെ സൃഷ്ടാവ്; നീ എന്റെ സൃഷ്ടി. എന്റെ ഹൃദയം വിശുദ്ധീകരിക്കുന്നതാണെന്ന്, ഹൃദയം കഠിനമായി തീർന്നിട്ടുള്ളവരെ ഓർമ്മിപ്പിക്കുക. യാതൊരു പേരുമില്ലാത്തവരെയും, യാതൊരു നന്മകളുമില്ലാത്തവരെയും, യാതൊരു യോഗ്യതകളുമില്ലാത്തവരെയും ഞാൻ വിളിക്കാറുണ്ടെന്ന് എല്ലാവരും അറിയട്ടെ. ശിലാഹൃദയരെ ഞാൻ രൂപാന്തരപ്പെടുത്തുന്നു; ഒന്നുമില്ലായ്മയിലായിരുന്ന അവരെ ഞാൻ എടുത്തുയർത്തുന്നു. അപ്രതീക്ഷിതമായി ഞാൻ മൃതരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരെ എല്ലാം ഉയർപ്പിക്കുന്നു. വസൂല, നീ നിന്നിലേക്ക് തന്നെ നോക്കുക; നിനക്ക് യാതൊരു യോഗ്യതകളും ഇല്ലായിരുന്നു; എന്നിരുന്നാലും വലിയ കരുണയാൽ ഞാൻ നിന്നെ പുനരുദ്ധരിച്ചു. ഇപ്പോൾ നിനക്കറിയാം ദൈവത്തിലുള്ള യഥാർത്ഥ ജീവിതം എന്നതിന്റെ അർത്ഥം; ഞാനാണ് ജീവൻ എന്നുള്ളത്. എന്റെ കുഞ്ഞേ, എന്നെ മഹത്വപ്പെടുത്തുക; ഒരിക്കലും എന്നെ എതിർക്കരുത്; എന്റെ നിർദ്ദേശങ്ങൾ നീ എപ്പോഴും മനസ്സിൽ സൂക്ഷിക്കണം. കർത്താവേ. ഇത് ഞാനാണ്. ഒരു കാര്യം എന്നെ അസ്വസ്ഥപ്പെടുത്തുന്നു; ഞാൻ വിവാഹമോചനം നടത്തിയവളും, രണ്ടാമത് പുനർവിവാഹം ചെയ്തവളാണെന്നും, അതിനാൽ ഞാൻ സ്ഥിരമായി പാപത്തിൽ കഴിയുന്നവളാണെന്നും പറയുന്ന ഒരു വ്യക്തിയുണ്ട്. ഇക്കാരണത്താലാണ് ഞാൻ സ്ഥിരമായി പാപത്തിൽ ജീവിക്കുന്നതിനാൽ ഈ സന്ദേശങ്ങൾ ദൈവമായ അങ്ങിൽ നിന്നുള്ളതല്ലെന്ന് അദ്ദേഹം പറയുന്നത്. പാപം ചെയ്യാത്തവൻ എന്റെ അടുക്കൽ വരട്ടെ; അവൻ മുന്നോട്ട് വന്ന് അവന്റെ മുഖം എന്നെ കാണിക്കട്ടെ. എന്റെ ദൈവമേ, അതു ശരിയാണ്; ഇക്കൂട്ടരുടെ പ്രസ്താവനകൾക്ക് എന്ത് മറുപടി നൽകണമെന്ന് എനിക്കറിയില്ല; എന്നെ സഹായിക്കണമേ. നീ ഉത്തരം പറയരുത്; ഉടനെ എന്റെ അടുക്കലേക്ക് വരുക; നിന്റെ പിതാവിന് നിന്നെക്കുറിച്ച് ശ്രദ്ധയുണ്ട്. കുഞ്ഞേ, നമ്മൾ, നമുക്ക്. എന്നെന്നേക്കും ആമേൻ. ഞാനും ശിശുക്കളെ സ്നേഹിക്കുന്നു. 25/09/1988. എന്റെ ദൈവമേ, അങ്ങയുടെ ഏതാനും സന്ദേശങ്ങൾ ഞാൻ ഒരു വ്യക്തിക്ക് വായിക്കുവാൻ നൽകി; അദ്ദേഹത്തിന് ആ സന്ദേശങ്ങൾ വായിച്ചപ്പോൾ അസ്വസ്ഥത ഉണ്ടായെന്ന് എന്നോട് പറഞ്ഞു. അങ്ങയുടെ സൃഷ്ടിയായ എന്നോടുള്ള അങ്ങയുടെ സ്നേഹവും, എനിക്ക് എന്റെ ദൈവമായ അങ്ങയോടുള്ള സ്നേഹവും, അദ്ദേഹത്തിന് അരോചകമായി തോന്നി. അദ്ദേഹത്തിന് അത് വായിച്ചപ്പോൾ ഒരു ഞെട്ടൽ അനുഭവപ്പെട്ടെന്ന് പറഞ്ഞു. കർത്താവേ. ഇത് ഞാനാണ്; ഞാൻ ദൈവമാണ്; ഞാൻ സ്നേഹമാണ്. എന്റെ സന്ദേശം ലജ്ജാകരമാണെന്ന് പറയുന്നവൻ എന്നെ നിന്ദിക്കുകയാണ്; അവൻ അവനെത്തന്നെ നിന്ദിക്കുകയാണ്. ലൗകിക മനുഷ്യന് തന്റെ ബുദ്ധികൊണ്ട് ആത്മാവിനെ ഗ്രഹിക്കുവാനുള്ള കഴിവില്ല; ആത്മാവിനെ ഗ്രഹിക്കുന്നതിനുള്ള ജ്ഞാനം സ്വീകരിക്കുവാനുള്ള കഴിവും അവനില്ല. ആത്മാവിനെ ഗ്രഹിക്കണമെങ്കിൽ, ഒരുവൻ ആത്മാവ് പ്രവേശിക്കുവാൻ വേണ്ടി തന്റെ ഹൃദയം തുറക്കണം; തന്റെ ആത്മാവ് കൊണ്ട് ആത്മാവിനെ കണ്ടുമുട്ടണം; അപ്പോൾ എന്റെ ആത്മാവ് അവന്റെ ആത്മാവിനെ പോഷിപ്പിക്കും. അപ്പോൾ ആത്മാവ് എന്താണെന്ന് ഗ്രഹിക്കുവാനുള്ള പ്രകാശം ഞാനും അവന് നൽകും. ഞാൻ ദൈവമാണ്; എന്നെ സ്നേഹിക്കുന്നതിന് വേണ്ടി എന്റെ അനന്തസ്നേഹത്താൽ നിങ്ങളെല്ലാവരെയും സൃഷ്ടിച്ച സ്നേഹത്തിന്റെ ഉറവിടമാണ് ഞാൻ. നമ്മുടെ കർത്താവ് സ്തുതിക്കപ്പെടട്ടെ. 26/09/1988. പ്രാർത്ഥനാ ഗ്രൂപ്പിന് നൽകപ്പെട്ട സന്ദേശം: എന്റെ ദൈവമേ. ഇത് ഞാനാണ്; എന്റെ വസൂല, എന്നെ ഒരു രാജാവായി ബഹുമാനിക്കുക; എല്ലാ വ്യക്തികളെയും എന്റെ അടുക്കലേക്ക് കൊണ്ടുവരിക; എന്നെ ശ്രവിക്കുവാൻ ആഗ്രഹിക്കുന്നവരെ ഞാൻ പുനരുദ്ധരിച്ച് എന്റെ തിരുഹൃദയത്തിൽ പ്രതിഷ്ഠിക്കും. പ്രിയപ്പെട്ടവളേ. അതെ, പരിശുദ്ധ മാതാവാണോ? അതെ, എന്നെ ശ്രവിക്കുക; എന്റെ സുഗന്ധം ഞാൻ നിങ്ങളുടെ ഇടയിൽ വ്യാപിപ്പിക്കുന്നു. ഈ സന്ദേശങ്ങൾ സ്വീകരിച്ച് വിശ്വസിക്കുന്ന അനേകർക്ക് റോസാ പുഷ്പത്തിന്റെയോ കുന്തിരിക്കത്തിന്റെയോ സുഗന്ധം ലഭിക്കാറുണ്ട്. നിങ്ങളുടെ ഹൃദയങ്ങളെ ശ്രവിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളുടെ ഇടയിൽ ഉണ്ടെന്ന് തിരിച്ചറിയുക; ഞങ്ങൾ നിങ്ങളെ അത്രയധികമായി സ്നേഹിക്കുന്നു. മക്കളേ, ഞാൻ നിങ്ങളുടെ അമ്മയാണ്; നിങ്ങളെ നയിക്കുവാനും, നിങ്ങളെ ശുദ്ധീകരിച്ചുകൊണ്ട് നിങ്ങളെ സുഖപ്പെടുത്തുവാനും എന്റെ പുത്രനെ അനുവദിക്കുക. യേശു നിങ്ങളെ സുഖപ്പെടുത്തുവാൻ നിങ്ങളെത്തന്നെ അനുവദിക്കുവിൻ. എന്റെ പുത്രൻ നൽകുന്ന ഈ കൃപാവരത്തെ സ്വീകരിക്കുക; ഓരോ മനുഷ്യ വ്യക്തിയെയും യേശു എന്തിനാണ് അന്വേഷിക്കുന്നതെന്ന് മനസ്സിലാക്കുക. യേശു നിങ്ങളെ അതിരുകളില്ലാതെ അനന്തമായി സ്നേഹിക്കുന്നു. മനുഷ്യവർഗ്ഗം മുഴുവന്റെയും മാതാവായ ഞാൻ, നിങ്ങളുടെ രക്ഷകന്റെ മാതാവായ ഞാൻ, നിങ്ങളെ സഹായിക്കുന്നതിന് സദാ സന്നദ്ധയായി നിങ്ങളുടെ സമീപമുണ്ട്. വരൂ, നിങ്ങളുടെ ഹൃദയങ്ങൾ ഞങ്ങൾക്ക് തുറന്നു തരുക; ഞങ്ങൾ നിങ്ങളുടെ തിരുക്കുടുംബമാണ്; ഞങ്ങളുടെ സമാധാനം സ്വീകരിക്കുക. യേശുവും ഞാനും നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുന്നു. ദൈവമാതാവായ പരിശുദ്ധ അമ്മേ, ഞാൻ അങ്ങയെ വണങ്ങുന്നു.