Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 4: കർത്താവിനെ സ്തുതിക്കുകയും അവിടുത്തെ ബഹുമാനിക്കുകയും ചെയ്യുക
Transcript
- ഒന്നാം ഘട്ടം, 8-5-1986. എന്റെ കാവൽ മാലാഖ ദാനിയേലുമായുള്ള സംഭാഷണം. സമാധാനത്തിൽ ആയിരിക്കുക. ദൈവത്തിന്റെ സമാധാനം നിനക്ക് നൽകിയതിനെ പ്രതി ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ഞാൻ നിന്നെ തിന്മയിൽ നിന്ന് കാത്തു രക്ഷിക്കും. നല്ലവളായിരിക്കുക. ഇപ്പോൾ ഒരു പ്രാർത്ഥന ചൊല്ലുക. യേശു നിന്നെ അവിടുത്തോട് കൂടുതൽ അടുപ്പിക്കും. ദാനിയേൽ. 9-5-1986. സമാധാനം. ഞാൻ നിന്റെ സമീപത്തുണ്ട്. ഭയപ്പെടേണ്ട. ഞാൻ എപ്പോഴും പ്രാർത്ഥിക്കുകയും നിന്നെ കാത്തു രക്ഷിക്കുകയും ചെയ്യും. ഞാൻ നിന്നെ എല്ലായ്പ്പോഴും കാത്തു രക്ഷിക്കും. നല്ലവളായിരിക്കുക. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. പ്രാർത്ഥിക്കുക. ദാനിയേൽ. 9-5-1986. സമാധാനം നിന്റെ മേൽ ഉണ്ടാകട്ടെ. ഞാൻ നിന്നെ ദൈവത്തിന്റെ അടുക്കലേക്ക് നയിക്കുകയും നിന്നെ ഒരു നല്ല വ്യക്തിയാക്കി മാറ്റുകയും ചെയ്യും. നല്ലവളായിരിക്കുക. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. നിന്റെ സ്വർഗ്ഗീയ പിതാവായ ദൈവത്തിന്റെ അനുഗ്രഹങ്ങളോടെ നിനക്ക് പോകാം. ആമേൻ. ആമേൻ. ദാനിയേൽ. 10-5-1986. നിനക്ക് സമാധാനം. ഞാൻ നിന്റെ കാവൽ മാലാഖയാണ്. ഞാൻ നിന്നെ എല്ലായ്പ്പോഴും വഴി നടത്തും. ഞാൻ നിന്നെ എല്ലായ്പ്പോഴും കാത്തു രക്ഷിക്കും. യേശു നിന്നെ ശുദ്ധീകരിക്കുന്നു. ദൈവം നിന്നെ സ്നേഹിക്കുന്നു. ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. യേശുവിന് സ്തുതി. അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ ചിന്തിക്കുന്നു. അത്ഭുതകരമായ ഒരു കാര്യം ഒരുപക്ഷേ ഇതിനോടകം സംഭവിച്ചിട്ടുണ്ട്. എനിക്ക് മാറ്റം വന്നിട്ടുണ്ടെന്നാണോ അങ്ങ് അർത്ഥമാക്കുന്നത്? അതെ. ദൈവത്തോട് നിന്നെ അടുപ്പിച്ചതിനെ പ്രതി ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ദാനിയേൽ. 11-5-1986. സമാധാനം. ഞാൻ ഇപ്പോൾ ദൈവത്തോട് അടുത്തായിരിക്കുന്നതിൽ അങ്ങ് സന്തുഷ്ടനാണോ? അതെ. ഇതു മതിയോ? പോരാ. നീ ഇനിയും പുരോഗമിക്കണം. ഞാൻ നിന്നെ സഹായിക്കാം. ദാനിയേൽ. 12-5-1986. നിനക്ക് സമാധാനം. പ്രാർത്ഥിക്കുക. നിന്നെ എല്ലാറ്റിൽ നിന്നും വേർപെടുത്തുവാനും ദൈവത്തോട് കൂട്ടിച്ചേർക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക. അപ്പോൾ നീ കാണും. നീ എനിക്ക് കൂടുതൽ സന്തോഷം നൽകും. ദൈവത്തെ ആവശ്യപ്പെടുക. യേശു നിന്നെ ശുദ്ധീകരിക്കുന്നു. അവിടുത്തെ പക്കലേക്ക് പോവുക. പ്രാർത്ഥനയിലൂടെ അവിടുത്തെ കണ്ടുമുട്ടുക. പിന്നീട്. എന്നെ ശ്രദ്ധിക്കുക. ദൈവത്തെ കൂടുതലായി സ്നേഹിക്കുക. എന്തെന്നാൽ അവിടുന്ന് നിന്നെ സ്നേഹിക്കുന്നു. ഇപ്പോഴും എപ്പോഴും അവിടുന്ന് നിന്റെ സമീപത്തുണ്ട്. എന്റെ വാത്സല്യഭാജനമേ, ഒരു ശ്രമം കൂടെ നടത്തുക. വിശുദ്ധ ബൈബിളിലെ ദാനിയേലിന്റെ പുസ്തകം വായിക്കുക. പ്രത്യേകിച്ച് പ്രാർത്ഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കുന്നു. ദാനിയേൽ. പിന്നീട്. വീണ്ടും. ദൈവത്തിന്റെ അടുക്കലേക്ക് നിന്നെ വഴി നടത്തുന്നതിന് നിന്നെ എനിക്ക് നൽകിയതിനെ പ്രതി ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ഇപ്പോൾ നീ ഒരു പ്രാർത്ഥന ചൊല്ലുക. നീ എന്നെ ഭയപ്പെടേണ്ട. സമാധാനത്തോടെ നീ ചാരി നിൽക്കേണ്ട ദൈവത്തിൽ വിശ്വസിക്കുക. അവിടുന്ന് നിന്നെ സ്നേഹിക്കുന്നു. അവിടുത്തെ മഹത്വപ്പെടുത്തുക. അവിടുത്തെ സ്തുതിക്കുക. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. കർത്താവിനെ സ്തുതിക്കുവിൻ. ദാനിയേൽ. 13-5-1986. നിനക്ക് സമാധാനം. യഹോവ നിന്നെ സ്നേഹിക്കുന്നു. എനിക്ക് നിന്നെ അവിടുത്തോട് നന്നായി കൂട്ടിച്ചേർക്കണം. യഹോവയെ കൂടുതലായി സ്നേഹിക്കുക. ദാനിയേൽ. 14-5-1986. യഹോവ നിന്നെ സ്നേഹിക്കുന്നു. യഹോവ നിനക്ക് പ്രകാശം നൽകുന്നു. യഹോവ നിനക്ക് കാഴ്ചയും നിത്യജീവനും നൽകുന്നു. നമ്മുടെ സർവ്വശക്തനായ ദൈവമായ യഹോവയെ ആവശ്യപ്പെടുക. ദാനിയേൽ. പിന്നീട്. നിന്നെ സമീപിക്കുവാൻ ശ്രമിക്കുന്ന ഏതു ദുഷ്ടാരൂപിയോടും ഞാൻ പ്രാർത്ഥനയോടെ യുദ്ധം ചെയ്യും. ദാനിയേൽ. 15-5-1986. യഹോവ നിന്നെ വഴി നടത്തും. എല്ലാ മനുഷ്യരോടും എല്ലാറ്റിനോടും നല്ലവളായിരിക്കുക. ഈ വിധത്തിലുള്ള ഒരു എഴുത്ത് ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്. കർത്താവിനെ സ്തുതിക്കുവിൻ. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ദാനിയേൽ. 17-5-1986. യേശു പാപങ്ങൾ ക്ഷമിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. അവിടുത്തെ നാമത്തിലുള്ള സമാധാനവുമായി ഞാൻ നിന്റെ അടുക്കലേക്ക് വരുന്നു. പ്രാർത്ഥിക്കുക. ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. പിന്നീട്. സമാധാനം. സമാധാനം. ദൈവം നിനക്ക് നൽകിയിട്ടുള്ള എല്ലാറ്റിനെയും സ്നേഹിക്കുക. നിന്റെ സ്നേഹം സ്ഥിരമായി വളരട്ടെ. അത് വർദ്ധിക്കുകയും ചെയ്യട്ടെ. ദാനിയേൽ. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. യേശുവിന്റെ അടുക്കലേക്ക് വന്ന് അവിടുത്തെ സ്നേഹിക്കുക. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ദൈവത്തെ മഹത്വപ്പെടുത്തുക. യേശുവിന്റെ അടുക്കലേക്ക് വരുക. അവിടുന്ന് നിനക്ക് വേണ്ടി മരിച്ചു. നിനക്ക് അവിടുത്തെ ആവശ്യമുണ്ട്. യേശുവിനെ സമീപിക്കുന്നതിന് ഞാൻ നിന്നെ വഴി നടത്താം. വരൂ. നല്ല കാര്യങ്ങൾ ഗ്രഹിക്കുവാൻ തീക്ഷ്ണമായി ആഗ്രഹിക്കുക. ദാനിയേൽ. 19-5-1986. ഞാൻ നിന്നെ സഹായിക്കുകയും വിവേചിച്ചറിയുവാൻ നിന്നെ പഠിപ്പിക്കുകയും ചെയ്യാം. ആരാണ് നിന്നോടൊപ്പം ഉള്ളതെന്ന് തിരിച്ചറിയുവാൻ ഞാൻ നിന്നെ പഠിപ്പിക്കാം. അടിക്കുറിപ്പ്: ആത്മാക്കളെ വിവേചിച്ചറിയാൻ പഠിപ്പിക്കുക. മാലാഖയാണോ അതോ ദുഷ്ടാരൂപിയാണോ സംസാരിക്കുന്നതെന്ന് വിവേചിച്ചറിയുവാൻ പഠിപ്പിക്കുക. യേശു നിന്നെ നിത്യമായി സ്നേഹിക്കുന്നു. ഭയപ്പെടേണ്ട. എന്തെന്നാൽ ഇതാ ഞാൻ ഇവിടെയുണ്ട്. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. യേശുവാണ് ഇങ്ങനെ സംസാരിച്ചത്. എന്റെ കാവൽ മാലാഖ യേശു പറഞ്ഞത് ഉദ്ധരിച്ചതാണ്. 20-5-1986. കർത്താവിനെ സ്തുതിക്കുവിൻ. എന്തെന്നാൽ അവിടുന്ന് നല്ലവനാണ്. ദൈവത്തെ മഹത്വപ്പെടുത്തുവിൻ. എന്തെന്നാൽ അവിടുന്ന് സമീപത്തുണ്ട്. യേശു എല്ലാവർക്കും സമാധാനവും സ്നേഹവും പ്രധാനം ചെയ്യുന്നു. നല്ലവളായിരിക്കുക. നല്ലവളായിരിക്കുക. നല്ലവളായിരിക്കുക. ദാനിയേൽ. 21-5-1986. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കും. ദൈവത്തിന്റെ പ്രമാണം ഞാൻ നിന്നെ പഠിപ്പിക്കും. ഞാൻ ഇപ്പോൾ ദൈവത്തിനുവേണ്ടി സംസാരിക്കുന്നു. യഹോവയായ ദൈവം നിന്നെ അവിടുത്തെ ശിഷ്യയായി തെരഞ്ഞെടുക്കുകയും അവിടുത്തെക്കുറിച്ചും അവിടുത്തെ പുത്രനായ യേശുവിനെക്കുറിച്ചുമുള്ള എല്ലാം നിന്നെ പഠിപ്പിക്കുകയും ചെയ്യുന്നു. കർത്താവിനെ സ്തുതിക്കുവിൻ. സമാധാനത്തിൽ പോവുക. ദാനിയേൽ. 23-5-1986. നിനക്ക് സമാധാനം ഉണ്ടാകട്ടെ. ഞാൻ നിന്നെ ദൈവത്തോട് നന്നായി കൂട്ടിച്ചേർക്കും. ആ കെട്ടുകൾ നിന്റെ ആത്മാവിന് സമാധാനം നൽകിക്കൊണ്ട് അതിനെ ശക്തിപ്പെടുത്തും. ദൈവത്തെ ചാരിക്കൊള്ളുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. ദൈവത്തെ സ്നേഹിക്കുക. ഞാൻ നിനക്ക് വേണ്ടി ഒരു സ്ഥലം ക്രമപ്പെടുത്തും. ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും. ഞാൻ നിന്നെ ദൈവത്തിന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോകും. പണം ശേഖരിച്ച് ദരിദ്രരായ ആത്മാക്കൾക്ക് അത് കൊടുക്കുക. അവർക്ക് നല്ല വസ്ത്രങ്ങൾ നൽകുക. അടിക്കുറിപ്പ്: എന്റെ ചിത്രപ്രദർശനം വഴി എനിക്ക് ലഭിച്ച പണം മുഴുവൻ ഞാൻ ദരിദ്രർക്ക് കൊടുത്തു. ഞാൻ തദ്ദേശീയമായി ധാരാളം സാധന സാമഗ്രികൾ വാങ്ങി. സ്ത്രീകൾക്ക് വേണ്ടി സാരികളും പുരുഷന്മാർക്ക് വേണ്ടി ലുങ്കികളും വാങ്ങി. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഒരുപോലെ അവ വിതരണം ചെയ്തു. പിന്നീട് ക്രിസ്തുമസിന് രണ്ടു ദിവസം മുമ്പ് രണ്ടു സുഹൃത്തുക്കളോടൊപ്പം ഞാൻ വീടുകൾ തോറും ചെന്ന് സാധുക്കൾക്ക് വേണ്ടി സംഭാവന യാചിച്ചു. ഈ പ്രവർത്തി മൂലം എനിക്ക് കുറെ സുഹൃത്തുക്കൾ നഷ്ടമായി. ഔദാര്യമുള്ളവളായിരിക്കുക. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ദാനിയേൽ. 24-5-1986. യേശു നിനക്ക് വേണ്ടി മരിച്ചു. ഭയപ്പെടേണ്ട. എന്തെന്നാൽ ഞാൻ നിന്റെ സമീപത്തുണ്ട്. ഞാൻ പെട്ടെന്ന് പരിഭ്രമിച്ചുപോയി. ആരാണ് ഇത് പറഞ്ഞത്? ദൈവമാണ് ഇത് പറഞ്ഞത്. ഞാൻ നിന്നെ ഒരു വെള്ളക്കുപ്പായം ധരിപ്പിക്കും. യേശുവിന്റെ സന്നിധിയിൽ ഞാൻ നിന്നെ വെണ്മയുള്ളവളാക്കും. അടിക്കുറിപ്പ്: പ്രത്യേകമായ ഒരു ശുദ്ധീകരണം എനിക്ക് നൽകുവാൻ ദൈവം എന്റെ മാലാഖയെ അനുവദിച്ചു. പിന്നീട് എന്റെ പാപങ്ങൾ ദൈവത്തിന്റെ ദൃഷ്ടിയിൽ കാണുവാനും ദൈവം എനിക്ക് അവസരം നൽകി. കർത്താവിനെ സ്തുതിക്കുവിൻ. ദാനിയേൽ. 25-5-1986. വസുലാ, നീ വസിക്കുന്നിടത്ത് യാതൊന്നും നിലനിൽക്കുകയില്ല. എന്നാൽ ഞാൻ വസിക്കുന്നിടത്ത് എല്ലാം നിത്യമായി നിലനിൽക്കുന്നു. നിന്നെ ദൈവത്തോട് അടുപ്പിച്ചതിനെ പ്രതി ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. യഹോവ നിന്നെ സ്നേഹിക്കുന്നു. സമാധാനത്തിൽ ജീവിക്കുക. യഹോവയെ ചാരിക്കൊള്ളുക. എന്തെന്നാൽ യഹോവ പുനരുദ്ധരിക്കുന്നു. അവിടുത്തേക്ക് മഹത്വം നൽകുക. എല്ലാവർക്കും സമാധാനം. എല്ലാ ഭൂവാസികൾക്കും സമാധാനം. അടിക്കുറിപ്പ്: ദൈവമാണ് ഈ ഭാഗം അരുളി ചെയ്തത്. രണ്ടാം ഘട്ടം. 26-5-1986. ദൈവം ഇഷ്ടപ്പെടുന്ന വിധത്തിൽ സകലതും ആക്കി തീർക്കുക. വിശ്വാസത്തിലേക്ക് വരുക. പരിശുദ്ധിയായിരിക്കുക. ദൈവത്തെ പ്രാപിക്കുക. നിർമ്മലമായ ആത്മാവോടെ അവിടുത്തെ മുമ്പിൽ വരുക. യഹോവ നിന്നെ സ്നേഹിക്കുന്നു. പോയി പ്രാർത്ഥിക്കുക. ദൈവത്തെ മഹത്വപ്പെടുത്തുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുക. ദാനിയേൽ. 27-5-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ഞാൻ പ്രവർത്തിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതെല്ലാം ഞാൻ പ്രവർത്തിക്കും. ഞാൻ നിന്നെ ദൈവത്തിന്റെ പക്കലേക്ക് നയിക്കും. ദാനിയേൽ. 28-5-1986. പിതാവേ, സ്വർഗ്ഗസ്ഥനായ പിതാവേ, എല്ലാറ്റിനെയും നയിക്കണമേ. എനിക്ക് ശക്തി നൽകണമേ. അങ്ങ് എന്താണ് പറയുന്നത്? ഞാൻ സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കുകയായിരുന്നു. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. യേശു എല്ലായ്പ്പോഴും നിന്നോടൊപ്പമുണ്ട്. നിന്റെ പ്രാർത്ഥനകളിൽ യേശുവിനെ വിളിക്കുക. നിന്റെ പിതാവിന്റെ അടുക്കലേക്ക് ഞാൻ നിന്നെ നയിക്കാം. ഞാൻ വഞ്ചിക്കപ്പെടുകയാണെന്ന് കരുതി ഞാൻ ഭയപ്പെട്ടു. ഭയപ്പെടേണ്ട. എന്റെ സന്ദേശങ്ങൾ നിനക്ക് യാതൊരു ദ്രോഹവും ചെയ്യുന്നില്ല. ദൈവത്തെ സ്നേഹിക്കുക. അവിടുത്തെ കൂടുതലായി സ്നേഹിക്കുക. ദാനിയേൽ. 30-5-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. നിർമ്മലമായ ഒരു ജീവിതം നയിക്കുക. ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം. യേശുക്രിസ്തുവിനെ സ്നേഹിക്കുക. അവിടുന്ന് നിന്നെ സ്നേഹിക്കുന്നു. ഭയപ്പെടേണ്ട. എന്തെന്നാൽ ഞാൻ സമീപത്തുണ്ട്. എന്റെ അടുക്കലേക്ക് വരൂ. ഞാനിതാ ഇവിടെ. അടിക്കുറിപ്പ്: ഞാൻ വഞ്ചിക്കപ്പെടുമെന്നുള്ള ഭയം മൂലം യേശുവിൽ നിന്ന് വന്ന ഈ മൊഴികൾ ഞാൻ അവഗണിച്ചു. ഞാൻ യാതൊന്നും കേട്ടില്ല എന്ന് നടിച്ചുകൊണ്ട് എന്റെ കാവൽ മാലാഖയോട് സംസാരിച്ചു. ഞാൻ എന്റെ മാലാഖയോട് ചോദിച്ചു: അങ്ങ് സാധാരണ എവിടെയാണ്? നീ എവിടെയാണോ അവിടെയാണ് ഞാൻ. ഞാൻ വസ്തുക്കളെ കാണുന്നതുപോലെ അങ്ങേക്ക് എന്നെ വ്യക്തമായി കാണുവാൻ കഴിയുമോ? ഉവ്വ്. ഞാൻ ബോവണി ഇറങ്ങുമ്പോൾ അങ്ങ് എവിടെയാണ്? ഞാൻ നിന്നോടൊപ്പമാണ്. അങ്ങ് ഇപ്പോൾ എവിടെയാണ്? ഞാൻ നിന്റെ സമീപത്തുണ്ട്. ഞാൻ മരിക്കുമ്പോൾ അങ്ങ് എവിടെയായിരിക്കും? നീ എന്നെ കണ്ടുമുട്ടും. ഞാൻ നിന്റെ സമീപത്തുണ്ടായിരിക്കും. എന്നോട് എന്തെങ്കിലും പറയൂ. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുക. ദാനിയേൽ. 31-5-1986. സമാധാനം. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. അവിടുത്തെ സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് ദൈവം നിന്നെ സ്നേഹിക്കുന്നു. ആർക്കും മനസ്സിലാക്കുവാൻ കഴിയാത്ത വിധം ദൈവം നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. ദൈവത്തെ സ്നേഹിക്കുക. എന്തെന്നാൽ ദൈവം നല്ലവനാണ്. നിന്റെ സർവ്വശക്തിയോടുകൂടി അവിടുത്തെ സ്നേഹിക്കുക. ദാനിയേൽ. 1-6-1986. നിനക്ക് സമാധാനം. നല്ലവളായിരിക്കുക. മോശമായ പുസ്തകങ്ങൾ വായിക്കുന്നത് നിർത്തിക്കളയുക. വിശുദ്ധ ബൈബിൾ സത്യം പ്രഘോഷിക്കുന്നു. ദാനിയേൽ. 2-6-1986. സമാധാനം. നിനക്ക് സമാധാനം. ദൈവത്തെ ഓർക്കുക. ആദ്യം മുതൽ അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചു. സർവ്വ മഹത്വവും ദൈവത്തിൽ നിന്ന് വരുന്നു. ദൈവം നിന്നെ അവിടുത്തോട് കൂട്ടിച്ചേർക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപയോടെ പോവുക. എല്ലാവരും അവസാനിക്കുന്നു. അവസാനത്തിൽ നിന്ന് ആരംഭം വരുന്നു. സമാധാനത്തിൽ പോവുക. ദാനിയേൽ. 6-6-1986. കുറെ മാസങ്ങൾക്കു മുൻപ് എനിക്കുണ്ടായ ഒരു സ്വപ്നം ഞാൻ ഓർമ്മിച്ചു. ഒരു സർപ്പത്തിൽ നിന്ന് അങ്ങ് എന്നെ രക്ഷിക്കുന്നതായ ഒരു ദർശനമാണ് ഞാൻ കണ്ടത്. ആ സർപ്പം നിന്നെ വിഴുങ്ങുവാൻ തുടങ്ങുമ്പോൾ എങ്ങനെയാണ് എനിക്ക് നിന്നെ വിട്ടുപോകുവാൻ കഴിയുക? നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപയിൽ പോവുക. ദാനിയേൽ. ഞാൻ കണ്ടത് ഇപ്രകാരമാണ്. എന്റെ വീട്ടിലുള്ള ഒരു സോഫയിൽ ഞാൻ ഇരിക്കുകയായിരുന്നു. എന്റെ എതിർവശത്തുള്ള മറ്റൊരു സോഫയിൽ എന്റെ കുടുംബാംഗങ്ങളും ഇരുന്നിരുന്നു. എന്റെ ഇടതുവശത്ത് ആ മുറിയുടെ മൂലയിൽ നിന്ന് പെട്ടെന്ന് ഒരു ചെറിയ സ്വരം കേട്ടു. അവിടെ സാമാന്യം ഇരുട്ടായിരുന്നു. ആ ഇരുണ്ട മൂലയിൽ നിന്ന് തറയിലൂടെ ഒരു സർപ്പം ഇഴഞ്ഞു പോകുന്നത് ഞാൻ കണ്ടു. ഞാൻ ഓമനിച്ചു വളർത്തിയ സർപ്പമായിരുന്നു അത്. ഞാൻ അതിന് ഭക്ഷണം കൊടുക്കുന്നത് നിർത്തിയതിനാൽ അത് ഭക്ഷണം അന്വേഷിച്ച് അതിന്റെ മൂലയിൽ നിന്നും പുറത്തുവന്നതായിരുന്നു. മൂന്ന് മുന്തിരിങ്ങുള്ള ഒരു ഡിഷ് അത് കണ്ടു. ആർത്തിയോടെ മുന്തിരിങ്ങ മുഴുവനും അത് വിഴുങ്ങി. എന്നാൽ അതിനു മതിയായില്ല. കൂടുതൽ ഭക്ഷണം അന്വേഷിച്ചുകൊണ്ട് അത് സോഫകളുടെ ഇടയിലൂടെ അടുക്കളയിലേക്ക് ഇഴഞ്ഞുപോയി. പെട്ടെന്ന് ഞാൻ എന്റെ പാദങ്ങൾ ഉയർത്തി. ഞാൻ അതിന്റെ ശത്രുവായി തീർന്നിരിക്കുന്നതിനാൽ അത് എന്നെ കടിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ഞാൻ വളരെയധികം ഭയപ്പെട്ടു. അതിനാൽ അതിനെ പിടിക്കുവാനായി ഞാൻ എഴുന്നേറ്റു. അല്ലെങ്കിൽ എന്റെ കുടുംബാംഗങ്ങളിൽ ആരെയെങ്കിലും അത് കടിച്ചേക്കും. സർപ്പം എന്റെ ഉദ്ദേശം മനസ്സിലാക്കിയ അതേ നിമിഷത്തിൽ തന്നെ അതിനെ കടിക്കുവാൻ തയ്യാറായി. ഞാൻ വളരെയധികം ഭയപ്പെട്ടു. ഞാൻ ഒരു അലമാരയുടെ മുകളിൽ പിടിച്ച് അതിൽ തൂങ്ങിക്കൊണ്ട് എന്റെ കാലുകൾ മേൽപോട്ട് മടക്കിവെച്ചു. സർപ്പം വാലിൽ കുത്തി എഴുന്നേറ്റ് നിൽക്കുന്നതിനിടയിൽ ഒരു സ്വരം കേട്ടു. ഈ സ്വരം കേട്ട് സർപ്പം ഭയപ്പെടുകയും എന്നിൽ നിന്ന് അകന്നു പോവുകയും ചെയ്തു. അത് ആരാണെന്ന് അറിയുവാൻ ഞാൻ താഴേക്ക് ചാടി ഓടി. പൊക്കമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടു. എന്റെ കാവൽ മാലാഖയാണ് അദ്ദേഹം എന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം എന്നോട് ചോദിച്ചു: "എന്തുകൊണ്ട് നീ ഭയപ്പെടുന്നു? " എനിക്ക് സർപ്പത്തെ ഭയമാണ്. അത് സ്വതന്ത്രമായി ഇഴഞ്ഞു നടക്കുന്നു. അദ്ദേഹം പറഞ്ഞു: "ഞാൻ ചെന്ന് അതിനെ ഓടിച്ചു കളയാം." അദ്ദേഹം അടുക്കളയിലേക്ക് പോയി. ഒരു കണക്കിൽ ഞാനും അദ്ദേഹത്തെ സഹായിക്കേണ്ടതാണ് എന്ന് ഞാൻ ചിന്തിച്ചു. അതിനാൽ ഞാനും അടുക്കളയിലേക്ക് പോയി. അദ്ദേഹം അടുക്കളയുടെ വാതിൽ മലർക്കെ തുറന്നിട്ടു ഒരു വടിയെടുത്ത് അതിനെ പുറത്താക്കുവാൻ അദ്ദേഹം ശ്രമിച്ചു. ഇതിനിടയിൽ സർപ്പത്തെ ഭയപ്പെടുത്തി ഓടിച്ചു കളയുന്നതിനു വേണ്ടി ഞാൻ എന്റെ കരങ്ങൾ വീശിയും പാദങ്ങൾ നിലത്ത് ചവിട്ടിയും വലിയ ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു. സർപ്പം രക്ഷപ്പെടാനും എന്റെ അടുക്കലേക്ക് വരുവാനും പരിശ്രമിച്ചപ്പോഴെല്ലാം ഞാൻ എന്റെ പാദങ്ങൾ നിലത്ത് കുത്തിക്കൊണ്ട് അവിടെ നിൽക്കുകയും അങ്ങനെ അതിന്റെ വഴി തടസ്സപ്പെടുത്തുകയും ചെയ്തു. അത് പേടിച്ചെരുണ്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. സർപ്പം വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ എന്റെ കാവൽ മാലാഖ വാതിൽ അടച്ചു. മുറിയുടെ വലതുവശത്ത് ഒരു വലിയ ജനൽ ഉണ്ടായിരുന്നു. സർപ്പത്തിന് എന്ത് സംഭവിക്കുമെന്ന് കാണാൻ എന്റെ കാവൽ മാലാഖയും ഞാനും ജനലിലൂടെ പുറത്തേക്ക് നോക്കി. സർപ്പം കോവണിയിലൂടെ ഇഴഞ്ഞു താഴേക്ക് ചാടിപ്പോയി. മുകളിലേക്കും താഴേക്കും പോകുന്ന ജനങ്ങളെ കൊണ്ട് കോവണിയിൽ വളരെ തിരക്കായിരുന്നു. സർപ്പത്തെ ആരെങ്കിലും ചവിട്ടിയേക്കുമെന്ന് ഭയപ്പെട്ട് അത് വീട്ടിലേക്ക് തന്നെ തിരിച്ചു പോന്നു. എന്നാൽ വീടിൻറെ വാതിൽ അടഞ്ഞു കിടക്കുന്നത് അത് കണ്ടു. അപ്പോൾ അത് യഥാർത്ഥത്തിൽ ഭയപ്പെട്ടു. അത് കോവണിയിലൂടെ ഇഴഞ്ഞു ചാടി വളരെ പെട്ടെന്ന് ഒരു ഹാളിലേക്ക് പോയി. സർപ്പം ഹാളിന്റെ ചില്ലുവാതിൽ കടന്നുപോയ ആ നിമിഷം തന്നെ അത് വൃത്തികെട്ട ഒരു പൊണ്ണൻ പേക്കാൻ തവളയായി രൂപാന്തരപ്പെട്ടു. അതിന്റെ ചുറ്റിലും മഞ്ഞു വലയം ചെയ്തു കിടക്കുന്നത് അത് കണ്ടു. മനുഷ്യർ അതിനെ കണ്ടു. അവർ ബഹളം വെച്ച് അപായസൂചന മുഴുക്കിയ നിമിഷത്തിൽ ആ പേക്കാൻ തവള ഒരു സ്ത്രീയുടെ രൂപം സ്വീകരിച്ചു. എന്നാൽ ആ ദുഷ്ടാത്മാവിനെ തിരിച്ചറിഞ്ഞ ജനങ്ങൾ അതിനെ പിടിച്ചു ബന്ധിച്ചു. അതിനെ പിടിച്ചു ബന്ധിക്കുന്നതിനിടയിൽ അതിനെ കെട്ടുന്ന വള്ളികൾ അത്ര ഉറപ്പുള്ളതല്ലെന്നും ഒരു ദിവസം അത് രക്ഷപ്പെടുമെന്നും എനിക്ക് തോന്നി. 7-6-1986. നിനക്ക് സമാധാനം. പ്രാർത്ഥിക്കുക. നീ ആത്മീയമായി അഭിവൃദ്ധിപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സമാധാനം ദൈവമാണ്. ദൈവത്തിൻറെ വചനം ഓർക്കുക. ദാനിയേൽ. 8-6-1986. ഞാൻ നിന്നെ ആത്മീയമായി സുഖപ്പെടുത്തും. ദാനിയേൽ. 9-6-1986. ഞാൻ നിനക്കുവേണ്ടി പ്രതിരോധിക്കും. ഞാൻ നിന്നെ കാത്തു രക്ഷിക്കുകയും നിനക്ക് എല്ലാ സംരക്ഷണവും നൽകുകയും ചെയ്യും. നീ ഒരിക്കലും ഭയപ്പെടുകയില്ല. പിന്നീട്. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. മരണത്തെ ഒരിക്കലും ഭയപ്പെടരുത്. ജീവിതാന്ത്യം അത്ഭുതകരമാണ്. ഡാഡിയെ സ്തുതിക്കുക. അടിക്കുറിപ്പ്: നമ്മുടെ നിത്യപിതാവിനെ കാവൽ മാലാഖ ഡാഡി എന്നാണ് വിളിച്ചത്. ഡാഡി സമം ആബാ. ദാനിയേൽ. 10-6-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. നിന്നെ ഒരിക്കലും അഭിവൃദ്ധിപ്പെടുത്താത്തതും അവയിൽ നിന്ന് നീ യാതൊന്നും നേടുകയില്ലാത്തതുമായ നിന്റെ ചർച്ചകൾ അവസാനിപ്പിക്കുന്നതിന് ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചു. ദൈവത്തിലേക്ക് തിരിഞ്ഞ് അവിടുത്തെ മേൽ ചാരുക. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ദാനിയേൽ. 12-6-1986. വന്നു പ്രാർത്ഥിക്കുക. നിന്റെ ജീവിതത്തിന്റെ അവസാനം നിത്യതയുടെ ആരംഭം മാത്രമാകുന്നു. ദൈവത്തെ ആഴമായി സ്നേഹിക്കുക. ദൈവത്തിന് സർവ്വതും സമർപ്പിക്കുക. പരിശുദ്ധമായ ഒരു ജീവിതം നയിക്കുക. ദൈവത്തെ ആരാധിക്കുക. ക്ഷമിക്കുക. നിന്റെ ജീവിതത്തിന്റെ എല്ലാ അർത്ഥവും നന്മയായിരിക്കണം. ദാനിയേൽ. 13-6-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. നല്ലവളായിരിക്കുക. നീ എവിടെ പോയാലും ദൈവത്തെ ആരാധിക്കുക. ദൈവത്തെ ആരാധിക്കുവിൻ. എന്തെന്നാൽ അവിടുന്ന് നല്ലവനാണ്. മിശിഹായെ സ്തുതിക്കുവിൻ. നീ ദൈവത്തിനുവേണ്ടി പ്രവർത്തിക്കും. എല്ലാവിധത്തിലുള്ള ദൈവാരാധനയും നല്ലതാണ്. ഇപ്പോൾ സമാധാനത്തോടെ പോവുക. ദാനിയേൽ. 14-6-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. യേശു നിനക്ക് കൂടുതൽ വിശ്വാസം നൽകും. ഈ സന്ദേശം കേട്ട് എഴുതുവാനുള്ള ഈ കൃപാവരം ദൈവത്തിൽ നിന്ന് നൽകപ്പെട്ടിട്ടുള്ളതാണ്. ഒരു പ്രാർത്ഥന ചൊല്ലുക. ദാനിയേൽ. 17-6-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ഇമ്മാനുവേലിന്റെ വചനം നന്നായി ഗ്രഹിക്കുക. എല്ലാ ദിവസവും വിശുദ്ധ ബൈബിൾ വായിക്കുക. അതുവഴി നിന്റെ ആത്മാവ് അഭിവൃദ്ധിപ്പെടും. വിനീതമായ ഒരു ജീവിതം നയിക്കുക. ദാനിയേൽ. 18-6-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ഈ സന്ദേശങ്ങൾ ധ്യാനത്തിലുള്ള ഒരു മാർഗമാണ്. വിശുദ്ധ ഗ്രന്ഥ പാരായണം നിന്റെ ആത്മാവിനെ അഭിവൃദ്ധിപ്പെടുത്തുന്നുണ്ട്. സ്നേഹിക്കപ്പെടുന്നതായി അനുഭവിച്ചറിയുക. യഹോവ സ്നേഹമാണ്. അവിടുത്തെ സ്നേഹം അനുഭവിച്ചറിയുക. യഹോവ നിന്നെ സ്നേഹിക്കുന്നു. ദാനിയേൽ. 19-6-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. വസുലാ, എല്ലാവിധത്തിലും നല്ലവളായിരിക്കുക. ദൈവത്തിൽ ആശ്രയിക്കുക. അവിടുത്തെ സ്നേഹിക്കുവിൻ. യേശുവിനെ സ്തുതിക്കുവിൻ. ദാനിയേൽ. 20-6-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. യേശുവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മുടെ കർത്താവിന്റെ തിരുവായു മൊഴികളാണിവ. 22-6-1986. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. വിശ്വാസത്തിലേക്ക് തിരിയുക. വിശ്വാസം എന്നേക്കും കാത്തുസൂക്ഷിക്കുക. വിശ്വാസം നിന്നെ സഹായിക്കുന്നു. ദൈവത്തിലുള്ള വിശ്വാസം നിനക്ക് സ്നേഹം പ്രധാനം ചെയ്യുന്നു. അത്യുന്നതന്റെ അടുക്കലേക്കും വിശ്വാസം നിന്നെ ആനയിക്കുന്നു. വിശ്വാസം നിനക്ക് സമാധാനവും സ്നേഹവും നൽകുന്നു. കർത്താവായ യേശുവിനെ സ്തുതിക്കുവിൻ. ദൈവം സ്നേഹിക്കുന്ന ഒരു ദൈവമാണ്. പ്രാർത്ഥിക്കുവിൻ. യേശുവിനാൽ സ്നേഹിക്കപ്പെടുന്നത് അനുഭവിച്ചറിയുക. ഓരോരുത്തരും ദൈവത്താൽ സ്നേഹിക്കപ്പെടുന്നു. ദൈവത്തെ സ്തുതിക്കുവിൻ. ദൈവത്തെ മഹത്വപ്പെടുത്തുവിൻ. ഓരോ മനുഷ്യനും ദൈവത്താൽ സ്നേഹിക്കപ്പെടുന്നു. നിന്നെ പുനരുദ്ധരിക്കുന്നതിനെ പ്രതി ദൈവത്തിന് മഹത്വം ഉണ്ടാകുമാറാകട്ടെ. ദാനിയേൽ. 23-6-1986. ദൈവം സമാധാനമാണ്. സമാധാനം സ്നേഹമാണ്. ദാനിയേൽ. 24-6-1986. വർഷങ്ങൾ കടന്നുപോകും. എന്നാൽ ദൈവത്തിന്റെ പ്രിയപുത്രനായ യേശു നിലനിൽക്കും.